വല്ലാത്തൊരസ്വസ്ഥത! എന്താണെന്നൊരു പിടിയുമില്ല..ആ ഫലൂദേം,, പായസോം കുടിച്ച തിന്റെയാണോ.ന്നറിയില്ല.. ഒന്നുമങ്ങോട്ടു തിന്നാനോ കുടിക്കാനോ തോന്നുന്നില്ല....വായനയില്ല..എഴുത്തില്ല,,
കമന്റിയില്ലെങ്കില്‍ ബ്ലോഗ് ചങ്ങാതികള്‍ പിണങ്ങിയാലോ എന്ന് കരുതി അക്കാര്യം മുടങ്ങാതെ ചെയ്യുന്നൂന്നു മാത്രം .
വല്ല്യ ബ്ലോഗ് മുതലാളി മോന് പറഞ്ഞു,,ഇനി ഉമ്മാന്റെ പ്രഷറൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ,,ബ്ലോഗൊക്കെ തുടങ്ങിയതല്ലേ ഇനി കുറച്ച് പ്രഷറൊക്കെ ഉണ്ടാകാന്‍ ചാന്‍സുണ്ട്..ചെലപ്പോ അതാകും. ഇതു കേട്ട ബ്ലോഗിമോന്‍ പറഞ്ഞു,."അതൊന്നുമല്ല കാക്കാ.. എനിക്കറിയാം,, ഉമ്മാക്ക് പോസ്റ്റൊന്നും കിട്ടാഞ്ഞിട്ടാ..."
അപ്പോഴാണ് എനിക്കും ആ ഉള്‍വിളിയുണ്ടായത്. ചെലപ്പം അതായിരിക്കും പ്രശ്നം!!
എല്ലാരും തോന്നുന്നതൊക്കെ പോസ്റ്റാക്കുന്ന ഈ കാലഘട്ടത്തില്‍,,ഞാന്‍ മാത്രം സ്റ്റോക്കൊക്കെ തീര്‍ന്നു ഒരു കുണ്ടാമണ്ടിപ്പോസ്റ്റുമിട്ട് മ്ഴ്ങ്ങസ്യാ...ന്നിരിക്കുന്നു...,
ഇനിപ്പോ നോക്കീട്ടു കാര്യല്ല..പൊറത്തൊക്കെ ഒന്നിറങ്ങി നോക്കട്ടെ ,,വല്ലതും തടഞ്ഞാല്‍ പോസ്റ്റാലൊ..,ഇല്ലേല് ഞാനും വല്ല ഇറച്ച്യോ,,കോഴ്യോ പൊരിച്ച് ഫോട്ടോ എടുത്തങ്ങട്ട് പോസ്റ്റും....,ഇല്ലെങ്കില്‍ ഒരു ചമ്മന്തിപ്പോസ്റ്റെങ്കിലും ഇട്ടു മാനം കാക്കുമെന്നുറപ്പ്!!
ഇവിടെ വന്ന സ്ഥിതിക്ക് ഇനിയൊരു തിരിച്ചുപോക്ക് ആലോചിക്കാന്‍ പോലും വയ്യ..
തേടിയ പോസ്റ്റ് കാലില്‍ ചുറ്റി എന്നു കേട്ടിട്ടില്ലേ ...അതാണു പിന്നീട് സംഭവിച്ചത്..അതാ,,കുളക്കരയില്‍ നിന്നൊരു ശബ്ദം! ഞാന്‍ തിരിഞ്ഞു നോക്കി.. ദേ....നില്ക്കുന്നൊരു കീരി!!!കീരിമാത്രമല്ല..കീരിപ്പീക്കിരികളുമുണ്ട്..
കീരിപ്പടങ്ങള് നിറഞ്ഞ ഒരു കീരിപ്പോസ്റ്റിന്റെ സ്വപ്നത്തില്‍ മതിമറന്ന് ഒരു നിമിഷം ഞാനെല്ലാം മറന്നു,,കുഞ്ഞുകീരികള്‍ തലപൊക്കി എഴുന്നേറ്റുനിന്ന് എന്നെത്തന്നെ നോക്കുന്നു,,പിന്നെ നിന്നില്ല നിക്കിം മക്കളേ,,പോകല്ലിം ..ന്നും പറഞ്ഞു കേമറ എടുക്കാന്‍ ഓടി..( ഞങ്ങളോട് നിക്കാന്‍ പറഞ്ഞിട്ട് ഈ ഉമ്മ എങ്ങോട്ടോടുന്നു എന്ന മട്ടില്‍ മക്കളെന്നെ തുറിച്ചു നോക്കി..)
ആ ഓട്ടത്തില്‍ തന്നെ എന്റെ കാലില്‍ ചുറ്റിയ പോസ്റ്റ് അഴിഞ്ഞു വീണത് ഞാന്‍ കണ്ടില്ലെങ്കിലും ബ്ലോഗിമോന്‍ കണ്ടിരുന്നു..
മടങ്ങി വന്നപ്പോള്‍ കീരി നിന്നിടത്ത് ആരുമില്ലായിരുന്നു..
,പിറകെ വന്ന ബ്ലോഗിമോന്‍ അകത്തേക്ക് നോക്കി പറയുന്നത് കേട്ടു.'".ഒന്നുമില്ല കാക്കാ..ഉമ്മാക്കൊരു പോസ്റ്റ് നഷ്ട്ടപ്പെട്ടതാ.."'
ഇനിയിപ്പോ അകത്തോട്ടേതായാലും കേറാന്‍ വയ്യ... കാലും വെള്ളത്തിലിട്ട് പരല്‍ മീനുകളെയും നോക്കി കുളപ്പടവില്‍ തന്നെയിരുന്നു.
ഒരു 'പോസ്റ്റ് തേടുന്ന ബ്ലോഗറായി' ഞാനും മാറിക്കൊണ്ടിരിക്കുകയാണ് .എന്ന കുപ്പായമിടാത്ത സത്യം എന്നെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിക്കളഞ്ഞു!
പ്രവാസം തുടങ്ങിയിടത്തുതന്നെ ഒടുക്കണ്ടായിരുന്നു...നീണ്ട പതിനേഴു വര്‍ഷം ഒരൊറ്റപ്പോസ്റ്റില് ഒടുക്കിക്കളഞ്ഞ നീയൊരു വിഡ്ഢിക്കൂശ്മാണ്ടി തന്നെ.. ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി..
കുളത്തിനു മുകളിലൂടെ പോകുന്ന കമ്പികളിലും വരിതെറ്റാതെ സ്ഥാപിച്ച ഇരുമ്പിന്റെ വമ്പന്‍ പോസ്റ്റുകളിലും നോട്ടമുറപ്പിച്ച്,, ആ നടുക്കം സൃഷ്ടിച്ച വൈക്ലബ്യം മാറ്റാന്‍ ഞാന്‍ ആവത് ശ്രമിച്ചു..
( (തൊടി നിറയെ പോസ്റ്റുകളാണ്,,അടുത്ത കാലത്താണ് ഞങ്ങളുടെ വീട്ടു വളപ്പിലൂടെ 33-kvലൈന്‍ കൊണ്ട് പോയത്..ഒരു പാട് മരങ്ങളും തെങ്ങുകളും ഇക്കാരണത്താല്‍ മുറിച്ചു നീക്കി,,
അതിന്റെ ഏകദേശം ചുവട്ടിലായിട്ടാണ് ഇപ്പോള്‍ കുളത്തിന്റെ സ്ഥാനം...)
