വീട്ടില്‍ പോയപ്പോള്‍ കിട്ടിയത്..!!!
ചില നേരങ്ങളില്‍ എന്‍റെ ഉപ്പാന്‍റെ കാര്യത്തില്‍
എനിക്ക് അത്ഭുതം തോന്നാറുണ്ട്.
എന്തൊരു ഓര്‍മശക്തിയാണ് ഉപ്പാക്കിപ്പോഴും!
ഈ ഓര്‍മശക്തി എനിക്കുണ്ടായിരുന്നെങ്കില്‍..
കാരണം മറ്റൊന്നുമല്ല ,ഈ ബ്ലോഗു തന്നെ.
എന്തെല്ലാം ഓര്‍മകളാണ് ഓരോരുത്തര്‍ പവന്‍ മാറ്റ്
തങ്കത്തില്‍ പൊതിഞ്ഞു പോസ്റ്റാക്കി വായനക്കാരെ കയ്യിലെടുക്കുന്നത്.
ഈ ഞാനോ ,,ഓര്‍ത്തു കിട്ടിയതൊക്കെ ഒരു ഗ്രാം തങ്കത്തില്‍ കൂടി പൊതിയാതെ ഒരു വിധം എഴുതി ത്തീര്‍ന്നു.
മറവിയാണെങ്കില്‍ അല്‍ഷിമേഴ്സിനെ കടത്തിവെട്ടുന്നതും.
(നെച്ചു ചെറുതായിരുന്നപ്പോള്‍ ഒരു കടയില്‍ സാധനം വാങ്ങുന്നതിനിടക്ക് ഒക്കത്ത് വെച്ച കുട്ടിയെ തിരഞ്ഞു നടന്ന് മാനം കെട്ടവളാ ഈ ഞാന്‍)
എന്‍റെ ഉപ്പാക്ക് സ്വന്തം ഓര്‍മ്മകള്‍ മാത്രം മതിയാകും
ഒരൊന്നൊന്നര ബ്ലോഗിന്. അത്രക്കും അനുഭവങ്ങള്‍
ഞങ്ങളെ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്.
നന്നായി വായിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഉപ്പാക്ക്
ഒരു പക്ഷെ എഴുതാനും കഴിയുമായിരിക്കും.
(ഇതും പറഞ്ഞങ്ങട്ടു ചെന്നാല്‍ മതിയാകും.
"ഡാഷിനു|" നേരമില്ല അപ്പോഴാ ബ്ലോഗ് )
ചെറുപ്പത്തില്‍ ഞങ്ങള്‍ ഉപ്പാനെ വെള്ളിയാഴ്ച്ചകളില്‍
മാത്രമേ കാണാറുണ്ടായിരുന്നുളളു...
ഉപ്പാക്ക് കച്ചവടമാണ് അന്നും ഇന്നും, .ഉപ്പ കടയടച്ചു വരുമ്പോഴേക്കും
ഞങ്ങള്‍ ഉറങ്ങിയിരിക്കും. രാവിലെ കടയിലേക്ക് പോകുമ്പോള്‍
ഞങ്ങള്‍ എഴുന്നേറ്റിട്ടുമുണ്ടാകില്ല.
വെള്ളിയാഴ്ച കടമുടക്കമാണെങ്കിലും വയ്കുന്നേരം
ഉപ്പ അങ്ങാടിയില്‍ പോകും.
ഇഷാനമസ്ക്കാരം കഴിഞ്ഞേ പിന്നെ വരൂ..ആ വരവും കാത്തു
ഞങ്ങള്‍ കോലായിലെ തിണ്ടില്‍ അക്ഷമയോടെ കാത്തിരിക്കും.
ഹലുവ ,പൂന്തി, ഇതിലേതെങ്കിലും ഒന്ന് എന്തായാലും കൊണ്ട് വരും.
അതൊക്കെ തിന്നു കാലിയാക്കിയിട്ടെ ഞങ്ങളുറങ്ങൂ..
