കുളം ഇന്ന്, പടവുകളിറങ്ങി താഴോട്ട് പോയ കുളം... |
സൂര്യന് മെല്ലെ തലപൊക്കി നോക്കിയതേയുള്ളൂ..അപ്പോഴേക്കും ചൂടിങ്ങെത്തിക്കഴിഞ്ഞു.ഇന്ന് ശെനിയാഴ്ച്ച..പരീക്ഷയായതിനാല്‍ ഇന്നും സ്കൂളുണ്ട്.അടുക്കളയിലാണെങ്കില്‍ പിടിപ്പത് പണിയുമുണ്ട്.
എന്നാലും പണിക്കിടയില്‍ പുറം കാഴ്ചകള്‍ കാണുന്നത്എന്റെ ഒരു പതിവാണ്.
വര്ക്കേരിയയില്നിന്നും നോക്കിയാല്‍ തൊടിയും കുളവും കാണാം.
ഇങ്ങനെ നോക്കി കഥകള്‍ മെനയുന്ന കാരണം
രാവിലത്തെ കാര്യങ്ങള്‍ പലപ്പോഴും താളം തെറ്റാറുമുണ്ട്.
ഇന്നും അങ്ങനെയൊരു താളം തെറ്റലിന്റെ ദിനമായിരുന്നു.
ഇന്നത്തെ പ്രാതല്‍ അല്പം മോഡേണ്‍ ആക്കാം എന്നുകരുതി,,
പേടിക്കേണ്ട മക്രോണയാണ് ഉദേശിച്ചത്. മക്രോണ തിളപ്പിക്കാന്‍ വെച്ചു.
കാപ്സിക്കവും കേരറ്റും ചിരകിക്കൊണ്ട് നില്ക്കുമ്പോള്
പതിവുപോലെ കണ്ണുകള്‍ തൊടിയിലായിരുന്നു. തൊട്ടു മുന്നില്‍ നമ്മുടെ ഓര്ക്കാപ്പുളിമരമാണ്.
മാസങ്ങള്‍ക്ക് മുമ്പ് മരം കായ്ച്ചു തുടങ്ങിയപ്പോള്‍..,നെച്ചുവും ഓര്‍ക്കാപുളിയും... |
ഓര്‍മയില്ലേ…കുറച്ചുനാള്‍ മുമ്പ് കുട്ടികളുടെ പീഡനത്തിനിരയായ……??! ങാ..അതെന്നെ…!
കരിയില അനങ്ങുന്ന ശബ്ദമല്ലേ കേള്‍ക്കുന്നത്...നോക്കുമ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി..മരത്തെ കണ്ടല്ല. കേട്ടോ...രണ്ടു കീരികള്‍..!
പണ്ട് കേമറ എടുക്കാന്‍ ഓടിയപ്പോള്‍, തേടി വന്ന പോസ്റ്റ്നഷ്ട്ടപ്പെട്ട കഥ നിങ്ങളും മറന്നിട്ടുണ്ടാകില്ല. ..അത് കൊണ്ട് കേമറയൊന്നും എടുക്കാനോടിയില്ല,
തൊട്ടടുത്തുള്ള മൊബൈല്‍ മെല്ലെ എടുത്തു.ഗ്രില്ലില്‍ ചേര്‍ത്ത് വെച്ച്ക്ലിക്കി.
വലിയ ക്ലിയര്‍ ഇല്ലെങ്കിലുംകീരികള്ഫോട്ടോയിലായിട്ടുണ്ട്..സമാധാനായി.
![]() |
പണ്ട്,,കുറെ പണ്ടൊന്നുമല്ല..ഈയടുത്തൊരു പണ്ട്…..കീരികള്‍ എന്നെ ചതിച്ചത് നിങ്ങളും വായിച്ചതാണല്ലോ...പക്ഷെ അന്ന് കുളം കഥ പറഞ്ഞെന്നെ രക്ഷിച്ചു.കുറെ കാലം കുളമെഴുത്തുകള്ക്കുടമയായി
ഞാന്‍ ബൂലോഗം വാണു...!
പിന്നീട് ഇത്ര നാളും എന്റെ എഴുത്തുകള്‍ ചമ്മന്തിയിലെക്കും മറ്റു തരികിട പോസ്റ്റുകളിലേക്കും വഴിമാറിയപ്പോള്‍ ഞാന്‍ തലവഴി ഒരു മുണ്ടെടുത്തിട്ടു നടന്നെങ്കിലും നിങ്ങളെന്നെ പ്രോല്‍സാഹിപ്പിച്ചു "കൊന്നു!!"
എന്നിട്ടും ഞാന്‍ നിര്‍ത്തിയില്ല.
മനസ്സില്‍ നിന്നും ചുമ്മാ കഥകളൊന്നും വരുന്ന ടൈപ്പല്ലാത്തതിനാല് ഏതു നേരവും എന്റെ കണ്ണുകള്‍ തൊടിയിലോ മുറ്റത്തോ ഒക്കെ ആകും.. ..!
ഇങ്ങനെ വല്ലതും വീണു കിട്ടിയിട്ട് വേണം ഈയുള്ളവള്‍ക്ക് വല്ലതുംകുത്തിക്കുറിക്കാന്...!!
ഈ വീടും തൊടിയും അങ്ങനെയാണ് എന്റെ എഴുത്തിന്റെ
ഇരകളായി മാറുന്നത്.
"പാവങ്ങള്‍" എന്ന് പറയാന്‍ വരട്ടെ..
ഇങ്ങനെ തൊടിയില്‍ നിന്നും പറമ്പില്‍ നിന്നുംവീണു കിട്ടുന്നത് എഴുതിയുണ്ടാക്കുന്നതിന്ചില്ലറ അധ്വാനം വല്ലതും മതിയെന്നാണോ നിങ്ങള്കരുതിയത്??.
നിങ്ങള്‍ക്കറിയോ..എന്റെ കുളക്കഥക്ക് വേണ്ടി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍!!???
അതിനുവേണ്ടി ഉറക്കമിളച്ച എത്രയെത്ര രാത്രികള്‍..!