"എന്നെ കുറിച്ചെഴുതിക്കൂടെ.. "? ഞാന്‍ ഞെട്ടി.. നാലുപാടും നോക്കി..,കീരി തിരിച്ചു വന്നതാണോ...,അതോ ഇനി കീരിയോടൊപ്പം വന്ന മറ്റു വല്ലവനും..!!എന്റള്ളോ...,ഞാനറിയാതെ എഴുന്നേറ്റുപോയി...!അതു വരെ ഒരനക്കവുമില്ലാതിരുന്ന വെള്ളത്തിനൊരു ഇളക്കം ..
അതെന്റെ കാലില്‍ തൊട്ടുവിളിക്കുന്നോ,,ഏയ്..പരല്‍ മീനാകും,,!!ഒറ്റ പരല്‍ മീനിനെയും കാണാനില്ലല്ലോ...ഇവറ്റകളൊക്കെ എവിടെപ്പോയീന്നു അമ്പരന്നപ്പോള്‍ കുളം വെള്ളം തെറിപ്പിച്ച് വീണ്ടും തൊട്ടുവിളിക്കുന്നു...
ഞാന്‍ കാതോര്‍ത്ത് വെള്ളത്തിലേക്ക് തുറിച്ചുനോക്കി..അതുവരെ വെള്ളത്തില്‍ നിശ്ചലമായി കണ്ടിരുന്ന തെങ്ങും കവുങ്ങുമെല്ലാം മെല്ലെ മെല്ലെ നൃത്തം ചവിട്ടിത്തുടങ്ങിയിരുന്നു...
"ഈ പോസ്റ്റുകള്‍ക്കും കമ്പികള്‍ക്കും താഴെ വീര്‍പ്പുമുട്ടുന്ന എന്നെ ക്കുറിച്ചായിക്കൂടെ..നിങ്ങളുടെ അടുത്ത പോസ്റ്റ്? " "എന്നെ മറന്ന നിങ്ങളെക്കുറിച്ച്,, നിങ്ങളുടെ കുട്ടികളെക്കുറിച്ച്, ഒക്കെ എഴുതാമല്ലോ.".
കുളം പറയാന്‍ തുടങ്ങി.........................................
കുളത്തിനു മുണ്ടാട്ടം മുട്ടിയില്ലെങ്കില്‍ തുടരും...!
പോസ്റ്റ് കുളമായെങ്കില്‍ സാദരം ക്ഷമിക്കുക,,
88 comments:
ഞങ്ങള്‍ ബ്ലോഗിനികളുടെ ഒരു സ്വഭാവമാണ്,,ഞങ്ങള്‍ കണ്ട നല്ല കാഴ്ചകള്‍ നിങ്ങളെയും കാണിക്കുക എന്നത്,
ഈ കുളം നിങ്ങളെ കാണിക്കാന്‍ ഞാന്‍ വേറെ വഴിയൊന്നും കണ്ടില്ല!
എന്നെക്കൊണ്ട് ഇതൊക്കെയെ പറ്റൂ..
ഞാനും ഇവിടെ ജീവിച്ചു പൊയ്ക്കോട്ടേ..
പോസ്റ്റ് കുളമായില്ലെന്നു മാത്രമല്ല കുളം കലക്കി മീന്‍ പിടിക്കാന്‍ ഒരു വഴിയും തെളിയുന്നുണ്ട്. വളരെ സുന്ദരമായി അവതരിപ്പിച്ചു. ഇടയ്ക്കു ചില ചെറിയ കൊട്ടുകളും. ബ്ലോഗ് തുടങ്ങിയാലുള്ള ഓരോ ഗതികെടുകളെ..
സംഭവം ഇഷ്ടപ്പെട്ടു.
വല്ലഭയ്ക്ക് കുളവും ആയുധം !
കഥ പറയുന്നതിലെ ഈ ശൈലിയുണ്ടല്ലോ മുന്‍ പ്രവാസിനീ ....
ബ്ലോഗ്ഗില്‍ വന്നൊരു പോസ്റ്റ് വായിക്കുന്ന പോലെയല്ല..നേരിട്ട് സംസാരിക്കുന്ന പോലെയുള്ള ഈ ശൈലി ആരെയും പിടിച്ചിരുത്തും.
ആ കുളത്തില്‍ ഒന്ന് മുങ്ങി കുളിക്കാന്‍ തോന്നുന്നത് കുളത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല, എഴുത്തിന്റെ ലാളിത്യം കൊണ്ടുമാണ്.
തുടരണം.
ഈ ബ്ലോഗ്ഗെഴ്സിന്റെ ഒരു കഷ്ടപ്പാടെ...
സംഗതി അസ്സലായിട്ടോ..
റാംജിസാറേ..ആദ്യകമന്റെിനു നന്ദി,,
ആരെയും കൊട്ടിയതൊന്നുമല്ല,,ഒരു രസത്തിന് മാത്രം..
ഇഷ്ട്ടപ്പെട്ടതില്‍ വളരെ സന്തോഷം,,
കാര്‍ന്നോരെ..ആക്കിക്കളഞ്ഞല്ലോ..
ചെറുവാടി സാറേ..ഈ നല്ല പ്രോല്‍സാഹനം ഒരിക്കലും മറക്കില്ല..
ഈ കുളത്തില്‍ കുറച്ചു പിണ്ണാക്ക് കൂടി കലര്‍ത്തിയാല്‍ മത്സ്യങ്ങള്‍ക്ക് ആഹാരവുമാകും ..
പ്രവാസിനീ ....വായിച്ചു പെട്ടെന്ന് തീര്‍ന്നു പോയി ...കണ്ണില്‍ കാണുന്ന തിനെ കുറിച്ചെല്ലാം എഴുതന്നെ ....ഞങ്ങള്‍ വായിച്ചു രസിച്ചോളാം :)
പോസ്റ്റു കുളമായീന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം പോസ്റ്റ് കുളമായീന്നല്ല, മരിച്ചു പോസ്റ്റ് കുളത്തെ കുറിച്ചാണ് എന്നാനെല്ലേ അര്‍ഥം താത്താ...കുളം കണ്ടിട്ട് കൊതിയാവുന്നു...വീട്ടില്‍ വന്നാല്‍ ഒരു ചാന്‍സ് തരുമോ..?
ഈ പെങ്കൊച്ചു മനുഷ്യനെ മുക്കിക്കൊല്ലും എന്നാ തോന്നുന്നേ...
നാട്ടിലും വീട്ടിലും കാണുന്ന സകലതും പോസ്ടാക്കി... :-s
ഇനി ഞാന്‍ പുതിയത് എന്താ ഒന്ന് കണ്ടു പിടിക്കുക??
ഇത്ര രസത്തിലെഴുതുന്നത് എനിക്കത്ര വശമില്ല.....:(
നന്നായി എഴുതി...
ആ കുളത്തിന്റെ ഭംഗി അത് വായിച്ചു കഴിഞ്ഞപ്പോള്‍ കൂടി എന്ന് തോന്നി...
