ചീനാപറങ്കിപ്പുമ്മള്...അഥവാ ...ചീനമുളക് ചമ്മന്തി!


അവസാനം  എന്‍റെ  വാക്കുകള്‍ക്ക്   അറം പറ്റിയിരിക്കുന്നു  കൂട്ടരേ..
ഒന്നും  കിട്ടിയില്ലെങ്കില്‍  ഞാന്‍  ഒരു  ചമ്മന്തിപ്പോസ്റ്റെങ്കിലും  ഇട്ട്    മാനം  കാക്കുമെന്ന്  മുമ്പെപ്പോഴോ  എവിടെയോ   പറഞ്ഞു  പോയിരുന്നു...
അതിതാ   ഇപ്പോള്‍  യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഇസ്ഹാക്ക്  ഭായിയുടെ  (  http://ishaqh.blogspot.com/)പ്രചോദനം  കൂടിയായപ്പോള്‍  ചമ്മന്തിയെങ്കില്‍  ചമ്മന്തി! എന്ന് കരുതി.
ഈ  ചമ്മന്തിയെ  കുറിച്ച്  പറയുകയാണെങ്കില്‍ ,ഇതാരും ഇതുവരെ  കേള്‍ക്കാത്ത  ഒരിനമൊന്നുമല്ല  എന്നാദ്യമേ  പറയട്ടെ...
ഇപ്പോള്‍  തന്നെ  വായിലൊരു  വെള്ളമൊക്കെ പൊടിയുന്നുണ്ടല്ലേ...,
രണ്ടു  കിലോ  പൂള പുഴുങ്ങിയത്   ഇവനെയും  കൂട്ടി  ഒറ്റയിരുപ്പിന്  തിന്നു തീര്‍ക്കാം..ചോറ് തിന്നുമ്പോള്‍  കൂട്ടാനിന്‍റെ  കുറവ് കൊണ്ടോ.. മറ്റെന്തെങ്കിലും  വേണ്ടായ്കയോ  തോന്നുന്നുണ്ടോ...മടിക്കേണ്ട...ഈ  ചമ്മന്തി  ഇടക്കിടെ  ഒന്ന്  തൊട്ടു കൂട്ടി നോക്കൂ...ഒരിടങ്ങഴിയുടെ  ചോറ്  പോയ വഴി  കാണില്ല..,
സംഗതി  ഇത്രേ ഉള്ളുവെങ്കിലും   ആധുനിക ശാസ്ത്രത്തിനും   ഇവനിലൊരു  കണ്ണുണ്ടിപ്പോള്‍! പത്തു   ചീനമുളക്  ദിവസവും  കഴിച്ചാല്‍  പിന്നെ  കൊളസ്ട്രോളിന്‍റെ   അസ്ക്യത   തീരെ  ഉണ്ടാകില്ലത്രേ..

ഇനി  നമുക്കിതൊന്നു  ഉണ്ടാക്കി  നോക്കാം.
വേണ്ട  സാധനങ്ങള്‍:
അമ്മി- ഒന്ന്,  അമ്മിക്കുട്ടി-ഒന്ന്  
(ഇത്  രണ്ടും ഇല്ലെങ്കില്‍  മിക്സിയായാലും മതി.പക്ഷെ  ചെറിയൊരു  മാറ്റം വരും,,രണ്ടുകിലോ  പൂള തിന്നുന്നത്  ഒരു കിലോ ആകും.ഒരിടങ്ങഴി  ചോറ് തിന്നുന്നത്  അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം)
ചീനമുളക് -പത്ത്.
വെളുത്തുള്ളി അല്ലി- ആറ്
വാളന്‍ പുളി -  രണ്ടെണ്ണം.(കുറച്ചു വെള്ളത്തില്‍ പേസ്റ്റ്‌ രൂപത്തില്‍  എടുക്കുക.)
ഉപ്പ്,വെളിച്ചെണ്ണ  ,പാകത്തിന്.
അമ്മിയിലാണെങ്കില്‍  ഒന്നിച്ചരചെടുത്ത്  അവസാനം വെളിച്ചെണ്ണ  ഒഴിച്ചിളക്കിയാല്‍ മതി,
മിക്സിയില്‍  ആദ്യം  മുളകും വെളുത്തുള്ളിയും ഉപ്പും  വെള്ളമില്ലാതെ  തരുതരുപ്പായി  അരച്ചെടുത്ത്  പുളിപേസ്റ്റും  ചേര്‍ത്ത്  ഇളക്കി  പച്ച വെളിച്ചെണ്ണ  ഒഴിച്ചിളക്കുക.


ഇത്രേഉള്ളു ..


വെളിച്ചെണ്ണ ഒഴിച്ചിളക്കാന്‍  മറക്കണ്ട.

ചമ്മന്തി  റെഡി!



Comments

അങ്ങനെ ഞാന്‍ ചമ്മന്തിപ്പോസ്റ്റിട്ടു!!!
ആളെ കൊതിപ്പിച്ച് ചമ്മന്തിയാക്കി കളഞ്ഞു..!
Ismail Chemmad said…
ചമ്മന്തിയുടെ ടേസ്റ്റ് പറഞ്ഞു കൊതിപ്പിക്കുന്നു ........
പിന്നെ ആ പാത്രത്തിലെ പുളി കണ്ടപ്പോ വായില്‍ വെള്ളം പൊടിയുന്നു
എന്റെ ഒഹരികൂടി ഇര്‍ഫാന് കൊടുത്തേക്കൂ ..അവനു കമ്മീഷന്‍ വേണംന്ന് പറഞ്ഞു നടക്കുന്നുണ്ട്
ആ കടം ഇവിടെ തീരട്ടെ
Ismail Chemmad said…
അമ്മി- ഒന്ന്, അമ്മിക്കുട്ടി-ഒന്ന്
(ഇത് രണ്ടും ഇല്ലെങ്കില്‍ മിക്സിയായാലും മതി.പക്ഷെ ചെറിയൊരു മാറ്റം വരും,,രണ്ടുകിലോ പൂള തിന്നുന്നത് ഒരു കിലോ ആകും.ഒരിടങ്ങഴി ചോറ് തിന്നുന്നത് അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം

ha ha ee vaaakkukal kalakki
Ith kollaalo.. Chammanthiyakkanda. Aduthath sadya aayikkotte
lakshmi said…
കൊള്ളാല്ലോ.. ഇന്ന് തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കാം :)
ajith said…
അയ്യോ എരിയുന്നേ....
ഹായ് എന്താ കഥ .. ചമ്മന്തിയാ ... കൊള്ളാം ..
ആദ്യമായി ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ചമ്മന്തി എങ്കില്‍ ചമ്മന്തി :
A said…
അങ്ങിനെ പ്രവാസിനി ബൂലോകത്തിനു ഒരു പുതിയ ക്ലീഷേ യും ഉണ്ടാക്കി തന്നുവല്ലോ. "ചമ്മന്തിപ്പോസ്റ്റ്"‌. ഇനി pc crash ആയി എന്റെ പോസ്റ്റ്‌ ചമ്മന്തിയായി എന്നൊക്കെയുള്ള ഉപപ്രയോഗങ്ങള്‍ ഇതില്‍ നിന്ന് ഉണ്ടാക്കാം.
പോസ്റ്റ്‌ കുളമാക്കുക, ചമ്മന്തിയാക്കുക..., അടുത്തത്‌ എന്താണാവോ?
ഇഷ്ടപ്പെട്ടു
F A R I Z said…
ചമ്മന്തിയെങ്കിലും, എരിവും പുളിയുമുള്ള നല്ല വിഭവം.
തുടരട്ടെ ഇനിയങ്ങോട്ട്.
ആശംസകളോടെ,
---ഫാരിസ്‌
പ്രവാസിനീ ഒരു സന്തോഷ വാര്‍ത്ത ..കേരള പോലീസ് പ്രവാസിനി ച്ഛമ്മന്തിക്ക് മൊത്തം ഉടമ്പടി വയ്ക്കാന്‍ പോകുന്നു ,,കുറ്റാന്വേഷണ രംഗത്ത് ഈ ചീനാമുളക് ചമ്മന്തി മുതല്‍ക്കൂട്ട് (കൂട്ടാന്‍) ആകുമെന്നാണ് ആഭ്യന്തര മന്ത്രിയുടെയും ഡി ജി പി യുടെയും കണ്ടെത്തല്‍ .കള്ളന്മാരെയും കുറ്റവാളികളെയും കൊണ്ട് സത്യം പറയിക്കാന്‍ ഇടിയോ വെടിയോ അടിയോ ഒന്നും ആവശ്യമില്ല ഈ ചമ്മന്തി (പ്രയോഗം )കൂട്ടാന്‍ കൊടുത്താല്‍ മതിയത്രേ..
ഇനി ചോറു വിളമ്പിക്കോളൂ!
mayflowers said…
ഇത് ഞങ്ങളുടെ കാന്താരിയാ മോളെ..
ആ അമ്മിമ്മല്‍ അരച്ച തേങ്ങ, മുളക് ചമ്മന്തി..!!
ഓണക്ക മീന്‍ പൊരിച്ചത്...!
പപ്പടം ചുട്ടത്..!

"ഇതിന്ക്ക് ഇമ്മാ ഇതിന്ക്ക് ഇമ്മാ" എന്ന ആവര്‍ത്തിച്ചുള്ള ചോദ്യം.
ഇന്നാ ഇന്റൊന്‍ എടുത്തു തിന്നോളീന്‍ ഉമ്മായുടെ മറുവാക്ക്.
ഹാ......
hafeez said…
ചെറുപ്പത്തില്‍ പുമ്മളും കൂടി കഞ്ഞികുടിച്ചത് ഓര്‍മ്മ വരുന്നു. പുമ്മള്‍ എന്ന വാക്ക് കേട്ടിട്ടുതന്നെ കുറെ കാലം ആയി...
കാന്താരിച്ചമ്മന്തിയുണ്ടാക്കാന്‍ കാന്താരി കിട്ടാനില്ലല്ലൊ...എന്താ ചെയ്ക?
@@ മുരളീ മുകുന്ദന്‍ സാര്‍..ചെറുപ്പത്തില്‍ ചമ്മന്തി രുചിച്ച ഒരാള്‍ക്ക് കൊതി വരാതിരിക്കില്ല എന്നറിയാം.
ആദ്യാ ഭിപ്രായത്തിന് നന്ദി ,

@@ ഇസ്മയില്‍ ചെമ്മാട്,,എന്‍റെ എഴുത്ത്‌ ഇഷ്ടപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.വളരെ നന്ദി.പുളി ഇര്‍ഫാന് കൊടുക്കാനോ..അവനതെപ്പഴെ ശാപ്പിട്ടു കാണും...!

@@അഞ്ജു..പാചകത്തില്‍ വളരെ മോശമാണ്.ഈ ചമ്മന്തിയൊക്കെത്തന്നേ കയ്യിലുള്ളു,

@@ലെക്ഷ്മി..ചമ്മന്തികൂട്ടി കഞ്ഞി കുടിച്ചോ..

@@അജിത്‌ ഭായ്‌..അളവ് തെറ്റിയല്ലേ..പത്തു മുളക് എന്ന് പറഞ്ഞാല്‍ പതിനഞ്ചാ എടുക്കുക.ഇനിയിപ്പോ എരിയുന്നേന്നു പറഞ്ഞിട്ട് ഒരു കാര്യോമില്ല.

@@ഹായ്‌ കാപ്പിലാന്‍..കഷ്ടമായി പോയി,ഈ ചമ്മന്തി ദിവസം തന്നെയായല്ലോ താങ്കളുടെ വരവ്!!?

@@സലാം ഭായ്‌,,വളരെ നന്ദി..നമുക്കിനി ചമ്മന്തി പ്രയോഗം ഒന്ന് പരീക്ഷിച്ചു നോക്കാം..
ഇങ്ങനെയൊക്കെയാണല്ലോ ഓരോ പ്രയോഗങ്ങളുടെ ഉത്ഭവങ്ങള്‍!!

@@ഫാരിസ്‌,,ചമ്മന്തി ഇഷ്ടപ്പെട്ടല്ലോ..സന്തോഷം.

@@രമേശ്‌ സാറെ..അഭിപ്രായം വായിച്ചു ചിരിച്ചു.
ഈ ചീനമുളക് അരച്ചുള്ള ശിക്ഷ പണ്ടുള്ളവര്‍ ചെയ്തു പോന്നത് തന്നെയാണ്.

@@ശ്രീനാഥന്‍..അപ്പോള്‍ ഇതുവരെ വിളമ്പിയില്ലേ..

@@മെയ്‌ഫ്ലവര്‍..കാന്താരിമുളക് എന്ന് ഇവിടെയും പറയും..,ഓരോ നാട്ടിലെ പേരുകള്‍ വരട്ടെ എന്ന് കരുതി..,വളരെ സന്തോഷം.നന്ദി.

