കൂട്ടുകാര്‍

Monday, March 28, 2011

നഷ്ടങ്ങളുടെ കണക്കെടുപ്പ്…നേട്ടങ്ങളുടെയും…!!

 
DSC01721

മേശവലിപ്പിനുള്ളില്‍  വിശ്രമിക്കുന്ന എന്‍റെ  അത്യാഗ്രഹങ്ങളുടെ ശേഷിപ്പുകള്‍.

അന്നൊക്കെ,,എന്നുപറഞ്ഞാല്‍ ..ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍,
എന്‍റെ മുന്നില്‍ എല്ലാം അറിയുന്ന ഒരാള്‍ ഇക്കാക്ക മാത്രമായിരുന്നു.ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇക്കാക്കാനെ അനുകരിക്കലായിരുന്നു  പ്രധാന ഹോബി എന്ന് തന്നെ പറയാം.

ഇക്കാക്ക നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടി ആയിരുന്നു.
അപ്പോള്‍ എനിക്കും അതാകാതെ പറ്റില്ലല്ലോ..
ഇക്കാക്ക വരക്കുന്നത് തന്നെ ഞാനും വരഞ്ഞു.
 ഇക്കാക്ക എഴുതുന്ന രൂപത്തില്‍ തന്നെ ഞാനും എഴുതാന്‍ ശ്രമിച്ചു.

അങ്ങനെയാണ് എനിക്ക്  ചിത്രം വരയ്ക്കണമെന്ന 
കലശലായ മോഹം ഉടലെടുക്കുന്നത്.ബുക്കായ  ബുക്കൊക്കെ ചിത്രംവരകള്‍ക്ക്    ഇരയായി...                                                                   

കൂട്ടുകാരികള്‍ എന്നെക്കാള്‍ മണ്ടികളായതിനാല്‍ അവരുടെ നോട്ടുബുക്കുകളും എന്‍റെ അക്ക്രമത്തിന്നിരയായി.
അങ്ങനെചിത്രകലക്ക്തന്നെഅഭിമാനമായി....സോറി..അപമാനമായി     ഞാനങ്ങനെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്...,
കുളിമുറിയുടെ ,കുമ്മായം  പൂശിയ ചുമര്‍ ശ്രദ്ധയില്‍ പെടുന്നത്. ചുമരില്‍  വലിയൊരു ചിത്രം വരക്കാന്‍ വല്ലാത്തൊരു മോഹം! 
രവി വര്‍മ്മയെ മനസ്സില്‍ ധ്യാനിച്ച്‌ വെണ്ണീറു കുഴിയില്‍ നിന്നും ഒരു മുട്ടന്‍ കരിക്കട്ട മാന്തിയെടുത്തു.

അടുക്കളഭാഗത്തെ  കുളിമുറിയുടെ ചുമര്‍ തലേന്നായിരുന്നു 
നീലം കൂട്ടി വെള്ള വലിച്ചത്. ..‌. 

ഉച്ചയൂണിനു ശേഷമുള്ള നിശബ്ദതയില്‍  ആട്ടിന്‍കൂടിനടുത്തുകൂടെ ഞാന്‍ മെല്ലെ കുളിമുറിക്ക് പിറകിലെത്തി.ആടുകള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ കാണില്ലഎന്നുറപ്പ്.
ഇന്തോനെഷ്യക്കാരനെപോലെ     കൂസന്‍താടിവെച്ച  കൊറ്റനാട് മാത്രം എന്നെയൊന്നു തുറിച്ചു നോക്കി.

ഒരു വെട്ടു കല്ലില്‍ കേറി നിന്നു കരിക്കട്ട കയ്യിലെടുത്തതെ ഓര്‍മയുള്ളൂ. ഒറ്റ വീര്‍പ്പില്‍ എനിക്കെത്താവുന്ന അത്രയും വലിപ്പത്തില്‍ ഒരു പെണ്ണിനെയങ്ങു വരച്ചു.
 