ആട്ടെ.. നീന്തലറിയാമല്ലോ അല്ലെ?? ;)
പ്രവാസിനി എന്താ കുളമൊന്നും ഛെ..പോസ്റ്റൊന്നും ഇടാത്തെ എന്ന് കരുതി ഇരിക്കുകയായിരുന്നു..ഇന്നാണെങ്കില്‍ എന്തോ ഒരു മുഡോഫും..അപ്പോഴേക്കും ദാ
പുതിയ പോസ്റ്റ്...വിഷയ ദാരിദ്രം ഒരു വിഷയമല്ലാത്ത ആളാണ് പ്രവാസിനീന്നു ഞങ്ങള്‍ക്കെല്ലാം അറിയാം..ആ കൈ കൊണ്ട് എന്തെഴുതിയാലും അതിനു ഒരു കോഴിക്കോടന്‍ രുചിയുണ്ട്..ഈ പോസ്റ്റ് ഒരുപാട് കൊതിപ്പിച്ചു..ആ കുളവും അതിലെ പരല്‍മീനുകളും ഒരിക്കലും മറക്കാനാവാത്ത വിധം എഴുത്തിനും, ഫോട്ടോയ്ക്കും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു..പിന്നെ ഇത് വായിച്ചു എന്റെ മൂഡോഫും മാറി..കുളം അരുള്‍ ചെയ്തത് പോലെ മക്കളെ കുറിച്ചും,ഉമ്മയെ കുറിച്ചും ഒക്കെ പോസ്റ്റുകള്‍ വരട്ടെ...നന്മകള് നേര്‍ന്നു കൊണ്ട്,ജസമികകുട്ടി.
സോറി..ജാസ്മിക്കുട്ടി..:)
കുളം വല്ലാതെ കൊതിപ്പിച്ച് കളഞ്ഞുട്ടൊ....
സലിം ഭായ്..പോസ്റ്റ് കുളമാകുമോ എന്ന് പേടിച്ചിരുന്നു.പക്ഷെ കുളം പോസ്റ്റായി.
വന്നോളൂ..കുട്ട്യാളീം ചട്ട്യാളീം ഒക്കെ കൂട്ടീട്ട്.
അതെ റോസാപൂവേ..എന്നെപോലുള്ളവര്‍ക്ക് ഇതൊരു കഷ്ടപ്പാടുതന്നെ..
അരൂര്‍ സാറേ..ആ പിണ്ണാക് കച്ചോടക്കാരനെ കണ്ടില്ലല്ലോ..ലാപ്പ്ടോപോക്കെ സ്വന്തമായുള്ള..,
നിങ്ങളറിയില്ലേ.., ഈ വഴിക്കൊന്നും പിന്നെ വന്നു കണ്ടില്ല.
പദസ്വനം..എനിക്ക് നീന്താനറിയില്ല!!
കുളം ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
ജാസ്മിക്കുട്ടീ...എന്തായാലും മൂഡോഫ് മാറിയല്ലോ,സന്തോഷായി. ഇനി മൂഡ് പോകുമ്പോള്‍ ഇങ്ങോട്ട് വാ,,ഒന്ന് നീന്തിക്കേറിയാല്‍ ഒക്കെ ശെരിയാകും..
ഈ സ്വയം സോറിയുടെ പൊരുള്‍ മനസ്സിലായില്ലല്ലോ..
പരിചയപ്പെട്ടു. ആശംസകള്‍
മുല്ല,,പ്രദീപ്,,
അഥിതികള്‍ക്ക് സ്വാഗതം!!
വന്നതിനു നന്ദിയും..
ഒരു കുളവുമാകില്ല
ധൈര്യമായിട്ട് പോസ്റ്റിക്കോ..
ചിലപ്പോള്‍ കുളത്തിനു വല്ല ടൈറ്റാനിക്കിന്റെയും കഥയും പറയാനുണ്ടെങ്കിലോ?
കുളം പറയാന്‍ തുടങ്ങി...........
അത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു........
ജുനയിദ്,,
ചാണ്ടിക്കുഞ്ഞേ,,
കുളത്തിനു പലതു പറയാനുണ്ടാകും,
അതെനിക്കെങ്ങനെ അറിയാനാ..
പുളു അടിച്ചത് കാര്യമാണെന്ന് കരുതി കാത്തിരിക്കുന്നു,മണ്ടന്മാര്,(തമാശയാണേ..)
സത്യത്തില്‍ കുളം പറയാന്‍ തുടങ്ങുന്നത് എന്തായിരിക്കും,ആലോസിച്ചുണ്ടാക്കട്ടെ.!!!
ആദ്യം തന്നെ പറയട്ടെ ...സംഭവം ഗംഭീരമായി ..മനോഹരമായ എഴുത്ത്..കുട്ടികളുടെ ഡയലോഗും ഉമ്മയുടെ കാമറ എടുക്കാനുള്ള ഓട്ടവും എല്ലാം വളരെ രസകരമായിരുന്നു..പിന്നെ തലക്കെട്ട് അധി ഗംഭീരം...എല്ലാം കൊണ്ടും വളരെ രസകരമായ പോസ്റ്റ്..
പിന്നെ കുളത്തിന്റെ ഒരു ചിത്രം മാത്രമായത് എനിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല ..ഒരു രണ്ടോ മൂന്നോ ചിത്രങ്ങള്‍ ആവാമായിരുന്നു.{ഇനി എടുത്തിട്ടുണ്ടെങ്കില്‍ എനിക്ക് മെയില്‍ അയച്ചാലും മതി}...
(എന്റെ കുട്ടീനെ ചീത്തവിളിച്ച് എന്നെ സോപ്പിടാന്‍ വന്നിരിക്കുന്നു.വെച്ചിട്ടുണ്ട് നിനക്കും,,ഒന്ന് കൂടി പോയി നോക്ക്,)
നന്ദി ഫയിസൂ..ഈ നല്ല അഭിപ്രായങ്ങള്‍ക്ക്,
കുളത്തിന്റെ ഫോട്ടോ കിട്ടിയിട്ട് വേണം എനിക്ക് പാര വെച്ച് പോസ്റ്റിടാന്‍ അല്ലെ മോനേ..ദിനേശാ..
കളി ഞമ്മളോട് വേണ്ട,
(ഫോട്ടോകള്‍ വരുന്നേയുള്ളല്ലോ ..കുളം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ കുളം തന്നെയല്ലേ താരം!ക്ഷമി മോനേ..ക്ഷമി.
"അസ്സ്വബ്റു മിഫ്ത്താഹുല്‍ ജെന്ന"
ന്നു,,മുത്ത് റസൂല്‍ പറഞ്ഞത് ഇയ്യ് പഠിച്ചിട്ടില്ലേ,,
("ക്ഷമ സ്വര്‍ഗത്തിന്റെ താക്കോലാണ്")
കീരിക്കും, കീരിപ്പീക്കിരികള്ക്കും വിവരമുണ്ട്..അതാ താത്താനെ കണ്ടപ്പോ
ഓടി രക്ഷപ്പെട്ടത്...അല്ലങ്കില്‍ കീരി ഫാമിലിയെ കുറിച്ച് പോസ്റ്റെഴുതി അയിറ്റീങ്ങളെ കൊല്ലാകൊല ചെയ്യില്ലേ...?
പിന്നെ പോസ്റ്റ് മനോഹരം....എല്ലാം നേരില്‍ കാണുന്ന ഒരു ഫീലിങ്ങുണ്ടായിരുന്നു...
ആ കുളപ്പടവ് കണ്ടപ്പോ സിദ്ധീഖ് ഭായിടെ "സൂക്ഷിക്കണേ വഴുക്കും" എന്ന പോസ്റ്റാ ഓര്‍മ്മയിലോടിയെത്തിയത്...