@@മീര എന്തേ..സ്മൈലിയിട്ടു പോയത്..ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടാകില്ല..ല്ലേ..

@@നാമൂസ്‌..അമ്മി,,അമ്മിക്കുട്ടി സ്മരണയിലേക്ക് മൂക്കും കുത്തി വീണെന്ന് തോന്നുന്നല്ലോ..
ഒരു നല്ല ചമ്മന്തി,ഉണക്കമീന്‍ പൊരിച്ചത്‌,,പിന്നെ ഒരിത്തിരി കഞ്ഞി വെള്ളം താളിച്ചതില്‍ പപ്പടം പൊടിച്ചിട്ടതും.ഈ രുചികളെ വെല്ലാന്‍ മറ്റെന്തുണ്ട്..അല്ലെ..?(ഇതറിയാത്തവരും കാണും,)

@@ഹഫീസ്..പുമ്മള്‍ എന്ന വാക്ക് കരുതിക്കൂട്ടി ഉപയോഗിച്ചതാണ്.നമ്മളാരും ഇപ്പോള്‍ ഈ ഒരു പേര് പറയാറേ ഇല്ല എന്നത് നേര്.
ഇതറിയുന്നവര്‍ ഉണ്ടോ എന്നെങ്കിലും അറിയാമെന്ന് വെച്ചു.നന്ദി,,ഹഫീസ്..
സ്വപ്നസഖീ..ഇവിടെ തൊടിയില്‍ ഇഷ്ടം പോലെയുണ്ട്.
വേണോ,,
ഇത്തവണ ചമ്മന്തിയാക്കിക്കലഞ്ഞല്ലോ.
ഇവിടെ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എരുവ് നാവില്‍ തോടീക്കാന്‍ വയ്യാതായിരുക്കുന്നു. എരുവ് തീരെയില്ലാത്ത ഒരു തരം മുളക് ഇവിടെ കിട്ടും.അതാവുമ്പോള്‍ ഇപ്പോള്‍ എത്ര വേണമെങ്കിലും കഴിക്കാം.
“ചീനാപറങ്കിപ്പുമ്മള്” അതായത് (ഉപ്പ്+മൊളക്=പ്പുമ്മള്)
ഉപ്പിന്റെയും മുളകിന്റേയും ആനുപാതികമായ ചേര്‍ച്ചയ്ക്ക് സമ്മന്തി എന്നു പറയുന്നു!ചമ്മന്തി ആയി എന്നുപറയാം യാദ്ര്ശ്ചികമായൊരു ആയിത്തീരലാണതു! ചമ്മന്തിയാക്കും എന്ന്ഭീഷണിപ്പെടുത്താം!!!
---------------------------------
എന്തായാലും ജുമാ‍ അക്ക് മുമ്പ് സമ്മന്തി പോസ്റ്റും നോക്കിഒരുകുറിയരിക്കഞ്ഞി കുടിച്ചാലോന്ന് കരുതി! പ്പുമ്മളിന്റെ നേരംകൊണ്ട് തന്നെ പോസ്റ്റായിട്ടുണ്ട്!
പച്ചമുളകുകള്‍ക്കൊപ്പം ഒരുചോന്നമുളക്!നല്ലഫോട്ടോ!! അവസാനം അതിന്റെയൊക്കെ ആചമ്മന്തി ആയ അവസ്ഥയും!. പാവം ,മുളകും പുളിയും!
കുളം പോസ്റ്റായത് കണ്ടു,ഇപ്പൊ പേസ്റ്റും പോസ്റ്റായി!!
ഇഞ്ഞ്പ്പൊ എന്തൊക്കെ പോസ്റ്റ്കളാ കാണാങ്കടക്ക്ണത് ആവോ!!??
ആശംസിക്കുന്നു. അനുമോദനങ്ങളും!
ഞാന്‍ ഇത് മുഴുവന്‍ വായിച്ചില്ല. പകുതി വായിച്ചപ്പോഴേ വായ്ക്കകത്ത് പകുതി വെള്ളപ്പൊക്കം. ഫോട്ടോസ് കണ്ടപ്പോ മുഴുവന്‍ വെള്ളപ്പൊക്കം
റാംജി ഭായ്‌..ഗള്‍ഫുകാരുടെ മൊത്തം അവസ്ഥയാണിത്.
നാട്ടില്‍ വന്നാല്‍ എരിവും മസാലയും വയറിനു പിടിക്കാതെ എരിച്ചിലും കാളലും!!
രണ്ടുനാട്ടില്‍ രണ്ടു തരം ഭക്ഷണമാണെന്ന് പാവം വയറിനുണ്ടോ അറിയുന്നു,
പക്ഷെ ഈ കാന്താരി മുളകിന് ഭയങ്കര ഔഷധമൂല്യമാണ് കേട്ടോ.
അഭിപ്രായത്തിന് ഒരുപാട് നന്ദി.

ഇസ്ഹാഖ് ഭായ്‌,,സമ്മന്തിയെക്കുറിച്ച് ഒരവലോകനം തന്നെ നടത്തിക്കളഞ്ഞല്ലോ..!
ഉപ്പും മുളകും കൂടുംപോളുണ്ടാകുന്ന പുമ്മള്‍ മാത്രമായിരുന്നു പണ്ട്.
അതെ ഉണ്ടായിരുന്നുള്ളൂ പല വീടുകളിലും കഞ്ഞിയില്‍ കൂട്ടാന്‍.ഒരുകയ്യിലെ മുളക് ഒരുപ്പിന്‍ കല്ല്‌ പറ്റിച്ചു കടിച്ചു കൂട്ടി കഞ്ഞി കുടിക്കുന്നത് കുട്ടിക്കാലത്ത്‌ ഞാന്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്.ആ എരിവുള്ള മുളക് തിന്നുന്നവരോട് ഒരു ബഹുമാനവും തോന്നിയിരുന്നു.
അതന്ത കാലം!ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്ത് പുമ്മള്‍!എന്ത് സമ്മന്തി!!?
ഈ നല്ല അഭിപ്രായങ്ങള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും ഒരുപാടു സന്തോഷമുണ്ട്.വളരെ നന്ദി.
അമ്ജിദ്‌ ,,അതെ,അതാണ്,അത് തന്നെയാണ് ചമ്മന്തിയുടെ വിജയം!!!
pravasiney,
nalla tasttund tto...
kurach matti vecchoolu tto..
aa blogimon valla kurumpum kanikkumpol asaaran angadu prayogikya. enal pinne ...
Unknown said…
പ്രവാസിനി..
ചമ്മന്തി ശരിക്കും ആസ്വദിച്ചു.ഇടയ്ക്ക് ഇങ്ങനെയും പോസ്റ്റാം എന്ന് പ്രവാസിനി തെളിയിച്ചിരിക്കുകയാണ്. പിന്നെ മെയില്‍ ഐടി തന്നാല്‍ തട്ടകത്തിലേക്ക് അകസസ് തുറന്നു തരാം. എന്റെ മെയിലില്‍ അയക്കുമല്ലോ..?
tomskonumadam@gmail.com
അനീസ said…
ഹലോ ,ഈ ചമ്മന്തി പരീക്ഷിച്ചു നോക്കിയവര്‍ ആരെങ്കിലുംമുണ്ടോ, ? പരീക്ഷിച്ചു നോക്കാന്‍ പോയവരുടെ വിവരമൊന്നും ഇല്ലല്ലോ ????????? :(

