കൂട്ടുകാര്‍

Sunday, October 3, 2010

യാത്രക്കൊരുങ്ങുന്നു..

യാത്രയുടെ  നാള്‍  കയ്യെത്തും ദൂരത്ത്‌.  തീരുമാനങ്ങള്‍  മുറയ്ക്ക്  നടക്കുന്നു.
യാത്രയാക്കാന്‍    പോരാന്‍  ഒരു  നിരതന്നെയുണ്ട്.  
എല്ലാവരും പ്ലൈന്‍  കാണാത്തവര്‍.
  പോകാനുള്ള വണ്ടിയില്‍ എത്ര പേരെ കൊള്ളും. അവര്‍ ആരൊക്കെ എന്നൊക്കെ തീരുമാനിക്കുന്ന തിരക്കില്‍ ഉപ്പയും ഇക്കാക്കയും.

          കുറച്ചു പേര്‍ ഇപ്പോള്‍  പോരുക.  അല്ലാത്തവര്‍ക്ക്    ഗള്‍ഫീന്ന്‍  വരുമ്പോള്‍  കൊണ്ട് വരാന്‍  പോകാം   എന്ന  തീരുമാനത്തില്‍  അവസാനം  കാര്യങ്ങള്‍  എത്തിപ്പെട്ടു.

ജിദ്ദ  വരെ   ഹസ്സിന്‍റെ   ഫ്രെണ്ട്  കൂടെയുണ്ട്. ബോംബെ   വരെ   ഇക്കാക്കയും..

  ഈ സമയമൊക്കെ  ഞാന്‍ മറ്റൊരു  ഓട്ടത്തിലായിരുന്നു.        എന്‍റെ  പ്രിയപ്പെട്ട  സാധനങ്ങള്‍  സൂക്ഷിക്കാന്‍  ഒരിടം തേടുന്ന   തിരക്കില്‍,     ഞാന്‍ തിരിച്ചു  വരുമ്പോള്‍  അതൊക്കെ  ഇവിടെത്തന്നെ   വേണമല്ലോ. .. ഒരു     കുഞ്ഞു പെട്ടി കിട്ടി.  സംഗതി     ഉമ്മാന്‍റെയാണ്. അതിലെ    താമസക്കാരെ   നിര്‍ദ്ദാക്ഷിണ്യം
  ഒഴിവാക്കി.  രണ്ടു  നൂലുണ്ടകള്‍,  പൂഴിപിടിച്ച   മൂന്നു സൂചികള്‍ ,   അഞ്ചു  ബട്ടന്‍സുകള്‍.   ഇവര്‍  കുടിയൊഴിപ്പിക്കപ്പെട്ടവരായി    മേശപ്പുറത്ത്  കിടന്നു.


   
നാന്‍  താന്‍   ആ  പെട്ടി!!
 
എല്ലാം   ഒന്നുകൂടി   അടുക്കി  പ്പെറുക്കി  വെച്ചു.   ഗള്‍ഫില്‍നിന്നും   ഭര്‍ത്താവ്
കൊടുത്തയച്ച    ഔടോഗ്രാഫായിരുന്നു  അതില്‍ഏറ്റവും  ഭംഗി.  തിളങ്ങു ന്ന
പുറം ചട്ടയുള്ള       ഈ    കൊച്ചു പുസ്തകത്തിലായിരുന്നു   എന്‍റെ    കൂട്ടുകാരികളുടെ     അഡ്രസ്സുകള്‍.    ഒമ്പതാം    ക്ലാസ്സില്‍ നിന്ന്  മല്‍സരങ്ങളില്‍  കിട്ടിയ  സര്‍ടിഫിക്കറ്റുകള്‍...    (.അത് ജീവിതത്തില്‍  ആദ്യത്തേതും  അവസാനത്തേതുമാകാം..ഇതിനു  മുമ്പോ  പിമ്പോ  ഞാനൊരു   മത്സരത്തിലും പങ്കെടുത്തിരുന്നില്ല )   
കുഞ്ഞുണ്ണിമാഷിന്‍റെ    കത്തുകള്‍ ,   മാഷ്‌   തിരുത്തി    അയച്ചു  തന്ന    കഥ  ,
ഒക്കെ   ഒന്നുകൂടി   എടുത്തുനോക്കി.
                                                                                                             
