വായിലോട്ടാന്‍ ഒരു കുഞ്ഞു തോണിയെങ്കിലും….!!!??

പാചകം എനിക്കെന്നും ബാലികേറാമലയായിരുന്നു, ഇന്നും അതെ.
ഉമ്മ പഠിപ്പിച്ചത്,, അല്ലെങ്കില്‍ ഉമ്മാന്‍റെ പക്കല്‍ നിന്ന് പഠിച്ചത്,,എന്നു പറയാന്‍ ഒന്നും തന്നെയില്ല എന്ന് പറയുന്നതാകും ശരി,
പൊതുവേ മലപ്പുറത്തുകാര്‍ പാചകത്തില്‍ രണ്ടാം നമ്പറാണല്ലോ..
അതും ഒരു കാരണമാകാം..
മുരിങ്ങ താളിക്കാനും ചക്കക്കുരുവും മാങ്ങയും വെക്കാനും ഉണക്കമീന്‍ പൊരിക്കാനും നല്ലൊരു ചീനാപറങ്കിപ്പുമ്മളും അരക്കാന്‍ പഠിച്ചാല്‍ എല്ലാം തികഞ്ഞു.
ഇപ്പോള്‍ ഇങ്ങനെയൊന്നും അല്ല കേട്ടോ..,ഇപ്പോള്‍ ഉമ്മമാര്‍ക്കും വല്ല്യുമ്മ മാര്‍ക്കും വരെ മയോനയ്സ് പുരട്ടിയ സാന്‍ഡ് വിച്ചു വേണം.,നൂഡില്‍സാണെങ്കില്‍ ഇന്ഡോമി തന്നെ വേണം.
കല്യാണമൊക്കെ കഴിഞ്ഞു മറ്റൊരു വീട്ടില്‍ എത്തിയപ്പോഴും പാചകം പഠിക്കാനൊന്നും അവസരം കിട്ടിയില്ല. ഇനിയിപ്പോ കിട്ടിയാലും എനിക്കൊന്നുമറിയില്ലായിരുന്നു,,അതുകൊണ്ട് തന്നെ പഠിപ്പൊക്കെ കഴിഞ്ഞുള്ള ബാക്കി സമയം നാത്തൂനും ഇളയച്ചനും ഒപ്പം കൊത്തങ്കല്ല് കളിക്കും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കളി.
പാചകത്തില്‍ ഒരു ഡിഗ്രിയും നേടാതെ പത്താം ക്ലാസ്സും കഴിഞ്ഞ് ഞാന്‍ നേരെ ഗള്‍ഫിലുമെത്തി.
പോകുമ്പോള്‍ കുറെ പുസ്തകങ്ങള്‍ക്കൊപ്പം,,മിസ്സിസ് കെഎം മാത്യു,ഉമ്മി അബ്ദുള്ള തുടങ്ങിയവരെയും കൂടെ കൂട്ടാന്‍ മറന്നില്ല.
അവിടം മുതലാണ് എന്‍റെ പാചകപരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്..!
അടുക്കളയിലെ മൂലയ്ക്ക് വെച്ചിരുന്ന അടപ്പുള്ള വലിയ കുമാമ ബക്കെറ്റ്(വേസ്റ്റ് ബാസ്കെറ്റ്) ഈ പരീക്ഷണഘട്ടങ്ങളില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.മിക്കവാറും ദിവസങ്ങളിലെ എന്‍റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?
ഞങ്ങളുടെ ഭക്ഷണമാകട്ടെ ഹോട്ടലീന്നും.
അങ്ങനെയുള്ള ഞാന്‍ ഈ അടുത്ത കാലത്ത് പരീക്ഷിച്ചു “വിജയിപ്പിച്ച” ഒരു പാതകം..സോറി പാചകം നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഇത് കണ്ട് നിങ്ങളുടെ വായില്‍ കപ്പലൊന്നും ഓട്ടിയില്ലെങ്കിലും ഒരു കുഞ്ഞുകടലാസ്സുതോണിയെങ്കിലും ഓട്ടാന്‍ കഴിയുമെന്ന പ്രത്യാശയോടെ….
മക്രോണി വിത്ത് ചിക്കെന്‍..!

അരക്കിലോ മക്രോണി.
അരക്കിലോ ചിക്കെന്‍ എല്ലില്ലാതെ കൊത്തി അരിഞ്ഞത്.
രണ്ടു കാപ്സിക്കം ചെറുതായി മുറിച്ചത്.
മൂന്നു ഇടത്തരം കേരട്ട് ചിരവിഎടുത്തത്.( ഈ സാധനങ്ങള്‍ ഇഷ്ട്ടമുള്ള അളവിലും എടുക്കാം.)
*************************************************************************************
മുറിച്ചു വെച്ച കോഴിയില്‍ മുകളില്‍ പറഞ്ഞ മഞ്ഞള്‍,കുരുമുളക്,കൊണ്ഫ്ലോര്‍,വെളുത്തുള്ളിപേസ്റ്റ്,ഉപ്പ്,,
നന്നായി പുരട്ടി അല്പസമയം വെക്കുക,

ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ ചേര്‍ക്കുക.

വെളുത്തുള്ളിയും സവാളയും ചേര്‍ക്കുക.

ഇളക്കി മൂപ്പിക്കുക.

തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.

മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

കുറഞ്ഞ തീയില്‍ മൂടി വെച്ച് മൂന്നു മിനിറ്റോളം വെക്കുക.

ചിക്കെന്‍ പാകമായി.

ഇതിലേക്ക് കാപ്സിക്കവും കാരെട്ടും ചേര്‍ക്കുക.
നന്നായിട്ടിളക്കി ഒരു മിനുട്ട് കൂടി വെക്കുക.

ചിക്കെന്‍ കൂട്ട് റെഡി.
ഇനി ഒരു വലിയ പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെക്കുക. രണ്ടു സ്പൂണ്‍ എണ്ണയും,പാകത്തിന് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ നമ്മുടെ മക്രോണി അതിലേക്കു ചേര്‍ക്കുക.
നല്ല സോഫ്റ്റ് പരുവം ആയി വരുമ്പോള്‍…

ഇതുപോലെ കോരിയെടുത്ത് വെള്ളം വാര്‍ത്ത് നമ്മുടെ ചിക്കെന്‍ കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക

ചൂടോടെ ചേര്‍ക്കുക.

ഇച്ചിരി കെച്ചപ്പുകൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

എന്നാ പിന്നെ കഴിച്ചാലോ…
*********************************************************************************
വാല്‍ക്കഷ്ണം>>>
ഉണ്ടാക്കാനൊന്നുമല്ല മക്കളേ പാട്….
ഉണ്ടാക്കുന്നതിനിടെ ഇതിന്‍റെയൊക്കെ ഫോട്ടോയെടുക്കാനാണെ..!
എന്‍റള്ളോ…..