DSC01717

കുറച്ചു വര്ഷം മുമ്പ് നടത്തിയ ഒരു ശ്രമം..!നോക്കി വര. {ഇപ്പോള്‍ കവിളിനു കുഴപ്പമൊന്നുമില്ല കെട്ടോ.}

ദൂരേക്ക്‌ മാറിനിന്നൊന്നു വീക്ഷിച്ചു. എന്തോ ഒരു കുഴപ്പം .
ഒരു ഭാഗത്തെ കവിള്‍ വീര്‍ത്തിരിക്കുന്നു. 
മുമ്പ്‌ എനിക്ക് പല്ല് വേദന വന്നപ്പോള്‍ ആയതുപോലെ.  
പക്ഷെ  ചിത്രത്തിനും പല്ല് വേദന വരുമോ..?! ഓ..എന്തെങ്കിലും ആകട്ടെ.. വേറെ  കുഴപ്പമൊന്നും ഇല്ലല്ലോ അത് മതി.

{പിന്നീട്  ഞാന്‍ വരച്ച  പെണ്ണുങ്ങള്‍ക്കൊക്കെ  ഈ പല്ല്  വേദന   കവിളുകള്‍   തന്നെയായിരുന്നു.}

ആരും കാണാതെ ചിത്രം ഇക്കാക്കാനെ കാണിക്കണം. ഒരു വഴിയും കാണാതെ ഞാന്‍ മുറ്റത്ത്കൂടെ ‌ തലങ്ങും വിലങ്ങും നടന്നു.

"ഖോജ രാജാവായ  തമ്പുരാനേ....കുമ്മായം വലിച്ചു കജ്ജ്ട്ക്കിണീനും മുന്നേ ഏതു ബലാലാണ്  ഈ ചോരുമ്മേ   ഇക്കോലം കാട്ടീക്ക്ണ്."എബട്യാണ് ആ  പെമ്പറന്നോള്.. ,,ഓളെ  ചന്തി  ഞാനിന്ന്  തച്ച് പൊളിച്ചും..."

വല്ലിമ്മ ആടിന് പ്ലാവിലയുമായി വന്നപ്പോള്‍ ആ കൊറ്റനാട് 
കാണിച്ചു കൊടുത്തതാകും. വടിയുമായുള്ള വരവ് എന്‍റെ നേരെത്തന്നെ എന്നുറപ്പായപ്പോള്‍ വേഗം അവിടുന്ന് സ്ഥലം കാലിയാക്കി. വൈകുന്നേരം വരെ അയല്‍പക്കത്ത്‌ പറ്റിക്കൂടി .
മഗ്രിബ് നമസ്ക്കാരത്തിന് വല്ലിമ്മ തക്ബീര്‍ കെട്ടുന്ന 
നേരം നോക്കി ‌ മെല്ലെ വീട്ടില്‍ കേറിക്കൂടി.

ഈ  വരയോട് കൂടി  ഞാനൊരു ചിത്രകാരിയാണെന്ന  തോന്നല്‍  എന്നില്‍ വളര്‍ന്നു  വരാന്‍  തുടങ്ങി.. 
അയല്‍പക്കത്തുനിന്നും ഉമ്മാക്കാണെന്നു പറഞ്ഞു വാങ്ങിക്കൊണ്ട് വരുന്ന മംഗളത്തിലെ  വടിവൊത്ത പെണ്ണുങ്ങളെയൊക്കെ  നോക്കി വരച്ചു.ഒരു കവിള്‍ വീര്‍ത്ത സുന്ദരികളെക്കൊണ്ട് എന്‍റെ നോട്ട്ബുക്കുകള്‍ നിറഞ്ഞു!!

