കൊയമാന്തരം പിടിച്ച ഇ_ കുണ്ടാമണ്ടികള്‍!!!!!!!!!!!!!!!!!!
വാരിപ്പുറത്തേക്കിട്ട സാധനങ്ങള്‍ക്കു മുമ്പില്‍ കുറെ നേരമായി നില്‍ക്കാന്‍ തുടങ്ങിയിട്ട്.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല,
ഖോജരാജാവായ തമ്പുരാനെ... എബടെ കൊണ്ടു പോയിക്കളയും ഞാന്‍..കുന്ത്രാണ്ടം പിടിച്ച ഇ- സാധനങ്ങള്‍!!?ഈ കൊയമാന്തരം പിടിച്ച ലൊട്ടുലൊടുക്ക്കള്‍ കാരണം ഒന്നുമങ്ങോട്ടു നേരെയാകുന്നില്ലല്ലോ ,,റബ്ബേ...
നോമ്പിനുമുമ്പുള്ള "നനച്ചുളി"എന്നക്ലീനിംഗ് പ്രോഗ്രാം കഴിഞ്ഞിട്ടും വീട് പഴയ പോലെ തന്നെ.മേശയും റാക്കുകളും നിറഞ്ഞു തന്നെയിരിക്കുന്നു., സഹായിയായ പെണ്‍കുട്ടി പിറുപിറുത്തുകൊണ്ടാണ് പണിയെടുക്കുന്നത്."എത്ര നന്നാക്കീട്ടും കാര്യല്ല". എന്ന്...! ശെരിയാണ് കത്തിച്ചു കളയാമെന്നു വെച്ചാല്‍ അതിനും പറ്റില്ല,ഭയങ്കര വിഷമാണ്.എന്‍റോസള്‍ഫാന്‍ തോറ്റു പോകും..എന്നൊക്കെ യാണ് പറഞ്ഞു കേള്‍ക്കുന്നത്..
ആദംവാപ്പാന്‍റെ കാലം മുതല്‍ക്കുള്ളതുണ്ട്. ഇതിനെന്തെങ്കിലും ഒരു പരിഹാരം കാണാതെ ഇനിയും വയ്യ.
അങ്ങനെയാണ് ഞാനിതൊക്കെ വാരിവലിച്ചു പുറത്തിട്ടത്.
നിങ്ങള്‍തന്നെ പറയ്,എന്താ ഞാന്‍ ചെയ്യേണ്ടത്??..
നിങ്ങളുടെ മറുപടി കിട്ടുമ്പോഴേക്കും മക്കളിങ്ങെത്തും..അതിനു മുമ്പ് ഇതൊക്കെക്കൂടി ബാത്ത്റൂമിന്‍റെ തട്ടിന്‍ പുറത്തേക്കിടട്ടെ,,
* *
* *
* *
* *
* *
* *
* *
* *
* *
ഭാവിയിലെങ്ങാനും വല്ല ആക്രിക്കച്ചവടക്കാരും ഇതും ചോദിച്ച് വന്നാല്‍
നല്ലകാശിനുവില്‍ക്കാമല്ലോ...
അമ്മാ....E--മാലിന്യംഎടുക്കാനുണ്ടോ...??പഴയ,,ഡിസ്ക്,,സീഡി..., യു..എസ്.ബി., യു.പി.എസ്..,മൌസ്....,പീ..സി...
****************************************************************************************
Comments
ഒരു കുന്നോളം സിഡികളുണ്ട്.അതിന്‍റെ ഫോട്ടോ വിട്ടു പോയെന്നു തോന്നുന്നു.
എന്തായാലും ഇന്ന് ഇതൊരു വലിയ ഭാരം ആയിരിക്കുന്നു എല്ലാവര്ക്കും.
പുതിയ ആവശ്യക്കാരനെയും കാത്തുള്ള ഈ പോസ്റ്റ് നന്നായി.
മദര്‍ബോര്‍ഡില്‍ നിന്നും ചിപ്പില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു...അപ്പോ സൂക്ഷിച്ചു വെച്ചോ...ഭാവിയില്‍ ഉപകരിക്കും...
കുറഞ്ഞു പോയല്ലോ ടീച്ചറെ ..ഈ വെസ്റ്റ് പാത്തു വെച്ചോ..ഞാന്‍ ആളേ വിടാം
നിങ്ങടെ നാട്ടുകാരന്‍ തന്ന്യാ ...
