****************************
ജിദ്ദയിലെ ആദ്യ പ്രഭാതം..!
പുറത്ത് ഒരു വണ്ടിയുടെതെന്നു തോന്നിപ്പിക്കുന്ന
ഘോരശബ്ദം! അറിയാനുള്ള ആകാംക്ഷ കാരണം ഉള്ളിലുള്ള പേടിയെ തല്കാലം പുറത്താക്കി,,നാട്ടിലെ സുന്ദര പുലര്‍കാലം മനസ്സിലോര്‍ത്ത് ജനല്‍ പാളികള്‍ മെല്ലെവലിച്ചു നീക്കി. ശബ്ദം പെട്ടെന്ന് ചെവിക്കുള്ളിലേക്ക് തുളച്ചു കേറി.
ഇളിച്ചു കാട്ടുന്ന വെയിലുമായി ഒരു പ്രഭാത ക്കാഴ്ച. അതിനിടയിലൂടെ പൊടി പാറിച്ചു കൊണ്ട് ഒരു പോത്തക്കന്വണ്ടി.!! അതിന്റെ അടിയില്‍ കറങ്ങുന്ന ബ്രഷ് . റോഡ് വൃത്തിയാക്കുകയാണെന്ന് മനസ്സിലാകാന്‍ സമയമെടുത്തു. "കുമാമ വണ്ടി"എന്ന പേര് പഠിക്കാന്‍
വീണ്ടും ദിവസങ്ങളെടുത്തു,
എന്റെ പ്രവാസം ഇവിടെ തുടങ്ങുന്നു.
മെല്ലെ മെല്ലെയാണെങ്കിലും ഫ്ലാറ്റ് ജീവിതത്തോട് പൊരുത്തപ്പെട്ടുതുടങ്ങി. പാചകബുക്കുമായുള്ള അങ്കങ്ങള്‍ക്കും കുറേശ്ശെ ശമനം വന്നു. ഒരു വീട്ടമ്മയ്ക്ക് വേണ്ട abcd യൊക്കെ വശത്തായി എന്ന് വേണമെങ്കില്‍ പറയാം.
പതിനേഴിന്റെ പടികടക്കാന്‍ മാസങ്ങളേ ബാക്കിയുള്ളൂ. അതുവരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന 'മത്അം ബ്രോസ്റ്റിന്റെ '(ഇന്നത്തെ അല്‍ ബേക്) രുചി പിടിക്കാതായത് വളരെ പെട്ടെന്നായിരുന്നു.
താല്കാലികമായി പ്രവാസത്തോട് വിട പറയാറായി. ഭര്‍ത്താവിനോടൊത്ത് വല്യ ഗമയില്‍ നാട്ടില്‍ പോകുക എന്ന എന്റെ സ്വപ്നവും അതോടെ തകര്‍ന്നു വീണു.ഭര്‍ത്താവിനു ലീവില്ല, എന്നെപോലെ'രുചിപിടിക്കാതായ' ഒരു സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ഞാന്‍ കൊച്ചിയില്‍ പ്ലെയിനിറങ്ങി..
യാത്ര അയപ്പില്‍ ലിസ്റ്റില്‍ പെടാത്തവരും ഇരു വീട്ടുകാരുമടക്കം ഒരു വന്‍ജനാവലി തന്നെ എന്നെ കൂട്ടാന്‍ കാത്തു നിന്നിരുന്നു.
ആദ്യത്തെ കണ്മണി പിറന്നു നാല്‍പ്പത്തി മൂന്നാം നാള് വീണ്ടും ജിദ്ദയിലേക്ക്.. മോളെ വളര്‍ത്തുന്ന തിരക്കില്‍ കുറച്ചുകാലം വായനയൊക്കെ മറന്നുപോയി..
പാര്‍ക്കിലും,NCB ബാങ്കിന്റെ മുമ്പിലും,ബീച്ചിലുമൊക്കെ പോയി മോളെ ഫോട്ടോ എടുത്ത് അയക്കുന്ന തിരക്കിലായിരുന്നു പിന്നീട് കുറച്ചു കാലം.
അസ്ക്കാന്‍ സ്ട്രീറ്റിന്റെ ഓരത്തുള്ള രണ്ടുമുറി ഫ്ലാറ്റില്‍ താമസിക്കുമ്പോഴായിരുന്നു രണ്ടാമത്തെ മോന് ജനിച്ചത്. മോന് ആറുമാസം തികഞ്ഞപ്പോള്‍ ഈ ഫ്ലാറ്റ്മറ്റൊരു പിറവിക്കുകൂടി സാക്ഷ്യം വഹിക്കുകയുണ്ടായി.. എന്റെ ആദ്യത്തെ മിനിക്കഥക്കുഞ്ഞിന്റെ ജനനത്തിന്. അധികം താമസിയാതെ മറ്റൊരു കഥക്കുഞ്ഞുകൂടി? "തികയാതെ" പെറ്റ ഇവര്‍ രണ്ടു പേരെയും തൂക്കം പോലും നോക്കാതെ ആരാമം വനിതാമാസിക ഏറ്റെടുത്തു.
ഇതിനിടയില്‍ പെട്ടികെട്ടലും നാട്ടില്‍ പോക്കുമൊക്കെ മട്ടം പോലെ നടന്നുപോന്നു.
കന്ത്രാസൂക്കിന്റെ കുറച്ചു മാറി, അല്‍ ബേക്കിന്റെ മണമെത്താത്തത്ര ദൂരത്തുള്ള, അമ്മാരിയ്യയിലെ ഫ്ലാറ്റില്‍ വെച്ചായിരുന്നു എന്റെ മൂന്നാമത്തെ മോന്റെയും മൂന്നാം കഥ ക്കുഞ്ഞിന്റെയും പിറവികള്‍. ഗള്‍ഫ് മാധ്യമം ഒരു മടിയും കൂടാതെ എന്റെ കഥ ക്കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ ഞാന്‍ കൃഥാര്ത്തയായി.
ഇപ്പോള്‍ ഈ മൂന്നു കുഞ്ഞുങ്ങള്‍ എവിടെയോ എന്തോ... ഫ്ലാറ്റുകളില്‍ നിന്നും ഫ്ലാറ്റുകളിലേക്കുള്ള ഓട്ടത്തിനിടയിലാണ് ഇവരെ എനിക്കു നഷ്ട്ടമായത് എന്നെനിക്കറിയാം..റോഡുവക്കിലെ ഏതെങ്കിലും കുമാമയില് (വേസ്റ്റ് ബക്കെറ്റ്) അവരൊടുങ്ങിയിരിക്കുമോ...?
(അവരിന്നെന്റെ കൂടെയുണ്ടായിരുന്നെങ്കില്‍ മൂന്നു പോസ്റ്റിനെങ്കിലും വകയുണ്ടായേനെ...??!!)
