മിണ്ടാപ്രാണിയുടെ വിലാപം…


image001
Add caption
ദൈവമേ   ആരെയും   കാണുന്നില്ലല്ലോ.. ഒന്ന് സഹായിക്കാന്‍....

image002
എന്താ പറ്റിയെ.... ആരാണിത് ചെയ്തത്.. പറയ്‌..ങ്ഹാ  പറയ്‌…
image003
ദൈവമേ..ആരുമില്ലല്ലോ ഒന്ന് സഹായിക്കാന്‍..ഇവള്‍ മിണ്ടുന്നില്ലല്ലോ..ഒരിറ്റു വെള്ളം കൊടുക്കാന്‍ ഞാനെന്തു ചെയ്യും...എവിടുന്നു കൊടുക്കും..എനിക്ക് വയ്യ,,
image004
കണ്ണ് തുറക്ക്..പ്ലീസ്‌ ,,,എന്തെങ്കിലും എന്നോടൊന്നു പറയ്‌..

image005
അയ്യോ…ഞാനെന്തു ചെയ്യും..എന്നെ വിട്ടേച്ചു പോകല്ലേ..നിനക്കെന്താണ് പറ്റിയെതെന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ…
image006
അയ്യോ..എനിക്കാരുമില്ലാതായെ..എന്നെ വിട്ടേച്ചു പോയെ..


ഇതൊക്കെ തന്നെയാവില്ലേ  ഈ പാവം പക്ഷിയും പറയാന്‍ ശ്രമിച്ചത്....!!?

ഇണ നഷ്ടപ്പെട്ടതിന്‍റെ  വേദന  പങ്കുവെക്കാനാരുമില്ലാതെ .....തനിച്ചൊരു  കിളി..!!



കുറെ മുമ്പ്‌ മെയിലില്‍ കിട്ടിയതാണ്..,ഒരു പക്ഷെ നിങ്ങളൊക്കെ കണ്ടതുമാകാം.
എന്തായാലും ഇതൊരു കണ്ണ് നിറയ്ക്കും കാഴ്ച തന്നെ..



**********************************************************************************


Comments

എനിക്ക് മെയിലില്‍ കിട്ടിയത്.
നിങ്ങള്‍ക്കും കാണാമല്ലോ എന്നു കരുതി.