ഉറക്കമിളച്ച കാരണം തലവേദന, പണികള്‍ മുടക്കിയ എന്റെ അനേകം പകലുകള്‍..!!
ഇല്ല ഒന്നും നിങ്ങള്‍ക്കറിയില്ല..മക്കളുടെ സഹായം തേടാന്‍ പോലും
ഞാന്‍ പോയിട്ടില്ലല്ലോ..അല്ലെങ്കിലും എന്റെതോന്നലുകള്ക്കുംസമയങ്ങള്ക്കുമനസരിച്ച്അവരെ കിട്ടിയിട്ട് വേണ്ടേ...?
ഏതായാലും കുളക്കരയിലൂടെ ഫോട്ടോ എടുത്ത് നടന്നു അതില്‍ വീണു മയ്യിത്താകാത്തത് എന്റെ കുട്ടികളുടെ ഭാഗ്യം.!!
![]() |
കുളം കഥ പറഞ്ഞു തുടങ്ങിയ നാളുകളില്‍....... |
ഓരോ ഖണ്ഡത്തിനും ചേരുന്ന ഫോട്ടോകള്‍ അതാത് സമയത്ത് എടുക്കാന്‍, നീന്തല്‍ വശമില്ലാത്ത ഞാന്‍ എന്തു ധൈര്യത്തിലാണ്
നിറഞ്ഞു നില്ക്കുന്ന കുളത്തിന്റെ പടവുകളിലൂടെ ഒറ്റയ്ക്ക് നടന്നത്...?
കഥ തുടങ്ങുമ്പോള്‍ നിറഞ്ഞു തുളുമ്പി നിന്നിരുന്ന കുളം,
കഥ തീരുമ്പോഴെക്കും വറ്റാന്‍ തുടങ്ങിയിരുന്നു...,അത്രക്കുഷാറിലായിരുന്നു എഴുത്തിന്റെ പോക്ക്!!?
അങ്ങനെ മഴക്കാലത്ത് പറയാന്‍ തുടങ്ങിയ കഥ വേനലിന്റെ
ആരംഭത്തില്‍ അവസാനിച്ചു..
കുളത്തിന്റെ തുള്ളല്‍ ഫോട്ടോ എടുക്കാന്‍ ഒരുപാടു ബുദ്ധിമുട്ടി
കല്ല് കുളത്തിലേക്കിട്ടതിന്റെയും മറ്റും പ്രയാസങ്ങള്‍!!? അതു വല്ലതും നിങ്ങളറിഞ്ഞിരുന്നോ..
അത് പോട്ടെ എന്റെ മക്കളങ്കിലുമറിഞ്ഞിരുന്നോ..!!?.
കുളം കുലുങ്ങിച്ചിരിക്കുന്നത് നിങ്ങളെ കാണിക്കാന്‍ കുണ്ടന്‍ വടികൊണ്ട്
അടിച്ചിട്ടുണ്ട് ഞാനാ പാവത്തെ..!ലോകത്ത് വേറെവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ... ? അടികൊണ്ടാല്‍ കുലുങ്ങി ചിരിക്കുന്നവരെകുറിച്ച്.
ഉണ്ടാകില്ല. എന്നാല്‍ എന്റെ കുളം ഏറു കൊണ്ടാല്‍ തുള്ളും..!
അടികൊണ്ടാല്‍ ചിരിച്ചു മറിഞ്ഞു ആടിയുലയും!!
അപ്പൊ പിന്നെ അടിക്കാതെങ്ങിനെ…?!
ഫോട്ടോ എടുപ്പ് അങ്ങനെ ഓക്കേയായി..
ഇനി കഥ,,,!! അത് അനുഭവകഥ കൂടിയാകുമ്പോള്‍ അറിയാമല്ലോ..ഒരിക്കലെങ്കിലും അനുഭവകഥ എഴുതിയവര്‍ക്കേ
അത് മനസ്സിലാകൂ..എന്റെ ആദ്യത്തെ അനുഭവമാകയാല്‍
ആറു പെറ്റ ഞാന്‍ മറ്റൊരു കടിഞ്ഞൂല്‍ പേറിന്റെ വേദന അനുഭവിച്ചു..
എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല ..
സംഗതി ചില്ലറയല്ല കേട്ടോ..
നാലാം ക്ലാസ്സ് മുതലുള്ള ഓര്‍മ്മകള്‍...അവിടുന്നാണല്ലോ തുടക്കം.പക്ഷെ ഇന്നലെത്തെ കാര്യം പോലും ആലോചിച്ചിരിക്കാന്‍ സമയം കിട്ടാത്ത എനിക്ക്
അത് വളരെ വലിയൊരു ത്യാഗം തന്നെയായിരുന്നു.
രാത്രി കിടന്നിട്ടാലോചിക്കാംഎന്നു വെച്ചാല്‍ അതെങ്ങിനെ,, രാവിലത്തെ ചായക്ക് കടിയെന്ത്..കുട്ടികള്‍ക്ക് സ്കൂളിലേക്ക്കൊടുത്തുവിടാന് കൂട്ടാനെന്ത് എന്നൊക്കെയുള്ള ടൈംടേബിള്‍ അന്നെരമല്ലേ മനസ്സില്‍ കുറിച്ചിടുന്നത്..
പകല്‍ പിടിപ്പതു തിരക്കുകളും. പറയാനുണ്ടോ പുകില്..
അങ്ങനെ .ഒഴിവില്ലാത്ത നേരങ്ങളിലാണ് മനസ്സില്‍ ഭാവനകള്‍ തെരോട്ടത്തിനിറങ്ങുന്നത്..
ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത മുന്തിയ ഇനം സാഹിത്യവാക്കുകളൊക്കെ ഉള്ളില്‍ കിടന്നങ്ങനെ തുള്ളും!!
മീനില്‍ മുളക് തേക്കുന്ന ഞാന്‍ മനസ്സിലെ ഈ തുള്ളല്‍ക്കാരെ
തല്ക്കാലം ഉറക്കിക്കിടത്തുകയല്ലാതെ എന്ത് ചെയ്യും..!!?