ഞാനും പരീക്ഷിച്ചു നോക്കാം, കുറേ കാലത്തേക്ക് എന്നെ ഈ ബൂലോകത്ത് കണ്ടിട്ടില്ലെങ്കില്‍ ഊഹിച്ചോ കാരണം, ഒന്ന് കൂടി പറയുകയാ ,iam goingg to ..... എന്ത് വന്നാലും എക്സ് ഉത്തരവാദിത്തം ഏറ്റ് എടുക്കെണ്ടാതാകുന്നു


കാന്താരി അടുക്കള പുറത്തുണ്ട് , പോയി പറിക്കട്ടെ,
ഇസ്മൈല്‍ക്കാ എന്‍റെ ഷെയര്‍ കിട്ടിട്ടോ....എന്നാ ടേസ്റ്റ് ആയിരുന്നെന്നോ?????????
കൊള്ളാം, പുളി കൊറച്ച് കൂടുതലാണോന്ന് ഒരു സംശയം!!!
എന്തു ഇവിടെ വീണ്ടും ഒരു പോസ്റ്റോ...?
പുതിയ പോസ്റ്റുകളിടുമ്പോള്‍ സമയാ സമയങ്ങളില്‍ അറിയിക്കണമെന്നു ഈ താത്താട് എത്ര പ്രാവശ്യം പറഞ്ഞാലും കേള്‍ക്കില്ല.അത് കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.



--------------------------------------
പിന്നേയ്...ഇത്തിരി ചമ്മന്തി തരോ...? കുറച്ച് ചോറു തിന്നാനാ...
ഹി ഹി എന്‍റെ സ്പെഷ്യല്‍ ചമ്മന്തിയാ ഞാന്‍ ചീനമുളക് കിട്ടിയാല്‍ അരക്കാരുണ്ട്
ഏതായാലും കൊതിപ്പിച്ച് കളഞ്ഞു
പണ്ടാരടങ്ങാൻ, പാതിരാത്രിയിൽ കാന്താരിച്ചമ്മന്തി കാണിച്ച് കൊതിപ്പിച്ചു. ഇനി കപ്പ വാങ്ങി പുഴുങ്ങണമെങ്കിൽ നാളെ രാവിലെ വരെ കാത്തിരിക്കണം. ഐറ്റം നന്നായി, ചിത്രങ്ങൾ കൊതിപ്പിക്കാനായി ക്ലോസപ്പിലുമാക്കി.
Junaiths said…
വായില്‍ നിന്ന് ടൈറ്റാനിക് എടുത്തു പുറത്തു കളഞ്ഞു..എവിടെ പോയ്‌ ഒഴുകുമെന്ന് കാണട്ടെ..
ഞങ്ങള്‍ ഇതിനെ കാ‍ന്താരി മുളകെന്നാ പറയുന്നത്..
ഞാനും ഒരു ചമ്മന്തി ഫാന്‍ ആണ്.
ചീരു said…
നമ്മുടെ സ്വന്തം കാന്താരിക്ക് ഇങ്ങനേം ഒരു കിടിലന്‍ പേരോ? “നാവില്‍ വെള്ളമൂറിക്കുന്ന പോസ്റ്റ്” എന്ന പദവി ഈ പോസ്റ്റിന് നല്‍കപ്പെട്ടിരിക്കുന്നതായി പ്രഖ്യാപിക്കുന്നു!!!
എണ്റ്റിത്താത്താ, കൊതിപ്പിച്ചു കൊന്നു കളഞ്ഞു കേട്ടോ. ചീനാ പറങ്കി ഞങ്ങളുടെ നാട്ടിലെത്തുമ്പോള്‍ ചീരാ പറങ്കിയാവും. കൊലപാതക എരിവായിരിക്കുമെങ്കിലും പച്ചമാങ്ങയും ഉണക്കമീന്‍ ചുട്ടതുമൊക്കെ ചേര്‍ത്തൊരു ചമ്മന്തി കിട്ടാറുണ്ടായിരുന്നു ഉമ്മയുടെ കയ്യില്‍ നിന്ന്‌. ഈ വരണ്ട ഭൂമിയില്‍ വന്നതില്‍ പിന്നെ ആ പുണ്യവുമില്ലാതായി എന്നു പറഞ്ഞാല്‍ മതിയല്ലാ. ഹഫീസു പറഞ്ഞ പോലെ പുമ്മളു എന്ന വാക്കു കേട്ട കാലമേ മറന്നിരിക്കുന്നു. സത്യം. നാട്ടു ഭാക്ഷകള്‍ക്കൊക്കെ നിശ്ക്കളങ്കതയുടെ ഒരു നന്‍മയുണ്ടായിരുന്നു. പക്ഷെ നമുക്കാ നന്‍മയും നിശ്ക്കളങ്കതയും മാത്രമാണല്ലോ വേണ്ടാത്തത്‌.
ഇവിടെ ഒരാള്‍ എന്ത് കണ്ടാലും പോസ്ട്ടുമെന്ന ഭീഷണിയുമായി നടക്കുന്നു. അയ്യോ, എറിഞ്ഞിട്ടു വയ്യേ, ഇത്തിരി കഞ്ഞി കൂടി പോരട്ടെ...!
Kadalass said…
അയ്യൊ ചമ്മന്തി നന്നായിരിക്കുന്നു. എരിവ് അല്‍പ്പം കൂടുതലാ.....
സത്യത്തില്‍ അച്ചാറ്, ചമ്മന്തി തുടങ്ങിയവ എനിക്ക് നല്ല ഇഷ്ടാ.. വായില്‍ വെള്ളമൂറി...

