കൂട്ടുകാര്‍

Saturday, February 26, 2011

വീട്ടില്‍ പോയപ്പോള്‍ കിട്ടിയത്..‌!!!




ചില നേരങ്ങളില്‍  എന്‍റെ  ഉപ്പാന്‍റെ കാര്യത്തില്‍
എനിക്ക് അത്ഭുതം തോന്നാറുണ്ട്.
എന്തൊരു ഓര്‍മശക്തിയാണ് ഉപ്പാക്കിപ്പോഴും!
ഈ   ഓര്‍മശക്തി എനിക്കുണ്ടായിരുന്നെങ്കില്‍..
കാരണം  മറ്റൊന്നുമല്ല ,ഈ  ബ്ലോഗു  തന്നെ.

എന്തെല്ലാം ഓര്‍മകളാണ് ഓരോരുത്തര്‍ പവന്‍ മാറ്റ്
തങ്കത്തില്‍ പൊതിഞ്ഞു  പോസ്റ്റാക്കി   വായനക്കാരെ  കയ്യിലെടുക്കുന്നത്.
ഈ ഞാനോ ,,ഓര്‍ത്തു കിട്ടിയതൊക്കെ ഒരു ഗ്രാം തങ്കത്തില്‍  കൂടി  പൊതിയാതെ  ഒരു വിധം എഴുതി ത്തീര്‍ന്നു.
മറവിയാണെങ്കില്‍ അല്‍ഷിമേഴ്സിനെ കടത്തിവെട്ടുന്നതും.

(നെച്ചു ചെറുതായിരുന്നപ്പോള്‍  ഒരു കടയില്‍ സാധനം വാങ്ങുന്നതിനിടക്ക്  ഒക്കത്ത് വെച്ച കുട്ടിയെ തിരഞ്ഞു നടന്ന് മാനം കെട്ടവളാ ഈ ഞാന്‍)

എന്‍റെ  ഉപ്പാക്ക്  സ്വന്തം  ഓര്‍മ്മകള്‍  മാത്രം മതിയാകും
ഒരൊന്നൊന്നര ബ്ലോഗിന്. അത്രക്കും  അനുഭവങ്ങള്‍
ഞങ്ങളെ  പറഞ്ഞു  കേള്‍പ്പിച്ചിട്ടുണ്ട്.
നന്നായി വായിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഉപ്പാക്ക്
ഒരു പക്ഷെ എഴുതാനും കഴിയുമായിരിക്കും.

(ഇതും പറഞ്ഞങ്ങട്ടു ചെന്നാല്‍ മതിയാകും.
"ഡാഷിനു|" നേരമില്ല അപ്പോഴാ ബ്ലോഗ്‌ )

ചെറുപ്പത്തില്‍ ഞങ്ങള്‍ ഉപ്പാനെ വെള്ളിയാഴ്ച്ചകളില്‍
മാത്രമേ കാണാറുണ്ടായിരുന്നുളളു...
ഉപ്പാക്ക്  കച്ചവടമാണ് അന്നും ഇന്നും,  .ഉപ്പ കടയടച്ചു വരുമ്പോഴേക്കും
ഞങ്ങള്‍ ഉറങ്ങിയിരിക്കും.  രാവിലെ കടയിലേക്ക് പോകുമ്പോള്‍
ഞങ്ങള്‍ എഴുന്നേറ്റിട്ടുമുണ്ടാകില്ല.
വെള്ളിയാഴ്ച  കടമുടക്കമാണെങ്കിലും വയ്കുന്നേരം
ഉപ്പ അങ്ങാടിയില്‍ പോകും.
ഇഷാനമസ്ക്കാരം കഴിഞ്ഞേ പിന്നെ വരൂ..ആ വരവും കാത്തു
ഞങ്ങള്‍ കോലായിലെ തിണ്ടില്‍ അക്ഷമയോടെ   കാത്തിരിക്കും.
ഹലുവ ,പൂന്തി, ഇതിലേതെങ്കിലും ഒന്ന് എന്തായാലും  കൊണ്ട് വരും.
അതൊക്കെ  തിന്നു കാലിയാക്കിയിട്ടെ   ഞങ്ങളുറങ്ങൂ..

