കൂട്ടുകാര്‍

Sunday, December 5, 2010

കൊയമാന്തരം പിടിച്ച ഇ_ കുണ്ടാമണ്ടികള്‍!!!!!!!!!!!!!!!!!!



വാരിപ്പുറത്തേക്കിട്ട  സാധനങ്ങള്‍ക്കു മുമ്പില്‍  കുറെ നേരമായി നില്‍ക്കാന്‍ തുടങ്ങിയിട്ട്.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല,

ഖോജരാജാവായ തമ്പുരാനെ... എബടെ കൊണ്ടു പോയിക്കളയും ഞാന്‍..കുന്ത്രാണ്ടം പിടിച്ച ഇ- സാധനങ്ങള്‍!!?ഈ കൊയമാന്തരം പിടിച്ച  ലൊട്ടുലൊടുക്ക്കള്‍ കാരണം ഒന്നുമങ്ങോട്ടു നേരെയാകുന്നില്ലല്ലോ ,,റബ്ബേ...

നോമ്പിനുമുമ്പുള്ള "നനച്ചുളി"എന്നക്ലീനിംഗ് പ്രോഗ്രാം കഴിഞ്ഞിട്ടും വീട് പഴയ പോലെ തന്നെ.മേശയും റാക്കുകളും നിറഞ്ഞു തന്നെയിരിക്കുന്നു.,  സഹായിയായ പെണ്‍കുട്ടി  പിറുപിറുത്തുകൊണ്ടാണ് പണിയെടുക്കുന്നത്."എത്ര നന്നാക്കീട്ടും കാര്യല്ല". എന്ന്...!    ശെരിയാണ് കത്തിച്ചു കളയാമെന്നു വെച്ചാല്‍ അതിനും പറ്റില്ല,ഭയങ്കര വിഷമാണ്.എന്‍റോസള്‍ഫാന്‍ തോറ്റു പോകും..എന്നൊക്കെ യാണ്  പറഞ്ഞു കേള്‍ക്കുന്നത്..

ആദംവാപ്പാന്‍റെ കാലം മുതല്‍ക്കുള്ളതുണ്ട്. ഇതിനെന്തെങ്കിലും ഒരു പരിഹാരം കാണാതെ ഇനിയും വയ്യ.

അങ്ങനെയാണ് ഞാനിതൊക്കെ  വാരിവലിച്ചു പുറത്തിട്ടത്. 

നിങ്ങള്‍തന്നെ പറയ്‌,എന്താ ഞാന്‍ ചെയ്യേണ്ടത്‌??..                                                  

നിങ്ങളുടെ മറുപടി കിട്ടുമ്പോഴേക്കും മക്കളിങ്ങെത്തും..അതിനു മുമ്പ്‌ ഇതൊക്കെക്കൂടി ബാത്ത്റൂമിന്‍റെ തട്ടിന്‍ പുറത്തേക്കിടട്ടെ,,

                                                                    *         *
                                                                      *          *      
                                                                    *          *   
                                                                       *       *
                                                                    *       *     
                                                                        *       * 
                                                                      *       *       
                                                                    *            *
                                                                        *      *




ഭാവിയിലെങ്ങാനും വല്ല  ആക്രിക്കച്ചവടക്കാരും ഇതും ചോദിച്ച് വന്നാല്‍ 
നല്ലകാശിനുവില്‍ക്കാമല്ലോ... 

അമ്മാ....E--മാലിന്യംഎടുക്കാനുണ്ടോ...??പഴയ,,ഡിസ്ക്,,സീഡി...,   യു..എസ്.ബി., യു.പി.എസ്..,മൌസ്....,പീ..സി...   


****************************************************************************************                                                                                                                                 

41 comments:

Unknown said...

അല്ല,,നിങ്ങളെന്താ..ചെയ്യാറ്..??

