കുളത്തിന്റെ ഉറക്കം എന്നെ വല്ലാതെ ഭയപ്പെടുത്താന്‍ തുടങ്ങിയിരുന്നു,..ആഴ്ച ഒന്നായി ,,
മഴക്കാലം വിടപറഞ്ഞതും പുതുവര്‍ഷം പിറന്നതും അതറിഞ്ഞിട്ടില്ല.
വൃശ്ചികത്തിലെ പുലര്‍മഞ്ഞിന്റെ തലോടല്‍ പോലും അറിയാതുള്ള അവളുടെ ഉറക്കം എങ്ങനെ ഭയപ്പെടുത്താതിരിക്കും,,
എനിക്ക് പകരം മോന് നെച്ചുവിനെ കുളപ്പടവില്‍ ഇരുത്തി ഒരു പരീക്ഷണം നടത്താന്‍ പോലും ഞാന്‍ ധൈര്യപ്പെട്ടു,,
കുളം ഉണരണം,, അതു മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുളളു,,
ഒരു കുഞ്ഞു തുള്ളി കൊണ്ടുപോലും പ്രതികരിക്കാതെ അവളെന്നെ നിരാശയുടെ പടുകുഴിയില്‍ വീഴ്ത്തി..
നിരന്തരമേല്‍ക്കുന്ന ഉച്ചവെയിലില്‍ കുളം ശോഷിച്ചു വരുന്നത് ഞാനറിഞ്ഞു..
അവളുടെ സുന്ദരമായ നീലനിറം എത്ര പെട്ടെന്നാണവള്‍ക്കു നഷ്ടപ്പെട്ടത്,,,
വല്ലതുമൊക്കെ മിണ്ടീം പറഞ്ഞു മിരുന്നെങ്കില് ഇങ്ങനെ തളര്‍ച്ച ബാധിക്കുമായിരുന്നില്ല..
കണ്ണാം ചൂട്ടികളെയും പരലുകളെയും ഞാന്‍ ദേഷ്യത്തോടെ നോക്കി.
അവരുമതിയല്ലോ കുളത്തെ ഉണര്‍ത്താന്‍...അതിനെങ്ങനെ ഉറങ്ങിയാല്‍ തികയലില്ലല്ലോ....നിങ്ങള്‍ക്കൊക്കെ വറ്റും ചോറും ഇട്ടു തരുന്ന എന്നെ പറഞ്ഞാല്‍ മതി,മടിയന്മാര്,,
കുളത്തെ നോക്കും തോറും എനിക്ക് സങ്കടം വരാന്‍ തുടങ്ങി,,
കഴിഞ്ഞ ആഴ്ചയില്‍ കുളത്തിന്റെ പള്ളക്കിട്ടടിച്ചത് മുകളിലെ പടവില്‍ ഇരുന്നായിരുന്നു,
ഇപ്പോള്‍ അവളെ ഒന്ന് തൊടണമെങ്കില്‍ വീണ്ടും പടികളിറങ്ങണം,,,
എത്ര പെട്ടെന്നാണ് അവള്‍ക്ക് വലിവ് ബാധിച്ചു തുടങ്ങിയത്..
തുലാവര്‍ഷം പെയ്തൊഴിഞ്ഞിട്ടു അധികമൊന്നുമായില്ലല്ലോ,,
നോക്കിക്കൊണ്ടിരിക്കെ അവള് താഴ്ചയിലേക്ക് പോകുന്നു,,
പറ്റെ ക്ഷീണിക്കും മുമ്പേ അവളെ ഉണര്‍ത്തണം,, മിണ്ടാട്ടം നിര്‍ത്തും മുമ്പേ ബാക്കിയുള്ള കഥകള്‍ പറയിക്കണം,,
ഞാന്‍ കൈകള്‍കൊണ്ട് മെല്ലെയൊന്നു തൊട്ടു നോക്കി,
,അവളെ തൊഴിച്ചതും,,അടിച്ചതുമൊക്കെ ഓര്‍ത്തോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു,,
എന്റെ കണ്ണുനീര് അവളുടെ മാറില്‍ ഒന്നുരണ്ടു തവണ ഇറ്റ് വീണു,,
അവളെ തടവിക്കൊണ്ട്എത്ര നേരമിരുന്നെന്നറിയില്ല,,,
മാറില്‍ വീണ ചുടുജലകണങ്ങള്‍ അവളെ മെല്ലെ മെല്ലെ ഉണര്‍ച്ചയിലേക്ക്
കൂട്ടി കൊണ്ടുവന്നു,
തലോടിക്കൊണ്ടിരുന്ന കൈപടങ്ങളിലേക്ക് ക്ഷീണിച്ചൊരോളവുമായി അത് മെല്ലെ കേറാന്‍ നോക്കിയെങ്കിലും താഴോട്ട് തന്നെ വീണു പോയി,,,
സന്തോഷവും സങ്കടവും വന്നെന്റെ കണ്ണുകള്‍ വീണ്ടും വീണ്ടും നിറഞ്ഞു,,
കണ്ണീരില്‍ പുകമൂടിയ കണ്ണുകള്‍കൊണ്ട്
കണ്ണാം ചൂട്ടികളെയും പരലുകളെയും നോക്കി ഞാന്‍ ആന്ഗ്യം കാണിച്ചു,
പെട്ടെന്ന് കാര്യം ഗ്രഹിച്ച അവ മുങ്ങാം കുഴിയിട്ടും,,
ഓളങ്ങളുണ്ടാക്കിയും കുളത്തെ ഉഷാറാക്കാന്‍ ശ്രമിച്ചു,,,
പതിയെ പതിയെ കുളം ഇളകിത്തുടങ്ങി...
തെങ്ങും കമുങ്ങും മരങ്ങളും കൂട്ടത്തോടെ ആ സന്തോഷത്തില്‍ തങ്ങളുടെ പങ്കും കാഴ്ചവെച്ചു..
