ചീനാപറങ്കിപ്പുമ്മള്...അഥവാ ...ചീനമുളക് ചമ്മന്തി!
അവസാനം എന്‍റെ വാക്കുകള്‍ക്ക് അറം പറ്റിയിരിക്കുന്നു കൂട്ടരേ..
ഒന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ ഒരു ചമ്മന്തിപ്പോസ്റ്റെങ്കിലും ഇട്ട് മാനം കാക്കുമെന്ന് മുമ്പെപ്പോഴോ എവിടെയോ പറഞ്ഞു പോയിരുന്നു...
അതിതാ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഇസ്ഹാക്ക് ഭായിയുടെ ( http://ishaqh.blogspot.com/)പ്രചോദനം കൂടിയായപ്പോള്‍ ചമ്മന്തിയെങ്കില്‍ ചമ്മന്തി! എന്ന് കരുതി.
ഈ ചമ്മന്തിയെ കുറിച്ച് പറയുകയാണെങ്കില്‍ ,ഇതാരും ഇതുവരെ കേള്‍ക്കാത്ത ഒരിനമൊന്നുമല്ല എന്നാദ്യമേ പറയട്ടെ...
ഇപ്പോള്‍ തന്നെ വായിലൊരു വെള്ളമൊക്കെ പൊടിയുന്നുണ്ടല്ലേ...,
രണ്ടു കിലോ പൂള പുഴുങ്ങിയത് ഇവനെയും കൂട്ടി ഒറ്റയിരുപ്പിന് തിന്നു തീര്‍ക്കാം..ചോറ് തിന്നുമ്പോള്‍ കൂട്ടാനിന്‍റെ കുറവ് കൊണ്ടോ.. മറ്റെന്തെങ്കിലും വേണ്ടായ്കയോ തോന്നുന്നുണ്ടോ...മടിക്കേണ്ട...ഈ ചമ്മന്തി ഇടക്കിടെ ഒന്ന് തൊട്ടു കൂട്ടി നോക്കൂ...ഒരിടങ്ങഴിയുടെ ചോറ് പോയ വഴി കാണില്ല..,
സംഗതി ഇത്രേ ഉള്ളുവെങ്കിലും ആധുനിക ശാസ്ത്രത്തിനും ഇവനിലൊരു കണ്ണുണ്ടിപ്പോള്‍! പത്തു ചീനമുളക് ദിവസവും കഴിച്ചാല്‍ പിന്നെ കൊളസ്ട്രോളിന്‍റെ അസ്ക്യത തീരെ ഉണ്ടാകില്ലത്രേ..
ഇനി നമുക്കിതൊന്നു ഉണ്ടാക്കി നോക്കാം.
വേണ്ട സാധനങ്ങള്‍:
അമ്മി- ഒന്ന്, അമ്മിക്കുട്ടി-ഒന്ന്
(ഇത് രണ്ടും ഇല്ലെങ്കില്‍ മിക്സിയായാലും മതി.പക്ഷെ ചെറിയൊരു മാറ്റം വരും,,രണ്ടുകിലോ പൂള തിന്നുന്നത് ഒരു കിലോ ആകും.ഒരിടങ്ങഴി ചോറ് തിന്നുന്നത് അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം)
ചീനമുളക് -പത്ത്.
വെളുത്തുള്ളി അല്ലി- ആറ്
വാളന്‍ പുളി - രണ്ടെണ്ണം.(കുറച്ചു വെള്ളത്തില്‍ പേസ്റ്റ് രൂപത്തില്‍ എടുക്കുക.)
ഉപ്പ്,വെളിച്ചെണ്ണ ,പാകത്തിന്.
അമ്മിയിലാണെങ്കില്‍ ഒന്നിച്ചരചെടുത്ത് അവസാനം വെളിച്ചെണ്ണ ഒഴിച്ചിളക്കിയാല്‍ മതി,
മിക്സിയില്‍ ആദ്യം മുളകും വെളുത്തുള്ളിയും ഉപ്പും വെള്ളമില്ലാതെ തരുതരുപ്പായി അരച്ചെടുത്ത് പുളിപേസ്റ്റും ചേര്‍ത്ത് ഇളക്കി പച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കുക.
