കൂട്ടുകാര്‍

Friday, April 15, 2011

കയ്യെഴുത്തു മാസികയിലെ പള്ളി…!!DSC01719

 മുമ്പേ പറഞ്ഞത്‌ ...ഇവിടെ...
****************************************************************
DSC01740
ഇക്കാക്ക ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സിലാണന്ന്..,ഞാനും അനിയനും യൂപി സ്കൂളില്‍ ഏഴിലും ,അഞ്ചിലും.
സ്കൂളില്‍   ഓരോ വര്‍ഷവും നടക്കുന്ന കലാമല്‍സരങ്ങള്‍ കാണുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന   കുട്ടികളെ കുറിച്ചാണ് ഞാന്‍ ചിന്തിക്കാറ്‌.
ഇവരൊക്കെ എങ്ങനെയാണ് ഇതിലൊക്കെ പങ്കെടുക്കുന്നത്..
ആരോടാണ് പറയേണ്ടത്‌..എവിടെയാണ് പേര് കൊടുക്കേണ്ടത്‌…?..എല്ലാം എനിക്കറിയാത്ത കാര്യങ്ങളായിരുന്നു.
സ്റ്റേജില്‍ കേറാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ലെങ്കിലും പെന്‍സില്‍ ഡ്രോയിംഗിലും ,ഹാന്‍ഡ്‌ റൈറ്റിംഗിലുമൊക്കെ പങ്കെടുക്കാന്‍ വല്ലാതെ  ആഗ്രഹിച്ചിരുന്നു..,പക്ഷെ എങ്ങനെ.. എവിടെ എന്നൊന്നും ഒരെത്തും പിടിയുമില്ല. !?
അതാരോടും ചോദിച്ചുമില്ല,,അതുകൊണ്ട് തന്നെ ഒരിക്കലും അറിയാനും പറ്റിയില്ല..,
വീട്ടിലാണെങ്കില്‍ സ്കൂളില്  ഇങ്ങനെയൊരു പരിപാടി ‍ നടക്കുന്ന കാര്യം തന്നെ അറിഞ്ഞിട്ടുമുണ്ടാവില്ല.
ഇതൊക്കെ ടീച്ചര്‍മാരുടെ കുട്ടികള്‍ക്കുള്ളതായിരിക്കും എന്ന് സമാധാനിച്ച് പരിപാടികള്‍ ഒന്നൊഴിയാതെ ഇരുന്നു കാണും.തൊണ്ട പൊട്ടിച്ച് ചില കുട്ടികള്‍ പാടുന്നത് കേട്ട് ഉള്ളില്‍ ചിരിവരും.എനിക്കതിലേറെ പാടാന്‍ കഴിയുമല്ലോന്നോര്‍ത്ത്..ഞാന്‍ എത്ര ഈണത്തിലാണ് മലയാളപ്പദ്യം ചൊല്ലുന്നത്,,!?(എന്നെനിക്കന്നു തോന്നിയിരുന്നല്ലോ..??)
*************************************************************************
ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാല്‍ എനിക്കും ഇക്കാക്ക പഠിക്കുന്ന
സ്കൂളില്‍ പോകാം,പിന്നെ ഇക്കാകാനോട് ചോദിച്ചും മറ്റും എല്ലാറ്റിനും ഒരു പരിഹാരമുണ്ടാകും..
എന്നൊക്കെ ഊറ്റം കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്..എന്‍റെ ആഗ്രഹങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് എട്ടാം ക്ലാസ്സിലേക്ക് എന്നെ ചേര്‍ത്തത് ഒരു ഇസ്ലാമിക സ്ഥാപനത്തിലായിരുന്നു. ഉപ്പാനെ പറഞ്ഞിട്ട് കാര്യമില്ല.., എന്‍റെ മനസ്സിനുള്ളിലെ  കാര്യങ്ങള്‍ ഉപ്പ എങ്ങനെ അറിയാന്‍...!?
ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും ഉദ്ദേശിച്ചായിരുന്നു ഉപ്പ അങ്ങനെ ചെയ്തത്..പക്ഷെ എനിക്കിതങ്ങോട്ട് തീരെ പിടിച്ചില്ല..,എതിര്‍ക്കാനുള്ള ചങ്കൂറ്റം പോയിട്ട് ഒരു കരച്ചിലിലൂടെ പോലും പ്രതിഷേധിക്കാന്‍ എനിക്കന്നു കഴിഞ്ഞതുമില്ല.
ഇഷ്ട്ടക്കേടിനു കാരണം, എന്‍റെ തെറ്റായ ചില ധാരണകള്‍മാത്രമായിരുന്നു..
ഇത്തരം സ്ഥാപനങ്ങളില്‍ വെറും അറബിയും ഖുര്‍ആനും ഹദീസും ഒക്കെയേ ഉണ്ടാകൂ..മറ്റു യാതൊന്നും പഠിക്കില്ല.എന്നായിരുന്നു ഞാന്‍ ധരിച്ചു വെച്ചിരുന്നത്.
പക്ഷെ എല്ലാ ധാരണകളെയും തിരുത്തുന്ന തരത്തിലുള്ളതായിരുന്നു അവിടുത്തെ അന്തരീക്ഷം.പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍..കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍പോലും പുറത്തുകൊണ്ടുവരുന്ന മികവുറ്റ അധ്യാപകര്‍..
എന്‍റെ ഇഷ്ടക്കേട് ഇഷ്ട്ടത്തിലെക്ക് വഴി മാറാന്‍ അധികം താമസമൊന്നും വേണ്ടി വന്നില്ല.
ആയിടക്കാണ് ഒരു കയ്യെഴുത്ത് മാസികയുടെ ചര്‍ച്ചക്ക് ചൂട് പിടിക്കുന്നത്..
അപ്പോഴും ഞാന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലക്കിരിക്കുന്ന കുട്ടി തന്നെ.നേരെ ചൊവ്വേ ഒരാള്‍ മുഖത്ത് നോക്കിയാല്‍ വിറ വരുന്ന പ്രകൃതം..
( വീട്ടില്‍ പുലിവേഷം ആടുമെങ്കിലും പുറത്തിറങ്ങിയാല്‍ ഇപ്പോഴും എലിയാണ് കെട്ടോ..)
അങ്ങനെയൊരുനാള്‍  എന്‍റെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിതന്നെയാണ് എന്നെ ഒറ്റിക്കൊടുക്കുന്നതും,,ഞാന്‍ പിടിക്കപ്പെടുന്നതും…!!
നോട്ടുബുക്കില്‍ അവിടെവിടെയായി കോറിയിട്ട വരികളും വരകളും തെളിവായി കണ്ടുപിടിക്കുകയും ചെയ്തതോടെ  എന്നെ കസ്റ്റടിയിലെടുക്കുകയും കയ്യെഴുത്തു മാസികയുടെ ആര്‍ട്ട് എഡിറ്ററായി നിയമിച്ചു കൊണ്ട് കേസ് ചാര്‍ജ്‌ ചെയ്യുകയും ചെയ്തു.
അധികം സംസാരിക്കാത്ത അധികമാരോടും ഇടപെടാത്ത എനിക്ക് സത്യത്തില്‍ ഇതൊരു ശിക്ഷയായിട്ടാണ് അനുഭവപ്പെട്ടത്‌.എഴുതുന്നതും വരയ്ക്കുന്നതും ആരെങ്കിലും നോക്കി നിന്നാല്‍ വിറച്ചിട്ട് പിന്നെ എനിക്കൊന്നിനും കഴിയില്ല.