*****************
കുളം മൌനത്തോടെ നിശ്ചലമായി,,
ഞാനും കാതുകൂര്‍പ്പിച്ചു കഥകേള്‍ക്കാന്‍ തെയ്യാറായി,,,
*******************
ക്ഷീണിച്ച ശബ്ദത്തില്‍ കുളം പറഞ്ഞു തുടങ്ങി,,
""ഒരാഴ്ച തികച്ചും ആ സന്തോഷം നീണ്ടു നിന്നില്ല,,
"അതിനു മുമ്പേ ആ വീട്ടിലെ ശബ്ദങ്ങളും ചിരികളും നിലച്ചിരുന്നു,,
മുറ്റത്ത് വണ്ടികളുടെ ശബ്ദം കേട്ട ഒരു വൈകുന്നേരമാണ്
തീര്‍ത്തും ഞാന്‍ ഒറ്റപ്പെട്ടത്,,,
ഓര്‍ക്കാന്‍ പോലും ഇഷ്ട്ടപ്പെടാത്ത നാളുകള്‍ ,,
വേനലും വര്‍ഷവും ശിശിരവും എത്ര തവണ കഴിഞ്ഞുപോയെന്നു എനിക്കുതന്നെ നിശ്ചയമില്ല,,
വല്ലപ്പോഴും തൊടിയിലേക്കിറങ്ങുന്ന വല്ല്യുമ്മാന്റെ ശബ്ദവും പിന്നീടൊരിക്കലും കേള്‍ക്കുകയുണ്ടായില്ല..
കാലാകാലങ്ങളില്‍ തൊടിയില്‍ തെങ്ങിന്‍തടം തുറക്കുന്ന പണിക്കാരും
വരാതായപ്പോള്‍ ഒറ്റപ്പെടലിന്റെ കടുത്ത വേദനയില്‍
എന്റെ ഓളങ്ങള്‍ക്ക് ശക്തി നഷ്ട്ടപ്പെട്ടുതുടങ്ങി,,
വ്യായാമം കുറഞ്ഞപ്പോള്‍ എന്റെ ആരോഗ്യവും ക്ഷയിച്ചു,
എന്റെ വീതിയും ആഴവും നാള്‍ക്കുനാള്‍ കുറഞ്ഞു വന്നു,,
മണ്ണ് കൊണ്ടുള്ള എന്റെ ചുറ്റരഞ്ഞാണം ഏതു നിമിഷവും അഴിഞ്ഞു
വീണു,, ഉള്ള നീരും വറ്റിപ്പോകുമോ എന്ന് ഞാന്‍ വല്ലാതെ ഭയന്നു.
അടിത്തട്ടിലേക്ക് വല്ലാതെ വലിഞ്ഞു,, ചെളി പുരണ്ട് ഉറക്കം വരാതെയിരുന്ന ഒരു സായം സന്ധ്യക്കാണ്,,
എനിക്കെന്റെ പ്രിയ കൂട്ടുകാരെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്,,
അവശേഷിക്കുന്ന നീരു കൂടി വറ്റി ഭൂമിയിലേക്ക് ആണ്ട് പോയെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാശിച്ചുപോയി,,
പെട്ടെന്ന് തന്നെ എന്റെ കര്‍ത്തവ്യങ്ങളെ കുറിച്ച് ബോധം വന്ന ഞാന്‍
അനാവശ്യചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു,,
വളളിനിക്കറുകള് വലിച്ചുകേറ്റി ,,
ചലനമറ്റ ആകുഞ്ഞു ശരീരങ്ങള്‍ ഇലയില്‍ പൊതിഞ്ഞുകൊണ്ടു കേറിപ്പോകുന്ന പിള്ളേരുടെ സംസാരത്തില്‍നിന്നാണ് ഞാനാ വിവരമറിഞ്ഞത്,,
ഉടമസ്ഥന് വീടും പറമ്പും മറ്റാര്‍ക്കോ വിറ്റിട്ടുണ്ടെന്ന വിവരം!
പിന്നീട് എന്റെ ദിനങ്ങള്‍ പുതിയ ഉടമസ്ഥന്റെ വരവിനുള്ള
കാത്തിരിപ്പിന്റെതായി,,"
ഒരു ചെറുനെടുവീര്പ്പിന്റെ ഓളത്തില്‍ കുളമൊന്നിളകി..
പിന്നെ മൌനിയായി,,
ഓര്‍മകളുടെ നീരറകള്‍ വീണ്ടും തുറക്കുകയായി..
*****
"വേനല്‍ ചൂടിന്റെ അവസാനദിനങ്ങളിലൊന്നു,,ഇടവപ്പാതിയുടെ കുതിപ്പും തണുപ്പും സ്വപ്നം കണ്ടു മയങ്ങുന്ന ഒരു വൈകുന്നേരം!
എനിക്കരികെ വന്നു നിന്ന ആജാനുബാഹുവിനെ കണ്ട് ഒരു നിമിഷം ഞാന്‍ അമ്പരന്നു,,
പക്ഷെ അധികസമയമൊന്നും വേണ്ടി വന്നില്ല എനിക്കാളെ മനസ്സിലാക്കാന്‍..
ഞാന്‍ പറയാറില്ലേ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഞങ്ങള്‍ കുളങ്ങളുടെ കഴിവിനെപറ്റി,,
വല്ല്യുമ്മാന്റെ മുന്നില്‍ "ഡാഷും " പൊത്തി നില്ക്കുന്ന ആ വള്ളിനിക്കറുകാരനും കൂട്ടുകാരും ഇന്നലെയെന്ന പോലെ
എന്റെ മനസ്സിലൂടെ ഒരു മിന്നോളമായി കടന്നുപോയി,,
ആ ഒരു ചിന്തയില്‍ ഞാനെന്നെതന്നെ മറന്നു,,,
സന്തോഷം കൊണ്ട് ഒന്ന് തുള്ളാന്‍ പോലും കഴിയാതെ കരയിലേക്ക് നോക്കി ഞാന്‍ കിടന്നു,,
വൈകാതെയെത്തിയ പുതുമഴയോടൊപ്പം എനിക്ക് വന്നു ചേര്‍ന്നത്
വലിയ വലിയ സന്തോഷങ്ങളുടെ കുളിരേകും ദിനങ്ങളായിരുന്നു,,,"
****************
ആകാംഷയുടെ തലപ്പത്തിരിക്കുന്ന എന്നെ പൊടുന്നനെ നിരാശപ്പെടുത്തിക്കൊണ്ട് കുളം മൌനത്തിന്റെ വാല്മീകത്തിലൊളിച്ചുകളഞ്ഞത് പെട്ടെന്നായിരുന്നു,,,
പാവം ഇന്നൊരുപാട് ബുദ്ധിമുട്ടിയിട്ടാണ് അവള് ഇത്രയെങ്കിലും
പറഞ്ഞത്, ഉറങ്ങട്ടെ..
