വീട്ടു മുറ്റത്തെത്തിയ കുട്ടിപ്പട്ടാളം.....
ഞങ്ങളീ ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെ ആയി.. ഞങ്ങളെന്നു പറഞ്ഞാല്‍ വീട്ടില്‍ സഹായിക്കാന്‍ വരുന്ന പെണ്‍കുട്ടിയും,പിന്നെ ഞാനും.
കാത്തിരിക്കാതെ പറ്റില്ലല്ലോ..,ഇന്നലെ അവര്‍ക്ക് വാക്ക് കൊടുത്തതാണ്...
കുട്ടികളൊക്കെ സ്കൂളില്‍ പോയകാരണം അവര്‍ക്കീ കാഴ്ച്ച നഷ്ട്ടമാകുമല്ലോ എന്ന ചിന്ത ഇടയ്ക്കിടെ എന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു.
രാത്രിയില്‍ വന്ന ഒരു ഫോണ്‍ കോളാണ് ഈ കാത്തിരിപ്പിനു ഹേതുവായി മാറിയത്.
മഴ വിട പറഞ്ഞിട്ട് അധികം നാളുകളൊന്നും ആയിട്ടില്ലായിരുന്നു,,അന്നൊരു രാത്രിയിലാണ് ആ ഫോണ്‍ കാള്‍ വന്നത്.….,കുറച്ചു ദൂരെയുള്ള ഒരു സ്കൂളിലെ മാഷാണ്..വിളിച്ചത്.
ഞങ്ങളുടെ ഒരു ടൂര്‍ നിങ്ങളുടെ വീടിനു മുമ്പിലൂടെ കടന്നു പോകുന്നുണ്ട്.കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടുമുറ്റത്തൊന്നു സൌകര്യം ചെയ്തു തരുമോ..എന്നും ചോദിച്ച്.
കുട്ടികള്‍ക്കിരുന്നൊന്നു ഭക്ഷണം കഴിക്കണം,പിന്നെ മൂത്രമൊഴിക്കാനും നമസ്ക്കരിക്കനുമുള്ള സൌകര്യവും അത്രയേ വേണ്ടൂ..അദ്ദേഹം പറഞ്ഞു.
(ഞങ്ങളെ പരിചയമുള്ള ഒരാള്‍ നമ്പര് കൊടുത്തിട്ട് വിളിച്ചതാണ്..)
പ്രത്യേകിച്ച് അസൌകര്യമൊന്നുമില്ലാത്തതിനാല്‍,
ആയിക്കോട്ടെ, അതിനെന്താ..എന്ന് ഞാനും പറഞ്ഞു.
പന്ത്രണ്ട്മണി തൊട്ടുള്ള ഇരിപ്പാണ്..വരുന്ന മട്ടൊന്നും കാണുന്നില്ല.
ഒരു ഒന്നര ആയിക്കാണും..അപ്പോഴാതാ..
തേനീച്ച ക്കൂട്ടമിളകിയ മട്ടിലൊരു ഇരമ്പല്‍ !!?
താമസിയാതെ രണ്ടു ബസ്സുകള്‍ ഗേറ്റിനരികില്‍ ശബ്ദത്തോടെ ബ്രേക്കിട്ടു.
ഒരാളിറങ്ങി ഗേറ്റ് തുറന്നു.
(ബസ്സ് മുറ്റത്തേക്കിറക്കുമെന്നു തീരെ കരുതാത്തതിനാല്‍
ഗേറ്റ് തുറന്നു വച്ചിരുന്നില്ല. ആദ്യമായി ഒരു ബസ്സ് മുറ്റത്ത്
വന്നു നിന്നപ്പോള്‍ ഞാനാകെ അങ്കലാപ്പിലായി)
ഡോര്‍ തുറന്നതും കുട്ടികള്‍ പുറത്തേക്ക് ഒഴുകി മുറ്റത്ത് ചിതറിപ്പരന്നു.
ടീച്ചര്‍മാര്‍ പരക്കം പാഞ്ഞ് ഒക്കെറ്റിനെയും ഒരുവിധം ഒതുക്കി നിര്‍ത്തി ശാസിച്ചു..ശാസിച്ച ഭാവം മുഴുവന്‍ മാറാതെ എന്നെ നോക്കി ചിരിക്കുന്നുമുണ്ട്.