ഇപ്പോള്‍ വീട്ടില്‍ പോകാനോ ഉപ്പാനോടും ഉമ്മാനോടും
ഒത്ത് സമയം ചിലവഴിക്കാനോ നേരം കിട്ടാറില്ല.
കുട്ടികളും സ്കൂളും വീടും,,
പിന്നെ ഇപ്പോള്‍ കൂനിന്‍ മേല്‍ കുരു എന്നപോലെ ഈ ബ്ലോഗും! പോരെ..എവിടുന്നു സമയം കിട്ടാന്‍..
മോളും കുഞ്ഞും അബൂദാബീന്നു വന്നിട്ടുണ്ട്.
അത് പ്രമാണിച്ചു സ്ഥലത്തില്ലാത്ത അമ്മാവന്മാരൊക്കെ എത്തിയിട്ടുണ്ട്.
അങ്ങനെ ഇന്നലെ മക്കളും കൊച്ചുമോളും കൂടി
ഞങ്ങളെട്ടുപേരടങ്ങുന്ന 'കൊച്ചു' സംഘം അധികം ദൂരത്തല്ലാത്ത
എന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.
ഉപ്പ പേരക്കുട്ടിയുടെ കുഞ്ഞിനേയും കളിപ്പിച്ചു ഞങ്ങളുമായി പഴംകിസ്സകളും വിശേഷങ്ങളും പറഞ്ഞു വയ്കുന്നേരം വരെ ചിലവഴിച്ചു.
പണ്ട് പഠിച്ച കവിതകളും പാടിപ്പഠിച്ച ശ്ലോകങ്ങളും ഒക്കെ മറവിയൊട്ടും ഏശാതെ പാടിക്കേള്‍പ്പിച്ചു;
അതില്‍ ഒന്ന് രണ്ടെണ്ണം നിങ്ങളുമായി പങ്കു വെക്കുന്നു,
കവികളായ സുഹൃത്തുക്കള്‍ ഞാനെഴുതുമ്പോള്‍ വരുന്ന തെറ്റുകള്‍ തിരുത്തുമല്ലോ..അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..!!!!?
"രക്ഷോ ഗണം പക്ഷി തരക്ഷു ജാലം
വൃക്ഷങ്ങളുമക്ഷികള്‍ കുക്ഷി ജാലം
നക്ഷത്ര പക്ഷത്ര വിപക്ഷ പക്ഷ
ലക്ഷങ്ങളും തല്‍ക്ഷണ മത്ര കണ്ടാള്‍"
(മണിപ്രവാളം)
ഇത് ഉപ്പ ചെറുപ്പത്തില്‍ അക്ഷര ശ്ലോകത്തില്‍ മത്സരിക്കാന്‍ പഠിച്ചതാണത്രേ..
കുറെ പഠിച്ചിരുന്നു അപ്പോള്‍ ഇതേ ഓര്‍മയിലുളളുന്ന് പറഞ്ഞു.
ഇനി മറ്റൊരു കവിത...
"ദയയൊരു ലവലേശം-
പോലുമില്ലാത്ത ദേശം.
പരമിഹ പരദേശം-
പാര്‍ക്കിലത്യന്ത മോശം .
പറകില്‍ നഹി കലാശം-
പാര്‍ക്കിലിങ്ങേകദേശം.
സുമുഖി നരക ദേശം-
തന്നെയാണപ്രദേശം."
പഴയ കാലത്ത് ഭാഷാ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്ന
കരിമ്പുഴ രാമകൃഷ്ണന്‍ എന്ന ആളാണ് ഈ കവിത എഴുതിയതെന്ന ചെറിയ ഓര്‍മയെ ഉപ്പാക്കുളളു..ഉറപ്പില്ല.
Comments
നെച്ചൂന്‍റെ വരയുമുണ്ടിവിടെ--http://nechusworld.blogspot.com/2011/02/blog-post_25.html
വലിയ മോന്‍ മലയാളത്തില്‍ ഒരു പോസ്റ്റിട്ടത് ഇവിടെയുമുണ്ട്--
http://distinctvision.blogspot.com/2011/02/blog-post.html
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..അല്ലെ..