ഒഴിവൊക്കെ കിട്ടി, ഒരുങ്ങിത്താങ്ങി ലാപ്പിന്റെ
മുന്നിലിരുന്ന് ന്യൂ പോസ്റ്റ് ക്ലിക്കി ഉറക്കിക്കിടത്തിയ
തുള്ളല്‍ക്കാരെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴല്ലേ അറിയുക...
ക,,മ ..ന്നൊരക്ഷരം പോലും ബാക്കി വെക്കാതെ അവരൊക്കെ
തങ്ങളുടെ പാട്ടിനു പോയിരിക്കും...!!
അങ്ങനെയാണ് രാത്രി പതിനൊന്നു മണി മുതല്‍ ഒരു മണി വരെയുള്ള സമയം ടയ്പ്പിങ്ങിനായി മാറ്റി വെക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്..
പാതിരയായാല്‍ തലയില്‍ ചിലതൊക്കെ ഉരുത്തിരിയുന്ന സ്വഭാവമുള്ളതിനാല്‍ വരുന്നതിനെയൊക്കെ ഒന്നു പോലും വിടാതെ ടൈപ്പിക്കൂട്ടി വെക്കും.
എട്ടു വയസ്സില്‍ കൂട്ടുകാരിയുടെ കയ്യിലെ ഫോട്ടോയിലൂടെ കണ്ട..
അവളുടെ അമ്മാവന്റെവീട്ടിലെകുളം!! അവളിലൂടെ
കേട്ടറിഞ്ഞവിശേഷങ്ങള്…,!!!
കാലങ്ങള്‍ക്കപ്പുറം കുളത്തിന്റെ
തൊട്ടയല്പ്പക്കത്തുനിന്നും വന്ന വിവാഹാലോചന,
കല്യാണം കഴിഞ്ഞശേഷം പതിനാലു വയസ്സിന്റെ കുട്ടിത്തവുമായി
ഫോട്ടോയിലൂടെ കണ്ടും പറഞ്ഞും അറിഞ്ഞ അയല്‍പ്പക്കത്തെ
കുളം കൌതുകത്തോടെ നോക്കിനിന്നത്..!
വര്‍ഷങ്ങളുടെ ഇടവേളകളൊന്നില്‍ കുളവും പറമ്പും സ്വന്തമാകുന്ന യാദൃശ്ചികതയുടെ കൈകള്‍..! ദൈവ ഹിതങ്ങള്‍ വരുന്ന വഴികള്‍
പലപ്പോഴും നമ്മെയിങ്ങനെ അമ്പരപ്പിക്കുന്നു..
പിന്നീടവിടുന്നങ്ങോട്ടുള്ളജീവിതയാത്രയില് കുളവും
ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു…
ഒക്കെ ഓര്‍ത്തോര്‍ത്ത് ,,,ഓര്‍മ്മക്കുറവില്ലായ്മക്കുറവിനെ തോല്‍പ്പിച്ച് തോല്പിച്ചങ്ങനെ എല്ലാം ഒരുവിധം മനസ്സിലിട്ടു പാകപ്പെടുത്തി..
പിന്നെ നേരിട്ട് കമ്പ്യൂട്ടറിലേക്ക് ,,പിറ്റേന്ന് വായിക്കും,,പ്രിവ്യൂ നോക്കും.വീണ്ടും വായിക്കും.അങ്ങനെ ഒരാഴ്ച വായനയും എഡിറ്റിങ്ങുമായി,,പബ്ലിഷ് ചെയ്യാനറച്ചറച്ചങ്ങനെ..പിന്നെ രണ്ടും
കല്‍പ്പിച്ച് ഒരു ക്ലിക്ക്.
അങ്ങനെ ബൂലോഗത്ത് എനിക്കും ഒരു മേല്‍വിലാസമൊക്കെ ഉണ്ടായി.
ഇനിയും ഒരുപാട് കാലം ഇവിടെത്തന്നെയുണ്ടാകണമെന്നാണ് ആഗ്രഹവും...
സുഹൃത്തുക്കളേ..നിങ്ങളാണെന്നെ ഈ കാണുന്ന ഞാനാക്കിമാറ്റിയത് .
നിങ്ങളുടെ കമന്റുകള്‍ എനിക്ക് മുന്നോട്ടുള്ള യാത്രക്ക് പ്രേരകമായി.
നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ എനിക്ക് മുതല്‍ക്കൂട്ടായി..
നന്ദി,,എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
*************************************************************************
നെച്ചുക്കുട്ടനെയും ഒന്നു നോക്കണേ....അവനും വരച്ചിട്ടുണ്ട് ചിലതൊക്കെ..
42 comments:
ഞാന്‍ എന്നെ കൊണ്ട് തോറ്റു...!!
നിങ്ങളോ...????
കുളം വിട്ട് ഒരു കളിയില്ല അല്ലേ? എത്ര ത്യാഗങ്ങൾ സഹിച്ചാണ് കുളത്തെ അനശ്വരമാക്കുന്നത്? നന്നായി പോസ്റ്റ്. കുട്ടികൾ കയറി മേഞ്ഞിട്ടും മരത്തിൽ പുളി ബാക്കിയുണ്ടല്ലോ!
ശ്രീനാഥന്‍...
അതെ കുളം വിട്ട് കളിയില്ല മാഷേ..
ഓടി വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി.
ഇത് കുട്ടികള്‍ കയറി മേയുന്നതിനു മുമ്പെടുത്ത മരമാണ് കെട്ടോ. അതായത് കുളമെഴുത്തു കാലത്ത്.
പ്രവാസിനീ കി ജയ്..
"ലോകത്ത് വേറെവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ... ? അടികൊണ്ടാല്‍ കുലുങ്ങി ചിരിക്കുന്നവരെകുറിച്ച്."
സമ്മതിച്ചു തന്നിരിക്കുന്നു..ഇങ്ങിനെ എഴുതണമെങ്കില്‍ അതിയാളെക്കൊണ്ടേ പറ്റൂ..
ഭാവുകങ്ങള്‍..
