കുളം പറഞ്ഞ കഥ!! ഖണ്ഡം-6
ഇന്നത്തേക്ക് മൂന്നാം ദിവസമാണ്..
ഇനിയും കാത്തിരിക്കുന്നത് വിഡ്ഢിത്തമാണ്..എത്രയും പെട്ടെന്ന് കുളത്തെ ഉണര്‍ത്തണം,,ബാക്കി കഥകള്‍ കേള്‍ക്കണം,,
വെയിലാറിയ നേരം നോക്കി ഞാന്‍ കുളക്കരയിലേക്ക് നടന്നു,,
പോകുന്നവഴി ഓര്‍ക്കാപ്പുളി മരത്തില്‍നിന്നും ഒന്ന് രണ്ടെണ്ണം പറിച്ചെടുത്തു..
കഥ കേട്ടിരിക്കുമ്പോള്‍ കടിച്ചു തിന്നാലോ,,
ഇത്തിരി ഉപ്പുകൂടി കൈവെള്ളയില്‍ കരുതാമായിരുന്നു,,
കുളം രണ്ടു പടികൂടി താഴോട്ട് വലിഞ്ഞിരിക്കുന്നു..,ഞാന്‍ ഇറങ്ങിയിറങ്ങിച്ചെല്ലുന്നതൊന്നും അറിയാതെ കുളം അതിന്‍റെ
അഗാധതലങ്ങളില്‍ ഊളിയിട്ട് എന്നോ വിരുന്നു വരുന്ന മഴക്കോളുകളുടെ
സ്വപ്നത്തില്‍ മയങ്ങുകയായിരുന്നു,,
പരലുകളും കണ്ണാം ചൂട്ടികളും എന്‍റെ സാമീപ്യമറിയാതെ ഉറക്കംതുടര്‍ന്നു.
തെങ്ങുകളും വൃക്ഷങ്ങളും മയങ്ങുന്നവര്‍ക്കടിയില്‍ നിശ്ചലങ്ങളായി..നിലകൊണ്ടു..
കഥകളുടെ കലവറ തന്നെ ഉള്ളിലൊളിപ്പിച്ചു ,,
ഒന്നുമറിയാതെ മയങ്ങുന്ന കുളത്തെ ഞാന്‍ ആര്‍ദ്രതയോടെ നോക്കി, വെള്ളത്തില്‍ മുക്കിയ കാല്‍പാദങ്ങളിലെ കുളിരുമാസ്വദിച്ചു ഞാനാ കുളപ്പടവില്‍ ചെവിയോര്‍ത്തിരുന്നു.
കരയിലെ മുരിങ്ങമരത്തില്‍ പടര്‍ത്തിയ കുരുമുളക് വള്ളിക്കിടയിലൂടെ രണ്ടു സുന്ദരിക്കണ്ണുകള്‍ എല്ലാം കാണുന്നുണ്ടായിരുന്നു..
ബ്ലുംംംം..............,!
പെട്ടെന്നാണതു സംഭവിച്ചത്..
പരലുകളും കണ്ണാം ചൂട്ടികളും പരക്കം പാഞ്ഞ്..കുളത്തിനടിയിലേക്ക്
മുങ്ങാംകുഴിയിട്ടതു പെട്ടെന്നായിരുന്നു...
ഉറക്കം ഞെട്ടിയ കുളം കരകളില്‍ തൊട്ടു ഓളങ്ങളിട്ടു..
കൊക്കിലൊന്നും തടയാതെ ഒരു സുന്ദരിപ്പൊന്മ കുളത്തില്‍ നിന്നും പറന്നുപൊങ്ങി കാറ്റിലാടുന്ന തെങ്ങോലയിലിരുന്നു കുളത്തെ ദേഷ്യത്തോടെ നോക്കി,,,
കുളത്തെ ഉണര്‍ത്താന്‍ സഹായിച്ച പൊന്മയോട്
എനിക്ക് വല്ലാത്തൊരിഷ്ടം തോന്നി.
അത് തലവെട്ടിച്ച് എന്നെയൊന്നു നോക്കിയിട്ട് നീലച്ചിറകുകള്‍
വീശി എങ്ങോട്ടോ പറന്നു പോയി..
ഉറക്കം തെളിഞ്ഞ പരല്‍മീനുകള്‍
വെള്ളത്തില്‍ കുഞ്ഞുചുഴികള്‍ തീര്‍ത്തു,,പതിവുപോലെ എന്‍റെ കാലിനരികെ വന്നു പതിഞ്ഞു കിടന്നു...
കണ്ണാം ചൂട്ടികള്‍ കുളച്ചുമരില്‍ അള്ളിപ്പിടിച്ചുകിടന്നു അനക്കമില്ലാത്തവരായി...
കുളം ഓളങ്ങളില്ലാതെ ശാന്തമായപ്പോള്‍ ഞാനും കഥകേള്‍ക്കാന്‍ തെയ്യാറായി ,,,
ഓര്‍ക്കാപുളി കടിച്ചു പുളിച്ചുകോടിയ ചിറിയും കണ്ണുമായി ഞാന്‍ കുളത്തെ നോക്കി.
അപ്പോഴേക്കും കഥയുടെ ഓളങ്ങളിലൂടെ കുളം അതിന്‍റെ സഞ്ചാരം തുടങ്ങിയിരുന്നു..
*********************************
" ഞാന്‍ പറഞ്ഞല്ലോ വേനലിന്‍റെ അവസാന ദിനങ്ങളായിരുന്നു അത് ,
പുതിയ ഉടമസ്ഥന്‍ കുളക്കരയില്‍ വന്നു പോയതില്‍ പിന്നെ,
എന്‍റെ കണ്ണുകള്‍ സദാ സമയവും കരയില്‍ തന്നെയായിരുന്നു....
വഴിയിലെ കമ്മ്യൂണിസ്റ്റപ്പയുടെ ഇലയനങ്ങുന്നുണ്ടോ..
കരിയിലകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ,, എന്നൊക്കെയുള്ള ആശകളിലും ആശങ്കകളിലുമായിരുന്നു ഞാനേത് സമയവും..
മഴക്കാറുമൂടി വെയില്‍ മങ്ങിയ ഒരുച്ച നേരം,,,കരിയിലകള്‍ ഞെരിയുന്ന ഒച്ച കേട്ടു.
