പുല്‍മേട്ടിലെ കണ്ണീര്‍ കാഴ്ച..

ഇന്നലെയും ഇന്നും ,പത്രത്തിലും  ടീവിയിലും
കണ്ണീര്‍ കാഴ്ചകള്‍  മാത്രം.
നൂറ്റിരണ്ടു   അയ്യപ്പഭക്തരുടെ  മരണത്തിനിടയാക്കിയ  പുല്ലുമേട് ദുരന്തത്തിലേക്കാണ്‌  ഇന്നലത്തെ  ദിവസം  പുലര്‍ന്നത്..
ശബരിമല  ക്ഷേത്രവും  പൊന്നമ്പല മേടും  ഒന്നിച്ചു കാണാന്‍ പറ്റുന്ന
പുല്ലുമേട്ടില്‍ വെള്ളിയാഴ്ച  രാത്രി  ഒത്തു കൂടിയ
രണ്ടു ലക്ഷം  ഭക്തജനങ്ങളുടെ  തിരക്ക് നിയന്ത്രിക്കാനായി
നിയമിക്കപ്പെട്ടത്  വെറും പത്തു  പോലീസു കാരെയാണത്രെ..

അത് മാത്രമല്ല  ഈ പോലീസുകാരും
മകരജ്യോതി  ദര്‍ശനത്തിനു പോയതിനാല്‍ സംഭവ സമയത്ത്
ഒറ്റ പോലീസും സ്ഥലത്തില്ലായിരുന്നു  എന്നും പറയുന്നു..

വര്‍ഷങ്ങളായി  അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന
കാനന പാതയിലും  മറ്റും വെള്ളമോ വെളിച്ചമോ  ഇല്ലാത്ത അവസ്ഥയാണ്..
ശഭരിമലയില്‍ ഓരോ വര്‍ഷവും വന്നു ചേരുന്ന
വമ്പിച്ച വരുമാനത്തിന്റെ ചെറിയൊരംശം മതിയാകും..
ഈ കാര്യങ്ങള്‍ നിറവേറ്റാന്‍.

ഇപ്പോള്‍  പുല്ലുമേട്ടില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്..
അയ്യപ്പഭക്തന്‍ മാരുടെ  ഇരുമുടിക്കെട്ടിന്‍റെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും   മൊബൈലുകളും
മറ്റു വിലപിടിപ്പുള്ള സാധനങ്ങളും  തിരഞ്ഞു കണ്ടുപിടിക്കുന്ന
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ  തിരക്ക്,!!!

സംഭവാമി യുഗേ..യുഗേ..

Comments

ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലങ്ങളോളമായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു.
ജനതയുടെ ജീവന് സംരക്ഷണം എകേണ്ട ചുമതലയില്‍ നിന്നും രാഷ്ട്രം പിരകൂട്ടു പോകരുത്... അതിനി ഇതു സാഹചര്യത്തിലായാലും.
പിന്നെ, വനഭൂമി എന്നത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ അനുഭാവ പൂര്‍വ്വമായ ഒരിടപെടലും ഈ വിഷയത്തില്‍ ആവശ്യമാണ്.

