കുളം പറഞ്ഞ കഥ!!! ഖണ്ഡം-3
ഹത് ..ശെരി,, ഇത് നല്ല കഥ ! ഇങ്ങനെയായാല്‍ ഇപ്പൊ നിര്‍ത്തേണ്ടി വരും,,,, കഥയും മണ്ണാം കട്ടയും.... എനിക്ക് വേറെ പണിയുണ്ട്,,
കഥ കേള്‍ക്കാന്‍ ഇരുന്നു തന്ന എന്നെ പറഞ്ഞാല്‍ മതി.
കുളപ്പടവില്‍ പതിഞ്ഞു കിടന്നിരുന്ന പരല്‍ മീനുകള്‍ എന്‍റെ വര്‍ത്തമാനം കേട്ട് തലപൊക്കി,,,, സന്തോഷത്തോടെ പരക്കം പാഞ്ഞു...
നിറയെ ചുഴികള്‍ തീര്‍ത്തുകൊണ്ട് കുളത്തെ ഉണര്‍ത്താനുള്ള ശ്രമമായി.
കുളം ഉണര്‍ച്ചയിലേക്ക് വരാന്‍.. അധികസമയം വേണ്ടി വന്നില്ല,
അങ്ങേ കരയിലും ഇങ്ങേ കരയിലും തൊട്ട്..ഓളങ്ങളില്‍ പൊങ്ങിയുള്ള കുളത്തിന്‍റെ പതിവ് വ്യായാമവും കൂടി കഴിഞ്ഞപ്പോള്‍ മൊത്തത്തില്‍ എല്ലാവരും ഉഷാറില്‍....
ക്ഷമ നശിച്ചു പടവിലിരുന്ന എനിക്കുമുന്നില്‍ കുളം വീണ്ടും ചലനമറ്റു കിടന്നു..
കഥ കേള്‍ക്കാനായി പരല്‍ മീനുകള്‍ എന്‍റെ കാലുകളില്‍ തൊട്ട് കിടപ്പായി.....തെങ്ങുകളും വൃക്ഷങ്ങളും നേരിയൊരനക്കം പോലും അവശേഷിപ്പിക്കാതെ നിശബ്ദരായി......
***********************************
" എന്‍റെ തണുത്ത കരങ്ങളില്‍ തിമര്‍ത്തു കളിക്കുന്ന പാവം കുട്ടികള്‍ ഒന്നുമറിഞ്ഞില്ല...എനിക്കെല്ലാം മനസ്സിലായിരുന്നു.....കാര്യങ്ങള്‍
മുന്‍കൂട്ടിക്കാണാനുള്ള ഞങ്ങള്‍ കുളങ്ങളുടെ കഴിവ് അപാരമാണ്..കേട്ടോ...
കുളിരുകോരുന്ന ശബ്ദത്തില്‍ കുളം പറയാന്‍ തുടങ്ങി..
വല്ല്യുമ്മ കുളക്കരയില്‍ വന്നതും പോയതും ഒരാള്‍ പോലും അറിഞ്ഞില്ല...
കൂട്ടത്തില്‍ ഒരുത്തനപ്പോള്‍ ഒരു മരത്തിന്‍റെ ഉച്ചിയിലായിരുന്നു....ഉയരത്തില്‍ നിന്നുള്ള അവന്‍റെ ചാട്ടത്തില്‍ എന്‍റെ നില തെറ്റി....കരയിലെ ഒരല്‍പം മണ്ണുമായിട്ടുള്ള എന്‍റെ വരവില്‍ പരല്‍ മീനുകള്‍ കണ്ണുകള്‍ തിരുമ്മി,,,,,പിന്നെ ഞാന്‍ കാണുന്നത് മടങ്ങിപ്പോകുന്ന വല്ല്യുമ്മാനെയാണ്....കാര്യത്തിന്‍റെ ഏകദേശപൊരുള്‍ പെട്ടെന്ന് ഞാന്‍ മണത്തറിഞ്ഞതും എനിക്ക് ചിരി വരാന്‍ തുടങ്ങി,,,,,
എന്‍റെ ചിരിയിലെ പന്തികേട് ചിലര്‍ക്കെങ്കിലും മനസ്സിലായെന്നുതോന്നുന്നു....