ഒരു കുന്നോളം സിഡികളുണ്ട്.അതിന്‍റെ ഫോട്ടോ വിട്ടു പോയെന്നു തോന്നുന്നു.

Vayady said...

വേഗം കൊണ്ടുപോയി കളയാം..ദേ ഞാനും സഹായിക്കാം. എന്തിനാ ഈ വക കുന്ത്രാണ്ടങ്ങള്‌. വീട്ടില്‌ സ്ഥലം കളയാന്‍.

പട്ടേപ്പാടം റാംജി said...

അതൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. ചിലപ്പോള്‍ ഉണ്ടാകുമായിരിക്കും അല്ലെ?
എന്തായാലും ഇന്ന് ഇതൊരു വലിയ ഭാരം ആയിരിക്കുന്നു എല്ലാവര്ക്കും.
പുതിയ ആവശ്യക്കാരനെയും കാത്തുള്ള ഈ പോസ്റ്റ്‌ നന്നായി.

ചാണ്ടിച്ചൻ said...

ആ മൌസുകളെ പുഴുങ്ങി വീട്ടിലെ പൂച്ചക്ക് തിന്നാന്‍ കൊടുക്കൂ...
മദര്‍ബോര്‍ഡില്‍ നിന്നും ചിപ്പില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു...അപ്പോ സൂക്ഷിച്ചു വെച്ചോ...ഭാവിയില്‍ ഉപകരിക്കും...

സി. പി. നൗഷാദ്‌ said...

ആ എത്തിയോ ..ഞാനും കരുതി എവിടെ പോയെന്ന്..ഇപ്പ്രാവിശ്യം അല്‍പ്പം
കുറഞ്ഞു പോയല്ലോ ടീച്ചറെ ..ഈ വെസ്റ്റ് പാത്തു വെച്ചോ..ഞാന്‍ ആളേ വിടാം
നിങ്ങടെ നാട്ടുകാരന്‍ തന്ന്യാ ...
പെങ്ങളെ അറിഞ്ഞല്ലോ സന്തോഷം ..
ഈ വീടിന്റെ എല്ലാ ഭാഗവും ഇതില്‍ കാണിച്ചു കയിഞ്ഞല്ലോ അല്ലെ ..ഹഹ

sm sadique said...

വാരി പുറത്തേക്കിട്ട സാധനങ്ങളിൽ എന്തെങ്കിലും നന്മകളൂണ്ടെങ്കിൽ സൂക്ഷമതയോടെ സൂക്ഷിക്കുക, ഒരിക്കൽ ഉപകാരപ്പെടും……..;

Junaiths said...

ആ ഫ്ലോപ്പി ഡിസ്ക് എടുത്തു വെച്ചേക്കു..കുറേക്കാലം കഴിയുമ്പോള്‍ മ്യൂസിയംകാര് തിരക്കി വരും..സാധനം സ്റ്റോപ്പ്‌ ആയില്ലേ..

Unknown said...

ഞാനും സഹായിക്കാം.
ഇപ്പോള്‍ ഇന്ത്യ ആണല്ലോ എല്ലാവരുടെയും മേച്ചില്‍ പുറം

ശ്രീനാഥന്‍ said...

സമാധാനായി അടുക്കി പെറുക്കി വച്ചോളൂ, കുറുക്കുവഴിയൊന്നുമില്ലല്ലോ

mayflowers said...

ഞങ്ങളുടെ ചെല്ലമ്മയെ അങ്ങോട്ടയക്കണോ?

ചാണ്ടിച്ചൻ said...

ജുനൈത്തിന്റെ കമന്റ് കണ്ടപ്പോഴാണ് ഓര്‍മ വന്നത്....ആപ്പിളിന്റെ ആദ്യകാല കമ്പ്യൂട്ടര്‍ ഒടുക്കത്തെ വിലക്കാണത്രേ ഈയിടെ ലേലം ചെയ്തത്....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

ഐക്കരപ്പടിയന്‍ said...