പാചകം എനിക്കെന്നും ബാലികേറാമലയായിരുന്നു, ഇന്നും അതെ.
ഉമ്മ പഠിപ്പിച്ചത്,, അല്ലെങ്കില്‍ ഉമ്മാന്‍റെ പക്കല്‍ നിന്ന് പഠിച്ചത്,,എന്നു പറയാന്‍ ഒന്നും തന്നെയില്ല എന്ന് പറയുന്നതാകും ശരി,
പൊതുവേ മലപ്പുറത്തുകാര്‍ പാചകത്തില്‍ രണ്ടാം നമ്പറാണല്ലോ..
അതും ഒരു കാരണമാകാം..
മുരിങ്ങ താളിക്കാനും ചക്കക്കുരുവും മാങ്ങയും വെക്കാനും ഉണക്കമീന്‍ പൊരിക്കാനും നല്ലൊരു ചീനാപറങ്കിപ്പുമ്മളും അരക്കാന്‍ പഠിച്ചാല്‍ എല്ലാം തികഞ്ഞു.
ഇപ്പോള്‍ ഇങ്ങനെയൊന്നും അല്ല കേട്ടോ..,ഇപ്പോള്‍ ഉമ്മമാര്‍ക്കും വല്ല്യുമ്മ മാര്‍ക്കും വരെ മയോനയ്സ് പുരട്ടിയ സാന്‍ഡ് വിച്ചു വേണം.,നൂഡില്‍സാണെങ്കില്‍ ഇന്ഡോമി തന്നെ വേണം.
കല്യാണമൊക്കെ കഴിഞ്ഞു മറ്റൊരു വീട്ടില്‍ എത്തിയപ്പോഴും പാചകം പഠിക്കാനൊന്നും അവസരം കിട്ടിയില്ല. ഇനിയിപ്പോ കിട്ടിയാലും എനിക്കൊന്നുമറിയില്ലായിരുന്നു,,അതുകൊണ്ട് തന്നെ പഠിപ്പൊക്കെ കഴിഞ്ഞുള്ള ബാക്കി സമയം നാത്തൂനും ഇളയച്ചനും ഒപ്പം കൊത്തങ്കല്ല് കളിക്കും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കളി.
പാചകത്തില്‍ ഒരു ഡിഗ്രിയും നേടാതെ പത്താം ക്ലാസ്സും കഴിഞ്ഞ് ഞാന്‍ നേരെ ഗള്‍ഫിലുമെത്തി.
പോകുമ്പോള്‍ കുറെ പുസ്തകങ്ങള്‍ക്കൊപ്പം,,മിസ്സിസ് കെഎം മാത്യു,ഉമ്മി അബ്ദുള്ള തുടങ്ങിയവരെയും കൂടെ കൂട്ടാന്‍ മറന്നില്ല.
അവിടം മുതലാണ് എന്‍റെ പാചകപരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്..!
അടുക്കളയിലെ മൂലയ്ക്ക് വെച്ചിരുന്ന അടപ്പുള്ള വലിയ കുമാമ ബക്കെറ്റ്(വേസ്റ്റ് ബാസ്കെറ്റ്) ഈ പരീക്ഷണഘട്ടങ്ങളില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.മിക്കവാറും ദിവസങ്ങളിലെ എന്‍റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?
ഞങ്ങളുടെ ഭക്ഷണമാകട്ടെ ഹോട്ടലീന്നും.
അങ്ങനെയുള്ള ഞാന്‍ ഈ അടുത്ത കാലത്ത് പരീക്ഷിച്ചു “വിജയിപ്പിച്ച” ഒരു പാതകം..സോറി പാചകം നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഇത് കണ്ട് നിങ്ങളുടെ വായില്‍ കപ്പലൊന്നും ഓട്ടിയില്ലെങ്കിലും ഒരു കുഞ്ഞുകടലാസ്സുതോണിയെങ്കിലും ഓട്ടാന്‍ കഴിയുമെന്ന പ്രത്യാശയോടെ….
മക്രോണി വിത്ത് ചിക്കെന്‍..!

അരക്കിലോ മക്രോണി.
അരക്കിലോ ചിക്കെന്‍ എല്ലില്ലാതെ കൊത്തി അരിഞ്ഞത്.
രണ്ടു കാപ്സിക്കം ചെറുതായി മുറിച്ചത്.
മൂന്നു ഇടത്തരം കേരട്ട് ചിരവിഎടുത്തത്.( ഈ സാധനങ്ങള്‍ ഇഷ്ട്ടമുള്ള അളവിലും എടുക്കാം.)
തക്കാളി രണ്ടെണ്ണം ചെറുതാക്കി മുറിച്ചത്.
സവാള ഒരെണ്ണം കൊത്തിയരിഞ്ഞത്.
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് രണ്ടു സ്പൂണ്‍.
മഞ്ഞള്‍ ഒരു നുള്ള്.കുരുമുളക് എരിവിന് അവനവന്‍റെ ഇഷ്ട്ടത്തിന്.
കൊണ്ഫ്ലോര്‍ രണ്ട് വലിയ സ്പൂണ്‍.വെളുത്തുള്ളി പേസ്റ്റ് രണ്ടു വലിയ സ്പൂണ്‍.
ഉപ്പ് പാകത്തിന്.അമൂല്‍ ബട്ടര്‍ രണ്ടു ക്യൂബ്.
(പകരം കോണ്‍ ഓയിലോ,സണ്‍ഫ്ലവേര്‍ ഓയിലോ ഉപയോഗിക്കാം,വെളിച്ചെണ്ണ ഉപയോഗിക്കരുത്)*************************************************************************************
മുറിച്ചു വെച്ച കോഴിയില്‍ മുകളില്‍ പറഞ്ഞ മഞ്ഞള്‍,കുരുമുളക്,കൊണ്ഫ്ലോര്‍,വെളുത്തുള്ളിപേസ്റ്റ്,ഉപ്പ്,,
നന്നായി പുരട്ടി അല്പസമയം വെക്കുക,

ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ ചേര്‍ക്കുക.

വെളുത്തുള്ളിയും സവാളയും ചേര്‍ക്കുക.

ഇളക്കി മൂപ്പിക്കുക.

തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക.

മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

കുറഞ്ഞ തീയില്‍ മൂടി വെച്ച് മൂന്നു മിനിറ്റോളം വെക്കുക.

ചിക്കെന്‍ പാകമായി.

ഇതിലേക്ക് കാപ്സിക്കവും കാരെട്ടും ചേര്‍ക്കുക.
നന്നായിട്ടിളക്കി ഒരു മിനുട്ട് കൂടി വെക്കുക.