നാലാമനും അഞ്ചാമിയും പിറന്നപ്പോള്‍ മുമ്പത്തെപോലെ കഥ ക്കുഞ്ഞുങ്ങളൊന്നും പിറക്കുകയുണ്ടായില്ല. പിന്നീടൊരിക്കലും അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നില്ല എന്ന് വേണമെങ്കില്‍ പറയാം ..
സമയം കിട്ടിയില്ല എന്ന് വേണ്ടാതെയും പറയാം..
റുവൈസിലെ സുലയ്മാന്‍ ഫഖീഹ് ഹോസ്പ്പിറ്റലില്‍ വെച്ച് എന്റെ ആറാമത്തെ മോന് ജന്മം നല്കിയപ്പോള് കുഞ്ചിയമ്മ എന്ന സ്ഥാനപ്പേര് എന്നന്നേക്കുമായി എനിക്കു നഷ്ടമായി.
ഇപ്പോള്‍ ആറു മക്കളും ഞാനും സുഖം സ്വസ്ഥം. ഇനി ഒരു രഹസ്യം !ഒരു കുഞ്ഞു പേരക്കുട്ടിയുമുണ്ട്.
എക്സ്പ്രവസിനി എന്ന പേര് സ്വീകരിച്ചെങ്കിലും ഇപ്പോഴും വിസ കേന്സല് ആയിട്ടില്ല. കൊല്ലത്തില്‍ ഒരിക്കലെങ്കിലും അല്‍ബേക്ക് തിന്നാന്‍ ജിദ്ദയില്‍ ഓടിയെത്താറുണ്ട്.
എന്റെവര്ത്തമാനം ഇവിടെപൂര്ണമാകുന്നു. കഥയും കവിതയുമൊന്നുമില്ലാത്ത ഞാന്‍ ഇതൊക്കെയല്ലാതെ എന്തെഴുതാന്‍?! അസഹ്യമായിത്തോന്നിയാല് എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക.
ഇത് മൂത്ത മോള് - നാലു മാസം പ്രായമായ മോളെയും കൊണ്ട് ഇപ്പോള്‍ അബുദാബിയില്‍ .ഒരു വര്‍ഷമായി നിര്‍ത്തി വെച്ചിരുന്ന MBAപഠനം തുടരുന്നു. ബ്ലോഗുണ്ട്. |
രണ്ടാമന്-BBM ഫൈനല്‍.ബാഗ്ലൂര്, ഇയാളും ഒരു ബ്ലോഗ് മുതലാളി! |
മൂന്നാമന്-ഡിഗ്രി-രണ്ടാം വര്‍ഷം-ബാഗ്ലൂര്
|
ഇത് നാല് മാസം പ്രായമായ കൊച്ചു മോള്. |
**** വലിയ കുടുംബം സന്തുഷ്ട കുടുംബം.***
50 comments:
പ്രിയ സുഹൃത്തുക്കളേ!
കഥയും കവിതയുമൊന്നും പോസ്റ്റാനില്ലാത്തതിനാല്
ഞാനൊരു സാഹസം കൂടി കാണിച്ചിരിക്കുന്നു.
മുമ്പു പറഞ്ഞു വെച്ചിരുന്ന വര്‍ത്തമാനത്തിന്റെ
തുടര്‍ച്ചയാണിത്.അരോചകമായിത്തോന്നിയാല്‍
ക്ഷമിച്ചേര്. കമാ ന്നൊരക്ഷരം ഉരിയാടാതെ പോയേക്കണം.എന്നെ കമന്റിക്കൊല്ലരുത്. പ്ലീസ്....
എത്ര ഈസിയായിട്ടാ ആറു കുട്ടികള്‍ ഒക്കെ ഉണ്ടായത് പറയുന്നത് ..കേട്ടാല്‍ തോന്നും ഒരു കുട്ടി ഉണ്ടാകുക എന്ന് പറഞ്ഞാല്‍ ഒരു അല്ബൈക് അടിക്കുന്ന പോലെ ആണ് എന്ന്..{തമാശ ആണ് കേട്ടോ}...
പിന്നെ ഒരു അരോചകവും തോന്നിയില്ല..ഇടയ്ക്കുള്ള ആ അല്‍ബൈക്ക് ഒഴിവാക്കാമായിരുന്നു{മനുഷ്യനെ കൊതിപ്പിക്കാന്‍}..
ആ പഴയ കഥകള്‍ ഒന്ന് ഓര്‍ത്തു നോക്കൂന്നേ ...ചിലപ്പോ കിട്ടിയാലോ ??....താങ്ക്സ്
ഇതാണ് നര്‍മ്മം ,ഒരു ബ്ലോഗില്‍ കയറി ഞാന്‍ ഇതര ചിരിചിടുണ്ടാവില്ലാ ..എന്ത് പറ്റി
സത്യം വളരെ ഇഷ്ടപ്പെട്ടു .ഞാനും ഒരു വര്‍ഷം ശരഫിയ്യ യില്‍ ഉണ്ടായിരുന്നു .അല്‍ ബൈക്ക് കൊതി തീര്‍ന്നിട്ടില്ലേ ..നന്നായി എഴുതാനറിയാം ..നല്ല ഭാഷ ..സത്യം മാത്രമേ കണ്ടുള്ളൂ ..ഒരു ബഷീര്‍ ശൈലി ...എനിക്കും നിങളെ പോലെ ഒരു പെങ്ങള് jeddah യില്‍ ഉണ്ട് ബ്ലോഗിനിയുമാണ്
അറിയാമായിരിക്കും പേര് ഞാന്‍ പറയില്ല ..പിന്നെ സംത്രിപ്തിയോടുള്ള ഒരെഴുതാണിത് .ഇഷ്ടപ്പെട്ടു .ഇനിയും എഴുതണം കേട്ടോ ...
അനായാസമായി പ്രവാസത്തിന്റെ തുടക്കവും ഒടുക്കവും വര്‍ത്തമാനവും എഴുതി..
ഭാവുകങ്ങള്‍..
ഹ ഹ ഹ ഇത് കൊള്ളാം. അല്ല മക്കളുടെ പുതിയ പടങ്ങള്‍ ഒന്നും ഇതേവരെ കിട്ടിയില്ലേ? കുടുംബം അടക്കം ബ്ലോഗര്മാരാണല്ലേ?
പടത്തിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കിട്ടുന്നില്ല കേട്ടോ. ഒന്നുകൂടി നോക്കൂ...
പ്രവാസിനി കുറെ വൈകിയാണെങ്കിലും നര്‍മ്മം നിറച്ച വഞ്ചിയുമായാണല്ലോ വരവ്... ഇതിലെ 'പോത്തക്കാന് വണ്ടി' പ്രയോഗം എന്നെ ഒത്തിരി ചിരിപ്പിച്ചു.
ഏകദേശം എന്റെ വീട്ടിലെത്തിയ അറ്റ്മോസ്ഫിയര്‍ ആയിപോയി.പിന്നെ എഴുത്തെങ്ങാനും നിര്ത്തിയാലുണ്ടല്ലോ...ദേ എന്റെ സ്വഭാവം അറിയാലോ...
