കുളത്തിന്റെ കള്ളയുറക്കം കാരണം എനിക്ക് കഥ കേള്‍ക്കാനുള്ള മൂഡ് തന്നെ നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു.
ആ സന്തോഷക്കാഴ്ച എന്തെന്നറിയാനുള്ള ആകാംക്ഷ ഒന്ന്കൊണ്ട് മാത്രമാണ് ക്ഷമ കൈവിടാതെ ഞാനീ പടവുകളില്‍ ഇരിക്കുന്നത്,,
കാലുകള്‍കൊണ്ട് ഞാന്‍ കുളത്തെ തൊഴിച്ചുനോക്കി.,,,,,,,, ഒന്നനങ്ങുന്നുപോലുമില്ല.,, കൈകള്‍ വിടര്‍ത്തി
അതിന്റെ പള്ളക്കിട്ടു രണ്ടു കൊടുത്തപ്പോള്‍ അല്‍പ്പമൊന്നു നനഞ്ഞെങ്കിലും അതുകൊണ്ട് ഫലമുണ്ടായി എന്ന് പറയാം...
ഓളങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് പതിവ് വ്യായാമത്തിനൊന്നും
നില്‍ക്കാതെ കുളം അനക്കം നിര്‍ത്തി നേരെ കഥയിലേക്ക് തിരിഞ്ഞു..
പതിവു തെറ്റിച്ചുള്ള ഈ പെരുമാറ്റം എന്നിലും ഉത്സാഹം പടര്‍ത്തി,,,,
****************************
""ഹോ....സന്തോഷം സഹിക്കാനാകാതെ ഞാനെന്തൊക്കെ കാട്ടിയെന്ന് എനിക്ക് തന്നെ അറിയില്ല...
എന്റെ സന്തോഷം കൂട്ടുകാരെയും ബാധിച്ചു...കാര്യമറിയാതെ അവയും തലങ്ങും വിലങ്ങും പാഞ്ഞു,,,,തണുപ്പ് പറ്റിക്കിടന്നിരുന്ന കണ്ണാംചൂട്ടികളും ഓളങ്ങളില്‍ അമ്മാനമാടി. രസിച്ചു...
മൂന്നു പെണ്‍കുട്ടികള്‍!! തിളങ്ങുന്ന ഉടുപ്പുകളിട്ടു അവരെന്റെ നേര്‍ക്ക് ഓടി വരുന്നു...മൂത്തവള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ പ്രായമുണ്ടാകും...
മറ്റു രണ്ടാളും അവള്‍ക്കിളയവര്‍,,,
അവരുടെ ഒപ്പം ഓടിയെത്താന്‍ കഴിയാതെ ബേജാറിലും വെപ്രാളത്തിലും
ഓരോന്നും വിളിച്ചു പറഞ്ഞുകൊണ്ട് വല്ല്യുമ്മ പിറകെതന്നെയുണ്ട്,,
അന്നെനിക്കീ കരിങ്കല്ലുകൊണ്ടുള്ള അരഞ്ഞാണമില്ല...
ഇപ്പഴത്തെക്കാളും മെലിഞ്ഞിട്ടുമാണ്.. ആകെയുള്ളത് മണ്ഭിത്തികൊണ്ടുള്ള ചുററരഞ്ഞാണം മാത്രം...
എന്റെ നീല നിറം മാത്രം അന്നും എന്നെ സുന്ദരിയാക്കിയിരുന്നു,,,
വല്ല്യുമ്മ കിതച്ചുകൊണ്ട് എനിക്കരികിലെത്തിയപ്പോഴെക്കും കുട്ടികള്‍ എന്നെ കയ്യെത്തിച്ചു തൊടാനുള്ള ശ്രമത്തിലായിരുന്നു,,,
വല്ല്യുമ്മാന്റെ വിലക്കുകള്‍ വകവെക്കാതെ അവരെന്നെ
എത്തിപ്പിടിച്ചു ഇക്കിളിയാക്കി,,,വളരെ നാളുകള്‍ക്കുശേഷം ഞാന്‍ വീണ്ടും
സന്തോഷത്തിലേക്കു തിരിച്ചു വന്നതു അന്നാണ്..
കുട്ടികളെ അധികനേരം എനിക്കരികെ നിര്‍ത്താന്‍ വല്ല്യുമ്മാക്ക് ധൈര്യം പോരായിരുന്നു,,,അവര്‍ അവരെ നിര്‍ബന്ധിച്ചു വീട്ടിലേക്കു കൊണ്ടുപോയി,,,,,
അവരുടെ കളിചിരികള്‍ക്ക് കാതോര്‍ത്ത് ഞാന്‍ വീണ്ടും അനങ്ങാതെ കിടപ്പായി,,,
അന്ന് രാത്രി മഴയുടെ വരവൊന്നും കണ്ടില്ല,,,സുഖമായിട്ടൊന്നുറങ്ങി,,,
രാവിലെ കുട്ടികളുടെ വരവ് പ്രതീക്ഷിച്ചെങ്കിലും ആരും ആ വഴിക്കു വന്നതേയില്ല,,,,
ഉച്ചയായപ്പോഴേക്കും മാനം കറുത്തുതുടങ്ങി...മേഘങ്ങള്‍ എനിക്കുമേല്‍ നിഴല്‍ വീഴ്ത്തി,,,,തലക്കുമീതെ കറണ്ടുകമ്പികള് ഗൌരവഭാവം കൈകൊണ്ട് ....നിശ്ചലമായി നിലകൊണ്ടു,,,
ചറപറായെന്നു മഴ തുടങ്ങിയത് പെട്ടെന്നായിരുന്നു,,,തുള്ളിക്കൊരുകുടമെന്നോണം അതെന്നിലേക്ക് പതിച്ചു,,,
നെഞ്ച് വിരിച്ചുകിടന്നു ഞാന്‍ മഴയെ സ്വാഗതം ചെയ്തു,,,""
അതിന്റെ ഓരോ തുള്ളികളും വര്‍ദ്ധിച്ച സന്തോഷത്തോടെ ഞാന്‍ ഏറ്റുവാങ്ങി..."""