നല്ല കവിതകള്‍ ..പിന്നെ മോള് തിരിച്ചു അബുദാബിയിലേക്ക് വരുമ്പോള്‍ വല്ല അച്ചാറോ പത്തിരിയോ ഇറച്ചി വരട്ടിയതോ ഒക്കെ കൊടുത്തു വിടണേ..ഞാന്‍ ജബല്‍ അലിയില്‍ കാണും ...മറക്കണ്ടാ .....!
(നെച്ചു ചെറുതായിരുന്നപ്പോള്‍ ഒരു കടയില്‍ സാധനം വാങ്ങുന്നതിനിടക്ക് ഒക്കത്ത് വെച്ച കുട്ടിയെ തിരഞ്ഞു നടന്ന് മാനം കെട്ടവളാ ഈ ഞാന്‍)..ഇപ്പറഞ്ഞത് കലക്കി ..പാവം നെച്ചു ..ഹിഹിഹി
ഫൈസു... sheikh zayed roadil ഞാനും കാണും.. burj khaleefayude അടുത്ത്
ഉപ്പാനോട് എന്‍റെ അന്വേഷണം അറിയിക്കണേ...
ഫൈസു മാത്രമല്ല ഞാനുമുണ്ടിവിടെ... കുറച്ചിങ്ങോട്ടും പോന്നോട്ടെ...
and thanx for sharing the poems...
എന്തെല്ലാം ഓര്‍മകളാണ് ഓരോരുത്തര്‍ പവന്‍ മാറ്റ്
തങ്കത്തില്‍ പൊതിഞ്ഞു പോസ്റ്റാക്കി വായനക്കാരെ കയ്യിലെടുക്കുന്നത്.
ഈ ഞാനോ ,,ഓര്‍ത്തു കിട്ടിയതൊക്കെ ഒരു ഗ്രാം തങ്കത്തില്‍ കൂടി പൊതിയാതെ ഒരു വിധം എഴുതി ത്തീര്‍ന്നു.
മറവിയാണെങ്കില്‍ അല്‍ഷിമേഴ്സിനെ കടത്തിവെട്ടുന്നതും..
ഈ പോസ്റ്റ് ഒക്കെ പോരെ ആ മറവിയില്‍ നിന്നും ഒരു നിമിഷം പുറത്തു ചാടി ഇതുപോലെ ,വിശേഷവുമായി ,ഒരു ഗ്രാം തങ്കത്തില്‍ തന്നെ ഇവിടെ എല്ലാം എഴുതി വയ്ക്കൂ .
എന്റെ വീട്ടീന്നു കൊടുത്തു വിടാന്‍ പറഞ്ഞാല്‍ ഉമ്മ വല്ല മുതബ്ബക്കോ തവാഫ് കോഴിയോ മത്ബിയോ ഫൂലോ തൂനയോ മക്രോണ ബില്ലഹമോ കബ്സയോ കിബ്ദയോ മര്ഖ്‌ൂക്കോ ഒക്കെ കൊടുതയക്കും..!
അത് കൊണ്ടാ ..ഹിഹിഹി ..
സത്യമാണ് പറഞ്ഞത്...,
ഉപ്പ പറഞ്ഞ അനുഭവ കഥകള്‍ ഇഷ്ട്ടത്തോടെ കേട്ടിരിക്കുന്ന മനസ്സ് ദാ ഇവിടെത്തന്നെയുണ്ട്...!
ഫൈസു,
ഞാന്‍ അല്‍ ഖൂസിലുണ്ട്ട്ടോ...
കുശുമ്പൊന്നുമല്ലാട്ടാ...കുതിരക്ക് ദൈവം കൊമ്പ് കൊടുക്കില്ലല്ലോ..!