കുറച്ചു ദിവസം മുമ്പേ കുളക്കരയില്‍ വന്നു നോക്കിയ ആജാനുബാഹു,,!പണ്ട് കുളക്കരയില്‍ ഇളിഞ്ഞു നിന്ന ആ വള്ളി നിക്കറുകാരന്‍ പയ്യന്‍!! സോപ്പിടലിന്‍റെ ആസാമി,,!!
ടാറിട്ട നിരത്തിന്‍റെ അപ്പുറത്തെ വീട്ടിലെ മൂത്ത മകന്‍,,എന്‍റെ പുതിയ ഉടമസ്ഥന്‍!! ഇതാ.. എന്‍റെ തൊട്ടടുത്ത്!!
എന്‍റെ ഓളങ്ങളില്‍ സന്തോഷത്തിന്‍റെ കുഞ്ഞുനുരകള്‍ പൊങ്ങി..
ഞാന്‍ കരയിലേക്ക് നോക്കിക്കൊണ്ട് കിടന്നു..
കമ്മ്യൂണിസ്റ്റപ്പയുടെ വെളുത്തപൂക്കള്‍ പറിക്കുന്ന വളയിട്ട കൈകള്‍ കണ്ണില്‍ പെട്ടത് കുറച്ചു നേരം കൂടി കഴിഞ്ഞാണ്...
വിരിയാന്‍തയ്യാറായ വെളുത്ത പൂക്കളുടെ അരികള്‍ നഖത്തിലിട്ടു ചിടി...ചിടി ..എന്ന് പൊട്ടിച്ചു കൊണ്ട് അവള്‍ കുളക്കരയിലെ മണ്ണില്‍ പടിഞ്ഞിരുന്നു...
എന്‍റെ ഉടമസ്ഥയെ ഞാന്‍ സാകൂതം നോക്കി ,,അവള്‍ ഭര്‍ത്താവിന്‍റെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്ന തിരക്കിലാണ്..
എന്‍റെ ഓളമനസ്സ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുകയാണ്...
അധികസമയമൊന്നും വേണ്ടി വന്നില്ല..എനിക്കെല്ലാം മനസ്സിലാക്കാന്‍..
നേരിട്ടല്ലെങ്കിലും എന്നെ ഫോട്ടോയില്‍ കണ്ടു കൊതിച്ച ആ പഴയ
പെണ്‍കുട്ടി തന്നെ എന്നെ സ്വന്തമാക്കിയല്ലോ..
അതിനു കാരണക്കാരിയായ സുന്ദരിപ്പെണ്‍കുട്ടിയെ
ഞാനോര്‍ത്തുപോയി..
എന്‍റെ മാറില്‍ കുഞ്ഞു ബോട്ടിട്ട് എന്നെ പേടിപ്പിച്ച മൂന്നു പെണ്‍കുട്ടികളില്‍ മൂത്തവള്‍! അവരെ പിന്നീടൊരിക്കലും എനിക്ക് കാണാനായില്ല.
കുറച്ചു ദിനങ്ങളെങ്കിലും,,,എനിക്കൊരുപാട് സ്നേഹം നല്‍കിയ സുന്ദരിക്കുട്ടിയുടെ കളിക്കൂട്ടുകാരിയെതന്നെ,, പങ്കാളിയാക്കി എനിക്കരികില്‍ നില്‍ക്കുന്ന പുതിയ ഉടമസ്ഥനെ സ്നേഹം തുളുമ്പുന്ന അലകളോടെ ഞാന്‍ വീണ്ടും വീണ്ടും നോക്കി..
എന്‍റെ നെഞ്ചിലെ ഓളങ്ങള്‍ സന്തോഷവും സങ്കടവും കൊണ്ട് കനത്തു,
കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാനുള്ള ഞങ്ങള്‍ കുളങ്ങളുടെ കഴിവിനെ പറ്റി മുമ്പും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്,,
അവളുടെ കളിക്കൂട്ടുകാരിയായ നിങ്ങള്‍ അന്നെന്‍റെ കരയില്‍ വന്നിരുന്നപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന്‍റെ അലകള്‍ ഇന്നെന്ന പോലെ എന്‍റെ മനസ്സിലുണ്ട്..
വിദേശത്തും നാട്ടിലുമായി ഇടയ്ക്കിടെ വീണ്ടും നിങ്ങളെന്നെ ഏകാന്തതയില്‍ തളച്ചിട്ടു..
ഓരോ മഴക്കാലത്തും നാട്ടില്‍ വരുന്ന നിങ്ങള്‍ ടാറിട്ട റോഡ് മുറിച്ച് കടന്നു വല്ലപ്പോഴും എനിക്കരികിലെത്താന്‍ സന്മനസ്സ് കാട്ടിയിരുന്നു..
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കെന്നെ പേടിയായിരുന്നു,,നീന്തലറിയാത്ത നിങ്ങളും എന്നെ പേടിയോടെയാണ് സമീപിച്ചത്..
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
അതായിരുന്നല്ലോ.. അന്നത്തെ എന്‍റെ അവസ്ഥ ..!
മെലിഞ്ഞുണങ്ങിയ ഒരു പേക്കോലം ,,!
ചുഴികളും ഓളങ്ങളും നിലച്ച ഒരു ചെളിപഞ്ജരം,,!!
ജലകണങ്ങള്‍ കുഴിയിലാണ്ട വെറും കുണ്ടം കുളം,, !
മണ്ണുകൊണ്ടു തീര്‍ത്ത ചുറ്റരഞ്ഞാണം പാതിയും നശിച്ചു ലാവണ്യം നഷ്ടപ്പെട്ട ഒരു ഹതഭാഗ്യ,,!! "
****
"ഇടക്കെപ്പോഴോ മാളിക വീട് നില്‍ക്കുന്നിടത്ത് നിന്ന് വന്‍ ശബ്ദങ്ങള്‍ കേട്ടപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായിരുന്നു..
ഓടുകള്‍ വീണു പൊട്ടുന്ന ശബ്ദങ്ങളും,,ലോറികളുടെ മുരളലും എന്‍റെ പകലുറക്കം കെടുത്തിക്കൊണ്ടിരുന്നു... പുതിയ വീടിന്‍റെ പണി തുടങ്ങിയ
വിവരം ഞാന്‍ കുളക്കണ്ണാല്‍ മനസ്സിലാക്കി..