***************************
കുട്ടികള്‍ പിന്നെ വന്നില്ലേ...എന്ന എന്റെ ആകാംക്ഷ നിറഞ്ഞ നോട്ടം കണ്ടാകണം കുളം തന്റെ കള്ളയുറക്കം വേണ്ടെന്നു വെച്ചു,,മൌനിയായി..
കുളം പറയാന്‍ തുനിയുന്നത് കണ്ടു ഞാനൊന്നു ഇളകിയിരുന്നു,,,
**************************
""വൈകുന്നെരത്തെ തെളിഞ്ഞ കാലാവസ്ഥയേകിയ സുഖത്തില്‍ പുതിയൊരു മഴയുടെ തലോടല്‍ സ്വപ്നം കണ്ടുകിടക്കുകയായിരുന്നു,,,ഞാന്‍...!
കനത്തൊരു പുരുഷശബ്ദം സ്വപ്നത്തെ കീറിമുറിച്ചു എനിക്കരികിലെത്തി,,,,,
പെട്ടെന്ന് ഞെട്ടിത്തെറിച്ച എനിക്കെന്റെ ഓളങ്ങളുടെ നിയന്ത്രണം കൈവിട്ടുപോയി...
കരകളില്‍ പോയലച്ചലച്ചെനിക്ക് ശ്വാസം മുട്ടി,,
കണ്ണാം ചൂട്ടികള്‍ അച്ചാലും മുച്ചാലും പാഞ്ഞു,,,
പരലുകള്‍ ഓളങ്ങളില്‍
എനിക്കൊപ്പം കരയില്‍ ചെന്നലച്ചു വീണു,,,
കിതപ്പൊന്നടങ്ങിയപ്പോള്‍ ഞാന്‍ പൂര്‍വസ്ഥിതി വീണ്ടെടുത്തു.
വന്നവരാരെന്നുകൂടി മനസ്സിലായപ്പോള്‍ പേടി സന്തോഷത്തിന് വഴി
മാറുകയും ചെയ്തു..
പെണ്‍കുട്ടികള്‍ മൂന്നാളും,,,പിന്നെ എന്റെ ഉടമസ്ഥനും ഗല്ഫുകാരനുമായ
അവരുടെ അമ്മാവനും,!!!
ഒരാഴ്ചയായി മൂപ്പര് വന്നിട്ട്,,,
വന്നതുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാ ബഹളങ്ങള്‍!
പക്ഷെ കുളക്കരയിലേക്ക് ഇതുവരെ ആരും
എത്തിനോക്കിയിരുന്നില്ല,,
എന്തായാലും ഈ കുട്ടികള്‍ സ്നേഹമുള്ളവരാ.....
ഇനി എനിക്ക് കൂട്ടായി ഇവരുണ്ടായിരിക്കും കുറച്ചു നാള്,,,
ഇവരെ ഓളങ്ങളില്‍ അമ്മാനമാടിക്കണം,,,
താഴോട്ട് പോകാതെ മാറില്‍ കിടത്തി കളിപ്പിക്കണം,,,
***
ബ്ധുംംം... . !!!!!!!!!!!
***
""ഓരോന്നാലോചിച്ച് പരിസരം മറന്ന,, എന്റെ നെഞ്ചിന്‍കൂട് തകര്‍ത്തുകൊണ്ട് എന്തോ ഒന്ന് വന്നു വീണത് പെട്ടെന്നായിരുന്നു...,,,
ആദ്യമൊന്നമ്പരന്നെങ്കിലും
ഞാന്‍ പേടി പുറത്തുകാണിക്കാതെ അനങ്ങാതെ നിലകൊണ്ടു,,,,
അപ്പോഴേക്കും എനിക്ക് സംഗതി പിടികിട്ടി,,ഞാന്‍ പറഞ്ഞിരുന്നല്ലോ
കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഞങ്ങള്‍ കുളങ്ങളുടെ കഴിവിനെപറ്റി..""
******************
ഇതും പറഞ്ഞു കുളം എന്നെ നോക്കി കണ്ണിറുക്കി,,,കറക്റ്റ് എന്റെ കണ്ണില്‍
തന്നെ അവളാ വെള്ളം തെറിപ്പിച്ചു,,
കണ്ണ് തിരുമ്മുന്ന എന്നെ ഒന്നുമറിഞ്ഞില്ല എന്നമട്ടില്‍ ഒന്നു നോക്കിയിട്ട്
പെട്ടെന്ന് കഥ തുടര്‍ന്നു,,
***********
""എന്റെ ഉടമസ്ഥന് മൂന്നുപേരെയും,, കാറ്റ് നിറച്ച ആ കുഞ്ഞു ബോട്ടിലേക്ക് പിടിച്ചു കേറ്റി....
ബോട്ട് പള്ളയിലൂടെ ഉരസിനീങ്ങുമ്പോള് ഞാന്‍ ഇക്കിളികൊണ്ട് ഓളങ്ങളുയര്‍ത്തി,, ഓളങ്ങള്‍ക്കൊപ്പം പൊങ്ങുന്ന ബോട്ടിലിരുന്ന്
അപ്പോഴൊക്കെയും കുട്ടികള്‍ പേടിച്ചു കൂകി വിളിച്ചു,,,
ഈ കളി എത്രനേരം തുടര്‍ന്നെന്നു എനിക്കൊര്മയില്ല,,,അത്രത്തോളം ലയിച്ചു പോയിരുന്നു ഞാന്‍"""
"'അമ്മാവന് കുട്ടികളെ വിളിച്ചപ്പോള്‍ മാത്രമാണ് അതുവരെ സന്തോഷത്തില്‍ ആറാടിയിരുന്ന എനിക്ക് സമയവും കാലവുമൊക്കെ ഓര്‍മയിലെത്തിയത്,,,
നോക്കുമ്പോള്‍ അവര്‍ വീട്ടിലേക്കുള്ള വഴിയിലെത്തിയിരുന്നു,,
നാളെയും അവര്‍ വരണേ...എന്ന് മനസ്സിരുത്തി പ്രാര്‍ഥിച്ചശേഷമാണ്..ശ്വാസം നേരെ വിട്ടത്,,
ഈ മീന്‍ കുഞ്ഞുങ്ങളിതെവിടെ പോയി,,,എന്നമ്പരന്നപ്പോഴാണ് ഒരുമൂലയില്‍ ആടിക്കളിക്കുന്ന കുഞ്ഞു ബോട്ടും അതിനുചുറ്റും പരക്കം പായുന്ന പരല്മീനുകളെയും കണ്ടത്,,,
കണ്ണാംചൂട്ടികളുടെ പരാക്രമം കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല..
