കൂട്ടുകാര്‍

Friday, December 17, 2010

കുളം പറഞ്ഞ കഥ!!! ഖണ്ഡം-2















കുളം ഒന്നിളകി...രണ്ടുമൂന്നു  ഓളങ്ങളിട്ടു..ഉഷാറായി......."കുപ്പായവും  നിക്കറുമിടാത്ത"   ഒരുപാട്  സത്യങ്ങളുടെ....കാവല്‍ക്കാരിയില്‍നിന്നും,,  ആ കഥകള്‍  കേള്‍ക്കാന്‍  ഞാന്‍  കാതോര്‍ത്തു...
ഉറക്കം  വരാതിരിക്കാന്‍  കാലുകള്‍  വെള്ളത്തിലിട്ടു  പടികളിലിരുന്നു.

 ഈ  പരല്‍ മീനുകളെ  ഞാനുണ്ടല്ലോ....ഇക്കിളിയാക്കാന്‍  കണ്ട  നേരം,,,!


അല്‍പ നേരം  മൌനിയായി,,, കുളം പെട്ടെന്നെന്നോണം   പറയാന്‍ തുടങ്ങി...
                                                                                                                                        .       കുട്ടിയായിരിക്കുമ്പോള്‍    നിങ്ങളെന്നെ കണ്ടിട്ടുണ്ട്...                                                       
അന്ന്  ഞാനിത്രേം      സുന്ദരിയായിട്ടില്ല,,    നിങ്ങള്‍  മൂന്നിലോ  നാലിലോ  ആയിരിക്കും....
ഞാനോ...നിന്നെയോ  എന്ന്  അന്തം വിട്ടു നോക്കുന്നത്  കണ്ട കുളം  വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു..കണ്ടത്‌  നേരിട്ടല്ല  ..ഫോട്ടോയിലായിരിക്കും....

ഇവിടെ വന്നിരുന്നത് പോല്ലാപ്പായോ,,,ഇനിയിപ്പോ  അതൊക്കെ  ഓര്‍ത്തെടുത്തിട്ടു  ഇക്കഥ  എപ്പോ തീരുമെന്ന്  അള്ളാക്കറിയാ....
ഓര്‍ക്കാതെ  നിവൃത്തിയില്ലല്ലോ...അക്കാലത്ത്‌  ആകെ ഒരു കുളത്തിന്‍റെ ഫോട്ടോയെ കണ്ടിട്ടുള്ളൂ..അതെങ്ങനെ,,,  ഇവളറിഞ്ഞു!!!??
***************************


 മൂന്നുവരെ  ഉമ്മാന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.അസ്സല്‍ നാട്ടിന്‍പുറം! ,,ഒരു പലചരക്ക്   കട,ഒരു ചായമക്കാനി,ഒരു ബാര്‍ബര്‍ ഷോപ്പ്,   അങ്ങനെ എല്ലാം ഒരെണ്ണത്തില്‍ കൂടുതലില്ലാത്ത   നാട്,  ബസ്സും കാറും പോകാത്ത റോഡായതിനാല്‍ പേടിക്കണ്ടല്ലോ എന്ന് പറഞ്ഞാണ്...എന്നെയും ഇക്കാക്കാനെയും  അവിടെ ആക്കിയത്,,,
                  
നാലാം ക്ലാസ്സിലേക്ക്  ജയിച്ചപ്പോള്‍  ഉപ്പ  ഞങ്ങളെകൂട്ടിക്കൊണ്ടുപോന്നു,                                          
എന്‍റെ വീടിനു കുറച്ചകലെയുള്ള യു പി സ്കൂളില്‍ ചേര്‍ത്തു.ആദ്യ ദിവസം സ്കൂള്‍ വിട്ടു പാടത്തൂടെ  മടങ്ങുമ്പോള്‍  അക്കരെ  നിന്നൊരു  വിളി!                                                                                                                                                                  
ഞാന്‍ നോക്കുമ്പോള്‍  ക്ലാസ്സില്‍ എന്‍റെ അടുത്തിരുന്ന കുട്ടിയാണ്.    ഇവളിത്ര വേഗം വീട്ടിലെത്തിയോ.... എന്നമ്പരന്നപ്പോഴെക്കും അവളെന്‍റെ മുമ്പില്‍,,,   എന്‍റെ വീടാ...എന്നും പറഞ്ഞു നില്‍ക്കുന്നു!                                        

പുതിയ സ്കൂളില്‍  ആദ്യത്തെ കൂട്ടുകാരി.,,എന്‍റെ
അയല്‍വാസി..ഗള്‍ഫിലെ  സുളുങ്കുന്ന  ഡ്റസ്സുകള്‍  അന്നേ ഉള്ളവള്‍...          