മുകള്‍ നില പണിതപ്പോള്‍ ഇവിടുന്നു നോക്കിയാല്‍ ഇച്ചിരിയൊക്കെ കാണാമെന്നായി...
വേനലും വര്‍ഷവും എന്നില്‍ മാറ്റങ്ങള്‍ വരുത്തി കളിച്ചു രസിച്ചു,,
അവര്‍ക്കുമുന്നില്‍ കോമാളി വേഷം കെട്ടിക്കെട്ടി ഞാന്‍ വല്ലാതായി..
വറ്റിയും വരണ്ടും,,,നിറഞ്ഞും കവിഞ്ഞും...എനിക്ക് മടുത്തുതുടങ്ങിയിരുന്നു..
മാറ്റങ്ങളില്ലാത്ത സ്ഥിരമായൊരു നിലനില്‍പ്പിനു വേണ്ടി ഞാന്‍ ദാഹിച്ചു,,
അങ്ങനെ എത്രകാലം,,,
ഇടവപ്പാതി തുടങ്ങാന്‍ ഒരു മാസം തികച്ചില്ല,,,
ഒരു കൊച്ചു വെളുപ്പാന്‍ കാലം!
കാതടപ്പിക്കുന്ന ശബ്ദത്തിലേക്കായിരുന്നു അന്നത്തെ എന്‍റെ ഉണര്‍ച്ച..
സ്വയം വഴി വെട്ടിത്തെളിച്ചു കൊണ്ട് എനിക്കരികില്‍ വന്നു നിന്ന
ആ ഭയങ്കരനെ ഓര്‍ക്കുമ്പോള്‍
ഇന്നും എന്‍റെ ഓളങ്ങള്‍ കിടിലം കൊള്ളുന്നത് ഞാനറിയുന്നു.
എന്‍റെ മാറും നെഞ്ചും പിളര്‍ന്ന്, വേനല്‍ ചൂടില്‍ ഭൂമി എന്നില്‍ നിന്നും ഊറ്റിയെടുത്ത ഉറവകളെ അത് പുറത്തെടുത്തു കൊണ്ടിരുന്നു...
വേദന കൊണ്ടു പുളയുമ്പോഴും എന്‍റെ പുതിയ ഉറവകള്‍ എനിക്ക് ശക്തിയേകി,, എല്ലാം എന്‍റെ നല്ലതിനെന്ന് സമാധാനിച്ചു ഞാന്‍ വേദന കുടിച്ചിറക്കി,,
വീണ്ടും വീണ്ടും ആ ഭയങ്കരന്‍റെ ഭീമന്‍ തുമ്പിക്കൈകള്‍,,
എനിക്കടിയില്‍ അതിക്രമിച്ചു കേറി,,
എന്നെ ഈ പരുവത്തിലാക്കിയ , ചെളികളുടെ അഴുക്കുമാലകള്‍ മാന്തിയെടുത്തു..
ഞാന്‍ ആഴത്തിലേക്ക് ആണ്ട് പോകുകയും പുതിയ നീരുറവകളുമായി
പൊങ്ങി വരികയും ചെയ്തുകൊണ്ടിരുന്നു... ..ഈ പ്രക്രിയ എത്ര ദിവസം തുടര്‍ന്നെന്നെനിക്കറിയില്ല..
വേദനയും പേടിയും കാരണം എന്‍റെ ബോധം എപ്പോഴോ നശിച്ചിരുന്നു..
ദിവസങ്ങള്‍ മാസമായി മാറിയത് ഞാനറിഞ്ഞില്ല...
പുതുമണ്ണിന്‍റെ മനംമയക്കുന്ന സുഗന്ധത്തിലേക്ക് ഒരു നാള്‍ ഞാന്‍ ഉണര്‍ന്നു..
ചിന്നം പിന്നം പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ എന്നില്‍ ഉണര്‍വിന്‍റെ മായാജാലം തീര്‍ത്തു.
സ്വയം വന്നു ചേര്‍ന്ന മാറ്റങ്ങള്‍ കണ്ടു ഓളങ്ങളുടെ ഒരു ഒരു നിര തന്നെ എന്നില്‍നിന്നും പുറത്തുവന്നു.
എന്‍റെ പുതിയ രൂപം എന്നെ അത്ഭുതത്തിന്‍റെയും ആശ്ചര്യത്തിന്‍റെയും കൊടുമുടി കേറ്റി...
പഴയ രൂപം ഓര്‍ത്തെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥ.
കരിങ്കല്ലില്‍ തീര്‍ത്ത പുതിയ ചുറ്റരഞ്ഞാണത്തില്‍ വെള്ളാരംകല്ലുകള്‍
മിന്നുന്നത് കണ്ടു ഞാനമ്പരന്നു..
എന്നിലേക്ക് തീര്‍ത്ത പടവുകളില്‍ പുതുമഴ വീണു ചിന്നിച്ചിതറി പളുങ്ക് മണികളുതിര്‍ത്തു..
എന്‍റെ നീല നിറത്തിന്‍റെ വശ്യതയില്‍ ഞാന്‍ പരിസരം മറന്നാടി...എനിക്കടിയില്‍ നിശ്ചലമായിരുന്ന തെങ്ങുകളും വൃക്ഷങ്ങളും
എനിക്കൊപ്പം പാമ്പുകളെപ്പോലെ പുളഞ്ഞാടി.
ഞാന്‍ പറഞ്ഞല്ലോ...
പിന്നീടെനിക്ക് സന്തോഷങ്ങളുടെ കുളിരേകും ദിനങ്ങളായിരുന്നു..""
*****************************
ഇടക്കൊരു ഓളം പോലും വിടാതെയുള്ള പറച്ചിലില്‍ കുളം വല്ലാതെ
ക്ഷീണിച്ചതായി എനിക്ക് തോന്നി..
മെല്ലെയൊന്നനങ്ങി..പിന്നെ കുഞ്ഞു കുഞ്ഞു കുമിളകളായി,,, പിന്നെ നിശ്ചലമായി...പിന്നെ,പിന്നെ,,എല്ലാം ശാന്തം...
മഴകളാലും മഴാക്കാറുകളാലും നിറഞ്ഞ ഒരു സുന്ദരസ്വപ്നത്തിലേക്ക്
കുളം ആണ്ടുപോയി...