ഞങ്ങളുടെ മലയാളം ടീച്ചര്‍ എന്‍റെ അവസ്ഥ മനസ്സിലക്കിയെന്നോണം എനിക്ക് കുറെ സൌകാര്യങ്ങളൊക്കെ ചെയ്തു തന്നു.ക്ലാസ്സില്‍  വാക്കുകളുടെ അര്‍ത്ഥവും പര്യായവും  പറയുമ്പോള്‍ മറ്റുകുട്ടികളെക്കാള്‍ ഒരു പണത്തൂക്കം ഞാന്‍ മുന്നിട്ടു നിന്നിരുന്നു.അതുമാത്രമല്ല മലയാളം പരീക്ഷയില്‍ എന്നും ക്ലാസ്സില്‍ ഒന്നാമതും ഞാനായിരുന്നു.
ഇതൊക്കെ കൊണ്ടാകാം  ടീച്ചര്‍ക്ക് എന്നോട് ഒരു പ്രത്യേകം ഇഷ്ടമുള്ളതായി  തോന്നിയിരുന്നു. അങ്ങനെയാണ് ചില വര്‍ക്കുകള്‍ വീട്ടില്‍ കൊണ്ടുപോയി ചെയ്യാന്‍ ടീച്ചര്‍ എനിക്കനുവാദം തന്നത്.
ഇതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
കാരണം,വീട്ടിലാകുമ്പോള്‍ ഇക്കാക്കാന്‍റെ സഹായം തേടാം..എന്നിട്ട് മറ്റുള്ളവരുടെ മുന്നില്‍ എനിക്കാളാകുകയും ചെയ്യാം.
അങ്ങനെ ഇക്കാക്കാന്‍റെ  സഹായത്താല്‍   ഒരുവിധം മുന്നോട്ടു പോകുമ്പോഴാണ് സാര്‍ എന്നോട് ഒരു കാര്യം നിര്‍ദേശിക്കുന്നത്.
മൂപ്പര്‍ അല്പ്പസ്വല്‍പ്പം കലാബോധമുള്ള കൂട്ടത്തിലാണെന്നറിഞ്ഞിരുന്നു.
കയ്യെഴുത്ത് മാസികയില്‍ ഞങ്ങളുടെ പള്ളിയുടെ പടം വരയ്ക്കണം!!
പോരെ പൂരം..!?
ഞാനാകെ അങ്കലാപ്പിലായി. എങ്ങനെ രക്ഷപ്പെടുംഎന്നറിയാതെ കുഴങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പരുങ്ങി.
മുഖം കോടിയ പെണ്ണുങ്ങളെ മാത്രം വരച്ചു ശീലമുള്ള ഞാനെങ്ങനെ ഒരു വലിയ പള്ളിയെ മുഴുവനായും വരക്കും..?  എന്‍റെയൊരു പ്രകൃതം വെച്ചു നോക്കുമ്പോള്‍ വല്ലതും പറഞ്ഞ് തടിയൂരാനുള്ള മിടുക്കുമില്ലായിരുന്നു.
നമസ്ക്കരിക്കാന്‍ പോകുമ്പോഴൊക്കെ പള്ളിയെ ആകെ മൊത്തം നോക്കി ഞാന്‍ വീണ്ടും വീണ്ടും ബേജാറായി.
അതിന്‍റെ വലിയ മിനാരങ്ങളും കുബ്ബയും നോക്കി നോക്കി എന്‍റെ പിരടി കഴച്ചു..
വയ്യാന്നൊരു  വാക്ക് പറയാന്‍ കഴിയാതെ സംഗതി ഏറ്റുപോയില്ലേ..എന്തായാലും രണ്ടും കല്‍പ്പിച്ചു വരക്കാന്‍ തന്നെ തീരുമാനിച്ചു.പെന്‍സിലെടുത്ത് ‍ ആശാരിമാര്‍ ചെയ്യുന്ന പോലെ നല്ല ഭംഗിയില്‍ ചെത്തിയെടുത്തു.
നിറം കുറച്ച്  വരച്ചും മായിച്ചും  പള്ളിയെ ഒരുവിധം കടലാസ്സിലാക്കി.. 
അവസാനം നല്ല കറുത്ത മഷികൊണ്ട് മേലെക്കൂടി കളര്‍ കൂട്ടി വരച്ചു.ബ്രെഷും പെയിന്റും ഒന്നും വശമില്ല.
പെന്‍സില്‍ കൊണ്ടോ പെന്നുകൊണ്ടോ മാത്രം മേല്‍പറഞ്ഞ പെണ്ണുങ്ങളെ വരക്കും.
പിന്നെ ക്ലാസ്സ് ടൈംടേബിള്‍, കള്ളിയൊക്കെ വരച്ചു നല്ല ഭംഗിയായി എഴുതി ക്ലാസ്സില്‍ തൂക്കിയിട്ടുമുണ്ട്.
വരയിലുള്ള എന്‍റെ പാണ്ഡിത്ത്യം ആകെ ഇത്രമാത്രം..
അങ്ങനെയുള്ള ഞാനാണ് ഒരു പള്ളി മുഴുവനായും  വരച്ചിരിക്കുന്നത്..!
ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു പന്തികേട് മണക്കുമെന്നുറപ്പ്..വരച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ മണത്തു, ഒരു വലിയ പന്തികേട്..!എന്താണെന്ന് മനസ്സിലാകുന്നുമില്ല.
വരിവരിയായുള്ള ജനലുകള്‍ക്കൊന്നും കുഴപ്പമില്ല..
കമാനങ്ങളും ഓക്കേ..മിനാരങ്ങള്‍ സ്കെയില്‍ വെച്ച്  വരച്ചതിനാല്‍ ഒരു വളവുപോലുമില്ല. പിന്നെ കുബ്ബ,,അതും നല്ല വലിപ്പത്തില്‍ പറയത്തക്ക കോട്ടമൊന്നും ഇല്ലാതെ അങ്ങനെ..,
എന്നാലും…ഒരിത്...
വരക്കാനേല്പ്പിച്ച സാറിന് കൊണ്ടുപോയി കാണിച്ചുകൊടുത്തു.
തികട്ടി വരുന്ന ചിരി അടക്കിപ്പിടിച്ച് ചിത്രത്തിലേക്ക് നോക്കുകയാണ് സാര്‍.
ഞാനാണെങ്കില്‍  ഒരു ധൈര്യത്തിനു  വേണ്ടി എന്‍റെ കൂടെ കൂട്ടിയിരുന്ന കൂട്ടുകാരിയുടെ മുഖത്തേക്കും സാറിന്‍റെ മുഖത്തേക്കും മാറിമാറി നോക്കി.
അവസാനം സാര്‍ പറഞ്ഞു.
"ഇത്രേം വലിയൊരു കുബ്ബയും താങ്ങി അധിക കാലം ഈ പള്ളി നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല..!!"
പറഞ്ഞതും സാറ് പൊട്ടിച്ചിരിച്ചു.
അപ്പോള്‍  എനിക്കും തോന്നി ..കുബ്ബക്ക് ഒരുപാട് വലുപ്പമുണ്ടല്ലോന്നു.
സാറിന്‍റെ സഹായത്തോടെ കുബ്ബ പള്ളിക്ക് പാകത്തിനാക്കിയപ്പോള്‍ ഒരു വിധം ഓക്കെ.
അങ്ങനെ ആ കടമ്പ കഴിഞ്ഞു.മാസിക പുറത്തിറങ്ങിയപ്പോള്‍ കുട്ടികള്‍ എന്നെ കുറച്ചൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി.
പക്ഷെ എന്‍റെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായാണ് തോന്നിയത്‌.
ആരെങ്കിലും എന്നെ നല്ലോണം ഒന്ന് നോക്കിയാല്‍ നേരെ ചൊവ്വേ നടക്കാന്‍ പോലും പറ്റാതെ ഞാന്‍ ബുദ്ധിമുട്ടി.
ഇങ്ങനെയൊക്കെയാണെങ്കിലും പിന്നീടെനിക്ക് കുറേശേ ഒരു ധൈര്യമൊക്കെ വന്നുതുടങ്ങി.
അധികമൊന്നുമില്ല,,  ഒരിച്ചിരി..!
വിറയും പേടിയും അല്‍പ സ്വല്പം മാറിത്തുടങ്ങുകയും ചെയ്തു.