ആ പ്രൊഫൈല്‍ ഫോട്ടോയുടെ പിറകില്‍ ഈ മക്കളുടെ എണ്ണമായിരുന്നു അല്ലേ? പിന്നെ ബ്ലോഗിമോന്‍ സ്വന്തം മോനായിരുന്നു!!ഒരു വാക്ക് പറഞ്ഞില്ലല്ലോ...
മകളുടെ ബ്ലോഗില്‍ പിന്നെ പോസ്റ്റൊന്നും ഇട്ടില്ലല്ലോ...അബുദാബിയില്‍ ആണേല്‍ ഞങ്ങള്‍ കാണാന്‍ പോകുന്നുണ്ട്...കേട്ടോ...
ആറ് മക്കളായത് കൊണ്ട് ഇനി പാറുവമ്മയെന്നു വിളിക്കാം....
പണ്ടുകാലമായത് കൊണ്ട് കുഴപ്പമില്ല....അല്ലെങ്കീ, കല്യാണം കഴിയുമ്പോ പതിനേഴിന്റെ പടി കടന്നിട്ടില്ലെന്നു ഉറക്കെ പറയല്ലേ...കേസാ....
താങ്കളെ ഒരുപാട് ബഹുമാനിക്കുന്നു...മാതൃത്വത്തിന്റെ ഉത്തമോദാഹരണം...
"പോത്തക്കന്വണ്ടി" ആദ്യമായാ കാണുന്നത്!
അര ഡസന്‍ മക്കളെന്നു പറയുന്നത് തന്നെ ഇന്ന് ചിലര്‍ക്ക് കുറച്ചിലാ ...
ഒരുപാട് നല്ല മക്കളുണ്ടാവുക എന്നത് സത്യത്തില്‍ അലങ്കാരവും !
'ബ്ലോഗുണ്ട'കളുടെ ബ്ലോഗ് വിലാസം കൂടി അറിയിച്ചാല്‍ കമന്റി കൊല്ലുന്ന കാര്യം നമ്മളെറ്റു ...
നഷ്ടപ്പെട്ട 'മക്കള്‍ക്ക്' ആദരാഞ്ജലി അര്‍പ്പിക്കുന്നു..(എനിക്കും ചില മക്കളെ നഷ്ടമായിട്ടുണ്ട്)എന്താണ് എഴുതിയതെന്നു ഒന്നുകൂടി ഓര്‍ത്തു എഴുതി ഞങ്ങളെ ബോറടിപ്പിക്കൂ ....
എക്സ് പ്രവാസിനി,നന്നായി എഴുതി.ആറുമക്കളുടെ അമ്മയും ഒരു പേരക്കുട്ടിയുടെ അമ്മൂമ്മയുമായ എഴുത്ത്കാരിയുടെ തൂലിക ഇനിയും ചലിക്കട്ടെ
എന്റിത്താ..ആരാണ് നമ്മുടെ എക്സ്പ്രവാസിനി എന്നാ കന്‍ഫുഷ്യന്‍ തീര്‍ന്ന സന്തോഷത്തിലാണ് ഞാന്‍. സ്നേഹവും ആദരവും കൂടുകയും ചെയ്തുട്ടോ..
മാതൃത്വത്തിന്റെ നിറകുടം, കുഞ്ഞുങ്ങളെ പോലെ എഴുത്തിനെയും സ്നേഹിക്കുന്ന, അല്ബൈകിനെ സ്നേഹിച്ചു ഇപ്പോഴും വിമാനം കയറുന്ന, പാറുവമ്മ..സസുഖം മക്കളോടൊപ്പം നാട്ടില്‍ ബ്ലോഗി ജീവിക്കുന്നു. ഭര്‍ത്താവു ജിദ്ദയില്‍ തന്നെ. മക്കള്‍ ബംഗ്ലൂരിലും നാട്ടിലുമായി പധിക്കുന്നു..കൊള്ളാം..
ജിദ്ദയില്‍ താമസിക്കുന്ന എനിക്ക് പോലും എഴുതാന്‍ തോന്നാത്ത കാര്യങ്ങള്‍ നാട് പിടിച്ചിട്ടും നന്നായി എഴുതാന്‍ പറ്റുന്നെങ്കില്‍ ആള് ചില്ലറയല്ലാട്ടോ ...
എന്റെയും കുടുംബത്തിന്റെയും (3 +1 ) എല്ലാ വിധ ആശംസകളും നേരുന്നു.
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ ....
ആറാമന്‍ പടച്ചോന്റെ ബോണസാണേ .....
നന്മകള് ആശംസിക്കുന്നു. തുടര്‍ന്നും എഴുതുക.
ഹെന്ത്!!!!!!!!ഇവിടേയും പുതിയ പോസ്റ്റോ............?
പുതിയ പോസ്റ്റുകളിടുമ്പോള്‍ എല്ലാ ബ്ലോഗര്‍മാരേയും ബ്ലോഗിണിമാരേയും മയില്‍ വഴി അറിയിക്കണമെന്നുള്ള ചട്ടം മറന്നു പോയോ...? ഞാന്‍ ശക്തമായി പ്രതികരിക്കുന്നു....ഇനി മുതല്‍ ഈ ബ്ലോഗില്‍ വരുന്ന പുതിയ പുതിയ പോസ്റ്റുകള്‍ നിങ്ങളെല്ലാവരും എങ്ങിനെയെങ്കിലും വന്നു വായിക്കണം, അല്ലങ്കില്‍
വായിച്ചിരിക്കണം എന്നു ഞാനീ അവസരത്തില്‍ ഊന്നി ഊന്നി പറയുകയാണ്..
പ്രിയ സുഹൃത്തുക്കളെ....ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ എഴുതാന്‍ ദൈവം തമ്പുരാന് അവര്‍(പ്രവാസിനി)ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് ഞാനെന്റെ വാക്കുകള്‍ നിര്‍ത്തുന്നു...നന്ദി നമസ്ക്കാരം
താത്താ.....മനോഹരം...വേറൊന്നും പറയാനില്ല
പിന്നെ...പോസ്റ്റുകളില്‍ കൊടുത്തിട്ടുള്ള ലിങ്കുകള്‍ ഒന്നും ഓപ്പണാകുന്നില്ലാട്ടോ....
ഹാവൂ ..മനസ്സ് നിറഞ്ഞു..
എല്ലാവരും എത്തി.അതും എത്ര പെട്ടെന്ന്.
എനിക്കല്ഭുതവും സന്തോഷവും അടക്കാന്‍ കഴിയുന്നില്ല.
**ഫൈസൂ..ആദ്യകമെന്റിനുള്ള നന്ദി ഞാന്‍ നേരിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.ഞങ്ങള്‍ ജിദ്ദയില്‍ വരുമ്പോള്‍
മദീനയിലും വരാറുണ്ട്.
**നൗഷാദ്..എന്റെ പോസ്റ്റ് ചിരിക്കാന്‍ വക നല്‍കിയതില്‍ സന്തോഷം.അഭിപ്രായങ്ങള്‍ക്ക് നന്ദി.
പിന്നെ...ജിദ്ദയിലെ പെങ്ങളുടെ പേര്???