ചിക്കെന്‍ കൂട്ട് റെഡി.
ഇനി ഒരു വലിയ പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെക്കുക. രണ്ടു സ്പൂണ്‍ എണ്ണയും,പാകത്തിന് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ നമ്മുടെ മക്രോണി അതിലേക്കു ചേര്‍ക്കുക.
നല്ല സോഫ്റ്റ് പരുവം ആയി വരുമ്പോള്‍…

ഇതുപോലെ കോരിയെടുത്ത് വെള്ളം വാര്‍ത്ത് നമ്മുടെ ചിക്കെന്‍ കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക
![]() |
ചീസ് ചിരകിയത് ആവശ്യത്തിന്. |

ചൂടോടെ ചേര്‍ക്കുക.

ഇച്ചിരി കെച്ചപ്പുകൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

എന്നാ പിന്നെ കഴിച്ചാലോ…
*********************************************************************************
വാല്‍ക്കഷ്ണം>>>
ഉണ്ടാക്കാനൊന്നുമല്ല മക്കളേ പാട്….
ഉണ്ടാക്കുന്നതിനിടെ ഇതിന്‍റെയൊക്കെ ഫോട്ടോയെടുക്കാനാണെ..!
എന്‍റള്ളോ…..
62 comments:
മിക്കവാറും ദിവസങ്ങളിലെ എന്‍റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?
ഹോ ! ഇത് വലിയ കൊലച്ചതി ആയി പോയി ,,ട്ടോ ,,പടം കാണിച്ചു കൊതിപ്പിക്കുന്നു !!!
ഈ കപ്പല്‍ അധികം താമസിയാതെ തുറമുഖത്തണയും..
ഇവിടെ {ഞമ്മളെ തൊള്ളേല്‍} അയ്നും മാത്രം കാറ്റും കോള്മുണ്ട്.
ഇന്നാലും ഇന്‍റെ ഇത്താത്ത ഇപ്പണി ഞമ്മളോട് മാണ്ടീന്യോ..?
ദേ, ഈ ഫോട്ടോയില്‍ കാണുന്ന സാധനങ്ങള്‍ മക്കള്‍ക്ക് കൊടുക്കേണ്ട കേട്ടോ.. പിന്നീട് കൊതിക്ക ഊതിക്കാന്‍ വല്ല മാമമാരേം കാണേണ്ടി വരും.
എന്തായാലും, വാചക{പാചക}റാണിക്ക് അഭിനന്ദനങ്ങള്‍...
മിസ്സിസ് k m മാത്യു നാട് നീങ്ങി ..
ഇവിടെ ഇപ്പോഴും പരീക്ഷണം തന്നെ
അല്ലെ ..ഹ ..കൊള്ളാം ..എന്നാലും ഇഷ്ടപ്പെട്ടു ..
കഷ്ടപ്പെട്ട് ഫോട്ടോ എടുത്തത് ..
ഞാന്‍ ആ ദോശ ചുട്ട പെടാപ്പാടു എനിക്ക് അറിയാം.
ആ വകയില്‍ ഫോട്ടോ എടുത്തപ്പോള്‍ മോന്റെ സ്കൂള്‍
ബസ് മിസ് ആയ കഥ ശരി ആണ് കേട്ടോ ...
ഇനി ഇപ്പൊ നാമൂസ് പറഞ്ഞ പോലെ കപ്പല്‍ അടുപ്പികാതെ
പറ്റില്ല .sreemathiyodu oru മാഗി noodles റെഡി
ആകാന്‍ വിളിച്ചു പറയട്ടെ എന്ടോമി എങ്കില്‍ അങ്ങനെ..
രണ്ടും കിട്ടും ഇവിടെ ..!!!
പിന്നെ ചേച്ചി ഫോര്‍ക്ക് എപ്പോഴും platinte
ഇടത്തു ഭാഗത്ത് വെയ്കണം കേട്ടോ .അതാണ്
നിയമം ....
എന്‍റെ ലോകം..
ഈ നിയമം അറിയാത്തതുകൊണ്ട് ആദ്യ ആകാശയാത്ര പട്ടിണി ആയത് മുമ്പെഴുതിയിരുന്നു.
ഇപ്പോഴും ഇതൊന്നും ശീലമില്ല.
നൂഡില്‍സിനും മറ്റും ഫോര്‍ക്ക് ഉപയോഗിക്കാറുണ്ട്.
നിയമം നോക്കാതെ..
നന്ദിയുണ്ട് ട്ടോ വന്നതില്‍.
ഇതാണല്ലേ പരീക്ഷണങ്ങളുടെ ആകെത്തുക.
ഒരു കൊതിപ്പിക്കള്‍ അല്ലെ?
മക്രോണി വിത്ത് ചിക്കെന്‍.
ഓരോ വാക്കും ഓരോ ഭാഷയില്‍ കണ്ടപ്പോള്‍
പെട്ടന്ന് ഒരുതമാശയാ തോന്നിയത്
മക്രോണി ഇബ്‌നു ദജാജ് (കോഴിന്റെ മകന്‍ മക്രോണി)
വിത്ത് മലയാളത്തിലാ ട്ടോ...
വാലുംകണ്ടം ഒരുനടുക്കണ്ടം..! :)
ഇത്താത്താ,
ഇതൊക്കെ കാണിച്ചു കൊതിപ്പിച്ചു. പക്ഷെ കഴിക്കാന്‍ വിളിക്കാഞ്ഞത് ശരിയായില്ല.
എന്തായാലും ഇനിയും ഇത് പോലെ ഓരോന്ന് പോരട്ടെ.. കെട്ട്യോളു വീട്ടില്‍ പോകുമ്പോള്‍ പട്ടിണി കിടക്കെണ്ടല്ലോ...
ഈ പടമൊക്കെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്താമോ? വെറുതെ ചമ്മന്തീം കഞ്ഞീം കഴിയ്ക്കുമ്പോ ഇതൊക്കെ ഓർമ്മേലു വന്ന്.....
ചിക്കനില്ലാതേം ഉണ്ടാക്കി നോക്കാം അല്ലേ?
എഴുത്തും പടങ്ങളും കേമായിട്ട്ണ്ട്.