ഇവിടത്തെ എല്ലാം പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടില്ലാ എന്നു തോന്നുന്നു.. പക്ഷെ വായിച്ചതില്‍ എനിക്ക് വല്ലാതെ രസിച്ചത് ഇതു തന്നെ.. കുളമായ പോസ്റ്റ്... വിഷയമില്ലായ്മയില്‍ നിന്നും നല്ല ഒരു വിഷയം . അതിന്റെ മാസ്മരികതയാണ് എന്നെ അത്ഭുതപ്പെടുത്തിയത് .. ഈ വയസ്സാന്‍ കാലത്ത ആ ക്യാമറക്ക് വേണ്ടിയുള്ള ഓട്ടം ഞാന്‍ ഒന്നു മനസ്സില്‍ കണ്ടു ഹിഹി.... നല്ല രസകരമായിരിക്കുന്നുട്ടോ... ( സുഖിപ്പിക്കാന്‍ പറഞ്ഞതല്ല...)
അപ്പോള്‍ നിങ്ങളും ഒരു പോസ്റ്റ് തേടുന്ന ബ്ലോഗര്‍ ആണ് അല്ലെ.. ഇതാണ് പറയുന്നത് വന്ന വഴി മറക്കരുത് എന്ന് .... ( ഞാന്‍ രക്ഷപ്പെട്ടു... അത് ഇവിടെ ചാര്‍ത്തി തന്നു . ആളുകള്‍ എന്നെ തന്നെ തെറ്റിദ്ധരിച്ചിരിക്കുവായിരുന്നു )
ടീച്ചറെ ...ഇങ്ങളിതോന്തെക്കെയാ കാനിക്കനത്...കുളവും കീരിയും ..പോസ്റ്റും ...
"കളിവള്ളം ...കെട്ടിയിട്ട കുളക്കടവില്‍ ഞാന്‍ ....(പാട്ട് അല്ല )
ആ കുളം കണ്ടപ്പോള്‍ എന്റെ വീട്ടിനടുത്തെ കുളം ഓര്മ വന്നു ..
ഏതായാലും കുളം കഥ പറയട്ടെ ..കുളത്ത്തിനാവുമ്പോ ഒരുപാട് നഗ്ന സത്യങ്ങള്‍ പറയാനുണ്ടാകും ...
അവതരണം നന്നായിട്ടുണ്ട് ..
ക്ല ക്ല ക്ലി ക്ലി ക്ലു ക്ലു.
പ്രവാസിനി തിരിഞ്ഞു നോക്കി, കുളത്തിന്റെ കരയില്‍ കീരി.
പ്രവാസിനി ക്യാമറയ്ക്കായി ഓടുന്നു, കീരികള്‍ അന്തം വിടുന്നു.
കീരികള്‍ അന്തം വിടുന്നു,പ്രവാസിനി ക്യാമറയ്ക്കായി ഓടുന്നു.
കീരി, പ്രവാസിനി. പ്രാവാസിനി, കീരി....
അങ്ങനെ സംഭവ ബഹുലമായ ഓട്ടത്തിന് ശേഷം എക്സ് മിലിട്ടറി കുളത്തിലേയ്ക്ക് മറിഞ്ഞു വീഴുകയാണ് സുഹൃത്തുക്കളെ, മറിഞ്ഞു വീഴുകയാണ്...
കുളത്തിലേയ്ക്ക് മറിഞ്ഞ കിനാവുകള്‍ - നോവല്‍ ബൈ മിലിട്ടറി
ഇത് ഒരു തരാം ഹാലുസിനെഷന്‍ ആണ്.
സാരമില്ല ടാബ്ലെറ്റ് കഴിച്ചാല്‍ മാറാവുന്നതേ ഉള്ളൂ.
എന്താ എന്താ, ഹേയ് ഒന്നുമില്ലാ ഉമ്മാക്ക് ഒരു പോസ്റ്റ് നഷ്ടപ്പെട്ടതാ.
ഹഹഹ ഹഹ കൊട് കൈ.. എല്ലാര്ക്കും പറ്റണതല്ല ചിരിപ്പിക്കാന്‍.
മിലിട്ടറിക്ക് അതിനുള്ള നല്ല കഴിവുണ്ടെന്ന് മനസ്സിലായി. കീപ് ഇറ്റ് അപ്പ്.
എന്നാലും എക്സ്-മിലിട്ടറിയേ രസിപ്പിച്ചുട്ടോ . നല്ല ഹ്യൂമര്‍ sense .
എച്ചൂസ് മി, ഇതു കോളേജിലാ പഠിച്ചത്??
കുളവും കൊള്ളാം, പോസ്റ്റും കൊള്ളാം, ഒന്നും കുളമാക്കിയിട്ടില്ല കെട്ടോ!
ഹ ഹ ഹ കിടിലന്‍ തലക്കെട്ട് . പോട്ടം നോക്കീല്ലാ ട്ടോ..പോസ്റ്റ് കുളമാകുന്നതെങ്ങനെ എന്നു മനസ്സിലാക്കിയാല്‍ പോസ്റ്റ് എങ്ങനെ നന്നാക്കാം എന്നു വല്ല ഐഡിയയും കിട്ടിയാലോ എന്നു കരുതിയാ വന്നത്. ഞെട്ടിച്ചുകളഞ്ഞു. നന്നായി രസിച്ചു.
എന്തു പോസ്റ്റും? എങ്ങനെ പോസ്റ്റും എന്നറിയാതെ ഞാനൊരു ചില്ലറ പരദൂഷണം പോസ്റ്റിയിട്ടുണ്ട്. അങ്ങോട്ടൊന്നു വരിന്
വല്ലഭന് പുല്ലും ആയുധം അല്ലെ?
വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
തൂണിലും തുരുമ്പിലും പോസ്റ്റുകള്‍ കണ്ടെത്തുന്ന പ്രവാസിനിക്ക് അഭിനന്ദനങ്ങള്‍
ഈ കുളത്തിലും എന്റെ വലിയുമ്മാനെ കണാൻ പറ്റുന്നുണ്ട്.
#റിയാസ് ഭായ്,, കീരിഫാമിലി ഇതാദ്യമായല്ല എന്റെ മുന്നീന്നു രക്ഷപ്പെടുന്നത്.ഇനിയും തരം കിട്ടിയാല്‍ ഞാന്‍ അവരെ പോറ്റും,,അല്ല,,പോസ്റ്റും.
അഭിപ്രായങ്ങള്‍ക്ക് നന്ദി,,
#ഹംസ ഭായ്,,വായിച്ചിട്ടില്ല എന്നെനിക്കുറപ്പായി..ട്ടോ.
അതുകൊണ്ടാണല്ലോ എന്റെ മുഖത്തു നോക്കി "ഈ വയസ്സാന്‍ കാലത്ത്" എന്നൊക്കെ പറയുന്നത്.
സത്യം പറയാലോ എഴുതിക്കഴിഞ്ഞിട്ടാ പോസ്റ്റുതേടുന്ന ബ്ലോഗര്‍ എന്റെ മനസ്സിലേക്ക് വന്നത് കേട്ടോ..പോസ്റ്റ് രസിപ്പിച്ചെന്നറിഞ്ഞതില് സന്തോഷം.
#നൌഷാദ് വീടിനടുത്തുള്ള കുളത്തെ കുറിച്ച് പോസ്ടിട്ടോളൂ..
അതിനും പറയാനുണ്ടാകും കുറെ ആ പറഞ്ഞ സത്യങ്ങള്‍.എന്റെ കുളം പറയാനിരിക്കുന്ന നഗ്നസത്യങ്ങളെകുറിച്ച് ആലോചിച്ചിട്ടു ഒരന്തോം കിട്ടുന്നില്ല.എന്താപ്പിനി ചെയ്യാ..
#ങേ..ഇതെപ്പഴെത്തി???(എത്തിയതൊക്കെ ഞാനറിഞ്ഞിരുന്നു,,)
പതിനെട്ടാം പടി കേരീല്ലാന്നു തോന്നുന്നു,പഴയ സ്വഭാവത്തില്‍ ഒരു മാറ്റവും കാണുന്നില്ലല്ലോ.