അവസാനം പറഞ്ഞു വെക്കുന്ന കാര്യങ്ങളെ ഓര്‍ത്ത്‌ നമുക്ക് ലജ്ജിക്കാം. ഇങ്ങനെയും ചില ശവം തീനി കഴുകന്മാരും എന്‍റെ വര്‍ഗ്ഗത്തില്‍ പെടുന്നല്ലോ..?
ആ ദുരന്ത മുഖത്തു ജീവന്‍ പൊലിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍..!!
Junaiths said…
വളരെയധികം വിഷമ മുളവാക്കിയ സംഭവം..ഇനിയും ഇങ്ങനൊന്നും ഉണ്ടാകാതിരിക്കട്ടെ..സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുമെന്ന് പ്രത്യാശിക്കാം.
ഭാവവും മട്ടുമൊക്കെ മാറി കുട്ടപ്പിയായി മാരിയ്യിരിക്കുന്നുവല്ലോ...
പിന്നെ
‘ഇപ്പോള്‍ പൊന്നമ്പല മേട്ടില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്..
അയ്യപ്പഭക്തന്‍ മാരുടെ ഇരുമുടിക്കെട്ടിന്‍റെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൊബൈലുകളും
മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തിരഞ്ഞു കണ്ടുപിടിക്കുന്ന
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ തിരക്ക്,!“
ഇത് കലക്കീട്ടാ‍ാ....
എന്ത് ചെയ്യാനാ താത്താ, പൊതുജനം നല്ലൊന്നാന്തരം കോവര്‍ കഴുതയാവാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്ക്യല്ലേ?
രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞത് എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടി ആയിരുന്നു എന്ന് ഓര്‍ക്കണം. വിവരം വെച്ചു എന്ന് അവകാശപ്പെട്ടവരൊക്കെ 'ഹാ, എത്ര മനോഹരമായ വസ്ത്രം' എന്ന് പറഞ്ഞു സ്വയം വിഡ്ഢിവേഷം കേട്ടുകയായിരുന്നല്ലോ..
കാനന പാതയില്‍ വെള്ളവും വെളിച്ചവും എത്തിക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ട് പിടിച്ച കാര്യമാണ് കേട്ടോ. കാരണം അത് കാനനം ആണെന്നത് തന്നെ. പോരാത്തതിന് ചെങ്കുത്തായ മല നിരകളും.
പിന്നെ, ആകെ മുന്നൂറ്റി അറുപത്തഞ്ചു ദിവസങ്ങളുള്ളത്തില്‍ അമ്പതു നാളുകള്‍ക്കു മാത്രമേ ഈ കണ്ട തിരക്കും ബഹളവും ഒക്കെയുള്ളൂ.
അത് കൊണ്ട് നാട് ഭരിക്കുന്നവര്‍ ഇപ്പോള്‍ ചെയ്യേണ്ടത്, ഈ തിരക്ക് എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നാണ്. അതും ശ്രദ്ധിച്ചു വേണം. കാടിനെ കാട്ടിലെ മൃഗങ്ങള്‍ക്കും ബുദ്ധിമുട്ടാവാത്ത തരത്തില്‍ .
കഴുകന്‍ , കുറുക്കന്‍ ,കഴുതപ്പുലി തുടങ്ങിയ ശവംതീനികളായി പിറക്കേണ്ടിയിരുന്ന കുറെ മനുഷ്യരുണ്ട്‌. അവര്‍ ഇവിടെ മാത്രമല്ല, എവിടെയൊക്കെ ദുരന്തമുണ്ടാകുന്നുവോ, അത് ഹെയ്തിയോ, ആസ്ത്രേലിയയോ, ഗുജറാത്തോ, ശബരിമലയോ എവിടെയുമാകട്ടെ അവിടെയൊക്കെ പല വേഷത്തിലും, പേരിലും , ഭാവത്തിലുമായി ശവം തിന്നാനിറങ്ങും.
A said…
"അയ്യപ്പഭക്തന്‍ മാരുടെ ഇരുമുടിക്കെട്ടിന്‍റെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൊബൈലുകളും
മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തിരഞ്ഞു കണ്ടുപിടിക്കുന്ന
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ തിരക്ക്,!!!"

shame. ഇതാണ് മലയാളികള്‍ / ഇന്ത്യക്കാര്‍.
നമ്മളാണ് ബംഗാളികളെയും മറ്റും കള്ളന്‍മാര്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നവര്‍.
ഇതു ഒറ്റപ്പെട്ട സംഭവമാണോ? അല്ല.

സമയോചിതമായ നല്ല പോസ്റ്റ്‌.