ഒന്‍പതാം ക്ലാസ്സിലേക്ക് ജയിച്ചു കേറിയ സമയം..,
ഞങ്ങളുടെ മാതൃസ്ഥാപനത്തിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ മുന്നോടിയായി കലാമല്‍സരങ്ങള്‍ 


നടത്തുന്നവിവരമറിഞ്ഞു.

കൂട്ടുകാരികളുടെ നിര്‍ബ്ബന്ധവും കിട്ടിയ അല്‍പ്പം ധൈര്യവുമായി ഞാനും മറ്റു കുട്ടികളോടൊപ്പം പേര് കൊടുത്തു.

എന്‍റെ സ്കൂള്‍ ജീവിതത്തിലെ ആദ്യ മല്‍സരം.നാലിനത്തിനു മത്സരിക്കാം. പെന്‍സില്‍ ഡ്രോയിംഗ് ,.പിന്നെ അറബിക് കാലിഗ്രാഫി..(ഇതെന്താണെന്ന് പേര് കൊടുത്ത ശേഷമാണ് മനസ്സിലായത്‌)

ഇനിയും രണ്ടിനങ്ങള്‍ ബാക്കി. രണ്ടും കല്‍പ്പിച്ച് അതും ഉറപ്പിച്ചു.കഥാ പ്രസംഗവും പാട്ടും.

വീട്ടിലെത്തിയിട്ടാണ് ബോധോദയമുണ്ടാകുന്നത്.. ഇക്കണ്ട ഐറ്റത്തിനൊക്കെ പേര് കൊടുത്തത്‌ ഞാന്‍ തന്നെയാണോ..!?
പേടി എന്നെ ആക്രമിക്കാന്‍ തുടങ്ങി.

ഇങ്ങനെയൊക്കെ ആണെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍  ആരോ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നൊരു തോന്നലും ശക്തമായി...,
ആ തോന്നല്‍ എന്നെ പതുക്കെ മുന്നോട്ടു നയിച്ചു..
 

തുടരാം…
**********************************************************************************
നെച്ചൂന്‍റെ വിഷുആശംസകള്‍ ആരും കണ്ടില്ലാന്നുണ്ടോ…!!??
നെച്ചൂസ് വേള്‍ഡില്‍  ഇന്നലെ തന്നെ ഇട്ടതാണല്ലോ....