"കുളത്തില്‍ മറഞ്ഞ കിനാവുകള്‍"എന്ന പേരില്‍ എന്റെ മക്കളാവും അതെഴുതുന്നത്,
"കോളെജിലോ..ഞാനോ..,???എവടെ,,!!
എച്ചൂസ്മീ..ഒരു കാര്യം പറയാന്‍ മറന്നു,
വന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി..
#ശ്രീനാഥന്‍..ആറ്റിക്കുറുക്കിയെടുത്ത വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി,,
#സ്വപ്നസഖീ,,ഞെട്ടിച്ചെന്നോ,,സന്തോഷം,
പരദൂഷണം ഒന്ന് പോയി നോക്കട്ടെ.
#മെയ് ഫ്ലവര്‍..എന്തെ വരാത്തതെന്നു ആധിയോടെ ഇരിക്കുകയായിരുന്നു.
അപ്പോഴതാ പുല്ലും,, ആയുധോം,,തൂണും,,തുരുമ്പും ഒക്കെയായി വന്നു എന്നെ പുകഴ്ത്തികൊല്ലുന്നല്ലോ..
സന്തോഷം!മെയ്ഫ്ലവര്‍..
#ഹയ്നക്കുട്ടീ..വല്ല്യുമ്മാനെ വല്ല്യ ഇഷ്ട്ടായിരുന്നുല്ലേ,,എല്ലാര്ക്കും അങ്ങനെത്തന്നെ കുട്ടീ..ഖോജാത്തി സുരുമയുടെ മണം കേട്ടാല്‍ ഞാനെന്റെ വല്ല്യുമ്മാന്റെ സാമീപ്യം അടുത്തറിയാറുണ്ട്..ഒരു പോസ്റ്റില്‍ ഞാനതിനെ കുറിച്ച് എഴുതിയിട്ടുമുണ്ട്.
സംഗതി എഴുതിവന്നപ്പോ കുളമായില്ല. ഈ ശൈലി ആകര്‍ഷകമാണ്. അഭിനന്ദനങ്ങള്‍.
അക്ബര്‍ ഭായ്,,അഭിനന്ദനങ്ങള്‍ക്ക് നന്ദി,
പവനാഴി ശവമായി
ഈ ബ്ലോഗ് കുളമായി.
ഒരു കാര്യം ചെയ്യൂ..തെങ്ങുകയറ്റക്കാരുടെ അരയിലെ വെട്ടുകത്തിപോലെ, ഒരു കേമറ രാപ്പകല്‍ അരയില്‍ തൂക്കിയിടൂ.പിന്നെ കീരിയല്ല കീരിക്കാടനെ വരെ ഫ്രെയിമിലാക്കാം..
നല്ലപോസ്റ്റ്. ആരെയും പിടിച്ചിരുത്തുന്ന അവതരണ രീതി.
വളരെ ലളിതമായ എഴുത്ത്. ഇഷ്ടമായി. നമ്മുടെ മനസ്സില്‍ തോന്നുന്നത് എന്തും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള ഒരിടമാണ് ബ്ലോഗ്. അതുകൊണ്ട് ഇതെല്ലാം വായിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്, ട്ടോ.
പോസ്റ്റ് കുളമായില്ല, മറിച്ചു ആകര്‍ഷകമായി. ആ കുളം കാണാന്‍ നല്ല രസമുണ്ട്.
ഈ കുളം എങ്ങിനെയാണ് കുളമാക്കാന്‍ പോകുന്നത്.
കുള ചരിതത്തിനു കാതോര്‍ക്കുന്നു..
ആദ്യമായാണ് ഈ കുളത്തില്‍... ഇഷ്ടപ്പെട്ടു.
നല്ലൊരു കുളം. കുളമാകാത്ത നല്ലൊരു പോസ്റ്റും. ബ്ലോഗറായാല്‍ കാമറ കൂടി ഒക്കത്ത് വെക്കണമല്ലെ.. ഓരോരോ പൊല്ലാപ്പുകള്‍.. സരസമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍
പഴേ-പ്രവാസിനി, അഭിനന്ദനങ്ങൾ! എങ്ങിനെ ഇതൊക്കെ ഒപ്പിക്കുന്നു എന്ന് ആലോചിച്ച് ആശ്ചര്യപ്പെടാറുണ്ട്. വായനാസുഖം തന്ന പോസ്റ്റ്.
കലക്കി!
adyamaayi aanivide..........pakshe eniyennumundaavum,urappu,ishtaayi...kulavum kathakaariyeyum
ishataayi...
njan oru pad vaikippoyi...alle
ഞമ്മള് ഈ കുളത്തില്‍ ഇതുവരെ എത്തിയിട്ടില്ലായിരുനു.ഒരു കല്ല് ഈ കുരുത്തം കെട്ടവനും ഇടട്ടെ.
ഇസ്മയില്‍ കുരുമ്പടീ,,
അഭിപ്രായത്തിന് നന്ദി..
അസീസ് ഭായ്,,വളരെ നന്ദിയുണ്ട്..
വായാടീ,,എവിടെയായിരുന്നു,,തോന്നുന്നതൊക്കെത്തന്നെയാവും ഇനിയും എഴുതുക.വരണം,
തെച്ചിക്കോടന്,,
എളയോടെന്‍,,
അരീക്കോടന്‍...എല്ലാ ടെന്‍,,മാര്‍ക്കും വന്നതിനു നന്ദി പറയുന്നു, ഇനിയും വരണം,,
ഹഫീസ്,,കാഡ്,,സിയ,,കാന്താരീ,,നിസാര്‍,,ജുവൈരിയ,,എല്ലാവര്ക്കും വളരെ വളരെ നന്ദി..
നന്ദി വാരിക്കൊടുക്കുന്നു എന്നറിഞ്ഞു വന്നതാ ...വല്ലതും ബാക്കി ഉണ്ടോ ആവൊ ?
നന്ദിക്ക് ഞങ്ങളെ നാട്ടിലിപ്പോ നല്ല വിലക്കുറവാ..
കുറെ സ്റ്റോക്കുണ്ടായിരുന്നു.
സൂക്ഷിച്ചുവെച്ചാല്‍ ഉപയോഗശൂന്യമാകുന്ന സാധനമല്ലേന്നു കരുതി!!
>>>>>>ചെറുവാടി said...
കഥ പറയുന്നതിലെ ഈ ശൈലിയുണ്ടല്ലോ മുന്‍ പ്രവാസിനീ ....
ബ്ലോഗ്ഗില്‍ വന്നൊരു പോസ്റ്റ് വായിക്കുന്ന പോലെയല്ല..നേരിട്ട് സംസാരിക്കുന്ന പോലെയുള്ള ഈ ശൈലി ആരെയും പിടിച്ചിരുത്തും.
ആ കുളത്തില്‍ ഒന്ന് മുങ്ങി കുളിക്കാന്‍ തോന്നുന്നത് കുളത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല, എഴുത്തിന്റെ ലാളിത്യം കൊണ്ടുമാണ്.
തുടരണം.<<<<<<
agree with ചെറുവാടി...:)
best wishes from,
noushad vadakkel , sheeja noushad Erfan habeeb and Emran habeeb...
