കൂട്ടുകാര്‍

Wednesday, March 2, 2011

എന്നെ നോക്കി ഇങ്ങനെ വെള്ളമിറക്കല്ലേ......!!!????

ഇവര്‍ക്കൊക്കെ  ഇതെന്തുപറ്റി!!?
ഇങ്ങനെ  തുറിച്ചു നോക്കാന്‍മാത്രം  എന്നിലെന്താ  ഉള്ളത്??
എനിക്ക്  മനസ്സിലാകുന്നേയില്ലല്ലോ...
എന്‍റെ  കൂട്ടത്തിലുള്ളവരുടെ  രൂപഭംഗി  പോലും  എനിക്ക് കിട്ടിയിട്ടില്ല..,
എന്നിട്ടും  ഇവരെന്തിനാ എന്നെ  നോക്കി  വെള്ളമിറക്കുന്നത്..!!?
കൂട്ടത്തില്‍  വലിയവരെയെല്ലാം  മുമ്പേ തന്നെ
എല്ലാവരും  കൊണ്ടുപോയി,,
എനിക്കിന്നാണ്  ഈ വീട്ടിലെത്താനുള്ള  ഭാഗ്യമുണ്ടായത്..
എന്നെ കൊണ്ട്  വന്നപ്പോ  തുടങ്ങിയതാ  ഈ തുറിച്ചു നോട്ടം..

കുട്ടികള്‍  തൊട്ടു നോക്കുന്നും  ഉണ്ട്..ഇവറ്റകള്‍ക്കൊക്കെ
വേറെ പണിയില്ലേ..
എല്ലാവരെയും  ഒരുപോലെ സൃഷ്ടിക്കുമെന്നു  ദൈവം
ഇവര്‍ക്ക്  വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ..

അയ്യോ.. നേരത്തെ  തൊട്ടു നോക്കിയ  കുട്ടികളല്ലേ  അത് ..,
ഒരാളുടെ  കയ്യില്‍  കത്തിയുണ്ടല്ലോ..മറ്റവളുടെ കയ്യില്‍  മുളകുപൊടിയും  ഉപ്പും..
ഇവരിതെന്തിനുള്ള  പുറപ്പാടാ...!!!?


*******************************************************************************



          *******************************************************************


                     ******************************************************


                                      ************************************


                                                      *******************
                                                    
                                                                ***********

                                                                  *********
                                      
                                                                     ******

                                                                       ***

                                                                         *  
                                                                         
                                                                         * 

ഞാനൊരു  കുമ്പളം...പാവം  വികലാംഗന്‍!!


വെറുമൊരു  വികലാംഗന്‍  കുമ്പളങ്ങയായ  എന്നെ ഇവരെന്താ  ഉപ്പും മുളകും കൂട്ടി തിന്നാന്‍ പോകുകയാണോ...!!!അയ്യോ............


ഇവിടെ നെച്ചൂന്‍റെ  വരയുമുണ്ട് കേട്ടോ..

53 comments:

Unknown said...

പാവം കുമ്പളം!!അതെന്തു പിഴച്ചു!!!!?

Muralee Mukundan , ബിലാത്തിപട്ടണം said...

വെള്ളമിറക്കാൻ പറ്റിയ ഒരു സാധനം...!

Arjun Bhaskaran said...

കുമ്പളം ആയത് കൊണ്ടല്ല.. അതിനടിയില്‍ കുമ്പളം എന്ന് എഴുതി വെച്ചത് കൊണ്ടാ അല്ലേല്‍ ആരും മാങ്ങയെന്നെ വിചാരിക്കൂ..ഞാനും അങ്ങനാ വിചാരിച്ചേ. കുട്ടികള്‍ ഉപ്പും മുളകും കത്തിയുമായി വരുന്നതിനു അവരെ കുറ്റം പറഞ്ഞിട്ടെന്താ..

" മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലേലും....
കുമ്പളം കുത്തിയാല്‍ മാങ്ങ മുളയ്ക്കും അല്ലെ താത്ത.."

എന്തായാലും കുറെ വരയും കുത്തും ഇട്ടു പോസ്റ്റ് നിറച്ചു.. താത്ത വല്ല സയന്റിസ്ട്ടും ആകേണ്ട ആലാ. ഹി ഹി എന്തെല്ലാം ഐഡിയകല്‍ ആണോ കയ്യില്‍...

zephyr zia said...

കുമ്പളം മാമ്പളം പോലുണ്ടല്ലോ? വീട്ടിലുള്ളവരെപ്പോലെ തൊടിയിലുള്ളവരും extraordinary ആണല്ലേ?