Image1599

******************************************************************************************************************************************************************

49 comments:

~ex-pravasini* said...

തുടരണോ വേണ്ടയോ എന്ന സന്ദേഹത്തിലായിരുന്നു..
എന്‍റെ "പൊങ്ങച്ചങ്ങള്‍" വായനക്കാര്‍ക്ക് അരോചകമാകുമോ എന്ന ഭയം.

അകമ്പാടം പറഞ്ഞ "കുട അവാര്‍ഡ്‌" കിട്ടുകയാണെങ്കില്‍
അര്‍ദ്ധരാത്രിക്കാണെങ്കിലും അങ്ങ് ചൂടുക തന്നെ..!!
ഹല്ല,,പിന്നെ..
എനിക്കും ജീവിച്ചു പോണ്ടേ ഈ ബൂലോഗത്ത്‌..?

രമേശ്‌ അരൂര്‍ said...

അങ്ങനെ കലാ ലോകത്തിനു മലയാളത്തിന്റെ സംഭാവന,,ആദ്യത്തെ വനിതാ ആര്‍ട്ട്‌ എഡിറ്റര്‍ ശ്രീമതി എക്സ്.. എക്സ്.. ദെ ഇത് മാത്രമാണ് എനിക്ക് പിടിക്കാത്തത് ഒരു മാതിരി വായില്‍ കൊള്ളാത്ത പേര് ..തല്‍കാലം ഞാന്‍ ഉമ്മുക്കുല്‍സു (അമ്മി ക്കല്ല് അല്ല ) എന്ന് വിളിക്കാം ..ആ അങ്ങനെയൊക്കെ ഉള്ള ഈ ഉമ്മുക്കുല്സു ഒരു മഹാ സംഭവമാണെന്ന് പുറത്തായി കൊണ്ടിരിക്കുന്ന ഓരോരോ പള്ളിക്കൂടം കഥകളിലൂടെ വ്യക്ക് തവും ശക്ക് തവും ആയി കൊണ്ടിരിക്കുകയാണ് ,,, :)

രമേശ്‌ അരൂര്‍ said...

ആ പേര് പിടികിട്ടി ..സഹീല നാലകത്ത് ...:)

കുഞ്ഞൂസ് (Kunjuss) said...
This comment has been removed by the author.
കുഞ്ഞൂസ് (Kunjuss) said...

ആഹാ, കൊള്ളാല്ലോ ... തുടരൂ , തുടരൂ...
എന്റെ ആ മിനിക്കഥയും സ്കൂളിലെ പഴയ കയ്യെഴുത്ത് മാസികയ്ക്കു വേണ്ടി എഴുതിയതാണ്....

ചെറുവാടി said...

നാട്ടിലെ വായനശാലയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഞങ്ങളോരുക്കിയ ഒരു കയ്യെഴുത്ത് മാസിക ആദ്യത്തെ ദിവസം തന്നെ അവിടന്ന് അടിച്ചു മാറ്റി കീറികളഞ്ഞു ചിലര്‍. കരഞ്ഞുപോയി. ഇതൊക്കെ പറഞ്ഞപ്പോള്‍ വീണ്ടും ആ ഓര്‍മ്മകളിലൂടെ ഒന്ന് കറങ്ങി.
മനസ്സില്‍ നിന്നാണ് നിങ്ങളുടെ എഴുത്ത് വരുന്നത്. അതിന് ആസ്വാദനം കൂടും.
തുടരുക .

ഷമീര്‍ തളിക്കുളം said...

പണ്ട്, ഒമ്പതാം ക്ലാസ്സിലെ ലാസ്റ്റ്‌ ബഞ്ചിലിരുന്നു ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഇന്നും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പൊ വായിക്കുമ്പോള്‍ എല്ലാം ഒരു തമാശ...!

തുടരട്ടെ, ഈ തുടരന്‍ പക്തി.
വായിക്കാന്‍ നല്ല രസമുണ്ട്.

അനീസ said...

സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാനും ഇത് പോലെ ചിന്തിച്ചിരുന്നു , പിന്നീട് മനസ്സിലായി അവസരങ്ങള്‍ നമ്മളെ തേടി വരില്ല, നമ്മള്‍ അവസരങ്ങളെ തേടിയാണ് പോകേണ്ടത് എന്ന്

mayflowers said...

വീണ്ടുമൊരു തുടരന്‍??
ധൈര്യത്തോടെ തുടരൂ..ലക്ഷം ലക്ഷം പിന്നാലെ..

സ്കൂള്‍ ജീവിതമൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫിലെത്തിയപ്പോഴാണ് ഞാന്‍ കയ്യെഴുത്ത് മാസികയുമായി ബന്ധപ്പെടുന്നത്.ഖുര്‍ആന്‍ ക്ലാസില്‍ നിന്ന്.
സിദ്ദീക്ക് ഹസന്‍ സാഹിബായിരുന്നു പ്രകാശനം ചെയ്തത്.പേര് തൂവല്‍.
ആ തൂവലിന്റെ ഓര്‍മ എന്നെ ഇപ്പോഴും പുളകിതയാക്കാറുണ്ട്.കാരണം ബാലചന്ദ്രമേനോന്‍ സിനിമ പോലെയായിരുന്നു അത്.

moideen angadimugar said...

:)

pushpamgad kechery said...

പേടിച്ചിട്ടു കാര്യമില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ?
ഞാനും അങ്ങിനെ ആയിരുന്നു .
പേടിച്ചിട്ടു കാര്യമില്ലെന്ന് ഇപ്പോഴാണ് മനസ്സിലായി തുടങ്ങുന്നത് !
ആ തോന്നല്‍ ആണ് ഇനി എന്നെ പതുക്കെ മുന്നോട്ടു നയിക്കേണ്ടത് ...
ചിത്രം നന്നായിട്ടുണ്ട് .
അഭിനന്ദനങ്ങള്‍ ........

~ex-pravasini* said...