ഉറങ്ങി ക്ഷീണമൊക്കെ മാറട്ടെ,,,ബാക്കി കഥകള്‍ പറയാന്‍
ഉത്സാഹത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ,,
ഞാന്‍ മെല്ലെ എഴുന്നേറ്റു വീട്ടിലേക്കു നടന്നു,,
55 comments:
വരാം രണ്ടു ദിവസം കഴിഞ്ഞ്,,
അതുവരെ കുളം ഉറങ്ങട്ടെ...
എഴുതുന്നത് ex-പ്രവാസിനിയാണെങ്കില് പോസ്റ്റ് നീണ്ടതായാലും (ഇത് നീണ്ടതല്ല കേട്ടോ ) ആരും വായിക്കാതെ കമന്റിടില്ല. കുളക്കഥ പതിവുപോലെ അടിപൊളി. എങ്ങിനെയാ ഈ എഴുത്ത്, ഭാവനയുണ്ടെങ്കില്‍ subject കുളമായാലും എഴുതാന്‍ പറ്റും എന്നല്ലേ? ഏതായാലും തുടരുക. ആദ്യ കമ്മന്റ് എന്റെയാവട്ടെ.
ഇതൊരു സുന്ദരന്‍ കുളമാണല്ലോ..? കൂടെ ഒരു അക്ഷയ ഖനിയും. രത്ന ഗര്‍ഭം ചുമന്ന കടലാഴി പോലെ ഈ കുളം സമ്പന്നം. ഈ എഴുത്താണിക്ക് അഭിനന്ദനം.
എന്താണ് പറയുക സുഖിപ്പിക്കല്‍ പറയുകയല്ല
മനസ്സിനെ വല്ലാതെ പിടിച്ചു വെക്കുന്നു ഈ കഥ
കുളം പറയുമ്പോള്‍ അതിന്റെ വേദനകള്‍ ശരിക്കും ഉള്‍കൊള്ളുന്നുണ്ട്.
സ്ഥലം മറൊരാള്‍ക്ക് വിട്ടു എന്ന് പറഞ്ഞപോള്‍ പാവം കുളം കയ്യില്‍ നിന്ന് പോയോ എന്ന് ഭയം വന്നു.
എന്നാലും ഈ കുളം പറയുന്ന കഥ കേള്‍ക്കുമ്പോഴാണ് കുളത്തിനും ജീവനുള്ള വേദനയും നൊമ്പരങ്ങളും ഉണ്ടെന്നു മനസ്സിലാകുന്നത്
കഥ തുടരട്ടെ..
ഭാവന നല്ലവണ്ണം ഉണ്ട് .ഇനിയും ഇത് പോലെ വിഷയങ്ങളുമായി പുതിയ കഥ വരട്ടെ
താത്താ...നന്നായിരിക്കുന്നു....
നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു...
കുളം ഉറങ്ങട്ടെ...ശല്യപ്പെടുത്തണ്ട...
ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഒരു ഉഷാറൊക്കെ വരും
അതു വരെ കാത്തിരിക്കാം
ആ കാണുന്ന തെങ്ങിന്റെ മുകളിലിരുന്ന് നിങ്ങളുടെ സംഭാഷണമെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു...പോയിട്ട് പിന്നെ വരാം.
സലാം ഭായ്,,ആദ്യ അഭിപ്രായവുമായി എത്തിയതില്‍ വളരെ സന്തോഷം..
എന്റെ ഭാവനകളെ വിശ്വസിക്കാന്‍ കൊള്ളില്ല,,
അതെപ്പോള്‍ നില്‍ക്കുമെന്ന് എനിക്ക് തന്നെ അറിയില്ല,,
പാതിരാവില്‍ മാത്രം മുളച്ചു പൊങ്ങുന്ന എന്റെ ഭാവനകള്‍ ഒരു വീട്ടമ്മ എന്ന നിലയില്‍ എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്,,
നാമൂസ്,,താങ്കളുടെ കമന്റും ഒരു സാഹിത്യ ഖനിയാണല്ലോ മാഷേ..നന്ദി..
സാബീ,,ഞാനും എന്താണ് പറയുക,
ഈ വാക്കുകളിലെ ആത്മാര്‍ത്തത ഞാന്‍ തിരിച്ചറിയുന്നു..
ഈ കുളത്തെ ഒരു പാട് സ്നേഹിക്കുന്നുണ്ടല്ലേ..
പരിചയമുള്ള കുളങ്ങളെക്കൊണ്ട്
ഒന്ന് കഥ പറയിക്കാന്‍ ശ്രമിച്ചു കൂടെ,,
നിങ്ങളൊക്കെ എഴുതിതെളിഞ്ഞവരല്ലേ..
അതുകൊണ്ട് തന്നെ രചനകള്‍ക്ക് ചാരുതയേറും.
ഒന്ന് ശ്രമിക്കു സാബീ..
റിയാസ്,,വളരെ നന്ദി,,
കുളം ഉറങ്ങട്ടെ,,ഉണര്ന്നിട്ടു നമുക്ക് ഉഷാരോടെ കഥകള്‍ കേള്‍ക്കാം അല്ലേ..
തത്തമ്മേ,,കൊച്ചുകള്ളീ..തെങ്ങിലിരുന്നു കഥ കട്ടു കേള്ക്കുകയായിരുന്നുല്ലേ..
ഇടയ്ക്കു വന്നു കുളത്തെ നോവിക്കാതെയൊന്നു കൊത്തിയുണര്ത്തണെ..
കേവലം ഒരു കുളത്തെ കൊണ്ട് തനിക്ക് പറയാനുള്ളത് പറയിക്കാനും വായനക്കാര്‍ക്ക് അതിനെ ഉണര്‍ത്താനും ഉറക്കാനും സാധിക്കുന്ന അകലത്തില്‍ എത്തിച്ചു കൊടുക്കാനുമുള്ള ഈ കഴിവിന് മുന്നില്‍ നമിക്കുന്നു.