പറഞ്ഞത് ശരിയാ..ഈ ബ്ലോഗ് സമയം കുറേ അപഹരിക്കുന്നുണ്ട്.വായിക്കാനെടുത്ത പുസ്തകങ്ങളൊന്നും വായിച്ച് തീരുന്നില്ല.എന്നാലും ഒരുപാട് നല്ല വശങ്ങളുമുണ്ട് അല്ലെ..?
ആശംസകള്‍
പണ്ട് എന്റെ ഉമ്മയായിരുന്നു ഞങ്ങളുടെ ബന്ധുക്കള്‍ക്കൊക്കെ അവരുടെ മക്കളുടെ ജനനതീയതിയും വര്‍ഷവും ഒക്കെ പറഞ്ഞു കൊടുക്കാറ്.ആ ഉമ്മയുടെ മകളായ ഞാനിന്ന് ഫ്രിഡ്ജ് ഉം തുറന്നു വെച്ച് ചിന്തിക്കും എന്തിനായിരുന്നു തുറന്നത് എന്ന് !(സത്യം)
പിന്നെ കവിത കിട്ടിയില്ലെങ്കിലും ഉപ്പാന്റെ എന്തൊക്കെയോ പ്രവാസിനിക്കുണ്ടല്ലോ,"വിത്ത് ഗുണം പത്തു ഗുണം" എന്ന് കേട്ടിട്ടില്ലേ?
നന്നായി എഴുതി ട്ടോ ഈ പോസ്റ്റിലൂടെ.
(ഫൈസൂന് ബീഫ് കൊടുത്തയക്കാണേല്‍ ഒരു ചെമ്പ് തന്നെ വേണ്ടിവരും. ഇത്രേള്ളൂ എന്ന പരാതിയും കാണും)
ആശംസകൾ
ഉപ്പയ്ക്ക് അന്വേഷണങ്ങള്‍, പ്രവാസിനിക്ക് ആശംസകള്‍.
ഉപ്പാന്റെ
അപ്പോള്‍, വല്ലതുമൊക്കെ ഉണ്ടായിരുന്നെങ്കില്‍...?
ഇത്താ... കുളത്തിനെക്കൊണ്ട് കഥ പറയിപ്പിച്ചാലോ..? അതിനെ വേഗമങ്ങ് ഉണര്‍ത്തെന്നെ... അത് പറയട്ടെ, കുളം പറയുന്നതിനെ ഞങ്ങളെ കേള്‍പ്പിക്കൂ... കാരണം, അത് കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ട്.
പിന്നെ, ഉപ്പയുടെ ഓര്‍മ്മയെ ഓര്‍ത്തെടുത്തത് അസ്സലായി.
മൂന്നാല് തവണയായി ഇവിടെ ഇങ്ങനെ വന്നു പോകുന്നു !
കമന്റിടാന്‍ മറക്കന്ന്യേ ...
അയ്യോ പ്രവാസിന്യേ ,
അമളിഷ്യം നമ്മുടെ ഫൈസൂനും പിടിച്ചോ ?
മൂന്നു നാല് കമന്റായി !
ഇപ്പോഴും ഇട്ടിട്ടില്ല്യ ഇട്ടിട്ടില്ല്യാന്നു തോന്ന്യന്നെ ഫൈസൂന് ..
പിന്നെ പുള്ളാര്ടെ ബ്ലോഗിലൊക്കെ പോയി കണക്കിന് കൊടുത്തിട്ടുണ്ട്ട്ടോ ...
ഒക്കെ പുലികളന്നെ !
ഉപ്പാക്ക് സ്നേഹാന്വേഷണങ്ങള്‍ക്കൊപ്പം എന്റെസലാം..
മകള്‍ക്ക് അഭിനന്ദനങ്ങള്‍.
എന്തായാലും ആശംസകള്‍ ..........
@ faisu madeena,
എടാ .. ഞാന്‍ അബുദാബിയില്‍ ഉള്ളത് കൊണ്ടു അച്ചാറും ,പത്തിരിയും ,ബീഫുമൊക്കെ എന്നെ ഏല്പിച്ചാല്‍ മതിയാവും . വെറുതേ അവരെ ജബല്‍ അലിയില്‍ വരെ വരുത്തെണ്ടല്ലോ ....
