ക്രിക്കെറ്റ് ബാറ്റും കുട്ട്യാളും….!!
![Eroothno[21] Eroothno[21]](http://lh6.ggpht.com/_dvCML2GvFAQ/TYuYHZpdC6I/AAAAAAAAAmU/wO7vsr5vHFA/Eroothno%5B21%5D_thumb%5B65%5D.jpg?imgmax=800)
ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട് എന്‍റെ കുട്ടികള്‍ എത്ര ഭാഗ്യമുള്ളവരാണെന്നു. സാധാരണ ഇക്കാലത്തെ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്ന ഒരു കുട്ടിക്കാലമല്ലേ അവര്‍ക്ക് ലഭിച്ചത്..!
ഞങ്ങളടക്കം എല്ലാവരും തറവാടിന്‍റെ ചുറ്റു പാടുകളില്‍ തന്നെയാണ്.
വീട് വെച്ചത്.., ഓരോരുത്തര്‍ക്കും “ഇഷ്ട്ടം പോലെ” കുട്ടികള്‍..
{ ആര്‍ക്കും ആറില്‍ കൂടുതലില്ല കെട്ടോ..??!! }
അവര്‍ക്ക് കളിക്കാന്‍ വിശാലമായ പറമ്പുകള്‍..!
ചുറ്റുവട്ടത്തുള്ള കുട്ടികളെല്ലാം ഇവിടുത്തെ പറമ്പിലാണ് കളിക്കാന്‍വരുന്നത്,
{അതിനൊരു കാരണമുണ്ട്,,രഹസ്യമാണ്,,എന്നാലും നിങ്ങളോടു മാത്രം പറയാം.ഇപ്പറഞ്ഞ കുട്ടികളുടെ മാതാപിതാക്കള്‍ക്കൊരു ധാരണയുണ്ട്,,ഇവിടുത്തെ കുട്ടികളുമായി കൂട്ടു കൂടിയാല്‍
ചീത്തയായിപോകില്ലെന്ന്,}
പന്ത് കളിയായിരുന്നു മുഖ്യ ഇനം..,അപ്പോള്‍ ക്രിക്കെറ്റോ..എന്ന് ഒരു പക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം. ക്രിക്കറ്റ് കളി ഞങ്ങള്‍ മുതിര്‍ന്നവര്‍ ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ..സമയവും കാലവുമില്ലാത്ത ആ ഭ്രാന്തന്‍ കളി മഗ്രിബ് നമസ്ക്കാരം തെറ്റിക്കുന്നത് കണ്ടപ്പോഴാണ് ഈ ചൂടന്‍ കളിയെ കുറിച്ചു കൂട്ടത്തില്‍ മുതിര്‍ന്നവരോട് പറഞ്ഞു മനസ്സിലാക്കി കൊടുത്തത്.
എന്നാലും പലര്‍ക്കും അതിനോട് തന്നെയായിരുന്നു താല്പര്യം,
ക്രിക്കെറ്റ് ബാറ്റിനു വേണ്ടി കരഞ്ഞു ശല്യം ചെയ്യാന്‍ ഏര്‍പ്പാടാക്കി അനിയന്മാരെ ഇടയ്ക്കിടെ ഞങ്ങളുടെ അടുത്തേക്കവര്‍ പറഞ്ഞയച്ചു കൊണ്ടിരുന്നു.
{ കുറെകാലം മൊത്തം മാതാക്കളും പിതാക്കളും ഗള്‍ഫിലായിരുന്നു.. ആദ്യതലമുറ വലുതായപ്പോള്‍ ഞങ്ങള്‍ മാതാക്കള്‍ നാട്ടില്‍ കൂടാന്‍ നിര്‍ബന്ധിതരായി..വലിയ കുട്ടികളെ നാട്ടിലിട്ടു ചെറിയ കുട്ടികളുമായി ഗള്‍ഫില്‍ നില്‍ക്കാന്‍ ഞങ്ങള്‍ തയാറായില്ല..എന്നതാണ് വാസ്തവം.,
ഭര്‍ത്താക്കന്‍മാരുടെ പ്രലോഭനത്തിന് വഴങ്ങാതെ
ഞങ്ങള്‍ അഞ്ചു മരുമക്കളില്‍ നാലുപേരും ഉറച്ചുനിന്നു,.അഞ്ചാമത്തെ ആള്‍ കുട്ടികള്‍ മുതിര്‍ന്നിട്ടില്ലാത്തതിനാല്‍ ഭര്‍ത്താവിനൊപ്പം ഇപ്പോഴും ഗള്‍ഫില്‍ കഴിയുന്നു. }.