:)
ഊം ....പറഞ്ഞ് നോക്കട്ടെ..കെട്ട്യോള് ഉണ്ടാക്കി തരുമോ എന്ന് :)
ചീസ് ചേർത്തത് കൊണ്ട് വേണ്ട. കൊളസ്ട്രോളാ..
ചാണ്ടിയമ്മക്ക് ലിങ്കിയിട്ടുണ്ട് കേട്ടോ...ഇനിയെല്ലാം എന്റെ ഭാഗ്യം പോലെയിരിക്കും!!!
"ഉണ്ടാക്കാനൊന്നുമല്ല മക്കളേ പാട്….
ഉണ്ടാക്കുന്നതിനിടെ ഇതിന്‍റെയൊക്കെ ഫോട്ടോയെടുക്കാനാണെ..!"
അല്ല..
ഇതാരെങ്കിലും കഴിച്ചു തീര്‍ന്നുകിട്ടാനാവും അതിലും വലിയ പാട് !
ഞാന്‍ ചിക്കന്‍ കഴിക്കില്ലല്ലോ? ഇനിയിപ്പോ എന്തു ചെയ്യും? ummmmmmm........................(ആലോചിക്കയാണ്)
ഒരു കാര്യം ചെയ്യാം. ചിക്കനു പകരം മഷ്റൂം ചേര്‍ത്ത് മാക്രോണി ഉണ്ടാക്കി നോക്കാം. എന്നിട്ട് എങ്ങിനെയുണ്ടായിരുന്നെന്ന് പിന്നെ വന്ന് പറയാംട്ടാ.
പൊന്നു മോളെ ചതിച്ചല്ലോ..
ഞാനീവക ഒരു സാധനവും വീട്ടിനകത്ത് കയറ്റാറില്ല.കാരണം ഞാന്‍ നാടന്റെ ആളാ..
മക്കള്‍ക്ക് ഇതിനോടൊക്കെയുള്ള മോഹം മുളയിലെ നുള്ളിക്കളഞ്ഞതിനാല്‍ ഇപ്പൊ ആ വക പ്രശ്നവുമില്ല.
ചിക്കനാണെങ്കില്‍ എന്റെ നമ്പര്‍ വണ്‍ ശത്രു..പക്ഷെ അക്കാര്യത്തില്‍ മക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വന്നു.
വല്ല നാടന്‍ പരീക്ഷണവും പങ്ക് വെക്കുമെന്ന് ആശിക്കട്ടെയോ?
സംഗതി എന്തായാലും അവതരണം പതിവ് പോലെ ടകാ..ടക്!!
ഒരു പാക്കറ്റ് മക്രോണി വാങ്ങിയതിരിപ്പുണ്ടിവിടെ ഇത്ര നല്ല റെസിപീ കിട്ടിയിട്ട് അതൊന്നു ഉണ്ടാക്കിയിട്ട് തന്നെ കാര്യം .......
ശേഷം അഭിപ്രായം അറിയിക്കാം ട്ടോ...
ഒരു അടുക്കളേൽ നിൽക്കുന്ന പ്രതീതി തോന്നി ട്ടോ....മക്രോണി എനിക്കും ഇഷ്ടവാ...ഹിഹി...
നല്ലപാതിയോട് പറഞ്ഞ് നോക്കട്ടെ
കിട്ടിയാല്‍ ഒരു പ്ലേറ്റ് മക്രോണി.
നല്ല ഫോട്ടോസ് ട്ടാ...അത് കണ്ടപ്പോ തന്നെ പകുതി വയര്‍ നിറഞ്ഞു
വെറുതെ കൊതിപ്പിക്കാന്‍ ഓരോരോ പോസ്റ്റ്! :)
പ്രിന്റ് ഔട്ട് എടുക്കട്ടെ!
കുട്ടിയോള്ടെ ബാപ്പാക്ക് ഉച്ചയ്ക്ക് ചോറാണ് ഇഷ്ട്ടം..
ഞാന്‍ പ്രവാസിനീടെ മക്രോണി റെസിപീ നോക്കുന്നത് കണ്ടതോടെ ചോറ് വെക്കാതിരിക്കേണ്ട എന്നും പറഞ്ഞാണ് ഓഫീസില്‍ പോയത്, ആള്‍ക്ക് മീറ്റിങ്ങുള്ളത് കൊണ്ടു ഊണിനു വരില്ലെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ മക്രോണി റെസിപീ പരീക്ഷിക്കാനിറങ്ങി.ഫ്രിഡ്ജു തുറന്നപ്പോള്‍ കോരിത്തരിച്ചു പോയി.തണുത്തിട്ടല്ല,എന്താ കാര്യം ന്നോ..കോഴിയില്ല,കാരറ്റില്ല,കാപ്സിക്കമില്ല പിന്നെന്തോന്നാ ഉള്ളെന്നു ചോദിച്ചാല്‍ ഉള്ളിയും,സ്പ്രിംഗ് ഒണിയനും,മോസരാള ചീസും ഇരിപ്പുണ്ട്.മോളാരാ ഞാന്‍ ഉടനെ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് എണ്ണയും,ഉപ്പുമിട്ട് മക്രോണി വേവിക്കാനിട്ടു.പിന്നെയൊരു പാത്രത്തില്‍ ബട്ടര്‍ ഇട്ടു (ഭാഗ്യത്തിന് അതുണ്ട്.) പിന്നെ ഉള്ളിയരിഞ്ഞതും,സ്പ്രിംഗ് ഒനിയാന്‍ അരിഞ്ഞതും,ഇട്ടു വഴറ്റി വേവിചൂറ്റിയ മക്രോനിയും,ചീസും ചേര്‍ത്തു.കൂടെ കെച്ചപ്പും..ഈ സിമ്പിള്‍ രെസിപീക്ക് ഇത്ര സ്വാദുണ്ടെല്‍ ഒറിജിനല്‍ എങ്ങനെയായിരിക്കും..ഹായ്...അടുത്ത തവണ എല്ലാ പണിയായുധങ്ങളും തയ്യാറാക്കി ഇറങ്ങാം...
അയ്യേ..ഇത്താത്ത...പത്താക്ലാസിനു മുൻപേ കല്യാണോ!!! നടന്നതു നടന്നു വേറെവിടേയും ഇനി പറയണ്ടട്ടാ...
ഞാൻ മക്രോണി കഴിക്കാൻ നിക്കണില്ലട്ടാ........
ഇന്‍റെ യെക്ഷി സോറി യെക്ഷ് ഇത്താ ഈ കുംബൂസും തൈരും തിന്നു വായില്‍ പുണ്ണ് വന്ന ഞമ്മളെ മുന്ബില്‍ക്ക് ഇങ്ങനത്തെ മക്രോണയും ചിക്കനും കാണിച്ചു ഖല്പ് ഖുല്ബ് ആക്കല്ലിം