വര്‍ഷങ്ങളായി എന്‍റെ സ്വന്തം അഹങ്കാരങ്ങളായി
ഞാന്‍ ഉള്ളില്‍ കൊണ്ട് നടന്ന ഈ കഥാഗര്‍ഭം,,
എന്നെപോലെത്തന്നെ അല്ലെങ്കില്‍ അതിനേക്കാളേറെ
ഈ കുളവും ഇത്ര നാളും തന്‍റെ ആഴികളില്‍ സൂക്ഷിച്ചു വെച്ചു എന്നത് ,
എന്നെ വീണ്ടും വീണ്ടും അത്ഭുതപരതന്ത്രയാക്കുന്നു..
സന്തോഷം നിറഞ്ഞ പിന്നീടുള്ള നാളുകളെ കുറിച്ച് പറയാന്‍ കുളം
ഉണരട്ടെ...
അപ്പോഴേക്കും കുളം ഉണരുമോ എന്തോ...
***********************************************************************************
Comments
എന്നിട്ട് വേണം ബാക്കി കഥകള്‍ കൂടി കേട്ട്,
അടുത്ത ഖണ്ഡത്തില്‍ ഇതവസാനിപ്പിച്ചു,,
എനിക്കീ കുളത്തീന്നൊന്നു കേറാന്‍...!!
നിങ്ങള്‍ക്കും മടുത്തു കാണും അല്ലെ..
ഇത് വായിക്കുന്നതിനനുസരിച്ച് ഞാനും പോകേണ്ടേ അവിടെയൊക്കെ.
ദേ ഇതുകണ്ടോ.. ആ ഓര്‍ക്കാപുളിയും പിന്നെ ചക്കംപഴവും ഒക്കെ. ഞങ്ങളെ തറവാട്ടിലും ഉണ്ട് ഇത്. ഇന്നും ജീവനോടെ. ചിലപ്പോള്‍ ചോദിച്ചാല്‍ കുളം പറഞ്ഞ പോലെ അവര്‍ക്കും പറയാനുണ്ടാവും കഥകളൊക്കെ. പതിവുപോലെ നന്നായി.
മാത്രവുമല്ല, പുതിയ അരഞ്ഞാണം ചുറ്റിച്ചു, അവളെ കൂടുതല്‍ സുന്ദരിയാക്കി.
ഇടക്കൊരു കാര്യം കൂടെ ശ്രദ്ധിച്ചോണേ... ഒരല്പം ഒഴുകിപ്പരക്കാനുള്ള വിടവും നല്‍കണം.. ഇല്ലേല്‍ അവളാകെ ദുഷിച്ചു നാറും. അതരുതേ..!!!
പിന്നെ, ഓര്‍ക്കാപ്പുളി. ഞാന്‍ ഒന്ന് മുതല്‍ നാല് വരെയും പഠിച്ച സ്കൂളില്‍ 'ഉച്ചകഞ്ഞി' വെച്ചിരിരുന്ന ഒരു ജാനകിയേടത്തി ഉണ്ടായിരുന്നു. ഞങ്ങള്‍ കൂട്ടുകാരെല്ലാ പേരും കൂടെ അവര്‍ കഞ്ഞിപ്പുരയില്‍ സജീവമാകുന്ന സമയം ജനകിയെടത്തിയുടെ പറമ്പിലെക്കോടും. എന്നിട്ട് ഓര്‍ക്കാപ്പുളിയും ചതുര്‍പ്പുളിയും കട്ടെടുത്തു കഴിക്കും. മിക്ക ദിവസങ്ങളിലും ഞങ്ങളെ പിടിക്കപ്പെടും. ശേഷം, ചെവി പൊന്നാക്കും ഞങ്ങടെ കണക്കു മാഷ്.
അറിയാതെ ആ സപ്പര്‍ സര്‍ക്കീട്ടിലെ നല്ല ഓര്‍മ്മകള്‍.. കൂടെ അല്പം ചവര്‍പ്പുള്ള കൊച്ചു കൊച്ചു അനുഭവങ്ങളും...!! എല്ലാം ആ ഒരൊറ്റ ഫോട്ടോ കാരണം ഞാന വീണ്ടും ഓര്‍ത്ത് കേട്ടോ..!!
Manoharam, Ashamsakal.... !
ഇരുമ്പപ്പുളി,ജാസ്മിക്കുട്ടിയുടെ വെമ്പുളി..ഇനിയും ഇതിനു ഒരുപാട് പേരുകള്‍ കേള്‍ക്കാനുണ്ടാകും.
ഓരോ നാട്ടിലും ഓരോ പേര്,അല്ലേ..
ഉമ്മു ജാസ്മിന്‍##പേരൊക്കെ മാറ്റി അല്ലേ..
വെമ്പുളി കണ്ട് വായില്‍ എത്ര കപ്പലുകള്‍ ഓടി..!?
അതെ ജാസ്മിക്കുട്ടീ നാന്‍ താന്‍ ആ ഭാഗ്യവതി!!
മനസ്സിലാക്കിത്തുടങ്ങി അല്ലേ..
വളരെ നന്ദി ജാസ്മീ..
ചെറുവാടീ##അപ്പൊ തപ്പിത്തടഞ്ഞാണ് ഇവിടേയ്ക്ക് എത്തി പ്പെടുന്നത് അല്ലേ..
ഇപ്രാവശ്യം കാടൊന്നും വെട്ടിയില്ല.പണിക്കാര്‍ക്കൊക്കെ എന്താ കൂലി..!!
സോറി ചെറുവാടീ..ഇനി വരുമ്പോഴേക്ക് വല്ല തൊഴിലുറപ്പുകാരെയും കിട്ടുമോന്ന് നോക്കാം..
ചക്കപ്പഴവും ഓര്‍ക്കാപുളിയും നാട്ടിലേക്കെത്തിച്ചു ല്ലേ..സന്തോഷമുണ്ട്,,ഒരുപാട്..
നാമൂസ് ഭായ്##വളരെ നല്ല ഈ അഭിപ്രായങ്ങള്‍ വായിചു വലിയ സന്തോഷം തോന്നുന്നു.
കുളത്തിന്‍റെ അരഞ്ഞാണത്തില്‍ രണ്ടു വലിയ വട്ടക്കണ്ണികള്‍ ഇട്ടിട്ടുണ്ട്..അവള്‍ക്കു യഥേഷ്ടം ഒഴുകിപ്പരക്കാനും,പുറത്തേക്കു നോക്കി ക്കിടക്കാനുമൊക്കെ..