                   മറ്റുള്ളവരുടെ   കണ്ണില്‍   നിസ്സാരമെന്നു  തോന്നിയേക്കാവുന്ന   എന്‍റെ
താമ്പാളപ്പെട്ടി ,      കല്യാണത്തിന്   കൊണ്ടുവന്ന   നമ്പര്‍ ലോക്കുള്ള  പെട്ടിയില്‍  വെച്ചു.  ഇന്നും  ആ കൊച്ചുപെട്ടി  ഞാന്‍   സൂക്ഷിക്കുന്നു,

          ഒരുക്കത്തിനിടയില്‍   ചിന്തകള്‍     കൊടും കാട്    കേറുന്നു........സോറി..
                                            



 
       ************************************************************************
                                              കൊച്ചി    കണ്ട  അച്ചി!!
                                              ജിദ്ദയിലേക്ക്...!!!!!

                                          
                                            ...

പുലരുമ്പോള്‍   പുറപ്പെടണം.  എല്ലാവരും  നേരത്തെ  കിടന്നു. 
പിറ്റേന്നു   ഞാനും  ഒരു  കുഞ്ഞുവാന്‍  നിറയെ  ആളുകളും  ഒരു പാട് ദൂരെയുള്ള  കൊച്ചിക്ക്  പുറപ്പെട്ടു.  ആദ്യമായാണ്  ഇത്രയും ദൂരത്തേക്ക് 
ഒരു  യാത്ര. 
 
വഴിയില്‍   ചര്‍ദി,  മൂത്രമൊഴി, തുടങ്ങിയ  കലാപരിപാടികളൊക്കെ  കഴിഞ്ഞ്
 ഞങ്ങള്‍        കൊച്ചി  വിമാനത്താവളത്തില്‍    എത്തി.      (അവിടെയിപ്പോള്‍    നേവി യാണ്.)   കാതടപ്പിക്കുന്ന   ഒച്ചയില്‍   പറന്നുയരുന്ന  വിമാനങ്ങള്‍  കണ്ട്   എല്ലാവരും    അന്തം വിട്ടു     നില്‍പ്പാണ്.  ദൂരെ   ഒരു  പൊട്ടുപോലെ   മാത്രം  കണ്ടിരുന്ന    വിമാനങ്ങളുടെ   ശെരിക്കുള്ള  വലുപ്പം  എല്ലാവരെയും  അമ്പരപ്പിച്ചു.      അതില്‍  കേറുന്നതാലോചിച്ച്      പേടി കൊണ്ട്  എന്‍റെ  നെഞ്ച്
പടപടാന്നു    മിടിച്ചു.  അധികം  താമസിയാതെ   തന്നെ  പേടി  കരച്ചിലായി
രൂപാന്തരം   പ്രാപിച്ചു.   ഉമ്മയും   അനിയത്തി മാരും  എനിക്കായി   കോറസ്സ്   കരഞ്ഞു.   

ഇക്കാക്കയാകട്ടെ    വലിയ  ഗമയിലങ്ങനെ   നില്‍പ്പാണ്.  ബോംബെ   വരെയുള്ള പ്ലൈന്‍   യാത്രയുടെ  ത്രില്ലിലാണ്   മൂപ്പര്‍.   