കുളത്തിന്റെ കര്‍ണാനന്ദകരമായ ചിത്രങ്ങള്‍ മനസ്സില്‍ ഒരു പാട് ഒര്മകളുടെ ഓളങ്ങള്‍ സൃഷ്ടിച്ചു...അടുത്ത ഖണ്ഡത്തില്‍ പരലുകളുടെയും കണ്ണാന്‍ ച്ചുട്ടികളുടെയും ഫോട്ടോ ഉള്‍പ്പെടുത്തണം...കണ്ടിട്ട് ഒരുപാടായി..
തുടരുക ഈ കുളപുരാണം..!
ആലിസിന്റെ അത്ഭുത ലോകം പോലെ ഇത്തയുടെ ഒരു അത്ഭുത ലോകമാണ് കുളമെന്നു മനസ്സിലായി.
കുളത്തിലേക്ക് വരുമ്പോളൊക്കെ ഞാന്‍ ഞങ്ങളുടെ വീടിനടുത്ത കുളം ഓര്‍ക്കും. അതിനും ഉണ്ട് ഒരു പാട് കഥ പറയാന്‍..ആ കാലം പോയില്ലേ ഇത്താ.കുളം കലക്കി മീന്‍ പിടിച്ചിരുന്ന കാലം..
മുണ്ടുകൊണ്ട് മീന്‍ കോരിയെടുത്ത കാലം...വാഴതണ്ടില് നീന്തല്‍ പഠിച്ച കാലം ..
ബാല്ല്യത്തിലെ പാടങ്ങളും, അരുവിയും, കുളവും, പരല്‍മീനും വാൽ മാക്രിയും എല്ലാം ഓർമ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോൾ..നൊസ്റ്റൾജിക്ക് ഫീലിങ്ങ് വരുത്തുന്ന രചന..എല്ലാ ആശംസകളും...(പടവുകൾ ഇറങ്ങുന്ന ജലധമനികളെക്കുറുച്ചുള്ള യഥാർത്യവും ഇതിൽ വായിക്കം)
"പിന്നീട് എന്റെ ദിനങ്ങള്‍ പുതിയ ഉടമസ്ഥന്റെ വരവിനുള്ള കാത്തിരിപ്പിന്റെതായി"
അവന് വരട്ടെ....വന്നൊന്ന് അടിച്ചു കലക്കട്ടെ....എന്നാലെ കുളം ശുദ്ധമാവൂ...
പ്രവാസിനി,ഈ കുളം കഥ വായിച്ചതില്‍ പിന്നെ ഈ കുളങ്ങളായ കുളങ്ങള്ക്കൊക്കെ ശരിക്കും ജീവനുണ്ടോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.ഈ ഭാഗവും തികച്ചും ആസ്വാദ്യകരമായി വായിച്ചു.കുളമേ കഥ നിര്‍ത്തല്ലേ...
ആ കുളത്തിലെ വെള്ളം പോലെ തന്നെ തെളിമയായ അവതരണം ശ്രദ്ധേയമാണ്. കൂട്ടുതല്‍ കൂടുതല്‍ ഭംഗിയോടെ ഉയര്‍ന്നു വരുകയാണ് കുളവിശേഷങ്ങള്.
ഇത്തവണയും മിണ്ടിം പറഞ്ഞും ഇരുന്നാല്‍ തളര്‍ച്ച മാറുമെന്നും, വലിവ് ബാധിച്ചതിനെക്കുറിച്ചും, പറ്റെ ക്ഷീണിക്കും മുന്‍പേ ഉനര്ത്തണും എന്നതും വ്യായമത്തെക്കുറിച്ചുമെല്ലാം പറയുമ്പോള്‍ അത് കുളത്തില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നു മനസ്സിലാക്കാം.
സലിം ഭായ്,,
ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരെഴുത്ത്,
വര്‍ഷങ്ങള്‍ക്കു മുമ്പ്,,ഒരു അഞ്ചുവരിക്കഥയും,,രണ്ടു,മൂന്നുവരിക്കഥകളും എഴുതി രംഗം വിട്ടതാണ്..ഇപ്പോള്‍ മനസ്സില്‍ വരുന്നത് അങ്ങനെ എഴുതുന്നു,,ഇവിടെ കിട്ടുന്ന ഈ പ്രോത്സാഹനങ്ങളുടെ ആദിഖ്യം എന്നെ മുന്നോട്ടു നയിക്കുന്നു.
കണ്ണാം ചൂട്ടികളെയും പരലുകളെയും ഫോട്ടോ എടുക്കാന്‍ കുറെ ശ്രമിച്ചതാണ്,
പരാജയപ്പെട്ടു,
നാസര്‍,,ഇങ്ങനെയൊക്കെ പൊക്കിയാല്‍ ഞാന്‍ വെടക്കാകും കേട്ടോ..
കുട്ടിക്കാലം ഓര്‍മിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം,,
ആ കാലമൊക്കെ പോയില്ലേ..
മന്‍സൂര്‍,,കുളം പടവുകിളിരങ്ങുകയാണ്,,ഈ വേനല്‍ അതിനെ എന്താക്കുമെന്നു അറിയില്ല,
ചാണ്ടീ..ഉടമസ്ഥന് വന്നല്ലോ,,കണ്ടില്ലേ.
മുഴുവന്‍ വായിക്കാതെ പറ്റിക്കുകയാണല്ലേ..
ജാസ്മിക്കുട്ടീ,,കുളത്തിനിനി അധികമൊന്നും പറയാനില്ല പോലും,,എന്താ ചെയ്യാ..
കഥ പെട്ടെന്ന് തീരുന്ന മട്ടാണ്.