ഇത്രേഉള്ളു .. |
വെളിച്ചെണ്ണ ഒഴിച്ചിളക്കാന്‍ മറക്കണ്ട. |
ചമ്മന്തി റെഡി! |
Comments
പിന്നെ ആ പാത്രത്തിലെ പുളി കണ്ടപ്പോ വായില്‍ വെള്ളം പൊടിയുന്നു
എന്റെ ഒഹരികൂടി ഇര്‍ഫാന് കൊടുത്തേക്കൂ ..അവനു കമ്മീഷന്‍ വേണംന്ന് പറഞ്ഞു നടക്കുന്നുണ്ട്
ആ കടം ഇവിടെ തീരട്ടെ
(ഇത് രണ്ടും ഇല്ലെങ്കില്‍ മിക്സിയായാലും മതി.പക്ഷെ ചെറിയൊരു മാറ്റം വരും,,രണ്ടുകിലോ പൂള തിന്നുന്നത് ഒരു കിലോ ആകും.ഒരിടങ്ങഴി ചോറ് തിന്നുന്നത് അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം
ha ha ee vaaakkukal kalakki
ആദ്യമായി ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ചമ്മന്തി എങ്കില്‍ ചമ്മന്തി :
പോസ്റ്റ് കുളമാക്കുക, ചമ്മന്തിയാക്കുക..., അടുത്തത് എന്താണാവോ?
ഇഷ്ടപ്പെട്ടു
തുടരട്ടെ ഇനിയങ്ങോട്ട്.
ആശംസകളോടെ,
---ഫാരിസ്
ഓണക്ക മീന്‍ പൊരിച്ചത്...!
പപ്പടം ചുട്ടത്..!
"ഇതിന്ക്ക് ഇമ്മാ ഇതിന്ക്ക് ഇമ്മാ" എന്ന ആവര്‍ത്തിച്ചുള്ള ചോദ്യം.
ഇന്നാ ഇന്റൊന്‍ എടുത്തു തിന്നോളീന്‍ ഉമ്മായുടെ മറുവാക്ക്.
ഹാ......
ആദ്യാ ഭിപ്രായത്തിന് നന്ദി ,
@@ ഇസ്മയില്‍ ചെമ്മാട്,,എന്‍റെ എഴുത്ത് ഇഷ്ടപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.വളരെ നന്ദി.പുളി ഇര്‍ഫാന് കൊടുക്കാനോ..അവനതെപ്പഴെ ശാപ്പിട്ടു കാണും...!
@@അഞ്ജു..പാചകത്തില്‍ വളരെ മോശമാണ്.ഈ ചമ്മന്തിയൊക്കെത്തന്നേ കയ്യിലുള്ളു,
@@ലെക്ഷ്മി..ചമ്മന്തികൂട്ടി കഞ്ഞി കുടിച്ചോ..
@@അജിത് ഭായ്..അളവ് തെറ്റിയല്ലേ..പത്തു മുളക് എന്ന് പറഞ്ഞാല്‍ പതിനഞ്ചാ എടുക്കുക.ഇനിയിപ്പോ എരിയുന്നേന്നു പറഞ്ഞിട്ട് ഒരു കാര്യോമില്ല.
@@ഹായ് കാപ്പിലാന്‍..കഷ്ടമായി പോയി,ഈ ചമ്മന്തി ദിവസം തന്നെയായല്ലോ താങ്കളുടെ വരവ്!!?
@@സലാം ഭായ്,,വളരെ നന്ദി..നമുക്കിനി ചമ്മന്തി പ്രയോഗം ഒന്ന് പരീക്ഷിച്ചു നോക്കാം..
ഇങ്ങനെയൊക്കെയാണല്ലോ ഓരോ പ്രയോഗങ്ങളുടെ ഉത്ഭവങ്ങള്‍!!
@@ഫാരിസ്,,ചമ്മന്തി ഇഷ്ടപ്പെട്ടല്ലോ..സന്തോഷം.
@@രമേശ് സാറെ..അഭിപ്രായം വായിച്ചു ചിരിച്ചു.
ഈ ചീനമുളക് അരച്ചുള്ള ശിക്ഷ പണ്ടുള്ളവര്‍ ചെയ്തു പോന്നത് തന്നെയാണ്.