 പിന്നീട്‌   എന്തൊക്കെയാണ്   സംഭവിച്ച തെന്നു  എനിക്കറിയില്ല
കണ്ണീരുകൊണ്ട്   കണ്ണ്  കാണാതായ   ഞാന്‍   ആരുടെയൊക്കെയോ  പിറകെ
നടന്നും  നിന്നും  കോണി കേറി   പ്ലൈനിനകത്ത്  എത്തിയിരുന്നു .
പറന്നു പൊങ്ങിയ  വിമാനത്തില്‍    ഇക്കാക്കാന്‍റെ    കയ്യില്‍  മുറുകെ  
പിടിച്ചിരുന്നു  ഞാന്‍   ശഹാദത്തുകലിമ   നിര്‍ത്താതെ   ചൊല്ലി.

ബോംബെ   നഗരത്തില്‍  ഹോറിസെന്‍  ഹോട്ടലില്‍     താമസം.
വമ്പന്‍  ഹോട്ടലിലെ  പതു പതുത്ത   പരവതാനികള്‍,   എനിക്ക്   അത്ഭുതക്കാഴ്ചയായി.
.
ജിദ്ദയിലേക്ക്  എയര്‍  ഇന്ത്യയുടെ   കൂറ്റന്‍   വിമാനം.  മുകളിലേക്കു    ചുവന്ന  പരവതാനി   വിരിച്ച    പിരിയന്‍   കോണി.  ഇസ്തിരിയിട്ട  പോലെ    സാരി   ചുറ്റിയ   സുന്ദരിമാരായ   എയര്‍   ഹോസ്റ്റെസുകള്‍.......!   ശൂന്യമായ  മനസ്സോടെ   ഉള്‍ക്കാഴ്ചകള്‍   കണ്ടിരുന്നു.

  വിമാനം  പറക്കാന്‍  തെയ്യാറെടുത്തപ്പോള്‍    പഴയ  പേടി  കൂട്ടിനെത്തി.
തൊട്ട   സീറ്റില്‍   ഹസ്ബന്‍റിന്‍റെ   കൂട്ടുകാരനാണ്.  മുഖത്തെ  പേടി  അയാള്‍   കാണാതിരിക്കാന്‍   പുറത്തേക്ക്  നോക്കി.   നടുങ്ങിപ്പോയി   ഞാന്‍  .
വിമാനത്തിന്‍റെ   കൂറ്റന്‍   ചിറകുകള്‍    എന്‍റെ    തൊട്ടടുത്ത്!!...
പടച്ചറബ്ബേ.....      ഇത്രേം  വല്യൊരു  സാധനത്തിന്‍റെ   ഉള്ളിലാണല്ലോ..ഞാന്‍.
ഇതെങ്ങാനും......?  വീണ്ടും   ശഹാദത്ത്  കലിമ!!..


സുന്ദരിമാര്‍   ഭക്ഷണവുമായിട്ടെത്തി. ..,ചുറ്റു  ഭാഗവും  നിരീക്ഷിച്ച ശേഷം  ഞാനും   കത്തി..മുള്ള് .പ്രയോഗം   നടത്തി  നോക്കിയെങ്കിലും  ദയനീയമായ
പരാജയമായിരുന്നു.  കൈ കൊണ്ട്   തിന്നാല്‍  പോലീസ്  പിടിക്കുമെന്ന്
കരുതി  തല്‍കാലം  തീറ്റ  വേണ്ടെന്നു  വെച്ചു.
 
  വീണ്ടും  മനസ്സ്‌   സങ്കടക്കടലിലേക്ക്   കൂപ്പുകുത്തി...
      
എന്നെക്കാളും  രണ്ടു വയസ്സിനുമാത്രം     മൂത്ത    ഇക്കാക്ക   ഒറ്റക്കെങ്ങിനെ  നാട്ടിലേക്ക്  മടങ്ങുമെന്ന്  ആലോചിച്ച്    
ജിദ്ദയിലെത്തും   വരെ  ഞാന്‍  കണ്ണീര്‍  വാര്‍ത്തു....

 അങ്ങനെ      വെയില്‍  മണക്കുന്ന   നാട്ടിലെ    പ്രവാസികളില്‍
ഒരാളായി     ഞാനും.