ആശംസകള്‍!
പ്പുമ്മുളുവിന്റെ ഹെഡ്ഡിങ്ങ് കലക്കി!,എന്നാല്‍ ഞാന്‍ വളരെ മുമ്പ് രണ്ടു തരം ചമ്മന്തികള്‍ വിട്ടിരുന്നു. വായിച്ചു കാണില്ല. തല്‍ക്കാലം ലിങ്കു തരുന്നില്ല!.വേണമെങ്കില്‍ എന്റെ ബ്ലോഗില്‍ നിന്നു തപ്പിയെടുത്താല്‍ മതി!
ഒരമ്മിയുടെയും കുട്ടിയുടെയും ഫോട്ടോ കൂടി കൊടുക്കാമായിരുന്നു. പണ്ട് നമ്മുടെ കാന്താരിക്കുട്ടി( അറിയുമോ അവരെ, പഴയ ബ്ലോഗറാണ്. ജിജാ സുബ്രമണ്യന്‍) അങ്ങിനെയാണ് ചമ്മന്തി പോസ്റ്റിയിരുന്നത്.
@@pushpamgad,,അഭിപ്രായത്തിനു നന്ദി.പിന്നെ ആ പ്രയോഗം വേണോ..
@@ടോംസ്..വന്നതില്‍ വളരെ സന്തോഷം.
പറഞ്ഞപ്രകാരം കമന്റിട്ടു.പരീക്ഷണത്തിന് ഒന്ന് സ്മയിലിയിട്ടുണ്ട്.നന്ദി.
@@അനീസ ചമ്മന്തിയുണ്ടാക്കാന്‍ പോയിട്ട് കാണുന്നില്ലല്ലോ..ഞാന്‍ മുങ്ങേണ്ടി വരുമോ,,റബ്ബേ..
@@അളവന്‍താന്‍..യമസ്സാ..! അതെന്താ...
@@ബ്ലോഗിമോന്‍ ,,ചമ്മന്തി കിട്ടീട്ടും നിനക്കെന്താ ഇവിടെ കാര്യം.
@@ഒ എ ബി .പുളി കൂടിയെന്നോ..അത് വെറുതെ..
@@റിയാസ്‌ ..ഡോണ്ടൂ ഡോണ്ടൂ..പ്രതിഷേധിക്കരുത്..
അല്പം വയ്കിയാലും എനിക്കു പ്രശ്നമില്ല..
ഇന്നാ ചമ്മന്തി ചോദിക്കുന്നോ..മുന്നില്‍ വെച്ച് തന്നത് കണ്ടില്ലാന്നുണ്ടോ..പോയി ചോറ് തിന്നോളൂ..
@@സാബീ..അങ്ങനെത്തന്നെ..
ഇങ്ങനെയാകണം പെണ്കുട്ട്യാള്..
@@സുരേഷ് ..കപ്പ കിട്ടിയോ..പുഴുങ്ങിയോ..
@@ജുനൈദ്..ആ ടൈട്ടാനിക്ക് ഇപ്പൊ ഇതിലെ പോയി.
ഞങ്ങളും കാന്താരി എന്നും പറയും.
@@ചെറുവാടീ..വളരെ നന്ദി.
@@ചീരൂ..ചാര്‍ത്തിത്തന്ന പുതിയ പേരിന്‌ നന്ദി.
@@ആസാദ്‌ ഭായ്‌ വളരെ നന്ദി.ചീരാ പറങ്കി യെന്നും പറയും..
പുമ്മള്‍ എന്നാ വാക്ക് മറവിയില്‍ നിന്നും പോടീ തട്ടിഎടുത്തതാണ്.
@@സലീം ഭായ്‌..പോസ്റ്റു തേടുന്ന ബ്ലോഗര്‍മാര്‍ക്ക് ഇതൊക്കെയല്ലാതെ മറ്റെന്ത് ചെയ്യാന്‍ പറ്റും ..
അയ്ക്കരപ്പടിയന്‍ എരിഞ്ഞു നിലവിളിക്കുന്നു..ആരെങ്കിലും ലേശം കഞ്ഞി കൊടുക്കൂ..
@@മുഹമ്മദ്‌ കുഞ്ഞീ..എരിവ് കൂട്ടിയതാ..
ഒരു ചോടിയൊക്കെ വേണ്ടേ..
@@കുട്ടിക്കാ..ഇവിടെ അമ്മിയില്ല.തറവാട്ടില്‍ നിന്നും ഒരു ഫോട്ടോ എടുത്താല്‍ മതിയായിരുന്നു.
പഴയ ചമ്മന്തി പ്പോസ്ട്ടുകള്‍ തേടി പോകുന്നുണ്ട്..
നാളെയാകട്ടെ,,
നന്ദി..
അള്ളോ പടച്ചോനേ...
കണ്ണീന്നും വായീന്നും ഒരു പോലെ വെള്ളം വര്ന്നു-
ചീരാപറങ്കി കണ്ടാല്‍ കണ്ണീന്നും ചമ്മന്തി കണ്ടാല്‍ വായീന്നും.
ചെറുപ്പത്തിലെ ഉള്ള ശീലാ...

ഞാനിത്തിരി വൈകിപ്പോയി.എല്ലാരും തൊട്ടുനക്കിതൊട്ടുനക്കി ഇനി ബാക്കിയൊന്നുമില്ലെന്നാ തോന്നണത്.
പണ്ട് വല്യുമ്മ ഇത് പോലെ പുളിയും വറ്റല്‍ മുളക് കനലില്‍ ചുട്ടതും ഇത്തിരി പഞ്ചാരേം കൂട്ടി ഒരു ചമ്മന്തി ഉണ്ടാക്കി തരുമായിരുന്നു.
തൊട്ടു നാക്കില്‍ വെച്ചിട്ട് നാക്ക് ഒരു പൊട്ടിക്കലുണ്ട് (അത് ഈ ചമ്മന്തി കണ്ടപ്പോഴും പൊട്ടിച്ചു പോയി കേട്ടോ)
ഓര്‍ക്കുമ്പോള്‍ ഉമിനീര്‍ തുള്ളികള്‍ ഗുഗ്ഗുളൂ ഗുഗ്ഗുളൂന്നു തുള്ളിക്കളിക്കുന്നു.