ഞാന്‍ എങ്ങനെയെങ്കിലും നിനക്ക് എത്തിച്ചു തരാം (സത്യമായിട്ടും ഞാന്‍ എത്തിക്കും , ഫൈസൂ)
നെട്ടോട്ടമോടിയ കുട്ടീ
പഞ്ചാരക്കട്ടീ (ആ കുട്ടിയാണേ)
പോക്കര് കുട്ടീ
പക്കത്ത് തേടിയ കുട്ടീ
മറവിക്കുട്ടീ
കിട്ടിയില്ലേ അടി പൊട്ടീ (ഈ കുട്ടിക്കാണേ )
കേണതില്ലേ മനം പൊട്ടീ...
ആ സംഭവം കയ്യില്‍ ഉണ്ടായിട്ടു ഇത് വരെ പോസ്റ്റാതിരുന്നതെന്തെ .....??
കമന്റ് എഴുതാന്‍ നേരം പോസ്റ്റ് എന്തായിരുന്നു എന്നത് മറന്നുപോയി!
ഹഹ അത്രയ്ക്ക് പൊട്ടത്തി ആയിരുന്നോ.. പോട്ടെ.. ഇന്നിപ്പോ മിടുക്കി ഉമ്മാമ ആണല്ലോ അത് പേരമക്കളുടെ ഭാഗ്യം. പിന്നെ കവിത അസ്സലായിരുന്നു ..
ഫയ്സൂ,
ഈ ഓടി വന്നുള്ള കമെന്റിനു പിറകിലെ
ഗുട്ടന്‍സ് മനസ്സിലാകുന്നുണ്ട് കേട്ടോ..
പത്തിരീം ഇറച്ചി വരട്ടിയതും,,,ങ്ഹും കൊടുത്ത് വിടുന്നുണ്ട്.
ഷബീര്‍,,ഇവിടെ വന്നതില്‍ സന്തോഷമുണ്ട്.
ഇനിയും വരണം.നന്ദി.
ziya നന്ദി.ആകെയുള്ളൊരു പേരക്കുട്ടിയാണ്.
ചുന്ദരി തന്നെ.ഉപ്പാനോട് അന്വേഷണം പറയും,
സിയാ..ഈ നല്ല വാക്കുകള്‍ക്കു ഒരു പവന്‍ മാറ്റ് നന്ദി.
അര്‍ജുന്‍..നന്ദി.അവിടെ പോയിട്ടില്ല,സമയം കിട്ടിയാല്‍ ഉടന്‍ പോകും ,വായിക്കും.
ഈ ഫയ്സു ഇങ്ങനെയാ,,കമന്‍റാന്‍ വന്നാല്‍ പോകേണ്ട കൂട്ടമില്ല.ഇല്ലേല്‍ ഈ വഴിക്കേ കാണില്ല,
ഷെമീര്‍ ,,കുട്ടിയെ കയ്യില്‍നിന്നും വെക്കാരെയില്ലേ..
സ്നേഹമുള്ള ഉപ്പയാണെന്ന് തോന്നുന്നു,
നല്ല വാക്കുകള്‍ക്കു നന്ദി.
പിന്നെ ഫയ്സൂ,,ഷെമീറിനു നിന്‍റെ ഉമ്മ കൊടുത്തയക്കുന്ന ഫൂലും റോട്ടീം വേണം ന്ന്..
എനിക്കാ ഫൂലും കൊടത്തിലെ
ഒരു കയില് കിട്ടിയാല്‍കൊള്ളാമെന്നുണ്ട്.
കഞ്ഞിക്കുടുക്കയിലിടാനാണ്.
ഒരെണ്ണം കൊടുത്തയക്കണേ,,
ചുന്ദരി ക്കുട്ടി മോളുടെ മോള്‍.
മുരളി സാറേ..നന്ദി.കുശുമ്പല്ല എന്ന് പറയുന്നതിലും ഒരു കുശുമ്പില്ലേ..?!