ഷമീര്‍ തളിക്കുളം said...

അവരെ കുറ്റം പറഞിട്ടു കാര്യമില്ല,

ഫോട്ടോയുടെ അടിയില്‍ കുമ്പളം എന്നു കൊടുത്തത് നന്നായി.
ഞാനും കരുതി മാങയാണെന്നു.

Ismail Chemmad said...

കുളം വിറ്റു പോസ്ടാക്കി. ഇനി കുംബലവും കൊണ്ടു ഇറങ്ങിയിരിക്കയാ..........
പാവം ആ ഇര്ഫാനതാ ഉമ്മയ്ക്ക് ബ്ലോഗോഴിഞ്ഞിട്ടു, ചോരുണ്ടാക്കിത്തരാന്‍ സമയമില്ലെന്നു പറഞ്ഞു കരയുന്നു.

Kadalass said...

ഓ... മാങ്ങയാണെന്ന് കരുതി
കുമ്പളമായിരുന്നല്ലെ.......

Unknown said...

athu shari..kalichu kalichu ivide vare aayi alle.. nadakkatte..!!

mayflowers said...

ഇങ്ങിനെയും ഒരു കുംബളമോ?
ഞാന്‍ മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കുന്നു..
തൂണിലും തുരുമ്പിലും പോസ്റ്റുകള്‍ കണ്ടെത്തുന്നവള്‍ !!

Pushpamgadan Kechery said...

glum...glum...
(vellamirakkunnathaanu)
ayyo...
pravasinye...
pattichootto...
ithaappo kumbla...!

കൊമ്പന്‍ said...

hahaha ath kalakki

റോസാപ്പൂക്കള്‍ said...

പിന്നെ കുമ്പളങ്ങാ എന്തു കരുതി..?ഷോകേസില്‍ ഇരിക്കാം എന്നോ..?

മൻസൂർ അബ്ദു ചെറുവാടി said...

:)
ചെറിയൊരു കണ്ഫ്യൂഷന്‍ എനിക്കും ഉണ്ടായി.

പദസ്വനം said...

എന്നെ അങ്ങ് കൊല്ല്..
ഞാന്‍ ഇവിടെ ഒരു പോസ്ടിടാന്‍ മടിച്ചു മടിച്ചു ഇരിക്കുമ്പോള്‍, ദേ ഇവിടൊരുത്തി കുളം, കുമ്പളം....
ഇനി എന്തൊക്കെയാണോ ആവോ പോസ്റ്റായി വരാന്‍ പോണത്.. :-s
നന്നായി വിവരണം..:)

ഐക്കരപ്പടിയന്‍ said...

മാങ്ങയായിരുന്നേല്‍ ഞാന്‍ ശരിക്കും വെള്ളം ഇറക്കിയേനെ....കുമ്പളം ഇങ്ങനെ പച്ചയില്‍ (വെള്ളരിക്ക പോലെ) തിന്നുമോ...?

Jazmikkutty said...

പ്രവാസിനി,സംഭവം അടിപൊളി.. ആദ്യ ഭാഗം വായിച്ചു ഞാന്‍ കരുതി പ്രവാസിനിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു അതാ തുറിച്ചു നോട്ടം എന്ന്..
പിന്നല്ലേ വികലാന്ഗന്‍ കുമ്പളത്തെയെന്നു മനസ്സിലായത്...:)

ഷബീര്‍ - തിരിച്ചിലാന്‍ said...

ഞാനും കുറച്ച് ഉപ്പുമായിട്ട് വരാനുള്ള പരിപാടിയായിരുന്നു. നശിപ്പിച്ചു... ഇതെന്താ ഇത്...? മാവിന് കുംബളത്തില്‍ പിറന്ന മകനോ?

Unknown said...

:)

MOIDEEN ANGADIMUGAR said...

കുമ്പളങ്ങാക്കഥയായിരുന്നുവല്ലേ...

അംജിത് said...

കുമ്പളങ്ങാ ഉപ്പും മുളകും കൂട്ടി തിന്നുമോ എന്നാണു എന്റെ സംശയം! ആഹ്.. പിള്ളേരല്ലേ , അവര്‍ക്കങ്ങനെ പലതും തോന്നും .

kARNOr(കാര്‍ന്നോര്) said...

:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പോസ്റ്റ് വായിച്ചപ്പോ എല്ലാരും കരുതിയില്ലേ
മാങ്ങയാണെന്ന്...
അതു തന്നെയായിരുന്നു പ്രവാസിനി താത്തായുടെ ഉദ്ദേശവും...

