കൂട്ടുകാര്‍

Monday, October 4, 2010

ഇതും മോള്‍ ഉണ്ടാക്കിയത്!!!

                                       മുട്ട ക്കേക്ക്.

രണ്ട്‌-നേന്ത്രപ്പഴം,  നാല്-മുട്ട,  ഏലക്ക, പഞ്ചസാര, അണ്ടിപ്പരിപ്പ്-ആവശ്യത്തിന്‌.

അണ്ടിപ്പരിപ്പ്   നെയ്യില്‍  മൂപ്പിച്ച്   കോരിയത്.


ആ   നെയ്യില്‍    നേന്ത്രപ്പഴം  ചെറുതായി  നുറുക്കിയത്   വഴറ്റുക.
മുട്ടയും  പഞ്ചസാരയും  ഏലക്കയും  മിക്സിയില്‍   അടിച്ചത്  ഒഴിക്കുക.
അണ്ടിപ്പരിപ്പും   ചേര്‍ക്കുക.
പാത്രം  മൂടി   ചെറു  തീയില്‍  വെക്കുക.ഇടയ്ക്കു   തുറന്നു  നോക്കണം. മറിച്ചിടുന്ന   പരുവമായാല്‍    മറിച്ചിടുക.( പരന്ന   ഫ്രൈപാന്‍   ഉപയോഗിച്ചാല്‍   ബേജാറില്ലാതെ   മറിച്ചിടാം)
റെഡിയായാല്‍....    ഇങ്ങനെയൊരു   കഷ്ണം  എടുത്ത്    അങ്ങനെയങ്ങ്     തിന്നുക.  ങ്ഹൂം.............എന്താ   ഒരു   സ്വാദ്‌!!!!!!
നടുക്കഷ്ണം=     ഇതിന്   പ്രത്യേകം   സമയമില്ല.  ഒരു  മട്ടത്തിനങ്ങട്ട്   ചെയ്യുക.
'തൊള്ളപ്പാക്യം'   ഉണ്ടെങ്കില്‍   നന്നാകും.  ഇല്ലെങ്കില്‍   കുളമാകും.

20 comments:

Unknown said...

ഉണ്ടാക്കിയതും ഫോട്ടോ എടുത്തതും മോള്‍.

അടിക്കുറിപ്പെഴുതി പോസ്റ്റിയത് ഞാന്‍.

Jazmikkutty said...

അയ്യോടീ മോളെ.. ഇത് ബ്ലോഗിന് വേണ്ടി ദിവസവും പുത്തന്‍ കടി ഉണ്ടാക്കലാ ല്ലേ...:)

നന്നായിട്ടുണ്ട് ട്ടാ..

മൻസൂർ അബ്ദു ചെറുവാടി said...

ബെസ്റ്റ്,
ആദ്യമായി ഇതുവഴി വന്നപ്പോള്‍ ദേ കിടക്കുന്നു ഈ തീറ്റകൊതിയനെ വലക്കുന്ന വിഭവങ്ങള്‍.
ഇനി കഴിച്ചിട്ടു പോകാം .
രുചികരം

Sureshkumar Punjhayil said...

Thanks for sharing it... Best wishes...!!

Ennum Orkkan said...

അസ്സലാം അലൈകും
എന്നെ അറിയുമോ ?
നിങ്ങള്‍ ഉണ്ടാകിയ കേക്ക് കണ്ടിട്ട് എനിക്ക് ഉണ്ടാകാന്‍ കൊധി ആകുന്നു കേകിന്‍റെ ടെകരറേന്‍ വളരെ ബന്ഗിയായിട്ടുന്ദ് ഇപ്പോള്‍ തന്നെ ശ്രമിച് നോകട്ടെ

Anil cheleri kumaran said...

കൊള്ളാലോ, ബ്ലോഗും പോസ്റ്റും, കേക്കുമൊക്കെ.. ഇനീം വരണ്ണ്ട്.

Unknown said...

വഅലൈകുമുസ്സലാം.വറഹ്മത്തുള്ളാഹി വബറകാതുഹു.

അറിയില്ലല്ലോ..ഇതുവരെ ഇവിടെയെങ്ങും കണ്ടിട്ടുമില്ലല്ലോ?..ആരാ...!

കേക്ക് കണ്ട് നുണഞ്ഞു വന്നതാണല്ലേ..?!!!

കുമാരന്‍സാറും ഇങ്ങനെ വന്നതാണോ?..
മുന്‍ പോസ്റ്റിനു കമന്‍റൊന്നും കണ്ടില്ല...

Unknown said...

ജാസ്മിക്കുട്ടീ..,
Mr.ചെറുവാടീ..
വന്നതിനും പറഞ്ഞതിനും നന്ദി. കൂടെയിട്ട മറ്റേ പോസ്റ്റിനു കമന്‍റാത്തത് എന്തേ..കണ്ടില്ലേ..

Vayady said...

ആരാണീ എക്സ്‌-പ്രവാസിനി എന്നു നോക്കാന്‍ വന്നതാണ്‌. പ്രൊഫൈല്‍ വായിച്ചപ്പോള്‍ തന്നെയിഷ്ടപ്പെട്ടു. തമാശക്കാരിയാണ്‌.

