കൂട്ടുകാര്‍

Sunday, September 19, 2010

കത്തെഴുത്തിന്‍റെ *മാ* ശാസ്ത്രം.




എനിക്കു  മുന്നേ  കാലം  നടന്നോ..? അറിയില്ല...                 
ബാല്യമോ   കൌമാരമോ  എന്നെനിക്കുതന്നെ   നിശ്ചയമില്ലാത്ത   
പ്രായത്തില്‍ ഗള്‍ഫില്‍  നിന്നും  വരുന്ന  കത്തുകള്‍ക്ക്   മറുകുറി  അയക്കുന്ന  തത്രപ്പാടിലായിപ്പോയി  ഞാന്‍.
ഇക്കാലത്താണ്  ഞാന്‍  വായനയുടെ  മറ്റൊരു  തലത്തിലേക്ക്‌   വഴുതി  
വീണത്.  അയല്‍പക്കത്തെ   ഉമ്മറത്തിണ്ണയായി   പിന്നെ  എന്‍റെ  ഇഷ്ടസ്ഥലം.  അവിടെയിരുന്നാണ്   മംഗളവും  മനോരമയും  വായിച്ച്  കണ്ണീര്‍  വാര്‍ത്തത് .  അതിലെ   ഒരു പാട്  വരികള്‍ ക്ക്  എന്‍റെ കാരുണ്യത്തില്‍ വിസയില്ലാതെ  ഗള്‍ഫിലെത്താനുള്ള   ഭാഗ്യം  സിദ്ധിച്ചു?!!                                                          
അങ്ങനെ  കത്തെഴുത്തിലെങ്കിലും  ഒരു  ഡിഗ്രി   എടുക്കാനുള്ള   
ഭാഗ്യം എനിക്കുമുണ്ടായി.                                                                                                                  

സ്കൂള്‍  ലൈബ്രറിയില്‍നിന്നും  സങ്കടിപ്പിച്ച   മുട്ടത്തുവര്‍കിയെയും, കാനത്തെയും   താങ്ങിപ്പിടിച്ചുകൊണ്ട്  വന്ന  ഒരു  ദിവസം ഇക്കാക്ക      
തന്ന " ബാല്യകാല സ്മരണകള്‍" എന്‍റെ  മനസ്സില്‍  ചേക്കേറിയിരുന്ന   പൈങ്കിളികളെ  ഒന്നടങ്കം പറത്തിക്കളഞ്ഞു.  
പിന്നീടങ്ങോട്ടു ഖസാക്കിലെ കരിമ്പനക്കൂട്ടങ്ങള്‍ എനിക്ക് കുളിര്‍ക്കാററായി. 
മംഗസ്ററിനും നീര്‍മാതളവും എനിക്കു  തണലേകി.                                  

ഇതിനിടയിലെപ്പോഴാണ് കൌമാരം എന്നോട് വിട ചോദിച്ചത്..?                             
                             

19 comments:

Anonymous said...

കാലം നടന്നു നീങ്ങുമ്പോള്‍ നമ്മളില്‍ അവന്‍ വരുത്തുന്ന കോല വ്യത്യാസങ്ങള്‍ അത്ഭുതം തന്നെ ..എഴുത്തിന്റെ രീതി ഒത്തിരി ഇഷ്ട്ടമായി ..ഇനിയും എഴുതുക

ഹംസ said...

ആദ്യമായാണ് ഈ ഭാഗത്ത് വരുന്നത് .

എഴുത്ത് കൊള്ളാമല്ലോ..

അക്ഷരങ്ങള്‍ ചെരിച്ച് എഴുതാതിരുന്നാല്‍ വായിക്കാന്‍ സുഖം കിട്ടുമായിരുന്നു.

ശ്രീ said...

എഴുത്ത് കൊള്ളാം ട്ടോ

Unknown said...

വിരുന്നുകാരുടെ എണ്ണം കൂടുമ്പോള്‍ സന്തോഷം തോന്നുന്നു,ഒപ്പം ഒരു ഭയവും ഇല്ലാതില്ല. വിഭവങ്ങളുടെ സ്റ്റോക് തീര്‍ന്നാലോ.!? വിരുന്നു വന്നവര്‍കെല്ലാം നന്ദി.

നൗഷാദ് അകമ്പാടം said...

പണ്ടു കിനാവു കണ്ട് നടന്നതിന്റേം വായിച്ചതിന്റേയും ഒക്കെ ഗുണം
ഇവിടെ എഴുത്തില്‍ കാണുന്നുണ്ട്..