പെങ്ങളെ അറിഞ്ഞല്ലോ സന്തോഷം ..
ഈ വീടിന്റെ എല്ലാ ഭാഗവും ഇതില്‍ കാണിച്ചു കയിഞ്ഞല്ലോ അല്ലെ ..ഹഹ
ഇപ്പോള്‍ ഇന്ത്യ ആണല്ലോ എല്ലാവരുടെയും മേച്ചില്‍ പുറം
:)
ചെലവ് ചെയ്യുമെന്കില്‍ പറഞ്ഞു തരാം
പിന്നെ ഈ ഇ-മാലിന്യങ്ങള്‍ വല്യൊരു തൊന്തരവ് തന്നെയാണ്..അല്ലേ? എന്താ ഇപ്പം ചെയ്യാ?? ഒരു പിടിയും ഇല്ല ട്ടോ...
ഓരോരുത്തര്‍ക്കായി നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല,
സമയക്കുറവ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
അത് കലക്കന്‍. ഹി ഹി ഹി
പഠിക്കട്ടെ ...സമയം ഉണ്ടാക്കുന്നത് ആലോചിക്കാം ..എന്തായാലും ടീച്ചര്‍ക്ക് ആളെ കൂട്ടാനരിയാം
ഹ ഹാ ഹാ ...
ടി,ടി,സിക്കും,ബി.എഡിനും പോകാത്ത എനിക്ക് തന്ന ഈ ബഹുമതിക്ക് നൌഷാദിനോട് ഞാനെന്നും കടപ്പെട്ടിരിക്കും,സത്യം.
വിദേശത്തുപോയാണ് പഠിക്കുന്നതെങ്കില്‍ വേണ്ട.
ഞാനടുത്താഴ്ച പോണുണ്ട്. അപ്പൊ സ്വന്തങ്ങട്ട് പഠിചോളാം ട്ടോ,,
--------------------------------
കാര്യം തമാശയില്‍ കൂടിയാണേലും ചോദ്യം ഉത്തരം കാണേണ്ടത് തന്നെയാണ് .. എന്തു ചെയ്യും?
തോനിയല്ലോ ..സൌദിയിലാണ് വരുന്നതെങ്കില്‍ ..ഇന്റെ ടീച്ചറെ ഞമ്മള്‍ ഇബടെ ഉണ്ടേ ...
അല്‍ ബൈക്ക് .............................അതാവും ...........????
സ്വാഗതം ....... അല്ല മാഷ് ഇപ്പൊ ഇവിടെ ഉണ്ടോ ?
#നൌഷാദ് വീണ്ടും വന്നോ..
#സുജിത്, കലാവല്ലഭന്‍,, സ്വാഗതം! വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി..
ആഹാ പ്രവാസിനിയ്ക്ക് പറ്റിയ പണി.
ഈ പണി കഴിഞ്ഞാല്‍ പഴയ,,ഡിസ്ക്,,സീഡി..., യു..എസ്.ബി., യു.പി.എസ്..,മൌസ്....,പീ..സി... എന്നൊക്കെ വിളിച്ചു നല്ല ശീലമാവുമല്ലോ.
പിന്നെ മടിക്കൂടാതെ അടുത്ത ബിസിനസ് ഉടനെ ആരംഭിക്കാം. തെങ്ങ് കവുങ്ങ് മാവ്...തെങ്ങ് കവുങ്ങ് മാവ് മരങ്ങള്‍ വെട്ടാനുണ്ടോ... പൂയ്
വിരല്‍ത്തുമ്പിനു സ്വാഗതം,,,,ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി..
ഐടി.ജീനിയസ്സുകളാണല്ലേ..!
വെബ്ഡെവലപ്പെറും,സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമൊക്കെ ഇവിടെയുമുണ്ടേ...
അതുകൊണ്ടുതന്നെയാ ഞാനീ കുണ്ടാമണ്ടികൊണ്ട് ഇത്രേം ബുദ്ധിമുട്ടുന്നത്,,
ഇത് ഒരിക്കലും അവഹേളനമല്ല,സത്യം മാത്രം..
മാക്രി വരാതെ നോക്കണേ ...
പ്രിയദര്‍ശിനി മലയാളം പേശൂ..