അന്ന്  തന്നെ  ഞങ്ങള്‍  കൂട്ട് കൂടി ..    അവളുടെ   അമ്മാവന്‍ കൊണ്ട് വന്ന കളിപ്പാട്ടങ്ങളും..  ചായപ്പെന്‍സിലുകളും.. കണ്ടു എന്‍റെ കുഞ്ഞുമനസ്സ്  അസൂയ കൊണ്ട് വേദനിച്ചു,,അമ്മാവന്‍റെ  വീട്ടിലെ  കുളത്തില്‍  കാറ്റ് നിറച്ച  കുഞ്ഞു ബോട്ടില്‍ ഇരിക്കുന്ന  ഫോട്ടോകള്‍ കാണിച്ചെന്നെയവള്‍   കൊതിപ്പിച്ചു കൊന്നു...**************************

മതി,,മതി ,, ഇങ്ങനെ  ഓര്‍ത്തോണ്ടിരുന്നാല്‍  പിന്നെ,,,എനിക്ക്  കഥ പറയണ്ടേ..

ശാസനയോടെ  എന്‍റെ കാലില്‍  തൊട്ടു.....ഉറക്കം വന്നിട്ടെന്നവണ്ണം  ഒരോളമിട്ട്  കുളമൊന്നിളകി യാടി,,...അതുവരെ  അനങ്ങാതെ  കഥ  കേട്ടിരുന്ന  കമുങ്ങുകളും തെങ്ങുകളും  ചെറുതാളത്തില്‍ നൃത്തം  വെച്ചുതുടങ്ങി...പരല്‍മീനുകള്‍  വെള്ളത്തില്‍ ചുഴികള്‍  തീര്‍ത്തു കൊണ്ട്  പരക്കം  പാഞ്ഞു....



"നിങ്ങള്‍   പൊളിച്ചു കളഞ്ഞ  ആ പഴയ  മാളികപ്പുരയുണ്ടല്ലോ,,,അതായിരുന്നു..എന്‍റെ  പഴയ  ഉടമസ്ഥന്‍റെ   പുര.."
പഴയ നിശബ്ദ  വീണ്ടെടുത്ത  കുളം  പറഞ്ഞു  തുടങ്ങി...
ഞാന്‍   കാതു  കൂര്‍പ്പിച്ചു   ബാക്കി    കേള്‍ക്കാന്‍  ഒരുങ്ങിയിരുന്നു...
 മൂപ്പര്‍  വിദേശത്തും,   മൂപ്പത്തി  ടീച്ചറും    ആയതിനാല്‍ ,,പകല്‍  ഒരു  വല്ല്യുമ്മ  മാത്രമേ   വീട്ടില്‍  കാണൂ......

അവരെ  വല്ലപ്പോഴും ഒന്ന് കണ്ടെങ്കിലായി...ഇടയ്ക്കു വല്ല  മട്ടലോ ഓലക്കൊടിയോ  പെറുക്കാന്‍  വരുമ്പോള്‍  എന്‍റെടുത്തൊന്നു  വരും ..ഒന്ന്  തലോടി  കയ്യും  മുഖവും കഴുകി പോകുകയും ചെയ്യും...
അത്ര  തന്നെ,                                                                                                                                                      
അങ്ങനെ  ഒരു വേനലവധിക്കാലം...നട്ടുച്ച നേരം ,,ഒരു ഇലപോലും അനങ്ങുന്നില്ല..പരല്‍ മീനുകളെ  നോക്കി...  അവരും തീറ്റയും കളിയും നിര്‍ത്തി  അടിയിലെ  ചെളിയില്‍  പതിഞ്ഞു കിടന്നു  മയങ്ങുന്നു,,..ഉറങ്ങാന്‍ പറ്റിയ സമയം..
ഞാനൊന്ന് മയങ്ങിപ്പോയി,,,...പെട്ടെന്ന്..
പതോം........പത്തോം..   പ്തും....  ബ്ലും...ബ്ലും...ഗ്ലും,,,ഗ്ലും................!ഞെട്ടിയുണര്‍ന്ന  ഞാന്‍  മുകളിലേക്ക്  പൊങ്ങി..!  ആടിയുലഞ്ഞു...മുട്ടിത്തിരിഞ്ഞു..ഓളങ്ങള്‍  ഒന്നടങ്ങിയപ്പോഴാണ്....വല്ലതുമൊന്നു  കാണാന്‍ പറ്റിയത്..കുളം  നിറയെ..."ഉടുക്കാ...ഡാഷുകള്‍!! "