@@ശ്രീനാഥന്‍..അപ്പോള്‍ ഇതുവരെ വിളമ്പിയില്ലേ..
@@മെയ്‌ഫ്ലവര്‍..കാന്താരിമുളക് എന്ന് ഇവിടെയും പറയും..,ഓരോ നാട്ടിലെ പേരുകള്‍ വരട്ടെ എന്ന് കരുതി..,വളരെ സന്തോഷം.നന്ദി.
@@മീര എന്തേ..സ്മൈലിയിട്ടു പോയത്..ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടാകില്ല..ല്ലേ..
@@നാമൂസ്..അമ്മി,,അമ്മിക്കുട്ടി സ്മരണയിലേക്ക് മൂക്കും കുത്തി വീണെന്ന് തോന്നുന്നല്ലോ..
ഒരു നല്ല ചമ്മന്തി,ഉണക്കമീന്‍ പൊരിച്ചത്,,പിന്നെ ഒരിത്തിരി കഞ്ഞി വെള്ളം താളിച്ചതില്‍ പപ്പടം പൊടിച്ചിട്ടതും.ഈ രുചികളെ വെല്ലാന്‍ മറ്റെന്തുണ്ട്..അല്ലെ..?(ഇതറിയാത്തവരും കാണും,)
@@ഹഫീസ്..പുമ്മള്‍ എന്ന വാക്ക് കരുതിക്കൂട്ടി ഉപയോഗിച്ചതാണ്.നമ്മളാരും ഇപ്പോള്‍ ഈ ഒരു പേര് പറയാറേ ഇല്ല എന്നത് നേര്.
ഇതറിയുന്നവര്‍ ഉണ്ടോ എന്നെങ്കിലും അറിയാമെന്ന് വെച്ചു.നന്ദി,,ഹഫീസ്..
വേണോ,,
ഇവിടെ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എരുവ് നാവില്‍ തോടീക്കാന്‍ വയ്യാതായിരുക്കുന്നു. എരുവ് തീരെയില്ലാത്ത ഒരു തരം മുളക് ഇവിടെ കിട്ടും.അതാവുമ്പോള്‍ ഇപ്പോള്‍ എത്ര വേണമെങ്കിലും കഴിക്കാം.
ഉപ്പിന്റെയും മുളകിന്റേയും ആനുപാതികമായ ചേര്‍ച്ചയ്ക്ക് സമ്മന്തി എന്നു പറയുന്നു!ചമ്മന്തി ആയി എന്നുപറയാം യാദ്ര്ശ്ചികമായൊരു ആയിത്തീരലാണതു! ചമ്മന്തിയാക്കും എന്ന്ഭീഷണിപ്പെടുത്താം!!!
---------------------------------
എന്തായാലും ജുമാ അക്ക് മുമ്പ് സമ്മന്തി പോസ്റ്റും നോക്കിഒരുകുറിയരിക്കഞ്ഞി കുടിച്ചാലോന്ന് കരുതി! പ്പുമ്മളിന്റെ നേരംകൊണ്ട് തന്നെ പോസ്റ്റായിട്ടുണ്ട്!
പച്ചമുളകുകള്‍ക്കൊപ്പം ഒരുചോന്നമുളക്!നല്ലഫോട്ടോ!! അവസാനം അതിന്റെയൊക്കെ ആചമ്മന്തി ആയ അവസ്ഥയും!. പാവം ,മുളകും പുളിയും!
കുളം പോസ്റ്റായത് കണ്ടു,ഇപ്പൊ പേസ്റ്റും പോസ്റ്റായി!!
ഇഞ്ഞ്പ്പൊ എന്തൊക്കെ പോസ്റ്റ്കളാ കാണാങ്കടക്ക്ണത് ആവോ!!??
ആശംസിക്കുന്നു. അനുമോദനങ്ങളും!
നാട്ടില്‍ വന്നാല്‍ എരിവും മസാലയും വയറിനു പിടിക്കാതെ എരിച്ചിലും കാളലും!!
രണ്ടുനാട്ടില്‍ രണ്ടു തരം ഭക്ഷണമാണെന്ന് പാവം വയറിനുണ്ടോ അറിയുന്നു,
പക്ഷെ ഈ കാന്താരി മുളകിന് ഭയങ്കര ഔഷധമൂല്യമാണ് കേട്ടോ.