നടക്കട്ടെ..
:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബ്ലോഗു മുതലാളി ആയാല്‍ എന്തെല്ലാം ഗുണങ്ങളാ. ഈ വേസ്റ്റ് എങ്ങനെ നശിപ്പിക്കാം എന്ന് ചക്കാത്തിനു പഠിക്കാം! അത് നടപ്പില്ല.
ചെലവ് ചെയ്യുമെന്കില്‍ പറഞ്ഞു തരാം

Unknown said...

vyathyasthamaayi thonni vayikkanum comments idanum pinned varaaaaaaaaaaaam.....ippol time theere kuravu

അനീസ said...

അങ്ങനെ ആക്രികച്ചവടക്കാര്‍ വന്നാല്‍ ഇവിടേക്കും അയചെക്കണേ.. കുറെ E- മാലിന്യം ഇവിടെയും ഉണ്ട്

kARNOr(കാര്‍ന്നോര്) said...

ഇപ്രാവശ്യം ഇങ്ങളു നമ്മടെ അല്‍മാര തൊറന്ന് ഫോട്ടോ എടുത്തോന്ന് ഒരു സംശയം. ഇതുപോലെ ആയിരത്തഞ്ഞൂറു കേബിളുകളും കണക്റ്ററും പഴയ പാളഫ്ലോപ്പീം പെന്റിയം-3 പിസീം എല്ലാം മ്മടെ കൈയ്യിലും ണ്ട്. പായസം കുടിച്ചിട്ട് പഞ്ഞികൊണ്ട് ചിറി തൊടച്ചപോലെ വിടാതെ പിന്തുടരുന്നു. എടുത്തുകളയാന്‍ എന്തുകൊണ്ടോ കഴിയുന്നില്ല...

രമേശ്‌ അരൂര്‍ said...

എല്ലാം കൂടി ഒരു കണ്ടൈനറില്‍ കയറ്റി വേഗം അമേരിക്കയിലേക്ക് (പറ്റുമെങ്കില്‍ ആ വായടീട വീടിനു പിന്നില്‍)കയറ്റിവിട് .അവന്മാര്‍ രണ്ടു മൂന്നു കണ്ടൈനര്‍ ഇ -വേസ്റ്റുകള്‍ കൊച്ചീലോട്ടു അയച്ചിട്ട് വല്യ ഗമയില്‍ നില്ക്കുകയാ ..ബാക്കിയെല്ലാം നമുക്ക് വരുന്നിടത്ത് വച്ച് കാണാം ..അപ്പൊ പറഞ്ഞ പോലെ

ഒഴാക്കന്‍. said...

നമുക്ക് അമേരിക്കയിലേക്ക് കയറ്റി അയച്ചാലോ

മൻസൂർ അബ്ദു ചെറുവാടി said...

എന്താ വേണ്ടത് എന്ന് എല്ലാരും പറഞ്ഞു കഴിഞ്ഞു. അതിലേതാ നല്ലത് എന്ന് തോന്നുന്നത്.. കണ്ണും പൂട്ടി അതങ്ങ് ചെയ്യുക.

Jazmikkutty said...

പ്രവാസിനി ഇന്നലെ ഒരു കമെന്റ്റ് എഴുതിയത് വന്നില്ലല്ലോ...
പിന്നെ ഈ ഇ-മാലിന്യങ്ങള്‍ വല്യൊരു തൊന്തരവ്‌ തന്നെയാണ്..അല്ലേ? എന്താ ഇപ്പം ചെയ്യാ?? ഒരു പിടിയും ഇല്ല ട്ടോ...

ഒരു നുറുങ്ങ് said...