സന്തോഷം  കൊണ്ട്  ഞാനൊന്ന് തുള്ളിപ്പോയി..
ആ  തുള്ളലില്‍  ഒന്നു രണ്ടു  പീക്കിരികള്‍  ബാലന്‍സ് തെറ്റി  വെള്ളം കുടിച്ചുപോയി... ...എനിക്ക്  ചിരിയടക്കാന്‍  കഴിഞ്ഞില്ല...ഞാന്‍  കുലുങ്ങിക്കുലുങ്ങി  ചിരിക്കും  തോറും  അവര്‍ക്ക്  വീണ്ടും  വീണ്ടും  ബാലന്‍സ്‌  തെറ്റി..!!!                                                                                                                             ചിരിച്ചു  പൊങ്ങിയപ്പോള്‍  കരയിലേക്ക്  നോക്കിയ  ഞാന്‍  ഞെട്ടിത്താഴോട്ട്  പതിച്ചത്  പെട്ടെന്നാണ്..! മിണ്ടാതിരിക്കാന്‍  ആന്‍ഗ്യം     കാട്ടാന്‍ ഒരുങ്ങിയപ്പോഴെക്കും...ഓര്‍ക്കാപ്പുറത്തുള്ള  എന്‍റെ   വീഴ്ചയില്‍  മൂക്കില്‍  വെള്ളം  കേറിയ  ഒരു  പയ്യന്‍  ചുമയോടു  ചുമ..!

കലിതുള്ളിക്കൊണ്ടുള്ള   വല്ല്യുമ്മാന്‍റെ   വരവ്  ഒന്ന് കാണേണ്ടത്  തന്നെയായിരുന്നു...കുട്ടികളെ  ആട്ടിയോടിക്കാന്‍  വല്ല്യുമ്മ  പഠിച്ച  പണി പതിനെട്ടും,,,പിന്നെ  ഒരു ഇരുപതും  കൂടി  നോക്കിയിട്ട്  തോറ്റു  പിന്മാറി,,....

കുട്ടികളുമായുള്ള   എന്‍റെ  ദിനങ്ങള്‍  സന്തോഷത്തോടെ  മുന്നോട്ടു പോയിക്കൊണ്ടിരിക്കെ   വല്ല്യുമ്മ  പുതിയൊരു  തന്ത്രം  മെനയുന്നത്...ഞാനോ
കുട്ടികളോ  അറിഞ്ഞില്ല,,,.കുളം  പറഞ്ഞു നിര്‍ത്തി,,,

കുളത്തിന്‍റെ   സാമാന്യം  നീണ്ടൊരു  നെടുവീര്‍പ്പില്‍  എന്‍റെ  ഡ്രെസ്സിന്‍റെ   അറ്റം മുഴുവനും  നനഞ്ഞു...
ഈര്‍ഷ്യയോടെ  ഞാന്‍  കുളത്തെ  നോക്കി..

അപ്പോഴേക്കും  പരല്‍മീനുകള്‍ക്കൊപ്പം...കുളവും  ഒരു  മയക്കത്തിലേക്ക്‌  വഴുതിവീണിരുന്നു..   പറയാനിരിക്കുന്ന   കഥകളുടെ  പൊരുളു തേടി  ഞാനാ പടവുകളില്‍  കാത്തിരുന്നു,,,

കുളത്തിന്‍റെ   ഉണര്‍ച്ചക്ക്  കാതോര്‍ത്ത്‌...






.

41 comments:

Unknown said...

കുളം ഉണരട്ടെ!!

പദസ്വനം said...

പോരട്ടങ്ങിനെ പോരട്ടെ.. പോസ്റ്റുകള്‍ കുളമായി പോരട്ടെ... ;)

hafeez said...

കുളം ഉണരട്ടെ.. കാത്തിരിക്കാം

Blogimon (Irfan Erooth) said...

ഈ കുളത്തിന് ഇങ്ങനെയും ചില കഥകളൊക്കെ പറയാനുണ്ടോ???ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ലല്ലോ....

മൻസൂർ അബ്ദു ചെറുവാടി said...

കുളത്തിന്‍റെ തെളിമയുള്ള എഴുത്ത്.
അതില്‍ മുങ്ങിയെടുക്കുന്ന ഈ വരികള്‍ക്കും ഉണ്ട് അതിന്റെ സൗന്ദര്യം.

A said...

"ഉടുക്കാ...ഡാഷുകള്‍!! " അത് കലക്കി. ആദ്യം ഒന്നന്തം വിട്ടു, ഏതു dictionary നോക്കണം എന്നറിയാതെ. പിന്നെ clue കിട്ടിയപ്പോള്‍ ശ്വാസം വീണു.