എല്ലാ ബ്ലോഗിണികളും പ്രവാസിനിയാവട്ടെ,നാടിണിയാവട്ടെ,
എക്സാവട്ടെ,വൈയാവട്ടെ ഇത് പോലുള്ള നാടന്‍ വിഭവങ്ങള്‍
മാസത്തില്‍ രണ്ടു വെച്ചെങ്കിലും പോസ്ടിയാല്‍ എന്നെ പോലോത്തവര്‍ക്ക് വല്ല്യ ഉപകാരമാവും ( മോണിട്ടറില്‍ നോക്കി
വെള്ളമിറക്ക്വെങ്കിലും ചെയ്യാലോ)

ഈ എക്സ് പ്രവാസിനിക്ക് എല്ലാ പ്രാര്‍ഥനയും നേരുന്നു.
("കൊതി" കൂടാതിരിക്കട്ടെ!)
'പ്പുമ്മോള്' കണ്ടപ്പം തന്നെ വെള്ളമിറക്കി വയറു നിറഞ്ഞു!!
ഇവിടെ ഒരിക്കല്‍ വിരുന്നുവന്ന ഒരു കുടുംബത്തിന് , ചോറിനു അകമ്പടിയായി ആറു തരം ചമ്മന്തി ഉണ്ടാക്കിക്കൊടുതത്തില്‍ പിന്നെ അവരുടെ ശല്യം സഹിക്കാന്‍ പറ്റുന്നില്ല. അതാ നമ്മടെ ചമ്മന്തിയുടെ ശക്തി!
(ഇനി ഇമ്മാതിരി നാടന്‍ പാചകകാര്യങ്ങള്‍ ഇടാന്‍ ഒരു പാചക ബ്ലോഗ്‌ പ്രത്യകമായി ഉണ്ടാക്കുന്നത്‌ അല്ലെ നല്ലത്?)
ചമ്മന്തി പോസ്റ്റ്‌ രുചികരമായിരുന്നു...
ഇതു നമ്മുടെ ബത്തയിലെ മുളകുകൊണ്ടു പറ്റുമോ പ്രവാസിനീ..
ഒന്നു പരീക്ഷിക്കാനാ
Meera's World said…
Ithokke ethu malayalikum kothi varunna karyam alle:)'PUMMAL' enna vakku kettittilla, ivide kanthari anu.Kappayum koodi venam:)
Unknown said…
ഇത് ശരിക്കും വായില്‍ വെള്ളമൂറുന്ന പോസ്റ്റ്‌ തന്നെ!
ചമ്മന്തി (പുമ്മള്‍) പോസ്റ്റ്‌ നൊസ്റ്റാള്‍ജിയ ഉണ്ടാക്കി.
..naj said…
അമ്മി ഇല്ല, അമ്മീടെ കുട്ടീം ഇല്ല. അതെല്ലാം എങ്ങോട്ടോ പോയീ..
ചമ്മന്തീന്നു പറഞ്ഞു ഒരു പ്രലോഭനം..
ഇനി തൊട്ടു നാവില്‍ വെക്കാതെ കഴിയില്ല.
മിക്സിയെങ്കില്‍ മിക്സി ! നോക്കട്ടെ ഈ ചമന്തി..
Yasmin NK said…
കുളം നികത്തല്‍ മഹാമഹത്തിന്റന്നു വന്നിരുന്നു.ദേ ഇപ്പൊ ചമ്മന്തി...നന്നായി.
പിന്നെ ഇവിടെ തിരോന്തരക്കാരൊന്നും ഇല്ലാത്തത് തന്റെ ഭാഗ്യം.ചമ്മന്തിയുടെ ഒപ്പം കഴിക്കാന്‍ പറഞ്ഞത്, തിരൊന്തരത്തത് തെറിയാ...ആ ചമ്മന്തി , പ്ലേറ്റോടെ എടുത്ത് അവര്‍ പ്രയോഗിക്കും. ജാഗ്രതൈ...
ദേ..കാര്യാക്കണ്ടട്ടോ.ഞാന്‍ തമാശ പറഞ്ഞതാ..
ചമ്മന്തി കൊള്ളാം, എണ്ണ ഒഴിക്കണമെന്നത് നിർബന്ധമണോ..?
Meera's World said…
This comment has been removed by the author.
മിക്സിയിലരച്ചു
പറഞ്ഞത് പോലെ
ചമ്മന്തി ഉണ്ടാക്കി..
ഒരു "എനിക്കും ബ്ലോഗോ ചമ്മന്തി" !
good, what is next..
ബിന്ഷേക്@ മോണിട്ടറില്‍ നോക്കി വെള്ളമിറക്കി,,അല്ലേ.
നാക്ക് പൊട്ടിക്കല്‍ വായിച്ചു ചിരി വന്നു,
ഏത് കൊമ്പത്തിരിക്കുന്നവനും ചമ്മന്തി തിന്നും.നാക്കും പൊട്ടിക്കും.അതാ ചമ്മന്തിയുടെ ഒരിത്.
പഞ്ചാര ചമ്മന്തി ആദ്യായിട്ടാ കേള്‍ക്കുന്നത്,
വന്നതിനു ഒരുപാട് നന്ദി.ഇനിയും വരണം,അഭിപ്രായങ്ങള്‍ പറയണം.

ഇസ്മയില്‍@@അപ്പൊ അവിടെയുമുണ്ട് ചമ്മന്തിപ്പിരാന്ത്‌ അല്ലേ..ഏതായിരുന്നു ആ ആറു ചമ്മന്തികള്‍..?
പിന്നെ രണ്ടു ബ്ലോഗുകലോന്നും കൊണ്ട് നടക്കാനുള്ള വിവരോം വിദ്യയും ഒന്നുമില്ലന്നെ..ഇത് ഒരു പലവകയായിട്ടു പോട്ടെ.ഇതിലേക്ക് തന്നെ കയ്യിലോന്നുമില്ല.
അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി.

ഫെമിന@@ ഇവിടെ വന്നു അല്ലേ..ഒരു പാട് സന്തോഷമുണ്ട്.ചമ്മന്തി ഇഷ്ടപ്പെട്ടു അല്ലേ,,
ഇനിയും വരണം,അഭിപ്രായങ്ങള്‍ പറയണം.നന്ദി.

ഷെരീഫ്‌@@ഇത് ബത്തയിലെ മുളകുകൊണ്ടും,ഷറഫിയ്യയിലെ മുളകുകൊണ്ടും ഒക്കെ ഉണ്ടാക്കാം.ചൊടിക്കൊരല്‍പ്പം കുറവ് വരുമെന്നുമാത്രം.