ഇവിടെയിപ്പോള്‍ ഉച്ചയ്ക്ക് ഒരുമണി. വിശന്നിട്ട് വയ്യാ..അപ്പോഴാണ്‌ ഇതു നോക്കിയത്, അതോടെ വിശപ്പ് ഇരട്ടിയായി. കൊതിയാകുന്നു ഇതു കണ്ടിട്ട്. ശരിക്കും കൊതിപ്പിച്ചു കളഞ്ഞൂട്ടോ. ആദ്യം ഞാന്‍ പോയി വല്ലതും കഴിക്കട്ടെ, എന്നിട്ട് ഇതു ഉണ്ടാക്കി നോക്കാം. അതിനു ശേഷം അഭിപ്രായം ഓ.ക്കെ?

പട്ടേപ്പാടം റാംജി said...

തോള്ളപ്പാക്യം അത് കല്‍ക്കി.
നല്ല വിഭവം, ഫോട്ടോയും.
താഴെയുള്ള പോസ്റ്റും വായിച്ചു. ബ്ലോഗില്‍ പുതിയതാണെന്ന് പറഞ്ഞെങ്കിലും എഴുത്തില്‍ പുതിയതാണ് എന്ന് തോന്നിയില്ല. നാടന്‍ ഭാഷ പ്രയോഗിച്ചിരിക്കുന്നത് വളരെ ഭംഗിയായിരിക്കുന്നു.
എനിക്കിഷ്ടപ്പെട്ടു.
ഇനിയും വരാം.

Unknown said...

അപ്പോഴേക്കും എത്തിയോ.
ഞാനിവിടെയില്ലായിരുന്നു.
സോറി..ഒരു ജ്യൂസ്പോലും
തരാന്‍ പറ്റിയില്ല.
കേക്ക് ഉണ്ടാക്കി വെച്ചത് ഭാഗ്യം.

വായാടിയും റാംജിയും വന്നതില്‍ വളരെ
സന്തോഷമുണ്ട്.

Jazmikkutty said...

ഞങ്ങളുടെ നാട്ടില്‍ ഇതിനെ കായികുംസ് എന്നാ പറയാറ്...
അതിന്റെ ഫോടോ കണ്ടു കൊതി തുള്ളിയിരിക്കുവാ ഞാന്‍!

Unknown said...
This comment has been removed by the author.
പുലരി said...

എല്ലാം മകളുടെ വക..
സ്വന്തമായി ഒന്നും ഇല്ലേ എക്സ് പ്രവാസിനി..
അതും പോരട്ടെ...
ഞങ്ങളുടെ നാട്ടിലൊക്കെ 'മുട്ട ഉറപ്പിക്കുക' എന്നാ പേരില്‍ 'വായിലാക്കപ്പെടുന്ന' ഒരു പലഹാരമുന്ടു.
അറിയില്ലെങ്കില്‍ പറ..

ഹംസ said...

കേക്ക് ഉണ്ടാക്കുന്നതൊക്കെ ക്ഷമയോടെ കണ്ടിരുന്നു.
റെഡിയായാല്‍.... ഇങ്ങനെയൊരു കഷ്ണം എടുത്ത് അങ്ങനെയങ്ങ് തിന്നുക. ങ്ഹൂം.............എന്താ ഒരു സ്വാദ്‌!!!!!!
ഈ അടിക്കുറിപ്പ് കണ്ടതോടെ സര്‍വ്വക്ഷമയും ഇല്ലാതായി. ( ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായി ഓരോ ഏര്‍പ്പാട് )

Vayady said...

കഴിഞ്ഞ തവണ ഞാന്‍ വന്നപ്പോള്‍ ജ്യൂസ് തന്നിലെന്ന് പറഞ്ഞ്‌ എക്സ്പ്ര ഒരുപാട് വിഷമിച്ചില്ലേ? സാരമില്ല്യ. വിഷമിക്കണ്ടട്ടോ. ഞാന്‍ ദേ വീണ്ടും വന്നു. ജ്യൂസും, കേക്കും പിന്നെ എന്തൊക്കെയാന്നു വെച്ചാല്‍ എടുത്തോളൂ. :)

Unknown said...

തത്തമ്മ ഇരിക്ക്..
ഒരു സെക്കന്‍റ്..ഇപ്പൊ ജ്യുസും,കേക്കും
എടുത്തു വരാം കേട്ടോ..

ഇപ്പോഴും എന്നെ ഓര്‍ക്കുന്നുണ്ടല്ലോ..
സന്തോഷം വായാടീ..

Echmukutty said...

ഇങ്ങനെ കൊതിപ്പിക്കല്ലെ.........

ഐക്കരപ്പടിയന്‍ said...

തൊള്ള ബാക്യം ഉള്ളോര്‍ ഇത് വരെ പോരിച്ചതൊക്കെ അടിച്ചെടുത്തു..ഇനി ഭാര്യ തന്നെ ശരണം, അവളോട്‌ പറഞ്ഞു നോക്കെട്ടെ.. കഴിച്ചിട്ട് രുചിയുന്ടെല്‍ അറിയിക്കാം...അല്ലെങ്കില്‍ ബ്രോസ്റ്റ് വാങ്ങിക്കാം...എന്താ ബ്രോസ്റ്റ് വേണോ...ബ്രോസ്റ്റ്...!

ചേച്ചിപ്പെണ്ണ്‍ said...

ഞാനും മുന്നേ യീ വഴി വരാഞ്ഞതില്‍ സങ്കടപ്പെടുന്നു ..
കുളം കണ്ടു .. പുസ്തകങ്ങള്‍ കണ്ടു കൊതിയായി ..
പിന്നെ ദാ .. പ്പോ കേക്കും .. ഉണ്ടാക്കി നോക്കണം ...
ഇനീം വരാവേ ...