ഈ കുളത്തിന്റെ ഇതിഹാസം ശരിക്കും ആസ്വാദ്യകരം തന്നെ കേട്ടോ. ആ ഇടിച്ചു കളഞ്ഞ തറവാടിന്റെ എല്ലാ പുരാണവും അറിയുന്ന ജീവിച്ചിരിക്കുന്ന ഏക മെമ്പറാണ് അവള്‍. അവിടെ അലഞ്ഞു നടക്കുന്ന ആത്മാക്കളോട് അവള്‍ കിന്നാരം പറയുന്നുണ്ടാവും. ഒന്ന് സൂക്ഷിക്കുന്നതും നല്ലതാണ്.

പട്ടേപ്പാടം റാംജി said...

തുടക്കത്തില്‍ കുളം ഉഷാറായി. ആ കുളത്തിന്റെ ഫോട്ടോ അത് കൃത്യമായ മനസ്സ്‌ വരച്ചു. പിന്നെ കുളം ഒന്നിളകിയാടി..അവിടെ കുളത്തില്‍ കാണുന്ന തെങ്ങുകളും വൃക്ഷങ്ങളും ഒരു വലിയ അനുഭൂതി വിരിയിച്ചു. അവസാനം കുളം മയക്കത്തിലേക്ക്‌...ഉണരുന്നതും കാത്തിരിക്കുന്ന അവസാനിപ്പിക്കല്‍. അവിടെയും കുളത്തിന്റെ ചിത്രം..!!കുളം സംസാരിക്കുന്നതായി നേരിട്ട് അനുഭവിച്ചു.
ആ എഴുത്തും ചിത്രവും സമന്വയിപ്പിച്ചുള്ള രീതി ഒരു കലാകാരിയെ കാണിച്ചു തരുന്നു.
അഭിനന്ദനങ്ങള്‍.

Unknown said...

പ്രിയപ്പെട്ട ബ്ലോഗ്‌ സുഹൃത്തുക്കളേ...
നേരാം വണ്ണം എഡിറ്റ് ചെയ്യാന്‍ സാധിച്ചില്ല.
അക്ഷരത്തെറ്റുകളെ ഒരിക്കലും പൊറുക്കാത്ത ഞാന്‍ തന്നെ കുറെ തെറ്റുകള്‍ വരുത്തിയിരിക്കുന്നു.

ക്ഷമിക്കുക..ഞാന്‍ തിരക്കിലാണ്.
നാളെ രാവിലെ ഗള്‍ഫില്‍ പോകുന്നു.
അവിടെ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റില്‍ നെറ്റ് കിട്ടുമോന്നറിയില്ല..
അതുകൊണ്ട് തന്നെ ഒരു സ്പീഡ്‌ പോസ്റ്റാണിത്.

എട്ടുദിവസം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങും..
അതുവരേ..ക്കും
മഅസ്സലാമ...
പ്രാര്‍ഥനയോടെ എക്സ്പ്രാവാസിനി.

Elayoden said...

കുളവും, എഴുത്തും ചിത്രങ്ങളും വളരെ നന്നായി. ഇനി കുളം മയക്കത്തില്‍ നിന്നുണര്‍ന്ന കഥ കൂടി പോന്നോട്ടെ...ആശംസകള്‍..

Jazmikkutty said...

പ്രവാസിനി ഇതുവലിയ കടുംകൈ ആയിപോയി പകുതി വഴിയില്‍ കുളത്തിന്റെ കഥ നിര്‍ത്തി പോകാ...അവിടെ നെറ്റ് ഇല്ലാതിരിക്കില്ല ബാക്കി പെട്ടെന്ന് പോസ്റ്റണേ...
വലിയ എഴുത്തുകാരി ആണ് അല്ലേ...? കഥ ഒന്നാം നമ്പര്‍...

faisu madeena said...

ഹമ്മോ ..ഇതെന്തു പോക്കാ ടീച്ചറേ ....

പെട്ടെന്ന് എഴുതിയതാണെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു ...അപ്പൊ എല്ലാരും കൂടി അല്‍ ബൈക്ക്‌ അടിക്കാന്‍ പോവാണല്ലേ....തിരിച്ചു എപ്പോ വരും ??...ഒരു പത്തോ ഇരുപതോ പോസ്റ്റ്‌ ഇടാനുള്ള എന്തെന്കിലുമോക്കെയായി തിരിച്ചു വന്നാല്‍ മതി ...ഞങ്ങള്‍ ഇവിടെ ഒക്കെ ഉണ്ടാകും .....