അവരെന്റെ ചുമരില്‍ പറ്റിക്കിടക്കുന്നകൂട്ട് ബോട്ടില്‍ പറ്റിപ്പിടിച്ചു
കിടക്കാനുള്ള ശ്രമത്തിലാണ്.
റബ്ബര്‍ ബോട്ടില്‍ പിടുത്തം കിട്ടാതെ തെന്നി വീഴുന്നു,,
എന്റെ ചിരി കൂടി ആയപ്പോള്‍ പറയുകയും വേണ്ട,,
കളിയും ചിരിയുമായി,,
എനിക്കു ക്ഷീണം ബാധിച്ചു തുടങ്ങിയിരുന്നു,,,
ഞാന്‍ മയങ്ങാന്‍ തുടങ്ങിയപ്പോള്‍,,,,എല്ലാവരും നിശബ്ദരായി...
പരല്മീനുകള് പതിവുപോലെ ഒരിടത്ത് കൂട്ടത്തോടെ ഉറക്കമായി,,,
കണ്ണാംചൂട്ടികള്‍ മണ്‍ചുമരു ചേര്‍ന്ന്കിടന്നു മയങ്ങി,,
ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു """".
************************
ഇതു പറഞ്ഞ്തീരേണ്ട താമസം കുളം ഉറങ്ങിക്കഴിഞ്ഞിരുന്നു,,,
കഥയില്‍ ഇടയ്ക്കിടെ വരുന്ന ഈ ഉറക്കമാണ് എല്ലാം കുളമാക്കുന്നത്!!?
ബാക്കികൂടി ഒന്ന് പറഞ്ഞു തുലച്ചിരുന്നെങ്കില്‍ എന്റെ ഈ കാത്തിരുപ്പിനൊരു അവസാനമുണ്ടായേനെ,,,
മാനം വീണ്ടും കറുക്കാന്‍ തുടങ്ങിയിരുന്നു....തെങ്ങിന് തലപ്പുകള്‍ കാറ്റില്‍ മെല്ലെ ആടാന്‍ തുടങ്ങി,,,കമുങ്ങുകളും വൃക്ഷങ്ങളും അതില്‍ പങ്കുചേര്‍ന്നു..
ഈ മഴ പെയ്യും മുമ്പേ ,,, കുളമുണര്ന്നു കഥയുടെ ബാക്കി പറയുമെന്നുതന്നെ പ്രതീക്ഷിച്ചു ഞാന്‍ പടവുകളില്‍ കാത്തിരിപ്പ് തുടര്‍ന്നു..
****************************
.
51 comments:
ഇനിയും ഈ കാത്തിരുപ്പ് എത്ര നാള്!!??
എനിക്കു മടുത്തു,,,
ഉറങ്ങാതെ കാത്തിരുന്നത് നന്നായി..
അതു കൊണ്ട് കുളം ഉണര്‍ന്ന കാര്യം ആദ്യമേ അറിയാന്‍ പറ്റി.
ഞാനും ആ കുളക്കടവില്‍ ഉണ്ടായിരുന്നോ എന്നു തോന്നി പോയി...
അത്ര മനോഹരമായി അവതരിപ്പിച്ചു....
ബാക്കി കഥകള്‍ക്കായി കാത്തിരിക്കുന്നു..
വീണ്ടും ഞാന്‍ തന്നെ വന്നു ഉത്ഘാടനം ചെയ്തിരിക്കുന്നു....സന്തോഷമായില്ലേ..,
എന്റെ പ്രിയ ഇത്തക്കും കുടുംബത്തിനും എല്ലാ പുതുവല്സരാശംസകും നേരുന്നു.
എല്ലാ, നമ്മള് രണ്ടു പേരും ഓരോ കുടുക്കില്‍ പെട്ടപോലെ ആണെല്ലോ..നിങ്ങളീ കുളത്തിലും ഞാന സ്പെയിനിലും കുടുങ്ങിയ മട്ടാണ്. .....ഹീ ഹീ ഹീ...
റിയാസ് എന്നെ പറ്റിച്ചു...പാരയായി പോയി റിയാസേ...
"കിതപ്പൊന്നടങ്ങിയപ്പോള്‍ ഞാന്‍ പൂര്‍വസ്ഥിതി വീണ്ടെടുത്തു.
വന്നവരാരെന്നുകൂടി മനസ്സിലായപ്പോള്‍ പേടി സന്തോഷത്തിന് വഴി
മാറുകയും ചെയ്തു..
പെണ്‍കുട്ടികള്‍ മൂന്നാളും,,,പിന്നെ എന്റെ ഉടമസ്ഥനും ഗല്ഫുകാരനുമായ
അവരുടെ അമ്മാവനും,!!!"
ഏതായാലും കുളത്തിനു പേടി മാറി സന്തോഷമായല്ലോ.. പിന്നെ കണ്ണാംചൂട്ടികളുടെ ഇടക്കിടെയുള്ള കളി രസമായിട്ടോ.
"കണ്ണാം ചൂട്ടികള്‍ അച്ചാലും മുച്ചാലും പാഞ്ഞു"
അച്ചാലും മുച്ചാലും എന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്നാണോ..
കുളത്തിനെ അധികം ഉറക്കാതെ ബാക്കി കഥകള്‍ പോന്നോട്ടെ..