രമേശ്‌ സാര്‍,,പറഞ്ഞോളൂ പറഞ്ഞോളൂ..
ഒരു കൊഴപ്പോല്ലാ..എന്ത് ചവറെഴുതിയാലും നേരത്തെ വന്നു വായിക്കുന്നുണ്ടല്ലോ..ആ നല്ല മനസ്സ് മതി.
അനുഭവത്തില്‍ ഒട്ടും വെള്ളം ചെര്‍ക്കാത്തതിനാലാവാം
ഇത് "വെറും ഒരു പോസ്റ്റ്" എന്നെനിക്ക് തന്നെ തോന്നിയതാണ്.
നിലവാരമില്ലാത്ത പോസ്റ്റുകള്‍ക്കും നിങ്ങളൊക്കെ നല്ല പോസ്റ്റ് എന്ന് പറയുമ്പോള്‍ പിന്നെ ഞാനെന്ത്‌ പറയാനാ..!
******************************
കുഞ്ഞൂസ്..,അപ്പൊ ഈ കയ്യെഴുത്തു മാസികയാണ് നമ്മുടെയൊക്കെ വിജയത്തിനുപിന്നില്‍ അല്ലെ..
******************************
ചെറുവാടി..,അതെ ഇങ്ങനെ പലതും നമ്മെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.എഴുതാന്‍ ഇരുന്നാല്‍ എന്‍റെ കുട്ടിക്കാലമാണ് മനസ്സില്‍ വരിക.
അപ്പോള്‍ അത് തന്നെ എഴുതിപ്പോകുന്നു.
ഇങ്ങനെ കുറച്ചു പേര്‍ വായനക്കാരായുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു.
നല്ല വാക്കുകള്‍ക്കു നന്ദി പറയുന്നു.
*****************************
ഷമീര്‍..,പറഞ്ഞു വന്നപ്പോള്‍ എല്ലാവര്‍ക്കുമുണ്ട് ഒരു കയ്യെഴുത്ത് മാസികയെ കുറിച്ചു പറയാന്‍..
ആ അനുഭവങ്ങളും പോസ്ട്ടായിട്ടു വരട്ടെ,,
സൂക്ഷിച്ചു വെച്ച മാസികയിലെ തമാശകളും കൂട്ടത്തില്‍ പോന്നോട്ടെ.
*****************************
അനീസ..,അതാണ്‌ എനിക്കും സംഭവിച്ചത്‌.അരങ്ങിലേക്ക് ഇറക്കാന്‍ ആരുമില്ലായിരുന്നു.
സ്വയം ഇറങ്ങിച്ചെല്ലാന്‍ ധൈര്യവുമുണ്ടായില്ല.
*****************************
മേയ്ഫ്ലെവേര്‍സ്..,നിര്‍മ്മാണം,തിരക്കഥ,സംവിധാനം ..അതായിരുന്നു അല്ലെ..തൂവല്‍.
അതിനെകുറിച്ചും എഴുതൂ..
ഞാന്‍ ഗള്‍ഫില്‍ വന്നപ്പോള്‍ എനിക്കും കിട്ടിയിരുന്നു ചില ജോലികള്‍.ക്ലാസ്സില്‍ വിതരണം ചെയ്യാന്‍ പ്രിന്‍റിനു പകരം പകര്‍പ്പുകള്‍ എഴുതിയുണ്ടാക്കല്‍.
കുറെ കഴിഞ്ഞാണ് ഫോട്ടോകോപ്പിയൊക്കെ എടുക്കാന്‍ തുടങ്ങിയത്.
തൂലിക..,അതായിരുന്നു ഞങ്ങളുടെ മാസികയുടെ പേര്.
*****************************
മൊയിദീന്‍.,
ഈ ചിരിയായാലും മതി.വായിച്ചിട്ടുണ്ടല്ലോ..പിന്നെന്താ..
****************************
പുഷ്പാന്ഗതന്‍..,
പേടിച്ചിട്ടു കാര്യമില്ലാന്നറിഞ്ഞുകൊണ്ട് തന്നെയാണ് പേടിക്കുന്നത്.അതിപ്പോഴും അറിയാം..എന്നാലുമിപ്പോഴും പെടിച്ചുകൊണ്ടേയിരിക്കുന്നു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ ഒമ്പതുമുതൽ സകലകലാവല്ലഭയാണല്ലേ

ajith said...

പോരട്ടെ എലിപ്പുലിയുടെ വീരഗാഥകള്‍...നല്ല രസമുണ്ട് വായിക്കാന്‍.

പട്ടേപ്പാടം റാംജി said...

എല്ലാം വളരെ ബുദ്ധിമുട്ടി വരച്ച് തൃപ്തിയോടെ ഇരിക്കുമ്പോള്‍ ഇതുപോലെ ആഭാഗം വലുതായി ഈ ഭാഗം വലുതായി എന്ന് പറയുമ്പോള്‍ അരിശം വരും അല്ലെ? പിന്നെ ഇരുന്ന് ആ പടം നന്നായി നോക്കുമ്പോള്‍ ആ തെറ്റ് കാണാന്‍ കഴിയുകയും തിരുത്തുകയും ചെയ്യുന്നത് സാധാരണം അല്ലെ? അപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നും.
എന്നിട്ട് മറ്റ് എല്ലാ ഐറ്റങ്ങളും അവതരിപ്പിച്ച്ചോ?
ആ കഥാപ്രസംഗം ഒന്ന് കേട്ടാല്‍ കൊള്ളാമായിരുന്നു.

ഐക്കരപ്പടിയന്‍ said...

അങ്ങനെ ഒരോന്നായി പുറത്ത് വരട്ടെ,,,
എന്റെ പ്രക്രുതവും എതാണ്ടിതേ പോലെയായിരുന്നു... നാലാം ക്ലാസ് മാഷ് കണ്ടറിഞ്ഞു പേരു കൊടുത്തതിനാൽ മലയാളം കയ്യെഴുത്തിൽ കൊണ്ടോട്ടി സബ് ജില്ലയിൽ സമ്മാനം കിട്ടിയത് ഓർക്കുകയാണ്....തുടരൂ...!

റ്റോംസ്‌ || thattakam .com said...