മുറ്റത്ത് നല്ല വെയിലുണ്ട്..നിലാവത്തിറങ്ങിയ
കോഴിക്കുഞ്ഞിനെപോലെ അന്തം വിട്ടു നില്‍ക്കുന്ന
എനിക്ക് പോയ അന്തം തിരിച്ചു കിട്ടാന്‍ കുറച്ചു വയ്കിയെങ്കിലും,
വീണ്ടും വൈകിക്കാതെ എല്ലാവരെയും വര്‍ക്കേരിയയിലേക്ക് ആനയിച്ചു.
അകത്തു കേറിയ കുട്ടികള്‍ വീണ്ടും "കുട്ടികളായി..!!!"
ഒരു വികൃതി ഓടി ച്ചെന്ന് വാഷിംഗ് മെഷീനിന്‍റെ സ്വിച്ചില്‍
ഒറ്റ നെക്ക്.വെള്ളമില്ലാതെ അത് ഉച്ചത്തില്‍ തിരിയാന്‍
തുടങ്ങിയപ്പോള്‍ അവന്‍ അണ്ടി കളഞ്ഞ അണ്ണാനെപോലെയായി.
വിരലുകള്‍ വായില്‍ തിരുകി കുപ്പായത്തില്‍
തെരുപ്പിടിച്ചു എല്ലാവരെയുംനോക്കി.
ഞാന്‍ ചെന്ന് സ്വിച്ച് ഓഫ് ചെയ്തു. ടീച്ചര്‍ ഓടിവന്ന് രഹസ്യമായി
കൊച്ചു വികൃതിയെ നുള്ളി..!
നുള്ളിയിട്ടേയില്ല എന്നമട്ടില്‍ എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
പിന്നീട് ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളായിരുന്നു.
ഒരു തലക്കല്‍ നിന്നും പേപ്പര്‍ വിരിക്കാന്‍ തുടങ്ങി.ചില വികൃതികള്‍ വിരിക്കും മുമ്പ് ചാടിയിരുന്നു പേപ്പര്‍ മുക്കാലും കീറി.
അവനവന്‍റെ ലഞ്ച് ബാഗുകള്‍ തുറന്നു പാത്രവും
വെള്ളക്കുപ്പിയും പുറത്തെടുത്തു കുട്ടികള്‍ തിന്നാനുള്ള വട്ടം കൂട്ടി.
ചില കുഞ്ഞു മിടുക്കന്‍മാര്‍പാത്രം പണിപ്പെട്ട് തുറന്ന്
വിജയ ഭാവത്തില്‍ എല്ലാരെയും നോക്കുന്നു.
മറ്റു ചിലര്‍ ആയയുടെ സഹായം തേടുന്നു.
പാതി പേപ്പറിലേക്കും ബാക്കിപ്പാതി വായിലേക്കും എന്ന തത്ത്വം മുറുകെ പിടിച്ച ചില വിരുതന്മാര്‍ പെട്ടെന്നെഴുന്നേറ്റു കൈകഴുകാനോടി.
അവശേഷിച്ചവര്‍ മുന്നില്‍ വെച്ച ചോറ്റുപാത്രവുമായി,
തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന മട്ടില്‍ തല ചൊറിഞ്ഞിരിപ്പാണ്.
അവരെ നോക്കി ടീചേര്‍സ് പെട്ടെന്ന് കഴിക്കെന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.
അതുകേട്ട് കുട്ടികള്‍ അട്ടത്തേക്ക് നോക്കി കൊട്ട് വാ ഇട്ടു!!!
കൂട്ടത്തില്‍ ഒരു കൊച്ചു മിടുക്കി പാത്രത്തില്‍ നോക്കി കരയുന്നു,,,""എന്‍റെ ഉരുള പൊട്ടീ...ങ്ഹീ....,അമ്മ ഉരുട്ടി ത്തന്ന ഉരുള പൊട്ടീ....ങ്ഹീ...ഹീ..ഹീ..."""