കുളം കഥ കുളമാകാതെ കലക്കൂന്നെയ് വായിച്ചു കുളമാക്കാന്‍ ഞങ്ങളും
പോസ്റ്റുകള്‍ സംസാരിക്കുന്നുണ്ട് വീണ്ടും വരാം
പോസ്റ്റ് കടംവേണോ കിട്ടുമ്പോള്‍ തിരിച്ചു തന്നാല്‍ മതി...
ഇതെന്തു കുളവാന്നെ???ഇവിടുന്നു പോകാന്‍ തോന്നണില്ല...ഞാന്‍ ഒരു ചൂണ്ടയുമായി ഇറങ്ങാന്‍ പോകുവാ...പൊടിമീനെങ്കില് പൊടിമീന്‍...ഞാന്‍ അതിനെ പിടിച്ചു പോസ്റ്റ് ആക്കും..നോക്കിക്കോ...
നൌഷാദ് വടക്കേല്‍# അതെന്തേ ചെറുവാടിയുടെ വാക്കുകള്‍ കടം കൊണ്ടത്?
കുടുംബത്തോടെയാണല്ലോ വന്നിരിക്കുന്നത്,,സന്തോഷം,
ഒരു ഇര്ഫാന് ഇവിടെയുമുണ്ട്.
സാബീ,,കുളം കുളമാകാതെ ശ്രമിക്കാം..
ജിഷാദ്,,കടം വാങ്ങിയാല്‍ പിന്നെ കുടുങ്ങും,
കിട്ടൂന്നൊരുറപ്പുമില്ല..
അബിത്,,പൊടിമീന്‍ മാത്രമല്ല..വലിയൊരു ചെറാന്‍ മീനുണ്ട്.(ഇവിടെ പറയുന്ന പേരാണ്.)
അത് സത്യം പറയട്ടെ ,എന്റെ സിസ്റ്റം പണിമുടക്കി . ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ആണ് ഉപജീവനം .കേട്ടിട്ടുണ്ടാവും 'അക്ഷയ ഇ കേന്ദ്രം '
ഗൂഗിള്‍ ഇന്‍ഡിക് ഉപയോഗിച്ചാണ് എഴുതാറു. അത് ഒരെണ്തിലായിരുന്നു ഇന്സ്ടാല് ചെയ്തിരുന്നത് . അതാണ് പണിമുടക്കിയതും .ഇവിടെ കമന്റ് എഴുതാന്‍ മലയാളം അപ്പോള്‍ സാദ്ധ്യമാകാതിരുന്നത് കൊണ്ടാണ് എന്റെ അതെ അഭിപ്രായം ചെറുവാടി മുന്‍പേ തന്നെ പ്രകടിപ്പിച്ചത് ..
ഐക്കരപ്പടി താങ്കളുടെ ബ്ലോഗില്‍ കമന്റ് കല് വായിച്ചിട്ടുണ്ട് ...
ബ്ലോഗില്‍ ആദ്യമായി വന്നതാണ് കേട്ടോ . ഇര്‍ഫാന്റെ ബ്ലോഗ് കണ്ടു ...നിലാവേ മായുമോ എന്ന പാട്ട് ഒരു അഞ്ചു പ്രാവശ്യം കേട്ട് .
എനിക്ക് വളരെ ഇഷ്ടപ്പെട്ടതും വീട്ടില്‍ ധാരാളം കേട്ടതുമായ ഒരു പാട്ടാണ് അത് ...
ബ്ലോഗില്‍ അല്‍പ്പം മിനുക്കു പണികള്‍ ആവശ്യമെന്കില് ഇര്‍ഫാന്റെ ബ്ലോഗ് ദാ ഇങ്ങോട്ട് അയക്കുമല്ലോ
I must admit that your KULAM is so photogenic that I fantasized myself swimming in that sky blue pure water. No swimming pool of modern times can beat yours. This photo itself compels one to read your post.
Once I read it, I see that the post itself is equally dazzling. I feel a Basheerian touch in your blog tongue. Might it be that Basheer influenced you so much?
Though Vikom Muhamed Bsheer is the real writer I admire most in Malayalam, and one whom I would love to imitate, I know it's a far too distant dream.
Eager to read you more.
ഇതു കേട്ട ബ്ലോഗിമോന്‍ പറഞ്ഞു,."അതൊന്നുമല്ല കാക്കാ.. എനിക്കറിയാം,, ഉമ്മാക്ക് പോസ്റ്റൊന്നും കിട്ടാഞ്ഞിട്ടാ..."
അപ്പോഴാണ് എനിക്കും ആ ഉള്‍വിളിയുണ്ടായത്. ചെലപ്പം അതായിരിക്കും പ്രശ്നം!!
നമിച്ചിരിക്കുന്നു, ഞാന്‍ കരുതി വായാടി മാത്രേ ഉള്ളൂ വായുവില്‍ നിന്നു പൊലും പോസ്റ്റുകള്‍ സൃഷ്ടിക്കുന്ന ആളെന്ന്!! (തുണിയുടുക്കാത്ത സത്യം പറഞ്ഞതിന് പിണങ്ങരുത് രണ്ടാളും!)
സലാം പോട്ടെങ്ങല്‍## മക്കള്‍ ഇവിടെയില്ല, അവര്‍ വരാതെ മറുപടി പ്രയാസമാണ്.ഒരു തര്‍ജ്ജമ ആവശ്യമാണെന്ന്,,
എന്നാലും കുറച്ചൊക്കെ തിരിഞ്ഞ സ്ഥിതിക്ക് നന്ദി,
ഞങ്ങളുടെ കുളത്തിനു പറയാനുള്ളത് ഞാനെന്തായാലും പറയും.ലേശമൊരു സമയക്കുറവുണ്ടേയ്..
കഴിയുമെങ്കില്‍ മലയാളത്തില്‍ എഴുതാന്‍ താല്പര്യം..
ഈ നിശാസുരഭി എപ്പഴാ ഇടയില്‍ ചാടിയത്!!?
കണ്ടില്ലല്ലോ..
അതെ നിശാസുരഭി ഈ വായൂന്നെടുക്കുന്ന തുണിയുടുക്കാത്ത സത്യങ്ങളാ എന്നെപ്പോലുള്ളവര്‍ക്ക് ആകെയുള്ള മുതല്‍ !!
ഈ സത്യങ്ങളെങ്ങാന് തുണിയുടുത്താല്‍,,,കഴിഞ്ഞു കഥ!!!
പിന്നെയെഴുതെണ്ടത് നഗ്നസത്യങ്ങളായിരിക്കും !!
അത്രക്കുള്ള കഴിവൊന്നുമില്ലേയ്,,,
funny.......
ഫോട്ടോയില്‍ കാണുന്ന ഈ അതിസുന്ദരമായ കുളം കണ്ടു അതില്‍ നീന്തുന്നതാണ് ഞാന്‍ ഭാവനയില്‍ വിരിയിക്കാന്‍ നോക്കിയത്. ഈ ഫോട്ടോ കണ്ടവര്‍ പിന്നെ അറിയാതെ ഈ പോസ്റ്റും വായിച്ചു പോവും.
പോസ്റ്റ് വായിച്ചപ്പോള്‍ അതും അത്ര തന്നെ മനോഹരം. ഒരു വൈക്കം മുഹമ്മദ് ബഷീറിയന്‍ നര്‍മം ഈ ബ്ലോഗെഴുത്ത് കാരിയിലുന്ടെന്നു കാണുന്നു. ഒരു പക്ഷെ ബഷീറിന്റെ എഴുത്ത് ശൈലിയുടെ ശീലുകള്‍ സ്വധീനിച്ചതാകാം.