ഞങ്ങള്‍ കുറെ കൈയ്യെഴുത്തു മാസികകള്‍ തയ്യാറാക്കിയിട്ടുണ്ട്. കോളേജിലും, പള്ളിയിലും, ഒക്കെയായി. നല്ല അനുഭവങ്ങള്‍ ആയിരുന്നു അതെല്ലാം.ഇഇപോള്‍ അതെന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. നന്ദി.

റ്റോംസ്‌ || thattakam .com said...

പറയാന്‍ മറന്നു. തലക്കെട്ട്‌ ഡിസൈന്‍ നന്നായിട്ടുണ്ട്.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഓര്‍മകള്‍ എന്നും എന്നെ നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട് .. അത് പോലെ സങ്കടവും തന്നിട്ട്ണ്ട് ..
എന്നാല്‍ ഈ ഓര്‍മകള്‍ക്ക് ഇരട്ടിമധുരം .. നല്ല എഴുത്ത് .. വായന സുഖം .. അങ്ങിനെ തുടരട്ടെ .ഞങളുടെ മുന്‍ ഗമിയുടെ (എക്സ് പ്രവാസിനി ) കഥകള്‍ .........

ചാണ്ടിക്കുഞ്ഞ് said...

അപ്പോ പാറുവമ്മ പണ്ടും ഒരു പുലിക്കുട്ടി ആയിരുന്നല്ലേ :-)

Jazmikkutty said...

പ്രവാസിനീ...ഒരു 'സംഭവം' അല്ല ഒരു പ്രസ്ഥാനം തന്നെ ആണല്ലേ? പണ്ടില്ലാത്ത ഒന്ന് ഇപ്പോള്‍ ഉണ്ടല്ലോ ആത്മവിശ്വാസം..അതാണ്‌ വേണ്ടത്..എഴുത്ത് വളരെ,നിഷ്കളങ്കമായി തോന്നി.നന്മകള്‍ നേരുന്നു..

ഷബീര്‍ (തിരിച്ചിലാന്‍) said...

ചിത്രങ്ങളൊക്കെ കൊള്ളാം... വായിക്കാന്‍ രസമുള്ളത്കൊണ്ടും, തെളിവുകള്‍ ഉള്ളത്കൊണ്ടും പൊങ്ങച്ചം അങ്ങ് സഹിക്കാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പണ്ട് ഞാനും ഇങ്ങനെയൊക്കെയായിരുന്നു...
എല്ലാം കൈവിട്ടു പോയി...ഈ പോസ്റ്റ് വായിച്ചപ്പോള്‍
ആ പഴയകാലമൊക്കെ ഓര്‍ത്തു പോയി..നന്ദി താത്താ...
ആ സുന്ദരമായ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോയതിനു...

അനില്‍കുമാര്‍ . സി.പി said...

thutaranonno ? pinneeee ....

മുംസു said...

ഞാനും ഒരു ഇസ്ലാമിക്‌ സ്കൂള്‍ ഇല്‍ ആണ് പഠിച്ചത്. കലകളെ ഒക്കെ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു അവിടെയും

MyDreams said...

:)

ismail chemmad said...

സ്മൃതി യിലെ സുവര്‍ണ ഒര്മാകളിവിടെ നന്നായി ഓലമടിക്കുന്നുണ്ടല്ലോ...
ബാക്കി കൂടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

~ex-pravasini* said...

മുരളീമുകുന്ദന്‍ സാറേ,,ആ പ്രായത്തില്‍ വല്ലഭയാകാന്‍ ഇതൊക്കെ തന്നെ ധാരാളമല്ലേ..
**********
അജിത്‌ ഭായ്‌,,എലിപ്പുലി അപ്പറഞ്ഞത് രസായി.
**********
റാംജി സാറേ,,അതെ മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ തെറ്റുകള്‍ കാണുന്നത്,മറ്റ് എൈറ്റങ്ങളോ...അതൊക്കെ ഒരു സംഭവമാണ് കേട്ടോ..
**********
സലിം ഭായ്‌,,എല്ലാവര്ക്കും കാണും ഇതുപോലുള്ള അനുഭവങ്ങള്‍..വായനക്കാരുമായി പങ്കു വെച്ചുകൂടെ..
ആ സമ്മാനക്കഥ പെട്ടെന്ന് പോസ്റ്റാക്കണേ,,
***********
റ്റോംസ്,,നല്ല വാക്കുകള്‍ക്കു നന്ദി..തലക്കെട്ട് ഡിസൈന്‍ കൊണ്ട് ഉദ്ദേശിച്ചത് ,ബ്ലോഗിന്റെയോ,,അതോ പോസ്ട്ടിന്റെയോ..
**************
ജബ്ബാര്‍ ഭായ്‌,,ഓര്‍മ്മകളുടെ ഇരട്ടി മധുരം തന്നെ ഇതൊക്കെ..നന്ദി.
************
ചാണ്ടിക്കുഞ്ഞേ,,അപ്പൊ പാറുവമ്മയെ മറന്നില്ല??
നന്ദിയുണ്ട് കേട്ടോ.
***********
ജാസ്മിക്കുട്ടീ,,അങ്ങനെയൊന്നുമല്ല..അന്നതൊക്കെ വലിയ കാര്യങ്ങള്‍,ഇപ്പോള്‍ ഓര്‍ത്താല്‍ ഒക്കെ ഒരു തമാശ.ആത്മവിശ്വാസം ഇപ്പോഴും കണക്കാ..
വളരെ നന്ദിയുണ്ട് ജാസ്മിക്കുട്ടീ..
***********
ഷബീര്‍,,അപ്പൊ അങ്ങനെ തോന്നി അല്ലെ..
***********
റിയാസ്‌,,കൈവിട്ടു പോയെന്നു ആര് പറഞ്ഞു.ആ സുന്ദര കാലഘട്ടം പോസ്റ്റുകളായി പുറത്തു കൊണ്ട് വരൂ..
***********
അനില്‍ കുമാര്‍,,ആദ്യമാണെന്ന് തോന്നുന്നു ഇവിടെ..
എന്തായാലും വന്നതില്‍ വളരെ സന്തോഷം.
************
മുംസു,,അതെ സ്കൂളുകള്‍ എല്ലാം ഒന്ന് തന്നെ.ധാരണകളാണ് വെത്യസ്ഥം.
************
മൈ ഡ്രീംസ്,,ഈ ചിരി തന്നെ ധാരാളം.
***********
ഇസ്മയില്‍,,നന്ദി.ഓര്‍മ്മകള്‍ക്കെന്നും സുവര്‍ണ്ണകാലം തന്നെ.

ishaqh ഇസ്‌ഹാക് said...