കരയില്‍ വന്നു 'ഡാഷും' പൊത്തി പ്പിടിച്ചുള്ള അവരുടെ ആ ഇളിഞ്ഞ നില്‍പ്പുണ്ടല്ലോ....ഇന്നും അതേ തെളിമയോടെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്,,,,"
അടുക്കള ക്കൊലായില്‍ വള്ളിട്രൌസറുകള്‍ കുട്ടികള്‍ കാണത്തക്കം പിടിച്ചു,
ജേതാത്തിയെ പോലിരിക്കുന്ന വല്ല്യുമ്മാനെ അവര്‍ കഴിയുന്നത്രയും ദയനീയമായി നോക്കി....വല്ല്യുമ്മാക്ക് നോ കുലുക്കം,,,!
കൂട്ടത്തില്‍ സോപ്പിടലിന്‍റെ ആസാമിയായ ഒരുത്തന്‍ ഒരു ചന്ദ്രിക തന്നെയങ്ങ് പതപ്പിച്ചു..
പതയടങ്ങും മുന്നേ.... വല്ല്യുമ്മാക്കുള്ള മുറുക്കാന്‍ വാങ്ങല്‍...മുരിങ്ങയൊടിക്കല്‍,,,,
കടയില്‍ പോക്ക് തുടങ്ങി എല്ലാവിധകാര്യങ്ങളും മൊത്തമായും ചില്ലറയായും ഏറ്റെടുത്ത് ഡാഷും പൊത്തിപ്പിടിച്ചു ഇളിഭ്യവിനീതനായി..
ചന്ദ്രികാസോപ്പിനു പതയല്‍പ്പം കൂടുതലാണല്ലോ....
വല്ല്യുമ്മ ഒന്നയഞ്ഞു....
ഒന്നിരുത്തി മൂളിയിട്ടു നിക്കറുകള്‍ തിരികെ നല്‍കി....
എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവര്‍ ട്രൌസറുകള്‍ വലിച്ചു കേറ്റി ഓടിപ്പോയി,,,,
പിന്നീടുള്ള എന്‍റെ ദിനങ്ങള്‍ പണ്ടത്തെ പോലെ ഏകാന്തമായി...
പരല്‍മീനുകള്‍ ഏതുനേരവും ഉറക്കം തന്നെ....,
വേനല്‍ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും എന്നെ നോവിച്ചുരസിച്ചു....
അവന്‍റെ അഹങ്കാരംമൂക്കുന്ന ചില വേളകളില്‍ ഭൂമിയിലേക്കാണ്ടു പോകുമോ എന്ന് ഞാന്‍ വല്ലാതെ ഭയന്നു...!
എന്‍റെ നീരുറവകള്‍ എനിക്ക് നഷ്ടപ്പെടുന്നത് വര്‍ധിച്ച സങ്കടത്തോടെ...
ഞാന്‍ തിരിച്ചറിഞ്ഞു...! തൊണ്ടയിലെ വെള്ളം പറ്റെ വറ്റുമെന്ന് തോന്നുന്ന ചില നേരങ്ങളില്‍,,,, വല്ലപ്പോഴും വിരുന്നു വരുന്ന ഇളം കാറ്റ് എനിക്കാശ്വാസമേകി!
പരല്‍ മീനുകള്‍ ക്ഷീണം ബാധിച്ചു തീരെ എഴുന്നേല്‍ക്കാതെയായി,
ചെളിപിടിച്ചു വികൃതമായ എന്‍റെ മാറിലെ തണുപ്പേറ്റു
പതിഞ്ഞു കിടന്നു മയങ്ങി,,,,,
ഈ ചൂട് ഇനിയും തുടര്‍ന്നാല്‍,,,എന്‍റെ അവസാനത്തെ നീരുറവകളും വറ്റുന്ന ആ വേദനാജനകമായ അവസ്ഥയോര്‍ത്ത് ഞാന്‍ ഉറക്കം ഞെട്ടുന്നത് പതിവായി...."
************************************
ആ അവസ്ഥ മനസ്സില്‍ കണ്ടിട്ടെന്നവണ്ണം കുളമൊന്നു നടുങ്ങി...
കുളത്തിന്‍റെ നടുക്കം മൊത്തത്തില്‍ ബാധിച്ചു...