ഇനി    പ്രവാസം. .....--സന്തോഷത്തിന്‍റെയും ....,  വേര്‍പ്പാടിന്‍റെയും..,..

 ********************************************************************* 
           

വര്‍ത്തമാനം തുടരും...






17 comments:

Unknown said...

എന്‍റെ വര്‍ത്തമാനം മടുക്കുമ്പോള്‍
വിവരമറിയിക്കുക.


ഇനി ഞാന്‍ കോമണ്‍വെല്‍ത്ത് ഉത്ഘാടനം
കാണാന്‍ പോകട്ടെ.

പിന്നെ നമ്മുടെ ബ്ലോഗിമോന്‍ പാടുന്നു.
നിങ്ങള്‍ കേട്ടോ...

Meera's World said...

okie,now waiting for the rest of it:)

Unknown said...

മീരാ..ആദ്യാഭിപ്രായത്തിനു നന്ദി..

ആരും വരാത്തതിനാല്‍ വിഷമിച്ചിരിക്കുകയാരുന്നു .
ഞാന്‍ ഇങ്ങനെയാ..ഒന്നുരണ്ടു കമന്‍റെങ്കിലും വന്നു കണ്ടാലെ ഒരു ഇതൊള്ളു...വീണ്ടും എഴുതാന്‍ മൂഡ്
വരൂ..
അതല്ല,,എല്ലാവരും കഥകളും കവിതകളും വെച്ചു
കാച്ചുമ്പോള്‍...എന്‍റെ ഈ വളിപ്പ് പോസ്റ്റുകള്‍..
അരോചകമായോ...

Meera's World said...

Not at all! I really like the way you write,honest.Sometimes there won't be much to say even if you like a post. Don't feel sad even if you dont find comments sometimes.I enjoy reading your blog,keep posting.
Oh forgot to mention,as soon as i get bananas i am going to try your daughter's new recipe! Tell her she is doing a great job:)

Jazmikkutty said...

എന്നിട്ട് തിരികെ വരുമ്പോള്‍ ആ "താംബാള പെട്ടി" അവിടെ തന്നെ ഉണ്ടായിരുന്നു അല്ലെ? ഭാഗ്യവതി! ഞാനിങ്ങനെ സൂക്ഷിച്ചിട്ടു പോയ എന്‍റെ ചില പുസ്തകങ്ങളും,മറ്റും തിരിച്ചു വരുമ്പോള്‍ ആട് കിടന്നിടത്ത് പൂടയില്ലാത്ത അവസ്ഥയില്‍ അനിയത്തി കുട്ടി ആക്കിയിരുന്നു...:)

Unknown said...

നമ്പര്‍ ലോകിട്ട പെട്ടി തുറക്കാന്‍
ഒരു ശ്രമം നടത്തിയ ലക്ഷണമൊക്കെ
കണ്ടു.പക്ഷെ ഒന്നും നഷ്ടമായില്ല.

ഭാഗ്യവതിയായത്കൊണ്ടല്ലേ..ജാസ്മീ..
ഇത്രേം വര്‍ഷം കഴിഞ്ഞ്
ഒരു ബ്ലോഗ്‌ തുടങ്ങാനും,ഇതൊക്കെ
എഴുതാനും,ഈ പെട്ടി ലോകം
മുഴുക്കെ കാണാനും
അവസരമുണ്ടായത്..

Unknown said...

മീരാ..കമന്‍റുകള്‍ കണ്ടു ഇവിടെ
ഒരാള്‍ക്ക് ഇരിക്കപ്പൊറുതിയില്ല..
എന്‍റെ വിഭവങ്ങള്‍ പോസ്റ്റിലിട്ടു
ഉമ്മയങ്ങനെ വിലസണ്ട..എന്ന മട്ടിലാണ്
നടപ്പ്.
എന്തായാലും ഇവിടെ ഒരു പുതിയ
ബ്ലോഗിന്‍റെ മണം അടിച്ചു തുടങ്ങിയിരിക്കുന്നു..

ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ അബൂദാബിയില്‍
നിന്നും ഈ ബ്ലോഗു മണം നിങ്ങള്‍ക്കും
കിട്ടിയേക്കാം....

Jazmikkutty said...

ഉം...ആരാണാ ബ്ലോഗിണി? അല്ലേല്‍ ബ്ലോഗ്ഗര്‍?

ഇവിടെ ഞമ്മള്‍ക്കും ചില വിലക്കൊക്കെ കിട്ടിയിരിക്കുവാ...
വേണേല്‍ എഴുതിക്കോ..കമെന്റാനൊന്നും പോവണ്ടാന്നു...
പ്രവാസിനിയും സൂക്ഷിചിരുന്നോള്..ട്ടാ...:(

Meera's World said...

ys,tell her to start her own blog:),so the credit won't go to mom;)

Unknown said...

ok.. meera.

ഹംസ said...

പതിനാറ് വര്‍ഷം മുന്‍പ് ആദ്യമായി ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഉമ്മയും ഉപ്പയും പെങ്ങന്മാരും എല്ലാം നല്ല കരച്ചില്‍ , ഉള്ളിന്‍റെ ഉള്ളില്‍ സങ്കടമുണ്ടായിരുന്നു എങ്കിലും ജീവിക്കാന്‍ വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന എനിക്കത് ഒരു പ്രശ്നമായി തോന്നിയില്ല. വീട്ടുകാരെ ചിരിപ്പിക്കാന്‍ ഞാന്‍ അന്ന് പറഞ്ഞ ഒരു തമാശ ഇപ്പോഴും ഉമ്മ പറയാറുണ്ട്. “യാത്ര പോവുമ്പോള് ആദ്യം ഞാന്‍ ജീപ്പില്‍ കയറി ഇരിക്കും അല്ലങ്കില്‍ എയര്‍പോര്‍ട്ടിലേക്ക് കൂടെ വരുന്നവരുടെ തിരക്ക് കാരണം എന്നെ കയറ്റാതെ പോയാലോ” എന്ന് .. കരഞ്ഞുകൊണ്ടിരിക്കുന്നവര്‍ എന്‍റെ തമാശ കേട്ട് ഒന്ന് മന്ദഹസിച്ചു. ആരും ചിരിച്ചതൊന്നുമില്ല. പക്ഷെ അതിപ്പോള്‍ പറയുമ്പോള്‍ എല്ലാവരും ചിരിക്കും . കരയുന്നവന്‍ ഞാന്‍ മാത്രം .. ഹിഹി.

Unknown said...

ആ കരച്ചിലിന്‍റെ കാലമൊക്കെ ഇപ്പോള്‍
എവിടെ?
എയര്‍പോര്‍ട്ടില്‍ കൂടെ വരാന്‍ പോലും ആര്‍ക്കും
സമയമില്ല.വെക്കേഷന് ഇപ്പഴും ഗള്‍ഫില്‍ പോകുന്ന
ഞങ്ങളുടെ കൂടെ ഡ്രൈവര്‍ മാത്രമേ
കാണൂ..
കുട്ടികളൊക്കെ വലുതായതിനാല്‍
കൂട്ടിന്‍റെ ആവശ്യവും ഇല്ലാതായി.
തോന്നുമ്പോള്‍ വരാനും പോകാനും, പിന്നെ
നെറ്റിലൂടെ ദിവസവും കാണാനും
സംസാരിക്കാനും,ഒക്കെ പറ്റുന്ന ഇക്കാലത്ത്‌
കരച്ചിലിനു പ്രസക്തിയുമില്ലാതായി.