അഭിപ്രായത്തിന് ഒരുപാട് നന്ദി.
ഇസ്ഹാഖ് ഭായ്,,സമ്മന്തിയെക്കുറിച്ച് ഒരവലോകനം തന്നെ നടത്തിക്കളഞ്ഞല്ലോ..!
ഉപ്പും മുളകും കൂടുംപോളുണ്ടാകുന്ന പുമ്മള്‍ മാത്രമായിരുന്നു പണ്ട്.
അതെ ഉണ്ടായിരുന്നുള്ളൂ പല വീടുകളിലും കഞ്ഞിയില്‍ കൂട്ടാന്‍.ഒരുകയ്യിലെ മുളക് ഒരുപ്പിന്‍ കല്ല് പറ്റിച്ചു കടിച്ചു കൂട്ടി കഞ്ഞി കുടിക്കുന്നത് കുട്ടിക്കാലത്ത് ഞാന്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്.ആ എരിവുള്ള മുളക് തിന്നുന്നവരോട് ഒരു ബഹുമാനവും തോന്നിയിരുന്നു.
അതന്ത കാലം!ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്ത് പുമ്മള്‍!എന്ത് സമ്മന്തി!!?
ഈ നല്ല അഭിപ്രായങ്ങള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും ഒരുപാടു സന്തോഷമുണ്ട്.വളരെ നന്ദി.
nalla tasttund tto...
kurach matti vecchoolu tto..
aa blogimon valla kurumpum kanikkumpol asaaran angadu prayogikya. enal pinne ...
ചമ്മന്തി ശരിക്കും ആസ്വദിച്ചു.ഇടയ്ക്ക് ഇങ്ങനെയും പോസ്റ്റാം എന്ന് പ്രവാസിനി തെളിയിച്ചിരിക്കുകയാണ്. പിന്നെ മെയില്‍ ഐടി തന്നാല്‍ തട്ടകത്തിലേക്ക് അകസസ് തുറന്നു തരാം. എന്റെ മെയിലില്‍ അയക്കുമല്ലോ..?
tomskonumadam@gmail.com
ഞാനും പരീക്ഷിച്ചു നോക്കാം, കുറേ കാലത്തേക്ക് എന്നെ ഈ ബൂലോകത്ത് കണ്ടിട്ടില്ലെങ്കില്‍ ഊഹിച്ചോ കാരണം, ഒന്ന് കൂടി പറയുകയാ ,iam goingg to ..... എന്ത് വന്നാലും എക്സ് ഉത്തരവാദിത്തം ഏറ്റ് എടുക്കെണ്ടാതാകുന്നു
കാന്താരി അടുക്കള പുറത്തുണ്ട് , പോയി പറിക്കട്ടെ,
പുതിയ പോസ്റ്റുകളിടുമ്പോള്‍ സമയാ സമയങ്ങളില്‍ അറിയിക്കണമെന്നു ഈ താത്താട് എത്ര പ്രാവശ്യം പറഞ്ഞാലും കേള്‍ക്കില്ല.അത് കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
--------------------------------------
പിന്നേയ്...ഇത്തിരി ചമ്മന്തി തരോ...? കുറച്ച് ചോറു തിന്നാനാ...
ഏതായാലും കൊതിപ്പിച്ച് കളഞ്ഞു
ഞങ്ങള്‍ ഇതിനെ കാന്താരി മുളകെന്നാ പറയുന്നത്..
സത്യത്തില്‍ അച്ചാറ്, ചമ്മന്തി തുടങ്ങിയവ എനിക്ക് നല്ല ഇഷ്ടാ.. വായില്‍ വെള്ളമൂറി...
ആശംസകള്‍!
@@ടോംസ്..വന്നതില്‍ വളരെ സന്തോഷം.
പറഞ്ഞപ്രകാരം കമന്റിട്ടു.പരീക്ഷണത്തിന് ഒന്ന് സ്മയിലിയിട്ടുണ്ട്.നന്ദി.
@@അനീസ ചമ്മന്തിയുണ്ടാക്കാന്‍ പോയിട്ട് കാണുന്നില്ലല്ലോ..ഞാന്‍ മുങ്ങേണ്ടി വരുമോ,,റബ്ബേ..
