
പാചകം എനിക്കെന്നും ബാലികേറാമലയായിരുന്നു, ഇന്നും അതെ.
ഉമ്മ പഠിപ്പിച്ചത്,, അല്ലെങ്കില്‍ ഉമ്മാന്റെ പക്കല്‍ നിന്ന് പഠിച്ചത്,,എന്നു പറയാന്‍ ഒന്നും തന്നെയില്ല എന്ന് പറയുന്നതാകും ശരി,
പൊതുവേ മലപ്പുറത്തുകാര്‍ പാചകത്തില്‍ രണ്ടാം നമ്പറാണല്ലോ..
അതും ഒരു കാരണമാകാം..
മുരിങ്ങ താളിക്കാനും ചക്കക്കുരുവും മാങ്ങയും വെക്കാനും ഉണക്കമീന്‍ പൊരിക്കാനും നല്ലൊരു ചീനാപറങ്കിപ്പുമ്മളും അരക്കാന്‍ പഠിച്ചാല്‍ എല്ലാം തികഞ്ഞു.
ഇപ്പോള്‍ ഇങ്ങനെയൊന്നും അല്ല കേട്ടോ..,ഇപ്പോള്‍ ഉമ്മമാര്‍ക്കും വല്ല്യുമ്മ മാര്‍ക്കും വരെ മയോനയ്സ് പുരട്ടിയ സാന്‍ഡ് വിച്ചു വേണം.,നൂഡില്സാണെങ്കില് ഇന്‍ഡോമി തന്നെ വേണം.
കല്യാണമൊക്കെ കഴിഞ്ഞു മറ്റൊരു വീട്ടില്‍ എത്തിയപ്പോഴും പാചകം പഠിക്കാനൊന്നും അവസരം കിട്ടിയില്ല. ഇനിയിപ്പോ കിട്ടിയാലും എനിക്കൊന്നുമറിയില്ലായിരുന്നു,,അതുകൊണ്ട് തന്നെ പഠിപ്പൊക്കെ കഴിഞ്ഞുള്ള ബാക്കി സമയം നാത്തൂനും ഇളയച്ചനും ഒപ്പം കൊത്തങ്കല്ല് കളിക്കും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കളി.
പാചകത്തില്‍ ഒരു ഡിഗ്രിയും നേടാതെ പത്താം ക്ലാസ്സും കഴിഞ്ഞ് ഞാന്‍ നേരെ ഗള്‍ഫിലുമെത്തി.
പോകുമ്പോള്‍ കുറെ പുസ്തകങ്ങള്‍ക്കൊപ്പം,,മിസ്സിസ് കെഎം മാത്യു,ഉമ്മി അബ്ദുള്ള തുടങ്ങിയവരെയും കൂടെ കൂട്ടാന്‍ മറന്നില്ല.
അവിടം മുതലാണ് എന്റെ പാചകപരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്..!
അടുക്കളയിലെ മൂലയ്ക്ക് വെച്ചിരുന്ന അടപ്പുള്ള വലിയ കുമാമ ബക്കെറ്റ്(വേസ്റ്റ് ബാസ്കെറ്റ്) ഈ പരീക്ഷണഘട്ടങ്ങളില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.മിക്കവാറും ദിവസങ്ങളിലെ എന്റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?
ഞങ്ങളുടെ ഭക്ഷണമാകട്ടെ ഹോട്ടലീന്നും.
അങ്ങനെയുള്ള ഞാന്‍ ഈ അടുത്ത കാലത്ത് പരീക്ഷിച്ചു “വിജയിപ്പിച്ച” ഒരു പാതകം..സോറി പാചകം നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഇത് കണ്ട് നിങ്ങളുടെ വായില്‍ കപ്പലൊന്നും ഓട്ടിയില്ലെങ്കിലും ഒരു കുഞ്ഞുകടലാസ്സുതോണിയെങ്കിലും ഓട്ടാന്‍ കഴിയുമെന്ന പ്രത്യാശയോടെ….
മക്രോണി വിത്ത് ചിക്കെന്‍..!

അരക്കിലോ മക്രോണി.
അരക്കിലോ ചിക്കെന്‍ എല്ലില്ലാതെ കൊത്തി അരിഞ്ഞത്.
രണ്ടു കാപ്സിക്കം ചെറുതായി മുറിച്ചത്.
മൂന്നു ഇടത്തരം കേരട്ട് ചിരവിഎടുത്തത്.( ഈ സാധനങ്ങള്‍ ഇഷ്ട്ടമുള്ള അളവിലും എടുക്കാം.)
*************************************************************************************
മുറിച്ചു വെച്ച കോഴിയില്‍ മുകളില്‍ പറഞ്ഞ മഞ്ഞള്‍,കുരുമുളക്,കൊണ്ഫ്ലോര്‍,വെളുത്തുള്ളിപേസ്റ്റ്,ഉപ്പ്,,
നന്നായി പുരട്ടി അല്പസമയം വെക്കുക,

ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ ചേര്‍ക്കുക.

വെളുത്തുള്ളിയും സവാളയും ചേര്‍ക്കുക.

ഇളക്കി മൂപ്പിക്കുക.

തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.

മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

കുറഞ്ഞ തീയില്‍ മൂടി വെച്ച് മൂന്നു മിനിറ്റോളം വെക്കുക.

ചിക്കെന്‍ പാകമായി.

ഇതിലേക്ക് കാപ്സിക്കവും കാരെട്ടും ചേര്‍ക്കുക.
നന്നായിട്ടിളക്കി ഒരു മിനുട്ട് കൂടി വെക്കുക.

ചിക്കെന്‍ കൂട്ട് റെഡി.
ഇനി ഒരു വലിയ പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെക്കുക. രണ്ടു സ്പൂണ്‍ എണ്ണയും,പാകത്തിന് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ നമ്മുടെ മക്രോണി അതിലേക്കു ചേര്‍ക്കുക.
നല്ല സോഫ്റ്റ് പരുവം ആയി വരുമ്പോള്‍…

ഇതുപോലെ കോരിയെടുത്ത് വെള്ളം വാര്‍ത്ത് നമ്മുടെ ചിക്കെന്‍ കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക
![]() |
ചീസ് ചിരകിയത് ആവശ്യത്തിന്. |

ചൂടോടെ ചേര്‍ക്കുക.

ഇച്ചിരി കെച്ചപ്പുകൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

എന്നാ പിന്നെ കഴിച്ചാലോ…
*********************************************************************************
വാല്‍ക്കഷ്ണം>>>
ഉണ്ടാക്കാനൊന്നുമല്ല മക്കളേ പാട്….
ഉണ്ടാക്കുന്നതിനിടെ ഇതിന്റെയൊക്കെ ഫോട്ടോയെടുക്കാനാണെ..!
എന്റള്ളോ…..