വര ഹറാമായകാലം...
നേരംവെളുക്കാന്‍ തുടങ്ങിയിട്ടില്ലായിരുന്നു..
അങ്ങിനെ അറബി എഴിതിയതിനായിരുന്നു ആദ്യത്തെ സമ്മാനം
ഒരുകപ്പും അതിനിരിക്കാനൊരു സോസറും...

വരയും,വിവരണങ്ങളും വന്നോട്ടേ വരിവരിയായി..
വളരെ നാന്നായി..!

തെച്ചിക്കോടന്‍ said...

എക്സ് അപ്പോള്‍ കയ്യിലിതെല്ലാം ഉണ്ടല്ലേ എന്നിട്ടാണോ പോസ്റ്റിനു പഞ്ഞം!

ആ മരത്തിന്റെ ചിത്രം നന്നായിരിക്കുന്നു.

സീത* said...

നല്ല വെടിക്കെട്ടാണല്ലോ ഇവിടെ...ങ്ങേയ്...വിവരണോക്കെ നല്ല രസമുണ്ട് ട്ടോ...ഒരു കുട്ടിക്കാലം ഇങ്ങനെയൊക്കെ ആസ്വദിക്കാൻ സാധിച്ചില്യാല്ലോ എന്നൊരു വിഷമവും ....തുടരണോട്ടോ...ഇനിയിങ്ങടേക്ക് ആക്കിയാലോ സീതയുടെ പർണ്ണശാല എന്നാലോചിക്കുവാ..ഹിഹി

ശ്രീനാഥന്‍ said...

തുടർന്നാളൂ. ആർട് എഡിറ്ററൊക്കെയായിരുന്നല്ലേ, ആളൂ വലിയ പുള്ളിയായിരുന്നല്ലോ! അനുമോദനങ്ങൾ!

jayarajmurukkumpuzha said...

rasakaramayi parayunnundu ketto........ aashamsakal......

അനീസ said...

ഇത്തവണ അഭിപ്രായം ഇടാന്‍ വന്നതല്ല, ഒരു സ്പെഷ്യല്‍ വരവാ, ഈ വരുന്ന 24th നു എന്‍റെ കല്യാണമാണ് , അത് പറയാന്‍ വന്നതാ, ക്ഷണിക്കുന്നു കണ്ണൂര്‍ ലേക്ക് , ആധ്യയിട്ടയിരിക്കും കമന്റ്‌ ബോക്സില്‍ കല്യാണ വിളി , വേറെന്തു ചെയ്യാന്‍, ഈ എക്സ് പ്രവസിനി ഇതാന്റെ മെയില്‍ i.d കയ്യില്‍ ഇല്ലാത്തതു കൊണ്ടാണേ

അംജിത് said...

താത്ത അന്നേ പുലി ആയിരുന്നല്ലേ?
എന്നിട്ടെന്തായി എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താത്തക്കും ഫൈസൂന്റെ ''തുടരാം/തുടരും മാനിയ 'പിടിച്ച്ചോന്നു ഒരു ചിന്ന സംശയം..

അംജിത് said...

എട്ടിലും ഒന്പതിലുമൊക്കെ പഠിക്കുമ്പോള്‍ സാഹിത്യസമാജം അധ്യക്ഷന്‍ ഞാന്‍ ആയിരുന്നു. താത്ത ഇങ്ങനെ ഓരോ ഓര്‍മ്മകള്‍ അയവെട്ടുമ്പോള്‍ എനിക്കും എന്തൊക്കെയോ എവിടുന്നൊക്കെയോ ഓര്‍മ വരുന്നു..

OAB/ഒഎബി said...

ഞാനും സ്കൂളില്‍ നല്ല വരക്കാരനായിരുന്നു. സ്കെയില്‍ വച്ച് നോട്ടു ബുക്കിന്റെ സൈഡില്‍ (ഭായിയോട് കടപ്പാട്)
പറച്ചിലുകള്‍ ഇഷ്ടപ്പെട്ടു ഫോര്‍ ഇന്നേ.
വരയും നന്നാവുന്നു.

Salam said...

ആസ്വദിച്ചു വായിച്ചു . നല്ല പോസ്റ്റ്‌

ജയിംസ് സണ്ണി പാറ്റൂര്‍ said...

വളരെ ആസ്വാദ്യകരമായിരിക്കുന്നു. എവുപതുകളിലെ
ജിവിരാജാ ബാലജനസഖ്യം കൈയ്യെഴുത്തു മാസിക
എഡിറ്ററിന്റെ ആശംസകള്‍

വീ കെ said...

അതു ശരി.. അപ്പൊ ആളു ചെറുപ്പത്തിലേ പുലിയായിരുന്നൂല്ലേ...!!
എഴുത്തു നന്നാവുന്നുണ്ട്..

ഞാനും വിചാരിച്ചിരുന്നത് മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കിട്ടുകയും ചെയ്തിരുന്നത് സാറുമ്മാരുടെയും സ്വന്തക്കാരുടെയും മറ്റും കുട്ടികൾക്കാണെന്നാ...!!?
പിന്നീട് എത്രയോ കൊല്ലം കഴിഞ്ഞിട്ടാ അങ്ങനെയൊന്നുമല്ലാന്നു മനസ്സിലായത്...

ആശംസകൾ...

ഹൈന said...

ഞാൻ വര നിറുത്തി ....

കുഞ്ഞായി | kunjai said...

ആ ചിത്രം അങ്ങട് ഇഷ്ടായിട്ട് പാടില്ല..
കലാകാരിയുടെ അനുഭവങ്ങള്‍ നന്നായി എഴുതി..തുടരുക (വരയും എഴുത്തും)

മുല്ല said...