@@അളവന്‍താന്‍..യമസ്സാ..! അതെന്താ...
@@ബ്ലോഗിമോന്‍ ,,ചമ്മന്തി കിട്ടീട്ടും നിനക്കെന്താ ഇവിടെ കാര്യം.
@@ഒ എ ബി .പുളി കൂടിയെന്നോ..അത് വെറുതെ..
@@റിയാസ് ..ഡോണ്ടൂ ഡോണ്ടൂ..പ്രതിഷേധിക്കരുത്..
അല്പം വയ്കിയാലും എനിക്കു പ്രശ്നമില്ല..
ഇന്നാ ചമ്മന്തി ചോദിക്കുന്നോ..മുന്നില്‍ വെച്ച് തന്നത് കണ്ടില്ലാന്നുണ്ടോ..പോയി ചോറ് തിന്നോളൂ..
@@സാബീ..അങ്ങനെത്തന്നെ..
ഇങ്ങനെയാകണം പെണ്കുട്ട്യാള്..
@@സുരേഷ് ..കപ്പ കിട്ടിയോ..പുഴുങ്ങിയോ..
@@ജുനൈദ്..ആ ടൈട്ടാനിക്ക് ഇപ്പൊ ഇതിലെ പോയി.
ഞങ്ങളും കാന്താരി എന്നും പറയും.
@@ചെറുവാടീ..വളരെ നന്ദി.
@@ചീരൂ..ചാര്‍ത്തിത്തന്ന പുതിയ പേരിന് നന്ദി.
@@ആസാദ് ഭായ് വളരെ നന്ദി.ചീരാ പറങ്കി യെന്നും പറയും..
പുമ്മള്‍ എന്നാ വാക്ക് മറവിയില്‍ നിന്നും പോടീ തട്ടിഎടുത്തതാണ്.
@@സലീം ഭായ്..പോസ്റ്റു തേടുന്ന ബ്ലോഗര്‍മാര്‍ക്ക് ഇതൊക്കെയല്ലാതെ മറ്റെന്ത് ചെയ്യാന്‍ പറ്റും ..
അയ്ക്കരപ്പടിയന്‍ എരിഞ്ഞു നിലവിളിക്കുന്നു..ആരെങ്കിലും ലേശം കഞ്ഞി കൊടുക്കൂ..
@@മുഹമ്മദ് കുഞ്ഞീ..എരിവ് കൂട്ടിയതാ..
ഒരു ചോടിയൊക്കെ വേണ്ടേ..
@@കുട്ടിക്കാ..ഇവിടെ അമ്മിയില്ല.തറവാട്ടില്‍ നിന്നും ഒരു ഫോട്ടോ എടുത്താല്‍ മതിയായിരുന്നു.
പഴയ ചമ്മന്തി പ്പോസ്ട്ടുകള്‍ തേടി പോകുന്നുണ്ട്..
നാളെയാകട്ടെ,,
നന്ദി..
കണ്ണീന്നും വായീന്നും ഒരു പോലെ വെള്ളം വര്ന്നു-
ചീരാപറങ്കി കണ്ടാല്‍ കണ്ണീന്നും ചമ്മന്തി കണ്ടാല്‍ വായീന്നും.
ചെറുപ്പത്തിലെ ഉള്ള ശീലാ...
ഞാനിത്തിരി വൈകിപ്പോയി.എല്ലാരും തൊട്ടുനക്കിതൊട്ടുനക്കി ഇനി ബാക്കിയൊന്നുമില്ലെന്നാ തോന്നണത്.
പണ്ട് വല്യുമ്മ ഇത് പോലെ പുളിയും വറ്റല്‍ മുളക് കനലില്‍ ചുട്ടതും ഇത്തിരി പഞ്ചാരേം കൂട്ടി ഒരു ചമ്മന്തി ഉണ്ടാക്കി തരുമായിരുന്നു.
തൊട്ടു നാക്കില്‍ വെച്ചിട്ട് നാക്ക് ഒരു പൊട്ടിക്കലുണ്ട് (അത് ഈ ചമ്മന്തി കണ്ടപ്പോഴും പൊട്ടിച്ചു പോയി കേട്ടോ)
ഓര്‍ക്കുമ്പോള്‍ ഉമിനീര്‍ തുള്ളികള്‍ ഗുഗ്ഗുളൂ ഗുഗ്ഗുളൂന്നു തുള്ളിക്കളിക്കുന്നു.