മീരാ@@നന്ദി. പുമ്മള്‍ ഒരു മലപ്പുറം ഭാഷയാണ്.ഏ വാക്ക് എന്‍റെ തലമുറപോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.വല്ല്യുമ്മയൊക്കെ പറഞ്ഞിരുന്നു,
ഉപ്പും മുളകും .ഇതാണ് പുമ്മള്‍ ആയത്.പുമ്മളരക്കുക എന്നാണു പറയുക.
കാന്താരി എന്ന് ഇവിടെയും പറയും.
അവിടെ ഞാന്‍ കമന്റ് ഇട്ടിട്ടു വന്നില്ലല്ലോ മീരാ,
കണ്ടിരുന്നോ.

തെച്ചിക്കോടന്‍@@
സുജിദ്‌@@ വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാട് നന്ദി.

നാജ്@@മിക്സിയെന്കില്‍ മിക്സി.അരച്ചോ.?

മുല്ല @@ പേടിപ്പിക്കല്ലേ..ഈ വയസ്സുകാലത്ത്‌ തിരോന്തരത്ത്കാരുടെ പ്രയോഗത്തിനൊന്നും ആവതില്ല.

മൊയിതീന്‍@@വന്നതിനു നന്ദി.
വെളിച്ചെണ്ണ ഒഴിച്ചാലെ ശെരിക്കും ടേയ്സ്റ്റ് കിട്ടൂ.

ഉമ്മൂ.@@ ഒരു കളിയാക്കലിന്റെ സ്വരമുണ്ടോ വാക്കുകള്‍ക്ക്.ങ്ഹാ..ഞമ്മക്ക് ഈ ചമ്മന്തിയോക്കെയെ വശമുള്ളു മോളെ..
ചമ്മന്തിയരച്ചു വയര് നിറച്ചു ചോറും തിന്നു കളിയാക്കുന്നു,ഹല്ലാ പിന്നെ.
എങ്ങനെയുണ്ട് ഉമ്മു ഫിദ എന്‍റെ തമാശ.ചിരി വന്നില്ല അല്ലേ..
ഇതാ ... ഞാന്‍ ഈ ചമ്മന്തി തിന്നാന്‍ എത്തിയിരിക്കുന്നു ,ടീച്ചറെ ,ഇതയും നാള്‍ ഞാന്‍ ഒരു കുമ്പസാര കൂട്ടിലായിരുന്നു ,അതിപ്പോഴും തീര്നിട്ടില്ല ,അതങ്ങനെ തുടരുകയാണ് ,ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളെ കുരിചാലോജിച്ചപ്പോള്‍ കുംബസരിക്കണമെന്നു തോന്നി ,പിന്നെ നിശബ്ദതയായിരുന്നു ,അത് പോട്ടെ ..
വേറെ ...കുളത്തിന്റെ കഥ കഴിഞ്ഞല്ലേ ,നന്നായി ...എല്ലാ നന്മകളും നേരുന്നു
Meera's World said…
ex:)I visit your blog because I like reading your blog. There shouldn’t be any pressure for you to come and read my blog :) Not at all. Okay? No need for formalities here::):)
Unknown said…
ചമ്മന്തിയെ കുറിച്ച് വളരെ വിശദവും, സമഗ്രഹവുമായ ഒരു പോസ്റ്റ്‌ ഞാന്‍ ഉദ്ദേശിച്ചിരുന്നതാണ്. അപ്പോഴേക്കും എക്സ്-പ്രവാസിനി അത് നടപ്പിലാക്കിയല്ലേ?
നൌഷാദ്@@
പറഞ്ഞതൊന്നും മനസ്സിലായില്ല.ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.
എന്താണ് പ്രശ്നം.തമാശ പറഞ്ഞതാണോ?
ഏതായാലും ഇനി ബ്ലോഗില്‍ സജീവമാകുക.
തിരിച്ചു വരവില്‍ ഒരുപാട് സന്തോഷിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.

മീര@@ഫോര്‍മാലിറ്റിക്ക് പറഞ്ഞതല്ല.ഇംഗ്ലീഷ് അറിയാതത്തില്‍ എനിക്ക് വലിയ വിഷമമാണ്.ഇനിയിപ്പോ പഠിക്കാനുള്ള സാഹചര്യവുമില്ല.ഇനി മലയാളവുമായിത്തന്നെ അങ്ങ് കൂടാം അല്ലെ.മീരയെ പോലെ എന്‍റെ എഴുത്ത്‌ ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഉണ്ട്,അത് മതി.
നന്ദി മീരാ..

ബിജു@@
സമയം വയ്കിയിട്ടില്ല.വിശദവും സമഗ്രവുമായ ആ ചമ്മന്തി പ്പോസ്റ്റ്‌ ബിജുവിന്‍റെ ശൈലികൂടിയാകുമ്പോള്‍ കലക്കും.ഇത് വെറുമൊരു കുഞ്ഞു ചമ്മന്തി,കുഞ്ഞു പോസ്റ്റ്‌,
വേഗമാകട്ടെ..
നന്നായി എഴുതി........!!
പക്ഷേ.. എനിക്ക് ചമ്മന്തി ഇഷ്ടമല്ല്ല......!!
എന്താന്നറിയില്ല... എല്ലാവര്‍ക്കും ഇഷ്ടമാ ഈ സാധനം..!
ഒരുപക്ഷേ.. ചെറുപ്പത്തില്‍ അതുമാത്രം കഴിച്ചതോണ്ടാവാം.,!!
Meera's World said…
ex:)Monte blogillle,athil thudangamallo:)English mediathil padichathonnum alla njanum.But its all about your comfort level.whatever makes you feel good,you stay with that:) .
വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/
മനു@@ ഇഷ്ടമല്ലെങ്കിലും വന്നതിനു നന്ദി.
ഈ ചമ്മന്തിക്കാര്യത്തില്‍ പണക്കാരനെന്നോ പാമാരനെന്നോ വെത്യാസമില്ല കേട്ടോ.