പ്രവാസിനിച്ചേച്ചി..(വിലാസിനിച്ചേച്ചി പോലെ)
ഉണ്ടാക്കുന്ന വിധം പറഞ്ഞാ മതീട്ടൊ... പടം വേണ്ട... പടം കാണുമ്പോൾ കപ്പലോടിക്കേണ്ടല്ലൊ...!! ഹാ ഹാ ഹാ..
മക്രോണി കളഞ്ഞിട്ടു ബാക്കി മുഴുവന്‍ കഴിക്കാന്‍ ഞാനും കൂടുന്നു,എന്തോ മക്രോണി എനിക്ക് പണ്ടേ ഇഷ്ടമല്ല
മാക്രോണി എനിക്കും കണ്ണെടുത്താല്‍ കണ്ടൂട... അതുകൊണ്ട് ഈ ഫോട്ടോസ് ഒന്നും നോക്കി ഞാന്‍ വെള്ളമിറക്കിയിട്ടില്ല.
ഒരു ഒണക്ക ബര്‍ഗറും കഴിച്ച് ഇരിക്കാണിവിടെ... വല്ലാത്ത ചതിയെന്നെട്ടോ ഇത്...
ഈ ബളാ ബളാച്ചി മക്രോണി ഇന്ക് എന്തോ ഇഷ്ടല്ല..
ഈ പച്ചക്കറികള്‍ കൊണ്ട് വല്ല സാധനോം ഉണ്ടാക്കാന്‍ പറ്റുവെങ്കി പറ..
പള്ളക്കും കേടില്ല...
ഇതൊക്കെ കാണിച്ച് മനുഷ്യനെ മക്കാറാക്കിയതിനാല്‍ പ്രവാസിനിയുമായുള്ള എല്ലാ കൂട്ടും വിട്ടിരിക്കുന്നു. ഇതൊക്കെ ഉണ്ടാക്കി പാര്‍സലാക്കി അയച്ചാല്‍ ഒരു പക്ഷെ കൂട്ട് വിടാതിരിക്കാം :) :)
ഇപ്പോള്‍ കളി എങ്ങനെ ഉണ്ട് !
അരങ്ങില്‍ മാത്രമല്ല അടുക്കള യിലും പ്രവാസിനി വി എസ് പ്രവാസിനി തന്നെ .
ഇവിടെ തൈര് കൂട്ടി കുബ്ബൂസ് തിന്നാന്‍ നേരത്ത് തന്നെ വേണം ഇതുപോലത്തെ ഫോട്ടോ കാട്ടി കരയിപ്പിക്കാന്‍ .......
രമേശ് സാറേ,,
ഉണ്ടാക്കിത്തരാന്‍ ആളുണ്ടല്ലോ..പിന്നെന്താ..?
ആദ്യം തന്നെയുള്ള വരവിനും പറച്ചിലിനും സന്തോഷമറിയിക്കട്ടെ.
നാമൂസ്ഭായ്,,
അപ്പൊ കപ്പല്‍ തന്നെ ഓടി..!അല്ലേ..സന്തോഷം.
അതുമതി,ഇനിയിപ്പോ കൊതിക്കൊന്നും ഊതണ്ടാന്നെ..
എന്‍റെ ലോകം,,
മിസ്സിസ് കെഎം മാത്യു ചുടു ച്ചുടാന്നിരുന്നപ്പത്തെ കാര്യാ പറഞ്ഞത്.
അതെ ഫോട്ടോയെടുപ്പ് പ്രയാസം തന്നെ,ഉണ്ടാക്കുന്നിടെ ഉള്ള പാത്രങ്ങളൊക്കെ നിരത്തി ഓരോന്നും അപ്പപ്പോ എടുക്കുന്നത്.
ഏതായാലും ഇപ്പൊ മാഗി കൊണ്ട് അട്ജെസ്റ്റ് ചെയ്യാം ല്ലേ.
റാംജി ഭായ്,,
പാചക പരീക്ഷണങ്ങളുടെ ആകെത്തുക വെറും വട്ടപ്പൂജ്യം..!
നന്ദിയുണ്ട്,
ഇസ്ഹാക്ക് ഭായ്,,
ഇബ്നുദജാജ്,,അപ്പൊ അബൂ മക്രോണി അല്ലേ..
വാലും കണ്ടമല്ലേ ..കണ്ടം..!
നന്ദി ഭായ്,
ഡോക്റ്റര്‍ സാറേ,,
ആദ്യം കേട്ട്യോളോട് ഉണ്ടാക്കിത്തരാന്‍ പറയ്.
ഒറ്റക്ക് എപ്പോഴും ആകാമല്ലോ..
നന്ദിയുണ്ട് കെട്ടോ ഈ വരവിനു.
എച്ച്മുകുട്ടി,,
ചിക്കനില്ലാതെ തീര്‍ച്ചയായും ഉണ്ടാക്കാം,
എന്നാലും നമ്മുടെ കഞ്ഞിക്കും ചമ്മന്തിക്കും ഒക്കില്ല മോളെ.
ചെറുവാടി,,
അതൊക്കെ ഉണ്ടാക്കിത്തരുന്നെ,,
എന്താ ഒരു സംശയം..
മോയിദീന്‍ഭായ്,,
ചീസ് ഒഴിവാക്കിയാല്‍ പ്രശ്നം തീര്‍ന്നില്ലേ.
ചാണ്ടിച്ചാ,,
ചാണ്ടിയമ്മ ഉണ്ടാക്കി തന്നോ,അതോ ലിങ്ക് കണ്ട് ബ്ലിങ്കിയോ..
ഇസ്മയില്‍ഭായ്,,
അങ്ങനെയും ആകാം അല്ലേ..
വായാടീ,,
ആകെ സന്തോഷത്തിലാണല്ലോ,,
മഷ്റൂം, ചിക്കനെ കടത്തിവെട്ടും..
മക്രോണി വിത്ത് മഷ്റൂം...ആഹാ പറയാന്‍ തന്നെ ഒരു സുഖമുണ്ട്,അപ്പൊ തിന്നാന്‍ അതിലെരേയായിരിക്കും.
മേയ്ഫ്ലവേര്‍സ്,,
ഞാനും നാടന്‍റെ ആളാണ് കെട്ടോ.
ഗള്‍ഫില്‍ നിന്നും കുട്ടികള്‍ ശീലിച്ചു പോയത് വല്ലപ്പോഴും ഉണ്ടാക്കി കൊടുക്കും.
ചിക്കെന്‍റെ കാര്യം ഇവിടെയും അങ്ങനെതന്നെ.
നമുക്ക് നാടനും നോക്കാം..കെട്ടോ..
ആദ്യം അവിടുന്ന് തന്നെയാവട്ടെ..
ജാസ്മിക്കുട്ടീ,,
ഒരുപക്ഷെ ഈ സിമ്പിളായിരിക്കും ഒരിജിനലിനെക്കാള്‍ കേമം.കണ്ണൂരിന്‍റെ കൈപുണ്യം മലപ്പുറത്തിന് ഇല്ല മോളെ,,
കണ്ടപ്പോഴെ ഉണ്ടാക്കി നോക്കിയതിനു റൊമ്പ താങ്ക്സ്..
നികു,,