എല്ലാവരെയും ഒരു വിധം എഴുന്നേല്‍പ്പിച്ചു. ആയയും ഇവിടുത്തെ പെണ്‍കുട്ടിയും കൂടി എല്ലാം അടിച്ചു വാരിത്തൂത്ത് വൃത്തിയാക്കി.
ഒരുകൂട്ടര്‍ നിസ്കരിക്കാനുള്ള തെയ്യാരെടുപ്പ് തുടങ്ങി.
മറ്റൊരു കൂട്ടര്‍ കുശലങ്ങളില്‍ മുഴുകി.
ചില കുഞ്ഞന്മാര്‍ ,"ഒന്ന്" "രണ്ട്" എന്നീ കലാപരിപാടികളിലൂടെ
ആയയെ കൊണ്ട് ക്ഷ വരപ്പിച്ചു.!!!?
ഇതിനിടയില്‍ നേരത്തെ തിന്നെണീറ്റ വിരുതന്മാരെ കാണാതെ,,
തിരയുന്ന ഒച്ചയും ബഹളവും പുറത്തു നിന്നും കേള്‍ക്കുന്നു.
പെട്ടെന്നാണ് എന്‍റെ തലക്കകത്തൊരു കൊള്ളിയാന്‍ മിന്നിയത്..,
ഞാനുറക്കെ വിളിച്ചു പറഞ്ഞു..കുളം..കുളം...!!
കൂട്ടത്തില്‍ ഇളയവളായ ചുരിദാര്‍ ടീച്ചര്‍ പെട്ടെന്ന് കാര്യം ഗ്രഹിച്ച്
ഞാന്‍ ചൂണ്ടിയഭാഗത്തേക്ക് ബാണം വിട്ട മട്ടില്‍ ഓടി.
കുട്ടികളെ ഓടിച്ചിട്ടു വിടുന്ന ശബ്ദം കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.
നമസ്ക്കരിക്കുന്ന കുട്ടികളില്‍ ചിലര്‍ ബഹളം കേട്ടു തല തിരിച്ചു നോക്കി.
ഏതായാലും പടച്ചവന്‍ കാത്തു. കുളം നിറഞ്ഞു നില്‍ക്കുന്ന സമയമാണ്.
അത് നേരത്തെ ഓര്‍മപ്പെടുത്താന്‍ ഓര്‍മയാകാത്ത, എന്‍റെ ഓര്‍മ്മക്കുറവില്ലായ്മക്കുറവിനെ ഞാന്‍ മനസ്സാ പഴിച്ചു.,
എന്നാലും അവരെവിടെ??? ഓടിയ ടീച്ചറെയും കാണാനില്ല ! പിടിച്ച കുട്ടികളെയും കാണുന്നില്ല...!!
ഒന്ന് നോക്കിയേക്കാം എന്ന് കരുതി ഞാന്‍ മെല്ലെ കുളക്കരയിലേക്കുള്ള വഴിയിലേക്കിറങ്ങി...വഴിയുടെ ഇടതു വശത്തുനിന്നും ഒരു കലപില ശബ്ദം!!!
ദേ നില്‍ക്കുന്നു..നിക്കറൂരിയ കണക്കെ ഓര്‍ക്കാപ്പുളി മരം!
അതെ അതു തന്നെ മുന്‍പ് നിങ്ങളുടെയൊക്കെ വായില്‍
കപ്പലോടിച്ച് തളര്‍ന്ന നമ്മുടെ പഴയ
"ബുളുംബി". !! {നമ്മുടെ മെയ് ഫ്ലവര്‍ പറയുന്ന പേര്.}
ഓര്‍ക്കാപ്പുളിയുടെ പഴയ രൂപം എന്‍റെ മനസ്സിലൂടെ കടന്നു പോയി.
പീഡനമേറ്റ ഓര്‍ക്കാപ്പുളി മരത്തിനു ചുവട്ടില്‍, ഗര്‍ഭം ധരിച്ച
ഒരുപാട് ലഞ്ച് ബാഗുകള്‍...!!
മുകളിലുള്ളതു കൂടി എങ്ങനെ പറിക്കാംഎന്നാലോചിച്ചു വായും പൊളിച്ചു മേലോട്ടും നോക്കി നില്‍ക്കുന്നു ,,കാണാതായ വിരുതന്മാര്‍.