മാങ്ങയുടെ ഫോട്ടോ കാണിച്ച് കുമ്പളങ്ങ എന്നു പറയുക,
ഇനി കുമ്പളങ്ങയുടെ ഫോട്ടോ കാണിച്ച് മാങ്ങയാണെന്നു പറയും
അല്ലേ താത്താ... ഹിഹി (ഞാനോടി)

ishaqh ഇസ്‌ഹാക് said...

കൂഷ്മാങ്ങ!!
പോസ്റ്റാകാന്‍ പിറന്ന പോലെയുണ്ട്..!!
ഇനി കുമ്പളങ്ങക്കും വീമ്പളക്കാം..
നട്ടവരോടുള്ളനന്ദി.

Unknown said...

പോസ്റ്റുകള്‍ ഇങ്ങനെ ലക്കിയില്‍ വീണു കിട്ടുമ്പോള്‍ ഒഴിവാക്കി കളയാന്‍ തോന്നുന്നില്ല.
അന്ന് വീട്ടില്‍ പോയപ്പോള്‍ ഞങ്ങളെ ഈ കുമ്പളങ്ങ കാണിച്ചു പറ്റിച്ചിരുന്നു..
അപ്പോള്‍ ഒരു കൌതുകത്തിന് മൊബയിലില്‍ ഫോട്ടോ എടുത്തു.
പിന്നെ ബ്ലോഗില്‍ ഇടാന്‍ ഒരുങ്ങിയപ്പോള്‍ തോന്നിയ ഒരു ഐഡിയ!
എന്തായാലും ഇതൊക്കെ സഹിച്ച് കമെന്‍റിടുന്ന എന്‍റെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്ക് നന്ദി.

ആളവന്‍താന്‍ said...

അത് ശരി, അപ്പൊ മാങ്ങ അല്ലെ?

പട്ടേപ്പാടം റാംജി said...

കാര്യമായി എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് കരുതി വായിച്ച് വന്നതാണ്. അപ്പോഴല്ലേ മാങ്ങക്കുമ്പളങ്ങ.

ചാണ്ടിച്ചൻ said...

കുമ്പളം കുത്തിയാ മാങ്ങ മുളക്കില്ലല്ലോ...

ajith said...

ഹയ്യട, വെറുതെ പറ്റിക്കാന്‍ നോക്കുന്നു. മാങ്ങയുടെ പടം പോസ്റ്റ് ചെയ്തിട്ട് കുമ്പളങ്ങ എന്നെഴുതിവച്ച് പാവങ്ങള്‍ ബ്ലോഗേഴ്സിനെ പറ്റിക്കാമെന്ന് കരുതി അല്ലേ? സാക്ഷാല്‍ അനില്‍ “കുമ്പളെ” പറഞ്ഞാല്‍ പോലും ഇനി കമന്റെഴുതാന്‍ വരുന്നവരൊന്നും വിശ്വസിക്കില്ല.....(ഈ കുമ്പളങ്ങയുടെ വിത്ത് നമുക്ക് മാര്‍ക്കറ്റ് ചെയ്താലോ?)

രമേശ്‌ അരൂര്‍ said...

പ്രവാസിനിക്കുമ്പളങ്ങ എന്ന പേരില്‍ ഒരു പുതിയ കൃഷി തുടങ്ങാം ..:)

A said...

മാമ്പളം ആണെന്നാ ഞാന്‍ ആദ്യം കരുതിയെ. ഏതായാലും പ്രവാസിനിക് വിഷയ ദാരിദ്യം ഒരിക്കലും വരില്ല എന്ന് ഉറപ്പാണ്. എത്ര അനായാസം എഴുതുന്നു.

സാബിബാവ said...

പോസ്റ്റ് വായിച്ചപ്പോ കരുതി
മാങ്ങയാണെന്ന്..പറ്റിക്കാന്‍ നോക്കുന്നു..

ശ്രീനാഥന്‍ said...

ഈ കുമ്പളങ്ങ ഏതു മാവിലാണ് ഉണ്ടായത്?

faisu madeena said...

sambavam kalkki...aale pattikkal ...!

Anonymous said...
This comment has been removed by the author.
Anonymous said...