പോയി വരിന്‍ ...മ അസ്സലാം ...പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ആരാധകര്‍ ...

ശ്രീനാഥന്‍ said...

രസകരമായി കുളക്കാഴ്ചകൾ, കുളക്കഥ!

Vayady said...

ഹാ! സംസാരിക്കുന്ന കുളം! നല്ല ഭാവനയുണ്ട്. അപ്പോള്‍ പരകായ പ്രവേശനം നടത്താനൊക്കെ അറിയാം അല്ലേ?

ഇന്റെര്‍നെറ്റ് കണക്ഷനൊക്കെ വേഗം ശരിയാക്കി എത്രയും പെട്ടെന്ന് ബ്ലോഗ് വീട്ടിലേക്ക് മടങ്ങി വരിക. ഞങ്ങള്‍ ഇവിടെ ഫോളോകൂട്ടില്‍ പ്രവാസിനിയുടെ കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുത്..

Pushpamgadan Kechery said...

pavam kulam.
katthirikkunnundakum...

ചാണ്ടിച്ചൻ said...

ബ്ലും...ബ്ലും...ഗ്ലും....ഗ്ലും
ഞാനാകെ തെറ്റിദ്ധരിച്ചു....
കുളം കഥകള്‍ ഇനിയും പോരട്ടെ....

അനീസ said...

ഇനിയുമുണ്ടോ കുളം കഥകള്‍ കുളം3 , കുളം4 etc ........., പെട്ടെന്ന് ഇട്ടതാണെങ്കിലും post കുളമായിട്ടില്ല

ആളവന്‍താന്‍ said...

ഹ ഹ കുളം പോസ്റ്റ്‌..!
അല്ല ഈ ചാണ്ടിക്ക് എല്ലാത്തിനും സംശയവും, തെറ്റിദ്ധാരണയും ആണ്.. ഇതെന്താ ഇങ്ങനെ?

kARNOr(കാര്‍ന്നോര്) said...

ബ്ലും...ബ്ലും...ഗ്ലും,,,ഗ്ലും പ്രവാസിനിച്ചേച്ചി മുങ്ങി.. പൊങ്ങുമോന്നു നോക്കാം . എന്റെ കൂടെ എണ്ണിക്കോ ഒന്ന്, രണ്ട്, മൂന്ന്....

mayflowers said...

എന്റെ പ്രവാസിനീ,
കുളത്തെ വെറുതെ വിടൂ..
ഗള്‍ഫുകാലത്തെ അനുഭവങ്ങള്‍ എഴുതരുതോ?

Asok Sadan said...

കുളം പറഞ്ഞ കഥ. സുന്ദരം.

ഒരു സിനിമ കാണാം എന്‍റെ ബ്ലോഗിലേക്ക് വരിക.

ഹംസ said...

ഞാന്‍ മിനിഞ്ഞാന്നു വന്നു വായിച്ചു പോയതാ.. അന്ന് കമന്‍റിടാന്‍ പറ്റിയില്ല ( തെറ്റുകാരന്‍ ഗൂഗിളല്ല ഞാന്‍ തന്നെ എനിക്ക് നല്ല ഉറപ്പുണ്ട് കാരണം അപ്പോഴാണ് ബോസ് പെട്ടന്ന് കടയില്‍ കയറി വന്നത് ലാപ്ടോപ്പ് മടക്കി വെച്ചത് ഓര്‍മയുണ്ട്.. പിന്നെ വന്നപ്പോല്‍ കമന്‍റ് പിന്നിട് ഇടാം എന്ന് കരുതി )

അന്നേ തോന്നിയതാ ഈ കുളത്തിന്‍റെ പടം കണ്ടപ്പോല്‍ ആ വെള്ളത്തിന്‍റെ തെളിമ കണ്ടപ്പോള്‍ ഒന്നു മുങ്ങിക്കുളിക്കണം എന്ന് .. ഇവിടെ ബോസിന്‍റെ റെസ്റ്റ് ഹൌസില്‍ സ്വിമിംങ്ങ്പൂളില്‍ മുങ്ങുമ്പോഴൊന്നും നാട്ടിലെ കുളത്തില്‍ മുങ്ങുന്ന സുഖം കിട്ടുന്നില്ലാന്നേ...

നല്ല എഴുത്തും

ഹാപ്പി ബാച്ചിലേഴ്സ് said...