എന്നാലും ഈ ചുരിദാര്‍ ടീച്ചറിതെവിടെപ്പോയി!!?
കുളത്തില്‍ ചെന്ന് നോക്കിയപ്പോഴല്ലേ ,,കണ്ടത്...കാലും വെള്ളത്തിലിട്ട് കുളപ്പടവില്‍ പരിസരം മറന്നിരിക്കുന്ന ടീച്ചെര്‍!
ഞാന്‍ മെല്ലെ ചെവിയോര്‍ത്തുനോക്കി. ഇനിയിപ്പോ കുളം പുതിയ കഥ വല്ലതും പറഞ്ഞു തുടങ്ങിയോ...?
കാല്‍ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ ടീച്ചെര്‍,എന്നെ നോക്കി സൈക്കിളില്‍ നിന്നും വീണ ഒരു ചിരി പാസ്സാക്കി..!
പകരം ഞാനങ്ങോട്ടു ഒരു സാദാ ചിരിയും,,,!!
ടീച്ചര്‍ എഴുന്നേറ്റു എന്‍റെ പിറകെ പോന്നു.
അപ്പോഴെക്കും മാഷന്‍മാര്‍ കുട്ടികളെ എണ്ണമെടുത്ത് ബസ്സില്‍ കേറ്റിത്തുടങ്ങിയിരുന്നു.
യാത്ര പറഞ്ഞ് ടീച്ചര്‍ മാരും കേറി.ബസ്സ് മെല്ലെ നീങ്ങി...
നീങ്ങുന്ന ബസ്സില്‍ നിന്നും ഒരു ബഹളം..!കുട്ടികളെ ഭീഷണി പ്പെടുത്തി ടീച്ചര്‍മാര്‍ ഓര്‍ക്കാപ്പുളി വാങ്ങുന്ന തിരക്കായിരുന്നു....!!ഗേറ്റ് കടന്നു ബസ്സും ആരവങ്ങളും അപ്രത്യക്ഷമായി ..!!ഒരു മഴ പെയ്തു ചോര്‍ന്ന പ്രതീതി..
സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു നിര്‍വചിക്കാന്‍ കഴിയാത്ത ഒരവസ്ഥയില്‍ ഞാന്‍ മുറ്റത്ത് നിന്നു..പിന്നെ മെല്ലെ അകത്തേക്ക് നടന്നു.
എല്ലാം നഷ്ട്ടപെട്ട ഓര്‍ക്കാപ്പുളി !! |
{കുട്ടിപ്പട കണ്ട് അന്തം വിട്ടതിനാല്‍ കുട്ടികള്‍ ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല.}
(മേപ്പാടം ബസ്സിന്‍റെ ഫോട്ടോ എടുക്കാന്‍ കേമറയും കൊണ്ട് നില്‍ക്കാന്‍ ഞാനാര് അകമ്പാടമോ...!!!!!.)
പെട്ടെന്ന് കഴിക്ക്,,സമയം വയ്കിക്കല്ലേ……!!വര്‍ക്കെരിയ കുട്ടിക്കൂട്ടങ്ങള്‍ക്ക് ഭക്ഷണ വേദിയായപ്പോള്‍.സ്വന്തം കുഞ്ഞിന്‍റെ കാര്യത്തില്‍ ഉത്തരവാദിത്വ ബോധമുള്ള ടീച്ചറമ്മയെ കണ്ടില്ലേ..
മേലോട്ട് നോക്കിയിരിക്കാതെ കഴിക്ക് മക്കളേ..
ടീച്ചറേ ഈ കുട്ടി എന്‍റെ വെള്ളക്കുപ്പി എടുത്തു….ങ്ഹീ…..
എന്താ നോക്കിയിരിക്കുന്നെ..പെട്ടെന്ന്,,പെട്ടെന്ന്…

അടുക്കളപ്പുറത്തെ പൈപ്പിനരികില്‍ കൈകഴുകലിന്‍റെ മേളം.

ചോറ് തിന്നാതെ രക്ഷപ്പെട്ടത് ആരും കണ്ടില്ല.ഭാഗ്യം.