അമ്പിളി അമ്മാവനിലെ  വിക്രമാദിത്യനെയും വേതാളത്തെയും 
വരച്ചു ഞാന്‍ ഞെളിഞ്ഞു നിന്ന് സ്വയം അഭിമാനിച്ചു, 
അതും പോരാഞ്ഞ് ഇക്കാക്കാന്‍റെ ടെക്സ്റ്റ്‌ബുക്കിലെ അക്ബര്‍, ഹുമയൂണ്‍ ഷേര്‍ഷാമാരെയും  ഞാന്‍ വെറുതെ വിട്ടില്ല. 
ഭംഗിയുള്ള തലപ്പാവുകളും കൊമ്പന്‍ മീശകളുമായി 
അവരെന്‍റെ ചിത്ര ബുക്കിന്‍റെ മാറ്റ് കൂട്ടി.

എന്തിനധികം??    ഇങ്ങനെ  ചിത്രം വരയില്‍  
ഞാന്‍ എന്നെത്തന്നെ   മറന്നു.  
ക്ലാസിലിരുന്നു,  വരച്ച ചിത്രങ്ങള്‍  കുട്ടികള്‍  കാണ്‍കെ നിവര്‍ത്തിപ്പിടിച്ച് ഒന്നുമറിയാത്ത പോലെ ഇരുന്നു,,!
വിഡ്ഢികളായ എന്‍റെ കൂട്ടുകാരികള്‍ വരയില്ലാത്ത  
പേജുകളുമായി എന്‍റെ മുമ്പില്‍  ക്യൂ നിന്നു..  
ഒരു കവിള്‍  വീര്‍ത്ത  പെണ്ണുങ്ങളെ  ഒരു മടിയുമില്ലാതെ  
ഞാന്‍  വരച്ചു കൊടുത്തു..!

പക്ഷെ  പെട്ടെന്നൊരു ദിവസം  ഞാന്‍  വര  നിര്‍ത്താന്‍  നിര്‍ബന്ധിതയാവുകയാണുണ്ടായത്.

ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍  അകത്തുനിന്നും  ഒരു കൂട്ടച്ചിരിയുടെ  മേളം. അറിയാനുള്ള ആകാംഷയാല്‍,
മനമില്ലാ മനസ്സോടെ  വായിലെ പുളിങ്കുരു മുറ്റത്ത് തുപ്പിയിട്ടു  
വേഗം അകത്തേക്കോടി.., 
ഇക്കാക്കയും ഉമ്മയും പിന്നെ അമ്മായിന്റെ  മോളും ഒക്കെകൂടി ഒരു ബുക്കില്‍ നോക്കിയാണ് ചിരിക്കുന്നത്.  ഞാനുംഏന്തിവലിഞ്ഞുനോക്കി..ദേഷ്യമോ,സങ്കടമോ,,ഉഴലിച്ചയോ എന്താണ് എനിക്കപ്പോള്‍ തോന്നിയ വികാരമെന്നു അറിയില്ല.  
കവിള്‍  വീര്‍ത്ത പെണ്‍കുട്ടികളെ നോക്കി  അപ്പോഴും 
അവരൊക്കെ ചിരിക്കുകയാണ്.ഇക്കാക്ക  അത് കാണിച്ചു കൊടുക്കുന്നവനായി  ഞെളിഞ്ഞുനിന്നു കൂടെ ചിരിക്കുന്നുണ്ട്.

ഈ സംഭവത്തോടെ  ഞാനാ  പരിപാടി നിര്‍ത്തി.
ചിത്രം വരയ്ക്കുന്ന ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനു  പകരം അവരൊക്കെ ചെയ്തത് അത് മുളയിലെ നുള്ളിക്കളയുകല്ലേ...

എന്‍റെ ഉള്ളില്‍  അമര്‍ഷം നുരഞ്ഞു പൊങ്ങി....
പതയടങ്ങി  താഴ്ന്നു പോയി..  

