കൂട്ടുകാര്‍

Monday, February 14, 2011

രണ്ടാം ബ്ലോഗുല്‍ഘാടനം.പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളേ.....
എന്‍റെ  ആറു  മക്കളില്‍  ഇളയയവന്‍,   നെച്ചുവിന്‍റെ  പേരില്‍  ഒരു ബ്ലോഗ്‌ തുടങ്ങിയ വിവരം സ്നേഹത്തോടെ അറിയിക്കുകയാണ്.
അവന്‍റെ ചിത്രങ്ങള്‍ക്ക് മാത്രമായല്ല  ഈ  ബ്ലോഗ്‌.
ഒരു ഫോട്ടോ  ബ്ലോഗ്‌  തുടങ്ങണമെന്ന്  ആലോചിക്കുന്ന  സമയത്താണ്   നെച്ചുവിന്‍റെ  ചിത്രങ്ങള്‍  ബ്ലോഗിലിടാന്‍  ഇടയായത്.
ചില  സുഹൃത്തുക്കള്‍  ചിത്രങ്ങള്‍ക്ക്  മറ്റൊരു ബ്ലോഗ്‌  തുടങ്ങാന്‍  താല്‍പര്യപ്പെടുകയും ചെയ്തിരുന്നു.
അവന്‍റെ  ചിത്രങ്ങളും  പിന്നെ ഞാന്‍  എന്‍റെ  പൊട്ട കേമറകൊണ്ട്
എടുക്കുന്ന  പൊട്ടഫോട്ടോസും  ഇനി  മുതല്‍   ഈ  ബ്ലോഗിലായിരിക്കും.
ബൂലോഗം  ഇത് കൂടി സഹിക്കുമെന്ന  വിശ്വാസത്തോടെ....
ഇതിന്‍റെ  ഉല്‍ഘാടനകര്‍മം  ഞാന്‍ തന്നെ  നിര്‍വഹിച്ചു  കൊള്ളുന്നു.


35 comments:

~ex-pravasini* said...

ഒരു ഫോട്ടോ ബ്ലോഗുകൂടി,,!!

ajith said...

നെച്ചു ബ്ലോഗറെ സ്വാഗതം ചെയ്യുന്നു....

Jazmikkutty said...

ahaaaa...good...nechu warm welcome!

അംജിത് said...

സന്തോഷം.. നെച്ചുവിന്റെ ബ്ലോഗ്‌ നല്ല നല്ല ചിത്രങ്ങളെ കൊണ്ട് നിറയട്ടെ.. കൂടെ നെചൂന്റെ ഉമ്മ തന്റെ 'പൊട്ട കേമറകൊണ്ട് എടുക്കുന്ന പൊട്ടഫോട്ടോസും'..

moideen angadimugar said...

:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സ്വാഗതം നെച്ചു..

രമേശ്‌അരൂര്‍ said...

നെഗതം സ്വാച്ചു ...കാണട്ടെ പോട്ടം പിടുത്തം

ശ്രീനാഥന്‍ said...

ആശംസകൾ!

mayflowers said...

Long live nechu and his pictures..
All the best.

റ്റോംസ്‌ || thattakam .com said...

ബലിയ ബ്ലോഗര്‍ ആകട്ടെയെന്നു ആശംസിക്കുന്നു.

മനു കുന്നത്ത് said...

നെച്ചുവിന് സ്വാഗതം... ചേച്ചിക്ക് അഭിനന്ദനം...എനിക്ക് ആശംസ.....!!
:)

ചെറുവാടി said...

ആശംസകൾ!

ishaqh said...

അതേതായാലും നന്നായി..

pushpamgad said...

നെച്ചുവിനെ നന്നായി ഹെല്‍പ്പണേ പ്രവാസിനീ ...
നെച്ചു കീ ജയ്‌ ...
(ബ്ലോഗ്‌ മോന്‍ എന്ത് കരുതുമോ എന്തോ ).

അനീസ said...

profile ഫോട്ടോയുടെ പിന്നിലുള്ള ഗുട്ടെന്‍സ് ഇപ്പോഴാ മനസ്സിലായത്

പട്ടേപ്പാടം റാംജി said...

സ്വാഗതം

~ex-pravasini* said...

അജിത്‌,,ജാസ്മിക്കുട്ടീ,,നന്ദി.
അമ്ജിദ്‌..ആശംസകള്‍ക്ക് നന്ദി,
മോയിതീന്‍,,റിയാസ്‌,,,ചിരിക്ക് നന്ദി,,സ്വഗതത്തിനും നന്ദി.
രമേശ്‌ സാര്‍..അപ്പറഞ്ഞത് രസമായി.
ശ്രീനാഥന്‍,
മേയ്ഫ്ലവര്‍.
ടോംസ്,ആശംസകള്‍ അറിയിച്ചതില്‍ സന്തോഷം.
മനൂ..അതെന്തിനാ സ്വന്തം ഒരാശംസ.
ചെറുവാടീ..
ഇസ്ഹാക്ക് ഭായ്‌..
പുഷ്പം...എല്ലാവര്‍ക്കും നന്ദി.
അനീസ..ഇത് നേരത്തെ പറഞ്ഞു എല്ലാവര്‍ക്കും അറിയാമല്ലോ..അതിവിടെയുണ്ട്.
http://enikkumblogo.blogspot.com/2010/11/blog-post.html

ഡോ.ആര്‍ .കെ.തിരൂര്‍ said...

all the best

~ex-pravasini* said...