കഴിഞ്ഞ പോസ്റ്റിന്റെ പേര് ഈ പോസ്ടിനിടൂ. കൊളമായി. ഹഹ ഹ!!
ചുമ്മാ പറഞ്ഞതാ. എന്നാലും പോസ്റ്റ്‌ കുളമായതാണ് ഇഷ്ടമായത്.
ഹും കുളമൊക്കെ കഥ പറയാന്‍ തുടങ്ങിയാല്‍........ ഹോ ആലോചിക്കുമ്പോ.....എന്തൊരു കുളിര്.....

ജയരാജ്‌മുരുക്കുംപുഴ said...

kulam unaranayi kaathirikkunnu..... aashamsakal.....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശൊഹ്!!!അല്പം വൈകി...
കുളവും കഥ പറഞ്ഞു തുടങ്ങിയോ...?
കലികാലം..പണ്ട് സ്കൂള്‍ അവധിക്കാലത്ത്
കുളത്തില്‍ കുളിക്കാനുള്ള മോഹം കൊണ്ട് ഞാനും കൂട്ടുകാരും കൂടി
വീടിനടുത്തുള്ള ഒരാളുടെ പറമ്പിലെ ഒരു വലിയ കുളം വൃത്തിയാക്കി .
ഞങ്ങള്‍ക്കെന്നും ചാടി മറിഞ്ഞ് അര്‍മാദിച്ചു കുളിക്കണം എന്ന കണ്ടീഷനില്‍ അയാളുടെ അനുവാദത്തോടെ.പുള്ളി വേഗം സമ്മതിച്ചു...ഓസിനു ഒരു കുളം വൃത്തിയാക്കി
കിട്ടുന്നതല്ലേ എന്നാലോചിച്ച് കാണും പാവം...
2 മാസത്തെ ഞങ്ങളുടെ ചാടി മറിയലില്‍ കുളം വീണ്ടും പഴയ പോലെ തന്നെയായി...ബാക്കി കഥകള്‍ക്കായി കാത്തിരിക്കുന്നു

ഐക്കരപ്പടിയന്‍ said...

അയ്യോ...ഞാന്‍ കൊളത്തില്‍ വീണേ, നീന്താന്‍ അറിയൂലെ... ആള്‍ക്കാരെ, മണ്ട്യര്യോ....ഇതൊക്കെയാണ് ഞാന്‍ കുളതോട് പറയുക.

ഇവിടെയൊരാളുടെ ഭാഷാ സൌന്ദര്യം കുളത്തില്‍ മുങ്ങിയപ്പോള്‍ അനാവൃതമായി ...അവ ഇതാണ്..
"ശാസനയോടെ എന്‍റെ കാലില്‍ തൊട്ടു.....ഉറക്കം വന്നിട്ടെന്നവണ്ണം ഒരോളമിട്ട് കുളമൊന്നിളകിയാടി...അതുവരെ അനങ്ങാതെ കഥ കേട്ടിരുന്ന കമുങ്ങുകളും തെങ്ങുകളും ചെറുതാളത്തില്‍ നൃത്തം വെച്ചുതുടങ്ങി...പരല്‍മീനുകള്‍ വെള്ളത്തില്‍ ചുഴികള്‍ തീര്‍ത്തു കൊണ്ട് പരക്കം പാഞ്ഞു...."
ഇക്കണക്കിനു പോയാല്‍ ബല്യ എഴുതുകാരിയാവുന്ന ലക്ഷണമുണ്ട്...നല്ല ഭാവന...ആശംസകള്‍..
പിന്നെ നമ്മളും ജിദ്ദയിലൊക്കെ ഉണ്ടേ...തിരക്കിനിടയില്‍
പറ്റുമെങ്കില്‍ വിളിക്കാന്‍ ഇതാ മൊബൈല്‍ നമ്പര്‍ 0501844241

Unknown said...

പദസ്വനം, ഹഫീസ്, നന്ദി,,കാത്തിരിക്കുക..
കുളം ഉണരട്ടെ,,

ബ്ലോഗി മോന്‍# നിങ്ങള്‍ക്കറിയില്ലെങ്കിലും ഉപ്പക്കറിയാം കെട്ടോ

ചെറുവാടി,,ബാക്കി വായിക്കാനും ഉണ്ടാകണം,

സലാം ഭായ്‌,,എന്‍റെ സ്വന്തം നിര്‍മിതിയായ ഉടുക്കാടാഷിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടി അല്ലെ..
അഭിപ്രായങ്ങള്‍ക്ക് നന്ദി,,

രാംജി സാറേ..ചിത്രങ്ങള്‍ക്കും എഴുത്തിനും നല്‍കിയ ഈ വലിയ പ്രോത്സാഹനത്തിനു അകമഴിഞ്ഞ നന്ദി പറയുന്നു..