ഇടയ്ക്കു കുളത്തിലേക്ക് വീണ ഒരച്ചിങ്ങ വെള്ളത്തിനടിയില്‍ മയക്കം വിട്ടുണര്‍ന്ന അമ്മയുടെ കൈകളിലെത്തി നിശ്ചലമായി...!
നേരിയ തോതിലൊരു മടുപ്പ് എന്നെ ബാധിച്ചു തുടങ്ങിയിരുന്നു... എന്‍റെ മടുപ്പ് ഒട്ടും തന്നെ വക വെക്കാതെ കുളം അതിന്‍റെ ഓര്‍മകളുടെ നീരറകള്‍ തുറന്നുകൊണ്ടേയിരുന്നു...
******************************
"അന്നൊരു ഉച്ചനേരമാണെന്നാണെന്‍റെയോര്‍മ്മ...
മാനം ഇരുണ്ടിരുണ്ട് വന്നു..തണുത്ത കാറ്റ് എന്നെ തഴുകി ത്തലോടി,,,
വേനല്‍ചൂടില്‍ മഞ്ഞച്ച മുരിങ്ങയിലകള്‍ വീഴ്ത്തി ഇളം കാറ്റ് എന്നെ പുതപ്പിച്ചുറക്കി...
രാത്രിയിലെപ്പോഴോ എന്നിലേക്ക് പെയ്തിറങ്ങിയ ജീവകണങ്ങളെ നേരം വെളുക്കും വരെ ക്ഷീണമേതുമേശാതെ ഞാന്‍ ഏറ്റു വാങ്ങി....
ഇനിയുള്ള ദിനങ്ങള്‍ എന്‍റെ കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെയാണ്..
ആവോളം വെള്ളം കുടിക്കണം...കുടിച്ചു കുടിച്ചു കരകവിഞ്ഞു ചര്‍ദ്ദിക്കണം.. അപ്പോഴെ എനിക്ക് ത്രിപ്തിയാകൂ....
ദിനങ്ങള്‍ കഴിയവേ ഞാന്‍ എന്‍റെ ശരീര സൌന്ദര്യം വീണ്ടെടുത്തു,, വീണ്ടും ഒരു പൂര്‍ണകുളമായി മാറിക്കഴിഞ്ഞിരുന്നു.....പരല്‍മീനുകളും സന്തോഷത്തിമര്‍പ്പിലാണ്....
കഴിഞ്ഞവേനലില്‍ ഒരു വികൃതി പ്പയ്യന്‍റെ കീറത്തോര്‍ത്തില്‍ ജീവന്‍ പൊലിഞ്ഞ കൂട്ടുകാര്‍ക്കു പകരമായി വേറെ ചിലരൊക്കെ വന്നിട്ടുണ്ട്.....
കരയില്‍ നിന്നും കുത്തിയൊലിച്ചു വന്ന കലക്കവെള്ളത്തില്‍ നിന്നാണ് അവരെന്‍റെ മാറിലേക്ക് വീണത്...
കുറച്ചു കണ്ണാം ചൂട്ടികളും,,,ഒരു പറ്റം കൊയ്ത്തകളും...
പരല്‍മീനുകള്‍ക്ക് സന്തോഷിക്കാനിനി മറ്റെന്തെങ്കിലും വേണോ......
കൊയ്ത്തകള്‍ കൂട്ടംകൂടി തിമര്‍ക്കുന്നത് കണ്ടു പരല്‍മീനുകള്‍ ചുഴികള്‍ തീര്‍ത്ത് രസിച്ചു,,,കണ്ണാം ചൂട്ടികള്‍ കുളച്ചുമരില്‍ കാഴ്ചകള്‍ കണ്ടു വെറുതെ പറ്റിക്കിടന്നു ,,,
"തലേനാള്‍ മഴപെയ്തു തോര്‍ന്നു,,,,കുളിച്ചീറനണിഞ്ഞ ഒരു പ്രഭാതത്തിലാണ് അവരുടെ ശബ്ദകോലാഹലങ്ങള്‍ ഞാന്‍ കേട്ടത്...
വീട്ടിനകത്ത് കുട്ടികള്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാണ്..
അവരെയൊന്നു കാണാന്‍ എന്‍റെ ഉള്ളം കൊതികൊണ്ട് തുള്ളിത്തെറിച്ചു,,
കരയിലേക്ക് കണ്ണും നട്ടു അന്നുച്ചവരെ കിടന്നതോര്‍മയുണ്ട്.....