കൊയമാന്തരം പിടിച്ച ഇ_കുണ്ടാമണ്ടികള് ആക്രികച്ചോടക്കാര്‍ക്ക് വെറുതെ കൊടുത്താല്‍ പോലും കൊണ്ടുപൊവില്ലാ..പിന്നെന്താ ചെയ്യാ കുഴിച്ചിടാനോ,കത്തിച്ച് കളയാനോ അതിനും പറ്റില്ലാ ഈ കൊയമാന്തരക്കാരനെ..!

Unknown said...

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
ഓരോരുത്തര്‍ക്കായി നന്ദി രേഖപ്പെടുത്താന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല,
സമയക്കുറവ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

Unknown said...

ജാസ്മിക്കുട്ടീ,ഇന്നലെ കുണ്ടാമണ്ടി കാണാന്‍ ക്ഷണിച്ചതായിരുന്നു.പക്ഷെ കമന്റ് എവിടെപ്പോയീന്നാ ഞാനും ആലോചിക്കുന്നത്.

HAINA said...

എന്റെ വലിയുമ്മ പറയുന്നത് ഇങ്ങിനായാ(കൊയമാന്തരം കുണ്ടാമണ്ടികൾ‍)ഇതുവായിച്ചപ്പോൾ എന്റെ വലിയുമ്മാനെ ഓർക്കാൻ പറ്റിയല്ലേ.ഒരു ശുക്രൻ.

ആളവന്‍താന്‍ said...

അമ്മാ....E--മാലിന്യംഎടുക്കാനുണ്ടോ...??പഴയ,,ഡിസ്ക്,,സീഡി..., യു..എസ്.ബി., യു.പി.എസ്..,മൌസ്....,പീ..സി...

അത് കലക്കന്‍. ഹി ഹി ഹി

സി. പി. നൗഷാദ്‌ said...

സമയം ഇല്ലെങ്കില്‍ എനിക്കൊരു അപേക്ഷ അയച്ചു താ ,,പ്രശ്നം ഞാനന്നു
പഠിക്കട്ടെ ...സമയം ഉണ്ടാക്കുന്നത് ആലോചിക്കാം ..എന്തായാലും ടീച്ചര്‍ക്ക് ആളെ കൂട്ടാനരിയാം
ഹ ഹാ ഹാ ...

Unknown said...

അപ്പൊ ഞാനിപ്പോ പാത്തുടീച്ചറായി..
ടി,ടി,സിക്കും,ബി.എഡിനും പോകാത്ത എനിക്ക് തന്ന ഈ ബഹുമതിക്ക് നൌഷാദിനോട്‌ ഞാനെന്നും കടപ്പെട്ടിരിക്കും,സത്യം.
വിദേശത്തുപോയാണ് പഠിക്കുന്നതെങ്കില്‍ വേണ്ട.
ഞാനടുത്താഴ്ച പോണുണ്ട്. അപ്പൊ സ്വന്തങ്ങട്ട് പഠിചോളാം ട്ടോ,,‌

ഹംസ said...

പടച്ചോനെ ഇതൊക്കെ വാങ്ങിക്കൂട്ടിയാല്‍ ഇങ്ങനെ ഒരു കുഴപ്പമുണ്ടോ ? അതൊന്നും ഞാന്‍ ഓര്‍ത്തില്ല... എന്തെങ്കിലും ഒരു മാര്‍ഗം സ്വീകാര്യമായി എങ്കില്‍ അതെന്താണെന്നു കൂടി ഒരു പോസ്റ്റിട്ട് വിവരം തരണേ,,,,

--------------------------------

കാര്യം തമാശയില്‍ കൂടിയാണേലും ചോദ്യം ഉത്തരം കാണേണ്ടത് തന്നെയാണ് .. എന്തു ചെയ്യും?

സി. പി. നൗഷാദ്‌ said...