![]() |
പിറകു വശത്തൊരു ഗൂഡാലോചന!! |
ളുഹര്‍ നമസ്ക്കാരം
![]() |
![]() |
ഉള്ള തണലില്‍ അല്‍പ്പനേരം... |
![]() |
പുല്ലു നിറഞ്ഞ മുറ്റത്ത്.......... |
ഓരോരുത്തര്‍ കേറ്.. |
വേഗം കേറെഡോ,,, |
അവസാനം ടീച്ചറും... |
ട്ടി ണ്ടിം ....പോട്ടെ റൈറ്റ്....,മതിലു തട്ടല്ലേ.... |
ഗേറ്റും കടന്ന്.... |
ആരവങ്ങള്‍ അകലങ്ങളിലേക്ക്......................
|
ചെടികള്‍ നഷ്ട്ടപ്പെട്ട് കാട് പിടിച്ച മുറ്റം. |
ചെടികള്‍ക്കായി വീണ്ടും ഒരു ശ്രമം.... |
Comments
കാലും വെള്ളത്തിലിട്ട് കുളപ്പടവില്‍ പരിസരം മറന്നിരിക്കുന്ന ടീച്ചെര്‍!
ഇഷ്ടായി.. ആ ഒരു ഫോട്ടോ കൂടി വേണ്ടതാരുന്നു ..
കൂട്ടത്തില്‍ എന്റെ ബുളുംബിയെക്കൂടി അനുസ്മരിച്ചതില്‍ സന്തോഷം..
വീട്ടിനടുത്തുള്ള അറബിക് കോളേജിലെ വല്യ പട്ടാളത്തെ ചിലപ്പോഴൊക്കെ എനിയ്ക്കും മേയ്ക്കേണ്ടി വരാറുണ്ട്..
അറിയാതെ ഓര്‍ത്തുപോകും നമ്മുടെ ആ സമയവും.
ഏഴാം ക്ലാസ്സില്‍ പഠിക്കുംബോള്‍ സ്കൂളില്‍നിന്നും ഒരു ടൂര്‍ പോയിരുന്നു മലമ്പുഴയിലേക്ക്. അന്ന് അവിടെനിന്നും പെങ്ങള്‍ക്ക് 15 രൂപ കൊടുത്ത് ഒരു സെറ്റ് (മൂന്നെണ്ണം) മുടിക്കിടുന്ന ക്ലിപ്പ് വാങ്ങിച്ചു. ഒരു അഞ്ച് വര്‍ഷം കഴിഞ്ഞ് അതേ ക്ലിപ്പ് സെറ്റ് വേറെ ഒരു സ്ഥലത്ത് കണ്ട് വില ചോദിച്ചപ്പോള്‍ 10 രൂപ. പേശിയപ്പോള്‍ 5 ന് തന്നു. അപ്പോഴാണ് പണ്ട് പറ്റിയ അമിളി മനസ്സിലായത്.
പഴയ കുറേ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി...
ഓർക്കാപുളിമരം ചിത്രം മനോഹരമായി..
ആശംസകൾ!
എന്തായാലും ഈ വിവരങ്ങള്‍ ഞങ്ങളോട് പങ്കു വെച്ചതിനു നന്ദി.ആശംസകള്‍
ഒരു ഒന്നൊന്നര ഓര്‍ക്കാ'പുലി'യാ
ഒരുപാട് ലഞ്ച് ബാഗുകള്‍...!!
വായിച്ചു ചിരിച്ചു....എന്‍റെ പ്രവാസിനി..പോസ്റ്റ് വന്ന വഴിയേ........!!൧
എന്നാലും ഈ തിരക്കിനിടയില്‍ മൊബൈലില്‍ ആണേലും ഫോട്ടോ എടുത്തതിനാല്‍ അകംബാടം എന്ന പദവിക്ക് അനുയോജ്യയാണ്..ഏതായാലും എനിക്ക് ഈ പോസ്റ്റ് വളരെയധികം ഇഷ്ട്ടപ്പെട്ടു..ഞാനിനി അങ്ങോട്ടേക്ക് ഇല്ല..എന്നെ വെച്ചു എന്തൊക്കെ എഴുതുമോ ആവോ..:)
അവരുടെ വികൃതികള്‍ക്ക് പ്രവാസിനിയുടെ വരികളും ചിത്രങ്ങളും ഗംഭീരം !
