ഖോജാത്തി സുറുമയുടെ മണം.
വായന വളര്‍ന്നു. ഒപ്പം ഞാനും.
പുസ്തകങ്ങള്‍ തരുന്ന കാര്യത്തില്‍ ഇക്കാക്ക ഉദാരനായതും ഇക്കാലത്താണ്. ചുവന്ന പെയിന്‍റ് അടിച്ച ബുക്ക്‌ഷെല്‍ഫ് എന്നെ ഏതു സമയവും മാടിവിളിച്ചുകൊണ്ടിരുന്നു.
ഡ്രാക്കുള വായിച്ചത് ഇക്കാലത്താണ്.
ആരും കാണാതിരിക്കാന്‍ പൊതിഞ്ഞിട്ടാണ് വായിച്ചത്.
പിന്നെ പേടിയുടെ നാളുകളായിരുന്നു. രാത്രിയില്‍ ഉറക്കമില്ലാതെയായി.
വല്ല്യുമ്മാനെ ഇടയ്ക്കിടെ വിളിച്ചുണര്‍ത്തി ഉറക്കം കെടുത്തി.
ചെല്ലിപ്പറഞ്ഞ് (പ്രാര്‍ത്ഥിച്ച്) കിടക്കാഞ്ഞിട്ടാണെന്ന്‍ പറഞ്ഞ്,
വല്ലിമ്മ ഉറങ്ങാതെ കൂട്ടിരുന്നു.
കാരണം ഡ്രാക്കുളയാണെന്നു വല്ല്യുമ്മാക്കറിയില്ലല്ലോ.
പാവം ഇന്നില്ല. ഖോജാത്തി സുറുമയുടെ മണം
ഇന്നും എന്നെ വല്ല്യുമ്മാന്‍റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു
തോറ്റുതൊപ്പിയിട്ട് ഉപേക്ഷിച്ചു കളഞ്ഞിരുന്ന പഴയ കഥയെഴുത്ത് മോഹം വീണ്ടും വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
മാധവിക്കുട്ടിയെപോലെ എഴുതണം,
എന്നൊരൊററ ചിന്ത മാത്രമായി പിന്നെ.
കഥ മാത്രം വന്നില്ലെന്നു മാത്രം. മുറ്റത്ത് നീര്‍മാതളമൊന്നും ഇല്ല.
ആകെയുള്ളത് വലിയൊരു പുളിമരമാണ്.
പുളിമരക്കൊമ്പില്‍ തലങ്ങും വിലങ്ങും നോക്കി കഥകള്‍ മെനയാന്‍ ശ്രമിച്ചു. ഒന്നും വന്നില്ല. തല്‍കാലം താഴെ വീണ
പുളി പെറുക്കിത്തിന്നു മനസ്സിനെ സമാധാനിപ്പിച്ചു.
പിന്നെ ഈ വക സാഹസങ്ങള്‍ക്കൊന്നും തല്‍ക്കാലം മുതിര്‍ന്നില്ല.
കാലം നടന്നു. പിന്നാലെ ഞാനും.
Comments
പേര് കൊള്ളാം.ബൂലോകത്തില്‍ നിന്നും ഇങ്ങിനെ കാണാതാകുന്ന കുടുംബിനികള്‍ ഏറെ.ചിലരെ ഒരു മുന്നറിയിപ്പുമില്ലാതെ.പ്രവാസ ജീവിതത്തില്‍ നിന്നും,അത് മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കുന്ന പല വീട്ടമ്മ മാരുടെയും അവസ്ഥ ഇത് തന്നെ.നാട്ടിലെത്തിയാല്‍ തിരക്കൊഴിഞ്ഞ സമയം ഉണ്ടാകില്ല എന്നതായിരിക്കാം കാരണം. ബൂലോകത്തിലൂടെ പരിചയപ്പെടുകയും,സുഹൃതുക്കളാവുകയും ചെയ്ത ചില വീട്ടമ്മമാര്‍, ഇങ്ങിനെ പെട്ടെന്ന് താമസം മാറുന്നതോടെ നല്ലൊരു സൌഹൃദവും നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു.അതും വേദനാജനകം.
നന്നായി എഴുതാന്‍ കഴിവുണ്ടിയാള്‍ക്ക്.എഴുതുക.
എല്ലാ പോസ്റ്റുകളും വായിക്കാന്‍ ശ്രമിക്കാം.
ഭാവുകങ്ങള്‍
---ഫാരിസ്
സി. ബി. ഐ. യെ ക്കൊണ്ട് അന്വേഷിപ്പിച്ചു കണ്ടെത്തിയതാ ഇയാളെ ഞാന്‍.
ഏതായാലും പരാതി കിട്ടി ബോധിച്ചു. കുറഞ്ഞ കാലമായാതെ ഉള്ളൂ ഞാനും ഈ ബ്ലോഗ് ലോകത്ത്.
എല്ലായിടവും ഓടി നടന്നു സജീവമായാലെ ബ്ലോഗില്‍ സ്ഥാനമുള്ളൂ എന്ന് ബോധ്യപ്പെട്ടു തുടങ്ങിയ കാലമാ ഇത്.
ഇത്ര നന്നായി (മാധവിക്കുട്ടിയെക്കാളും.. പൊക്കിയതോന്നുമല്ല, ഒരു വഴിക്ക് പോവുകയല്ലേ കിടക്കട്ടെ എന്ന് കരുതി...) എഴുതാന്‍ കഴിവുള്ളയാള്‍ എന്തിനാ ആരും വരില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുന്നത്. അങ്ങ് കയറി ഹെഡ് ചെയ്യെന്നെ. കണ്ടില്ലേ ഇപ്പോള്‍ ഞാന്‍ വന്നത്.
അത് പോലെ ആളുകള്‍ വന്നു കൊണ്ടിരിക്കും.
(പക്ഷെ ഞാന്‍ വന്നത് നോക്കേണ്ട കേട്ടോ) ഒരു പാവം വായനക്കാരന്‍ ആണ് ഞാന്‍.
ഭാവുഗങ്ങളോടെ. അതിലുപരി ഇനിയും വരാമെന്ന വാഗ്ദാനത്തോടെ.. (ന്റമ്മോ. ഇതിനി രാഷ്ട്രീയക്കാരുടെ വാഗ്ദാനം പോലെ ആയി പോയാല്‍ എന്നെ കൊല്ലല്ലേ.)
http://meera-blog.blogspot.com/
Other than that i didnt do anyother crime ,ex-pravasini:)