അപകടത്തില്‍ പെട്ടവര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം.
സ്വാമിമാര്‍ക്ക് സംഭവിച്ച ദുരന്തം നമ്മുടെ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും ദുരന്തമായി കണ്ടു എല്ലാ വിഭാഗക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം..
പോസ്റ്റു നന്നായി...
mayflowers said…
അവസരത്തിനനുയോജ്യമായ പോസ്റ്റിട്ട പ്രവാസിനി അഭിനന്ദനമര്‍ഹിക്കുന്നു.
തീര്‍ച്ചയായും വല്ലാതെ നടുക്കിയ ഒരു സംഭവമായിപ്പോയി അത്.
പിന്നെ,വീട് കത്തുന്നതിനിടയില്‍ ബീഡിക്ക് തീ പിടിപ്പിക്കുക എന്നത്. നമ്മള്‍ മലയാളികളുടെ ജന്മ സ്വഭാവമാണല്ലോ..പറഞ്ഞിട്ട് ഫലമില്ല.
സംഭവാമി യുഗേ..യുഗേ..
Jazmikkutty said…
ടീവിയില്‍ വാര്‍ത്ത കണ്ട് മനസ്സ് കലങ്ങിയിരിക്കുകയായിരുന്നു..അവസരോചിതമായ പോസ്റ്റ്‌..ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തിയെങ്കില്‍ നന്ന്...
ഓരോ ദുരന്തം നടക്കുമ്പോഴും നമ്മള്‍ പറയുന്നതും ഇതുതന്നെയാണ്. ഇനി സംഭവിക്കരുത് . ഇങ്ങിനെ ചെയ്യണം അങ്ങിനെ ചെയ്യണം എന്നൊക്കെ.
പക്ഷെ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പരിഹാരം എന്നും അന്യമാകുന്നു.
നല്ല പോസ്റ്റ്‌.
Unknown said…
സംഭവാമി യുഗേ..യുഗേ..
Ismail Chemmad said…
അവസരോചിതമായ പോസ്റ്റ്‌..ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തിയെങ്കില്‍ നന്ന്...
Hashiq said…
എരുമേലിക്ക് വളരെ അടുത്ത ഒരു പ്രദേശമായ കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്നവന്‍ എന്ന നിലക്ക് ഇവരുടെ പ്രശ്നങ്ങള്‍ കുട്ടിക്കാലം മുതല്‍ക്കെ കാണുന്ന ഒരാളാണ്.അയ്യപ്പഭക്തന്മാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് എത്ര മാത്രം ശുഷ്ക്കാന്തി ഉണ്ട്? നടവരവില്‍ നിന്നും കിട്ടുന്ന കോടിക്കണക്കിനു രൂപയുടെ ഒരു ചെറിയ അംശം കൊണ്ട് മാത്രം ഇവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുവാന്‍ പറ്റും. വടം പൊട്ടിയും ,കണമല അട്ടിവളവിലുണ്ടായ വാഹന അപകടങ്ങളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എത്ര ഭക്തരുടെ ജീവന്‍ കുരുതി കൊടുത്തു?
അടുത്ത മണ്ഡല-മകര വിളക്ക് കാലത്തേക്കുള്ള ഒരുക്കങ്ങള്‍ വൃശ്ചിക തലേന്നു മാത്രം ആരഭിക്കുന്ന നടപടികളാണ് ആദ്യം നിര്‍ത്തേണ്ടത്.
നമ്മുടെ പിടിപ്പുകേട് കൊണ്ട് കാനന പാതയില്‍ ജീവന്‍ നഷ്ടമായ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍.............

സമയോചിതമായ നല്ല പോസ്റ്റ്‌.
Hashiq said…
അവസാന ഭാഗത്ത് ചെറിയ ഒരു രുത്തുണ്ട്... പൊന്നമ്പലമേടല്ല...പുല്ലുമേട്‌..പോന്നമ്പലമേട്ടിലെ ജ്യോതി സൌകര്യപ്രദമായി കാണുവാന്‍ പറ്റുന്ന കിലോമീറ്ററുകള്‍ ദൂരെയുള്ള ഒരു സ്ഥലം മാത്രമാണ് അത്......
തെറ്റുകള്‍ വരുത്താതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്.
കാണാതെ പോയ തെറ്റ് ചൂണ്ടിക്കാണിച്ച സന്മനസ്സിനു നന്ദി.
മംഗലാപുരത്ത് എയര്‍ ഇന്ത്യയുടെ ശകടം തകര്‍ന്നു വീണപ്പോഴും കടലുണ്ടി ദുരന്തം ഉണ്ടായപ്പോഴുമെല്ലാം ഇത്തരത്തില്‍ തിരഞ്ഞു കണ്ടുപിടിക്കുന്ന
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കൂട്ടത്തെ കാണാമായിരുന്നു. ..
മകരജ്യോതിയുടെ സീക്രട്ട് എന്താണാവോ ?
ഹാഷിക്ക് ഭായ് : മകര വിളക്ക് കാണുന്ന ഭാഗത്തേക്ക്‌ ഏതെങ്കിലും സീസണില്‍ ആളുകളെ കയറ്റി വിടുമോ ..? ഈ കൃഷ്ണപ്പരുന്ത് എല്ലാം വട്ടമിട്ടു പറക്കുന്നത് കാണാന്‍ വേണ്ടി ഞാന്‍ അവധി ദിവസമായ വെള്ളിയാഴ്ച മൂന്നു മണിക്കൂറോളം ശബരി മല പ്രോഗ്രാം ലൈവ് ആയി കണ്ടിരുന്നു. ...
Kadalass said…
മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍!
ദുരന്തങ്ങളുണ്ടാവുമ്പോള്‍ മീഡിയകളും രാഷ്ട്രീയക്കാരും വാതോരാതെ ചര്ച്ച ചെയ്യുന്നു. പിന്നെ എല്ലാം മറക്കുന്നു. ദുരന്തം മറ്റൊരു രീതിയില്‍ വീണ്ടും ജീവനുകളെടുക്കുന്നു. അപ്പൊഴെല്ലാം ഭരണപക്ഷം ന്യായീകരണങ്ങള്‍ നിരത്തുന്നു... പ്രതിപക്ഷം ആരോപണവുമായി വരുന്നു.. ഇതൊരു സ്ഥിരം കാഴ്ചയാണ്.........
ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല.

