കൂട്ടുകാര്‍

Wednesday, October 6, 2010

മേഘസന്ധ്യ.....


മുറ്റത്തെ    ആകാശക്കാഴ്ച്ചകള്‍
കാട്ടിലെ  ചെടികള്‍!!!

"പുണ്ണ്യങ്ങളുടെ     പൂക്കാലം ''  വന്നപ്പോള്‍ എന്‍റെ  മുറ്റം  കാട് പിടിച്ചു പോയി.

16 comments:

സാലഭാന്ജിക said...

മനോഹരിയായ സന്ധ്യ!

~ex-pravasini* said...

പുതിയൊരാള്‍ ഇവിടെ വന്നതില്‍ സന്തോഷം.

അവിടേക്കും വരുന്നുണ്ട്.. സാലഭന്‍ജികാ...

പദസ്വനം said...

ഇത്തിരി വൈകി എത്താന്‍...
ദേ ഇവിടെ വന്നപ്പോള്‍ കൂട്ടിനു മീരയെ കണ്ടപ്പോള്‍ ഇരട്ടി സന്തോഷം....
പൂത്തുലഞ്ഞ മുറ്റം... സന്ധ്യക്ക്‌ മാറ്റ് കൂട്ടുന്നു....

jazmikkutty said...

നല്ല തലക്കെട്ട് കേട്ടോ പ്രവാസിനീ..
പിന്നെ നമ്മളിങ്ങനെ അജ്ഞാത ആയി നിന്നാല്‍ മതിയോ? ഒന്ന് കോണ്ടാക്റ്റ് ചെയ്യെന്നെ..നാട്ടില്‍ വന്നാല്‍ കോഴിക്കോട്ടു വന്നു മോളുണ്ടാക്കുന്ന പലഹാരമോക്കെ കഴിക്കണം എന്നുണ്ട് ...:)

ഹംസ said...

സന്ധ്യാ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്, :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പ്ലീസ്...ഇതുപോലുള്ള ചിത്രങ്ങള്‍ കാണിച്ചു ഞങ്ങള്‍ പ്രവാസികളെ കൊതിപ്പിക്കരുത്...

~ex-pravasini* said...

പണ്ട്‌ മുതലേ ഞാനിങ്ങനെയാണ്
ജാസ്മിക്കുട്ടീ..
ഒരുതരം "അഞ്ജാത ജീവി"
ആളുകള്‍ക്കിടയിലെക്ക് ഞാന്‍ ഇറങ്ങിച്ചെന്നില്ല.
ഇപ്പോഴും അങ്ങനെതന്നെ.
എന്‍റെ ബ്ലോഗിനെ കുറിച്ച് മക്കള്‍
മാത്രമേ അറിയൂ.
എല്ലാവരും അറിഞ്ഞു ഇതിനെ കുറിച്ചൊക്കെ ചോദിച്ചാല്‍ ഞാന്‍ ചമ്മിപ്പോകും.

അതുകൊണ്ടാണ് ഇത്രയും കാലം
ഇത്തരം ആഗ്രഹങ്ങളൊക്കെ
മണ്ണിട്ട്‌ മൂടിയത്.
ആരുമറിയാതെ എഴുതാന്‍
സൌകര്യമുള്ള ബ്ലോഗ്‌ കണ്ടപ്പോള്‍
ആ ആഗ്രഹങ്ങളൊക്കെക്കെയും
മണ്ണ്നീക്കി പുറത്ത്‌ വന്നതാണ്.

ഇനിയും അത് പഴയ അവസ്ഥയിലേക്ക്
തിരിച്ചുപോകുമോ എന്തോ..

പിന്നെ ഞങ്ങള്‍ കോഴിക്കോട്‌ ആണെന്ന് ആര് പറഞ്ഞു..
അവിടെയൊന്നുമല്ല കേട്ടോ.
പറഞ്ഞു തരാന്‍ വേണ്ടി
സൂത്രമിറക്കിയതാണോ?...

~ex-pravasini* said...

ഇത്തരം ചിത്രങ്ങള്‍ പ്രവാസികളെ
സന്തോഷിപ്പിക്കുകയല്ലേ ചെയ്യുക.

jazmikkutty said...

പ്രവാസിനീ,
ഞാനൊരു കഥ എഴുതീട്ടുണ്ട്..വായിച്ചു നോക്കി അഭിപ്രായം പറഞ്ഞോ..
ഇല്ലേല്‍ ഞാനിപ്പം ടിഷും..(സുര്യപുത്രിയില്‍,അമല പറഞ്ഞപോലെ)

jazmikkutty said...

മലപ്പുറവും, കോഴിക്കോടും തമ്മില്‍ വല്യ ദൂരമോന്നുമില്ലെന്റെ കൊണ്ടോട്ടിക്കാരീ...:)

niswaasam said...

നല്ല ചിത്രങ്ങള്‍.. മനോഹരം!!

ചെറുവാടി said...
This comment has been removed by the author.
ചെറുവാടി said...

മാനവും പൂക്കളും ഇഷ്ടായി

~ex-pravasini* said...

കോഴിക്കോട്ട്ന്ന് കൊണ്ടോട്ടിയെത്തി അല്ലെ..
ജാസ്മീ..
പോരട്ടെ..പോരട്ടെ..
എത്തുമോന്നു നോക്കാം..

കഥ വായിക്കാന്‍ ദാ..പോയി..

Echmukutty said...

മനോഹരമായിരിയ്ക്കുന്നു.

സലീം ഇ.പി. said...

നിക്കി..നിക്കി...കോഴിക്കൊട്ടുന്നു മലപ്പുറം പോവുന്ന വഴിയിലെത്തുമ്പോള്‍ നമ്മെളെ ഒന്ന് ഇറക്കി വിടണേ, കാരണം ഞമ്മളെ സ്റ്റോപ്പ് അവിടയാ....
പ്രവാസ ജീവിതം അറിയാവുന്നത് കൊണ്ട് തന്നെ ചിത്രങ്ങള്‍ കൊണ്ട് പ്രവാസികളെ കൊതിപ്പിക്കാനറിയാലോ അല്ലെ...ഒരു ടിക്കറ്റ്‌ ഫ്രീ കിട്ടിയിരുന്നെങ്കില്‍ ഈ മഴക്കാല സന്ധ്യ മേഘത്തെ നേരില്‍ കാണാമായിരുന്നു....ഇവിടെ കാര്‍ ഉണ്ട്, മേഘമില്ല..!