രാവിലെ ഇളം വെയിലത്ത് തൊടിയിലോക്കെ ഒന്ന് ചുറ്റിക്കറങ്ങിയ പ്രതീതിയാണ് എക്സ് പ്രവാസിനിയുടെ ബ്ലോഗ് വായിക്കുമ്പോള്‍. എഴുത്ത് തുടരണം കേട്ടോ, കറന്റ് പ്രവാസികള്ക്കിതൊക്കെ നല്ല ഓര്‍മ്മകള്‍ തരുന്നവയാണ്.
ജാക്കി ചാന് സിനിമയില്‍ അവസാന ഭാഗത്ത് ആ ഫിലിം എടുക്കുമ്പോള്‍ ഉണ്ടായ തമാശകളും ത്യാഗങ്ങളും കാണിക്കാറുണ്ട്. അതുപോലെ ഹൃദ്യമായി ഈ പോസ്റ്റും. നിങ്ങളെ വളയിട്ട കൈകള്‍ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മാത്രമല്ല (ആര്ക്കയറിയാം..ഞാന്‍ കഴിച്ചിട്ടില്ല) എഴുത്തും കെങ്കേമമായി (ഇതെനിക്കറിയാം)....ആശംസകള്‍...!
നമ്മുടെ പുതിയ ഗള്‍ഫ് പോസ്റ്റ് ഇവിടെ ക്ലിക്കിയാല്‍ കിട്ടും...
ഹഹ നല്ല പോസ്റ്റ് . കുളവും പ്രവാസിനിയും വല്ലാതെയങ്ങ് ലയിച്ചു വീടും പരിസരവും കണ്ണില്‍ കണ്ടു.
ഇനിയും കുളവും ചമ്മന്തിയും കഥകളുമായി മുന്നോട്ട് പോകാം .ബൂലോകം ഇത്തരം പോസ്റ്റുകള്‍ കാത്തിരിക്കുന്നുണ്ട്.
നന്നായി വായിച്ചു
ജാഡയില്ലാത്ത അവതരണം കൊണ്ട് ഒത്തിരി ഇഷ്ട്ടായി.
ആദ്യായിട്ടാണ് പ്രവാസിനിയെ വായിക്കുന്നതെന്ന് തോന്നുന്നു. പല കമന്റ് ബോക്സുകളിലും വെച്ച് കണ്ടിട്ടിരുന്നെങ്കിലും ഇവിടെ ആദ്യാനുഭവമണെന്ന് കരുതുന്നു.
(മുറിച്ചെഴുതിയ വരികള്‍ കാരണം കവിതയാണെന്ന് കരുതി വായിക്കാതെ പോകാന്‍ ഒരുങ്ങിയപ്പളാ, എന്റമ്മോ ഇത്ര വലിയ കവിതൊക്കെ ബ്ലോഗില്‍ ഉണ്ടാവോ എന്നോര്‍ത്തത്. അപ്പോ വായിക്കാമെന്ന് കരുതി
മുറിച്ചെഴുതിയത് ഒട്ടും ഇഷ്ട്ടായില്ലാ)
ഈശ്വരാ പിന്നേം കൊളം കുഴിക്കുവാന്നോ ?
ഒന്ന് മുങ്ങിക്കുളീക്കുവാൻ പറ്റാത്ത കുശുമ്പ് കൊണ്ടാണ്ട്...
ഞാനീ കുളത്തിനേകൊണ്ടാണ് തോറ്റത് കേട്ടോ
എന്റെയും പ്രശ്നം ഇതൊക്കെ തന്നെ. എന്തെഴുതിയാലും ഗ്രാമത്തില്‍ ചെന്ന് നില്ക്കും. ചമ്മല് കാരണം വേണ്ട എന്ന് വെക്കും. അവസാനം എടുത്തു വീശും.
പ്രവാസിനിയുടെ കുളം കഥകള്‍ ഒരിക്കലും മടുപ്പിച്ചിട്ടില്ല. ആസ്വദിച്ചു വായിച്ച കുറിപ്പുകളായിരുന്നു അത്.
ഇതും നന്നായി . ഇങ്ങിനെ വായനക്കാരോട് നേരിട്ട് സംസാരിക്കുന്നതു പോലെയുള്ള ഈ ശൈലിയാണ് ഈ പോസ്റ്റും ഇഷ്ടപ്പെടാന്‍ കാരണം.
അഭിനന്ദനങ്ങള്‍
കുളം കുളമാവാതെ നല്ല ഉഷാറായി പറയാന്‍ പറ്റുന്നുണ്ടല്ലോ... മുഷിപ്പിക്കാതെ എഴുതാന്‍ നന്നായറിയാം... ആശംസകള്‍
# മേയ്ഫ്ലവര്‍..,ഇതെന്താ നോക്കിയിരിക്കുകയായിരുന്നോ ഇത്ര പെട്ടെന്ന് ഇങ്ങെത്താന്‍..ഓടി വന്നു അഭിപ്രായം പറഞ്ഞതിന് ഒരു പാട് നന്ദിയുണ്ട്..കെട്ടോ..
# തെച്ചിക്കോടന്..,ഇളം വെയിലും തൊടിയുമൊക്കെ പരിചയമുള്ളവര്‍ക്ക് കൊള്ളാം എന്റെ എഴുത്ത്.
അല്ലേ..?നന്ദി,നല്ലവാക്കുകള്‍ക്ക്.
# സലിം ഭായ്..,വളരെ നന്ദിയുണ്ട് ഈ വാക്കുകള്‍ക്ക്.
പാചകത്തില്‍ വലിയ മോശമാണ് കേട്ടോ.
ചമ്മന്തിയൊക്കെ ഓക്കേ.
എഴുത്ത് നന്നായെന്നു പറഞ്ഞതില്‍ സന്തോഷം.
ഗള്‍ഫ് പോസ്റ്റ് പോയി നോക്കട്ടെ.
# സാബി..,എന്റെ എഴുത്തുകള്‍ ഇഷ്ടപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്.നന്ദി സാബീ.
# കൂതറ ഹാഷിം..,അങ്ങനെ ഇവിടെയും വന്നു,ല്ലേ..
വളരെ സന്തോഷമുണ്ട്.