എന്നെ കളിയാക്കിയതല്ലേ..മക്രോണി കഴിക്കാന്‍ നിന്നില്ലെങ്കിലും കൊഴപ്പമില്ല, : )
കൊമ്പന്‍ ഭായ്..
എന്നെ യക്ഷിയാക്കാന്‍ തക്ക എന്ത് ദ്രോഹാ ഞാന്‍ ചെയ്തത്.
കല്ബ് കുല്ബായിത്തന്നെ അവടെരിക്കിം.
വീ.കെ,,
വിലാസിനിചെച്ചിക്ക് സന്തോഷായി.
ജുനയ്ദ്,,
അങ്ങനെയും കഴിക്കാലോ,,
ഷബീര്‍,,
അതേപ്പോ നന്നായേ..
വാല്യക്കാരാ,,
ഇവിടെ ആദ്യാല്ലേ,വരവിനും കൂട്ടുകൂടിയതിനും ആദ്യം നന്ദിപറയുന്നു,
ഞമ്മക്ക് ഒരു ബളാ ബളാച്ചി വെജിട്ടബ്ല്‍ കറിയുണ്ടാക്കാം ട്ടോ.
മനോരാജ്,,
എക്സ്പെയറി ആകും.
അതുകൊണ്ടാ..
പുഷ്പം,,
വി എസ് പ്രവാസിനിയോ..
ഇസ്മയില്‍ ചെമ്മാട്,,
തൈരിനു പകരം ഫൂലാക്കിയാല്‍ മതി.
അപ്പൊ കരച്ചില്‍ വരില്ല കെട്ടോ.
ഇന്നലെ തലകുത്തിനിന്നിട്ടും ഇവിടെയൊരു അഭിപ്രായമെഴുതാന്‍ കഴിഞ്ഞില്ല. എന്നിട്ട് മുമ്പുള്ള ഏതോ പോസ്റ്റില്‍ പോയി ഒരു കമന്റുമിട്ടു. ആദ്യമേ പറയട്ടെ, ഇത് പ്രവാസിനി എന്നെപ്പോലുള്ള ചിലര്‍ക്കിട്ട് പണിത സ്നേഹപ്പാരയാണ്. പാചകവിധി വായിച്ചിട്ട് ഞാന്‍ അനുവിനോട് പറഞ്ഞു. “വളരെ എളുപ്പമാണല്ലോ ചേട്ടന്‍ ഒന്ന് ഉണ്ടാക്കിനോക്കാന്‍” ആയിരുന്നു വിധി. ഓരോ തലവിധിയേ!!!
എനിക്കും ഇവിടെ കമന്റ് ചെയ്യാന്‍ പറ്റുന്നിലായിരുന്നു ...
എന്തായാലും ഉണ്ടാക്കി നോക്കാം .എനിക്ക് മക്രോണി ഇഷ്ട്ടം ആണ് .
ഷബീര്‍ പറഞ്ഞപോലെത്തന്നെയാണ് എനിക്കും, ഇത് അത്ര വലിയ ഇഷ്ടമുള്ളതല്ല. എന്നിട്ടും ചിത്രം കണ്ടപ്പോള്‍ ചെറിയ കൊതി തോന്നാതിരുന്നില്ല.
ഉള്ളതു പറയാമല്ലോ ഈ മാക്രോണി ഞാനിതുവരെ പരീക്ഷിച്ചിട്ടില്ല. ഇനിയൊന്നു നോക്കാം.നല്ല പടങ്ങള്‍
അങ്ങിനെ അതും ആയി അല്ലെ .. പാചക റാണി !
ഇതു കെട്ട്യോള്‍ക്ക് കാണിച്ചു കൊടുത്തു ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട് ..ലീവിന് വന്നപ്പോള്‍ മക്രോണ കൊണ്ടുവന്നത് എപ്പോള്‍ ഉപകാരമായി ..
ഏതായാലും ഈ വരികള്‍ എനിക്കിഷട്ടപ്പെട്ടു .. ഗള്‍ഫ് അടുക്കളയുടെ നേര്‍ക്കാഴ്ച ...
അടുക്കളയിലെ മൂലയ്ക്ക് വെച്ചിരുന്ന അടപ്പുള്ള വലിയ കുമാമ ബക്കെറ്റ്(വേസ്റ്റ് ബാസ്കെറ്റ്) ഈ പരീക്ഷണഘട്ടങ്ങളില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.മിക്കവാറും ദിവസങ്ങളിലെ എന്‍റെ പരീക്ഷണങ്ങളുടെ ആകെത്തുക ആ ബക്കെറ്റിനകത്തായിരിക്കും...!!?
ഞങ്ങളുടെ ഭക്ഷണമാകട്ടെ ഹോട്ടലീന്നും.
ഞാന്‍ സാക്ഷി !!!!
അജിത് ഭായ് ,,
അതെന്താ..ഇന്നലെയും ബ്ലോഗര്‍ ചതിച്ചോ..ഞാനറിഞ്ഞില്ലല്ലോ..
അല്ലാ..എന്നിട്ട് അനുവിന്(ഭാര്യയായിരിക്കും ലെ,) ഉണ്ടാക്കികൊടുത്തോ..
നല്ല തമാഷയാണല്ലോ ഭായ്.
സിയാ,,
എന്താ പ്രശ്നം ന്നു അറിയില്ല.
ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷമുണ്ട് ട്ടോ..
ഷമീര്‍,,ഇവിടെ കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ട്ടമാണ്.ഉണ്ടാക്കിയപ്പോള്‍ തോന്നിയ ഒരു പിരാന്താന്നു കൂട്ടിക്കോളീം ഈ പോസ്റ്റ്..
കുസുമം,,
ആയിക്കോട്ടെ,,അങ്ങനെത്തന്നെയല്ലേ നമ്മള്‍ പുതിയ രുചികള്‍ പരീക്ഷിക്കുന്നത്.
ഉണ്ടാക്കി നോക്കിയിട്ട് പിന്നെ ഈ വഴിക്കെ വരില്ലാന്നാ എന്‍റെ പേടി..!?
ജബ്ബാര്‍ ഭായ്,,
ഇങ്ങനത്തെ പേരൊന്നും ഇടല്ലേ ഭായ്,
ഈ വയസ്സുകാലത്ത് ഇനി അത് വേണോ..
അത് ശരി അപ്പൊ നിങ്ങളും ഒരു സാക്ഷിയാണല്ലേ..!!
കൊണ്ട് വന്ന മക്രോണ വേഗം ഉണ്ടാക്കിക്കോ..
നാട്ടില്‍ കുറുംചാത്തന്‍ എന്നൊരു സാധനമുള്ളത് അറിയാമല്ലോ..