എല്ലാ ആശംസകളും!
പറയൂ എവിടെ ദൈവം??
ആ കുരുന്നു ജീവനുകളെ രക്ഷിക്കാന്‍ കഴിയാത്ത ശക്തി എന്ത് ശക്തിയാണ്??
ദൈവത്തെ കണി കണ്ടു വണങ്ങാന്‍ വന്നവരുടെ ജീവന്‍ പോലും രക്ഷിക്കാന്‍ കഴിയാത്ത ദൈവം .. :-s
മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍!
Sukanya said…
ഇതാണ് പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് പറയുന്നത്.
എന്തൊരു ലോകം
ഭക്തിയും ശാന്തിയും തേടിയെത്തുന്ന ജനലക്ഷങ്ങൾക്ക് പ്രാണഭയമില്ലാതെ, പത്ത് പതിനഞ്ച് മണിക്കൂർ ക്യൂവിൽ നിൽക്കാതെ മകര ജ്യോതി കണ്ട് സായൂജ്യമടയാനുള്ള സംവിധാനം ചെയ്യാൻ പെട്ടെന്ന് തന്നെ ഗവ:ണ്മെന്റും ദേവസം ബോർഡും തയ്യാറാവാണം.

തീർത്ഥാടന ഭൂമിയുടെ പരിതിക്ക് പുറത്തായ പുല്ല് മേട് ദുരന്തം ഇനിയും ദുരന്തമേടായി തുടരാതിരിക്കാൻ ഇനിയുള്ള കാലം സുരക്ഷാസംവിധാ‍നങ്ങൾക്ക് പിശുക്ക് കാണിക്കരുത്.

അല്ലെങ്കിൽ?

ദുരന്തങ്ങൾ കേട്ട് കേട്ട് തഴമ്പിച്ച നമുക്കിതിലൊക്കെ എന്തോന്ന് പുതുമ. നഷ്ടപ്പെട്ടവന്റെ വേധന: അതവനല്ലെ എനിക്കല്ലല്ലൊ.


}ഇനി കുളം പറഞ്ഞ കഥ വായിക്കട്ടെ{
Elayoden said…
ജീവന്‍ നഷ്ടമായ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍.............

ഇപ്പോള്‍ പുല്ലുമേട്ടില്‍ കാണുന്ന കാഴ്ച മറ്റൊന്നാണ്..
അയ്യപ്പഭക്തന്‍ മാരുടെ ഇരുമുടിക്കെട്ടിന്‍റെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൊബൈലുകളും
മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തിരഞ്ഞു കണ്ടുപിടിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ തിരക്ക്,!!!