എളയോടെന്‍,,കുളം ഉണര്‍ന്നാല്‍ അപ്പത്തന്നെ തുടരും,,

ജാസ്മിക്കുട്ടീ..വലിയ എഴുത്തുകാരിയൊന്നുമാക്കല്ലേ..
എഴുതുമ്പോള്‍ മനസ്സില്‍ വരുന്നത്.അത്രേയുള്ളൂ..കെട്ടോ..
മനസ്സിലോന്നും വന്നില്ലെങ്കിലോ..പിന്നെ ഒന്നുമില്ല താനും,,ശൂന്യം..
ഇതാണ് ഞാന്‍,എപ്പോ നില്‍ക്കുമെന്ന് എനിക്കറിയില്ല,,

ഫൈസൂ,,അഭിപ്രായത്തിന് നന്ദി,ചുറ്റുപാടും പോസ്റ്റ്‌ തിരയുന്ന തിരക്കിലാണ് ഞാന്‍,,
ഒന്നും ഒത്തു കിട്ടിയില്ല..

Unknown said...

ശ്രീനാഥന്‍ നന്ദി..

വായാടീ..ഫോളോകൂട്ടീന്നു പുറത്തിറങ്ങല്ലേ,,
ഞാന്‍ വൈകാതെയെത്തും..

പുഷ്പമങ്ങാട്,,,നന്ദി,,ഇനിയും വരണം,,

ചാണ്ടീ..മോനേ..
ങ്,ഹൂം......!

അനീസ,,ഉണ്ടല്ലോ..

ആളവന്താന്‍,,അതെ ഈ ചാണ്ടിയെന്താ ഇങ്ങനെ,,

മെയ്‌ ഫ്ലാവേര്‍ ,,,ഇപ്പോള്‍ തോന്നിയത്‌ ഇങ്ങനെ,,
ഗള്‍ഫ്‌ അനുഭവങ്ങളും എഴുതണം..
ശ്രമിക്കാം ട്ടോ..

കാര്‍ന്നോരെ..പൊങ്ങൂല അതുറപ്പാ..ഇത്രക്കങ്ങട്ട് മടുത്തോ എന്‍റെ പോസ്റ്റുകള്‍!
എന്നെ മുക്കിക്കൊല്ലാന്‍ മാത്രം!!?

അശോക്‌,, സിനിമ കണ്ടൂട്ടോ,,നന്നായി..

ഹംസ ഭായ്‌,,ഇപ്പോള്‍ പോയാല്‍ സുഖയിട്ടു മുങ്ങി ക്കുളിച്ചു പോരാം.വീട്ടില്‍ ആരുമില്ല..

ഹാപ്പികളെ..അങ്ങനെ കുളിരണ്ട..അതിനുമാത്രമൊന്നും പ്രതീക്ഷിക്കണ്ട കെട്ടോ..

റിയാസ്‌,,അങ്ങനെ ആ കുളം ചളമാക്കിയല്ലേ..
വൈകിയാണെങ്കിലും അഭിപ്രായം പറഞ്ഞതിന് നന്ദി,,

സലിം ഭായ്‌,, എന്‍റെ വരികള്‍ എടുത്ത്‌ പറഞ്ഞു പ്രത്യേകം അഭിനന്ദിച്ചതിനു ഒരു പാട് നന്ദി..

ജയരാജിനെ,,ഇടയ്ക്കുവെച്ച് വിട്ടു പോയി,,സോറി,
വന്നതിനു നന്ദി,,

Unknown said...

എന്റെ പ്രവാസിനീ,
രസകരമായി കുളക്കാഴ്ചകൾ ...
പ്രവാസകഥകളും കൂടുതല്‍ കുള കഥകളും പോരട്ടെ..!!

Unknown said...

താങ്ക്സ് ടോംസ്,,

Yasmin NK said...

കുറച്ചൂസം മുന്‍പ് ഞാനിവിടെ വന്നു നോക്കിയിരുന്നു.അന്നു കുളത്തീന്ന് കേറീട്ടുണ്ടായിരുന്നില്ല.ദേ..ഇന്നു കറങ്ങിക്കറങ്ങി ഇവിടെയെത്തീതാ..നന്നായി.ഭാവനയെ അയച്ച് വിട്ടേക്കുക.അതു മുങ്ങിത്തപ്പി എടുത്തോളും പവിഴവും മുത്തുകളും.ആശംസകള്‍

ശ്രീ said...

നന്നായി എഴുതി.

ആദ്യത്തെ ചിത്രവും ഇഷ്ടമായി

kARNOr(കാര്‍ന്നോര്) said...