അനുമോദനങ്ങള്‍ ........
ആദ്യകമേന്റിനു നന്ദി.
@ ലക്ഷ്മി-സന്തോഷം..ഇത്രേ ഫോട്ടോ എടുത്തത് തന്നെ വളരെ പണിപ്പെട്ടാണ് കേട്ടോ,,
@ ഷെമീര്‍-നല്ല വാക്കുകള്‍ക്കു നന്ദി.
@ മേയ്ഫ്ലവര്‍-അതെ ഇങ്ങനത്തെ അവസരങ്ങള്‍ നാമറിയാതെ വന്നു ചേരുന്നു,അല്ലെ..
പിന്നെ ബുളുംബി എന്ന് ആദ്യമായാണ് കേള്‍ക്കുന്നത്.
മറ്റു പേരുകളൊക്കെ കേട്ടതായിരുന്നു.അത് കൊണ്ട് തന്നെ ഈ പേരിനോടൊരു കൌതുകം.
@ ചെറുവാടി-ഈ സന്തോഷങ്ങള്‍ നമ്മെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകുന്നത് എത്ര പെട്ടെന്നാനല്ലേ..നന്ദി,
@ ഷെബീര്‍-സ്കൂള്‍ ടൂരൊക്കെ ഓര്‍ത്ത് പോയി അല്ലെ..,നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.
@ റാംജി-അതെ അറിയാതെ വന്നു ചേരുന്നു..ഇങ്ങനെ ചില അപൂര്‍വ നിമിഷങ്ങള്‍.നന്ദി.നല്ല വാക്കുകള്‍ക്കു.
@ മുഹമ്മദ് കുഞ്ഞി-നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.നന്ദി.
@ മൊയിദീന്‍-ഇതില്‍ ക്ഷമിക്കാനെന്തിരിക്കുന്നു.ഇവിടുത്തെ മക്കള്‍ക്കിതൊന്നും വേണ്ട.ആ മക്കള്‍ അതൊക്കെ സന്തോഷത്തോടെ പറിച്ചു കൊണ്ട് പോയപ്പോള്‍ വല്ലാതെ സന്തോഷിച്ചു.
@ കാര്‍ന്നോര്-സന്തോഷം.പിന്നെ കുളമില്ലാത്തതില്‍ സങ്കടപ്പെടേണ്ട,നിങ്ങള്‍ക്കും ഒരു കുളമുണ്ടാകാന്‍ പ്രാര്‍ഥിക്കാം..
ഇസ്മയില്‍-ആക്കിയതാണല്ലേ..എന്നാലും നന്ദി.
അയ്യോപാവം-അപ്പൊ തമാശ പറയാന്‍ ഞാനും പഠിച്ചു ല്ലേ..
നൌഷു-നന്ദിയുണ്ട് താങ്കളോടും.ഇവിടെ വന്നതിനു.
അമ്ജിദ്-സന്തോഷം.
അക്ബര്‍-വളരെ വളരെ നല്ല ഈ വാക്കുകള്‍ക്കു ഒരു പാട് നന്ദിയുണ്ട്.
നൌഷാദ്-മറ്റൊരു വിദ്യാലയം അല്ലെ..നന്ദി.
മനാഫ്-അതെ ഓര്‍ക്കാപുലി തന്നെ..,പുലി എലിയായി പ്പോയില്ലേ..കുട്ടികളോടൊപ്പം.
ജാസ്മിക്കുട്ടി-സന്തോഷം ജാസ്മിക്കുട്ടീ ഈ പങ്കു വെക്കലിനു.ഫോട്ടോ എടുപ്പോക്കെ ഒരു സംഭവമായിരുന്നു..!പേടിക്കേണ്ട,,ഞാന്‍ വേണ്ടാതതോന്നും എഴുതില്ല,കേട്ടോ..
പുഷ്പാങ്ങദന്‍-വളരെ സന്തോഷം തോന്നുന്നു,താങ്കളുടെ നല്ല അഭിപ്രായങ്ങള്‍ വായിച്ച്.നന്ദി.
ഫസലുല്‍,
നല്ല അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.