പിന്നീട് എല്ലാറ്റിലും ആരും കാണാതെയുള്ള ശ്രമങ്ങള്‍ മാത്രം.  
എട്ടാം ക്ലാസ്സ്‌ എത്തും വരെ ആഗ്രഹങ്ങള്‍ ഓരോന്നും കുഴിച്ചു മൂടിക്കൊണ്ട്, കഴിവുകളൊന്നും ആരും കാണാതെ, ആരാലും അന്ഗീകരിക്കപ്പെടാതെ, മുന്നോട്ടുപോയി. 
കുട്ടികള്‍ക്കിടയില്‍ ചെറിയൊരു ഹീറോ പരിവേഷം ഉണ്ടായിരുന്നെങ്കിലും..സ്വധവേ അന്തര്‍മുഖിയായ ഞാന്‍ 
അധ്യാപകരുടെ  മുന്നിലൊന്നും ശ്രദ്ധിക്കപ്പെട്ടതേയില്ല...!!

ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളുടെ പോക്കെങ്കിലും  
ഞാനും നേടിയെടുത്തു  ഒരു ചാമ്പ്യന്‍ ഷിപ്പ്..! 

അക്കഥ ഞാന്‍ പറയണോ..? 




 

52 comments:

Unknown said...

കുറച്ചു വര്‍ഷം മുമ്പ് ഞാന്‍ ഒരു ചിത്രം
നോക്കി വരച്ചു.
വരക്കാനറിയുന്നവര്‍ക്കറിയാം അതിന്‍റെ
ന്യൂനതകള്‍ എത്രയെന്ന്.
കാരണം ഞാന്‍ ചിത്രം വര പഠിച്ചിട്ടില്ല.
അതിനു വേണ്ടി ആഗ്രഹിച്ചിട്ടെയുള്ളൂ.
കുട്ടികള്‍ കുറേശെ വരക്കും.നെച്ചൂസിന്‍റെ വര നിങ്ങളൊക്കെ കണ്ടതാണല്ലോ..
എല്ലാവരെയും എല്ലാറ്റിലും പ്രോല്‍സാഹിപ്പിക്കുന്നു.
എന്നാല്‍ കഴിയും വിധം.ഒരു പക്ഷെ എനിക്ക് കഴിയാതെ പോയത് അവരിലൂടെ കണ്ടെത്താനുള്ള ഒരു പഴയ മനസ്സിന്‍റെ വെമ്പല്‍ ആകാം..

Unknown said...

ചാമ്പ്യന്‍ഷിപ്പ് കഥ കേള്‍ക്കാനായി കാത്തിരിക്കുന്നു.
കവിള്‍ വീര്ത്തത് കൈയ്യിലിരിപ്പ്‌ കൊണ്ടാനന്നു പറഞ്ഞാല്‍ മതി.

Jazmikkutty said...

വരട്ടെ വരട്ടെ..കഴിവുകള്‍ ഒന്നൊന്നായി പൊടി തട്ടി വരട്ടെ...ചാമ്പ്യന്‍ ഷിപ്പോ ചിത്രം വരയിലോ അതെന്താണ്...വേഗം പറഞ്ഞാട്ടെ...വര വളരെ നന്നായിട്ടുണ്ട്....അപ്പൊ ഒരു അകംബാടം തന്നെ അല്ലേ പ്രവാസിനീ...?

ajith said...

അയ്യടാ, പിടികിട്ടി, പ്രവാസിനിയ്ക്ക് സ്കൂള്‍ പഠനകാലത്ത് സോഡാക്കുപ്പിക്കഴുത്ത് പോലെ ഒട്ടിയ കവിള്‍ ആയിരുന്നു. അതിന്റെ മോഹം തീര്‍ക്കാന്‍ അല്ലേ വരച്ചതെല്ലാം കവിള്‍ തുടുത്ത പെങ്കുട്ട്യോള് ആയത്?

(ഇനി താമസിക്കേണ്ടാ, ആ ചാമ്പ്യന്‍ഷിപ് വീരഗാഥയും പോരട്ടെ, കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി)

ഐക്കരപ്പടിയന്‍ said...