നന്നായീട്ടോ...ഞാന്‍ വരാന്‍ വൈകിയല്ലെ.
വര നല്ല ഭംഗിയുണ്ട്.അഭിനന്ദനങ്ങള്‍.

ഗൌരീനന്ദൻ said...

തുടരണംട്ടോ...നല്ല രസമുണ്ട് വായിക്കാൻ...കുറേയേറെ ചിരിയുടെ മസാലയുമായി വേഗം വരൂ

ചെമ്മരന്‍ said...

എന്റെ സ്കൂളില്‍ കലയ്ക്കെന്നല്ല ഒന്നിനും ഒരു പ്രോത്സാഹനവും തന്നിട്ടില്ല!
എപ്പോഴും എപ്പോഴും പഠിക്കാന്‍ പറയും എപ്പോഴും, എപ്പോഴും പഠിക്കാന്‍ കഴിയോ! ഛെ!
ആ പോട്ടെ കഴിഞ്ഞു!
അനുഭവം കലക്കി!
അഭിനന്ദനങ്ങള്‍!

ഇതുവഴി വരണേ : http://www.chemmaran.blogspot.com/

K@nn(())raan*കണ്ണൂരാന്‍.! said...

നല്ലെഴുത്ത്. വരട്ടെ തുടരന്‍.

(മെയ്‌ ഫ്ലവേര്സിനെപ്പോലെ ജാസ്മിക്കുട്ടിയെ പോലെ (രണ്ടാളും കണ്ണൂരാണ്-മറക്കണ്ട) ഗൃഹാതുരത്വം കൊണ്ട് നടക്കുന്ന ഇത്താനെ ഇതാ ഇന്ന് മുതല്‍ കണ്ണൂരാന്‍ കൂടെ കൂട്ടിയിരിക്കുന്നു)

~ex-pravasini* said...

ഇസ്ഹാഖ് ഭായ്‌,വരകളൊക്കെ അന്ന് നിന്നുപോയി.
പരിശീലനവും പഠനവും ഒന്നും ഉണ്ടായില്ല.അതവിടെ വളര്‍ച്ച മുരടിച്ചു നിന്നു പോയി.
ഈ അസര്‍ താണ നേരത്ത് ഇനി എന്ത് വരക്കാന്‍..എന്ത് പഠിക്കാന്‍..
*****************
തെച്ചിക്കോടന്‍, പോസ്റ്റിനു പഞ്ഞമുണ്ടോ എന്ന് ചോതിച്ചാല്‍ ,,എന്തും ഉളുപ്പില്ലാതെ പോസ്റ്റുന്ന ഞാനെന്ത്‌ പറയാന്‍.
ചിത്രം ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം.
***************
സീത, ആയിക്കോട്ടെ,,സന്തോഷമേയുളളു.
****************
ശ്രീനാഥന്‍,,തമ്മില്‍ ഭേദം തൊമ്മന്‍ എന്നല്ലേ..
****************
ജയരാജ്‌മുരുക്കുമ്പുഴ,വളരെ സന്തോഷം.
**************
അനീസ,കല്യാണമൊക്കെ ഇന്നലെ ഭംഗിയായി കഴിഞ്ഞിരിക്കും അല്ലെ..
ആശംസകള്‍.
**************
അംജിത്, ഈ തുടരും മാനിയ ഒരു തരം പേടിയാകുന്ന ഭയത്തില്‍നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ് മോനെ.
ഓര്‍മ്മ വന്നതൊക്കെ എഴുതൂ.
*************
ഒഎബി സാഹിബ്,പഴയ വരകളൊക്കെ വന്നോട്ടെ.
നല്ല വാക്കുകള്‍ക്കു നന്ദി.
***************
സലാം ഭായ്‌ ,,നന്ദി.
**************
ജയിംസ് സണ്ണി പാറ്റൂര്‍,,എഡിറ്റര്‍ക്ക് എന്‍റെയും ആശംസകള്‍.
**************
വീ കെ ,എലിയാണെ,,പുലിയൊന്നുമല്ല.
ബാല്യം എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കുന്നു.
*************
ഹൈന,,വര നിര്‍ത്തുകയോ..അസംബന്ധം പറയുന്നോ കുട്ടീ..
: )
*************
കുഞ്ഞായി,,നല്ല വാക്കുകള്‍ക്ക് നന്ദി.
*************
മുല്ല,,വരാന്‍ വൈകിയാലും വരുന്നുണ്ടല്ലോ, അതുമതി കേട്ടോ.നന്ദി.
*************
ഗൌരീനന്ദന്‍,,,പുതിയ അഥിതിക്ക് പ്രത്യേകം നന്ദി.
************
ചെമ്മരന്‍ കുട്ടാ..അതെന്തു സ്കൂളാ..പുതിയ ക്ലാസ്സോക്കെ തുടങ്ങിയോ.
***************
കണ്ണൂരാന്‍ സാറേ..,അവസാനം ഇവിടെ വരാനും 'ധൈര്യം'കാണിച്ചു ലെ..
ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി. പിന്നെ കണ്ണൂര്‍ കാരികളെ പറഞ്ഞു പേടിപ്പിക്കണ്ട.ഞങ്ങള്‍ ബെസ്റ്റ്‌ ഫ്രെണ്ട്സാ..

Akbar said...

കുട്ടിക്കാല ഓര്‍മ്മകള്‍ വല്ലാതെ പിന്തുടരുന്നു അല്ലേ . എഴുത്തില്‍ അത് നിഴലിച്ചു കാണുന്നു.

ഷബീര്‍ (തിരിച്ചിലാന്‍) said...

രണ്ടാം ഭാഗം വായിച്ചപ്പോള്‍ പൊങ്ങച്ചം എന്ന കമന്റ് ഞാന്‍ തിരിച്ചെടുക്കുന്നു. ആദ്യഭാഗം വായിച്ചപ്പോള്‍ പൊങ്ങച്ചമായി തെന്നെയാണ് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയത്. ക്ഷമിക്കുക...