ഹും ഈ കമന്റു വായിച്ചപ്പോ ഞാൻ കരുതി ഒരു നല്ല കുമ്പളങ്ങപോസ്റ്റായ്യിരിക്കുമെന്ന് ഈ കമെന്റു വായിക്കുന്നതിനു മുൻപ് കുറച്ചു വരികളിൽ ഒരു വെള്ളരിയുടെ ഫോട്ടോയും അതിന്റെ താഴെ കുമ്പളങ്ങയെ പറ്റിയുള്ള കമെന്റും വായിച്ച് കുറച്ചൂടെ താഴെ എത്തിയപ്പോ പലരുടേയും കുറെ പോസ്റ്റുകൾ കണ്ടപ്പോ മനസ്സിലായി ഇത് മമ്പളങ്ങ സ്റ്റോപാണെന്ന് .. എന്നാ ഞാനിപ്പം ബന്നിട്ട് പിന്നെ പോകാം എന്തൂട്ട് എന്നല്ലെ ചോയിച്ചെ അതെ ഞാനിപ്പം പോയിട്ട് പിന്നെ ബരാ...

Unknown said...

ആളാവന്‍താന്‍, രംജിഭായ്‌, ചാണ്ടിക്കുഞ്ഞു, അജിത്‌ ഭായ്‌, രമേശ്‌ സാര്‍, സലാം ഭായ്‌, സാബി, ശ്രീനാഥന്‍, ഫയ്സു, ആദ്യ നന്ദിപറച്ചിലിനു ശേഷം വന്നവര്‍ക്കൊക്കെ നന്ദി..
ഞങ്ങളെ പറ്റിച്ച കുമ്പളം നിങ്ങളെയും പറ്റിച്ചു,,ല്ലേ..
ഞെട്ട് നോക്കിയാലേ മനസ്സിലാകൂ..
എന്‍റെ തറവാട്ടില്‍ പിറന്നതാണിത്.
ഉമ്മു..അപ്പറഞ്ഞത് നിക്ക് തിരിഞ്ഞീലല്ലോ..
എന്തായാലും പിന്നെ ബര്വാലോ..അപ്പൊ ചോയിക്കാ..

Jidhu Jose said...

ഇഷ്ട്ടയിട്ടോ

ചാണ്ടിച്ചൻ said...

നിങ്ങടെ തറവാട്ടില്‍ പിറന്നവര്‍ക്കൊക്കെ ചെറിയ തലതിരിവുണ്ടല്ലേ :-)

Anonymous said...

ഞാൻ ഇട്ട കമെന്റു മനസ്സിലയില്ലല്ലൊ അല്ലെ അതു പോലെ ആദ്യം എനിക്കും ഈ പോസ്റ്റ് മനസ്സിലയില്ല.ഹ..ഹ ഇപ്പോളാ മനസ്സിലായത്, ചാൻണ്ടികുഞ്ഞിന്റെ കമെന്റു കണ്ടപ്പോൾ... ഹ..ഹ ഇപ്പോ എന്റെ കമെന്റു മനസ്സിലായില്ലെ ഞാൻ ആക്കിയതാണെന്ന് എന്റമ്മോ ചൂലെടുക്കണ്ട ഞാൻ ഓടി.. ഹ..ഹ

Unknown said...

ഞങ്ങടെ തറവാട്ടിലെ എല്ലാരെ കുറിച്ചും നല്ല അറിവാണല്ലോ ചാണ്ടിക്ക്..
പഴയ തെമ്മാടിത്തം വീണ്ടും തുടങ്ങിയ മട്ടുണ്ടല്ലോ...
:(
:)

ഉമ്മൂ..സമ്മതിച്ചു.
ഇനി ചൂലൊന്നും എടുക്കുന്നില്ല.

ജിതൂ ആദ്യമായാണല്ലേ ഇവിടെ..
വന്നതിനു വളരെ നന്ദി.

ഒരുമയുടെ തെളിനീര്‍ said...

രൂപം വേറെയാണെങ്കിലും രുചിയില്‍ മാറ്റം വരില്ലല്ലോ
മാങ്ങയായാലും കുമ്പളമായാലും സ്വന്തം തൊടിയിലുണ്ടായത് കഴിക്കാന്‍ പറ്റുന്നത് ഭാഗ്യമാണ്
എന്‍ഡോസള്‍ഫാന്‍ പുണ്യാഹം തളിച്ച വിഷക്കറികള്‍ കഴിക്കേണ്ട ഗതികേടില്‍ നിന്ന് ് മോചനമുണ്ടാവാന്‍
നമ്മള്‍ തന്നെ വിചാരിക്കണം

Unknown said...

എല്ലാവരെയും പറ്റിച്ച എക്സ് പ്രവാസിനിക്ക് കുമ്പളങ്ങ കൊണ്ടും പോസ്റ്റിടാന്‍ പറ്റും!

