രണ്ടാം ബ്ലോഗുല്‍ഘാടനം.
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ.....
എന്‍റെ ആറു മക്കളില്‍ ഇളയയവന്‍, നെച്ചുവിന്‍റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയ വിവരം സ്നേഹത്തോടെ അറിയിക്കുകയാണ്.
അവന്‍റെ ചിത്രങ്ങള്‍ക്ക് മാത്രമായല്ല ഈ ബ്ലോഗ്.
ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങണമെന്ന് ആലോചിക്കുന്ന സമയത്താണ് നെച്ചുവിന്‍റെ ചിത്രങ്ങള്‍ ബ്ലോഗിലിടാന്‍ ഇടയായത്.
ചില സുഹൃത്തുക്കള്‍ ചിത്രങ്ങള്‍ക്ക് മറ്റൊരു ബ്ലോഗ് തുടങ്ങാന്‍ താല്‍പര്യപ്പെടുകയും ചെയ്തിരുന്നു.
അവന്‍റെ ചിത്രങ്ങളും പിന്നെ ഞാന്‍ എന്‍റെ പൊട്ട കേമറകൊണ്ട്
എടുക്കുന്ന പൊട്ടഫോട്ടോസും ഇനി മുതല്‍ ഈ ബ്ലോഗിലായിരിക്കും.
ബൂലോഗം ഇത് കൂടി സഹിക്കുമെന്ന വിശ്വാസത്തോടെ....
ഇതിന്‍റെ ഉല്‍ഘാടനകര്‍മം ഞാന്‍ തന്നെ നിര്‍വഹിച്ചു കൊള്ളുന്നു.
Comments
All the best.
:)
നെച്ചു കീ ജയ് ...
(ബ്ലോഗ് മോന്‍ എന്ത് കരുതുമോ എന്തോ ).
അമ്ജിദ്..ആശംസകള്‍ക്ക് നന്ദി,
മോയിതീന്‍,,റിയാസ്,,,ചിരിക്ക് നന്ദി,,സ്വഗതത്തിനും നന്ദി.
രമേശ് സാര്‍..അപ്പറഞ്ഞത് രസമായി.
ശ്രീനാഥന്‍,
മേയ്ഫ്ലവര്‍.
ടോംസ്,ആശംസകള്‍ അറിയിച്ചതില്‍ സന്തോഷം.
മനൂ..അതെന്തിനാ സ്വന്തം ഒരാശംസ.
ചെറുവാടീ..
ഇസ്ഹാക്ക് ഭായ്..
പുഷ്പം...എല്ലാവര്‍ക്കും നന്ദി.
അനീസ..ഇത് നേരത്തെ പറഞ്ഞു എല്ലാവര്‍ക്കും അറിയാമല്ലോ..അതിവിടെയുണ്ട്.
http://enikkumblogo.blogspot.com/2010/11/blog-post.html
പോയിപ്പോയി ഇത് ഞങ്ങളെ കുടുംബകാര്യമാ..ഇനി വേറെ ആരും എടപെടേന്ടതില്ല എന്നെങ്ങാന്‍ പറഞ്ഞു കളയുമോ എന്നാ പേടി.
ഈ പേര് മാറ്റി "പ്രവാസിനീം കുട്ട്യോളും" എന്നാക്കിയാലോ?
തമാശ പറഞ്ഞതാണേ,മുന്‍പ്രവാസിനിക്കും കുട്ട്യോള്‍ക്കും എല്ലാ ആശംസകളും.
ബിന്ശേഖ്..,ഈ ബൂലോകം മൊത്തം ഒരു കുടുംബമായി കരുതിയാല്‍ പോരെ.
പറഞ്ഞു തന്ന പേര് കൊള്ളാമല്ലോ.
മാറ്റുന്ന കാര്യം ചിന്തിക്കാം ..
സലാം ഭായ്..,മെച്ചമുള്ള ഫോട്ടോസ് വരക്കട്ടെ..
കാത്തിരിക്കുകയാണ് ഞാനും.
മീര...,താങ്ക്സ്.
എല്ലാ ആശംസകളും..
ആളറിയാതെ ആണെങ്കിലും എന്നെ ഈ ബ്ലോഗില്‍ കൊണ്ടിട്ട ആളെ പിന്നെ കാണാനുംല്ല.
വന്നതില്‍ വളരെ സന്തോഷം.
ആശംസകളോടെ..
ഇനിയും തുടരുക..
ആശംസകളോടെ.
.
ഷമീര്‍,,ആശംസകള്‍ക്ക് നന്ദി.
അക്ബര്‍,,നല്ല വാക്കുകള്‍ക്ക് നന്ദി.
പ്രിയങ്ക,,മോളുടെ ഫ്രെണ്ട് ആണോ..ഇവിടെ വന്നതിന് നന്ദി,ഇനിയും വരുമല്ലോ..
ആറും ആണ്‍കുട്ടികളാണോ..എങ്ങനെ ഇവരെ മാനേജ് ചെയ്യുന്നു. രണ്ടെണ്ണത്തിനെ കൊണ്ട് തന്നെ എനിക്ക് ചിലപ്പോ പ്രാന്താകും.
ഇപ്പോള്‍ എനിക്കതില്‍ അവകാശം ഒന്നും തന്നെയില്ല.
http://nechusworld.blogspot.com/2011/02/blog-post_21.html
അതിവിടെ പറഞ്ഞിട്ടുണ്ട്.
അനീസ് നന്ദി.
ലക്ഷ്മി ഇനിയും വരണേ..
എന്നാല്‍ പോട്ടങ്ങള്‍ നിറയട്ടെ.