മന:പൂര്‍വം മുറിച്ചെഴുതുന്നതല്ല.പാരഗ്രാഫ് തിരിക്കലും മറ്റും പഠിച്ചു വരുന്നേയുള്ളൂ..,
ഒന്നുമറിയായ്മയില്നിന്നും സ്വയം പര്യാപ്തയായി വരുന്നേയുള്ളൂ.ഒക്കെ സ്വന്തം തന്നെ ചെയ്യുന്നു.
ഒക്കെ ശെരിയാവും അല്ലേ..
താങ്കളുടെ നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഇനിയും വരുമല്ലോ അല്ലേ..
# കാര്ന്നോര്..,കുഴിച്ചില്ലല്ലോ കാര്‍ന്നോരെ..ഒരു കുളം തന്നെ നമുക്ക് ധാരാളം.
# മുരളീ മുകുന്ദന് സാര്‍..,കുളം കാണും തോറും കുശുമ്പ് കൂടുന്നോ..
വന്നതില്‍ വലിയ സന്തോഷം.
# ചെറുവാടി..അതെ ജീവിക്കുന്ന ചുറ്റുപാടുകളാണ് എനിക്ക് എഴുത്തിന് വിഷയമാകുന്നത്.ഒരു പക്ഷെ ഞാന്‍ ഇപ്പോഴും ജിദ്ദയിലായിരുന്നുവെങ്കില് വെറും ജിദ്ദാവിശേഷം ആയിരിക്കാം ഞാന്‍ എഴുതുക.ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്.
പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
# ഷബീര്‍..മുഷിപ്പിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം.
എന്തായാലും കുളം വിട്ടുള്ള കളിയില്ല അല്ലെ?
പുളി ഇപ്പോള്‍ ഉള്ളതാണോ?
ഓര്‍മ്മകള്‍ പഴയ കുളക്കഥയിലേക്ക് നയിച്ചു.
കഥ ഇപ്പൊ തുടങ്ങും തുടങ്ങും എന്നു കരുതി ഞാന്‍ അങ്ങിനെ വായിച്ചു പോയി. ഒടുവില്‍ പോസ്റ്റ് തീര്‍ന്നപ്പോഴാണ് വായിച്ചു കൊണ്ടിരുന്നത് തന്നെ ആയിരുന്നു കഥ എന്നു മനസ്സിലായത്. അല്ല ! അങ്ങിനെ വായിപ്പിക്കാനും ഒരു കഴിവ് വേണമല്ലോ. അപ്പൊ ഇനി ധൈര്യമായി എഴുത്ത് തുടരൂ.
ഇത്രയും നീണ്ട എഴുത്തിനു അഭിനന്ദനം. ഈ കുളകഥ എന്ന് തീരുമെന്ന് ചോദിക്കുന്നില്ല...!!
ഇനി കുളത്തില്‍ നിന്ന് ചമ്മന്തി ഉണ്ടാക്കുന്ന ഒരു പോസ്റ്റ് പ്രതീക്ഷിക്കാം അല്ലെ ? :)
ഒരു കുളം കൊണ്ടിത്രയും....
ഈ കണക്കിന് വല്ല തടാകവുമായിരുന്നെങ്കില് എന്താകും സ്ഥിതി?
ഈ കണക്കിന് വല്ല തടാകവുമായിരുന്നെങ്കില് എന്താകും സ്ഥിതി?.എനിക്കും പറയനുള്ളത് ഇതാണ്..പിന്നെ എനിക്കു പരീക്ഷ കഴിഞ്ഞു......
## റാംജി ഭായ്..,കുളം..അതല്ലേ എല്ലാം..!!
പുളി കുളക്കഥ എഴുതി തുടങ്ങുന്ന സമയത്തെയാണ്.
കായ്ച്ചു തുടങ്ങുമ്പോള്‍.
പഴയ കുളക്കഥകളെ ഓര്‍മിച്ചതിന് ഒരു സ്പെഷല്‍ താങ്ക്സ്.
##അക്ബര്‍ ഭായ്..,ഈ നല്ല വാക്കുകള്‍ക്ക് നന്ദി.എഴുത്ത് തുടരണമെന്ന് തന്നെയാണ് ആഗ്രഹം.കഴിയുമായിരിക്കും അല്ലേ.
##ടോംസ്..,നന്ദി.കുളം ഉള്ളിടത്തോളം..അല്ലെങ്കില്‍ ഞാന്‍ ഉള്ളിടത്തോളം..അല്ലേ..
##രമേശ് സാറേ ..,കളിയാക്കല്ലേ..,ഒരു പരലുമീന് ചമ്മന്തി ആയാലോ.
##അജിത് ഭായ്..,അങ്ങനെയാവാത്തത് നിങ്ങളുടെയൊക്കെ ഭാഗ്യം..!
##ഹൈനപ്പെണ്ണ് എപ്പോ എത്തി?
ഇത്ര വേഗം പരീക്ഷ കഴിഞോ.
ഇനി വേഗമിരുന്നു വല്ലാത് മൊക്കെ കുത്തി വരയ്..
ഏതു ക്ലാസ്സിലെ പരീക്ഷയാനെന്നു പറഞ്ഞില്ല.
കുളത്തില്‍ നിന്ന് ഇപ്പോളും കയറിയില്ലേ?
പറമ്പില്‍ നിന്ന് വീണു കിട്ടുന്നതാനെങ്കിലും ഈ എഴുതുന്നതെല്ലാം നല്ല അസ്സല് സ്വര്‍ണനാണയങ്ങള്‍ തന്നെ.
എന്തായാലും കുളം മാത്രമാക്കേണ്ട പ്രഭവകേന്ദ്രം.
പിന്നെ,
"ഉറക്കമിളച്ച കാരണം തലവേദന പണി മുടക്കിയ എന്റെ അനേകം പകലുകള്‍..!!"