ഒരു സങ്കടക്കാഴ്ച!!
ajith said…
ശരിക്കും വിഷമിപ്പിക്കുന്ന ഒരു കാഴ്ച്ച.
ചിത്രം കൊണ്ടുള്ള മനസ്സലിയിപ്പിച്ച്ച കഥ
എറണാകുളം നഗരത്തില്‍ സ്വകാര്യ ബസിനടിയില്‍ പെട്ട് ജീവന്‍ പോയ ഒരു തെരുവ് നായ യുടെ വേര്‍പാട് സഹിക്കാനാകാതെ വാഹനങ്ങള്‍ ഇരമ്പിപ്പായുന്ന നടുറോഡില്‍ ജഡത്തിനു കാവല്‍ നിന്ന മറ്റൊരു നായയെ ഞാന്‍ നേരില്‍ കണ്ടതാണ്..പിറ്റേന്നത്തെ പത്രങ്ങളില്‍ അതൊരു സങ്കടക്കാഴ്ചയായിരുന്നു .അയല്‍പ്പക്കത്ത് മരണം നടന്നാല്‍ പോലും തിരിഞ്ഞു കയറാന്‍ നേരമില്ലാത്ത മനുഷ്യ ര്‍ ജീവിക്കുന്ന നഗരത്തിലായിരുന്നു അതെന്നോര്‍ക്കണം
സങ്കട കാഴ്ചകള്‍ .
മനുഷ്യനായാലും മൃഗമായാലും പക്ഷികളായാലും സഹിക്കാന്‍ പറ്റില്ല.
എനിക്കിത് കാണേണ്ടിയിരുന്നില്ല എന്ന് തോന്നി
നല്ല സങ്കടമുണ്ട് ഈ പടം എടുത്തവനെ അഭിനന്ദിക്കാം...നന്ദി ഷെയര്‍ ചെയ്തതിനു
തുണ നഷ്ട്ടപ്പെട്ട ഇണയൂടെ വിലാപം...!
മുൻപ് കണ്ടിരുന്നു. ഇതുപോലെ ഒരു കുരങ്ങിൻ കുട്ടിയെ ആക്രമിക്കുന്ന നായയേ അമ്മക്കുരങ്ങ് ഓടിക്കുന്നതും ഉണ്ട്
അല്ലേലും ഇപ്പോ കുറച്ചെങ്കിലും സഹജീവികളോട് സ്നേഹമുള്ളത് ഇത്തരം മിണ്ടാ പ്രാണികള്‍ക്കാ.!.ആദ്യം വിചാരിച്ചത് സന്തമായി എടുത്തതാവുമെന്നാ. ഏതായാലും നന്നായി പോസ്റ്റിയത്.
Arjun Bhaskaran said…
താത്ത പ്രാവശ്യത്തെ പോസ്റ്റിലെ വരികള്‍ അത്ര ഇഫ്ഫെക്ടീവ് ആയി എന്ന് എനിക്ക് തോന്നുന്നില്ല. കുറച്ചു കൂടി നന്നാക്കാമായിരുന്നു.. മലയാളികളുടെ മനസ്സില്‍ കുളത്തിന്റെ കുളിരും, പുളിയുടെ രുചിയും പകര്‍ന്നു തന്ന താത്തയില്‍ നിന്നും ഇതിലേറെ.. കൂടുതല്‍ നിലവാരം ഉള്ള ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഒപ്പം സങ്കടത്തില്‍ പങ്കു ചേരുന്നു..
ശരിക്കും വേദന തോന്നി..
വല്ലാത്തൊരു നൊമ്പരക്കാഴ്ച..!
Kadalass said…
ചിത്രങ്ങൾ കഥ പറയുന്നു.....
വിടപറച്ചിലിന്റെ , കണ്ണീരിന്റെ കഥ.
ആദ്യമായിട്ടാ ഈ ഫോട്ടൊ കാണുന്നെ...
ഫോട്ടോപകര്‍ത്തിയവന്‍ ഒരൊന്നൊന്നരഫോട്ടോഗ്രാഫറാ..
പടംപങ്കുവെച്ചതിനും നന്ദി~ex-pravasini*
പാവംകിളി:( :(
mayflowers said…
This comment has been removed by the author.
mayflowers said…
ഇന്ന് മൃഗീയം എന്നത് മനുഷ്യനും,മനുഷ്യത്വം എന്നത് പക്ഷിമൃഗാദികള്‍ക്കുമാണ് ചേരുക.
അടിക്കുറിപ്പുകള്‍ ചിത്രത്തിനനുയോജ്യം.
Yasmin NK said…
ഫോട്ടോ എടുക്കണേനു മുന്‍പ് ആ ചങ്ങാതി അതിനിത്തിരി വെള്ളം കൊടുത്തിരുന്നോ ആവോ..?
Jazmikkutty said…
സങ്കടായി..:(
ദാ.. ഇപ്പോള്‍ ഓഫീസിലേക്ക് വരുംബോള്‍ ദാരുണമായ ഒരു കാഴച്ച കണ്ണില്‍നിന്നും മറഞ്ഞതേയുള്ളൂ... ദുബായിലെ അല്‍ വാസല്‍ ഹോസ്പിറ്റലിനടുത്ത് അല്‍ എയിന്‍ റോഡില്‍ വലിയ ഒരു ആക്സിഡന്റ്. എത്ര വണ്ടികള്‍ ഉള്‍പ്പെട്ടുവെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. പോലീസും ആംബുലന്‍സും വിളക്കുകള്‍ കത്തിച്ചും ശബ്ദമുണ്ടാക്കിയും റോഡ് ബ്ലോക്ക് ചെയ്തും പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയിഡ് നല്‍കുന്നു. മൂന്നു പേരെ പുല്ലില്‍ കിടത്തിയിരിക്കുന്നു. അതില്‍ ഒന്ന് ഒരു കൊച്ചു അറബി പയ്യന്‍. കഴുത്ത് വടിപോലെ പിടിച്ച് അനങ്ങാതെ കിടക്കുന്നു.

എതിര്‍ ദിശയിലേക്ക് ശരവേഗത്തില്‍ ഓടുന്ന വണ്ടിയില്‍നിന്നും അത്രയേ കാണാന്‍ പറ്റിയുള്ളൂ... അല്ലാഹു കാക്കട്ടെ എല്ലാവരേയും...
അയ്യോ പാവം !
...........
നന്ദി ട്ടോ പ്രവാസിന്യേ ...
ഈ വിലാപത്തില്‍ പങ്കു കൊണ്ട എല്ലാവര്ക്കും നന്ദി.
ഇണ നഷ്ടപ്പെട്ട എത്രയെത്ര കിളികള്‍ നമുക്കിടയില്‍ ഉണ്ട്...അവര്ക്കൊരു സാന്ത്വന സ്പര്ശം നേരാന്‍ നമുക്കാവുന്നുണ്ടോ...അവരെ കൊത്തിക്കീറാനല്ലേ നാം ശ്രമിക്കുക?
Unknown said…
താങ്കളുടെ അടിക്കുറിപ്പുകള്‍ ശരിക്കും ഒരു നീറ്റല്‍ കു‌ടി സമ്മാനിച്ചു. ഷെയര്‍ ചെയ്തതിനു നന്ദി.
Vayady said…
മനുഷ്യനായാലും പക്ഷിമൃഗാദികളായാലും ഇണയെ നഷ്ടപ്പെടുന്നതിന്റെ വേദന..ഹോ! :(
Anonymous said…
hooo....