വൈകുന്നേരം പെയ്ത ചാറ്റല്‍ മഴ എന്നെ ഉണര്‍ത്തിയത് വല്ലാത്തൊരു സന്തോഷക്കാഴ്ച്ചയൊരുക്കിയായിരുന്നു..""
**************************
അത് മനസ്സില്‍ കണ്ടിട്ടെന്നവണ്ണം കുളം മിണ്ടാട്ടം നിര്‍ത്തി ആലോചനയിലെന്നവണ്ണം അനക്കമില്ലാത്തവളായി....
എന്‍റെ ക്ഷമയുടെ നെല്ലിപ്പടികളില്‍നിന്നും ഒരു കമ്പെടുത്തു കുളത്തെ ഉണര്‍ത്താന്‍ ഞാനൊരു വിഫലശ്രമം നടത്തി..
പരാജിതയുടെ ഭാവവുമായി പടവുകളിലെ എന്‍റെ കാത്തിരുപ്പ് തുടര്‍ന്നു,,
കുളം ഇനി ഉണരുമോ.....എന്തോ,,,!
***************************************************
Comments
അവിടന്നു (ജിദ്ദ) ബ്രോസ്റ്റും അടിച്ചു നാട്ടിലെത്തിയപ്പോഴെങ്കിലും എന്നെ ഓര്മ വന്നല്ലോ...ഒരാഴ്ച ഞാനനുഭവിച്ച വിരഹ വേദനകള്‍ എനിക്കല്ലേ അറിയൂ...
(അങ്ങനെയൊന്നും കുളം പറഞ്ഞില്ലേ ഇത്താ...)
അന്നു വൈകുന്നേരം പെയ്ത ചാറ്റല്‍ മഴ നിന്നെ ഉണര്‍ത്തിയത് വല്ലാത്തൊരു സന്തോഷക്കാഴ്ച്ച ഒരുക്കിയായിരുന്നു എന്നു നീ പറഞ്ഞല്ലോ? എന്നിട്ട്? എന്തേ പറഞ്ഞു നിര്‍ത്തിയത്? ബാക്കി കൂടി പറയൂ..
നീ കള്ള ഉറക്കം നടിക്കുകയാണെന്ന് എനിക്കറിയാം. അതല്ലേ പ്രവാസിനി കമ്പെടുത്ത് കുത്തിയിളക്കിയിട്ടും നീ ഒരക്ഷരം ഉരിയാടാഞ്ഞത്? കഥ പറഞ്ഞ് പറഞ്ഞ് നീ ആകെ ക്ഷീണിച്ചു. സാരമില്ല്യ, വിശ്രമിച്ചോളൂ, നിന്റെ കഥ കേള്‍ക്കാനായി ഈ കുളക്കടവില്‍ ഞാന്‍ കാതോര്‍ത്തിരിക്കാം...........
സ്നേഹത്തോടെ
വായാടിത്തത്തമ്മ
ചിരിക്കാനും ചിന്തിപ്പിക്കാനും.വേറിട്ട അനുഭവം
വള്ളി ട്രൌസര്‍ ഉരിഞ്ഞ കുഞ്ഞനും എല്ലാം മനസ്സില്‍ വന്നു കഥ നന്നായി
(വായനക്കാരെ കുളത്തില്‍ ചാടിച്ച് ഇരുന്നോളൂ.)
നന്നായിട്ടുണ്ട്.
പുതുവത്സരാശംസകള്‍...
വീട്ടിലൊരു കുളം ഇക്കാലത്ത് ലക്ഷ്വറിയാണേ..
കഥ നന്നായി.കഥ കേള്‍ക്കാന്‍ ഞങ്ങള്‍ കുളക്കടവില്‍ തന്നെയുണ്ടാവും.
പുതുവത്സരാശംസകൾ!
നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു
നിര്‍മ്മലമായ വെള്ളത്തില്‍ കുളിച്ച് കയറിയപ്പോള്‍ നല്ല ഉന്മേഷം.
ചിത്രലോടുകൂടിയ നല്ല രചന.
പുതുവല്‍സരാശംസകള്‍.
പ്രവാസിനിക്കും, കുളത്തിനും പുതുവത്സരാശംസകള്‍.