വീട്ടില്‍ വല്ലവരുമൊക്കെ വിരുന്നു വരുമ്പോള്‍ എങ്കിലും പരിസരം ഒക്കെ ഒന്ന് കാണാലോ.....നന്ദി!
പിന്നെ ആ ഓര്‍ക്കാപ്പുളി ചിത്രം കൊതിപ്പിച്ചു കളഞ്ഞൂട്ടോ!...
ആരും ഒന്നു തൊടാനാഞ്ഞു പോവുന്ന കിടിലന്‍ ആംഗിളിലാണല്ലോ ആ ഷോട്ടെടുത്തത്..
വിശദമായ ചിത്രങ്ങള്‍ ഒക്കെത്തന്നെ നന്നായി...
ബൈ ദ ബൈ..അപ്പം നമ്മളു നാട്ടുകാരാണല്ലേ..!
(മമ്പാട് - നിലമ്പൂര്‍)
സ്നേഹാശംസകള്‍
ഇപ്പ്രാവശ്യം അവതരണത്തിലും രസകരമായ ഒരു പുതുമയുണ്ട്.
പടങ്ങളും,പറഞ്ഞതും ഒക്കെ മനോഹരം..!!
കുട്ടിപ്പട്ടാളത്തെ ഒത്തിരി ഇഷ്ടായി ട്ടോ...ആ ഓര്‍ക്കാപ്പുളി മരത്തെയും, ഞങ്ങളുടെ നാട്ടില്‍ അതിന് ചെമ്മീപ്പുളി എന്നാ പറയുക
ഒരുപാട് ലഞ്ച് ബാഗുകള്‍
ithaaNEtavum nlla vari!
ellaam kazhinjnjappo oru manassukham uNTaayille?
}malayaaLam kittiitt ezhuthaan kuuTilla!{
ബൈ ദ ബൈ..അപ്പം നമ്മളു നാട്ടുകാരാണല്ലേ..!
(നൗഷാദ് അകമ്പാടം) alla nawshaade...
allenkil vENta. pinne ennElum paRayaam :)
അവര്‍ പോയ ശേഷമുള്ള ആ നിശബ്ദത..
അതൊരോന്നൊന്നര നിശബ്ദതയായിരുന്നു ട്ടോ..
@@അജിത് ഭായ്..രണ്ടു വണ്ടി കുട്ടികള്‍ വീട്ടില്‍ വന്നാല്‍ പിന്നെ ഒരു മേളം തന്നെയായിരിക്കില്ലേ..
പക്ഷെ എന്‍റെ മക്കളൊക്കെ സ്കൂളിലായിരുന്നു.
അതൊരു വിഷമമുണ്ടാക്കി.
@@സാബി,,സന്തോഷം തോന്നിയല്ലോ,അതുമതി കേട്ടോ..എനിക്കും സന്തോഷിക്കാന്‍.
@@സലിം ഭായ്,,വീടും കുടുംബവും,മുറ്റോം,തൊടീം..
ഇതൊക്കെയാണ് എന്‍റെ ലോകം.ഇതില്‍ നിന്നും വീണ്‌കിട്ടുന്നത് എന്‍റെ പോസ്റ്റും.
ഇതിനപ്പുറം ഒരു ലോകം..അല്ലെങ്കില്‍ മറ്റൊരു ഭാവനാലോകം,,കഥാപാത്രങ്ങള്‍,,ഇങ്ങനെയെന്തെങ്കിലും എന്നില്‍നിന്നും വരുന്നതുവരെ നിങ്ങള്‍
എന്‍റെ വീടും പരിസരവുമൊക്കെ കണ്ടു സന്തോഷിക്കുക.
ഇതൊക്കെ വായിക്കാന്‍ നിങ്ങളൊക്കെ ഓടിയെത്തുന്നത് എന്‍റെ വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.വളരെ സന്തോഷമുണ്ട്.
@@ശ്രീനാഥന്‍,,ഒരുപാട് പറഞ്ഞുള്ള ഈ പ്രോല്‍സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി,
@@നൌഷാദ്,,നന്ദിയുണ്ട് നല്ല വാക്കുകള്‍ക്ക്,
പിന്നെ ഈ കിടിലെന്‍ ആങ്കിള്‍ എന്നൊന്നും പറഞ്ഞാല്‍ ഞമ്മക്ക് തിരീല ട്ടോ.