റാംജി സാര്‍,,പ്രോത്സാഹനങ്ങള്‍ വാരിക്കോരി തരുന്ന ഈ വരികള്‍ വായിച്ചു ഒരുപാട് സന്തോഷിക്കുന്നു,,
ഇന്നും വായിച്ചിട്ടില്ല ഞാന്‍,മുന്‍പ് പറഞ്ഞല്ലോ,
കാത്തിരിക്കാന്‍ വയ്യാഞ്ഞിട്ടാണു
എങ്കിലുംകുളവും പരിസരംപ്രതിബിംഭിക്കുന്ന അതിന്റെ പച്ചപ്രതാപവും
കല്പടവുകളും,വലിവിന്റെ ഉണങ്ങിയ ചേര്പാടുകളും,കരയിലെ കുഞ്ഞിക്കറിവേപ്പിന്റെ കരുത്തും,കാനല്‍ കൂര്‍പ്പിച്ച മെലിഞ്ഞതേക്ക്തയ്യും കഥ വായിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നു
ഇന്‍ശാ അള്ളാ ,വായിക്കണം
പരലും കണ്ണാഞ്ചൂട്ടിയുമുള്ള ആറാംഖണ്ഡത്തിനും പുരോഗമനങ്ങള്‍ക്കും ഭാവുകങ്ങള്‍ , കുളം വറ്റിയാലും കഥയുടെ ഉറവകള്വറ്റാതിരിക്കട്ടെ
കുളം അഞ്ച് കഥ പറഞ്ഞു തീര്‍ന്നുവോ ..ഒന്നും അറിഞ്ഞില്ല .അതിന് കാരണമുണ്ട് .ഇനി എന്തായാലും വായിക്കും .വന്നപ്പോള്‍ ബാക്കി നാലും ഞാന്‍ ഒരേ ഇരുപ്പില്‍ വായിച്ചു .സന്തോഷായി !!പുതു വര്‍ഷമായിട്ട് ,കാര്യമായി എന്തോ ഒന്ന് വായിച്ചപോലെ തോന്നി ട്ടോ .ഇനിയും കുളം കഥകള്‍ തുടരട്ടെ ......
ഒരു കുളം കഥകാരിയായി അറിയപ്പെടും, വളരെ ഹൃദയസ്പർശിയായ കഥ!
ആദ്യമായിട്ട ഇവിടെ........ചുമ്മാ ഈ കുളത്തില്‍ ഞാന്‍ മീന്‍ പിടിച്ചോട്ടെ(കാരണം കുളിക്കാന്‍ ഇറങ്ങണമെങ്കില്‍ മിനിമം നീന്തല്‍ അറിയണ്ടേ )
ഇസ്ഹാഖ് ഭായ്,,
അതെന്താ ഇത്ര തിരക്ക് ,ചിത്രമെഴുത്തായിരിക്കും ല്ലേ..
വായിക്കാതെ തന്നെ അഭിപ്രായങ്ങള്‍ തരുന്നുണ്ടല്ലോ..നന്ദി,,
സിയാ,,
ഒന്നിച്ചു വായിച്ചു ല്ലേ..
ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം,
ശ്രീ,,
കുളം കഥാകാരി!!ഹാഹ,,നല്ല രസം കേള്‍ക്കാന്‍,,
വളരെ നന്ദി ശ്രീ,,
പഞ്ചാരക്കുട്ടന്‍,,
നീന്താന്‍ അറിയില്ലെങ്കില്‍ ഇവിടെ വന്നു എനിക്ക് പണിയുണ്ടാക്കല്ലേ,,
അയ്യോ! കുളക്കഥ ഖണ്ഡം 5 എത്തിപ്പോയോ...പുതിയ തട്ടുകടയുടെ( http://kalikkoottukaari.blogspot.com/ )ഉദ്ഘാടനവും, അങ്ങനെ ഓരോ തിരക്കുമായിപ്പോയി. അതാ വരാന്‍ പറ്റാഞ്ഞത്. എന്തായാലും...കുളക്കഥയിലെ വായിക്കാത്ത ഭാഗമൊക്കെ വായിച്ചിട്ടു വരുന്നു ട്ടൊ...എന്നിട്ടു അഭിപ്രായം പറയാം.
ആ വള്ളിനിക്കറുകാരന് വളര്ന്നൊരാളായി അല്ലേ? അവനാ കുളം നികത്തി വീടുവെക്കാനുളള പ്ളാനോ മറ്റോ ഉണ്ടോയെന്റീശ്വരാ...മടിത്തട്ടിലിട്ടു കളിപ്പിച്ചവളുടെ മാറില്‍ മണ്ണുവാരിയിടാനവനാകുമോ??
കുളത്തിന്റെ വികാരങ്ങളെ നന്നായി പകര്‍ത്തിയിരിക്കുന്നു..ആശംസകള്‍
. വേഗം കുളത്തീന് കേറിപ്പോ പ്രവാസിനീ ..മഞ്ഞും വെയിലും കൊണ്ട് നീരിളക്കം പിടിക്കും
നന്നായിരിക്കുന്നു ഈ കുളക്കഥ. പഴമയുടെ പെരുമയെക്കുറിച്ചും, മഹിമയെക്കുറിച്ചും മറവികള്‍ മാറാല കെട്ടിയ ഈ കാലത്ത് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഗൃഹാതുരത്വ മുണര്‍ത്തുന്നു. എഴുത്തും ചിത്രങ്ങളും മനോഹരം . തുടക്കത്തില്‍ വൃശ്ചികം എന്ന് തിരുത്തുമല്ലോ .
ഭാവുകങ്ങള്‍
സ്വപ്നസഖീ,,
തട്ടുകടയുടെ പണിയൊക്കെ കഴിഞ്ഞില്ലേ..
ഇനി ഇടയ്ക്കു വരുമല്ലോ..
ആകാശം നോക്കി നടന്നു കുളത്തില്‍ വീഴരുതേ..
കുളത്തിന്റെ ഉടമസ്ഥന് അത്രയ്ക്ക് ഹ്രദയ ശൂന്യനൊന്നുമല്ല കെട്ടോ..
കുഞ്ഞായി,,
വളരെ നന്ദി,അഭിപ്രായങ്ങള്‍ക്ക്.
രമേശ് സാറേ,,
എന്താ ചെയ്യാ,,കുളം മുഴുവന്‍ പറയാതെ ഉറങ്ങുന്നു,
നീന്താനും കൂടി വയ്യാത്ത എന്റെ ഈ കാത്തിരുപ്പ് കുളത്തിനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രാ..
സാറ് ജിദ്ദയില്‍ തിരിച്ചെത്തിയോ,,
ഞങ്ങള്‍ ജിദ്ദയില്‍ വന്നപ്പോള്‍ നിങ്ങള്‍ നാട്ടിലായിരുന്നല്ലോ..
അബ്ദുള്‍ഖാദര്‍ സാഹിബ്,,
താങ്കള്‍ ഇവിടെ വന്നതില്‍ വളരെ സന്തോഷമുണ്ട്.