**മെയ് ഫ്ലവെര്..ഇനിയും വരണം,നന്ദി,,
**അളവന്താന്..മക്കളൊക്കെ വലുതായില്ലേ..
അവരുടെ അനുവാദം കിട്ടിയാല്‍ പുതിയ ഫോട്ടോകള്‍ ഇടാം.ലിങ്ക് ശെരിയാക്കിയിട്ടുണ്ട്.
ആദ്യായിട്ട് ചെയ്യുന്നത് കൊണ്ടുള്ള കുഴപ്പങ്ങളാണ്.
**ജാസ്മിക്കുട്ടീ നോവലിന്റെ പണിപ്പുരയില്‍ നിന്നും
ഇവിടെ വരാന്‍ സമയം കിട്ടി അല്ലേ..
ബ്ലോഗിമോനെ മനസ്സിലാക്കാനുള്ള കൊച്ചു കൊച്ചു ക്ലൂസൊക്കെ ഫോട്ടോയിലൊക്കെ ഉണ്ടായിരുന്നു.
ജാസ്മിക്കുട്ടി കണ്ടുപിടിക്കും എന്ന് കരുതിയിരുന്നു,
മോള്‍ക്ക് കുഞ്ഞിനേയും കൊണ്ട് പുതിയ പോസ്റ്റിനൊന്നും നേരം കിട്ടിക്കാണില്ല.അവരിപ്പോള്‍
ഒമാന്‍ ടൂറില്‍ ആണ്.
**ചാണ്ടിക്കുഞ്ഞേ..എനിക്കു പുതിയ പേരിട്ടു അല്ലേ..
സന്തോയം..
**ഇസ്മയില്‍ കുറുമ്പടീ,,നമസ്കാരം..കാ
പോത്തക്കന്‍ വണ്ടി പ്രയോഗം എല്ലാവര്ക്കും
മനസ്സിലാകുമോ എന്ന ശങ്ക ഇനി വേണ്ട അല്ലേ..
ആറ് മക്കളുടെ കാര്യത്തില്‍ ഞങ്ങള്‍ എന്നും അഭിമാനിച്ചിട്ടെയുള്ളു..അവരുടെ കാര്യത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഒരിക്കല്‍ പോലും ദൈവം
ഞങ്ങളെ കൈവിട്ടില്ല.
**റോസാപൂക്കള്‍..നല്ല അഭിപ്രായത്തിനു നന്ദി.
**സലിം..ആ കണ്ഫ്യുഷനങ്ങ് തീര്ന്നുല്ലേ..
സമാധാനായില്ലേ..
സത്യസന്തമായ അഭിപ്രായങ്ങള്‍ക്ക് നന്ദി.
**കാര്‍ന്നോരെ..ഹ..ഹ..പാട്ട് കലക്കി..
എനിക്കിഷ്ട്ടപ്പെട്ടു..
**റിയാസ്..വഴിയില്‍ നമ്മുടെ അഴീക്കോടിനെയെങ്ങാനും കണ്ടോ..
പിന്നെ.. ഞാനാദ്യായിട്ടാ ഒരു ലിങ്കിട്ടു നോക്കിയത്.ശെരിയാക്കിയിരുന്നു.ഇപ്പോഴും ശെരിയായില്ലേ..ഞാന്‍ വെറും പത്താം ക്ലാസ്സ് മലയാളം.മക്കളുടെ പഠിപ്പിന്റെ ബലത്തില്‍ മുന്നോട്ടു
പോകുന്ന ഒരു ബ്ലോഗിണിപ്പാറു!!
ഇതാണ് ..ഇതാണ് ..ഇതാണ് ..അല്ലാഹ് ....മലയാളം പറഞ്ഞാല്‍ നര്‍മം അതാണ് നിങ്ങള്‍ ..
"ബ്ലോഗിനിപ്പാറു" വേണ്ട ഞാന്‍ പുതിയ പേരിടാം .".ബ്ലോഗിനിപ്പാത്തു"( ദേശ്യമില്ലല്ലോ)?
പിന്നെ പത്താം ക്ലാസ്സ് വരെ പഠിച്ചില്ലേ അത് മതി ...പെങ്ങളുടെ പേര് വഴിയെ പറയാം
പറ്റുമെങ്കില്‍ നിങ്ങള്‍ തന്നെ കണ്ടുപിടിക്ക് ..അറിയുമോയെണ്ണ് നോക്കട്ടെ ..ഓക്കേ ..
chechi kalakki....kunjiyammakku nallathu maatram varatte
ഇന്നാണ് ഇതിലെ വന്നത്. നാന്നായിരിക്കുന്നു. എന്റെ ശ്രീമതിക്കും ഈ ബ്ലോഗോന്നു കാണിച്ചു കൊടുക്കണം. Al ബൈക്ക് ല്‍ മാത്രമേ അവള്‍ക്കു താല്പ്പര്യമോള്ളൂ...
പറഞ്ഞ കഥകളൊന്നും അല്ല ഞാന്‍ പറയുന്നത്, പറഞ്ഞ രീതിയാണ്. പോത്തക്കാന്വണ്ടി, അന്ചാമി തുടങ്ങിയ വാക്കുകള്‍...വളരെ രസമായി എഴുതി. മുന്‍പും ഇത്തരം ചില പ്രയോഗങ്ങലെക്കുരിച്ച് ഞാന്‍ കമന്ടിയിട്ടുണ്ട് എന്ന് തോന്നുന്നു.
ഭാവുകങ്ങള്‍.
#നൌഷാദ്..പുകഴ്ത്തി പുകഴ്ത്തി എന്നെ അഹങ്കാരി യാക്കല്ലേ..!
ബ്ലോഗിണിപ്പാത്തു..നല്ല പേര്.
പെങ്ങളുടെ പേര്??
##അഞ്ജു നായര്‍, ഇളയോടെന്‍..
ഇതു വരെ ഇവിടെയൊന്നും വരാത്തതില്‍ പരാതിയുണ്ട് കേട്ടോ..ഇളയോടെന്‍,എന്നിട്ട് ശ്രീമതി എന്ത് പറഞ്ഞു?
അഞ്ജൂ..ഇനിയും വരണം..
###റാംജി സാബ്..അതെ എന്റെ പ്രയോഗങ്ങളെക്കുറിച്ച് മുമ്പും പറഞ്ഞിട്ടുണ്ട്,
"തൊള്ളപ്പാക്യ"ത്തെ കുറിച്ചാണെന്ന് തോന്നുന്നു.