mayflowers said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

ഈ പോസ്റ്റു ഇപ്പോഴാ കണ്ടത്...വല്യ തിരക്കിലായിരുന്നു...ആദ്യമായി വിമാനം കയറിയതും ബോംബയില്‍ ഇറങ്ങിയതും ഒക്കെ വലിയ സംഭവം തന്നെയായിരിക്കും..ഇപ്പൊ വിമാനം കയറാത്തവര്‍ വലിയ സംഭവമായി തീര്‍ന്നിരിക്കുന്നു..
പുത്യാപ്ലനെ കണ്ണാല്‍ പോകുമ്പോള്‍ ഉള്ള ആ (കള്ള) കരച്ചിലും പിഴിച്ചിലും വായിക്കാന്‍ നല്ല രസം. എന്‍റെ ഭാര്യയെയും മോളെയും എട്ടു വര്ഷം മുമ്പ് ഞാന്‍ തന്നെ കൊണ്ട് വന്നതിനാല്‍ അവര്‍ക്ക് യാത്രയൊക്കെ നല്ല രസമായിരുന്നു. മകള്‍ പക്ഷെ ജിദ്ദയിലെത്തി മൂന്നു ദിവസം എന്‍റെ ഉമ്മാനെ ചോദിച്ചു കരഞ്ഞതും ഒക്കെ ഓര്മ വരുന്നു...
നന്നായി..തുടരുക..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓഹോ...ഇവിടെ ഇങ്ങനെയൊരു സംഭവം കിടപ്പുണ്ടായിരുന്നോ...?
ഇത് ഞാനിപ്പോഴാ കണ്ടത്....എന്തായാലും അവതരണം കൊള്ളാം

@ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ അബൂദാബിയില്‍
നിന്നും ഈ ബ്ലോഗു മണം നിങ്ങള്‍ക്കും
കിട്ടിയേക്കാം....

ഇതിന്റെ മണം ഇതു വരെ കിട്ടിയില്ലല്ലോ...

sulekha said...

ഞാന്‍ ഇപ്പഴാനെ ഇത് വഴി വന്നത്. എന്നിട്ട പോലീസ് പിടിച്ചോ?നല്ല രസമുണ്ട് വായിക്കാന്‍ .നമ്മള്‍ ഈ ഗള്‍ഫ്‌ ഒന്നും കണ്ടിട്ടില്ലേ ?കൊച്ചാപ്പ 20 വര്ഷം അവിടാരുന്നു.പുള്ളിയെ കൊണ്ടാക്കാനും ഇത് പോലെ ബഹളമായിരുന്നു.ഇപ്പം ഒര്കുംപോ എന്തു രസം അല്ലെ ?

Unknown said...

നിങ്ങളൊക്കെ എപ്പോ എത്തി,
കറക്കം കുറച്ചു കൂടുന്നുണ്ട്.ഞാനില്ലാത്ത നേരം നോക്കി എന്‍റെ ബ്ലോഗില്‍ കേറി കമന്‍റുന്നോ,,

##സലിം ഭായ്‌,എന്‍റെ പോസ്റ്റ്‌ കുറെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സഹായിച്ചതില്‍ സന്തോഷം,,

##റിയാസ്‌.,ദേ,,നോക്കിയെ ഇവിടെയും കോപ്പി പേസ്റ്റ്‌.
ഞാന്‍ പറയുന്നതാ,,
തമാശയാണെ..
ബ്ലോഗ്‌ മണം അടുത്തൊന്നും വരുമെന്ന് തോന്നുന്നില്ല,
കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് ആകെ ഒരവസ്ഥയിലാണ് മോളിപ്പോള്‍,,
ഇവിടെ മണം കിട്ടിയാല്‍ അപ്പൊതന്നെ ഞാനറിയിക്കുന്നുണ്ട്,

##സുലേഖ,ഞാന്‍ പറഞ്ഞില്ലേ ഞെട്ടലൊക്കെ മാറുംന്ന്.

അതെ അന്നത്തെ കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ഇപ്പൊ നല്ല രസമാണ്.