നല്ല അഭിപ്രായം പറഞ്ഞതിനും തെറ്റ് ചൂണ്ടിക്കാണിച്ചതിനും വളരെ നന്ദിയുണ്ട്,,
ഈ കുളത്തില്‍ വലിയ മീന്‍ ഒന്നുമില്ലെ ഉണ്ടെങ്കില്‍ അവ കുളത്തിനെ ഉറങ്ങാന്‍ വിടാതെ എപ്പോഴും ഉഷാറാക്കി മാറ്റുമായിരുന്നു.....
ഉണ്ടല്ലോ ഹംസ ഭായ്,,
ഒരു വലിയ ചെറാന്‍ മത്സ്യമുണ്ട്,
ആരും അടുതില്ലാത്തപ്പോള് വെള്ളത്തിനു മുകളില്‍ വന്നു അനങ്ങാതെ കിടക്കുന്നത് വര്ക്കെരിയയില്നിന്ന് നോക്കിയാല്‍ കാണാം.
അടുത്തു നിന്ന് അതിനെ കണ്ടിട്ടേയില്ല.
nostalgic... continue...
nalla avatharanam.... !!! ippol naattil *kulam* undo..???
കുളത്തില്‍ മീനുള്ളത് നാട്ടുകാര്‍ക്കൊന്നും അറിയില്ല എന്ന് തോന്നുന്നു! അറിഞ്ഞിരുന്നെങ്കില്‍ അവര്‍ കുളം ശരിക്കും അനക്കിയേനെ! :)
കുളം പറയുന്ന കഥകളുടെ ഭംഗി ഞാന്‍ പല തവണ പറഞ്ഞതാണ്.
ഈ കാണുന്ന ഫോട്ടോസ് എല്ലാം വല്ലാതെ കൊതിപ്പിക്കുന്നു. വാഴയും തെങ്ങും മറ്റു പച്ചപ്പുകളും അതിനു നടുക്കൊരു കുളവും.
നാട് എപ്പോഴും സ്വപ്നത്തില്‍ കാണുന്ന എന്നെ പോലുള്ളവരെ ഇങ്ങിനെ പ്രയാസപ്പെടുതരുത് ട്ടോ.
കുളം ഇത്ര പെട്ടെന്ന് ഉണരുമെന്ന് കരുതിയില്ല, മിലിട്ടറിയെ {കമെന്റില്‍ നിന്നും കിട്ടിയ പേര് ആണേ, എന്ത് കൊണ്ടാ അങ്ങനെ വിളിക്കുന്നത് എന്ന് വിഷധീകരിച്ച്ചാല് നന്ന്,} സഹിക്ക വയ്യാതെ കുറേ നേരം ഉറങ്ങുമെന്ന കരുതിയെ
അപ്പൊ കുളത്തിന് ട്രാജഡി കഥയും ഉണ്ട് എന്ന് മനസ്സിലായി,
ഈ കുളത്തിന്റെ ഫോട്ടോസ് വല്ലാതെ കൊതിപിക്കുന്നു
ആഹ ഇങ്ങനേം കഥ പറയാല്ലേ
കൊള്ളാല്ലോ വീഡിയോണ്
ആ കുളത്തിന്റെ മുകളിൽ ഇരുന്നു ഇതൊക്കെ കേൾക്കാനിരുന്ന തത്തമ്മയെ വലവീശിപ്പിടിക്കാൻ നോക്കി ഞങ്ങളുമുണ്ടായിരുന്നേ... ആഹാ കലക്കൻ “കൊളം”. ശരിക്കും. ഒന്നുമുങ്ങാൻ തോന്നുന്നു. നന്നായിരുന്നുട്ടൊ. പോസ്റ്റും കുളവും...
കുളകഥ വായിച്ച് വീണ്ടും ആ ചിത്രത്തിനുമുമ്പിലിരുന്ന്
ഒരു 1/2hrs അല്ല 10Min അല്ലല്ല ഒരു 2sec ചിന്ത...
വെള്ളത്തിലേക്കു നീട്ടുന്നത് കൈ,
വെള്ളത്തിൽ പ്രതിബിംബിക്കുന്നത് കാല്
ഇനിപ്പൊ കൊളത്തിന്റെ കാലാവുമോ?
രക്ഷപെടാൻ വെമ്പുന്ന,,ഈ കഥയിൽനിന്ന്.
ഇപ്പൊ പോയി പോയി 60 അടിക്കുമ്പോഴേക്കും
double vision ayaa പുണ്യാളാ!!!!
ഡോക്ടര്‍ കതിരൂര്‍ സാര്‍,,
ഇവിടെ ആദ്യമാണെന്ന് തോന്നുന്നു,വളരെ സന്തോഷമുണ്ട്,വന്നതിനു.
1000ത്തില്‍ ഒരുവന് സാറേ,
എഴുതുന്നത് അനുഭവമായതിനാല്‍ പോസ്റ്റിടുമ്പോള്‍ എടുക്കുന്ന ഫോട്ടോസ് ആണ് കൊടുക്കുന്നത്,
തുടക്കത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു,
മഴ പോയപ്പോള്‍ വെള്ളം താഴ്ന്നു തുടങ്ങി..
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
തെച്ചിക്കൊടെന് ഭായ്,,
ആളില്ലാതപ്പോള് കുളക്കരയില്‍ ചില കൊച്ചുകള്ളന്മാരോക്കെ വരാറുണ്ട്,
ചെറുവാടീ,,
സന്തോഷമുണ്ട്,,വീണ്ടും വീണ്ടും നല്ല അഭിപ്രായങ്ങള്‍ വാരിക്കോരി തരുന്നതിന്.
നാട്ടിലെ വളപ്പില്‍ ഒരു കുളം നിര്‍മിച്ചു കൂടെ,,
എന്നാ പിന്നെ സ്വപ്നതിലല്ലാതെ തന്നെ കാണാലോ,,
(എളുപ്പാപ്പൊ,,അതിനൊക്കെ,,ല്ലേ..)
അനീസ,,
കുളം ചിലപ്പോള്‍ അങ്ങനെയാ,,പെട്ടെന്നുണരും,,
പിന്നെ എന്നെ മിലിട്ടറി എന്നുവിളിക്കുന്നതിന്റെ പൊരുള്‍ ആ "ഹാപ്പി"കളോട് തന്നെ ചോദിക്കേണ്ടി വരും,അവരല്ലേ അങ്ങനെ വിളിക്കുന്നത്??