എന്തോ ഒരു പ്രശ്നം. "തലവേദന പണി മുടക്കി" എന്ന് പറഞ്ഞാല്‍ തലവേദന വന്നില്ല എന്നും അര്‍ത്ഥമില്ലേ?
വെറുതെ ചോദിച്ചെന്നെ ഉള്ളൂ..
പണ്ടും ഞാന്‍ പറഞ്ഞിരുന്നു “കുളമെത്ര.....!” ഇനി എന്നെക്കൊണ്ട് മുഴുവന്‍ പറയിച്ചേ അടങ്ങുവെന്നു തോന്നുന്നു. ഏതായാലും ഇപ്രാവശ്യം കീരിയെ കിട്ടിയല്ലോ? ഇനി അതിനെ കറി വെച്ച് പോസ്റ്റ് ചെയ്യാം!.പിന്നെ പഴയ കുളത്തിലെ (പോസ്റ്റിലെ) ചില പ്രയോഗങ്ങള്‍ അതേ പടി കാണുന്നു. നേരെ പേസ്റ്റിയതാണോയെന്നു ഒത്തു നോക്കിയില്ല?. പുതിയ ഫോട്ടോകള്‍ കൊള്ളാം. കവിതയും ഗദ്യവും തിരിച്ചറിയാത്ത കൂതറയുടെ കണ്ടു പിടുത്തം അസ്സലായിട്ടുണ്ട്!. വരികള്‍ക്കിടയില്‍ ഗ്യാപു വന്നാല്‍ കവിത!.വെറുതെയല്ല മൂപ്പര് കമന്റില്‍ സ്മൈലിയിട്ട് കടന്നു കളയുന്നത്!. ഞാനൊക്കെ പോസ്റ്റാനിരുന്നാല് ആദ്യം തന്നെ ന്യൂ പോസ്റ്റില്‍ ക്ലിക്കാന്‍ പോവില്ല. നേരെ ഒരു നോട്ട് പാഡ് തുറന്നു വെക്കും ,എന്നിട്ടതില്‍ പോസ്റ്റി പോസ്റ്റി നിറക്കും . എന്നിട്ട് എല്ലാ തിരുത്തലുകളും തീര്‍ന്നശേഷം നല്ല സമയം നോക്കി ന്യൂ പോസ്റ്റ് തുറക്കലും കോപി പേസ്റ്റലും ഒന്നിച്ചു നടക്കും. സമയവും പൈസയും ലാഭം!. ഗള്ഫിലെപ്പോലെയൊന്നുമല്ലല്ലോ ,ഇവിടെയൊക്കെ “നെറ്റിനും” നല്ല കാശാവും. “എക്സ്” പ്രവാസിനിയാണെങ്കിലും എല്ലാവരും ആ “എക്സ്” ഒഴിവാക്കിയാണല്ലോ വിളിക്കുന്നത്?. ഇനിയും ഞാന്‍ എഴുതിയാല്‍ പോസ്റ്റിനേക്കാള്‍ കമന്റ് വലുതാവും അതു കൊണ്ട് നിര്‍ത്തട്ടെ.
'ഒരു കുള ക്കഥ " എന്ന് പറഞ്ഞു ഒരുപാട് കാര്യം
പറഞ്ഞെങ്കിലും ആ പറഞ്ഞതൊക്കെ ചെവിയോര്‍ത്തു കേട്ടെങ്കിലും,കുളക്കഥയെവിടെ?
അത് കണ്ടില്ല. പകരം കുളത്തിന്റെ രണ്ടു ചിത്രം
കണ്ടു. ഡിജിറ്റല്‍ കാമറയില്‍ ഓടോ ലയിറ്റ് സെറ്റപ്പില്‍
എടുത്ത തെളിച്ചമുള്ള രണ്ടു ചിത്രം.
ഈ ചിത്രം കഥ പറയും എനാണോ പറഞ്ഞത്?
ഇനി ഇദ്ദേഹം പറയാന്‍ ഭാവിച്ചതെന്തെന്നോ,
പറഞ്ഞതെന്തെന്നോ ചികയാതെ പറഞ്ഞ കാര്യത്തെ
കുറിച്ച് പറയട്ടെ.
കഥയിലെ കാമ്പും, കഴമ്പും അല്ല.ലളിത മനോഹരമായ
നര്‍മ്മരസ പ്രാധാന്യത്തോടെ എഴുതാന്‍ കഴിവുള്ള
നല്ലോരെഴുതുകാരിയുടെ രചനാ ശൈലി ഈ എഴുത്തില്‍
പ്രകടമാണ്.അത് ഏറെആസ്വാദ്യകരവും,
വായനാ സുഖം തരുന്നതുമായ ഒരനുഭവമായി.
അപ്പോഴും 'കുളക്കഥ' എവിടെ എന്നാ ചോദ്യം
ആവര്‍ത്തിക്കുന്നു.
* പോസ്റ്റിന്റെ ഫോണ്ട് സൈസ് കൂട്ടുമെന്ന് കരുതുന്നു.
ഭാവുകങ്ങളോടെ,
--- ഫാരിസ്
കഥപറയാന്‍ ഒരു കുളമെങ്കിലും ബാക്കിയുണ്ടല്ലോ, അല്ലേ...?
ഇപ്പോഴുള്ള കുട്ടികള്‍ക്കു ഇതു കാണാനുള്ള ഭാഗ്യം പോലുമില്ല. അവര്‍ക്കതെല്ലാം ഒരു കടങ്കഥ മാത്രമാണു.
നന്നായിരിക്കുന്നു, ഈ പോസ്റ്റും.
പ്രവാസിനി ഈ ഫ്ലാഷ്ബാക്ക് കുറച്ച് കൂടി എഴുതികൂടായിരുന്നോ...വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു..പണ്ട് കുളകഥ വായിക്കുമ്പോള്‍ ഞാന്‍ കരുതുമായിരുന്നു പേടിയാവില്ലേ ഈ ഫോട്ടോസ് എടുക്കാന്‍ എന്ന്...ഒന്ന് കാല് വഴുതിയെങ്കില്‍ എന്താകുമായിരുന്നു..!!(പടച്ചോന് കാത്തു..)