അപ്പോള്‍ കഴിവുകള്‍ ഓരോന്നോരോന്നു പുറത്തു വരട്ടെ...
ഇന്തോനേഷ്യക്കാരുടെ താടിയുടെ ഉപമ കലക്കി....ജിദ്ദയില്‍ നിന്നത് ഗുണം കാണുന്നുണ്ട്..

ishaqh ഇസ്‌ഹാക് said...

നല്ലവരയാണല്ലൊ..(മാശാ‌അള്ളാ)
വരച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഏറെ നന്നാകുമായിരുന്നു.. പിന്നെന്തേ...!!?
സൌകര്യങ്ങളും വലിപ്പിലുണ്ടായിട്ട്...!!
ചാമ്പ്യന്‍ഷിപ്പില്‍ ഇനിയെന്ത് പ്രതിഭാവിലാസമാണാവോ പ്രവാസിനി പറയുന്നത്..!!? പറയീം എന്നലല്ലെ അറിയൂ..

ശ്രീനാഥന്‍ said...

ഇനിയും വരച്ചോളൂ, ചുമർച്ചിത്രരചന തന്നെയായിക്കോട്ടേ! പറഞ്ഞോളൂ കഥ, കേൾക്കാൻ തെയ്യാർ!

Mohamedkutty മുഹമ്മദുകുട്ടി said...

ചിത്രകാരിയുടെ വര കൊള്ളാം. ക്രിക്കറ്റു വായിക്കാന്‍ വന്നപ്പോഴേക്കും പുതിയ പോസ്റ്റ് ദാ കിടക്കുന്നു.പെണ്ണുങ്ങളുടെ ചിത്രം ആണുങ്ങള്‍ വരച്ചാലേ കൂടുതല്‍ നന്നാവൂ,ഇല്ലെങ്കില്‍ കവിള്‍ വീര്‍ത്തിരിക്കും .[അസൂയ തന്നെ കാരണം!].ഞാനും ഒരു പഴയ ചിത്രകാരനാ. സ്കൂളില്‍ ഞാന്‍ വരക്കുന്ന ചിത്രങ്ങള്‍ ഡ്രായിങ്ങ മാഷ് മറ്റു കുട്ടികള്‍ക്കൊക്കെ കാണിച്ചു കൊടുക്കറുണ്ടായിരുന്നു.നല്ല പ്രോത്സാഹനവും കിട്ടിയിരുന്നു.അന്നൊക്കെ ഒരു കളര്‍ ബോക്സ് വാങ്ങാന്‍ കൊതിച്ചിരുന്നു. കശുവണ്ടിയൊക്കെ പെറുക്കി വിറ്റാ കാര്യം സാധിച്ചിരുന്നത്.ഉപ്പയൊക്കെ ചിത്രം വര കാണുമ്പോള്‍ “വേറെയൊന്നും പഠിക്കാനില്ലെടാ?” എന്നു ചോദിക്കുമായിരുന്നു.കോളേജില്‍ ഒരിക്കല്‍ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ട്. അതു 1969-70 ല്‍ ആണെന്നാണോര്‍മ്മ. കോളേജ് മാഗസിനില്‍ വന്നിരുന്നു അതും നഷ്ടപ്പെട്ടു. ഇനി ആരുടെയെങ്കിലും പക്കല്‍ പഴയ കോപിയുണ്ടോ ആവോ?

mayflowers said...

എന്റെ പ്രവാസിനീ,വീക്ക്‌ലി നോക്കി വരക്കല്‍ പണ്ട് എന്റെയുമൊരു വീക്ക്‌നെസ്സ് ആയിരുന്നു!!
ഇപ്പോഴല്ലേ മനസ്സിലാകുന്നത്‌ അതൊരു സര്‍വസാധാരണസംഭവമാണെന്ന്...

കുഞ്ഞായി | kunjai said...