അതെ ഇത് തന്നെയാണ് നാമിന്നു.. ഒരു തരം ശവം തീനികളായി മാറുന്ന അവസ്ഥ..
ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും നിസ്സഹായരായ കുറെ ജീവിതങ്ങള്‍ ജീവിക്കാനാകാതെ വീര്‍പ്പ് മുട്ടുന്ന രോദനം മാത്രമായി എല്ലാം അവശേഷിക്കുന്നു.
ആദരാജ്ഞലികള്‍!
----------------
അവസരോചിതം
അഭിനന്ദനാര്‍ഹം
ആശംസകള്‍
Arjun Bhaskaran said…
കല്ലും മുള്ളും കാലിനു മെത്ത..എന്ന പാട്ട് മാറ്റി..ടാറും, റോഡും കാലിനു മെത്ത എന്നാക്കേണ്ടി വരും എന്ന് പേടിച്ചായിരിക്കും താത..ശബരിമല വികസിപ്പിക്കാത്തത്..
Unknown said…
ആദരാജ്ഞലികൾ
അന്വേഷണത്തിന്റെ പ്രഹസനം ഒക്കെ കഴിഞ്ഞ് പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ നാം ഇതൊക്കെ മറക്കും.
ആദരാഞ്ജലികള്‍..
സ്വയംകൃതാനർത്ഥം ആണ് ഈ ദുരന്തം!
മരണം പുല്‍മേടയായും സുനാമിയായുമെല്ലാം വരും. എന്നാല്‍ അതിക ദുരന്തങ്ങളും മനുഷ്യന്റെ കൈ കടത്തല്‍ കൊണ്ടും കള്ളത്തരങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണ്‍. ദൈവ നിയമങ്ങള്‍ തെറ്റിക്കപ്പെടുംബോള്‍ അനിവാര്യമായതു സംബവിച്ചുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും മനുഷ്യന്‍ ഉണര്‍ന്നെങ്കില്‍

അവസരോചിതമായ ഇടപെടല്‍....അഭിനന്തനങ്ങള്‍
വാര്‍ത്തകള്‍ വായിച്ചും കണ്ടും മനസ്സിനുണ്ടായ ഒരു വിങ്ങലില്‍ എഴുതിയതാണിത്.
ഇവിടെ വന്നു,, പൊലിഞ്ഞുപോയ അയ്യപ്പഭക്തന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും, പ്രോല്‍സാഹനം നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ നന്ദി,
ചീരു said…
കാട്ടിലെ തടി; തേവരുടെ ആന!
Unknown said…
കോടിക്കണക്കിനു രൂപ സര്‍കാരിന് നേടിത്തരുന്ന ഇവിടെ തീര്‍ത്ഥാടകാര്‍ക്ക് വേണ്ടുന്ന സൌകര്യങ്ങള്‍ ചെയ്യാന്‍ സര്കാറുകള്‍ തയ്യാറാകാത്തത് തികഞ്ഞ തെമ്മാടിത്തരം തന്നെയാണ്.
ദുരന്തങ്ങളുണ്ടാവുമ്പോള്‍ മാത്രം അതിനെ കുറിച്ച് വാചാലരാകുന്ന നമ്മള്‍ പിന്നെ അടുത്ത ദുരന്തങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

അവസാനം പറഞ്ഞ വരികള്‍ ലജ്ജിപ്പിക്കുന്നു.
..naj said…
ഇനി വരും പ്രസ്താവനകള്‍...
അന്വേഷണം നടത്തും, കാരണം കണ്ടെത്തും..
കൂടുതല്‍ രക്ഷാപ്രവര്തനതിനു സൗകര്യം എര്പെടുതും..
പോലീസുകാരെ നിയമിക്കും...
ജീവന്‍ നഷ്ടപെട്ടവര്‍ക്ക്ക് ?/അല്ല ആശ്രിതര്‍ക്ക് നഷ്ടപരിഹാരം..!
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വത്വര നടപടികള്‍....
____________________
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ശബരിമല ദുരന്തം മറ്റു പല ദുരന്തങ്ങള്‍ ചിത്രത്തില്‍ നിന്നും മാഞ്ഞു പോയ പോലെ വിസ്മ്രുതിയിലാകും ! ....

www.viwekam.blogspot.com
മകരജ്യോതിയുടെ പിന്നാമ്പുറകഥകൾ വെളിപ്പെട്ടതിനാൽ ഇനിയെങ്കിലും ഈ പാവം അയ്യപ്പഭക്തരെ കബളിപ്പിക്കുന്നതിൽ നിന്നും സർക്കാരും,ദേവസ്വം ബോർഡും പിന്മാറണം.
(അഴീക്കോട് മാഷിനോട് കടപ്പാട് )
വരാൻ വൈകിയതിൽ ക്ഷമിക്കുക. ഒരു ബ്രേക്ക് എടുത്തതാ!! ജോലിത്തിരക്കുമുണ്ടായിരുന്നു. പതുക്കെ പതുക്കെ സജീവമാകണം. ഈ വിഷയത്തിൽ ഇനി ഒന്നും പറയുന്നില്ല. സങ്കടകരമായിപ്പോയി. ഓർഡറിൽ ഓരോന്നായി വായിച്ചു വരുന്നു. വരാട്ടൊ!