പിന്നെ ഈ 'ഫാരിസ്' മഹാന് മാവേലി വരുന്നത് പോലെ ഇടയ്ക്കിടെ എവിടുന്നാണാവോ പ്രത്യക്ഷപ്പെടുന്നത്! കുള കഥ കാണാനില്ലത്രേ!!!!!!!!
പടച്ചോനേ....
ഈ കുളക്കഥ ഇതു വരെ തീര്‍ന്നില്ലേ...?
എന്നു മനസില്‍ കരുതിയാണു വായിച്ചു തുടങ്ങിയത്...
പോകെ പോകെ കാര്യങ്ങള്‍ വ്യക്തമായി...
ഇപ്പൊ മനസ്സിലായി ആ കുളക്കഥ ഇത്രയും മനോഹരമായതിന്റെ
പിന്നിലുള്ള പ്രയത്നം...
ആ കഥയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു...
ആശംസകളും, അഭിനന്ദങ്ങളും ഒരിക്കല്‍ കൂടി നേരുന്നു...
ഇനിയും ഇതു പോലുള്ള പുതുമയുള്ള രചനകളുമായി വരിക...
കൂടെക്കൂടെയുള്ള ഈ കുളക്കാര്യം വല്ലാതെ നൊസ്റ്റാൾജിയ തരുന്നുണ്ട്.
പ്രവാസിനിയുടെ പോസ്റ്റ് കാണുമ്പോളെല്ലാം ഞാന്‍ ആദ്യം ഓര്‍ക്കുന്നത് ഈ ഓര്‍ക്കാപ്പുളിയും കുളവും കണ്ണാംചൂട്ടിയും ഒക്കെയാണ്.
അന്നുണ്ടാക്കിയ ചമ്മന്തിയുടെ ടേസ്റ്റു ഇതുവരെ പോയിട്ടില്ല !
പിന്നെ ഈ കുളമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് ?
ഒന്ന് തൊഴിച്ചു നോക്കായിരുന്നൂട്ടോ ....
@ഡോ.കതിരൂര്‍ സാര്‍..ഞാനെന്താ പറയാ,ഈ വാക്കുകള്‍ വല്ലാതെ സന്തോഷിപ്പിക്കുന്നു,എന്നെ.നന്ദി.
'തലവേദന'ക്കാര്യം ചെറുതായി ഒന്ന് തിരുത്തി.ഇപ്പൊ ശരിയായോ.
@ മുഹമ്മദ് കുട്ടിക്കാ..,എന്തായിത്.കീരിയെ കറി വെക്കാനോ..അതിലും നല്ലത് കീരി ബിരിയാണിയല്ലേ.
പഴയ കുളത്തിലെ പ്രയോഗങ്ങള്‍ വന്നോ.ഞാനറിഞ്ഞില്ല,വന്നിരിക്കാം.ചൂണ്ടിക്കാണിച്ചതിന് നന്ദി.പിന്നെ കൂതറ ഭായി പറഞ്ഞ പോലെ മറ്റാര്‍ക്കെങ്കിലും തോന്നിയോ എന്തോ.
പിന്നെ മാഷേ ന്യൂ പോസ്റ്റില്‍ എഴുതിയാണ് പഠിച്ചത്.
'ഇത് കുഞ്ഞാലിട്ട ഗീറിലാ' എന്ന മട്ടിലാണ് എന്റെ കമ്പ്യൂടര് പരിജ്ഞാനം.അതായത് ഇട്ട ഗീറില്‍ മുന്നോട്ടു പോകുക.മാറ്റിയാല്‍ അന്തം വിട്ടു പോകും.അത്രേയുള്ളൂ വിവരം.
പിന്നെ ഇവിടെയെടുത്ത നെറ്റ കണക്ഷന് ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസം നിശ്ചിത തുകയാണ്.ഉപയോഗിച്ച് മുതലാക്കാന്‍ ഞാനൊരാളെയുള്ളൂ.കുട്ടികള്‍ക്ക് അനുവദിച്ച നിശ്ചിത സമയം മാത്രം ഞാന്‍ തന്നെ പാസ്വേഡ് തുറന്നു കൊടുക്കും.
ഇതിപ്പോള്‍ എന്റെ കമെന്ടാ പോസ്ടിനെക്കാള്‍ വലുതായതല്ലേ.
നന്ദി കുട്ടിക്കാ.
# ഫാരിസ് ഭായ്.എന്ത് ചോദ്യാ ഇത്.
ആറു ഖണ്ഡങ്ങളിലായി കുളക്കഥ എഴുതിയ എന്നോട് തന്നെ വേണം ഈ ചോദ്യം.കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഴുതിയ ആ കഥയുടെ പിന്നാമ്പുറ കാഴ്ചകള്‍ അഥവാ,ഫ്ലാഷ് ബാക് എഴുതാന്‍ ശ്രമിച്ചതാണിത്.
എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന കൂട്ടുകാര്‍ക്ക് അത് മനസ്സിലായി.
കണ്ടില്ലേ ജാസ്മിക്കുട്ടി ചോദിച്ചത്.
അറിയാത്തവര്‍ക്കായി ഇടക്കൊരു ലിങ്കും കൊടുത്തിട്ടുണ്ട്. കണ്ടില്ലായിരിക്കാം.
>>>കഥയിലെ കാമ്പും, കഴമ്പും അല്ല.ലളിത മനോഹരമായ
നര്‍മ്മരസ പ്രാധാന്യത്തോടെ എഴുതാന്‍ കഴിവുള്ള
നല്ലോരെഴുതുകാരിയുടെ രചനാ ശൈലി ഈ എഴുത്തില്‍
പ്രകടമാണ്.അത് ഏറെആസ്വാദ്യകരവും,
വായനാ സുഖം തരുന്നതുമായ ഒരനുഭവമായി.<<<
ഈ നല്ല വാക്കുകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
# ഷമീര്‍, വളരെ നന്ദിയുണ്ട് കെട്ടോ ഈ അഭിപ്രായത്തിന്.
# ജാസ്മിക്കുട്ടീ..,ഫ്ലാഷ്ബാക്ക് നീട്ടിയെഴുതി മുഷിപ്പിക്കേണ്ടാന്നു കരുതി.ഇത്രത്തന്നെയല്ലേ ഉള്ളു.
മഴക്കാലത്ത് വഴുക്കല്‍ പിടിച്ച കുളക്കരയിലൂടെ നടക്കുമ്പോള്‍ ശരിക്കും പേടി തോന്നിയിരുന്നു.