ബ്ലോഗ് കൂനിന്മേല്‍ കുരുതന്നെ.പ്രത്യേകിച്ച് എന്നെപ്പോലുള്ള വീട്ടമ്മമാര്‍ക്ക്.
ഇതിനെകുരിച്ചൊരു പോസ്റ്റിടാന്‍ ആലോചിക്കുകയാണ് ഞാന്‍.മോന്‍റെ പോസ്റ്റിനു നല്ല അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദി.
ജാസ്മിക്കുട്ടീ..മറവി പുതുതലമുറയുടെ ഒരു ശാപം തന്നെയാണ്.എന്‍റെ കുട്ടികളുടെ മറവി കാണുമ്പോള്‍ ഞാനാണ് മെച്ചം എന്ന് തോന്നാറുണ്ട്,'തമ്മില്‍ ഭേദം തൊമ്മന്‍'എന്ന് പറഞ്ഞ പോലെ.
എന്‍റെ അമ്മായുമ്മ മനക്കണക്ക് കൂട്ടുന്നത് കണ്ടു ഞാന്‍ അന്തം വിടാറുണ്ട്.
മുല്ല,,നന്ദി.
ബ്ലോഗ് സമയം കളയും എന്നത് സത്യം.ഇത് തുടങ്ങിയതില്‍ പിന്നെ ഞാന്‍ ആകെ വായിച്ചത് ആടുജീവിതം മാത്രം.പത്രവും കൂടെയുള്ള സപ്ലിമെന്റുകളും വായിക്കും,അത്ര തന്നെ.
മേയ്ഫ്ലവര്‍,നല്ല വാക്കുകള്‍ക്കു നന്ദി.ഫ്രിഡ്ജു തുറന്നിട്ടുള്ള ഈ കലാപരിപാടി ഇവിടെയും നിത്യസംഭവമാണ്.ഇങ്ങനെ വരുന്ന കറണ്ട് നഷ്ടം സഹിക്കുക തന്നെ.
പ്രോല്‍സാഹനങ്ങള്‍ക്കും പുകഴ്ത്തലിനും നന്ദി.
കാര്‍ന്നോരെ..സത്യമാണ്.ഒരു ചെരുപ്പുകടയില്‍ വെച്ചാണീ മറവി കല അരങ്ങേറിയത്.
ഞാനെന്‍റെ കൂടെയുള്ള മറ്റൊരു കുട്ടിയെയാണ് തിരയുന്നതെന്നാ മറ്റുള്ളവര്‍ കരുതിയത്.അതുകൊണ്ട് രക്ഷപ്പെട്ടു.
ചെറുവാടീ,,നന്ദി.ഉപ്പാന്‍റെ അടുത്ത് കൂടാന്‍ സമയം വേണ്ടേ,പറ്റുമ്പോഴൊക്കെ പോകാറുണ്ട്.
പിന്നെ ഫയ്സൂന് ബീഫൊന്നും കൊടുത്തയച്ചാല്‍ തികയൂല.ഫൂലും റൊട്ടീം ഒക്കെ മോതലാകൂ..
ഫയ്സൂ..പാവം ചെരുവാടീനെ എന്തിനാ വെറുതെ..
മുഹമ്മദ് കുഞ്ഞി..ആശംസകള്‍ക്ക് നന്ദി.
ബ്ലോഗ് മീറ്റ് കണ്ടു,വായിക്കണം.
തെച്ചിക്കൊടെന്‍,,നന്ദി.എന്‍റെ ഉമ്മയും പൂക്കുന്നിതാ മുല്ല,മുഴുവനും പാടും.ഉപ്പാനോട് അന്വേഷണം പറയാം.
നാമൂസ്..ഈ നല്ല പ്രോല്‍സാഹനം വല്ലാതെ സന്തോഷിപ്പിക്കുന്നു.കുളക്കഥക്ക് പിന്നില്‍ കുറെ "ത്യാഗങ്ങളു"മുണ്ട് കേട്ടോ.