എക്സ് മിലിട്ടറി ഇത്രയും ക്രൂര ആവാൻ പാടില്ലായിരുന്നു. പാവം രണ്ട് ബാച്ചികൾ ഉള്ള ബ്രഡ്ഡും കഞ്ഞിയും കുടിച്ച് ജീവിക്കുമ്പോൾ കൊതിപ്പിക്കാനായിട്ട് ഓരോ പടങ്ങളുമായി ഇങ്ങനെയൊരു പോസ്റ്റിറക്കിയത് പ്രതിഷേധാർഹമാണ്. പ്രവാസിനി രാജിവെയ്ക്കുക. ബ്ലോഗ് പൂട്ടുക. :)
ഈ മക്രോണി നുമ്മ ഉണ്ടാക്കാറുണ്ട് ട്ടാ. പക്ഷെ ഇങ്ങനെ വിഭവ സമൃദ്ധമായി ഇല്ല എന്ന് മാത്രം.
ഈ പോസ്റ്റ് ഇട്ട് അഞ്ച് മിനിറ്റിനകം കമന്റാൻ വന്നിരുന്നു, ശ്രമിച്ചിരുന്നു. എന്താണെന്നറിയില്ല, പറ്റിയില്ല.
രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ എന്ന പോലെ,,,, കുറച്ചു ദിവസമായി cooking നോട് നല്ലതാല്പര്യം , മറ്റൊന്നും കൊണ്ടല്ല ഇപ്പോള്‍ husband ഉം കൂടി ആയ സ്ഥിതിക്ക് എന്‍റെ കൈ കൊണ്ട് വല്ലതും ഉണ്ടാക്കി കൊടുക്കാതിരുന്നാല്‍ മോശമല്ലേ , , ഉമ്മ ആണെങ്കില്‍ സല്‍ക്കാരം പൊടിക്കുക്കയാണ്,മുമ്പേ ശീലമില്ലാത്തത് കൊണ്ട് എനിക്ക് നെറ്റ് തന്നെആശ്രയം ,ഇന്നലെ നെറ്റ് വഴി noodles റെസിപേ എടുത്തു ആക്കി, ഇനി ഈ macroni യും പരീക്ഷിക്കണം, ഒരു സ്പെഷ്യല്‍ താങ്ക്സ്
ഉപ്പയും ഉമ്മയും cooking ല് expert ആണ്, അവര്‍ ന്യൂ ഐറ്റം ഉണ്ടാക്കുമ്പോള്‍ അത് പഠിച്ചെടുക്കാന്‍ ഞാന്‍ എടുക്കുന്ന ഐഡിയ എന്താണെന്ന് വെച്ചാല്‍ ഓരോ step ഉം ഫോട്ടോ എടുത്തുവേക്കും, ക്യാമറ കൊണ്ടുള്ള ഓരോ ഉപയോഗമേ
അല്ലാ അവസാന ഫോട്ടോകള്‍ ഇനി വല്ല ഹോട്ടലിലും പോയി എടുത്തതാണോ? ..{കുമാം ബസ്കെറ്റ് ഓര്‍ത്തു പറഞ്ഞു പോയതാട്ടോ ?...
മലപ്പുറത്തുകാര്‍ക്കും അസ്സലായ് ഭക്ഷണം ഉണ്ടാക്കാന്‍ അറിയാം കേട്ടോ.ദേശ ഭാഷ വര്‍ണ വ്യത്യാസങ്ങള്‍ എന്തിനു എക്സേ..ആഹാരക്കാര്യത്തില്‍.വിശന്നാല്‍ കഞ്ഞിയും അമൃത്.
അട്ടപ്പാടിയിലെ ആദിവാസികുടിലില്‍ നിന്നു കിട്ടിയ കപ്പക്കും കനലില്‍ ചുട്ട് കല്ലില്‍ വെച്ച് ചതച്ച് തന്ന വെള്ളുള്ളിക്കും,പഞ്ചാബിലെ ഒരു ധാബയില്‍ നിന്നും സര്‍ദാര്‍ജി വിളമ്പിത്തന്ന കടലക്കറിക്കും നാനിനും ഒരേ രുചിയായിരുന്നു;സ്നേഹത്തിന്റെ ,നാവില്‍ വെച്ചാല്‍ അലിയുന്ന സ്വാദ്.
ഉള്ളത് പറയാലോ. ആദ്യം കണ്ട മാര്‍ക്കോണീടെ പോട്ടം കണ്ടപ്പഴേ .......ഇറങ്ങിയോടാന്‍ നിരീച്ചതാ. ഒരിക്കെ മെസ്സില് ഈ സാധനം വച്ച് കഴിച്ചതാ. വാളാണോ ഉറുമിയാണോ ഞാന്‍ വച്ചുകൂട്ടിയതെന്നൊരു പിടീം ഇല്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച..... :(
എന്തായാലും കുക്കിംങ്ങിന്‍റെ പോട്ടംസ് സൂപ്പര്‍ സംഭവം ആയിട്ടുണ്ട്. ഇതിനിടയിലൂടെ ഒപ്പിച്ചെടുത്തല്ലോ. ആ ഒരു ഡെഡിക്കേഷന്‍ കാണുമ്പഴാ...ഗണ്ണ് നിറഞ്ഞുപോണു ;)
ഞാന്‍ വന്നപ്പോഴേക്കും എല്ലാവരും പങ്കിട്ടു കഴിഞ്ഞുല്ലോ പ്രവാസിനീ.... സരോല്യ, ഇച്ചിരിയെങ്കിലും രുചി നോക്കാന്‍ കിട്ടിയല്ലോ , അത് മതി. ഫോട്ടോസ് ഒക്കെ സൂപ്പര്‍ ആയിട്ടുണ്ട്.മക്രോണി വിത്തൌട്ട് ചിക്കന്‍ ഞാന്‍ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്... ചിലപ്പോള്‍ ചെമ്മീന്‍ അഥവാ കൊഞ്ച് ചേര്‍ത്തും മഷ്രൂം, ബ്രൊക്കോളി, കോളിഫ്ലവര്‍ എന്നിവയും ഒക്കെ ചേര്‍ക്കാറുണ്ട്.
മക്രോണി പരീക്ഷണം success,ചിക്കെന്‍ വേവിക്കാതെ അല്ലേ ഇതില്‍ പറഞ്ഞത് , അത് കൊണ്ട് ചെറിയ പീസ് ആക്കാന്‍ കഷ്ട്ടപെട്ടു, വേവിക്കെണ്ടേ എന്ന് ഒരു സംശയം???????//
enthayalum pachakam assalayai, ini njanu onnu pareekshichu nokkatte..........
ബാച്ചീസ്,,
രാജിവെച്ചു ബ്ലോഗ് പൂട്ടി സ്ഥലം വിടണമെന്നോ,,