മീര@@അതെ മീര എന്‍റെ തട്ടകം ഇതാണ്.ഞാനിവിടെ എന്നാല്‍ കഴിയുന്നത് ചെയ്യും.
അതിനു ശ്രമിക്കും.അത് പോരെ.
Arjun Bhaskaran said…
അയ്യോ പ്രവാസിനി ചമ്മന്തിയോ?? എവിടെ..?? ഞാനൊന്നും കാണുന്നില്ലാലോ?..എന്‍റെ മുന്‍പ് വന്ന പഹയന്മാര്‍ എല്ലാരും കൂടി തീര്ത്തെന്നാ തോന്നുന്നെ .. ഹും.. പാത്രമെങ്ങില്‍ പാത്രം.. അത് ഞാന്‍ അങ്ങെടുക്കുവാ...അടിയില്‍ എന്തേലും കാണാതിരിക്കില്ല.. ലാപ്ടോപ് തുറന്നു വെച്ചു ഈ ചിത്രങ്ങളും നോക്കി അല്പം ചോറ് കഴിചേക്കാം..പാത്രം നാളെ തരാംട്ടോ..
Unknown said…
(ഇത് രണ്ടും ഇല്ലെങ്കില്‍ മിക്സിയായാലും മതി.പക്ഷെ ചെറിയൊരു മാറ്റം വരും,,രണ്ടുകിലോ പൂള തിന്നുന്നത് ഒരു കിലോ ആകും.ഒരിടങ്ങഴി ചോറ് തിന്നുന്നത് അര യുമാകും...രുചി കുറയുമെന്നര്‍ത്ഥം)

:))

ആ വാ‍ളന്‍ പുളിക്ക് പകരം നമ്പ്യാര്‍മാങ്ങ (നായര്‍മാര്‍ മേക്കിട്ട് കുതിര കയറല്ലെ, നാട്ടില്‍ സുലഭമായ മാങ്ങയാണ് നമ്പ്യാര്‍ മാങ്ങ!!) ആയിരുന്നേല്‍ വല്ല വ്യത്യാസവും ഉണ്ടാകുമായിരുന്നോ പ്രവാസിനീ?
Unknown said…
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മിസ്സായ ഐറ്റംസ് ആയിരുന്നു മാങ്ങാചമ്മന്തീം ചക്കയുമൊക്കെ, ഓണനാളില്‍ ഇതൊക്കെ എവിടാ കിട്ടുന്നെ? ഇനി ഒരിക്കല്‍ വിഷുവിന്ന് അടുപ്പിച്ച് പോകണം എന്നാ ആശ, ചിന്ന ചിന്ന ആശ.. :)
ഒരു ചെയിഞ്ചിനു വേണ്ടി ഈ ചമ്മന്തിയും നോക്കാം .ഇഷ്ടപ്പെടും തീര്‍ച്ച.
ഗൃഹാതുരമായ ചമ്മന്തി. ബ്ലോഗ്‌ ഒന്ന് ഓടിച്ചു നോക്കി. നിറയെ രസകരമായ ചിത്രങ്ങള്‍.
ഗൃഹാതുരത ഉണര്‍ത്തുന്ന എഴുത്ത്. വീണ്ടും വരാം. നന്ദിയോടെ...
മാത്തേരാന്‍ യാത്ര വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോളൂ...
http://www.mathrubhumi.com/yathra/travel_blog/article/150793/index.html#

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍:
http://varayum-variyum.blogspot.com/2010_08_01_archive.html
അല്‍പ്പം ഉപ്പുകുറവുണ്ടു കേട്ടോ....
സ്വ,ലേ..വൈകി വന്നിട്ടല്ലേ,,ഇനിയെങ്കിലും നേരത്തെ വരിക,നന്ദി.

നിശാസുരഭി...,നമ്പ്യാര്‍ മാങ്ങ ഇപ്പൊ കേള്‍ക്കാ..
അതേതാ മാങ്ങ?
മാങ്ങ ഉണ്ടാകട്ടെ,,എന്നിട്ട് നമുക്ക്‌ മാങ്ങാ ചമ്മന്തിയും
ഉണ്ടാക്കാമല്ലോ..

കുട്ടിക്കാ..അവിടുത്തെ ചമ്മന്തിക്കുള്ളത് അവിടെ ത്തന്നെ ഇട്ടിട്ടു പോന്നിട്ടുണ്ട്.

ഭാനു,,ആദ്യമാണല്ലേ ഇവിടെ.വന്നതില്‍ വളരെ സന്തോഷം.നന്ദി.
ഇടയ്ക്കു വരണേ..

സിബൂ..ലിങ്ക് തന്നിട്ട് മിണ്ടാതെ പോയല്ലേ..
നന്ദി.

കുസുമം..എനിക്കും തോന്നിയിരുന്നു.
ബ്ലോഗര്‍ മാരില്‍ ബീപീ.പേഷ്യന്‍റ്സ് ഉണ്ടോന്ന് അറിയില്ലല്ലോ.പിന്നെ ഉപ്പ് ചേര്‍ക്കാത്തത്‌ അതാ.
നനന്ദി കുസുമം.
siya said…
ഇതൊക്കെ കണ്ട് ,വായില്‍ വെള്ളം വന്നു കേട്ടോ ..സാരമില്ല ജൂണ്‍ ആവുമ്പോള്‍ നാട്ടില്‍ വരും ,അപ്പോള്‍ കഴിക്കാം .പക്ഷേ മിക്സിയില്‍ തന്നെ ഉണ്ടാക്കേണ്ടി വരും .അമ്മി ഒക്കെ ഇപ്പോള്‍ കാഴ്ച്ച വസ്തു ആയല്ലോ ??
എന്‍റെ വീട്ടില്‍ ഈ ചമന്തി ,ഉഴുന്ന് വടയുടെ കൂടെ കഴിക്കും ....

അപ്പോള്‍ ഇനിയും അടുത്ത പാചകംപോസ്റ്റ്‌ എളുപ്പം വരട്ടെ ...
സിയാ...ജൂണില്‍ നാട്ടില്‍ പോകുന്നത് ചമ്മന്തി കഴിക്കാനാ,,,,!
നന്ദി സിയാ.
vaayil vellam nirayunne... ammayodu onnu paranj nokkatte..ingane onnu undakki tharaan!!
വെറുതേ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിയിരിക്കാല്ലേ?... ഇവിടെ പട്ടിണിയാ....
മുളകിലേക്കു നോക്കുമ്പൊൾ കണ്ണു എരിയുന്നൂ... ചമ്മന്തി കാണുമ്പൊൾ നാവിൽ... പിന്നെ ചങ്കിൽ.... അങ്ങന്നെ എന്തൊകെയോ...

ബോസ്റ്റു ഗൊള്ളാം.... നാളേ ഉച്ചക്കു അപ്പൊ ചമ്മന്തി കൂട്ടി തന്നെ ആവട്ടെ!
lishana said…
vaayil vellam... nombu:-(