സത്യസന്തമായ അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഹ ഹ ഹാ ..ചിരിക്കാതെ വയ്യ ..ഞാന്‍ ആരെയും പുകഴ്ത്തിയിട്ടില്ലാ ...പറയാനുള്ള വാക്കുകള്‍ പൂഴ്ത്തിയിട്ടുണ്ട് ..അത് സത്യം ..അതിപ്പോ പറയാം .ലാപ് ടോപ് ഓപ്പണ്‍ ചെയ്ത് ഇപ്പൊ ആദ്യം
നോക്കുന്നത് നിങ്ങളുടെ ബ്ലോഗാണ് സത്യം .ഞാന്‍ ശരിക്കും ആസ്വധിക്കുന്നുന്ദ് ..നിങ്ങള്‍ കംമെന്റുന്നതില് വരേ ചിരിക്കുള്ള വകയുണ്ട് .".തോള്ളപക്ക്യം" മലപ്പുറം ഭാഷ ..ഞാന്‍ വേങ്ങര കാരനാണ് ..നിങ്ങളുടെ പ്രൊഫൈല്‍ വായിച്ചു ..തൊഴില്‍ "വെച്ച വിളമ്പുക "ചിരിക്കില്ലേ.?
എഴുത്തുകാരില്‍ ഇനി ആരെയും പറയാന്‍ ബാക്കിയില്ല ...എല്ലാവരും ഇസ്തിരിയിട്ട ഭാഷ ഉപയോഗിക്കുമ്പോ നിങ്ങള്‍ ലളിതമായ നാട്ടു ശൈലി ...എല്ലാം നല്ലത് ..അഹങ്കാരി ആവല്ലേ ...
പെങ്ങളെ നിങ്ങള്ക്കരിയും.........ആദ്യാക്ഷരം പറയാം സാ .....
നഷ്ട്ടമായ എന്റെ മിനിക്കഥക്കുഞ്ഞുങ്ങളെ ഓര്‍ത്ത് എന്റെ
കണ്ണുകള്‍ നിറഞ്ഞു.. എന്ന അവിടത്തെ കമന്റ് കണ്ടപ്പോള്‍ എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.. എന്താണാ പറഞ്ഞതിന്റെ പൊരുളെന്ന്.. ഇവിടെ വന്നപ്പോഴാണ് കാര്യത്തിന്റെ ഗുട്ടന്‍സ് മനസ്സിലായത് .... നന്നയി എഴുതികെട്ടോ......
വര്‍ഷാവര്‍ഷം അല്‍ബേക്ക് കഴിക്കാനായി ജിദ്ദയില്‍ വരുന്നുണ്ടെന്നറിഞ്ഞു.. അടുത്ത് പ്രാവശ്യം വരുമ്പോള്‍ മറക്കണ്ട ഞാന്‍ ഇവിടെ ജിദ്ദയില്‍ കറങ്ങി നടക്കുന്നുണ്ട് ..11 റിയാല്‍ എനിക്ക് വേണ്ടിയും ചിലവാക്കണം .... ഞാനും ഒരു ബ്ലോഗ് സഹോദരനല്ലെ.....
ലളിതവും ഹൃദ്യവുമായ എഴുത്ത്. ഹാസ്യത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് ജീവിതത്തെ വളരെ പച്ചയായി വരച്ചു കാട്ടിയിരിക്കുന്നു. പിന്നെ ആ മൂന്നു കഥാകുഞ്ഞുങ്ങള് കൂടെയുണ്ടായിരുന്നെങ്കില്‍ മൂന്നു പോസ്റ്റിനെങ്കിലും വകയുണ്ടായേനെ. പോയ ബുദ്ധി ആനപിടിച്ചാലും കിട്ടില്ലല്ലോ. നഷ്ടമായത് പ്രവാസിനിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും കൂടിയാണ്. നല്ല മൂന്നു കഥകളല്ലേ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്? മക്കളുടേയും പേരക്കുട്ടിയുടേയും ഫോട്ടോസ് ഇഷ്ടമായി, ട്ടോ. എല്ലാവരും സുന്ദരികളും സുന്ദരന്മാരും.
#നൌഷാദ്..അതിശയം തന്നെ..ഞാനും ലാപ്പ് തുറന്നാല്‍ ഇപ്പോള്‍ ആദ്യം നോക്കുന്നത് എന്റെ ബ്ലോഗ് തന്നെ..സത്യം!!
പിന്നെ ഈ പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമൊന്നും നമുക്ക് വേണ്ട കേട്ടോ..
പെങ്ങളുടെ പേരിന്റെ മൂന്നാമാത്തെ അക്ഷരവും ആകെ എത്ര അക്ഷരങ്ങള്‍ എന്നും അറിയിക്കുക.
##ഹംസ സാഹിബ്..അവിടെ വന്നപ്പോള്‍ ഇവിടെയും വന്നു!!സന്തോഷം..
ജോലിയൊന്നും ആയില്ലേ ഇതുവരെ??
###വായാടിത്തത്തമ്മേ..സന്തോഷായി..ട്ടോ..
എന്റെ മക്കളെയൊക്കെ ഇഷ്ട്ടമായെന്ന് പറഞ്ഞതില്‍
പെരുത്ത് സന്തോഷം..!
അതെ വായാടീ.. നഷ്ട്ടപ്പെട്ടത് തിരിച്ചു കിട്ടുന്ന കാര്യം
കഷ്ടമാണ്..അവരുടെ മുഖഛായ പോലും മറന്നു പോയ എനിക്കിനി അതിനെന്തര്ഹത??!!
അയ്യോ.....എക്സ്....... അങ്ങനെ പറയല്ലെ,,,, അവിടെ വന്നതുകൊണ്ട് ഇവിടയും വന്നു... എന്നു കരുതല്ലെ... അത് തിരക്കിനിടയില്‍ വരാനുള്ള ഒരു വഴിയായി എന്നുമാത്രം.. പിന്നെ നോക്കിയപ്പോഴാ .. ഞാന്‍ കാണാത്ത വേറെയും പോസ്റ്റുകള്‍ ഇവിടെ കണ്ടത് ഇന്നലെ.. ആ ലൈബ്രററി ഫോട്ടോകളും നോക്കിയാ മടങ്ങി പോയത്.....
ജോലിയൊക്കെ ഉണ്ട്... എന്നാലും ഫ്രീ ആയി കിട്ടുന്ന അല്‍ബേക്ക് എന്തിനു കളയണം.. അതുകൊണ്ട് അത് മറക്കല്ലെ....
പോസ്റ്റ് കണ്ടപ്പോള്‍ അല്ലെ ഓര്മ വന്നത്.ഞാന്‍
ആ പുസ്തക അലമാരയില്‍ വന്നിട്ട് ഉണ്ട്.കമ്മന്റിയില്ല
പക്ഷെ. ഈ മക്കളുടെ ഫോട്ടോ ഒരു തമാശു ആണെന്നാ
ഞാന്‍ ഓര്‍ത്തത്..അല്ല തമാശു പോലെയാ അവരെ പുറത്തു
വിട്ടതും.നല്ല രസം ആയി കേട്ടോ..
ഭര്‍ത്താവ് എന്നെ പ്പോലെ ആയിരുന്നോ? വെറുതെ ഒരു ഭര്‍ത്താവ്
അത് കഥ എന്റെ ലോകത്ത് വന്നു നോക്കു..