കുളം കാണാനിഷ്ടമാ, ഇറങ്ങാൻ പേടിയാ,,, നീന്താനറിയില്ല;;; അതുകൊണ്ട് മുങ്ങിയാൽ പിന്നെ ഈ ബ്ലോഗ് വായിക്കാൻ പൊങ്ങിവരില്ല.
ആ കുളക്കടവില്‍ ഒരു കൊച്ചു കുട്ടിയായിരുന്ന് സ്വപനം കൊതി തോന്നുന്നു...
ഇനിയും ഈ കാത്തിരുപ്പ് എത്ര നാള്!!??
എനിക്കു മടുത്തു,,,
എനിക്കും ചെറുതായി മടുത്തു തുടങ്ങിയോ എന്നൊരു സംശയം പാറുവമ്മേ.....
ഹോ എന്റെ കുളമേ...?
നീ ഈ കഥ പറഞ്ഞു വല്ലാതെ കൊതിപ്പിക്കല്ലേ ഞാനൊരു ടികെറ്റും എടുത്ത് ദേ അവിടെ എത്തും
അല്ലെങ്കില്‍ത്തന്നെ നിന്നെ ഇക്കിളിയാക്കാന്‍ വന്ന കുട്ടികളുടെ വലിയുമ്മ ഈ ഭൂ ലോകം മൊത്തം പുസ്തക ശേഖരം കാട്ടി കൊതിപ്പിച്ചത് നീ മറന്നു കാണില്ല ഒരു കാറ്റും മഴയും ഉള്ള ദിനം ഞാനും നിന്നെ ഇക്കിളിയാക്കാന്‍ അവിടെ എത്തും എന്തായാലും കുളമേ നീയായി കഥ പറയുന്നതില്‍ കഥാകാരിയോ ?കാരനോ ..?ആരായാലും വിജയിച്ചിരിക്കുന്നു വെത്യസ്തമായ ഈ കഥ എന്നെ വല്ലാതെ അത്ഭുത പ്പെടുത്തുന്നു
പ്രവാസിനി, കുളം ഇത്ര മനോഹരമായി കഥ പറയുമ്പോള്‍ കാത്തിരിക്കുന്നതിനും ഒരു പ്രത്യേക സുഖം ഉണ്ട്..കഥ തുടരു..
നമ്മളൊന്നും വലിയ എഴുത്തുകാര്‍ അല്ലാത്തത് കൊണ്ട് കണ്ട സ്പയിനിലോ കുളത്തിലോ മദീനയിലോ ഒക്കെ പോയി കുടുങ്ങാം ..എന്നിട്ട് നമുക്ക് തന്നെ അങ്ങോട്ടും ഇങ്ങോട്ടും പരസപരം വായിക്കുകയും ചെയ്യാം ...മടുക്കുകയൊന്നും വേണ്ടാ ...പിന്നെ എഴുതുന്ന നിങ്ങള്‍ തന്നെ മടുത്തു എന്ന് പറഞ്ഞാല്‍ വായിക്കുന്ന ഞങ്ങള്‍ക്കും മടുക്കും ..ഇനി ഇത് മടുത്തു എങ്കില്‍ മക്കള്‍ കാണാതെ ആ തൊടിയിലെക്കൊന്നിരങ്ങൂ...കാമറ എടുക്കാന്‍ മറക്കണ്ടാ ..
പിന്നെ മോന് ഉമ്മാക്കിട്ടു നല്ല താങ്ങ് താങ്ങുന്നുണ്ട് വല്ല ബിരിയാണിയോ നെയ്ചോരോ ഉണ്ടാക്കി കൊടുത്തു ഇപ്പൊ തന്നെ നിര്‍ത്തിച്ചാല്‍ അധികം 'കുളമാവില്ല".....!!!
ഈ പോസ്റ്റില്‍ കാമെറ മേലോട്ട് കണ്മിഴിച്ചിട്ടുണ്ട്. ആ തെങ്ങുകള്‍ക്കും എന്തൊക്കെയോ പറയാനുണ്ട്. കഥകള്‍ ഒരിക്കലും തീരുന്നില്ല എന്നതാണ് സന്തോഷം
ഈ മഴ പെയ്യും മുമ്പേ ,,, കുളമുണര്ന്നു കഥയുടെ ബാക്കി പറയുമെന്നുതന്നെ പ്രതീക്ഷിച്ചു ഞാന്‍ പടവുകളില്‍ കാത്തിരിപ്പ് തുടര്‍ന്നു..
ഞാനും ....!
മടുപ്പ് വേണ്ട... ഇനിയും കേട്ടോളൂ! കുളം പറ്റിക്കും. ആവഴി പോകുന്ന മറ്റാര്‍ക്കെങ്കിലും വിളിച്ചുവരുത്തി കഥയങ്ങ് പറഞ്ഞുകൊടുക്കും. മറ്റാരുടെയെങ്കിലും കയ്യില്‍ പെട്ടാല്‍ പിന്നെ കഥ കേള്‍ക്കാന്‍ നമുക്കും കഴിയില്ല. കുളത്തിന്റെ 'കഥ' തീരുന്നതുവരെ കേട്ടുപറഞ്ഞോളൂ! ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കാം...
എല്ലാ ഭാവുകങ്ങളും!
കുളം വീണ്ടുമുണര്‍ന്നത് അറിയാന്‍ വൈകിപ്പോയി. എഴുത്ത് തുടരൂ.
പുതുവത്സരാശംസകള്‍.
കഴിഞ്ഞ പോസ്റ്റില്‍ വന്ന് കമന്റി പോയപ്പോള്‍ ഞാന്‍ കരുതിയതാ അടുത്ത ഭാഗം നേരത്തെ വന്ന് വായിക്കണമെന്ന് കാരണം ഒരുപാട് പേര് അഭിപ്രായം പറഞ്ഞു കഴിഞ്ഞ് പിന്നെ പറയുമ്പോള്‍ അത് കോപിയടിയായി മറ്റുള്ളവര്‍ക്ക് തോന്നാം.. പിന്നെ മുന്‍പെ പറഞ്ഞവരുടെ ഒന്നും രീതി സ്വീകരിക്കാതെ ഞാന്‍ ഒരു കുളത്തിന്റെ വേദന കണ്ടത് ചുരുക്കി പറയാം ..
