Skip to main content

Posts

Featured

പിറവിയുടെ കിളിനാദം..!

തുടര്‍ച്ച… ഈ മുട്ട വിരിയാനെന്താ ഒമ്പത് മാസവും ഏഴ് ദിവസവും വേണോ…അല്ല പിന്നെ..അതൊന്നു വിരിഞ്ഞിട്ടു വേണം ബ്ലോഗില്‍ കേറി ഇട്ട പോസ്റ്റിന്‍റെ ബാക്കി എഴുതാന്‍… പണ്ടേ ഇങ്ങനെയാ…ഇങ്ങനെ വല്ല കിളിയോ കൂടോ ഒക്കെ വീണുകിട്ടുമ്പോഴാണ് ഈയുള്ളവള്‍ക്കൊരു പോസ്റ്റും വീണു കിട്ടുന്നത്.. രാവിലെ അടുക്കളയില്‍ കേറിയാല്‍ ജനാലയിലൂടെ ഏന്തി വലിഞ്ഞു ഞാന്‍ പുറത്തേക്ക് നോക്കും.കിളിക്കൂട്ടില്‍ മുട്ടകള്‍ കണ്ട നാള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഒളിഞ്ഞു നോട്ടം.ഇടയ്ക്കു അമ്മക്കിളി കൂട്ടില്‍ ചൂട് പകരാനിരിക്കുന്നത് കാണാറുണ്ടെന്നല്ലാതെ മുട്ടകള്‍ വിരിയുന്ന ലക്ഷണമൊന്നും കണ്ടില്ല. മുറ്റത്തിറങ്ങുമ്പോള്‍ കൂടിനടുത്ത് പോയി നോക്കും..അപ്പോഴേക്കും തള്ളക്കിളി എവിടുന്നെങ്കിലും പാറിയെത്തും.പിന്നെ അടുക്കാന്‍ സമ്മതിക്കില്ല. മുട്ട വിരിയാതെ ബ്ലോഗില്‍ കേറാനൊക്കില്ല.ഇട്ട പോസ്റ്റിന്‍റെ ബാക്കി എഴുതണമെങ്കില്‍ അത് വിരിയാതെ പറ്റില്ലല്ലോ..അത് ചീമുട്ടയാകല്ലേ എന്ന് ഇടയ്ക്കിടെ മനസ്സില്‍ പ്രാര്‍ഥിക്കും… എന്നാലും ഞാന്‍ വെറുതെയിരുന്നില്ല കേട്ടോ…ഭര്‍ത്താവ് സ്വന്തമായി ഉണ്ടാക്കിയ അടുക്കളത്തോട്ടവും   പൂക്കളും ഒക്കെ മൊബൈലില്‍ ക്ലിക്കി ഫെസ്ബൂക്ക...

Latest Posts

കിളിവാതിലിനടുത്തൊരു കിളിക്കൂട്‌……!

റമദാന്‍ കരീം……

വെറുതെ ഒരു പോസ്റ്റ്‌.

വരുന്നോ ഈ സുന്ദര ഗ്രാമത്തിലേക്ക്…..!?

പ്രകൃതീ നീയെത്ര മനോഹരി.