ഇപ്പൊ ഇത് കൂടി വായിച്ചപ്പോള്‍ ഞങ്ങള്‍ക്കും ബ്ലോഗോ ?എന്ന് സ്വയം ചോദിക്കേണ്ടി വന്നു ..ബ്ലോഗര്‍മാരുടെ സംസ്ഥാന സമ്മേളനമല്ലേ അവിടെ ! നന്നായി എഴുതി ട്ടോ ..ആശംസകള്‍ ..ആ കഥകള്‍ പുന:പ്രസിദ്ധീകരിച്ചു കൂടെ ..ബ്ലോഗില്‍ ?
എഴുത്ത് വളരെ നന്നായി.
ശുദ്ധ മനസ്സാണു പ്രവാസിയുടേത്.തുടക്കത്തിൽ തന്നെ മക്കളേയൊക്കെ പരിചയപ്പെടുത്തിയില്ലേ..? ഇഷ്ടമായി.
പിന്നെ, മക്കൾക്കെല്ലാവർക്കും ബ്ലോഗുണ്ട് എന്നത് ഒരലങ്കാരമായി കാണരുത്.
ഞാന്‍ അന്ധാളിച്ചു പോകുന്നു ...നിങ്ങള്‍ ...നിങ്ങള്‍....നിങ്ങള്‍
മുത്ത് നാവ രത്ന മൂഹം കാത്തിടും മൈലാലേ
എന്റെ ആവനാഴിയിലെ അസ്ത്രം തീര്‍ന് ഇനീ എനിക്ക് കര്‍ണന്റെ വേഷമാണ്
ഇത്രയതികം ഹുമരിസം എങ്ങനെ എവിടുന്ന് ..കിട്ട്യി
പ്രവാസി ..നിങ്ങള്‍ക്ക് നല്ലത് മാത്രം വരട്ടെ എന്റെ ബ്ലോഗില്‍ വന്നു കമന്റി ബര്‍ക്കത്ത് നല്‍കിയതിനു ആയിരമായിരം നന്ദി ..ഞാനിനിയും വരും ..നിങ്ങളെ കാണാന്‍ ..
വരുവാനില്ലരുമേ ഈ വഴിക്കതെനിക്കര്യാമെന്നാലും ...എന്നെ എന്നും പ്രതീക്ഷിക്കുക ഞാന്‍ വരും
മലപ്പുറത്തെ പുലി കുട്ട്യായി ...ഓക്കേ ......പെങ്ങള്‍ക്ക് നിങ്ങളെ അറിയില്ലത്രേ ..പെങ്ങള്‍ക്ക് നിങ്ങളെയും അറിയില്ലത്രേ ..അപ്പൊ എന്താ ചെയ്യാ ..
എന്തെങ്കിലും ചെയ്യാം ....സാ ..............ബാ ....................
കുഞ്ചിയമ്മ ക്കഞ്ചാരു മക്കളാനേ
ഏഴാമന് പേരകുട്ടിയായെ...
നന്നായിട്ടുണ്ട് ട്ടോ !
എന്റെ ഇവിടത്തെ ആദ്യ കമന്റ് കൊണ്ട് ആ റിയാസ് എനിക്ക് തന്നെ ഇവിടെ പണി തന്നല്ലോ... ശ്ശോ..
satyam പറഞ്ഞാ njettippoyi , ആറു മക്കള്‍ എന്നൊക്കെ coolayittalle പറഞ്ഞത്.എല്ലാവരും നല്ല നിലയില്‍ ആകട്ടെ എന്നാശംസിക്കുന്നു.പ്രൊഫൈല്‍ എഴുത്ത് കലക്കി കടു വറത്ത് കളഞ്ഞല്ലോ.ഇത്താ എന്ന് വിളികാലോ അല്ലെ മധ്യ യുവതീ ?
#എന്റെ ലോകം പുസ്തക അലമാരയിലും പോയി എന്നറിഞ്ഞു.വന്നതിനും ചൊന്നതിനും നന്ദി.
ഇനിയും വരണം,
##അരൂര്‍ സാബ്.ആ കുഞ്ഞു കഥകളുടെ വരികള്‍ ഒന്നും
അതെപോലെ ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിയുന്നില്ല,
അഭിപ്രായങ്ങള്‍ പറയാന്‍ ഇനിയും വരണം,,
###മൊയ്തീന്ഭായ് ,ഇവിടെ ആദ്യമാണല്ലേ..
നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി,
പിന്നെ കുട്ടികള്‍ക്ക് ബ്ലോഗുണ്ട്.എന്നത് അഭിമാനമോ
അലങ്കാരമോ ആയി കാണുന്നില്ല,
കഴിവുകളുണ്ടെങ്കില്‍ അതു പുറത്തു വരാന്‍ ഒരു
അവസരം കൊടുക്കുന്നു,,
കമ്പ്യൂട്ടര്‍ അടുക്കളക്ക് തൊട്ട റൂമില്‍,പാസ്വേഡ് എന്റെ കസ്റ്റെടിയില്‍,അവര്‍ക്കായി പ്രത്യേകം തീരുമാനിച്ച സമയങ്ങളും,,
###ഈ നൌഷാദിന്റെ ഒരു കാര്യം,
രണ്ടു പാട്ടുകളും തെറ്റിച്ചു,ആദ്യത്തെ പാട്ട് എന്റെ ഉമ്മ പോലും പാടും.
മുത്ത് നവരത്നമുഖം കത്തിടും മൈലാളെ...
ഇനിയൊന്നു പാടിക്കെ,, അങ്ങനെത്തന്നെ,
മോനേ,,ആവനാഴി കാലിയായ കര്‍ണാ..
പുലിക്കുട്ട്യായിട്ടു വല്ല്യ കാര്യാ..
ഒന്നും നേരാവണ്ണം എഴുതൂല്ല,,പാടൂല്ല..!!??
പെങ്ങളുടെ അടുത്ത് ഏതാണ്ടൊക്കെ എത്തി,
ഇനി ചെറിയ ഒരു ക്ലൂ കൂടി,
പാട്ടൊക്കെ തിരുത്തിത്തന്ന സ്ഥിതിക്ക്...?
###മെയ് ഫ്ലാവെര്‍,,കമന്റും കൊണ്ട് എവിടെ പ്പോയി,
പിണങ്ങിപ്പോയതാണോ..
ഞാന്‍ മെയില്‍ ചെയ്യാന്‍ ഒരുങ്ങിയപ്പോഴെക്കും.
ലിങ്കും കൊണ്ട് മുങ്ങിയില്ലേ,,
###ഉമ്മു ഫിദ,ആഹ..ആഹാ,എന്താ പാട്ട്,,
എനിക്ക് വല്ലാതെയങ്ങ് ഇഷ്ട്ടപ്പെട്ടു,ഏഴാമനല്ല,,ഏഴാമിയാണ്.
വൃത്തം മഞ്ജരി ആണോ..
"ശ്ലഥകാകളി വൃത്തത്തില്‍ രണ്ടാം പാദത്തി...."
###ഹംസ സാഹിബ്,,പണി തന്നത് കണ്ടു.