എന്‍റെ ഈ കുഞ്ഞുപോസ്റ്റ് താങ്കളുടെ സ്കൂള്‍ കാലവും ഉച്ചക്കഞ്ഞി,,ഓര്‍ക്കാപ്പുളിക്കാലവുമൊക്കെ ഒര്മിപ്പിച്ചതില്‍ അതിയായ സന്തോഷമുണ്ട്,
സുരേഷ്കുമാര്‍##നന്ദിയുണ്ട്..അതെ കുളം ഉറങ്ങട്ടെ അല്ലേ..
കരിങ്കല്ലില്‍ തീര്‍ത്ത പുതിയ ചുറ്റരഞ്ഞാണത്തില്‍ വെള്ളാരംകല്ലുകള്‍
മിന്നുന്നത് കണ്ടു ഞാനമ്പരന്നു..
എന്നിലേക്ക് തീര്‍ത്ത പടവുകളില്‍ പുതുമഴ വീണു ചിന്നിച്ചിതറി പളുങ്ക് മണികളുതിര്‍ത്തു..
എന്‍റെ നീല നിറത്തിന്‍റെ വശ്യതയില്‍ ഞാന്‍ പരിസരം മറന്നാടി... (നന്നായി സുന്ദരിയാക്കിയെടുത്തില്ലെ അതിനെ.. നല്ല എഴുത്ത് ഇങ്ങനെ ഇത്രസുന്ദരമായി കഥ പറയുന്ന കുളത്തെ സമ്മതിക്കണം.. അഭിനന്ദനങ്ങൾ...
അതായിരുന്നല്ലോ.. അന്നത്തെ എന്‍റെ അവസ്ഥ ..!
മെലിഞ്ഞുണങ്ങിയ ഒരു പേക്കോലം ,,!
ചുഴികളും ഓളങ്ങളും നിലച്ച ഒരു ചെളിപഞ്ജരം,,!!
ജലകണങ്ങള്‍ കുഴിയിലാണ്ട വെറും കുണ്ടം കുളം,, !
മണ്ണുകൊണ്ടു തീര്‍ത്ത ചുറ്റരഞ്ഞാണം പാതിയും നശിച്ചു ലാവണ്യം നഷ്ടപ്പെട്ട ഒരു ഹതഭാഗ്യ
“എത്ര മനോഹരം ഈ ഭാഷ”
എല്ലാ കുളങ്ങളും ഉണരട്ടെ….
കുളക്കരകളും……..
കഥകള്‍ പറയും കുളം........
എക്സ്പ്രവാസിനിയുടെ കുളം......
നല്ല കുളം.......കഥ പറയും കുളം................
ഇങ്ങോട്ട് വാ..കുറച്ചുകൂടി പുളി ഉപ്പ് കൂട്ടി നമുക്കൊരുമിച്ചു തിന്നാം..
വായില്‍ ഒരുപാട് കപ്പലുകള്‍ ഓട്ടാം..
അഭിനന്ദനങ്ങള്‍ക്ക് ഒരുപാട് നന്ദി..
സാദിഖ്‌ഭായ്## എങ്ങനെ നന്ദിയോതേണ്ടു ഞാനിനി..
എനിക്കറിയില്ല ഈ വാക്കുകള്‍ എനിക്കു നല്‍കിയ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്ന്,,
വളരെ വളരെ നന്ദി..
സാബീ##എങ്ങോട്ടാ..ഇത്ര തിടുക്കത്തില്‍,
കുഞ്ഞിച്ചക്ക വലുതായൊന്നു നോക്കാനാണോ..
ബ്ലോഗിമോന്‍##അന്നോടാരാ..ഇങ്ങോട്ട് വരാന്‍ പറഞ്ഞെ..കുളം ഉണരുമ്പോ പറയണംന്നു പറഞ്ഞു നിര്‍ത്തിപ്പോന്നിട്ടു ഓനിതാ..ഇതിലെ ബ്ലോഗ് തെണ്ടാനെറങ്ങീക്ക്ണ്..പോ..പോ..അടി,,
കഥയായിട്ട് ഇതുവരെ ഒന്നും എഴുതാന്‍ കഴിഞ്ഞിട്ടില്ല..
സ്വന്തം അനുഭവങ്ങളില്‍ ഒരു പൊടി ഭാവനയും ചേര്‍ത്ത് വിളമ്പുന്നു..അത്രയൊക്കെയുള്ളൂ..
സംശയിക്കേണ്ട പെണ്ണ് തന്നെ,
സലാം ഭായ്##
ജലക്ഷാമം പരിഹരിക്കാന്‍ വീണുകിട്ടിയ അവസരം പാഴായിപ്പോയില്ലേ,,
കുളം കഴിഞ്ഞാല്‍ മരങ്ങള്‍....എന്നെ ഈ തൊടിയിലും കുളത്തിലും തളചിടാനാണോ ഭാവം!!
തമാശയാണേ...
അതെന്താ കുളത്തിന്റെ കഥ ഇത്രപെട്ടന്ന് അവസാനിപ്പിക്കുന്നത്..... കുളത്തിനു റോയല്‍റ്റി കൊടുക്കാത്തതുകൊണ്ടു കുളം പിണങ്ങിയൊ?
അല്ലെങ്കില്‍ വല്ല തോടും കണ്ടുകാണും........ ഇനിപ്പൊ അതിന്റെ പിറകെ കുറച്ചും.........
ഏതായാലും പെട്ടന്ന് നിര്‍ത്തല്ലെ
ഒന്നു രണ്ട് എപ്പിസോഡ് കൂടി അഡ്ജസ്റ്റ് ചൈതുകൂടെ!
എല്ലാ ആശംസകളും അറിയിക്കുന്നു
പിന്നെ എല്ലാവര്ക്കും വായില്‍ വെള്ളം ഊറി എന്ന് പറയുന്നു.ആ സാധനം അത്ര രസമുല്ലതാണോ ?...നാട്ടില്‍ വന്നാല്‍ ഞാന്‍ ഒരു കല്യാണം ഒക്കെ കഴിച്ചു എന്‍റെ 'കേട്ട്യോളെയും'കൂട്ടി അങ്ങോട്ട് വരാംട്ടോ..അപ്പൊ ആ സാധനം ഒക്കെ തരണം ..ഓക്കേ ..