കുസുമം ആര്‍ പുന്നപ്ര said...

ഞാനും മാങ്ങയാണെന്നാണെ വിചാരിച്ചത്

Unknown said...

ഒരുമയുടെ തെളിനീര്‍..
ശെരിയാണ് വിഷക്കറികള്‍ കഴിക്കാതിരിക്കാന്‍ നമ്മള്‍ തന്നെ മനസ്സു വെക്കണം.
സ്വന്തം തൊടിയില്‍ അവനവന് വേണ്ടിയെങ്കിലും കൃഷി ചെയ്യാനുള്ള മനസ്സ്‌ നമുക്ക് ഉണ്ടായേ പറ്റൂ..,

തെചിക്കോടെന്‍..
എന്താ ചെയ്യാ,,പോസ്റ്റ്‌ ദാരിദ്ര്യം എന്നെ കൊണ്ട് ഇങ്ങനെയും ചില കടും കൈകള്‍ ചെയ്യിക്കുന്നു..
ദയവു ചെയ്തു എന്നെ സഹിക്കുക,
: )

കുസുമം..
അതെ മാങ്ങ പോലെ തന്നെയുണ്ട്.

ബിന്‍ഷേഖ് said...

ആ കുമ്പളവള്ളി കിടക്കുന്നത് ഒരു മാവിന്റെ ചുവട്ടിലായിരിക്കും.ഒറപ്പാ. :)

ഉമ്മുഫിദ said...

മാങ്ങ പോലിരിക്കുന്ന കുമ്പളങ്ങ!
അതുകൊണ്ട് മത്തങ്ങാ കറി വെചീട്ടുണ്ടാകും, അല്ലെ !

sherif parapurath said...
This comment has been removed by the author.
sherif parapurath said...

എന്താ ചെയ്യാ... ഒരോരുത്തര്‍ ഇപ്പൊ പറംബിലേക്കിറങ്ങിയാല്‍ ബ്ലോഗുമായാണു വരുന്നത്. കലികാലം എന്നല്ലാതെന്തു പറയാന്‍.

എന്നെ നോക്കി ഇങ്ങനെ വെള്ളമിറക്കല്ലേ!!അടിപൊളി ഹെഡ്ഡിങ്ങ്.

മനു കുന്നത്ത് said...

പാവം കുമ്പളം.!
അങ്ങിനെ തന്നെ വേണം..!

ഞാന്‍ ആദ്യം കണ്ടപ്പോള്‍ മാങ്ങയെന്നു തന്നെ വിചാരിച്ചു..!
വായില്‍ വെള്ളവും വന്നു.!
:)

OAB/ഒഎബി said...

ith KV vejitabiLil kaNtirunnu

Unknown said...

ബിന്‍ഷേഖ്,,അതറിയില്ല കേട്ടോ..
എന്തായാലും കുമ്പളം കാണാന്‍ വന്നതില്‍ സന്തോഷം,

ഉമ്മുഫിദ,,അതുകൊണ്ട് എന്‍റെ ഉമ്മ മോര് കറി വെച്ചു.നല്ല പുളിയുള്ള.

ഷെരീഫ്‌,,അപ്പറഞ്ഞത് വളരെ ശരിയാണ്.എനിക്ക് പറമ്പില്‍ നിന്നും കുളത്തില്‍ നിന്നും വീണു കിട്ടിയിട്ട് വേണം വല്ലതും ഒത്തുകിട്ടണമെങ്കില്‍,,
ഞാന്‍ ഭാവനാ ദാരിദ്ര്യം ബാധിച്ച ഒരു പാവം ബ്ലോഗര്‍.നിങ്ങളൊക്കെ വരുന്നത് എന്‍റെ ഭാഗ്യവും.

മനു,,ഞങ്ങളും ഇതുകണ്ട് വായില്‍ കപ്പലോട്ടിയിരുന്നു..പിന്നെയാ മനസ്സിലായെ.

ഒഎബി,,കണ്ടിരിക്കും.ഉപ്പ വാങ്ങിക്കൊണ്ടുവന്നതാണ്.ഞാനത് ഫോട്ടോയെടുത്തു
കുംബലങ്ങയുടെ വാക്കുകളിലൂടെ എഴുതീന്നു മാത്രം.
നന്ദി. : )

KTK Nadery ™ said...

ങ്ങളൊരു മാങ്ങ !!!............ബാക്കിള്ളോന്‍ ബേജാറായി പോയി ...

Unknown said...

ktk..

നന്ദി... : )