ഒരിക്കലും കുട്ടികളെ ഈ കളിയിലേക്ക് തള്ളി വിടരുത്..എന്ന കാര്യത്തില്‍ ഞങ്ങള്‍ മാതാശ്രീകള്‍ ഒറ്റക്കെട്ടായി ഉറച്ചു നിന്നു. അത് കൊണ്ട് തന്നെ ക്രിക്കെറ്റ് ബാറ്റു വാങ്ങിക്കൊടുക്കുന്നപ്രശ്നമേയില്ല,,
എന്ന്‍ തീരുനിക്കുകയും ചെയ്തു.
ഈ തീരുമാനങ്ങള്‍ക്ക് പുല്ലിന്‍റെ വിലയാണ് മക്കള്‍ കല്‍പ്പിച്ചതെന്ന കാര്യം വളരെ വൈകിയാണ് ഞങ്ങള്‍ അറിഞ്ഞത്...!
അപ്പോഴേക്കും ആ തീരുമാനങ്ങളെ കാറ്റില്‍ പറത്താന്‍ പോന്ന ചിലതൊക്കെ അവര്‍ അണിയറയില്‍ റെഡിയാക്കി വെച്ചിരുന്നു...!!
അങ്ങനെ അവര്‍ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തരായത് മൂക്കില്‍ വെച്ച വിരലുമായി അതിശയത്തോടെ നോക്കിനില്‍ക്കാനേ
ഞങ്ങള്‍ മാതാശ്രീകള്‍ക്ക് കഴിഞ്ഞുള്ളു…!
നല്ല മക്കളല്ലേ…..ഇവരുടെ കൂടെ കൂടിയാല്‍ ഒരു മക്കളും ചീത്തയാവില്ല അല്ലേ…
************************************************************************************************
************************************************************************
*********************************************************************
*************************************************
************************************
***************************
***********
*****
***
**

ക്രിക്കെറ്റ് ബാറ്റും കുട്ട്യാളും തറവാടിന്‍റെ ചുമരില്‍.ചാരി…..---2004-ല്‍ എടുത്ത ചിത്രം.
അങ്ങനെ കുട്ടികളില്‍ മൂത്ത തലമുറകളുടെ കളിക്കാലം കഴിഞ്ഞു.
Comments
ക്രിക്കെറ്റ്ബാറ്റും കുട്ട്യാളും.
അതെന്നെ..!!
ക്ഷാമം ഇല്ലായിരുന്നു അല്ലെ
കളിക്കാനും ഗ്രൗണ്ടില്‍ നിറയ്ക്കാനും വേണ്ടത്ര പിള്ളേരും ഉള്ളപ്പോള്‍
ക്രിക്കറ്റും നടക്കും
ഓലപന്തുകൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയ പോസ്റ്റ്.
അടുത്ത ആഴ്ചത്തെ ഇന്ത്യ-പാക് സെമിക്ക് വേണ്ടി കാത്തിരിക്കയാണ്..
ക്രിക്കറ്റ് കളി അത്രക്കങ്ങു വശം ഇല്ലായിരുന്നെങ്കിലും, പെണ്ണായി പിറന്നു പോയെങ്കിലും ഞാനും കളിക്കുമായിരുന്നു ക്രിക്കറ്റ്..
ശരിക്കും ഭ്രാന്തന്‍ കളി തന്നെ.. ഇപ്പോഴും ലയിച്ചു പോകുന്നു ആ ഭ്രാന്തില്‍ ...
നല്ല പോസ്റ്റ്..
ചിത്രങ്ങള്‍ ഒന്നിനൊന്നു മെച്ചം..
സൌകര്യമില്ലാതവിധം വലിയ വീടും വെച്ച് ബാങ്ക്
ലോണ്‍ എടുത്തു ഒരുകാരും പോര്‍ച്ചില്‍ നിര്‍ത്തി
പൊങ്ങച്ചത്തിനു ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് മക്കള്‍
'ക്രിക്കെറ്റ്' അറിയാത്തവരാകുന്നത് സഹിക്കുമോ?
എതോരുവനെയും ആവേശം കൊള്ളിക്കുന്ന ഫുട്ബോള്‍
ഇന്ന് പഴഞ്ചന്‍.അത് ദരിദ്രവാസിയുടെ കളിയാണ്.
മൊത്തം ജീവിതം ബാങ്കിനു കടപ്പെടുത്തി ജീവിക്കുമ്പോള്‍
പൊങ്ങച്ചം പടുത്തുയര്‍ത്തുന്ന ആ വീട്ടില്‍ കണ്ണീരാണ്
പലപ്പോഴും. മൊത്തമായി ബാങ്ക് കൊണ്ടുപോകുന്നതോടെ
കൂരപോലും ഇല്ലാതാകുന്ന അവസ്ഥയും ഒരുപാട് കാണുന്നു.