ഹാപ്പികളെ..
കേട്ടില്ലേ അനീസ ചോദിച്ചത്?
വന്നതിനു നന്ദിയുണ്ട്,പക്ഷെ ആ തത്തമ്മയെ എങ്ങാനും വല വീശിപ്പിടിച്ചാലുണ്ടല്ലോ എന്റെ വിധം മാറും,,?
നികുകേച്ചേരി,,
കമന്റുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്ത മായില്ല,
വന്നതിനു നന്ദി.
എന്താ ഇവിടെ സംഭവം ...ആരാണ് ആ വെളുത്ത കൈകളുടെ ഉടമസ്ഥ ..എന്ത് കൊണ്ട് പ്രതിയുടെ മുഴുവന്‍ പടവും കൊടുത്തില്ല ...അടുത്ത പോസ്റ്റിനു ഒരു പര്ധ ഒക്കെ ഇട്ടു കുളത്തിന്റെ കൂടെ ഒരു പടം പിടിക്കുക ....എന്നിട്ട് ഒരടിക്കുറിപ്പും ..
നമ്മുടെ കടലും കിഴവനും എന്ന സ്റ്റൈലില്‍ 'കുളവും കി.......യും'എന്ന് കൊടുക്കാം ...ന്താ പോരെ ..അല്ലെങ്കില്‍ ഗ്രന്ഥകാരി തന്റെ കുളത്തിന്റെ കൂടെ എന്നോ മറ്റോ കൊടുക്കുക ...
പിന്നെ നിച്ചുവിന്റെ ഇരുത്തം കണ്ടിട്ട് പാവം തോന്നുന്നു..'പാവം ഇമ്മാക്ക് ഒരു പോസ്റ്റിനു വേണ്ടി എന്തെല്ലാം ത്യാഗം ചെയ്യുന്നു,ഇങ്ങനത്തെ കുട്ടികളെ ഇക്കാലത്ത് കാണാന്‍ കിട്ട്യോ '...ഇഞ്ഞി ഇമ്മ കൊളത്തിന്റെ കഥ നിര്‍ത്തി വല്ല തേങ്ങന്റെ കഥയും എഴുതുമ്പോള്‍ ആ പാവം തെങ്ങുമ്മലും കേറേണ്ടി വരല്ല്യോ ന്റെ റബ്ബേ .....!!!
മൂത്തോന് പിന്നെ ആദ്യന്നെ സ്വന്തായ്ട്ടു ഒരു ബ്ലോഗ് തൊട്ഗ്യോണ്ട് ഓന് കയ്ചിലായി ...
അപ്പൊ എങ്ങനാ ,ന്റെ ബ്ലോഗിന് വെല ഒര്പ്പിച്ചല്ലേ .....കുട്ട്യേക്ക് മാങ്ങി കൊട്താളീ .....!!
@ഫൈസ്...പോസ്റ്റിനു പര്‍ധയോ,പോസ്റ്റിനു തലക്കെട്ട് ആവാം, പര്ധ പകമാവില്ല....
ഇത്താ, ഫൈസുവിനെ കാര്യമാക്കണ്ട, അവന് കുളം കണ്ടത് പത്തിരുപതു വയസ്സായ ശേഷമാ..അതും ഉച്ച സമയത്ത്..ഹ ഹ ഹ...
(ഞാന്‍ ഓടി കുളത്തില്‍ ചാടി...ബ്ലും..)
ഫയ്സൂനോട് ഇനി വര്‍ത്താനല്ല..നിര്‍ത്തി,,
സലിം ഭായ് ,,ചെറുക്കന് ആളുകൂടിയപ്പോ,കുരുത്തക്കേട് കുറച്ചു കൂടി,,
പിന്നെ ആദ്യായിട്ട് കുളം കാണുന്ന ഒരു കുട്ടിയുടെ ചാപല്യങ്ങളായെ ഞാനിതിനെ കണക്കാക്കുന്നുള്ളൂ..
എഴുത്തിനെക്കാള്‍ ചിത്രങ്ങള്‍ കഥ പറയുന്നുണ്ട് . മുങ്ങാംകുഴിയിട്ടതും, കരണംമറിഞ്ഞു കളിച്ചതും, വെള്ളത്തില്‍ 'ഉറങ്ങി'ക്കിടന്ന് കണ്ണുകള്‍ക്ക് രക്തവര്‍ണ്ണം ആയതും,മാനംമര്യാദക്ക് കുളിച്ചുകൊണ്ടിരുന്ന അയല്‍വാസിയുടെ കാലില്‍ മുങ്ങാംകുഴിയിട്ടുപോയി വലിച്ചുവീഴ്ത്തിയതും... ഒക്കെ ഓര്‍മ്മയില്‍ തികട്ടി വരുന്നു. ഇപ്പൊ എല്ലാം നഷ്ടമായി.ഇപ്പൊഴുള്ളത് കുളിമുറിയിലെ 'മേല്കഴുകല്'മാത്രം!
ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു തോര്‍ത്തുമെടുത്തു ആ വഴി വന്നാലോ എന്നൊരു ......
കുളം പറഞ്ഞ കഥകള്‍ വായിച്ചു. എന്നെക്കൊണ്ട് ഹൃദയം അത്രകണ്ട് തുറക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരു അസൂയ ഇല്ലാതില്ല. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അപ്പൊ ഇങ്ങലെല്ലാരും ഒന്നായോ ?
ആദ്യം പറഞ്ഞു കമെന്റ്റ് ഇടുന്നില്ല .
കഷ്ട്ടപ്പെട്ട് കമെന്റ്റ് ഇട്ടപ്പോള്‍
അത് ശരിയായില്ലത്രേ ..
ഇനി ഞാന്‍ എന്ത് ചെയ്യും ....!!!
ഈ കുളം കുളി പടിപ്പിച്ചെ കളി മതിയാക്കൂ!
കുളം..... ഇന്നു മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുന്ന ഒരു 'നിസ്സാര' സഗതി. കുളി, മീന്‍പിടുത്തം, ജലസേജനം ഇതില്കവിഞ്ഞ് കുളത്തിനെന്തു കുന്തം?
ഇവിടെ ഞാനല്ഭുതപ്പെട്ടുപോകുന്നു!