>>> “കുക്കുര്ണി“ ( കുളത്തിന്റെ പേരാണ് ) ഞങ്ങള്‍ സ്കൂള്‍ വിട്ട് വന്ന് പുസ്തകം പുരക്കക്കത്തെക്കെറിഞ്ഞ് ഓടി പോവുന്നത് കുക്കുര്ണിയില് ചാടാനാണ് .. ഓടുമ്പോള്‍ തന്നെ ട്രൌസറിന്റെ ബട്ടന്‍സ് അഴിച്ചു കൊണ്ടാവും ഓട്ടം കുക്കുര്ണിയുടെ അടുത്ത് എത്തുമ്പോഴെക്കും ടൌസര്‍ അഴിഞ്ഞു താഴെ എത്തിയിട്ടുണ്ടാവും പിന്നെ ഉയരത്തു നിന്നും ഒറ്റ ചാട്ടമാണ്.. അടിയില്‍ പോയി കാല് കുത്തി മുകളിലേക്ക് കുതിച്ച് .. ...വീണ്ടും കരയില്‍ കയറി വീണ്ടും ചാടി ..സൂര്യാസ്തമയം വരെ കുക്കുര്ണിയില് തന്നെ കുത്തി മറിയും ... താത്തമാര് കരയില്‍ ഇരുന്നു അലക്കുന്നുണ്ടാവും .. വെള്ളത്തില്‍ കിടന്ന് മറിയുന്നത് കാണുമ്പോള്‍ അവര്‍ വഴക്ക് പറയും ....ആരു കേള്‍ക്കാന്‍ കുളം നിറയെ ഞങ്ങള്‍ ആര്മാദിക്കുകയാവും ....
ഒരു ദിവസം കുക്കുര്ണിയുടെ കരയില്‍ എത്തിയപ്പോള്‍ എന്തോ പന്തികേട് തോന്നി... മീനുകള്‍ എല്ലാം ചത്ത് പൊന്തിയിരിക്കുന്നു.. അടുത്ത വളപ്പില്‍ ജോലി ചെയ്തിരുന്ന ഒരു ഇക്ക പറഞ്ഞു മക്കളെ ചാടല്ലെ അതില്‍ “നഞ്ഞ്” ( വിഷം ) കലക്കിയിരിക്കുന്നു.. എന്ന് .. ദ്രോഹികള്‍ മീന്‍ പിടിക്കാന്‍ വേണ്ടി നഞ്ഞ് കലക്കി അവര്‍ക്ക് വേണ്ടത് പിടിച്ച് പോയിരിക്കുന്നു.. ബാക്കിയുള്ളവ ചത്ത് വീര്‍ത്ത് പൊന്തിയിരിക്കുന്നു.. സങ്കടത്തോടെ ഞങ്ങള്‍ മടങ്ങി പഞ്ചായത്ത് കിണറിന്റെ ഓരത്ത് വെച്ച് ഉമ്മ കുളിപ്പിച്ച് തരുമ്പോഴും കുക്കുര്ണിയില് ചാടാന്‍ പറ്റാത്ത വേദന ആയിരുന്നു മനസ്സില്‍ .. പിന്നെ കുറെ കാലം ആ കുളത്തിലെ വെള്ളം പച്ച പൂപ്പല്‍ കെട്ടി.. നാറ്റം തുടങ്ങി പരിസരത്തുകൂടി പോവാന്‍ പറ്റാത്ത വിധമായി കിടക്കും
വീണ്ടും മഴക്കാലം വന്നാല്‍ കുക്കുര്ണി നിറഞ്ഞൊഴുകുന്നതോടെ ഞങ്ങള്‍ക്ക് സന്തോഷമാവും ഒപ്പം കുക്കുര്ണിയും ,,
ഞങ്ങളെ കുക്കുര്ണി മാടി വിളിക്കും ഞങ്ങളുടെ കൂടെ ചാടികളിക്കും .. കുക്കുര്ണിയെ വല്ലാതെ വേദനിപ്പിച്ചാല്‍ ചിലപ്പോള്‍ മൂക്കിലൂടെ കുറെ വെള്ളമൊക്കെ കയറ്റി ഞങ്ങളെ കുറെ തുമ്മിപ്പിക്കും .. എന്നാലും ഞങ്ങളെ നല്ല ഇഷ്ടമായിരുന്നു കുക്കുര്ണിക്ക് ...
ഈ അടുത്ത് ഞാന്‍ അതിലൂടെ പോവുമ്പോള്‍ .. പാടത്തിനോട് ചേര്‍ന്നുള്ള കുക്കുര്ണിയില് ആരും കുളിക്കാതെ .. കുട്ടികള്‍ ചാടി കളിക്കാതെ .. സാമൂഹ്യ വിരുദ്ധര്‍ക്ക് തന്തോന്നിത്തരം കാണിക്കാനുള്ള ഒരു ഇടമായി മാറിയിരിക്കുന്നു .... എന്തോ കണ്ടപ്പോള്‍ വല്ലാതെ വേദന തോന്നിയിരുന്നു......
---------------------
എന്റെ കമന്റ് ബോറായോ ആവോ..... സാരമില്ല ... ...... അതുകൊണ്ട് മടുപ്പ് ഒന്നുമില്ലാതെ പോരട്ടെ അടുത്ത ഭാഗവും ....
വീണ്ടും ഉറങ്ങിയോ...!!
ഞങ്ങള്‍ ഒരുപാട് പേര് കാത്തിരിക്കുന്നു എന്ന് പറഞ്ഞു നോക്ക്,ചിലപ്പോള്‍ കുളം ഉണര്‍ന്നലോ.....
ഭംഗിയായിട്ടുണ്ട്,ആശംസകള്‍.......
കുളത്തെ ഉണര്‍ത്തുന്ന വിദ്യ രസകരമായി !