മനുഷ്യന്റെ അഹങ്കാരവും, പൊങ്ങച്ചവും അടുത്ത ഒരു
സുനാമിക്ക് ആക്കം കൂട്ടും വിധം ആവാതിരിക്കുക.
ഈ വീട്ടമ്മയുടെ എഴുത്ത് ശൈലി രസമുള്ളതാണ്.
എന്തെഴുതിയാലും വായിക്കാന്‍ തോന്നും.
അടുത്ത ബോറടിപ്പിക്കലിന്നായി കാത്തിരിക്കുന്നു.
--- ഫാരിസ്
ഈ ബാറ്റിനെ കുറിച്ചു ബ്ലോഗിമോനോടോന്നും ചോതിച്ചിട്ടു കാര്യമില്ല കേട്ടോ..
അന്നത്തെ ബ്ലോഗിമോനെയും അനിയത്തിയെയും കുളത്തില്‍ കണ്ടില്ലേ..അത്രേ ഉണ്ടായിരുന്നുള്ളൂ അന്ന്.
ഇനി ഞാന്‍ സത്യം പറയാം.,
കുടുംബത്തില്‍ മുതിര്‍ന്ന പയ്യന്‍ ഇപ്പോള്‍ എന്‍റെ മരുമോന്‍,പിന്നെ ഓരോരുത്തരുടെയും മൂത്ത മക്കള്‍.ഇവരാണ് ഉണ്ടാക്കിയത്.
പോരെ..അടിയന്‍,,ഉത്തരവ്..!!
രമേശ് സാര്‍..അതെ ഇവിടെ ഇപ്പോഴും കുട്ടികള്‍ കളിക്കുന്നു.പകല്‍ നേരങ്ങളില്‍ കമ്പ്യൂട്ടറിനും ടി വി ക്കും മുന്നില്‍ ഇരിക്കാന്‍ ഇവിടെ ഒരെണ്ണത്തിനെ കിട്ടില്ല.വെക്കേഷന്‍ മൊത്തം വെയിലുകൊണ്ട് തീര്‍ക്കും ഇവര്‍.
മൊയിദീന്‍ ഭായ്..കളികഴിഞ്ഞാല്‍ പിന്നെ ഒക്കെ കുളത്തിലാ..,കുളമില്ലാതെ പിന്നെ ..
ജുനയിദ്,,ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി അല്ലെ..സന്തോഷം.
ഇസ്ഹാഖ് ഭായ്..,തെങ്ങില്‍ നിന്നും അനന്തസാധ്യതകള്‍ അല്ലേ..,നന്ദി.
സലാം ഭായ്..,ഈ വാക്കുകള്‍ തന്നെ ധാരാളം.നന്ദി.
റ്റോംസ്..,ഓരോരുത്തര്‍ക്കുമുണ്ട് ഓര്‍ക്കാന്‍ ഇതുപോലെ പലതും.
എന്‍റെ ഓര്‍മകളില്‍ നിറയെ കമുങ്ങുപാളകളില്‍ ഇരുന്നുള്ള യാത്രകളാണ്..
ഷമീര്‍..,ഓലപ്പന്തും മടല്‍ബാറ്റും ഇല്ലാത്ത കുട്ടിക്കാലം ആര്‍ക്കുമില്ല അല്ലേ..,സന്തോഷമുണ്ട് ഈ പറച്ചിലിന്.
മുഹമ്മദ് കുഞ്ഞി..,വിട്ടോളൂ..അധികം ദൂരവുമില്ല.
ഒരേ നാട്ടുകാരല്ലേ..{ചുമ്മാ}
ശ്രീനാഥന്‍..,അവര്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.പ്രോത്സാഹിപ്പിച്ചില്ലെന്നു മാത്രം.
ഇത്ര ചിലവില്ലാത്ത കളികള്‍ തന്നെ ധാരാളമുണ്ടല്ലോ.
ഡോ.കതിരൂര്‍..,അതെ അതെ അവര്‍ കളിക്കട്ടെ..
മേയ്ഫ്ലവര്‍..,അല്ലെന്നു പറയാനൊക്കില്ല.
ക്രിക്കെട്ടിന്‍റെ ആളാണോ..
ഞാന്‍ കാണാറില്ല.കെട്ടോ..,നന്ദിയുണ്ട്..
പദസ്വനം..,അപ്പൊ അതായിരുന്നു അല്ലേ..പണി.ആമ്പിള്ളാരെപ്പോലെ ക്രിക്കെറ്റ് കളിക്കല്‍.ഇപ്പോഴും കളിക്കാരുണ്ടോ.
റാംജി ഭായ്..,അതെ അതുതന്നെ.നന്ദിയുണ്ട് ഈ നല്ല വാക്കുകള്‍ക്ക്.
പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെ,,
പിന്നെ അവസാനം പറഞ്ഞ കാര്യം.
അപ്പോള്‍ ബോറടിക്കുന്നുണ്ടെന്ന് സാരം..
എന്താ ചെയ്യാ..എന്നെകൊണ്ട് ഇതൊക്കെയല്ലേ പറ്റൂ..
പലതരം സിക്സറുകള്‍ അടിക്കുന്ന ബാറ്റുകള്‍ ആണത് !
സംശയിക്കണ്ട ...
എത്ര ശരി...ബ്ലോഗിനു പോലും ഉപയോഗിക്കാം
നല്ല വാക്കുകള്‍ക്ക് ഒരുപാടു നന്ദി.
അജിത് ഭായ്..,ഇങ്ങനെ പോയാല്‍ തെങ്ങല്ല,,കമുങ്ങും പ്ലാവും മാവുമൊക്കെ പോസ്റ്റാക്കേണ്ടി വരുമെന്നാ തോന്നുന്നേ..
പക്ഷെ എവിടെ..ഇനിയിപ്പോ ഒന്നുകൂടി എഴുതുക തന്നെ.
അബ്ദുള്‍ജബ്ബാര്‍...നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.
മാഡ്...എന്താ ഒരു അച്ചടക്കം അല്ലെ..
ബാറ്റുകളുടെ കാര്യാ പറഞ്ഞെ.
പുഷ്പം...കുട്ടികളോട് കളിക്കില്ല..
അവരെന്നോട് കളിക്കുന്നു.
ക്ലൈമാക്സ് പടം കലക്കീട്ടൊ...
ആശംസകൾ...
നല്ല പോസ്റ്റ്.
ഞങ്ങള്‍ടെ അടുത്താ മാഷിന്റെ കളി?
എന്ത് ചെയ്യരുത് എന്ന് പറയുന്നോ, അത് തന്നെ ചെയ്യും എന്ന് വാശി പിടിക്കുന്ന ആ പ്രായത്തില്‍ ഏതു നിരോധനവും അത് ലംഘിക്കാനുള്ള പ്രേരനയാനല്ലോ..
അതൊക്കെ തന്നെ ഇതും , അല്ലെ?
(ഫാരിസ് എഴുതിയതിനോട് യോജിക്കുന്നു)
മക്കളെ കളിയ്ക്കാന്‍ അനുവദിക്കൂ... ഭാവിയിലെ ഒരു സച്ചിനെയാണെങ്കിലോ നിങ്ങള്‍ കുഴിച്ചുമൂടുന്നത്...
ആശംസകള്‍...
(പക്ഷേ, മനസ്സില്‍ ഇന്നും ബാല്യം സൂക്ഷിക്കുന്നു )
കുട്ടിയും കോലും, ഗോലി കളി,കള്ളനും പോലീസും കളി എന്നിവ പോലെ തന്നെ ഫുട്ബോള്‍ , ക്രിക്കെറ്റ് ,ബാസ്ക്കെറ്റ് ബോള്‍ എന്നിവയും കളിച്ചിരുന്നു, ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ .... ആദ്യകാലത്ത് ഇത്തരം മടല്‍ ബാറ്റുകള്‍ ഉപയോഗിച്ച് തന്നെയാ കളിച്ചിരുന്നത്.അച്ഛന്‍, അമ്മ , മാമന്‍മാര്‍, അപ്പച്ചി എല്ലാവരും ചേര്‍ന്ന്.... ഹോ , എന്തു രസായിരുന്നു ...!
ആ നിറമുള്ള ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോയതിന് ഒരുപാടു നന്ദി ട്ടോ...
ശരിക്കുമീ ചിത്രം കണ്ടപ്പോള്‍ പച്ചമടല്‍ ചെത്തി ബാറ്റുണ്ടാക്കുമ്പോഴുണ്ടാകുന്ന
ആ മണം മൂക്കിന്‍ തുമ്പിലെത്തിയതു പോലെ..!!
വിശദമായൊരു മറുപടി പറയാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
സോറി.ഇച്ചിരി തിരക്കിലായിപ്പോയി.സ്കൂളൊക്കെ പൂട്ടിയില്ലേ,,,
ഇന്ന് കുട്ടികള്‍ കളിക്കുന്നതില്‍ പരാതി ഇല്ലാതില്ല .
പക്ഷെ നിയന്ത്രണത്തില്‍ വരുന്നില്ല
അവര്‍ കളിക്കട്ടെ വിവരം വക്കുമ്പോള്‍ ഒഴിവാകും .
അതാണ് അനുഭവം.
ഓ എ ബി ,
വയ്കിയാണെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.
വന്നല്ലോ ,,നന്ദിയുണ്ട് കെട്ടോ.