എന്‍റെ ആരാധകര്‍ കേള്‍ക്കണ്ട..
ഹാപ്പികളെ വിഭവസമൃദ്ധമായ മക്രോണിയാശംസകള്‍...
അനീസ,
മക്രോണി പരീക്ഷണം സക്സെസ്സ് ആയെന്നോ..
ദൈവാധീനം..ഹസ്സിനു ഇഷ്ട്ടായോ.
ചിക്കെന്‍ മൂടിവെച്ച സമയംകൊണ്ട്തന്നെ വെന്തു കിട്ടും.നേരത്തെ വേവിക്കേണ്ട.
ചെറിയ പീസ് ആക്കാന്‍ കത്രിക ഉപയോഗിച്ചാല്‍ മതി.
നന്ദി അനീസ.
ഫൈസല്‍ബാബു,
അങ്ങനത്തെ സംശയമൊന്നും വേണ്ട.
അത് അന്തകാലം,,
മുല്ല,,
തമാശയാണ് മുല്ലാ..
വിശക്കുന്നവനെ ഭക്ഷണത്തിന്‍റെ വിലയറിയൂ..
അതെ മുല്ലാ സ്നേഹം കൊണ്ട് വിളമ്പുന്ന ഭക്ഷണത്തിന്‍റെ രുചിയോടു കിട പിടിക്കാന്‍ ഒരു പിസ്സ യും വളര്‍ന്നിട്ടില്ല.
ചെറുതേ,,
എന്തിനാ ഇങ്ങനെ ചെറുതാകുന്നത്..
എന്താ പറഞ്ഞത് മാര്‍ക്കോണിയോ..
അത് റേഡിയോയോ മറ്റോ കണ്ടുപിടിച്ച ആളല്ലേ..
എന്തിനാ ഗണ്ണു നിറഞ്ഞത്.
കുഞ്ഞൂസ്,,
അങ്ങനെയൊക്കെ ഉണ്ടാക്കാം.വെത്യസ്ഥ രുചി കിട്ടുമല്ലോ.
നന്ദിയുണ്ട് ട്ടോ.
മക്രോണി,ചിക്കെന്‍ ഇത് ആരാപ്പോണ്ടാക്കിതരുക
കൊതിപ്പിച്ചു. കപ്പലോടിക്കാം
വിധിയില്ലാത്തവന് നിധി കിട്ടിയത് മാതിരിയായി. സസ്യ ഭക്ഷണം മാത്രം
കഴിച്ചു ശീലിച്ചതിന്‍റെ ഫലം. മധുരമുള്ള ഐറ്റംസ് കൂടി പോരട്ടെ.
പഴയ പ്രവാസിനിക്ക് ഒരു പുതിയ പ്രവാസിയുടെ ആശംസകള്‍..മക്രൂണി പരീക്ഷണം വിജയമാണോയെന്നു ഞാന്‍ നെച്ചൂനോട് ചോദിക്കാം അവന്‍ സത്യം പറയും.പിള്ള മനസ്സില്‍ കള്ളമില്ലല്ലോ!!
x-(
പ്രവാസികളെ കൊതിപ്പിക്കാണോ, ഹും :))
ഈ സംഭവം ഇങ്ങനേം ഉണ്ടാക്കാമല്ലേ?കൊള്ളാം...
മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴേക്കും വായിലൂടെ കടലാസു തോണിയല്ല ഒരു ടൈറ്റാനിക് തന്നെ ഓടി ഇടിച്ചു മുങ്ങാന്‍ മഞ്ഞുമല ഇല്ലാതിരുന്നത് കാരണം ഒരു തല്‍ക്കാലത്തേക്ക് ഒരു പാക്കറ്റ് മാഗി ഉണ്ടാക്കി കഴിക്കേണ്ടി വന്നു :) പിന്നെ വാല്‍ക്കഷ്ണം തകര്‍ത്തൂ ട്ടോ !! അപ്പൊ പാചക പരീക്ഷണങ്ങള്‍ തുടരട്ടെ ഒപ്പം എഴുത്തും...
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റ് ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)
ഒന്നും വേണ്ട ഒരു നല്ല ചായ ഉണ്ടാക്കാന്‍ പഠിച്ചാല്‍ എല്ലാം ആയി ....അത് എപ്പോ ഞാന്‍ പഠിക്കുന്നത് ?
നല്ല പോസ്റ്റ് ,മക്രോന്നിയില്‍ കാരോറ്റ് ചേര്‍ക്കും അല്ലെ ....കൊള്ളാം
Thanks...
പാവം എന്റെ അടുക്കള....
കുറച്ചു കഷ്ണങ്ങള്‍ ഇട്ടു, ഡബ്ബയില്‍ ഇരിക്കുന്ന മസാല കളര്‍ പൊടികളും ഇട്ടു അടുപത്തു വെച്ച് തിളപ്പിച്ചാല്‍ കറിയായി എന്നൊരു ധാരണയുണ്ട് !
എന്നീട്ടൊരു കളര്‍ ഫോട്ടോം !
ഉം..ഇതൊക്കെ ടേയ്സ്റ്റ് നോക്കാതെ ഫോടോ നോക്കി അഭിപ്രായം പറയാന്‍ കഴിയില്ല. അത്ത് കൊണ്ട് ആദ്യം....!
..ന്നാലും അടുകലേല്‍ കയറി ഇത്രേങ്കിലും ചെയ്തല്ലോ...
ഹലോ..എവിടെപ്പോയ്? പുതിയ പോസ്റ്റുണ്ടാകുമെന്ന് കരുതി വന്നതാണു. മാക്രോണി മാറ്റി വേറെന്തേലും ഉണ്ടാക്കടോ..
ഹായ് മക്രോണി....സോറി നിങ്ങളെയല്ലാട്ടോ...
ആ ഫോട്ടോ കണ്ട് ആക്രാന്തം മൂത്ത് വിളിച്ച് പോയതാ....
അപ്പോ ഇന്നത്തെ പരീക്ഷണം ഇത് തന്നെയായ്ക്കോട്ടെ...
പോസ്റ്റ് ഞാന്‍ വായിച്ചില്ല. ചിത്രങ്ങള്‍ കണ്ടു. ഒരുക്കാര്യം അന്വേഷിക്കുവാന്‍ കയറിയതാ.... വല്ലപ്പോഴും മാത്രമേ എന്‍റെ ബ്ലോഗില്‍ ആരെങ്കിലും കയറാറുള്ളു. പക്ഷെ ഈയിടെയായി നിറയെപേര്‍ വരുന്നു. എല്ലാം സഖാവിന്‍റെ ബ്ലോഗില്‍ നിന്നാണ് എന്‍റെയിടത്ത് എത്തിച്ചേരുന്നത്....... എന്താ സംഭവം?
Post a Comment