പിന്നെ ഉമ്മു ജാസ്മിന്‍ പേര് മാറ്റിയത് ഇപ്പോഴാണോ അറിഞ്ഞത് ..?...ആരാ ആ പേര് ഇട്ടതു എന്നരിയോ ?..എന്നിട്ട് പേര് മാറ്റിയിട്ടു എന്നെയും അറിയിച്ചില്ല..പാവം ഞാന്‍ ..
പിന്നെ ഇങ്ങള് ആ ഇര്‍ഫാനെ കൊളം നോക്കാന്‍ എല്പ്പിച്ചിരിക്കുകയാണോ?വെറുതെ അല്ല അവന്‍റെ ബ്ലോഗ് അനാഥമായി കിടക്കുന്നത് ...ഞങ്ങള്‍ ആരാധകര്‍ അവന്‍ തോണി ഇറക്കുന്നതും കാത്തു അവന്‍റെ ബ്ലോഗില്‍ കാത്തിരിക്കുകയാണ്..അവനെ ഉടന്‍ വെറുതെ വിടുക..ഞങ്ങള്‍ക്ക് വല്ലപ്പോഴും വല്ല 'രേണുകേ' യോ 'എന്നിണക്കിളിയുടെ' യോ 'കഭി അല്‍ വിതാനാ' ഒക്കെ കേള്‍ക്കാന്‍ അവന്‍ വേണ്ടേ ...എന്ന് 'ഇര്‍ഫാന്‍ ഫാന്‍സ് അസോസിയേഷന്‍' പ്രസിഡണ്ട് ഫൈസു{ഞെണ്ട് ഫൈസു.!!}..ഒപ്പ് ..ഉവ്വ ഉവ്വാ .....
വറ്റിയും വരണ്ടും,,,നിറഞ്ഞും കവിഞ്ഞും...എനിക്ക് മടുത്തുതുടങ്ങിയിരുന്നു..
“കുള കുളാരവം“ പൊഴിക്കുന്ന ശൈലി!!
എന്തിനുനിര്‍ത്തണം,ആമുഖം മാത്രമെ ആയിട്ടുള്ളു
ഇനിയാവട്ടെ കഥ ,സര്‍വ്വ ആശംസകളും നേരുന്നു.
ഓര്‍ത്താല്‍ പുളി ഓര്‍ത്തില്ലേല്‍ പുളി കുരുമുളക്,കുളം,ചക്കപ്പഴമെന്നെന്തേ പേരുപറഞ്ഞില്ല!?
പഴുത്തചക്കയാണു ചക്കപ്പഴം അതുസൂപ്പര്‍സ്റ്റാര്‍ ചക്ക ഇതുപച്ചയാണെങ്കിലും ചക്കപ്പഴം (ഞാനും ഇപ്പോളാണത് ആലോചിച്ചതു).
നൊസ്റ്റാൾജിയ ഉണർത്തുന്നവരികൾ...
കുളത്തിൽ നിന്നും കഥകൾ...
ഇരുമ്പൻ പുളിയും,മുരിങ്ങക്കയും,..,..എല്ലാം ചേർത്ത് നാട്ടുപച്ചകളിലൂടെ പച്ചക്ക് പരയുന്ന വർത്തമാനം എനിക്കിഷ്ട്ടപ്പെട്ടു കേട്ടോ മുൻ പ്രവാസിനി
ശരിക്കും ആ പറമ്പും,കുളവും എന്നെ വല്ലാതെ ആകര്‍ഷിക്കുകയാണ്..ദൂരമായിപ്പോയി..അല്ലെങ്കില്‍ അവിടെ എത്തിയേനെ..
ആ പുളിക്ക് ഞങ്ങള്‍ എന്താ പറയാന്നറിയ്യോ? "ബുളുംബി"..ഒരുപാട്‌പേര്‍ കപ്പലോടിച്ചതിനാല്‍ ഞാനും കൂടെ കൂടുന്നില്ല.
ഭാഷയുടെ ലാളിത്യവും,ഒഴുക്കും സമ്മതിച്ചു തന്നിരിക്കുന്നു.
എഴുതിയെഴുതി ഉയരങ്ങളിലെക്കെത്തൂ..
ഓര്‍ത്തത് നാട്ടില്‍ പോയിട്ട് ചേച്ചി പിന്നെ പറഞ്ഞത്
എന്തെന്ന് നോക്കിയില്ലല്ലോ എന്ന്.താമസിച്ചാലെന്താ? ഒറ്റ അടിക്കു കുളം പറഞ്ഞത് മുഴുവന്‍ കേട്ടു. ഈ കഥന രീതി നല്ല രസം ഉണ്ട് കേട്ടോ."ഓര്‍കാ പുളി..അല്പം ഉപ്പ് കരുതി ഇരുന്നെങ്കില്‍"..വയ്യ എഴുതാന്‍. ഇതൊക്കെ വീട്ടില്‍
ഉണ്ടോ.? എനിക്ക് വീട് ഒന്ന് പറഞ്ഞു താ...അത്രയ്ക്ക് കൊതിപ്പിച്ചു
പിന്നെ ഇടയ്ക്കു ഇടയ്ക്കു ഉള്ള ഈ ഉറക്കം അല്ല ഈ നിര്‍ത്തല്‍ ആണ് എല്ലാം കുളം ആക്കുന്നത്...മെയില്‍ വഴിയാണ് ലിങ്ക് നോക്കുന്നത്.
അടുത്ത ലക്കം ഒന്ന് മെയില്‍ ചെയ്യണേ പ്ലീസ്..
ആശംസകള്‍.....
പിന്നെ ആ പുളി എന്നെ നന്നായി കൊതിപ്പിച്ചു കേട്ടോ !
കുളം ഇങ്ങനെ ഉണരാന്‍ മടി കാണിക്കുകയാണെങ്കില്‍ നല്ലൊരു തൊഴിതന്നെ കൊടുത്തേക്കണേ ..
പിന്നെ കുളം ഇപ്പോള്‍ പറയുന്ന കഥ തീരാന്‍ ഇനി അധികമില്ല,അപ്പൊ തീര്‍ക്കാം ല്ലേ,,
ഓര്‍ക്കാപ്പുളി..അതാപ്പോ പ്രശ്നായത്!!