എന്നാലും, ഒരു കഴിവ് തന്നെ വേണം അതിന്. എന്റെ favorite writer ബേപൂര്‍ സുല്‍ത്താന്‍ ആണ്. പക്ഷെ ഒരു വരി ആ ശൈലിയില്‍ എഴുതാന്‍ എനിക്കാവില്ല.
ഇയാളെ കൂടുതല്‍ വായിക്കാന്‍, കൌതുകത്തോടെ.
ഈ പോസ്റ്റില്‍ വരാന്‍ ഞാന്‍ വൈകി ,എന്നാലും വന്നപ്പോള്‍ ആ പടവുകളില്‍ കുറച്ച് നേരം കാലും നീട്ടി ഇരുന്ന് ,ആ കുളത്തിലെ തണുപ്പും കൊണ്ട് പോകാന്‍ സാധിച്ചു .ഇവിടത്തെ തിക്കും തിരക്കും എല്ലാം കഴിഞ്ഞു സന്തോഷായി ,കുളമാവാത്ത പോസ്റ്റ് വായിച്ചു തിരിച്ച് പോകുന്നു ..കുളം പറയാന്‍ തുടങ്ങട്ടെ ....
വീട്ടിലെ ചെടിയെല്ലാം പോയെന്നു വായിച്ചു .സാരമില്ല ,അതൊക്കെ ഒന്ന് കൂടി നോക്കിയാല്‍ എളുപ്പം വളര്‍ന്നു വരും ട്ടോ ..
നിലാവില് അന്തം വിട്ടു റൂമിന് പുറത്തേക്കു നോക്കിയിരുന്ന എനിക്കൊരു വിളിപാടുണ്ടായി
എന്താ ....പ്രാവാസിനിയുടെ ബ്ലോഗിലേക്ക് വെച്ചുപിടിക്കാന്‍ ..
എന്തിനാ .....കുളം കാണാന്‍ ...
കുണ്ടാ മണ്ടിയും കൊയമാന്തരവുമായി ആളുകളെ രസിപ്പിക്കുന്ന ടീച്ചറുടെ ബ്ലോഗ് ...
ആശയും നിരാശയും സമ്മാനിക്കാത്ത മറു കമന്റിന്റെ ആശാത്തി ..ഒടുവില്‍ അവിടെ ചെന്നു
പ്രൊഫൈലില്‍ തനി മലപ്പുറത്തിന്റെ ആയിഷാ ജമാല്‍ പോലെയുള്ള ആ ഭാഷ ..ഫോട്ടോയില്‍
സായിപ്പിന്റെ കുട്ടികളെയും വെച്ച ആളെ പറ്റിച്ചു അങ്ങനെ ചിരിക്കുന്നു....നാടന്‍ കിളവി ബാഷയരിയാത്ത ഈ ബ്ലോഗ് ചുറ്റിയോടു കമന്റിടാന്‍...അവസാനം ബ്ലോഗിന്റെ ആദ്യ പാഠം പഠിപ്പിച്ച പെങ്ങളെ പറഞ്ഞ് ഒരു കമന്ടങ്ങോട്ടലക്കി ..ഇത്താത്ത ...ഫ്ലാറ്റ് ...
അവസാനം എന്റെ ബ്ലോഗിലോട്ട് ക്ഷണിച്ചു കൊണ്ട് പൊട്ടി ചിരിച്ചു കൊണ്ട് മടങ്ങി
സഫരോമ്കി സിന്ദകീ ഖബീ നഹീ ഹോ ജാതീഹെ ..
(ഈ ബ്ലോഗില്‍ വന്നാലും വന്നില്ലെങ്ങിലും ജീവിതം സ്വാഹ ......)
ഏറെ ഫോട്ടോജെനിക്കും സുന്ദരിയും ആയ ഈ കുളം കണ്ടാന്‍ പിന്നെ അതിനു താഴെയുള്ള ബ്ലോഗ് താനേ വായിച്ചോളും.
അങ്ങിനെയാണ് ഞാന്‍ വായിച്ചത്.
അപ്പോള്‍ കുളത്തോളം തന്നെ കിടിലന്‍ പോസ്റ്റ്. വൈക്കം മുഹമ്മദ് ബഷീരീയാന് ഹാസ്യം അനുഗ്രഹിച്ചിരിക്കുന്നു. അതൊരു ചില്ലറ അനുഗ്രഹമല്ല. എന്താ ബഷീര്‍ കൃതികളുടെ സ്വാധീനമാണോ?
പ്രിയദര്‍ശിനി,,വന്നതിനു നന്ദി..
സിയാ..ഞാനിവിടെയില്ലാത്ത നേരത്ത് വന്നു കുളത്തില്‍ കാളിട്ടിരുന്നു തണുപ്പോക്കെ കൊണ്ട് പോയില്ലേ..
ആളു കൊള്ളാമല്ലോ..ഇനിയും വരണം..
നൌഷാദ്,,
അല്ല ...എന്തെപ്പോ ണ്ടായെ,,?
പറഞ്ഞതിന്റെ പൊരുള്‍ ശെരിക്കങ്ങു തിരിഞ്ഞില്ല.
നിലാവത്തെ വെളിപാടില്‍ എഴുതിയത് കൊണ്ടാണോ..
വരികള്‍ക്കുള്ളില്‍ എന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ,,
അതോ എന്റെ ശൈലി നൌഷാദും പഠിച്ചോ!!
പാട്ട് എപ്പോഴും കൂടെയുണ്ട് ലേ..
സലാം ഭായ്,,,
മലയാളത്തില്‍ വന്നതിനു സന്തോഷം.
കുളം ഇഷ്ട്ടപ്പെട്ടു,,പോസ്റ്റിലെത്തി അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദി..
വളരെ ചെറുപ്പത്തിലെ കഥകള്‍ വായിക്കാന്‍ തുടങ്ങിയതുകൊണ്ടാകാം സ്കൂളില്‍ അറബിയാണെടുത്തതെങ്കിലും മലയാളം കൈകാര്യം ചെയ്യാന്‍ പഠിച്ചു.
ബഷീറിന്റെ കഥകള്‍ കുറെ വായിച്ചിട്ടുണ്ടെങ്കിലും
കമലാസുരയ്യയുടെ ആളാണ് ഞാന്‍.
ബഷീരിനോടൊക്കെ എന്നെ ഉപമിച്ചത്കണ്ടു എനിക്ക് നാണക്കേട് തോന്നുന്നു.
അതിനുമാത്രമൊന്നുമുള്ള കഴിവ് എനിക്കീ ജന്മത്തില് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ആശയും നിരാശയും സമ്മാനിക്കാത്ത മറു കമന്റിന്റെ ആശാത്തി ..
ithil ellaam und teachere olippichaalum illenkilum teacharkkathu manassilaakaan kazhiyumennu karutatte .....
സഫരോമ്കി സിന്ദകീ ഖബീ നഹീ ഹോ ജാതീഹെ
ഫോട്ടോയില്‍ സായിപ്പിന്റെ കുട്ടികളെയും വെച്ച ആളെ പറ്റിച്ചു അങ്ങനെ ചിരിക്കുന്നു....
അതോ എന്റെ ശൈലി നൌഷാദും പഠിച്ചോ!!???????????
A) HAHAHAHAHAH........AAYISHA JAMAALE(?)...
THAMAASHAYAANU KETTO...
അല്ലോ......ഇതെന്താ......പോസ്റ്റ് ബോക്സോ...ഇത്രക്കൊക്കെ കമന്റുകള്‍....എഴുത്ത് നന്നായിട്ടുണ്ട്.......