കേമറയിലൂടെ നോക്കി ഒരൊറ്റ ക്ലിക്ക്.അതെന്നെ ആങ്കിള്‍,അതിലപ്പുറമൊന്നും അറിയില്ല.
പിന്നെ ഈ അകമ്പാടം എവിടെയായിട്ടു വരും,,ഞങ്ങളുടെ നാടിന്‍റെ..?!
ബൈ ദ ബൈ നാട്ടുകരാന്നോ ന്നു ചോദിച്ചാല്‍ എന്താപ്പോ പറയാ..
അത് നമ്മുടെ ഒഎബി പറയും.
@@കുന്നെക്കാടന്‍,,സ്നേഹാശംസകള്‍ക്ക് സ്നേഹത്തോടെ നന്ദി.
@@ജുവയരിയ,,നന്ദിയുണ്ട്.ഇനിയും വരണം..
@@തെചിക്കോടെന്‍,,പ്രോത്സാഹനത്തിനു നന്ദി.
@@സിയ,,ബുളുംബിയും പാവം,,കുട്ടികളും പാവം.അല്ലെ..
@@ഇസ്ഹാഖ്ഭായ്,,നല്ല വാക്കുകള്‍ക്കു നന്ദി.
@@മാഡ്,,നന്ദി.അമ്മയോട് അന്വേഷണം അറിയിക്കുക.
@@സലാം ഭായ്,,ഈ വാക്കുകള്‍ വായിച്ച് വളരെ സന്തോഷം തോന്നി.
@@മുല്ല,,ഞമ്മടെ കയ്യില്‍
ഇതൊക്കെയുളളു.നിങ്ങളൊക്കെ ഇഷ്ട്ടപ്പെടുന്നതില്‍ വളരെ സന്തോഷമുണ്ട്.
@@നികു,,അഭിനന്ദനങ്ങള്‍ക്ക് നന്ദി.
@@കുഞ്ഞൂസ്,,കൂട്ടുകൂടിയതിന് ആദ്യത്തെ നന്ദി.
പോസ്റ്റ് ഇഷ്ട്ടമായതിനു വീണ്ടും നന്ദി.
ചെമ്മീപുളി,മറ്റൊരു പുതിയ പേര്.അല്ലെ..
@@ഒഎബി സാഹിബ്,,നന്ദി.
അതെ.ജീവിതത്തില്‍ മനസ്സുഖം വീണുകിട്ടുന്ന ചില നിമിത്തങ്ങള്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്.
നൌഷാദ് അകമ്പാടം നാട്ടുകാരനാണെന്ന് പറയുന്നു.
അകമ്പാടം ഇവിടെയല്ലാന്നറിയാം.ആ...
കുട്ടിപ്പട്ടാളത്തിന്റെ ചിത്രങ്ങള്‍ ഗംഭീരമായി.
ശരിക്കും അവരുടെ കൂടെ ഉള്ള പോലെ തോന്നി.
പുളി കണ്ടു വായില്‍ വെള്ളമൂറി കെട്ടോ.
സുല്‍ഫി..എന്തെ ഇത്ര വയ്കി.
എവിടെയായിരുന്നു.
ഇങ്ങനെ വരുന്ന പോസ്റ്റുകള്‍ എന്നെ രക്ഷിക്കുന്നു.
വന്ന സ്ഥിതിക്ക് ബൂലോഗത്ത് പിടിച്ചു നില്‍ക്കണ്ടേ..
നന്ദി സുല്‍ഫീ..നല്ല വാക്കുകള്‍ക്ക്.
പുളി മരം കണ്ടപ്പോള്‍ വായില്‍ ആകെയൊരു പുളിപ്പ്...
<< മേപ്പാടം ബസ്സിന്‍റെ ഫോട്ടോ എടുക്കാന്‍ കേമറയും കൊണ്ട് നില്‍ക്കാന്‍ ഞാനാര് അകമ്പാടമോ...!!!!!. >> -ഇത് കലക്കി. തലേവരക്കിട്ടും കൊട്ട് ഉണ്ട് അല്ലേ...