നന്നായി ..ഇപ്പോഴെങ്കിലും ...എവിടെങ്കിലും പോയി നാലക്ഷരം പഠിക്കണമെന്ന്
തോനിയല്ലോ ..സൌദിയിലാണ് വരുന്നതെങ്കില്‍ ..ഇന്റെ ടീച്ചറെ ഞമ്മള്‍ ഇബടെ ഉണ്ടേ ...
അല്‍ ബൈക്ക് .............................അതാവും ...........????
സ്വാഗതം ....... അല്ല മാഷ്‌ ഇപ്പൊ ഇവിടെ ഉണ്ടോ ?

SUJITH KAYYUR said...

aakri....aakrikachavadam...pakshe post super

Kalavallabhan said...

വല്ല വഴിയും തിരിഞ്ഞാൽ പറയണേ

Unknown said...

#ഹംസ ഭായ്‌..വാങ്ങിക്കൂട്ടിയാല്‍ കുഴപ്പം തന്നെ.

#നൌഷാദ് വീണ്ടും വന്നോ..
#സുജിത്, കലാവല്ലഭന്‍,, സ്വാഗതം! വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി..

ഹാപ്പി ബാച്ചിലേഴ്സ് said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
ആഹാ പ്രവാസിനിയ്ക്ക് പറ്റിയ പണി.
ഈ പണി കഴിഞ്ഞാല്‍ പഴയ,,ഡിസ്ക്,,സീഡി..., യു..എസ്.ബി., യു.പി.എസ്..,മൌസ്....,പീ..സി... എന്നൊക്കെ വിളിച്ചു നല്ല ശീലമാവുമല്ലോ.
പിന്നെ മടിക്കൂടാതെ അടുത്ത ബിസിനസ്‌ ഉടനെ ആരംഭിക്കാം. തെങ്ങ് കവുങ്ങ് മാവ്...തെങ്ങ് കവുങ്ങ് മാവ് മരങ്ങള്‍ വെട്ടാനുണ്ടോ... പൂയ്

വിരല്‍ത്തുമ്പ് said...

ഈ പഴയ കമ്പ്യൂട്ടര്‍ ആക്രിസാധനങ്ങള്‍ കാണിച്ച് തന്ന് ഞങ്ങളെന്ന സഹാബ്ലോഗേര്‍മാരെ(ഐടി ജീനിയസ്സുകളെയും) അവഹേളിക്കുന്നതിന് തുല്യമല്ലേ....?

Unknown said...

ഹാപ്പികളെ..ഈ ബിസിനെസുകളൊക്കെ ഇപ്പൊത്തന്നെ തുടങ്ങിയിട്ടുണ്ട്. ജീവിച്ചു പോണ്ടേ..!!!???

വിരല്‍ത്തുമ്പിനു സ്വാഗതം,,,,ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി..

ഐടി.ജീനിയസ്സുകളാണല്ലേ..!
വെബ്ഡെവലപ്പെറും,സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമൊക്കെ ഇവിടെയുമുണ്ടേ...
അതുകൊണ്ടുതന്നെയാ ഞാനീ കുണ്ടാമണ്ടികൊണ്ട് ഇത്രേം ബുദ്ധിമുട്ടുന്നത്,,
ഇത് ഒരിക്കലും അവഹേളനമല്ല,സത്യം മാത്രം..

സാബിബാവ said...

ആക്രി വരും വരാതെ പിന്നെ
മാക്രി വരാതെ നോക്കണേ ...

Anonymous said...

story is average....but your way of story telling is superbbb....keep it up....i think you are a nice personality.......

Unknown said...

സാബീ..ഒരു മാക്രി വന്നല്ലോ,,

പ്രിയദര്‍ശിനി മലയാളം പേശൂ..

sulekha said...

വേസ്റ്റ് കൊണ്ട് പോസ്ടോ ?എന്താ കഥ ?

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോ അടുത്തൊരു ദിവസം ഞാനും അല്പം ക്ലീനിങ്ങ് നടത്തി. എന്നാലും ഒഴിവാക്കാന്‍ മനസ്സു വരുന്നില്ല.