ആദ്യം വന്നതിനുള്ള നന്ദി ഇതാ..
വായാടീ,,സന്തോഷായി.ഇനി കുളത്തിനോട് മിണ്ടീം പറഞ്ഞൂം ഇരിക്കാന്‍ തത്തമ്മയുണ്ടല്ലോ...
ഒരു മിനുറ്റ് ഞാനിപ്പോ വരാം ട്ടോ...
ശ്രീനാഥന്‍,,കുളം ഉണരണമല്ലോ...നമുക്ക് ബാക്കി കേള്‍ക്കണ്ടേ..
സാബീ,,,എന്‍റെ ശൈലി ഇഷ്ടപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്.
ഇനിയും വായിക്കാനുണ്ടാകണം..
പുഷ്പം,,നീന്താനറിയില്ലെങ്കില്‍ ശ്രദ്ധിക്കണേ..
കഥയിലെ കുളം ഒരു കുണ്ടന്‍കുളമായിരുന്നു,,
ഞങ്ങളിവിടെ വീട് വെച്ച് താമസം തുടങ്ങിയശേഷമാണ് ഈ രൂപത്തിലാക്കിയത്..
ഒരു നുറുങ്ങ്,,,വളരെ നന്ദിയുണ്ട്,പിന്നെ വായാടിയുമുണ്ട് കുളപ്പടവില്‍,സംസാരിച്ചിരുന്നോളൂ.
കാര്‍ന്നോരെ,,,എന്നെപോലെ നീന്താനറിയില്ല ലേ..
എന്നാപിന്നെ മോഹിക്കണ്ട,എനിക്ക് പണിയുണ്ടാക്കാന്‍.
ചെറുവാടീ,,,ഈ പ്രോല്‍സാഹനങ്ങള്‍ക്ക് ഒരുപാടു നന്ദിയുണ്ട്..
സലാം ഭായ്,,,ശെരിയാണ്..
ഫോട്ടോയിലെ ആ മണ്ണില്‍ കൊത്തിയ ഒതുക്കുകള്‍ കണ്ടില്ലേ..അത് പുല്ലു ചെത്തുന്ന പണിക്കാരെ കൊണ്ട് ഞാന്‍ പറഞ്ഞുണ്ടാക്കിച്ചതാ...
അതിലേക്കൊന്നു നോക്കിയാലും മതി,,എനിക്കീ നൊസ്റ്റാള്‍ജിയ വരാന്‍..
ഇനി കുളം കുളമാക്കിയാലും വേണ്ടില്ല നിങ്ങള്‍ ആഘോഷിക്ക്..
റാംജി സാര്‍,,,ഈ പ്രോല്‍സാഹനം എന്നുമുണ്ടാകണം,,
നന്ദി..
ഹാപ്പികളെ..വീണ്ടും കളിയാക്കാനായി കച്ചകെട്ടിയിറങ്ങിയല്ലേ..
സംഗതി കൊള്ളാം..സ്വാമികളാണെന്ന ഓര്‍മ ഇടക്കെങ്കിലും ഉണ്ടാകുന്നത് നല്ലതാ..ങ്ഹാ...
എളയോടെന്‍,,,കുളത്തില്‍ വേണമെങ്കില്‍ ഒന്ന് കുളിച്ചു പൊയ്ക്കൊള്ളു..
നമ്മുടെ വീടുകള്‍ തമ്മില്‍ അത്രയൊന്നും അകലത്തിലല്ലല്ലോ,,
എവിടെ എന്ന് ചോദിക്കല്ലേ...
ആ പിന്നെ വന്ന സ്ഥിതിക്ക് ...
താങ്കള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
പിന്നെ, ഈ പൊത്തിപ്പിടിച്ച ഡാഷ് എന്താണെന്ന് മാത്രം മനസ്സിലായില്ല... :-)
പുതുവത്സരാശംസകള്‍....
KULAM KATHA 3 SUPER...
ശെരിയാ,,എനിക്കും അത് തോന്നി തുടങ്ങി,,
വായനക്കാര്‍ക്ക് മുഷിയുന്നുണ്ടോന്നു,,
ഇനി കുളക്കഥ നിര്‍ത്താമല്ലേ,,,
അഭിപ്രായം അറിയിക്കുമല്ലോ...