വരക്കാനുള്ള മോഹവും ,അതുണ്ണ്ടാക്കിയ പുകിലുകളും,പിന്നീ‍ടാമോഹം തന്നെ ഉപേക്ഷിച്ചതും രസകരമായിട്ടുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ കഥകൂടി പോരട്ടെ..

അനീസ said...

വിമര്‍ശനങ്ങളൊക്കെ positive ആയി എടുക്കാമായിരുന്നു, പോസ്റ്റ്‌ കോമഡി ആയി എഴുതിയെങ്കിലും ആ നഷ്ട്ടപെട്ടത്തിന്റെ വെമ്പല്‍ പ്രകടമാണ്, വര കള്‍ ബ്ലോഗില്‍ ഇടാട്ടോ

faisu madeena said...

നന്നായിട്ടുണ്ട് ഉമ്മു ഇര്‍ഫാന്‍ ...അപ്പൊ നെചൂനു ഉമ്മാന്റെ കഴിവാണ് കിട്ടിയത് അല്ലെ ?...ഇങ്ങളൊരു സംഭവന്നെ{ആക്കിയതല്ല.കളിയാക്കിയതാ..!} ...

ഇനി വരകളും വരട്ടെ ...ഇതെല്ലാം കാണാനും കമെന്റാനും ഈ ഫൈസുവിന്റെ ജീവിതം ഇനിയും ബാക്കി.........!

ഹിഹിഹിഹി ..

മൻസൂർ അബ്ദു ചെറുവാടി said...

എഴുത്തിലെ കാര്യങ്ങളെക്കാള്‍ എഴുതുമ്പോള്‍ വന്നു ചേരുന്ന ചില പ്രയോഗങ്ങളില്ലേ..
വായന രസകരമാക്കുന്ന ചില സംഗതികള്‍ .
ഈ വരിയില്ലേ.. .." മനമില്ലാ മനസ്സോടെ വായിലെ പുളിങ്കുരു മുറ്റത്ത് തുപ്പിയിട്ടു വേഗം അകത്തേക്കോടി",
എനിക്കൊത്തിരി ഇഷ്ടായി ഈ വരി. ഇതുപോലെ കുറേ പ്രയോഗങ്ങള്‍ ഉണ്ട് ഇതില്‍.
നല്ലൊരു പോസ്റ്റ്‌.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇലക്ഷന്‍ സമയത്ത് തന്നെ ഈ കഴിവ് പുറത്ത് വിട്ടത് നന്നായി... ചുമരെഴുത്തിന് ആളെ കിട്ടാനില്ലാനുള്ള പരാതിയായിരുന്നു... ഹി..ഹി...
നന്നായിട്ടുണ്ട്... ആശംസകള്‍...

രമേശ്‌ അരൂര്‍ said...