ഫയ്സൂ..##അങ്ങനെ കുളത്തില്‍ തളച്ചിടാന്‍നോക്കണ്ട,
നിങ്ങളൊക്കെ സഞ്ചാരവും..പിന്നെ പ്രസിഡണ്ടിനെ ക്കണ്ടതും ഒക്കെ എഴുതിത്തകര്‍ക്കുമ്പോ ഞാന്‍ ഈ കുളത്തിലെന്നെ ഇരിക്കണം ല്ലേ..
ബ്ലോഗിമോനെ പുസ്തകോം കൊണ്ടാ അവിടെ ഇരുത്തിയെ,ബ്ലോഗ് തുടങ്ങിയെപ്പിന്നെ ഒരു വക പഠിക്കുന്നില്ല,ഇതിപ്പോ രണ്ടോന്നു കാര്യമായല്ലോ..
ഇങ്ങോട്ട് വരാന്‍ പെണ്ണുകെട്ടി ബുധിമുട്ട്വോന്നും വേണ്ട ന്‍റെ ഫയ്സോ..ഒറ്റയ്ക്ക് വന്നാലും ഓര്‍ക്കാപുളി തരാം..ട്ടോ.
ഇസ്ഹാഖ് ഭായ്##
'കുളകുളാരവം' ഹ..ഹ അതിഷ്ടപ്പെട്ടു.
പിന്നെ ചക്കപ്പഴത്തിനു ചിലര്‍ ഈനാംപഴം എന്നും പറയാറുണ്ട്.
ഈ നല്ല അഭിപ്രായങ്ങള്‍ക്ക് ഒരു പാട് നന്ദി.
മുരളീ മുകുന്ദന്‍ സാറേ..##ഇഷ്ടപ്പെട്ടതിനു നന്ദി അറിയിക്കട്ടെ..
ഈ ഓര്‍ക്കാപ്പുളിക്ക് എത്രമാത്രം പേരുകളാ..
പ്രോല്സാഹനങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി.
മെയ്‌ഫ്ലവര്‍##വയ്കിയാലും വന്നല്ലോ അതുമതി..
പിന്നെ ആരും പറയാത്ത പേരാണല്ലോ ഇവിടെക്കേട്ടത്.
"ബുളുംമ്പി"..ഇത് കേട്ടിട്ട് ചിരി വരുന്നു..
ദൂരമാണെങ്കിലും വരാമല്ലോ..നന്ദി മേയ്ഫ്ലവര്‍!!
ശങ്കരനാരായണന്‍ സാറേ,,##വന്നതില്‍ വളരെ സന്തോഷമുണ്ട്..നന്ദി.നമസ്ക്കാരം..
എന്‍റെ ലോകം##ഈ വീടും തൊടിയും മാത്രമാണ് ഇതുവരെ എന്‍റെ "ബൂലോഗം"..
എല്ലാം ഇവിടെയുള്ളത് തന്നെ,,ഇനി പുറത്തൊക്കെ ഒന്ന് ഇറങ്ങി എനിക്കും ഒരു മാറ്റമൊക്കെ വരുത്തണം,,വളരെ നന്ദി..
പുഷ്പമങ്ങാട്##അത് മാത്രം പറയല്ലേ..കുളത്തിനെ ഈ ജന്മം ഞാന്‍ തൊഴിക്കില്ല..
നന്ദി..
വേണുഗോപാല്‍..ജി..##ആദ്യമാണല്ലേ..ഇവിടെ.
ഈ കുളം അത്തരക്കരിയല്ല കേട്ടോ,,വെറും പാവം.
സുന്തരന്മാര്‍ കുളിച്ചിട്ടു ഉണര്‍ന്നിട്ടില്ല,,എന്നിട്ടാ..
വന്നതിനു വളരെ നന്ദിയുണ്ട്.
കുളമുണര്‍ന്നാല്‍ ഇനിയും വരുമല്ലോ..
കമ്മ്യൂണിസ്റ്റ് അപ്പ ................
എന്റെ ഇത്താ എന്നെ നാട്ടിലെത്തിച്ചു .
എഴുത്തിനെ നന്നായി എന്ന് പറഞ്ഞാല്‍ മതിയാവില്ല
പിന്നെ ഞാന്‍ എന്ത് പറയും ?
ഇപ്പോ ഇതാ സ്റ്റൈല്‍.പറഞ്ഞാല്‍ നിങ്ങള്‍ പറയും പുളുവാണെന്ന്..
ഞാന്‍ ഒരു ഒഫീഷ്യല്‍ ട്രിപ്പിലായിരുന്നു...
ഉമ്മു ജാസ്മിന്‍ പറഞ്ഞ പോലെ
എനിക്കും തോന്നിയിരുന്നു.ഈ കഥയിലെ
ആ പെണ്‍കുട്ടി താത്ത തന്നെയായിരിക്കുമെന്ന്.
വളരെ മനോഹരമായി നല്ല ഒഴുക്കോടെ വായിച്ചു
കുള പോസ്റ്റുകളില്‍ ഏറ്റവും നല്ല ഖണ്ഡം ഇതാണ്.
(ചിലപ്പോ എന്റെ മാത്രം തോന്നലായിരിക്കും)
ഫോട്ടോസും അടിപൊളിയായിട്ടുണ്ട്
ഒരു കാര്യം എനിക്കിഷ്ടപ്പെട്ടില്ല.
കുളത്തിനെ ഇങ്ങനെ ഉറക്കാന്‍ വിടുന്ന പ്രവണത.
കുളത്തിനെന്താ ഉറക്ക ഗുളിക കൊടുത്തിട്ടുണ്ടോ...?
ഹിഹി...
ഇസ്മായില്‍ ചെമ്മാട്##ഈ അഭിനന്ദനങ്ങള്‍ക്ക് എങ്ങനെ നന്ദിയോതും ഞാന്‍,
മുല്ലാ## ചുമ്മാ പറഞ്ഞതല്ലേ..
: ) വെറും ചുമ്മാ..
റിയാസ് ഭായ് ##ഈ പോസ്റ്റും ഇതിലെ ഫോട്ടോസും ഒരുപാട് ഇഷ്ടമായെന്നു അറിഞ്ഞു വലിയ സന്തോഷമുണ്ട്.
കുളത്തിനെ ഉറങ്ങാന്‍ സമ്മതിക്കാതെ പറ്റില്ല..
കുളത്തിനു ആലോചിക്കാന്‍ സമയം വേണം ,
എനിക്കത് പറയുന്നത് കേള്‍ക്കാനും എഴുതാനും സമയം വേണം..