കുളത്തിനെത്ര കാര്യങ്ങളുണ്ടു പറയാന്‍......
സങ്കടം, ദു:ഖം, നൈരാശ്യം,ആഗ്രഹം, പ്രതീക്ഷ ഇങ്ങനെയെത്രയെത്ര കാര്യങ്ങള്‍!
ഇനിയുമെന്തൊക്കെയൊ പറയാന്‍ കത്തിരിക്കുന്നു.
വളരെ നന്നായി എഴുതി..........
എല്ലാ അഭിനന്ദനങ്ങളും ഒരിക്കല്‍കൂടി അറിയിക്കുന്നു
(ചിത്രത്തില്‍ കാണുന്ന സ്ഥലങ്ങള്‍ മുമ്പെപ്പോഴൊ കണ്ടതുപോലെ.............എന്റെ തോന്നലുകളായിരിക്കും)
കുളം മൌനത്തോടെ നിശ്ചലമായി,,
ഞാനും കാതുകൂര്‍പ്പിച്ചു കഥകേള്‍ക്കാന്‍ തെയ്യാറായി,,,
ഞാനും തയാറായി ഇരിക്കുന്നിത്താ ... അടുത്ത ഭാഗത്തിനായി
നന്നായിട്ടുണ്ട് പ്രവാസിനീ.എന്നെ കൊണ്ടാവില്ല ഇത്രെം നിഷ്കളങ്കമായ് എഴുതാന്‍.ആശംസകള്‍.
ആദ്യം മുതല്ഖണ്ഡം അഞ്ചുംവായിച്ചു പൊടിപ്പും തൊങ്ങലുകളും ഇല്ലാതെ കഥപറയുന്ന ശൈലി വായിക്കാന്‍ പ്രേരിപ്പിക്കുന്നു
മനോഹരം,അഭിനന്ദനങ്ങള്‍ .
ഒരുപാടെഴുതാനാവട്ടെ
ഫയ്സൂ..കളിയാക്കാനാണെങ്കിലും വന്നതിനു വളരെ നന്ദി,,ഇനിയും ഇങ്ങനെയൊക്കെത്തന്നെ വേണം!!?
സലിം ഭായ്..പോട്ടെ,,പെണ്ണുകെട്ടാത്ത കൊച്ചുപയ്യനല്ലേ..
കുറുമ്പടി സാറേ,,,വന്നതിനും നല്ല അഭിപ്രായങ്ങള്‍ തന്നതിനും നന്ദി,
കുളം കഥ പറഞ്ഞു തീര്‍ന്നോട്ടെ,,
അതിനുമുമ്പ് തോര്‍ത്തും മുണ്ടുമൊക്കെയായി വന്നു കുളം കലക്കല്ലേ..
മദീനത്തീ..,,അസൂയപ്പെടാന്‍ മാത്രം ഇവിടെ എന്തിരിക്കുന്നു.നന്ദിയുണ്ട്,വന്നതിനു.
ഫയ്സൂ..കിട്ടിയതൊന്നും മതിയായില്ലേ,,മോനേ..
അടുത്ത പോസ്റ്റില്‍ വേഗം വന്നു കമന്റിടാന്‍ നോക്ക്,,
വര്‍ത്താനം പിന്നീട്..ഓക്കേ..
മുഹമ്മദ് കുഞ്ഞീ,,,കുളക്കരയില്‍ സ്ഥിരമായി വന്നു അഭിപ്രായങ്ങള്‍ തരുന്നതില്‍ വലിയ സന്തോഷമുണ്ട്;
ചിത്രങ്ങളിലെ സ്ഥലം ഒരുപക്ഷെ കണ്ടിരിക്കാം..
അല്ലെങ്കില്‍ തോന്നലുമാകാം..
ഇസ്മയില്‍..വന്നതിനു നന്ദിയുണ്ട്.നമുക്ക് കാത്തിരിക്കാം ,കുളം പറയട്ടെ..
മുല്ലാ,,,വന്നോ..
ആവില്ലന്നൊക്കെ പറയുന്നത് വെറും പുളുവല്ലേ..
വന്നതില്‍ വലിയ സന്തോഷമുണ്ട് കെട്ടോ..
ഇസ്ഹാഖ് ഭായ്..അങ്ങനെ കുളക്കഥ വായിക്കുക
എന്നാ ആ സാഹസമങ്ങു ചെയ്തൂല്ലേ...
ഈ വലിയ പ്രോല്സാഹനങ്ങള്ക്ക് എങ്ങനെ നന്ദി ചൊല്ലണം ഞാന്‍..
Aadyamayitta ee kulathil varunath. Meen orupad undallo! Njan enthayalum ineem varum
Aadyamayitta ee kulathil varunath. Meen orupad undallo! Njan enthayalum ineem varum
ഇപ്പപറഞ്ഞു,ഞാനുംവായിച്ചു കുളക്കഥ
ഞങ്ങളുടെഉപ്പുപ്പാക്കുമുണ്ടായിരുന്നത്രെ കുളം
ആകുളവും,ഉപ്പുപ്പയും ഒന്നുമിന്നില്ല
ഇഷ്ടമായകഥ,നല്ലകഥ
Kulam, Thadakam, Puzha, kadal...!!! Vishalamakatte ee lokam...!
manoharam, Ashamsakal...!!!
അന്ജൂ..ഇനീം വരണം,.സന്തോഷം..
ആരിഫ,,,ഉപ്പ പറഞ്ഞിട്ടാനെങ്കിലും വന്നല്ലോ.
സന്തോഷായി,
ചിത്രങ്ങള്‍ കാണാന്‍ ഞാനും പോയിരുന്നു,
സുരേഷ് കുമാര്‍,,ആശംസകള്‍ക്ക് നന്ദി, ഇനിയും വരുമല്ലോ,,കുളക്കരയില്‍,
കുളം.....കുളം....
കഥകള്‍ പറയും കുളം........
എക്സ്പ്രവാസിനിയുടെ കുളം......
നല്ല കുളം.......കഥ പറയും കുളം................
കുന്നെത്രെ കുളം കണ്ടു
കുളമെത്ര കുന്നു കണ്ടു
ഈ കണ്ട കഥകൾ മുഴുവൻ ഈ കുളം പറയുകതന്നെ ചെയ്യും...!
തീർച്ച....
ഹ്മം.........
Post a Comment