എല്ലാ ബ്ലോഗിണികളും പ്രവാസിനിയാവട്ടെ,നാടിണിയാവട്ടെ,
എക്സാവട്ടെ,വൈയാവട്ടെ ഇത് പോലുള്ള നാടന്‍ വിഭവങ്ങള്‍
മാസത്തില്‍ രണ്ടു വെച്ചെങ്കിലും പോസ്ടിയാല്‍ എന്നെ പോലോത്തവര്‍ക്ക് വല്ല്യ ഉപകാരമാവും ( മോണിട്ടറില്‍ നോക്കി
വെള്ളമിറക്ക്വെങ്കിലും ചെയ്യാലോ)
ഈ എക്സ് പ്രവാസിനിക്ക് എല്ലാ പ്രാര്‍ഥനയും നേരുന്നു.
("കൊതി" കൂടാതിരിക്കട്ടെ!)
ഇവിടെ ഒരിക്കല്‍ വിരുന്നുവന്ന ഒരു കുടുംബത്തിന് , ചോറിനു അകമ്പടിയായി ആറു തരം ചമ്മന്തി ഉണ്ടാക്കിക്കൊടുതത്തില്‍ പിന്നെ അവരുടെ ശല്യം സഹിക്കാന്‍ പറ്റുന്നില്ല. അതാ നമ്മടെ ചമ്മന്തിയുടെ ശക്തി!
(ഇനി ഇമ്മാതിരി നാടന്‍ പാചകകാര്യങ്ങള്‍ ഇടാന്‍ ഒരു പാചക ബ്ലോഗ് പ്രത്യകമായി ഉണ്ടാക്കുന്നത് അല്ലെ നല്ലത്?)
ഒന്നു പരീക്ഷിക്കാനാ
ചമ്മന്തി (പുമ്മള്‍) പോസ്റ്റ് നൊസ്റ്റാള്‍ജിയ ഉണ്ടാക്കി.
ചമ്മന്തീന്നു പറഞ്ഞു ഒരു പ്രലോഭനം..
ഇനി തൊട്ടു നാവില്‍ വെക്കാതെ കഴിയില്ല.
മിക്സിയെങ്കില്‍ മിക്സി ! നോക്കട്ടെ ഈ ചമന്തി..
പിന്നെ ഇവിടെ തിരോന്തരക്കാരൊന്നും ഇല്ലാത്തത് തന്റെ ഭാഗ്യം.ചമ്മന്തിയുടെ ഒപ്പം കഴിക്കാന്‍ പറഞ്ഞത്, തിരൊന്തരത്തത് തെറിയാ...ആ ചമ്മന്തി , പ്ലേറ്റോടെ എടുത്ത് അവര്‍ പ്രയോഗിക്കും. ജാഗ്രതൈ...
ദേ..കാര്യാക്കണ്ടട്ടോ.ഞാന്‍ തമാശ പറഞ്ഞതാ..
പറഞ്ഞത് പോലെ
ചമ്മന്തി ഉണ്ടാക്കി..
ഒരു "എനിക്കും ബ്ലോഗോ ചമ്മന്തി" !
good, what is next..
നാക്ക് പൊട്ടിക്കല്‍ വായിച്ചു ചിരി വന്നു,
ഏത് കൊമ്പത്തിരിക്കുന്നവനും ചമ്മന്തി തിന്നും.നാക്കും പൊട്ടിക്കും.അതാ ചമ്മന്തിയുടെ ഒരിത്.
പഞ്ചാര ചമ്മന്തി ആദ്യായിട്ടാ കേള്‍ക്കുന്നത്,
വന്നതിനു ഒരുപാട് നന്ദി.ഇനിയും വരണം,അഭിപ്രായങ്ങള്‍ പറയണം.
ഇസ്മയില്‍@@അപ്പൊ അവിടെയുമുണ്ട് ചമ്മന്തിപ്പിരാന്ത് അല്ലേ..ഏതായിരുന്നു ആ ആറു ചമ്മന്തികള്‍..?
