കൂട്ടുകാര്‍

Friday, September 17, 2010

ഓര്‍ക്കുട്ടും ഫേസ്ബുക്കിലെ ചുമരെഴുത്തും!

മക്കളൊക്കെ കേറിയത് കണ്ട് ഞാനും ഒന്നെത്തിനോക്കി.
ഓര്‍ക്കുട്ടിലെയ്..!
ഒരുമാതിരി പഴയ മോഡല്‍ മൊബൈലിലേക്ക്‌ നോക്കിയപോലെ.
എന്നാപിന്നെ ഫേസ്ബുക്കിലൊന്നു കേറിനോക്കാമെന്നുവെച്ചു,, കേറി, കേറിയപാടെ ഒരു ചുമരെഴുത്തും അങ്ങു പാസ്സാക്കി..!!

അതെന്‍റെ വലിയ മോന്‍റെ ഫ്രെന്‍റിന്‍റെ ചുമരായിരുന്നുപോലും!?  
പിന്നീട് ഞാന്‍ സ്വന്തം ചുമരില്‍ പോലും എഴുതിയിട്ടില്ല.

12 comments:

kenz said...

adipoli...ente umma aara mol....

പുലരി said...

നിരന്തരം എഴുതു.. എല്ലാ ആശംസകളും നേരുന്നു.

ബഷീർ said...

ഹി.ഹി: അത് കലക്കി..:)

വലിയ മോന്റെ ഫ്രണ്ട് .ആ ചുമർ ഇടിച്ചു നിരത്തിയോ ?

Unknown said...

ബ്ലോഗ് സന്ദര്‍ശിച്ച് ആശംസകളും അഭിപ്രായങ്ങളും നേര്‍ന്ന എല്ലാവര്‍കും നന്‍ദി. പ്രാര്‍ത്ഥനയോടെ ~ex-pravasini*

ശ്രീ said...

ഇതു വരെയും ഫേസ് ബുക്കിനോട് ഒരു താല്പര്യം തോന്നിയിട്ടില്ല

IbnKoyakutty said...

ഒന്ന് കുരുക്കാന്‍ ഏറെ ശ്രമങ്ങള്‍ അനിവാര്യം
ഒന്ന് കരിക്കാന്‍ എത്ര എളുപ്പം!!

സ്വാന്തന മന്ത്രങ്ങളോതി, സ്നേഹത്തിന്‍ കൂട്ടായ്മ തീര്‍ക്കാന്‍ - ഒത്തൊരുമിച്ച്...
അല്ലാഹു നിങ്ങളെയും കുടുംബാംഗളേയും അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍


സമീര്‍ കോയക്കുട്ടി

ibnkoyakutty.blogspot.com

Anonymous said...

i think you are wrong.. try new version of orkut...that is good....അടിപൊളി ആശയം ‍......നല്ലത് വരട്ടെ.,..ആശംസകള്‍ നേരുന്നു......

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാല്‍ ഫേസ് ബുക്കില്‍ ഒന്നു കൂടി വാ, കാണിച്ചു തരാം!

Sulfikar Manalvayal said...

വെറുതെ "കുട്ടിക്ക" പറഞ്ഞിടത്തോന്നും പോയി നോക്കല്ലേ.
ഇപ്പോള്‍ ഉള്ള സ്ഥലങ്ങളിലൊക്കെ തന്നെ പോരെ, ഫേസ് ബുക്കും, ഓര്‍കുട്ടും ഒക്കെ പോയി തുടങ്ങിയാല്‍ പിന്നെ സമയം പോവുന്നത്തെ അറിയുകയേ ഇല്ല.
അറിഞ്ഞു കൊണ്ട് തല വെച്ച് കൊടുക്കണോ? നമ്മളോ പെട്ട്. പുതിയൊരാളെ കൂടെ?

Mohamedkutty മുഹമ്മദുകുട്ടി said...

ശരിയാ,വെറുതെ അവിടെയൊന്നും വന്നു കുളം കഥ പറയേണ്ട.അതൊക്കെ ചെക്കന്മാര്‍ക്ക് ചെത്താനുള്ള സ്ഥലമാ!

Unknown said...

സുല്‍ഫി,,കുട്ടിക്കാ..
നിങ്ങള്‍ക്കിപ്പോ ഇതെന്തിന്‍റെ കേടാ..?
ഇപ്പോഴെങ്കിലും ഇതൊക്കെ വായിച്ചതില്‍ വലിയ സന്തോഷമുണ്ട്.

അത് ശെരിയാ..ഇവിടെയൊക്കെ കുട്ടികള്‍ നടക്കട്ടെ.
അല്ലെങ്കിലും എനിക്കീ ഫേസ്ബുക്ക് കണ്ടൂട!
നിലമ്പൂര്‍ പാട്ടിനു പോയമാതിരി,ആകെപ്പാടെ തിരക്കാണവിടെ..കലപില വര്‍ത്താനം,,ആരൊക്കെയോ..ആരോടൊക്കെയോ..,
ആകെ ഒരന്തക്കെടാണ് എനിക്ക്.ഇനീം ചുമര് മാറിയെഴുതിയാലോ..!

Arjun Bhaskaran said...

ഇതൊക്കെ ഇപ്പം പോസ്റ്റി ?? ഞാന്‍ കണ്ടില്ലാരുന്നു. ഫേസ്‌ ബുക്കിനെ പറ്റി ഞാനും ഒരെണ്ണം പോസ്ടിയിടുണ്ട് .. താത്ത വായിച്ചിട്ടില്ല..എന്ന് തോന്നുന്നു. കാരണം കമെന്റൊന്നും കാണാനില്ല.. ലിനക് ഇതാണ് കേട്ടോ " http://arjunstories.blogspot.com/2011/03/vii.html#axzz1HQsQv5HJ " പോയി വായിക്കേം കമെന്റെം ചെയ്യുമല്ലോ..