സ്റ്റോക്ക് തീരുമെന്നൊന്നും പേടിക്കേണ്ട..
ഗള്‍ഫ് അനുഭവങ്ങള്‍ തന്നെ ഉണ്ടാവുമല്ലോ ഒരു പാട്..
ധൈര്യമായി മുന്നോട്ട് പോകൂ..

(( ഇവിടെ ഒത്തിരി ഗള്‍ഫ് ബ്ലോഗ്ഗിണികള്‍ കൂട്ടുകാരായുണ്‍ട് കെട്ടോ..
അവരെയൊക്കെ പരിചയപ്പെടൂ..))

എഴുത്ത് തുടരുക..
എല്ലാ ആശംസകളും!

Jazmikkutty said...

nannaayittund..thudaru...

Unknown said...

ആശംസകള്‍ അയച്ചവര്‍കെല്ലാം നന്ദി. ഇനിയും വരുമല്ലോ....അല്ലേ?..

പുലരി said...

എഴുത്ത് തുടരട്ടെ..
ആയുഷ്മാന്‍ ഭവ..

ഉപാസന || Upasana said...

എഴുതിയെഴുതി കരിമ്പനകളില്‍ കാറ്റുപിടിപ്പിക്കൂ
:-)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം...അസ്സലായി..
ഇനിയും ഒരുപാടൊരുപാട് എഴുതാന്‍ കഴിയട്ടെ..
അവിടെ (മിഴിനീര്‍ത്തുള്ളി) വന്നതിനും,ആശംസകള്‍ നേര്‍ന്നതിനും നന്ദി..
പിന്നെ സീറ്റ് ബുക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല...എന്നോട് കൂട്ടു കൂടിയാല്‍ മതി, പിന്നീടുള്ള എന്റെ യാത്രയില്‍ നിങ്ങളും ഒരു സഹയാത്രികയായിരിക്കും...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അക്ഷരങ്ങള്‍ നേരെയാക്കിയെഴുതിയാല്‍ വായിക്കാന്‍ എളുപ്പമായിരിക്കും..
പിന്നെ കമന്റ് ബോക്സിലെ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞൂടെ...?

Rare Rose said...

രസമുള്ള എഴുത്ത്.:)

..naj said...

nishkalankam. baalyam pole !

iniyum eshuthuka.

www.mukulam.blogspot.com
www.viwekam.blogspot.com

Santi's Corner said...

നല്ല ബ്ലോഗ്‌ എനിക്കിഷ്ടപ്പെട്ടു.. ഇനിയും തുടരുക.. സ്റ്റോക്ക്‌ തീരും എന്ന് പേടി വേണ്ട

Unknown said...

ബ്ലോഗില്‍ വന്നവര്‍ക്കെല്ലാം നന്ദി.

Jishad Cronic said...

ആദ്യമായാണ് ഈ ഭാഗത്ത് വരുന്നത്...എഴുത്ത് കൊള്ളാംട്ടോ !

Unknown said...

ഇത്താ............പേടിക്കണ്ട കേട്ടോ .സ്റ്റൊക്കൊന്നും തീരില്ല ഞങ്ങള്‍
പ്രാര്‍ഥിക്കുന്നു മുന്നോട്ടു പോകാന്‍ .പിന്നെ ടാവക്കല്ത് അല അല്ലഹ്............അല്ലെ.......

Sulfikar Manalvayal said...

നല്ല മനസിന്റെ ഉടമകള്‍ക്കെ നല്ല വരികള്‍ എഴുതാനാവൂ. (ഇത് പറഞ്ഞതിന് വേറെ ചെലവ് ചെയ്യണം കേട്ടോ)
അത് ആത്മാര്‍ഥമായി എഴുതുമ്പോള്‍ വരികള്‍ക്ക് മനോഹാരിത കൂടും.
അത്ര നന്നായി എഴുതി. നേരത്തെ ആരോ പറഞ്ഞ പോലെ, അന്ന് വായിച്ച വരികള്‍ ഇന്നത്തെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.
ഭാവുകങ്ങള്‍.

Unknown said...

സുല്‍ഫി,,നന്ദി..
താങ്കള്‍ക്കും കുടുംബത്തിനും നല്ലത് വരട്ടെ,,എന്ന പ്രാര്‍ത്ഥന<< ,
നല്ല വാക്കുകള്‍ക്കുള്ള ചിലവായി നല്‍കുന്നു.