ഇപ്പോള്‍  വീട്ടില്‍ പോകാനോ ഉപ്പാനോടും ഉമ്മാനോടും
ഒത്ത് സമയം ചിലവഴിക്കാനോ  നേരം കിട്ടാറില്ല.
കുട്ടികളും   സ്കൂളും  വീടും,,
പിന്നെ ഇപ്പോള്‍ കൂനിന്‍ മേല്‍ കുരു എന്നപോലെ  ഈ ബ്ലോഗും!  പോരെ..എവിടുന്നു സമയം കിട്ടാന്‍..

മോളും കുഞ്ഞും  അബൂദാബീന്നു   വന്നിട്ടുണ്ട്.
അത് പ്രമാണിച്ചു സ്ഥലത്തില്ലാത്ത അമ്മാവന്മാരൊക്കെ എത്തിയിട്ടുണ്ട്.
അങ്ങനെ  ഇന്നലെ  മക്കളും കൊച്ചുമോളും കൂടി
ഞങ്ങളെട്ടുപേരടങ്ങുന്ന 'കൊച്ചു'  സംഘം അധികം ദൂരത്തല്ലാത്ത
എന്‍റെ വീട്ടിലേക്ക്  പുറപ്പെട്ടു.
ഉപ്പ  പേരക്കുട്ടിയുടെ  കുഞ്ഞിനേയും കളിപ്പിച്ചു ഞങ്ങളുമായി  പഴംകിസ്സകളും  വിശേഷങ്ങളും പറഞ്ഞു വയ്കുന്നേരം വരെ ചിലവഴിച്ചു.
പണ്ട് പഠിച്ച  കവിതകളും  പാടിപ്പഠിച്ച  ശ്ലോകങ്ങളും ഒക്കെ മറവിയൊട്ടും ഏശാതെ പാടിക്കേള്‍പ്പിച്ചു;

അതില്‍ ഒന്ന് രണ്ടെണ്ണം നിങ്ങളുമായി പങ്കു വെക്കുന്നു,
കവികളായ സുഹൃത്തുക്കള്‍  ഞാനെഴുതുമ്പോള്‍ വരുന്ന തെറ്റുകള്‍ തിരുത്തുമല്ലോ..അഭിപ്രായങ്ങള്‍  അറിയിക്കുമല്ലോ..!!!!?

"രക്ഷോ ഗണം  പക്ഷി തരക്ഷു ജാലം
വൃക്ഷങ്ങളുമക്ഷികള്‍  കുക്ഷി ജാലം
നക്ഷത്ര പക്ഷത്ര  വിപക്ഷ പക്ഷ
ലക്ഷങ്ങളും തല്‍ക്ഷണ മത്ര കണ്ടാള്‍"
(മണിപ്രവാളം)

 ഇത്  ഉപ്പ  ചെറുപ്പത്തില്‍  അക്ഷര ശ്ലോകത്തില്‍  മത്സരിക്കാന്‍  പഠിച്ചതാണത്രേ..
കുറെ  പഠിച്ചിരുന്നു  അപ്പോള്‍ ഇതേ  ഓര്‍മയിലുളളുന്ന്  പറഞ്ഞു.

ഇനി  മറ്റൊരു  കവിത...

"ദയയൊരു ലവലേശം-
പോലുമില്ലാത്ത  ദേശം.
പരമിഹ പരദേശം-
പാര്‍ക്കിലത്യന്ത മോശം .
പറകില്‍  നഹി കലാശം-
പാര്‍ക്കിലിങ്ങേകദേശം.
സുമുഖി നരക ദേശം-
തന്നെയാണപ്രദേശം."

പഴയ കാലത്ത് ഭാഷാ പാഠപുസ്തകങ്ങള്‍  തയ്യാറാക്കിയിരുന്ന
കരിമ്പുഴ  രാമകൃഷ്ണന്‍  എന്ന  ആളാണ്‌  ഈ  കവിത  എഴുതിയതെന്ന  ചെറിയ ഓര്‍മയെ ഉപ്പാക്കുളളു..ഉറപ്പില്ല.

Monday, February 14, 2011

രണ്ടാം ബ്ലോഗുല്‍ഘാടനം.



പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളേ.....
എന്‍റെ  ആറു  മക്കളില്‍  ഇളയയവന്‍,   നെച്ചുവിന്‍റെ  പേരില്‍  ഒരു ബ്ലോഗ്‌ തുടങ്ങിയ വിവരം സ്നേഹത്തോടെ അറിയിക്കുകയാണ്.
അവന്‍റെ ചിത്രങ്ങള്‍ക്ക് മാത്രമായല്ല  ഈ  ബ്ലോഗ്‌.
ഒരു ഫോട്ടോ  ബ്ലോഗ്‌  തുടങ്ങണമെന്ന്  ആലോചിക്കുന്ന  സമയത്താണ്   നെച്ചുവിന്‍റെ  ചിത്രങ്ങള്‍  ബ്ലോഗിലിടാന്‍  ഇടയായത്.
ചില  സുഹൃത്തുക്കള്‍  ചിത്രങ്ങള്‍ക്ക്  മറ്റൊരു ബ്ലോഗ്‌  തുടങ്ങാന്‍  താല്‍പര്യപ്പെടുകയും ചെയ്തിരുന്നു.
അവന്‍റെ  ചിത്രങ്ങളും  പിന്നെ ഞാന്‍  എന്‍റെ  പൊട്ട കേമറകൊണ്ട്
എടുക്കുന്ന  പൊട്ടഫോട്ടോസും  ഇനി  മുതല്‍   ഈ  ബ്ലോഗിലായിരിക്കും.
ബൂലോഗം  ഇത് കൂടി സഹിക്കുമെന്ന  വിശ്വാസത്തോടെ....
ഇതിന്‍റെ  ഉല്‍ഘാടനകര്‍മം  ഞാന്‍ തന്നെ  നിര്‍വഹിച്ചു  കൊള്ളുന്നു.


Friday, February 11, 2011

നെച്ചൂന്‍റെ ലോകം......................!

കഴിഞ്ഞ  വര്‍ഷമാണ്  ഇളയ മോന്‍  നഷ് വാനെയും  
എന്‍റെ വലിയ  മോളുടെ  കുഞ്ഞി നാത്തൂനേയും (മരുമോന്‍റെ  കുഞ്ഞു പെങ്ങള്‍) സ്കൂളില്‍ ചേര്‍ത്തത്..
,മോന്‍ ഗെയിമുകളുടെ  ആസാമിയാണ്
സ്കൂളില്‍ ചേര്‍ക്കുമ്പോള്‍  നിര്‍ത്താം എന്ന് കരുതിയതാണ്.
ചേര്‍ത്തത്  മോണ്ടിസോറി  ക്ലാസ്സില്‍ ആയതിനാല്‍  
വീട്ടില്‍ പഠിക്കാനോ  എഴുതാനോ  ഒന്നുമില്ല.
അവനാണെങ്കില്‍   കയ്യില്‍  കിട്ടുന്ന   പേപ്പറിലും ,
തക്കം കിട്ടിയാല്‍ മൂത്തവരുടെ നോട്ടുബുക്കിലും  ഒക്കെ വരയോടു വര! അങ്ങനെയാണ്  ഞാന്‍ അവനെ കമ്പ്യൂട്ടറില്‍  വരക്കാന്‍ പഠിപ്പിക്കുന്നത്.

(കുട്ടികളുടെ കലാഭിരുചി വളര്‍ത്തിഎടുക്കുന്നതില്‍  
ഞാന്‍ അഗ്രഗണ്യയാണെന്ന് ഇവിടെയൊക്കെ ഒരു സംസാരവുമുണ്ടെയ്...!)  

അവനും  ഇഷ്ടായി..,ഗെയിമില്‍നിന്നും ഒരു മോചനവും കിട്ടി.
ചിത്രങ്ങള്‍  വരച്ച്   കീബോഡില്‍നിന്നും  
അവനിഷ്ടമുള്ളതൊക്കെ  എഴുതി പേരുമിട്ട് സേവ്ചെയ്യാനും പഠിച്ചു.

നെച്ചൂന്‍റെ  ചിത്രം  നിറഞ്ഞിട്ടു  കമ്പ്യൂട്ടര്‍  സ്ലോ  ആണെന്ന്  പറഞ്ഞ് 
അവന്‍റെ  താത്തയും  കാക്കയും  എന്നോട് ചൂടാകല്‍  പതിവായി.
അപ്പൊ ഞാന്‍ പറഞ്ഞു..നെച്ചൂന്‍റെ  ചിത്രം കൊണ്ട് 
നിങ്ങള് കുടുങ്ങണ്ട..!  
അതീന്ന്  കുറച്ചു  ഞാനെന്‍റെ  ബ്ലോഗിലിടാന്‍  പോകാണ്.
"ഇങ്ങനെത്തന്നെ " പോകാണെങ്കി  ബാക്കീം  അധികം വൈകാതെ ബ്ലോഗിലിട്ടോള,,എന്തേ  പോരെ..! 
അവരെന്‍റെ  മുഖത്തേക്ക് തുറിച്ചു  നോക്കുന്നത്  മൈന്‍റ്  ചെയ്യാതെ  ഞാനെന്‍റെ  ബ്ലോഗ്‌ തുറന്നു. ന്യൂ പോസ്റ്റ്  ക്ലിക്കി!