തൊഴിച്ചിട്ടും ഉണര്‍ന്നില്ലെങ്കില്‍ വേറെ എന്തൊക്കെ വിദ്യ കിടക്കുന്നു കൈയില്‍ ,
അല്ലെ പ്രവാസിനി...
തുടര്‍ന്നോളൂ ...
രസകരമാവുന്നു .
ഹലോ ഹലോ.. നേരം വെളുത്തു കുളമേ .. ഉണരൂ..
കുളത്തിന്റെ കഥ ബാക്കികൂടി കേള്‍ക്കാന്‍ തിടുക്കമായി..
ഹംസക്കാ,‘കുക്കുര്ണി’ഓര്‍മ്മകളെ ഉണര്‍ത്തി
ഇഷ്ടമായി.
പുതുമയുള്ള കഥയായി കുളം പറയുന്ന കഥ... ആശംസകള്‍...
ഒന്നിച്ച് വായിക്കാം, ഇന്നിത്തിരി സമയം വൈകി
കുളത്തിന്റെ കഥ പറച്ചില് തുടരുക തന്നെയാണ്..
ഞാന്‍ കഴിഞ്ഞ ലക്കം മുതലാണ് വായിച്ചു തുടങ്ങിയത്.
കുളം പറയുന്ന കഥയ്ക്ക് മാറ്റ് കൂട്ടാന്‍ ഈ ചിത്രങ്ങളും സഹായകമാകുന്നു.
പിന്നെ, ഹംസിക്ക പറഞ്ഞ കുക്കര്ണി ആ മനസ്സില്‍ ഇന്നും മരിക്കാത്ത ഓര്‍മ്മകളിലെ ബാല്യത്തെയാണ് വരച്ചിട്ടത്.. മുമ്പൊരു 'ചേലാ കര്‍മ്മം' ചെയ്ത 'കഥ' അദ്ദേഹത്തിന്റെതായി വായിച്ചിരുന്നു. ആ വായനയിലെ നോവിനെ അറിഞ്ഞ എനിക്ക് ഈ കുസൃതിയില്‍ അനല്പമായ സന്തോഷം അനുഭവപ്പെടുന്നു.
പ്രവാസിനിയോടായി വീണ്ടും.. കഥകള്‍ നുണയെന്നും, ആ അര്‍ത്ഥത്തില്‍ കഥാകൃത്തുക്കള്‍ നുണയന്മാരെന്നും ഒരു അഭിപ്രായത്തെ കേള്‍ക്കുന്നുവല്ലോ..!! ഇതില്‍ വല്ല സത്യവുമുണ്ടോ...?
##റിയാസ്,,ആദ്യകമന്റിനു നന്ദി,
അപ്പൊ കുളക്കരയില്‍ തന്നെ ഉണ്ടായിരുന്നു അല്ലെ..
##സലിം ഭായ്,,അത് നന്നായി,,കഴിഞ്ഞ കുളക്കഥക്ക് ഒരു ആമുഖപ്പോസ്റ്റ് എഴുതുന്ന എന്നെ വെട്ടിച്ചു നിങ്ങള്‍ ചാടി വീണത് ഞാന്‍ മറന്നിട്ടില്ല,,
ഹ..ഹ..ഹാ..
കുളത്തില്‍ ചാടിയില്ലേ,,ഇനി നനഞ്ഞു തന്നെ കേറാം അല്ലെ..
അതുപോലെ സ്പെയ്നില്‍നിന്നും പെട്ടെന്ന് മടങ്ങണ്ട..
##എളയോടെന്‍,,വിശദമായി തന്നെ പറഞ്ഞിട്ടുണ്ടല്ലോ..സന്തോഷമുണ്ട്..
അച്ചാലും മുച്ചാലും വല്ല്യുമ്മ പറഞ്ഞിരുന്നതാണ്.
അര്‍ഥം അതുതന്നെയാണ്..
##മിനി,,നന്ദി,,
എനിക്കും ഇങ്ങനെയാ,,പിന്നെ കഥ കേള്‍ക്കാന്‍ ഇരിക്കുകയല്ലാതെ നിവ്ര്ത്തിയില്ലല്ലോ..
##മേയ്ഫ്ലവെര്,,ഒരു ദിവസം വന്നോളൂ..
മനസ്സൊന്നു ചെറുപ്പമാക്കിയാല്‍ മതി,,പിന്നെ കുഞ്ഞു സ്വപ്നങ്ങള്‍ കാണാന്‍ ഒരു പ്രയാസവും കാണില്ല.
പടം പിടിക്കുന്നതിനിടയില്‍ കുളത്തില്‍ വീണു കുളമാവാതെ നോക്കണേ!
നവവത്സരാശംസകള്‍
##ചാണ്ടിക്കുഞ്ഞേ,,മോനേ..
എന്നതാടാ...നീയിപ്പറേന്നെ,,എന്നാത്തിനാ പിന്നെ ഈ കുളക്കരേലോട്ട്ങ്ങനെ വരുന്നേ..
മടുത്തെങ്കി വരേണ്ട,,
പാറുവമ്മക്ക് ഒരു പെണക്കോമില്ല..ട്ടോ..
##സാബീ,,ഈ പ്രശംസക്ക് ഞാനോ കുളമോ അര്‍ഹ!
അറിയില്ല,, എന്നാലും വല്ലാതെ സന്തോഷിപ്പിക്കുന്നു സാബിയുടെ വാക്കുകള്‍,
ആ വല്ല്യുമ്മയൊക്കെ എന്നോ മരിച്ചു,
ടിക്കെറ്റ് ധൈര്യമായിട്ടെടുത്തോളൂ..
##ജസ്മിക്കുട്ടീ..നിങ്ങളൊക്കെ കാത്തിരിക്കാനുണ്ട് എന്നത് തന്നെയാണ് എന്റെ എഴുത്തിന്റെ ധൈര്യം തന്നെ..
