കൂട്ടുകാര്‍

Wednesday, September 22, 2010

കാറ്റില്‍ മുറിഞ്ഞു പോകുന്ന പാട്ടുകള്‍.

          
നഷ്ടപ്പെട്ട      ബാല്യത്തെ   തിരികെ    കൊണ്ടുവരാന്‍   ഒരു  വൃഥാ   ശ്രമം......
ഓര്‍മകളിലങ്ങനെ   മേഞ്ഞുനടന്നാല്‍    മതി,   ബാല്യത്തിന്‍റെ   മണങ്ങള്‍   
ചുറ്റിലും പരക്കാന്‍... ശബ്ദകോലാഹലങ്ങള്‍   സിരകളില്‍   മുഴങ്ങാന്‍ ......
ഞങ്ങളുടെ  വീടിനടുത്തുള്ള     ഓല മേഞ്ഞ       സിനിമാഹാളിനു
പിറകിലുള്ള   പാടത്തായിരുന്നു     വൈകുന്നേരത്തെ    കളികള്‍.  
സന്ധ്യാബാങ്ക്(മഗരിബ്)      കൊടുക്കുന്ന     സമയത്ത്  
സിനിമാഹാളില്‍നിന്നും     പാട്ടുതുടങ്ങും.      ഇതായിരുന്നു,  
കളി    നിര്‍ത്താനുള്ള     സമയം. .    ഇടയ്ക്കുകാറ്റില്‍     മുറിഞ്ഞു-  
വന്നും   പോയും    കൊണ്ടിരിക്കുന്ന  
പാട്ടിന്‍റെവരികള്‍..    ഇന്നും   എന്‍റെ   കാതുകളിലുണ്ട് .

മാടപ്രാവേ..വാ..................................,ഒരു കൂടു  കൂട്ടാന്‍  വാ.....,....

പിന്നെ  വീടുകളുടെ   മുറ്റങ്ങള്‍താണ്ടിയുള്ള    മടക്കയോട്ടം!
ഇന്ന്‍ ഈ  മുറ്റങ്ങള്‍  താണ്ടണമെങ്കില്‍  എത്ര ഗേറ്റുകളുടെ  കൊളുത്തഴിക്കണം!!???


                       ******************************************************

 



3 comments:

Sulfikar Manalvayal said...

സത്യം.
പഴയ കാല ഓര്‍മ്മകള്‍ ഓരോന്നായി അങ്ങിനെ ചുരുലഴിയട്ടെ.
അത് ഇയാളുടെ സുന്ദരമായ വരികളിലൂടെ ആവുമ്പോള്‍ വായിക്കാന്‍ ഒരു സുഖം.
മനസിനെ എന്റെയും ചെറുപ്പതിലേക്ക് കൊണ്ട് പോയി.

Sulfikar Manalvayal said...

പോസ്റ്റില്‍ ഇത്രയും ഗാപ്‌ ഇട്ടതു കൊണ്ടായിരിക്കും കാണാന്‍ ഒരു സുഖമില്ല.
വരികള്‍ ഓരോന്നായി എഴുതിയിരുന്നെങ്കില്‍ ഇതൊരു കവിത പോലെ ആവുമായിരുന്നു.
സാരമില്ല, തുടക്കമല്ലായിരുന്നോ.

Unknown said...

സുല്‍ഫി..പഴയ പോസ്ടുകളിലൂടെയുള്ള ഈ വരവ്
വല്ലാതെ സന്തോഷമുണ്ടാക്കുന്നു.
ഈ ലോകത്തേക്ക് വന്നത് അത്ഭുതലോകത്തിലെ ആലീസിനെ പോലെയാണ്,
സ്ഥലകാല വിഭ്രാന്തി പിടിപെട്ടമാതിരി.
ഇപ്പോള്‍ ശെരിയായി വരുന്നു,
വരികളിലെ ഗാപ്‌ കുറച്ചു.തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.