ഞാന്‍ കൊടുത്തതും കണ്ടില്ലേ.. ഹ,,ഹ,,!ഹല്ല,,പിന്നെ.,
ഇങ്ങനെണ്ടോ ഒരു കോപ്പി പേസ്റ്റ്!!
###സുലേഖ,ആദ്യമായിട്ട് വന്നതു കൊണ്ടാ ഈ ഞെട്ടലൊക്കെ,,കുറെ കഴിയുമ്പോ അതങ്ങു മാറിക്കോളും..
ഞമ്മള്, സ്വന്തം തൊടിയിലും പറമ്പിലുമൊക്കെ
നുള്ളിപ്പെറുക്കി നടന്നു പോസ്റ്റുണ്ടാക്കുന്ന ഒരു പാവം
ബ്ലോഗിണിയാണെ..
തലേല് മുണ്ടിട്ടു ഇവിടെ ആരൊക്കെ വന്നു പോയീന്നു നോക്കാന്‍ വന്നതാ ...നല്ല കാഴ്ച ..ആരും പോയീട്ടില്ല..എല്ലാരും നല്ല വര്‍ത്താനം പറച്ചിലില്‍ മുഴുകിയും കവിതയും പറ്റും ചൊല്ലിയും തട്താനെ പറ്റി കൂടിയിരിക്കാനല്ലോ..താത്തയാണേല്‍ പോസ്റ്റിനെ വെല്ലുന്ന കമ്മന്റ്ടു സല്‍ക്കാരത്തിലും..
ആളെ ഇങ്ങനെ പിടിച്ചു നിര്‍ത്താനുള്ള ആ സൂത്രം ഒന്ന് മന്ത്രിച്ചൂതി കുട്ട്യാളെ ബാപ്പ വരുമ്പോ കൊടുത്തു വിടോ..നമ്മളെ ബ്ലോഗിന്റെ പരിസരത്തേക്കു പോലും ആരും രണ്ടാമത് വരണില്ല..ആന്നേ..!
Nalla rasamund vaayikkaan.post manoharamaayi.
ആഹാ അപ്പോള്‍ അബുദാബി വഴി വരുമ്പോള്‍ നമ്മടെ അവിടെ വന്നു നമ്മളെയൊക്കെ ഒന്നു കണ്ടിട്ട് പോകണം കേട്ടോ...
ഹമ്പടി ..കേമീ ..അതും കണ്ടു പിടിച്ചു അല്ലെ ...നമ്മളില്ലേ ..
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ട് കാരന് ..
അത് കൊണ്ട് അങ്ങ് ക്ഷമിച്ചേക്ക് പെമ്ബെര്നോള്
ഒരു സര്‍വ കുലാ വല്ലഭിയാനല്ലേ ..ഏതായാലും നന്നായി ..
തൊടുവില്‍ നുള്ളിയും പെറുക്കിയും കിട്ടുന്നത് ഏതായാലും നല്ലത് തന്നെ
സത്യം പറയട്ടെ ...അല്ലെങ്കില്‍ വേണ്ട നേര് പറയട്ടെ ..എനിക്കൊരു പെങ്ങളും കൂടി ഉണ്ട്
ആള് വലിയ തമാഷക്കാരിയാ ..സ്വന്തായിട്ട് ബ്ലോഗോക്കെയുണ്ട്..അവളെ കാണുന്നവരൊക്കെ പറയും
ഹോഹോ ..അവള്‍ക്കും ബ്ലോഗോ ?..അവള്‍ക്കങ്ങിനെ പറയുന്നത് എളിമയുള്ള അഹങ്കാരമാണ്
കഥ എഴുതാനറിയില്ല ..കവിത ഒട്ടുമറിയില്ല..ഒരു പണിയുമില്ല ..അവള് കുറെ കാലം സൗദി യിലായിരുന്നു
അന്നവള്‍ പള്ള നിറച്ചു അല്‍ ബൈക് തിന്നുമായിരുന്നു ..നാട്ടിലെത്തിയിട്ടും അവള്‍ക്കു ഒരേ വാശി
അവള്‍ക്കു അല്‍ബൈക്ക് വേണമത്രേ ..അതിന്നായി അവള് വീണ്ടും വീണ്ടും ഇങ്ങോട്ട് വന്നു
പിന്നെ ബ്ലോഗെഴുതാന്‍ പണി .... ജോലി .വെച്ച വിളംഭിക്കൊടുക്കുക എന്നാണ് പറയുന്നത്
പടച്ച റബ്ബുല്‍ ആലമീനായ തമ്പുരാനേ എപ്പോഴാണോ അത് ..വീടിന്റെ അടുത്തെങ്ങാനും ..അല്‍ ബൈക്ക്
സെന്റര്‍ ഉണ്ടോ ആവോ? ..ഇല്ലല്ലോ ..മലപ്പുറത്ത് ഇല്ലല്ലോ ..ആ ...അതും ഒരു സമസ്യ ..
പിന്നെയുള്ളത് "ഒരുളക്കുപ്പെരി"പോലത്തെ വാജകമാടി ..ഹയ്യോ ..
ഏതായാലും ഞാന്‍ അവള്‍ക്കിപ്പോള്‍ സ്നേഹമുള്ള ..ആങ്ങളയാണ്(?)
അന്ജാമത്തെ പ്രാവിശ്യമാണ് ഞാനിവിടെ വരുന്നത് ഈ ഒരു കാന്തിക ശക്തി അവള്‍ക്കു എവിടുന്ന്
കിട്ട്യേന്നറിയില്ല ..ഇപ്പൊ സംവരണ കാലമായതിനാല്‍ നിയമ സഭയിലേക്ക് ഒരു കൈ നോക്കാന്‍ പറയണം
അവിടെ അവള് ചെന്നാല്‍ പിന്നെ പറയണ്ടാ ജനം ചിരിച് ചിരിച് മടുക്കും
...................................................................(സ്നേഹം നിറഞ ഇത്താക്ക് ..എന്തെങ്കിലും എഴുതി മറുപടി
തെരെണ്ടേ അതിനാല്‍ എഴുതിയതാ ..ഏതു രീതിയിലാണ് നിങ്ങളുടെ മറുപടി(ഇഷ്ട്ടമാണ് )വരികയെന്നു ബോധ്യമില്ല ..എന്തും ഇവിടെ സ്വീകരിക്കും ..മലപ്പുറത് എവിടെ എന്ന് പറയുമോ ..
അവസാനം നിങ്ങള്‍ വായിച്ച മാക്ക്രി കഥ ..നിങ്ങളുടെ ജേഷ്ഠതിയുടെ വകയാണ് (അതായത് ..ഉം.. ഉം...മനസ്സിലായില്ലേ ..ആ ..അതവള് തന്നെ )ഹ ഹ .നിങ്ങള്‍ എന്നെ ഒരു പാട് ചിരിപ്പിച്ചു ...വളരെ ഇഷ്ട്ടമായി ..സ്നേഹത്തോടെ ...മറു കമന്റിനു വേണ്ടി കാത്തിരിക്കുന്നു ..
my mail naushadvaliyora@gmail.com
പെട്ടന്ന് പറഞ്ഞങ്ങു തീര്‍ത്തു..