ഹേയ് ഞങ്ങളെ കൊളത്തിന്റെ കരേൽ നിർത്തി ആളുമുങ്ങീന്നല്ലേ പറഞ്ഞത്. എന്തായാലും പൊങ്ങീലോ.. ഇല്ലേൽ ഒരു വാട്ടർപ്രൂഫ് ലാപ്റ്റോപ്പ് ആ കൊളത്തിലിടാൻ വാങ്ങി വച്ചിട്ടൊണ്ടാരുന്നു. എന്തായാലും പോസ്റ്റ് കിട്ടിയേ പറ്റു,

കുഞ്ഞായി | kunjai said...

നല്ല ഭാവന ,നല്ല എഴുത്ത്..ബാക്കി ഉടന്‍ എഴുതാന്‍ സാധിക്കട്ടെ
കുളത്തിന്റെ ചിത്രങ്ങളും ഇഷ്ടായി

സി. പി. നൗഷാദ്‌ said...

TEACHARE NAMMAL IVIDE UND KETTO CHILA PRSHNANGAL UND ATHAA IPPO SAJEEVAMALLAATHATHU ..KULAM PARANJATHU KATHAYO ATHOO..KAAZHCHAYO ..NANAAYI ENNU PARAYAAN PATTUMO ENNU NJAAN ALOJICHITTU ENTHAANU PARAYENDATHENNU VEENDU ALOJICHU ANGANE ALOJICHU VEENDUM IRIKKUKAYAAN,,ETHAAYAALUM MOSHAMALLA ENNUM PARAYATHIRIKKAAN VAYYATHA ORAVASTHAYILALLA NJAAN

Unknown said...

മുല്ലാ..നന്ദി മോളേ..
പിന്നെ,,മുത്തും പവിഴവും കിട്ടിയില്ലേലും മുങ്ങല്‍ തുടരും..
ഒരു പരലെങ്കിലും കിട്ടാതിരിക്കുമോ..

Unknown said...

ശ്രീ..നന്ദി,,
കുളം കാണാന്‍ ഇനിയും വരണം..

കാര്‍ന്നോരെ...അങ്ങനെ ഒരു ലാപ്ടോപ്‌ ഉണ്ടെങ്കില്‍
ഞാനിനി പൊങ്ങുന്നില്ല..

കുഞ്ഞായി,,,
കുഞ്ഞായിട്ടു തന്നെ കുളക്കരയില്‍ വരിക,,
കൂടുതല്‍ സന്തോഷം തോന്നും..
ചിത്രം കാണാന്‍ ഞാന്‍ വന്നത് കൊണ്ട് കാര്യമുണ്ടായി!!??

Unknown said...

നൌഷാദ്,,,എന്താ..ഒരോര്‍മക്കുറവില്ലായ്മക്കുറവ്!!
ബാധിച്ചപോലെ,,
എന്ത് പറ്റി സജീവതക്ക്??
ബ്ലോഗിനാണോ പ്രശ്നം?

നൌഷാദും ഫയ്സുവുമൊക്കെ ബ്ലോഗില്‍
സജീവമാകാതിരുന്നാല്‍ ബ്ലോഗുലകത്തിന്‍റെ രസച്ചരട്തന്നെ പൊട്ടും..
സുഖിപ്പിക്കാന്‍ പറഞ്ഞതല്ല..
എല്ലാം തമാശയായിട്ടെടുക്കാതിരിക്കുക..
കാര്യത്തില്‍ പറഞ്ഞതാണ്,,കേട്ടോ...

Gopakumar V S (ഗോപന്‍ ) said...

കുളത്തിനുമുണ്ടൊരു കഥ പറയാന്‍...കൊള്ളാം

Unknown said...

കുളം ഉഷരാണല്ലോ .. തെളിഞ്ഞ വെള്ളവുമായി നിറഞ്ഞു നില്‍ക്കുന്ന കുളം കാണുമ്പോള്‍ നീന്താന്‍ മോഹം (അറിയില്ലെങ്കിലും )... വെറുതെ ഒന്ന് കുളിച്ചു കയരാനെങ്കിലും ...
സ്വ്മ്മിങ്ങ്പൂളിനു വഴിമാറി കൊടുത്ത നാട്ടുകുളങ്ങള്‍ക്ക് പ്രണാമം ...
നല്ല എഴുത്ത് ... ആശംസകള്‍

HAINA said...

വായിച്ചു. നന്നായിരിക്കുന്നു.

Unknown said...

നാട്ടില്‍ പോയിട്ട് വേണം ഇത് പോലെ ഒരു കുളം എന്റെ നാട്ടില്‍ ഉണ്ട് .അതിന്റെ കഥ ചോദിക്കണം