ചാണ്ടിക്കുഞ്ഞേ,,,,മോനത് മനസ്സിലായിക്കാണില്ല എന്നെനിക്കും തോന്നി..
കൊവ്വപ്രത്ത്,,,അതെന്താ പോസ്റ്റ് മോശമാണോ...
സന്തോഷമുണ്ട് ട്ടോ..
ഹൈന മോളെ...രണ്ടും വായിച്ചുല്ലേ..
എന്നും വന്നു നോക്കാറുണ്ട് എന്നതില്‍ വലിയ സന്തോഷമുണ്ട് കെട്ടോ..
പിന്നെ ഇവിടെയിപ്പോള്‍ തീരെ വന്നു നോക്കാത്തവരും ഉണ്ട് ട്ടോ..
ഒരാളെ പറയാം,,
നിന്നെ അനിയത്തി ആക്കിയ ഒരിക്കാക്കയുണ്ടല്ലോ..
മൂപ്പര്‍ക്കിപ്പോള്‍ ഇങ്ങോട്ടൊന്നും വരാന്‍ നേരമില്ല,,
അപ്പോഴേക്കും വന്നല്ലോ..
സന്തോഷം..
പിന്നെ സത്യത്തില്‍ ഈ കുളം തന്നെയല്ലേ കഥ പറയുന്നത് ??..നാട്ടില്‍ വരുമ്പോള്‍ ഞാന്‍ അങ്ങ് വരും..അപ്പൊ ഈ കുളം ഒന്നും കാണണം...നുണ പറയുന്നതാണോ എന്ന് ചെക്ക് ചെയ്യണ്ടേ ...!!!!
പോയി ഇര്‍ഫാന്റെ ബ്ലോഗ് ഒന്ന് നോക്കട്ടെ ..ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നു ....
കഥകള്‍ തുടര്‍ന്നോട്ടെ,
ആശംസകള്‍ .........
ഇന്ന് നീറുന്നൊരോര്‍മ്മയാണ്...
ഇവിടെയീ കുളകല്‍പ്പടവിലിരിക്കുമ്പോള്‍
ബാല്യ കൗമാരങ്ങളിലേക്കും,
ഹൃദയ നൈര്‍മ്മല്യങ്ങളിലേക്കും
മനസ് പരല്‍മീനിനെ പോലേ
ഊളിയിട്ടു പോകുന്നു...
വളരെ മനോഹരമായ എഴുത്ത്...
അഭിനന്ദനങ്ങള്‍...
ഒപ്പം ഒരായിരം പുതുവത്സരാശംസകളും...
പുതിയ പോസ്റ്റുകള്‍ ഇടുന്ന വിവരം അറിയിച്ചു കൂടെ...?
കുളം പറയുന്ന കഥകള്‍ക്ക് ആ നാടിന്‍റെ തന്നെ സ്വാഭാവികതയുടെ ഒരു വശ്യത ഉണ്ടാകും.. ഒരു പക്ഷെ, ധാരാളം പരദൂഷണങ്ങള്‍ക്കും കുളക്കടവ് വേദിയാണ്. നമ്മോട് ഇത്തരം കഥകളെ പറയാന്‍ ഇടക്കിടക്ക് 'സമീരണനും' വരാറുണ്ട്. അത് തഴുകി തലോടി അകന്നു പോകുമ്പോള്‍ ബാക്കിയാകുന്ന കഥയിലെ നായകന്‍ മിക്കപ്പോഴും മരണമാണ്. എന്നാല്‍, കുളത്തിന്‍റെ കഥ പറയുമ്പോള്‍ അതി ജീവനത്തിന്‍റെ പോരാട്ടമാണ് ഇന്നനുഭവപ്പെടുക.. അവ കേഴുന്നതിനെയും നാം അറിയാറുണ്ട്.
ആധുനികതയുടെ വികസനമേ.. നവീനതയുടെ ദൈവമേ...
ഞാന്‍ കേഴുകയാണ്.. ജീവനം അസാദ്ധ്യമോ..?
വീണ്ടും തന്ന പ്രോല്സാഹനത്തിനു നന്ദി..
ആ കുളപ്പഴങ്കഥകള്‍ എഴുതൂ,,
ബൂലോകത്തില്‍ കുളക്കഥകള്‍ പടര്‍ന്നു പന്തലിച്ചു,,ഒരു കുളക്കഥാ ശാഖ തന്നെയുണ്ടാകട്ടെ,,
എന്താ...