നിനക്കെന്താടാ ഇവിടെ കാര്യം ...നീ നിന്റെ ബ്ലോഗില്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി ....അവനും അവന്റെ ഒരു ഇളനീരും ....ആളെ കൊതിപ്പിക്കുന്നതിനു ഒരതിരുണ്ട് ...അല്ല പിന്നെ ..
ഹഹ..
പോസ്റ്റ് ‘കുള’മായിട്ടില്ല:)
ഹി പ്രവാസിനി,
ഞാന്‍ ഈയിടെയാണ് ബ്ലോഗുഗല് കാര്യമായി വായിക്കാന്‍ തുടങ്ങിയത്. നിങ്ങളുടെ ബ്ലോഗ് കണ്ടത് ഇന്ന് രാവിലെ, എവിടെയോ കയറിയപ്പോള്‍ കാലില്‍ കുടുങ്ങി എത്തിപ്പെട്ടതാണ്. വൈകിപ്പോയി ക്ഷമിക്കുക. എല്ലാം വായിച്ചപ്പോള്‍ ഒരു നോസ്ടാല്ജിക് ഫീലിന്ഗ്. വളരെ നന്ദിയുണ്ട്. പലരും പറഞ്ഞത് പോലെ നേരില്‍ സംസാരിക്കുന്ന ഒരനുഭവം. നിങ്ങളെ ഞാന്‍ അറിയില്ല, പക്ഷെ നിങ്ങളുടെ പ്രവാസ രജന വായിച്ചപ്പോള്‍ ഞാന്‍ അറിയുമെന്ന് തോന്നുന്നു. നിങ്ങളുടെ പുയാപ്ലന്റെ പേരെന്താണ്. ഞാനും 24 കൊല്ലമായി ജിദ്ദയിലും പരിസരങ്ങളിലും ഒക്കെ തന്നെ ഉണ്ട്. മടിയാണെങ്കില്‍ അറിയിക്കനമെന്നില്ല. എന്റെ ഇമെയില്‍: shakirthurakkal@gmail.com
ശാകിര്‍ ഭായ് ..ബ്ലോഗ് നോക്കിയപ്പോള്‍ പോസ്റ്റൊന്നും കണ്ടില്ലല്ലോ..
പിന്നെ പേര് വെക്കാതെയുള്ള ഈ എഴുത്ത് ചമ്മല് കൊണ്ടാണ്.
എഴുതാനുള്ള പണ്ട് മുതലേയുള്ള ആഗ്രഹം ഇവിടെ കൊണ്ടെത്തിച്ചു.അതിനുള്ള കഴിവുണ്ടോ എന്ന് ഇപ്പോഴും ബോധ്യമായിട്ടില്ല,
വായനക്കാരുടെ പ്രോല്‍സാഹനം മുന്നോട്ടു നയിക്കുന്നു.
താങ്കള്‍ മഞ്ചേരിയാണോ..തുറക്കല്‍ എന്ന് കണ്ടു ചോതിച്ചതാണ്.
അപ്പോ അതാണ് കാര്യം! ആളുകളെ പിടിച്ചു കുളത്തില്‍ ചാടിക്കല്‍!. കുളമെത്ര പോസ്റ്റ് കണ്ടു,പോസ്റ്റെത്ര കുളം കണ്ടു!
മുഹമ്മദ് കുട്ടിക്കാ,,
കുളം പോസ്റ്റും കണ്ടു,,പോസ്റ്റ് കുളത്തെയും കണ്ടു..
കുളം ഭാഗം-5 ആയി,,
വേഗം വായിക്കാന്‍ തുടങ്ങിയാലല്ലേ തീരൂ,,
വന്നതില്‍ വലിയ സന്തോഷമുണ്ട്..
അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് തന്നെ കരുതുന്നു,,
സോറി അഞ്ചല്ല,,നാല്.
കീരിമാത്രമല്ല..കീരികുഞ്ഞുങ്ങളും ഉണ്ട് അല്ലെ?
ഭാഗ്യം മുതല കുങ്ങുങ്ങളെ കാണാതെ പോയത്
ഹലോ,ഇത്താ........ഈ കുളത്തിനു ഇത്രയേറെ കഥകളോ????......
എന്ടയാലും നല്ല ഉഷാറായി വരുന്നുണ്ട് .അടുത്ത എപിസോടിനായി കാത്തിരിക്കുന്നു..........പ്രാര്‍ഥിക്കുന്നു ,
കുറച്ച് മുമ്പ് മറ്റൊരു ബ്ലോഗന് 'ലോ ലോടെ എസ്ക്പ്രവാസിനിയെന്നൊരുത്തിയുണ്ട്.സ്വയമ്പന്‍ എഴുത്താണു.പോയി നോക്കണം' എന്നും പറഞ്ഞ് ഇങ്ങോട്ടുള്ള വഴി ചൂണ്ടിക്കാണിച്ച് തന്നിരുന്നു.കൂടാതെ എന്റെ ഇടത്തില്‍ താങ്കളുടെ കമന്റും കണ്ടിരുന്നു.സത്യം പറയാലോ.ഉമ്മച്ചി പെറ്റിട്ടപ്പോള്‍ മുതല്‍ കൂടെ കൂടിയ 'മടി' കാരണം എത്താനിത്തിരി വൈകിപ്പോയി എക്സിത്താ.ഇങ്ങളു ഷെമി കെട്ടാ.
എഴുത്തിഷ്ടപ്പെട്ടാല് മുന്നും പിന്നും നോക്കാതെ അഭിപ്രായിക്കുന്നത് ശീലമായി.അത് കൊണ്ട് പറയട്ടെ.മുഖസ്തുതിയല്ല കേട്ടോ.പടച്ചോനാണേ ബഹുത്തിഷ്ടായിരിക്ക്ണൂ ഈ എയ്ത്ത്.സരസമാണ് ഭാഷ.ലളിതവും.എഴുത്ത് തുടരുക.കുളം പോസ്റ്റ് നമ്പര്‍-1 വെച്ച് വിലയിരുത്തുമ്പോള്‍ കുളം ഇനി കുളം വിചാരിച്ചാല്‍ പോലും കുളമാകില്ല കേട്ടോ.
ഈ പോസ്റ്റ് കൂടാതെ എക്സിത്താന്റെ ആദ്യ രണ്ട് പോസ്റ്റേ വായിച്ചിട്ടുള്ളൂ.പണിയൊന്നുമില്ലാത്തതിനാല്‍ ഏകദേശം മൂന്ന് നാല് മണിക്കൂറായിരിക്കുന്നു ലാപ്പിനു മുമ്പിലുള്ള ഈ കുത്തിയിരുപ്പ്.സോ മോശല്ലാത്ത നടുവേദനയുണ്ട്.തുടര്‍വായനക്കായി പിന്നെ വരാമെന്ന വാക്കോടെ സ്കൂട്ടാവുന്നു.ആശംസകള്‍
ഹ്മം..........
ഒരു കുളത്തെ ചുറ്റിപറ്റി ഒരുപാട് കഥകള്‍ മനസ്സില്‍ നില്ക്കണതുകൊണ്ടാണ് ഇതൊക്കെ തപ്പി പിടിച്ച് ഇങ്ങ് പോന്നത്.
ബാക്കീം നോക്കട്ട്. :)
നല്ല പണിതന്നെ. കുളം പറയുന്നതു കേൾക്കാൻ ഇനി നാളെ വരാം.
എന്നാലും ആ കീരികൾക്ക് ആളെ കണ്ടയുടനെ മനസിലായി..അതല്ലേ ഓടി രക്ഷപ്പെട്ടത് :)
:)
Post a Comment