പിന്നെ രണ്ടു ബ്ലോഗുകലോന്നും കൊണ്ട് നടക്കാനുള്ള വിവരോം വിദ്യയും ഒന്നുമില്ലന്നെ..ഇത് ഒരു പലവകയായിട്ടു പോട്ടെ.ഇതിലേക്ക് തന്നെ കയ്യിലോന്നുമില്ല.
അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി.
ഫെമിന@@ ഇവിടെ വന്നു അല്ലേ..ഒരു പാട് സന്തോഷമുണ്ട്.ചമ്മന്തി ഇഷ്ടപ്പെട്ടു അല്ലേ,,
ഇനിയും വരണം,അഭിപ്രായങ്ങള്‍ പറയണം.നന്ദി.
ഷെരീഫ്@@ഇത് ബത്തയിലെ മുളകുകൊണ്ടും,ഷറഫിയ്യയിലെ മുളകുകൊണ്ടും ഒക്കെ ഉണ്ടാക്കാം.ചൊടിക്കൊരല്‍പ്പം കുറവ് വരുമെന്നുമാത്രം.
മീരാ@@നന്ദി. പുമ്മള്‍ ഒരു മലപ്പുറം ഭാഷയാണ്.ഏ വാക്ക് എന്‍റെ തലമുറപോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.വല്ല്യുമ്മയൊക്കെ പറഞ്ഞിരുന്നു,
ഉപ്പും മുളകും .ഇതാണ് പുമ്മള്‍ ആയത്.പുമ്മളരക്കുക എന്നാണു പറയുക.
കാന്താരി എന്ന് ഇവിടെയും പറയും.
അവിടെ ഞാന്‍ കമന്റ് ഇട്ടിട്ടു വന്നില്ലല്ലോ മീരാ,
കണ്ടിരുന്നോ.
തെച്ചിക്കോടന്‍@@
സുജിദ്@@ വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാട് നന്ദി.
നാജ്@@മിക്സിയെന്കില്‍ മിക്സി.അരച്ചോ.?
മുല്ല @@ പേടിപ്പിക്കല്ലേ..ഈ വയസ്സുകാലത്ത് തിരോന്തരത്ത്കാരുടെ പ്രയോഗത്തിനൊന്നും ആവതില്ല.
മൊയിതീന്‍@@വന്നതിനു നന്ദി.
വെളിച്ചെണ്ണ ഒഴിച്ചാലെ ശെരിക്കും ടേയ്സ്റ്റ് കിട്ടൂ.
ഉമ്മൂ.@@ ഒരു കളിയാക്കലിന്റെ സ്വരമുണ്ടോ വാക്കുകള്‍ക്ക്.ങ്ഹാ..ഞമ്മക്ക് ഈ ചമ്മന്തിയോക്കെയെ വശമുള്ളു മോളെ..
ചമ്മന്തിയരച്ചു വയര് നിറച്ചു ചോറും തിന്നു കളിയാക്കുന്നു,ഹല്ലാ പിന്നെ.
എങ്ങനെയുണ്ട് ഉമ്മു ഫിദ എന്‍റെ തമാശ.ചിരി വന്നില്ല അല്ലേ..
വേറെ ...കുളത്തിന്റെ കഥ കഴിഞ്ഞല്ലേ ,നന്നായി ...എല്ലാ നന്മകളും നേരുന്നു
പറഞ്ഞതൊന്നും മനസ്സിലായില്ല.ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.
എന്താണ് പ്രശ്നം.തമാശ പറഞ്ഞതാണോ?
ഏതായാലും ഇനി ബ്ലോഗില്‍ സജീവമാകുക.
തിരിച്ചു വരവില്‍ ഒരുപാട് സന്തോഷിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.
മീര@@ഫോര്‍മാലിറ്റിക്ക് പറഞ്ഞതല്ല.ഇംഗ്ലീഷ് അറിയാതത്തില്‍ എനിക്ക് വലിയ വിഷമമാണ്.ഇനിയിപ്പോ പഠിക്കാനുള്ള സാഹചര്യവുമില്ല.ഇനി മലയാളവുമായിത്തന്നെ അങ്ങ് കൂടാം അല്ലെ.മീരയെ പോലെ എന്‍റെ എഴുത്ത് ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഉണ്ട്,അത് മതി.