താങ്ക്യൂ ഡോക്ടര്‍.

ബിന്‍ഷേഖ് said...

കുട്ടികളെ എല്ലാവരെയും ഈ കുളത്തില്‍ ചാടിക്കാന്‍ തന്നെ തീരുമാനിച്ചു, അല്ലെ. നന്നായി.
പോയിപ്പോയി ഇത് ഞങ്ങളെ കുടുംബകാര്യമാ..ഇനി വേറെ ആരും എടപെടേന്ടതില്ല എന്നെങ്ങാന്‍ പറഞ്ഞു കളയുമോ എന്നാ പേടി.
ഈ പേര് മാറ്റി "പ്രവാസിനീം കുട്ട്യോളും" എന്നാക്കിയാലോ?

തമാശ പറഞ്ഞതാണേ,മുന്‍പ്രവാസിനിക്കും കുട്ട്യോള്‍ക്കും എല്ലാ ആശംസകളും.

Salam said...

നെച്ചുവിന്റെ മെച്ചമുള്ള ഫോട്ടോസ് വരട്ടെ കാണട്ടെ. ആശംസകള്‍

Meera's World said...

Good Job:)

~ex-pravasini* said...

റാംജി സാര്‍,നന്ദി.

ബിന്ശേഖ്..,ഈ ബൂലോകം മൊത്തം ഒരു കുടുംബമായി കരുതിയാല്‍ പോരെ.
പറഞ്ഞു തന്ന പേര് കൊള്ളാമല്ലോ.
മാറ്റുന്ന കാര്യം ചിന്തിക്കാം ..

സലാം ഭായ്‌..,മെച്ചമുള്ള ഫോട്ടോസ് വരക്കട്ടെ..
കാത്തിരിക്കുകയാണ് ഞാനും.

മീര...,താങ്ക്സ്.

smitha adharsh said...

ആഹാ ഇങ്ങനെയൊക്കെ നടന്നോ? അതെന്തായാലും ഗംഭീരം..നെച്ചു നന്നായി വരച്ച് വേഗം,വേഗം പോസ്റ്റ്‌ ചെയ്യണം

എല്ലാ ആശംസകളും..

~ex-pravasini* said...

സ്മിതാ..എപ്പോ എത്തി?
ആളറിയാതെ ആണെങ്കിലും എന്നെ ഈ ബ്ലോഗില്‍ കൊണ്ടിട്ട ആളെ പിന്നെ കാണാനുംല്ല.
വന്നതില്‍ വളരെ സന്തോഷം.

Joy Palakkal ജോയ്‌ പാലക്കല്‍ said...

നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..
ഇനിയും തുടരുക..

ഷമീര്‍ തളിക്കുളം said...

എന്റെ ഒരായിരം ആശംസകള്‍....

Akbar said...

നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഉമ്മയുടെ ഭാവനകള്‍ മോനും പകര്‍ന്നു കിട്ടട്ടെ.

ആശംസകളോടെ.

.

Priyanka said...

khansayude umma,ente peru priyanka.nilambur aanu veedu..congratulations and best wishes...

~ex-pravasini* said...

ജോയ്‌ പാലക്കല്‍,,,ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദി.
ഷമീര്‍,,ആശംസകള്‍ക്ക് നന്ദി.
അക്ബര്‍,,നല്ല വാക്കുകള്‍ക്ക് നന്ദി.
പ്രിയങ്ക,,മോളുടെ ഫ്രെണ്ട് ആണോ..ഇവിടെ വന്നതിന് നന്ദി,ഇനിയും വരുമല്ലോ..

മുല്ല said...

ഹോ ഇതെന്നായിരുന്നു ഉത്ഘാടനം? ഞാനറിഞ്ഞില്ല കേട്ടോ.മോന്റെ ചിത്രങ്ങള്‍ കണ്ടിരുന്നു.
ആറും ആണ്‍കുട്ടികളാണോ..എങ്ങനെ ഇവരെ മാനേജ് ചെയ്യുന്നു. രണ്ടെണ്ണത്തിനെ കൊണ്ട് തന്നെ എനിക്ക് ചിലപ്പോ പ്രാന്താകും.

Anees Hassan said...

kollam

lekshmi. lachu said...

ആശംസകൾ!

~ex-pravasini* said...

മുല്ലാ ബ്ലോഗ്‌ മക്കള്‍ പൊളിച്ചു.
ഇപ്പോള്‍ എനിക്കതില്‍ അവകാശം ഒന്നും തന്നെയില്ല.
http://nechusworld.blogspot.com/2011/02/blog-post_21.html
അതിവിടെ പറഞ്ഞിട്ടുണ്ട്.

അനീസ്‌ നന്ദി.

ലക്ഷ്മി ഇനിയും വരണേ..

Mohamedkutty മുഹമ്മദുകുട്ടി said...

ഉല്‍ഘാടനം അറിഞ്ഞില്ല. ഇപ്പോള്‍ വേറെ വഴിയോ പോയപ്പോള്‍ ഒന്നെത്തി നോക്കിയതാ. ഏതാണാവോ ആ സായിപ്പു കുട്ടികള്‍?
എന്നാല്‍ പോട്ടങ്ങള്‍ നിറയട്ടെ.