##ഫ്യ്സൂ,,പറഞ്ഞപോലെ ഞാനീ കുളത്തില്‍ ചാടിപ്പോയി..നീന്താന്‍ പോലും അറിയാതെ കുഴങ്ങിയിരിക്കുന്നു.
ഇനിയുള്ള ഭാഗം കുളത്തെ ഉറങ്ങാന്‍ സമ്മതിക്കാതെ പറയിക്കണം..
മോന് എന്നെ കാണാതെ പോസ്റ്റിട്ടു കളിക്കുന്നു.
ക്രിസ്മസ് ലീവ് കഴിഞ്ഞു,ഇനി അവന്റെ പോസ്ട്ടിടല് ഞാന്‍ നിര്‍ത്തുന്നുണ്ട്..
പിന്നെ ക്യാമറ തൊക്കില്തന്നെയാണ് എപ്പോഴും..
##സലാം ഭായ്,,കേമറ മേലോട്ടും താഴോട്ടുമൊക്കെ കണ്മിഴിക്കും,,എടുക്കുന്നത് ഞാനല്ലേ,,
ചെലപ്പോ എടുത്തു കഴിഞ്ഞു നോക്കുമ്പോ മുക്കും മൂലയുമൊക്കെയാണ് കാണുക.
എന്നാലും ആരെയും ആശ്രയിക്കാതെ ചെയ്യുന്നതിന്റെ സന്തോഷം വേറെത്തന്നെയാണല്ലോ..
##മിസരിയാ,,അവിടെ ത്തന്നെ ഇരുന്നോളൂ,,
കുളം ഉണരും..ഉണര്‍ന്നല്ലേ..പറ്റൂ..
##മുഹമ്മദ് കുഞ്ഞീ,,അതെ അതെ കുളം പറ്റിക്കും,,
ഈ വഴിക്കെങ്ങാനും വന്നു കുളക്കഥ കട്ട് കേള്‍ക്കല്ലേ..
അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട് കെട്ടോ..
##മുല്ല,,അപ്പൊ ഉണരുമ്പോ തന്നെ വരണ്ടേ..
ഹംസ ഭായ് ,,ഒരിക്കലും നല്ല കമന്റുകള്‍ ബോറാകില്ല..
ആ കുക്കര്നിക്കുളത്തെ കുറിച്ചു എഴുതിക്കൂടെ,,
അതിന്റെ തകര്ച്ചകളെപ്പറ്റിയൊക്കെ..
##കൊവ്വപ്രത്,,
##പുഷ്പങ്ങാട്,,
കുളത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്..
വന്നതിനു നന്ദിയുണ്ട്..
##കാര്‍ന്നോരെ,,കുളം കണ്ണ് തുറക്കുന്നില്ല..
##കുഞ്ഞായീ,,ഷുക്കൂര്‍,,നന്ദിയുണ്ട് വന്നതിനും വായിച്ചതിനും..
##വിനുവേട്ടന് ,,വളരെ സന്തോഷം,വന്നതില്‍.
##സുരേഷ്,,ഒന്നിച്ചു വായിച്ചോളൂ,,തുടര്‍ച്ച ലഭിക്കുമല്ലോ..
##നാമൂസ് ,,വളരെ നന്ദി.
കഥ നുണയല്ല,,സത്യം തന്നെ..
റഫീഖ്,,അതുതന്നെയാണ് എന്റെ ഭയവും..
ഇപ്പോള്‍ ആ കുളം ഏറെ അടുത്ത് നില്‍ക്കുന്നത് പോലെ. കണ്ണാംചൂട്ടികളും പരലുകളും എന്റെയും ചങ്ങാതിമാരായ പോലെ. കുളത്തിന്റെ മനോഹരമായ കഥ ഇനിയും വരട്ടെ.
:)
കുളം കഥകൾ കൊള്ളാം.കുളം തമാശക്കഥകളും പറയുമായിരിക്കും അല്ലേ? കുളമുണർന്നത് അറിയാൻ ഇത്തിരി വൈകി. പുതുവത്സരാശംസകൾട്ടൊ!!
ഇപ്പൊ ആണ് കണ്ടത് ഇത് ഒരുപാട് ഖണ്ഡം ഉണ്ടല്ലോ എല്ലാം കൂടി നാളെ വായിക്കാം
nannaayittund
ചെറുവാടീ,,,നാട്ടില്‍ തോട്ടിന് കരയില്‍ പോയിരുന്നു
ഇങ്ങോട്ട് വരാന്‍ വയ്കിയല്ലേ..
അക്ബര്‍,,,എങ്ങോട്ടാ സ്മൈലിയിട്ട് ഓടുന്നത്,,പോസ്റ്റ് വല്ലതും തടഞ്ഞോ..
ഹാപ്പീസ്,,,നിങ്ങളൊക്കെ വന്നു പോയിട്ടേ ബാക്കി പറയൂന്നൊരൊറ്റ വാശിയായിരുന്നു,,
ഹോ സമാധാനായി,,
മൈ ഡ്രീംസ് ,,,വായിച്ചിട്ട് മിണ്ടാതെ പോകല്ലേ...
സുജിത്,,,നന്ദി..
കുളം കഥ പറയുന്ന ആ രീതി തന്നെയാണ് ഏറ്റവും മികച്ചത്. കഥ പറയുന്ന ചിത്രങ്ങള്‍ കൂടി കൂടുതല്‍ മിഴിവേകിയപ്പോള്‍ തെളിഞ്ഞ ജലം പോലെ വായന മധുരമായി.
കാലങ്ങളുടെ വ്യത്യാസം കുളത്തിന്റെ അഞ്ഞാഞാനത്തിലൂടെ അവതരിപ്പിച്ചതും പണ്ട് കുട്ടികള്‍ കുളത്തില്‍ പോകുന്നതില്‍ ഭയമില്ലാതിരുന്ന മാതാപിതാക്കള്‍ ഇന്നവരെ വിടാന്‍ ഭയപ്പെടുന്നത് നീന്തല്‍ അറിയാത്തതും എന്തെങ്കിലും സംഭവിക്കും എന്ന പെടിയിലൂടെയും ഒക്കെ ഭംഗിയായി അവതരിപ്പിച്ചു.
