രണ്ടു ദിവസം മുമ്പാണ് മൂന്നു ചാക്ക് നിറയെ പുസ്തകള്‍
എന്‍റെ വീട്ടിലെത്താനുള്ള സാഹചര്യമുണ്ടായത്.
മോള്‍ക്ക് അബുദാബിയിലേക്ക് പോകാന്‍ ഇനി അധികനാളില്ല.
ഉമ്മമ്മാനെയും വല്ലിപ്പാനെയും ഒന്ന് കണ്ടു വരാമെന്നു
പറഞ്ഞതുംഅവളാണ്.
രാവിലെ തന്നെ പോകാനുള്ള ഒരുക്കങ്ങളും തുടങ്ങി.
ചോറിനു അവിടേക്കെത്തിയാല്‍ എനിക്കു പണിയും ലാഭം.
മടങ്ങുമ്പോഴാണ് മോള്‍ 'ഖസാക്കിന്‍റെ ഇതിഹാസം'
വേണമെന്ന് പറഞ്ഞത്.
( ഞാന്‍ ഒരുപാട് തവണ വായിച്ചത്കൊണ്ടും, ഇക്കാക്കാന്‍റെ ബുക്ക് ഷെല്‍ഫില്‍ സാധനം ഉള്ളത്കൊണ്ടും
എന്‍റെ ലൈബ്രറിയിലേക്ക് അത് വാങ്ങിയിരുന്നില്ല.)
ഒരുപാടു കാലങ്ങള്‍ക്കു ശേഷം മരക്കോണി കേറി ഞാന്‍ വീണ്ടും ആ ബുക്കലമാരക്കുമുന്നില്‍ .....,!
വീട്ടില്‍_ പോകും , വരും എന്നല്ലാതെ
ഈ ബുക്കലമാരയെക്കുറിച്ച് ഓര്‍ക്കാറെയില്ലായിരുന്നു.
.
ഇക്കാക്ക ഗള്‍ഫില്‍ പോയ ശേഷം അനാഥത്തം പൂണ്ട അതിന്‍റെ ശോചനീയാവസ്ഥയില്‍ എന്‍റെ മനസ്സ്‌നീറി.
പൂട്ടിയിട്ടിരുന്ന അലമാര വലിച്ചു തുറന്ന അവസ്ഥയിലാണ്.
തേടിച്ചെന്ന പുസ്തകമടക്കം ഒരുപാടെണ്ണം കാണാനുമില്ല.
പുസ്തകങ്ങള്‍ എന്നെ നോക്കി നിലവിളിക്കുന്ന പോല തോന്നി.
പുറം ചട്ടയും പേജുകളും നഷ്ടമായ "മാക്ബത്"..,,
വാലന്‍മൂട്ടകളുടെ അക്രമം സഹിക്കാതെയേന്നോണം
ആ ചുവന്ന മരയലമാരയുടെ നേര്‍ത്ത നിലവിളിയും എനിക്കു കേള്‍ക്കാമായിരുന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല. രണ്ടുമൂന്ന് ചാക്കുകള്‍ സംഘടിപ്പിച്ച്
കഴിയുന്നത്ര പുസ്തകങ്ങള്‍ നിറച്ചു, കുട്ടികളുടെ സഹായത്തോടെ
കോണിയിലൂടെ താഴെയിറക്കി. വണ്ടിയുടെ ഡിക്കിയില്‍ എത്തിച്ചു,
ഇവിടെ എത്തിയ ഉടന്‍ ഓണ്‍ലൈനില്‍ ഇക്കാക്കയുണ്ടോന്നു നോക്കി.ഇക്കാക്കാന്‍റെ ഭാര്യയുണ്ടായിരുന്നു.
പുസ്തകങ്ങളുടെ ദുഖ: കഥ പറഞ്ഞു. സംരക്ഷണചുമതല ഏറ്റെടുത്തതും.
അവകാശവാദം ഉന്നയിച്ച് എപ്പോള്‍ വരുന്നോ
ആനിമിഷം തിരിച്ചുനല്‍കുമെന്നും,
ഇക്കാക്കനോടു വിവരം പറയണമെന്നുംപറഞ്ഞേല്പ്പിച്ചു.
;
;
.
.
.
ഇനി എല്ലാവരും എന്‍റെ കൂടെ ഒന്ന് വന്നേ..
പുസ്തകങ്ങള്‍ ഒക്കെ അടുക്കി വെക്കണ്ടേ...
ഒത്തു പിടിച്ചാല്‍......മലയും....
മോചനം കാത്ത്........
|
ഹാവൂ...രക്ഷപ്പെട്ടു.. |
അഞ്ചു തവണ കേറിയിറങ്ങി, ഒക്കെ മുകളിലെ ലൈബ്രറിയില്‍ എത്തിക്കാന്‍.(അരക്കിലോ തൂക്കം കുറഞ്ഞു കിട്ടിയാല്‍ അതായല്ലോ..?) |
ഒക്കെയൊന്നു തരം തിരിക്കണം. |
മുകളിലത്തെ തട്ടില്‍ അല്‍പ്പം ഒഴിവു കാണുന്നുണ്ട്. |
പൊടി തട്ടി വെച്ചതാണ്.. |
അക്ഷീ....(തുമ്മിയതാണ്.).. ഇത് മുമ്പേ ഇവിടെയുള്ള പുസ്തകങ്ങളാണ് കേട്ടോ... |
ഒക്കെ നശി കുശിയായി... |
ഹാവൂ... സമാധാനായി..... |
അടുക്കിയത് ശെരിയായില്ലേ... |
ഒക്കെ ഒരു അധീനത്തായി.... |
അക്ശീ......അക്ഷീ......( പൊടി അലര്‍ജിയാണെയ്.)... |
എന്‍റെ ശേഖരം!!!!!! |
ഇതും...!! |
ഇതും..... |
പിന്നെ ഇതും. |
തുമ്മി കുഴങ്ങി. ഞാനല്പം വിശ്രമിക്കട്ടെ.... |
നിങ്ങള്‍ ഇവിടെയിരുന്നു വായിക്കുകയോ,,, പുറം കാഴ്ച കാണുകയോ .. എന്താന്നുവെച്ചാ ചെയ്തോ... |
കണ്ടു കഴിഞ്ഞല്ലോ ....... |
ഇനി പോകുന്നില്ലേ..........?എനിക്ക് തിരക്കുണ്ട്... |
എന്‍റെ ലൈബ്രറി ഇഷ്ട്ടപ്പെട്ടോ....അഭിപ്രായം അറിയിക്കുമല്ലോ..? |