പുഷ്പം..അല്‍ഷിമേഴ്‌സിന്‍റെ പര്യായമാണോ,,അമ്ളിഷ്യ!!
ഇട്ടിട്ടില്ല്യ ഇട്ടിട്ടില്ല്യ...ഇത് വായിച്ച് ചിരിച്ചു.
കുട്ടികളുടെ ബ്ലോഗില്‍ പോയതിനു പ്രത്യേകം നന്ദി.
ഇസ്ഹാഖ് ഭായ്,,സന്തോഷം.ഉപ്പാനോട് സലാം പറയുന്നുണ്ട്.
ഇസ്മയില്‍,,ആശംസകള്‍ക്ക് നന്ദി..
ഫയ്സൂന്‍റെ വകുപ്പാണല്ലേ..!!? : )
രമേശ് സാറേ..ഹാ..ഹ,കവിത ഉഷാറായി,
എന്‍റെ പോസ്ടിനിതൊരു മുതല്‍ക്കൂട്ടായി,
കച്ചവടത്തിലെ കണക്കുകളായിരിക്കും ഉപ്പയെ ഇപ്പോഴും ഓര്‍മശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നത്...
പിന്നെ എഴുത്ത് കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ എന്ന പറച്ചിലിന് ഞാന്‍ യോഗ്യയാണോന്നും അറിയില്ല.
സത്യം,ഇവിടെ സമയയമാണ് വിഷയം എന്നാണു എന്‍റെ പക്ഷം,
അപ്പപ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതി വെക്കാന്‍
കഴിയാത്ത ഒരു വീട്ടമ്മയുടെ നിസ്സഹായവസ്ഥ,അത് എന്നെപോലെയുള്ള മറ്റൊരു വീട്ടമ്മയ്ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരിക്കും.
പിന്നെ,കുളക്കഥ..അതൊരു റിയല്‍ സ്റ്റോറി ആയിരുന്നു.അതുകൊണ്ടാകാം എന്നെപോലും അമ്പരപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ വായനക്കാരില്‍നിന്നും എനിക്ക് കിട്ടിയത്.
ഇനിയും അതുപോലൊരു എഴുത്ത് വരുമായിരിക്കും.
അതെപ്പോഴാണെന്ന് എനിക്കറിയുകയും ഇല്ല,സത്യം..!
: )
ഇസ്മയില്‍,തണല്‍,,അപ്പോള്‍ അജിത് മരുന്ന് പറഞ്ഞു തന്നില്ലേ..പേര് മുകളില്‍ ഉണ്ട്.
സാബീ,, അന്നും ഇന്നും പൊട്ടത്തി തന്നെ.
പിന്നെ,പേരമക്കളുടെ ഉമ്മാമ എന്നൊന്നും പറയല്ലേ സാബീ..ആകെ ഒരു പേരയേയുള്ളു കെട്ടോ..
ചാണ്ടിക്കുഞ്ഞേ..നന്ദി.ഒരുപക്ഷെ അങ്ങനെത്തന്നെയായിരിക്കും.ഉപ്പനോട് ആശംസകള്‍ അറിയുന്നുണ്ട്.
ഇനിയും ഇടക്കിടെ അവിടെ പോവുക.
പോസ്റ്റിനുള്ള വകുപ്പുകള്‍ കിട്ടും.
(പേരക്കുട്ടി സുന്ദരികുട്ടി)
@ ഫൈസൂ...
ചുമ്മാ കിട്ടുന്നതാണെന്നു കരുതി ഇത്രക്ക് ആക്രാന്തം പാടില്ലാ.
നൂറ്റൊന്നാവര്ത്തി കലക്കി കുടിക്കുക...
കുളം പോലെ ഒഴുക്കുള്ള ഭാഷ...പോരട്ടെ... ഇനിയും പോസ്റ്റുകള്‍...ആശംസകള്‍!
അഭിനന്ദനങ്ങള്‍ ......!