അപ്പോള്‍ പിന്നെ കുളത്തെ ലേശമൊന്നു ഉറങ്ങാന്‍ സമ്മതിക്കാം ല്ലേ..
അജീഷ് കുമാര്‍ ##ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷമുണ്ട്.
സന്മനസ്സുള്ള ഉടമസ്ഥ..
നല്ല കഥ..
ബഷീറിന്റെ ഭൂമിയുടെ അവകാശികളുടെ പിന്മുറക്കാരീ, ആശംസകള്‍
കുള കണ്ണ്, ഓളങ്ങളില്‍ സന്തോഷത്തിന്‍റെ കുഞ്ഞുനുരകള്‍, സ്നേഹം തുളുമ്പുന്ന അലകളോടെ, നെഞ്ചിലെ ഓളങ്ങള്‍...
അടുത്ത വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് തരപ്പെടാന്‍ സാധ്യതയുണ്ട്.
പിന്നെ ഓര്കാപ്പുളിയും ചക്കപ്പഴവും കാണിച്ചു നുണപ്പിച്ചതില്‍ പ്രതിഷേധിക്കുന്നു....പാവം ഗള്‍ഫുകാരെ ഇങ്ങനെ വിഷമിപ്പിക്കരുത്...
ഒരു നൂറു എപ്പിസോട് എങ്കിലും എഴുതാന്‍ ആജ്ഞാപിക്കുന്നു.
ee "kulam " kadha ishtamaayi.
kaattagariyil peduthumbol 'kulam' ennu mathram cherthal ellam onnil varumalle avide numbar venda.
-------------------
ചിത്രങ്ങളെല്ലാം മനോഹരം.
ആശംസകള്‍.
ബൈ ദി ബൈ , മിസ്റ്റര്‍ പെരേരാ..നിങ്ങളുടെ കുടുംബം എന്‍റെ കസ്ട്ടടിയില്‍ ഉണ്ട്..നിങ്ങള്‍ എന്‍റെ ബ്ലോഗില്‍ കയറുകയും..ഇത് വരെ പോസ്റ്റ് ചെയ്ത പോസ്റ്റുകള്‍..കണ്ണില്‍ വരുന്ന ഉറക്കത്തേയും അവഗണിച്ചു വായിക്കുകയാണെങ്കില്‍ നമുക്കൊരു സന്ധി സംഭാഷണം ആകാം..
നിങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ കുടുംബം..എനിക്ക് വേണ്ടത്..നിങ്ങളുടെ അംഗത്വവും, പത്തു ചാക്ക് നിറയെ കമന്റും..
ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ പറഞ്ഞ സാധനങ്ങളുമായി..കുഞ്ഞി കഥയെന്ന എന്‍റെ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റിനു ചുവട്ടില്‍ ഉണ്ടാകണം..മറിച്ചാണെങ്കില്‍....ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ...എന്‍റെ സിംഹം പട്ടിണി കൊണ്ട് എല്ലും തോലുമായിരിക്കുകയാണ്..ഓര്‍മയുണ്ടല്ലോ.....ഷാര്‍പ്പ് ഇരുപത്തിനാല് മണിക്കൂര്‍..
അയ്‌ലാശീരിക്കാരന്റെ അവസ്ഥയാകും പിന്നെ എന്‍റെതും..
സലിം ഭായ്..വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞ പോലെ ചില കുളപ്രയോഗങ്ങളോക്കെ അങ്ങ് തട്ടി വിട്ടതാണ്..
"കുള സാഹിത്യ ശാഖയുടെ മാതാവ്"അത് കൊള്ളാം
കലക്കി..
വളരെ നന്ദി സലിം ഭായ്..
ഹാപ്പീസ്..വളരെ സന്തോഷം വന്നതിനു,
ഉമ്മു മുഉമിന്‍,,ഒരുപാട് നന്ദി..
സുജിദ്,,
അബ്ദുള്‍ജലീല്‍,,വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്.
അക്ബര്‍,
തെചിക്കൊടെന്‍,,ആശംസകള്‍ക്ക് നന്ദി..
സ്വ.ലേ,,കുമ്പസാരം കൊള്ളാം..
തല്‍ക്കാലം കുഞ്ഞാടിനോട് ക്ഷമിച്ചിരിക്കുന്നു..
ജുനൈത്,,വളരെ നന്ദി..
ഇപ്രാവശ്യം അവിടെ വന്നു കോട്ടിക്കടികൊണ്ടപോലെ ഓടിയതിന്റെ ക്ഷീണം മാറിയിട്ടില്ല..കെട്ടോ..
കുഡോസ്.(ഇതെന്താന്നരിയില്ലങ്കിലും പറയുന്നു..)
കുളം നന്നായി കഥ പറയുന്നുണ്ട്...ഒരുചിന്ന കുളകഥ ഇവിടണ്ട്
വായനായും അനുഭവങ്ങളും കൂടുതൽ ഉള്ളതിനാൽ അടുത്തത് വേഗം പോന്നോട്ടെ.
ആശംസകളോടെ...
Don't worry about the lack of subjects,even if it is about a chammanthy;),with your writing style it will be interesting to read.
We call it-Pulinjikka in TVM area.
ജുവൈരിയ സലാം##വന്നതിനു ഒരുപാട് നന്ദി,ചിന്ന ക്കഥ ഇപ്പൊ വായിക്കും കേട്ടോ...എന്നിട്ട് പറയാം.
ഒഎബി##ആര് പറഞ്ഞു അന്യരാണെന്ന്,.എല്ലാ ബൂലോഗക്കാരും സഹോദരീ..സഹോദരന്‍മാരാണ് എന്ന് ചൊല്ലി പ്പടിച്ചിട്ടില്ല അല്ലെ..
വളരെ നന്ദിയുണ്ട്..
മീരാ##കണ്ടിട്ട് കുറെ നാളായല്ലോ..
എഴുത്ത് ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട് കെട്ടോ..
പുളിഞ്ചിക്ക,പുതിയൊരു പേര്കൂടി അല്ലെ..
പിന്നെ മീരാ..മലയാളത്തില്‍ എന്താ എഴുതാത്തത്,
വായിക്കാന്‍ പറ്റുന്നുണ്ടല്ലോ..മലയാളത്തിലാണെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് സൌകര്യവുമാകും.
ഇനിയും വരണേ...