ഫൈസൂ..കുളം പറയുന്നത് കഥയല്ല,,പരമസത്യങ്ങളാണ്..
കല്യാണം കഴിക്കണം ന്നും പറഞ്ഞു നടന്നാല്‍ പെണ്ണ് കിട്ടോ..
വാപ്പാനോട് മയത്തിലോന്നു പറഞ്ഞു നോക്ക്..
ആളെക്കൂട്ടിതന്നതിന് ഒരു സ്പെഷെല്‍ താങ്ക്സ്..
ഇനിയും ഇങ്ങനൊക്കെ തന്നെയാകണം...
റിയാസ്ഭായ്,,പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാടു നന്ദിയുണ്ട്,,
ഇനി പോസ്ടിടുമ്പോള്‍ പറയുന്നുണ്ട്..
നൌഷാദ്,,,കുളത്തെ ഉണര്‍ത്താനുള്ള സൂത്രമോക്കെ എനിക്കറിയാം,,
ഫസല്‍,,,നന്ദിയുണ്ട്,,വന്നതിനും,വായിച്ചതിനും...
നാമൂസ്..നിങ്ങള്‍ വിശദമായിതന്നെ അഭിപ്രായങ്ങള്‍
പറഞ്ഞിട്ടുണ്ട്. നന്ദി..
ദൈവനുഗ്രഹംകൊണ്ട് ഈ കുളത്തില്‍ ദു:ഖകരമായതൊന്നും സമ്പവിച്ചിട്ടില്ല.
അങ്ങനെ ഉണ്ടാവാതെയുമിരിക്കട്ടെ..
മുഹമ്മദ് കുഞ്ഞി ,,,കുളക്കഥകള്‍ സ്റ്റോക്കുണ്ടെങ്കില്‍ എഴുതിക്കോളൂ..
ഒരു കുളക്കഥാ സമാഹാരം തന്നെയയിക്കോട്ടെ,,
സ്വ,ലേ,,വളരെ നന്ദി..
ഒരു വീട്ടമ്മയുടെ പരിമിതി തന്നെയാണ് പോസ്റ്റുകള്‍ വയ്കിക്കുന്നത്..
ഉറക്കവും ഒരുപാടു നഷ്ടമാകുന്നു.
ജാസ്മിക്കുട്ടി,,,വീണ്ടും വന്നോ..
വലിയ സന്തോഷമുണ്ട് ട്ടോ..
പുതുവത്സരം ഒരിക്കല്‍ക്കൂടി നേരുന്നു..
Happy newyear
ഇല്ലെങ്കി വേണ്ടാ എന്നാലും ഇതൊന്നു നോക്കണം
http://chemmaran.blogspot.com/
അഭിപ്രായത്തിനു നന്ദിയും ,,
അന്വേഷി,,,,അതെ കുളങ്ങളൊക്കെ നികത്തുകയാണിപ്പോള്‍.
ഇനിയും വരുമല്ലോ..
പൌര്‍ണമീ..കണ്ടകാലം മറന്നല്ലോ..
എവിടാരുന്നു.
മോനേ.. ചെമ്മരന്‍ കുട്ടാ,,
മറന്നില്ലല്ലോ..സന്തോഷം..
പഠനമൊക്കെ നടക്കുന്നില്ലേ..
പ്രദീപ്,,,,ഇനിയും വരുമല്ലോ..
നല്ല കഥ.
പുതുവത്സരാശംസകള്‍..
super
എനിക്കും ഒരു ആഗ്രഹം , കുള കടവില്‍ ഒക്കെ പോയിഇരിക്കാന്‍, കുളം വല്ലതും എന്നോടും പറഞ്ഞാലോ , പക്ഷെ ഇവിടാ അടുത്തൊന്നും കുളമില്ല , പിന്നെ ആകെ ഉള്ളത് ഒരു സുല്‍ത്താന്‍ കനാല്‍ ആണ് , അവിട ആണെങ്കില്‍ പരിമളം കൊണ്ടു അടുക്കാന്‍ മേല
പിന്നെ പറയാന്‍ വിട്ടു, കുളത്തില്‍ മഴ പെയുന്ന ആ ചിത്രം ഇഷ്ട്ടയിട്ടോ, നല്ല കുളിര്