പുതുവല്സരാശംസകള്.
റാംജി സാബ്,,വാക്കുകള്‍ എടുത്തു പറഞ്ഞു കൊണ്ടുള്ള ഈ പ്രോല്‍സാഹനം സന്തോഷം പകരുന്നത് തന്നെ,,വളരെ നന്ദിയുണ്ട്,,
ഒന്നും പ്രതീക്ഷിക്കാതെ വന്നു...
നല്ല മലയാളം വായിച്ചു, ആസ്വദിച്ചു. സന്തോഷമായി
ഹൃദ്യമായ ശൈലി, നല്ല അവതരണം
പുതുവത്സരാശംസകള്‍
ഈ കുളത്തിന്റെ ഒരു കാര്യം ....കുളം ചുമ്മാ കൊതിപ്പിക്കുന്നു .എന്നിട്ട കഥ മുഴുവന്‍ പറയുന്നും ഇല്ല ....
എന്റെ ബ്ലോഗിന്റെ background color അടുത്ത പോസ്റ്റിനു മുമ്പ് മാറ്റാവേ , കുളം പറഞ്ഞ കഥ വിശദമായി വായിച്ചിട്ട് കമെന്റ് ഇടാം
ഈ കുളം ഒരു കുംബകരണി ആണല്ലോ, എങ്ങനെയെങ്കിലും എണീപ്പിച്ചു കഥ മുഴുവന്‍ പറയിപ്പിക്കു, ഇത്താ, കുളം ഉണരുന്നതും കാത്തു അവിടെ തന്നെ ഇരുന്നാല്‍ nechu മോന്റെ കാര്യമൊക്കെ ആര് നോക്കും
കാത്തിരിക്കാനാവില്ല,എന്നാലും ഒന്നോടിച്ചു വായിച്ചു മനോഹരം
മുഴുവനാവട്ടെ,
കൂളികളിക്കാന്(ഊളിയിട്ട്കളി)തൊടിയില്‍ കുളമുണ്ടായിരുന്ന കാലം ഓര്‍ത്തുപോയി,കണ്ണാന്ചൂട്ടികള്ക്ക് പുല്ലാഞ്ചൂട്ടിയെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്.അടുത്ത് അവധികഴിഞ്ഞെത്തിയ എനിക്ക് കണ്ണാന്ചൂട്ടിയെ
കാണാതെപോന്നതില് ഖേദംതോന്നി (തട്ട്യേക്കുളം,ഉണ്ണിക്കുളം,പഞ്ചയത്തുകുളം,പള്ളിക്കുളം,അമ്പലക്കുളം)ഒരുപാടുകുളങ്ങളുണ്ടായിരുന്നനാട് ഓര്‍ക്കാന്‍ പ്രേരിപ്പിച്ച്തിനു നന്ദി
ദൈവാനുഗ്രഹമുണ്ടാവട്ടെ.ആശംസകള്‍
അമ്ജിദ്: വന്നു,,വായിച്ചു ,ആസ്വദിച്ചു,,അല്ലെ..
വളരെ സന്തോഷമുണ്ട്.
മൈഡ്രീംസ്: ഇതാ കുളം ഇപ്പൊ ഉണരും,ഇപ്പൊ പറയും.
അനീസ :ബാക് ഗ്രവ്ണ്ട് മാറ്റി ല്ലേ,,സന്തോഷം..
ഞാന്‍ എണീറ്റ് പോരുമ്പോള്‍ പകരം നെച്ചുവാണ് അവിടെ ഇരിക്കാറു,
ഇസ്ഹാക്ക് ഭായ്: ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി,,
ചിത്രങ്ങളൊക്കെ കണ്ടു ഇപ്പൊ എത്തിയതേയുള്ളൂ,,
അവിടെ പറഞ്ഞിട്ടുണ്ട്,
ഈ മഴ പെയ്യും മുമ്പേ ,,, കുളമുണര്ന്നു കഥയുടെ ബാക്കി പറയുമെന്നുതന്നെ പ്രതീക്ഷിച്ചു ഞാന്‍ പടവുകളില്‍ കാത്തിരിപ്പ് തുടര്‍ന്നു..
മഴ പെയ്തു കുളമൊന്നു കുളിര്‍ക്കട്ടെ. ജീവസ്സുറ്റതാകട്ടെ. എങ്കില്‍ കഥയുടെ ബാക്കികൂടി മനോഹരമാകും
കുളം പറയുന്ന കഥകൾ കേൾക്കാനായി ഞാനും ഇതാ കാത്തിരിപ്പ് തുടങ്ങിയിരിക്കുന്നു....
പരല്‍ മീനുകള്‍ പതിവു പോലെ ഒരിടത്ത്.....
കണ്ണാംചുട്ടികള് മണ്‍ചുമരു ചേര്‍ന്നു.....
എഴുത്തിന്റെ വിശുദ്ധി.ആനുകാലികങ്ങളിലെ
കഥകളെ നോക്കി സാഭിമാനം ഞാന്‍ വിളിച്ചു
പറയും ഇതാ സൈബര്‍ സാഹിത്യത്തില്‍
ഒരു മികച്ച കഥ.
കുളക്കടവില്‍ പുതിയ വിശേഷങ്ങള്‍ വല്ലതും ഉണ്ടോ നോക്കാന്‍ വന്നതാ, വന്ന സ്ഥിതിക്ക് മുഖം കഴുകി പോകാം
നാളെയുടെ ആശങ്ക അല്ല ജലാഷങ്ക നാളെയുടെ മക്കളുടെ ഗ്ര്ഹ്തുരത്വം എല്ലാം എല്ലാം പറയുന്നു കവി
അഭിന്ദനം ഒരായിരം വാക്കുകളില്‍ പിശുക്കിന്റെ അംശ ങ്ങള് ഇല്ലാതെ
യെന്തൊരുറക്കാ ദ്
ഇപ്പം എനിക്കും മടുത്തോടങ്ങി :-/
Post a Comment