നന്ദി മീരാ..
ബിജു@@
സമയം വയ്കിയിട്ടില്ല.വിശദവും സമഗ്രവുമായ ആ ചമ്മന്തി പ്പോസ്റ്റ് ബിജുവിന്‍റെ ശൈലികൂടിയാകുമ്പോള്‍ കലക്കും.ഇത് വെറുമൊരു കുഞ്ഞു ചമ്മന്തി,കുഞ്ഞു പോസ്റ്റ്,
വേഗമാകട്ടെ..
പക്ഷേ.. എനിക്ക് ചമ്മന്തി ഇഷ്ടമല്ല്ല......!!
എന്താന്നറിയില്ല... എല്ലാവര്‍ക്കും ഇഷ്ടമാ ഈ സാധനം..!
ഒരുപക്ഷേ.. ചെറുപ്പത്തില്‍ അതുമാത്രം കഴിച്ചതോണ്ടാവാം.,!!
ഈ ചമ്മന്തിക്കാര്യത്തില്‍ പണക്കാരനെന്നോ പാമാരനെന്നോ വെത്യാസമില്ല കേട്ടോ.
മീര@@അതെ മീര എന്‍റെ തട്ടകം ഇതാണ്.ഞാനിവിടെ എന്നാല്‍ കഴിയുന്നത് ചെയ്യും.
അതിനു ശ്രമിക്കും.അത് പോരെ.
:))
ആ വാളന്‍ പുളിക്ക് പകരം നമ്പ്യാര്‍മാങ്ങ (നായര്‍മാര്‍ മേക്കിട്ട് കുതിര കയറല്ലെ, നാട്ടില്‍ സുലഭമായ മാങ്ങയാണ് നമ്പ്യാര്‍ മാങ്ങ!!) ആയിരുന്നേല്‍ വല്ല വ്യത്യാസവും ഉണ്ടാകുമായിരുന്നോ പ്രവാസിനീ?
ഗൃഹാതുരത ഉണര്‍ത്തുന്ന എഴുത്ത്. വീണ്ടും വരാം. നന്ദിയോടെ...
http://www.mathrubhumi.com/yathra/travel_blog/article/150793/index.html#
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍:
http://varayum-variyum.blogspot.com/2010_08_01_archive.html
നിശാസുരഭി...,നമ്പ്യാര്‍ മാങ്ങ ഇപ്പൊ കേള്‍ക്കാ..
അതേതാ മാങ്ങ?
മാങ്ങ ഉണ്ടാകട്ടെ,,എന്നിട്ട് നമുക്ക് മാങ്ങാ ചമ്മന്തിയും
ഉണ്ടാക്കാമല്ലോ..
കുട്ടിക്കാ..അവിടുത്തെ ചമ്മന്തിക്കുള്ളത് അവിടെ ത്തന്നെ ഇട്ടിട്ടു പോന്നിട്ടുണ്ട്.
ഭാനു,,ആദ്യമാണല്ലേ ഇവിടെ.വന്നതില്‍ വളരെ സന്തോഷം.നന്ദി.
ഇടയ്ക്കു വരണേ..
സിബൂ..ലിങ്ക് തന്നിട്ട് മിണ്ടാതെ പോയല്ലേ..
നന്ദി.
കുസുമം..എനിക്കും തോന്നിയിരുന്നു.
ബ്ലോഗര്‍ മാരില്‍ ബീപീ.പേഷ്യന്‍റ്സ് ഉണ്ടോന്ന് അറിയില്ലല്ലോ.പിന്നെ ഉപ്പ് ചേര്‍ക്കാത്തത് അതാ.
നനന്ദി കുസുമം.
എന്റെ വീട്ടില്‍ ഈ ചമന്തി ,ഉഴുന്ന് വടയുടെ കൂടെ കഴിക്കും ....
അപ്പോള്‍ ഇനിയും അടുത്ത പാചകംപോസ്റ്റ് എളുപ്പം വരട്ടെ ...
നന്ദി സിയാ.
ബോസ്റ്റു ഗൊള്ളാം.... നാളേ ഉച്ചക്കു അപ്പൊ ചമ്മന്തി കൂട്ടി തന്നെ ആവട്ടെ!