കൂട്ടുകാര്‍

എന്നെ ബ്ലോഗില്‍ വീഴ്ത്തിയവര്‍..!!


ഈയ്യിടെ   ആരാമം   വനിതാ   മാസികയില്‍    സ്മിതാ   ആദര്‍ശിന്‍റെ  
ബ്ലോഗ് വിശേഷം    കാണാനിടയായി.  

ചാറ്റ് ചെയ്യാനും     മെയില്‍അയക്കാനും     മാത്രം ഉപയോഗിച്ചിരുന്ന     
എന്‍റെ   കമ്പ്യൂട്ടറിലൂടെ    അന്ന്   ഞാന്‍   ഒരു   യാത്ര  നടത്തി!
ബ്ലോഗുകാരെ   തേടിയുള്ള    യാത്ര !! 

ആദ്യം   സ്മിതയെത്തന്നെ  കണ്ടെത്തി......    എന്‍റെളളാ.... കണ്ണുതള്ളിപ്പോയി.   
ഒരു   ''മാധവിക്കുട്ടി രണ്ടാമി'' !!!!!

ഇവര്‍കിടയിലോ... ..    ഈ   ഞാന്‍ ???????????  

ഏതായാലും    വന്നില്ലേ ,    ഇനി    യാത്ര   തുടരുക    തന്നെ . 
പോകുന്ന     വഴിയില്‍     കിടിലന്‍   കമന്‍റുകള്‍    വായിച്ച്   കമെന്‍റെന്‍ മാരെയും   കമെന്‍റെികളെയും      ക്ലിക്കി     വായിച്ച്   അന്തം  വിട്ടുപോയി    ,കെട്ടോ ...

എന്തൊക്കെ     പേരുകളാ     ഓരോരുത്തര്‍ക്ക് !!?            
അങ്ങനെ     പോകുന്ന    വഴിക്കാണ്    ഒരു    കൊച്ചു    തോട്ടിന്‍   വക്കത്തിരിക്കുന്ന    നമ്മുടെ     അപ്പൂനെ   കണ്ടത്‌,,, 
അറിയില്ലേ     ബ്ലോഗു  പഠിപ്പിക്കുന്ന    നമ്മുടെ     അപ്പുമാഷെയ്..   
അപ്പതന്നെ    ഞാനും    ഒരു    കമന്‍റങ്ങട്  ‌ കാച്ചി . .   
ഇപ്പോള്‍    ഞാനും    ഒരു   ബ്ലോഗിനി .