ഈ  കൊളാഷ്  വലിയ  മോള്‍  ചെയ്തത്.

ഇളയ മോന്‍ നെച്ചൂന്‍റെ  ചിത്രങ്ങളാ..,അടിക്കുറിപ്പുകള്‍  അവന്‍ പറഞ്ഞു തന്നതനുസരിച്ചോക്കെ  കൊടുത്തിട്ടുണ്ട്. എഴുതാനൊരു വിഷയമില്ലാതെ  അന്തം വിട്ടിരുന്നപ്പോള്‍  ക്കാത്തിലൊരു പോസ്റ്റ്‌..!!അങ്ങനെ കൂട്ട്യാലും തെറ്റില്ല.

ഞാനാരാ...മോന്‍..(NASHWAN‍-LKG)


കാര്‍ട്ടൂണിലൊക്കെ  കാണൂലെ...അതാ..(പറക്കും തളികയായിരിക്കുമോ  അവനുദ്ദേശിച്ചത്?)

ഇത്  കമ്മലിട്ട  പെങ്കുട്ട്യാ...

ഇത്  ഉമ്മ.( അതായത്‌  ഈ  ഞാന്‍)
ഇത്  നിലുത്താത്ത.(അവന് നേരെ മൂത്തവള്‍)

വീടിന്‍റെ  പ്ലാനാ..

മേലത്തെ  പ്ലാനിന്‍റെ  വീട്  ണ്ടാക്കീത്‌!     (എങ്ങനെണ്ട്...ബുദ്ധിമാനാണെന്ന്  ഒരിക്കെ  പറയാനുണ്ടോ?)

മുറിഞ്ഞ  പ്ലൈന്‍..

എട്ടുകാലി  യാണെന്ന്,,,(ഇരു കാലിയാണല്ലേ...)
റൈസിം  മോട്ടര്‍ര്‍ര്‍.........

 നെച്ചൂന്‍റെ    ബസ്‌,...ഡ്റൈവറെയൊന്നും  കാണൂല.ഏസിട്ടതാ...
ഇത്  വേറെ ബസ്‌.ഏസിയൊന്നുല്ല.

ഭൂമി ..(ഗ്ലോബായിരിക്കും  അല്ലെ,,)

ജ്യൂസ്, നൂഡില്‍സ്,കോഴി,,പിന്നേ.....ഫോര്‍ക്ക്..

ഉമ്മ  ചീത്ത  പറഞ്ഞപ്പോ  നൂനുകാക്ക  കരയാ.....

ഞമ്മളെ  വണ്ടി!

ഉദ്ധ  പ്ലയിന്‍,,,(യുദ്ധ പ്ലയിന്‍)

ട്രെയിന്‍  കയറ്റിയ  കപ്പല്‍.


ജിദ്ദീക്ക്   പോകുമ്പോ   കൊണ്ടോകണ  പെട്ടി.

തൂക്കു  പാലം.അടീല്   പുഴ.(കനോലി  പ്ലോട്ടില്‍ പോയി വന്നതിനു ശേഷം വരച്ചതാ...)

കാര്‍ട്ടൂണിലെ  ടീവി.

ഇതെന്താന്നു  പടച്ചോനറിയ..?(മോഡേണ്‍  ആര്‍ട്ട്  ആയിരിക്കും.ഇസ്ഹാക്ക്  ഭായി യോട്‌ ചോദിക്കാം ല്ലേ..)

ഗേറ്റും മതിലും  മരോം  സൂര്യോം  ഒക്കെള്ള  വീട്.

വീട്.

മൊതലന്‍റെ  വായ്‌.

ദിനോസര്‍.
കോഴി.(E-കോഴിയായിരിക്കും.!)



മടുത്തു  അല്ലെ....അടിക്കുറിപ്പെഴുതി  ഞാനും  കുഴങ്ങി...