ആറു മക്കളോ റബ്ബേ..ഇവിടെ ഒന്നിനെ അട്ജസ്റ്റ് ചെയ്യാന്‍ പെടുന്ന പാട്..എന്തായാലും കുട്ടികള്‍ക്ക് കൂട്ടില്ലാ എന്നൊരു പ്രയാസം ഉണ്ടാവില്ലല്ലോ...
ആ കഥകളുടെ ആശയം മനസ്സിലില്ലേ...അബോധ മനസ്സില്‍ എവിടെങ്കിലും കാണും..ഒന്ന് കൂടെ ഓര്‍ത്തു നോക്കിയേ..
ഇപ്പോള്‍ സമയമുണ്ടല്ലോ..അന്നത്തെക്കാളും നന്നായി ഇന്നെഴുതാന്‍ സാധിക്കും..മുന്‍കൂര്‍ ആശംസകള്‍ ..
ഇത്തിരി വൈകിയോ ഈ പോസ്റ്റിലെത്താന്‍ ? ഫോളോ ചെയ്തിട്ടും നിങ്ങളുടെ പോസ്റ്റ് എന്തോ എനിക്ക് കിട്ടുന്നില്ല.
അതുപോട്ടെ, വിഷയത്തിലേക്ക് വരാം. ലളിതമായ ആഖ്യാനത്തിലൂടെ പ്രവസക്കാലം നന്നായി വരച്ചിട്ടിരിക്കുന്നു.
ഈ അല്‍ ബെയിക്കെന്താ സൗദിയില്‍ മാത്രമായി ഒതുങ്ങിയത്..? ഒരു സന്ദര്‍ശനത്തില്‍ എനിക്കും പ്രിയപ്പെട്ടതായി അത്.
നല്ല എഴുത്ത്. വിശേഷങ്ങളുമായി ഇനിയും വരിക.
ജുനൈദ്: വന്നതില്‍ സന്തോഷം..!കഥയെഴുത്തൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല.നാട്ടില്‍ സമയം കിട്ടിയാലും ഒന്നും നടക്കില്ല.ആരെങ്കിലും വന്നിട്ടോ,,മറ്റെന്തെങ്കിലും തിരക്കോ ഒക്കെ ആയി, പ്രൈവസി വളരെ കുറവാണ്.ഗള്‍ഫില്‍ സമയം നമുക്ക് സ്വന്തമാണ്.
ഇപ്പോളാണ് കുഞ്ഞുണ്ണിമാഷ് പണ്ട് തന്ന ഉപദേശം ശെരിക്കും പിന്‍പറ്റുന്നത്. "അപ്പപ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതുക" എന്ന്.
ചെറുവാടിസാഹിബ്: അഭിപ്രായങ്ങള്‍ക്ക് നന്ദി.
അല്ബെയ്ക് സൌദിയില്‍ തന്നെ എല്ലായിടത്തും കിട്ടില്ല.ജെദ്ദയിലും മക്കത്തും കിട്ടുമെന്നറിയാം.മദീനയില്‍ ഇപ്പോഴുണ്ടോ എന്നറിയില്ല.മുമ്പില്ലായിരുന്നു.
അയ്യോ ചിരിപ്പിച്ചു കൊന്നു ഞാനും ജിദ്ധയിലാ ഹംസക്ക പറഞ്ഞപോലെ ഇനി വരുമ്പോ ഇവിടെയും ഒന്ന് വന്നാല്‍ നമുക്കല്പം ചിരിക്കാലോ
പിന്നെ നഷ്ട്ടമായ കുഞ്ഞുങ്ങളെ ഓര്‍ത്തു വിലപിക്കണ്ടാ ..കഴിയുമെങ്കില്‍ നമുക്കാ സാഹസം ഇനി ജിദ്ധയില്‍ വരുമ്പോഴും തീര്‍ക്കാലോ
നൌഷാദിന് പോസ്റ്റ് വായിച്ചു വട്ടായീന്നാ തോന്നുന്നത് ഇപ്പൊ വെറുതെ കിടന്നു ചിരിക്കുന്നു .കാലം നല്ലത് വരുത്തും എന്ന പ്രതീക്ഷയില്‍
ഞാൻ ആദ്യം വായിച്ചതാ
സാബീ..വന്നത് കണ്ടില്ല കെട്ടോ..സോറി.
അടുത്ത് വരുന്നുണ്ട് സാബീ..അവിടെ.
ഒരു ഹ്രസ്വസന്ദര്‍ശനം!ഏറിയാല്‍ ഒരാഴ്ച,അത്രേയുള്ളൂ.
നൌഷാദിനു വട്ടായോന്നു ഞാനും സംശയിച്ചു.
വന്ന് ഇത്രയും ചൊല്ലിയതിനു നന്ദി.
ഹൈനക്കുട്ടീ..അത് ശെരി വായിച്ചിരുന്നു.എന്നിട്ട് മിണ്ടാതങ്ങു പോയി അല്ലേ..
(ഇഷ്ടപ്പെട്ടാലല്ലേ മിണ്ടുക എന്നോ?)
#സലിം ഭായ്..
ആളു പോയല്ലോ,,കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കില്‍ കളരിത്തോടി ഉസ്മാന് മുസ്ല്യാരെക്കൊണ്ട് മന്ത്രിച്ചൂതിച്ച ഒരു നൂല് എന്തായാ
ലും കൊടുത്തയക്കുമായിരുന്നു,,
സുജിത്# വന്നതില്‍ വലിയ സന്തോഷമുണ്ട്..
#ജിഷാദ് വെറുതെ വയ്യവേലിക്കൊന്നും നില്‍ക്കണ്ട,ഞാനീ ആറു മക്കളെയും കൊണ്ട് വന്നാല്‍ ക്ഷണിക്കെണ്ടിയിരുന്നില്ല എന്ന് തോന്നുമോ?
#നൌഷാദ് പെങ്ങളുടെ പേര് പറഞ്ഞു തരാനാവും അല്ലെ.
#നിശാസുരഭി..സ്മൈലിയിട്ട് പോയ്കളഞ്ഞു അല്ലെ..
ഇത്രേം വല്യ കുടുംബമോ? അതും എല്ലാരും സുന്ദരന്മാരും സുന്ദരിമാരും!
പ്രവാസിനി എന്ന പേരിനെക്കാള്‍ നല്ലത് പ്രസവിനി എന്നല്ലേ! തല്ലല്ലേ വെറും തമാശയാണേ... ;)
പറഞ്ഞത് '"വഷളനായത്" കൊണ്ട് തല്ലുന്നില്ല!!
Salam,
I read your blogs quite often. please tell me which software u use to type in malayalam. I tried to use keyman, but my "nta"and some other words are not coming properly.
mail me @ jabirshareef@yahoo.com
Post a Comment