ഫ്രെഷ് ഫോട്ടോ തന്നെയാകട്ടെയെന്നു കരുതി.
ഫാരിസ് ഭായ് തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു.
ഞാന്‍ പറഞ്ഞിട്ടുണ്ട്,ഇപ്പോള്‍ കുളക്കഥ കണ്ടിരിക്കാം.
നന്ദി ജാസ്മീ..
# റിയാസ്,നല്ല വാക്കുകള്‍ക്കു നന്ദി.
മുന്‍ പോസ്റ്റുകളില്‍ താങ്കള്‍ നല്കിയ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ മറന്നിട്ടില്ല.ഇത്തരം അഭിപ്രായങ്ങള്‍ ഒന്ന് മാത്രമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്,
#മൊയിതീന്..അതെ കുളങ്ങളും പുഴകളും നമുക്ക് നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്നു.നന്ദി സഹോദരാ.
# പുഷ്പാന്ഗതന്‍..എന്റെ പോസ്റ്റുകളൊക്കെ ഇങ്ങനെ ഓര്‍ത്തു വെക്കുന്നതിനു എങ്ങനെ നന്ദി പറയണമെന്ന് അറിയുന്നില്ല.ഒരുപാട് സന്തോഷമുണ്ട്.
അയ്യോ നമ്മുടെ കുളത്തിനെന്തു പറ്റി. വെള്ളമൊക്കെ എവിടെ. വേനലായോ ഇത്ര വേഗം? ഒന്ന് കുളിക്കണമെന്നു കരുതിയതായിരുന്നു
കുളം പോസ്റ്റുകള്‍ തയാറാക്കാന്‍ പെട്ട പാടും,കുളം സഹിച്ച ത്യാഗവും..പാവം കുളം..കരഞ്ഞു കരഞ്ഞു വറ്റിയതാവും...
വീണ്ടും കുളത്തെ സ്പർശിച്ച് എഴുതി അല്ലെ? കുളം താങ്കളുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണെന്ന് തോന്നുന്നു.
ഞാൻ വളരെ സീരിയസാ.... എനിക്കിങ്ങനെയൊന്നും എഴുതാൻ കഴിയില്ല.... വായിക്കുന്നത് ഇഷ്ടാ....
പുതിയ പുതിയ വിഷയങ്ങളുമായി ഇനിയും വരട്ടെ
എല്ലാ ആശംസകളും
ആ കുളത്തിന്റെ പടം തന്നെയിങ്ങനെ നോക്കി ഇരിക്കാന്‍ തോന്നുന്നു,അത്രക്ക് ഇഷ്ടമാണ് വീടിന്റെ അടുത്തൊരു കുളമുണ്ടാകുന്നത്.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു
കുളംകഥയുടെ പറഞ്ഞിട്ടില്ലാത്ത പിന്നാമ്പുറം!
പുതിയകുളംപടം വേനലിനെ ഓര്‍മ്മിപ്പിച്ചു , കീരികള്ക്കൊന്നും ഒരുമാറ്റവുംവന്നിട്ടില്ല അല്ലെ! ആ പഴയകീരിതന്നെ!
എന്തായാലും കുളമാകാതെ ഫ്ലാഷാക്കിയല്ലോ..എല്ലാം നന്നായി
അഭിനന്ദനങ്ങള്‍.
# സലാം ഭായ്..വേനല്‍ കത്തിയാളുകയാണിവിടെ.
കുളവും കിണറുമൊക്കെ ഇപ്പോഴെ വറ്റിത്തുടങ്ങി.
കുളിക്കാനുള്ള വെള്ളമോക്കെയുണ്ട്.
# കുഞ്ഞായി,,ഇപ്പൊ എന്തായി?
അതാ പറഞ്ഞത് കുളവും തോടുമൊക്കെ എല്ലാവരും ഇഷ്ട്ടപ്പെടുന്നു.അത് വീട്ടു വളപ്പിലാകുമ്പോള് ഒന്നുകൂടി നന്നായി.
# ഇസ്ഹാഖ് ഭായ്,,നന്ദിയുണ്ട് ഈ വാക്കുകള്‍ക്ക്,
വേനല്‍ കുളത്തെ നക്കിത്തുടക്കുകയാണ്.
താത്ത ഇനി പുലിയുടെ പടം പോസ്റ്റ് ചെയ്യുമ്പോള്‍ അരികത്ത് തന്നെ അല്പം ഉപ്പിന്റെ പടവും കൂടി ദയവായി പോസ്റ്റ് ചെയ്യുക.. പണ്ട് വീടിന്റെ വടക്കുവശത്തു നിന്നിരുന്ന ഇതേ ഓര്‍ക്കാപ്പുളി മരത്തിന്റെയും , അതോടൊപ്പം മനോഹരമായ ഒരു ബാല്യതെയും ഓര്‍ത്തെടുക്കാന്‍ .....
# അംജിത്,,പുലിയോ..?
ഓ..പുളി,അല്ലെ. അച്ചരത്തെറ്റ്!!
ബാല്യത്തെ ഓര്‍ക്കാന്‍ ഇങ്ങനെ ചിലതൊക്കെ മതിയല്ലേ..നന്ദി..അംജിത്,ഇവിടെ വന്നു ഇത്രയും പറഞ്ഞതിന്.
SMS ayakkenda format... ISS space Pravisini.. Peee..Aaar..Yee..Veee...Ayi...Yesss...Ayi...Yenn...Ayi.... ;-)
കുളം തപ്പി തപ്പി ഇവ്ടേം ഒന്ന് കേറി
കാണാം
:)
Post a Comment