കൊട് കൈ .ശഹാന നാലകത്ത് എന്ന ഒന്നാം തരം ചിത്രകാരിക്ക് ..നല്ല അസ്സലായി വരച്ചിട്ടുണ്ടല്ലോ..പരിശീലിച്ചിരുന്നെങ്കില്‍ ഇനിയും ഇനിയും നന്നാകുമായിരുന്നു ..താല്പര്യമുള്ള കലകള്‍ പഠിക്കണം ..നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണിത് ..നാം ആഗ്രഹിക്കുന്ന ,താല്പര്യമുള്ള ലെവലിലേക്ക് നമുക്ക് എത്താന്‍ പറ്റുന്നില്ല..താല്പര്യമില്ലാത്ത കാര്യങ്ങള്‍ പഠിച്ചു ജയിച്ചു വരുന്നവര്‍ ആ മേഖലയില്‍ ശോഭിക്കാറും ഇല്ല .എന്‍ജിനിയര്മാരായ എം ജയ ചന്ദ്രനും, ശങ്കര്‍ മഹാദേവനും ഒക്കെ സംഗീതവുമായി നടക്കുന്നത് കണ്ടില്ലേ ,വക്കീല്‍ ആയ മമ്മൂട്ടി യും കോളേജു അധ്യാപകനായ ജഗദീഷും സിനിമയില്‍ അഭിനയിക്കുന്നു. വ്യത്യസ്ത മേഖലകളില്‍ ഉയരങ്ങള്‍ കീഴടക്കിയ ഒട്ടേറെ പേര്‍ ഇങ്ങനെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചു ഇഷ്ടമുള്ള തൊഴില്‍ കണ്ടെത്തി ജീവിക്കുന്നു..അതില്‍ അധികം പേര്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പഠിച്ചു ആ രംഗത്ത് ജോലി നേടി ഒട്ടും സംതൃപ്തര്‍ ആകാതെ കഴിയുന്നു ..പ്രവാസിനിക്ക് ഇനി വിനോദങ്ങളുടെ പട്ടികയില്‍ ചിത്ര രചനയും ഉള്‍പ്പെടുത്താം ..കുറച്ചു കൂടി ഇത് വിപുലമാക്കാം ..വേണമെങ്കില്‍ മറ്റു വീട്ടമ്മമാരെ പോലെ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം ,വില്‍ക്കാം ,,അന്തസ്സുള്ള വരുമാന മാര്‍ഗവും ആണത് ..ആശംസകള്‍ .

Arjun Bhaskaran said...

നല്ല ചിത്രങ്ങള്‍.. ഇങ്ങനത്തെ സംഭാവങ്ങലോക്ക്കെ ഇങ്ങു പോരട്ടെ..

Unknown said...

@@ റ്റോംസ്,ഒരു മിനിറ്റിന്റെ വെത്യാസത്തില്‍ എങ്ങനെയെത്തി.
ഓടി വന്നുള്ള ഈ കമെന്റിനു ഒരുപാട് നന്ദി.
അത് ശരി..അതിനു എന്‍റെ കവിളല്ലല്ലോ വീര്‍ത്തത്..

@@ ജാസ്മിക്കുട്ടീ,ചാമ്പ്യന്‍ഷിപ്പ് എന്നാല്‍ ഇപ്പോള്‍ കലാതിലകമോ പ്രതിഭയോ ഒക്കെയാണ്..
വേഗം പറയണോ..അതോ പറയാതിരിക്കണോ..എന്നാലോചിക്കട്ടെ കെട്ടോ..
എന്തോ..ഒരിത്...??!!

@@ അജിത്‌ ഭായ്‌,ഇതെപ്പോ നന്നായത്.എനിക്കിത് തന്നെ കിട്ടണം.കവിള്‍ തുടുത്തവരല്ല,ഒരു കവിള്‍ മാത്രം തടിച്ചവര്‍..

@@ സലിം ഭായ്‌,,കഴിവുകള്‍ എന്ന് പറയാനൊന്നുമില്ല.ഇതൊക്കെ തന്നെ.എഴുതാന്‍ ഒന്നുമില്ലാത്തതിനാല്‍ എന്നെ തന്നെ എഴുതി കൊല്ലാകൊല ചെയ്യുന്നൂന്ന് മാത്രം.
അതെ ഇന്തോനേഷ്യക്കാരെ കാണുമ്പോഴോക്കെ എനിക്കങ്ങനെ തോന്നാരുണ്ടായിരുന്നു.

@@ ഇസ്ഹാക്ക് ഭായ്‌,അതിനു വരചില്ലല്ലോ..,ആരും കണ്ടില്ല,പ്രോത്സാഹിപ്പിച്ചില്ല.അതാണ്‌ കാര്യം.
വലിപ്പിലെ സൌകര്യങ്ങളൊക്കെ ഗള്‍ഫില്‍ ചെന്നപ്പോ ഉണ്ടായതാ..അതൊക്കെ എന്‍റെതായി തന്നെ സൂക്ഷിക്കുന്നുന്നു മാത്രം.
പ്രതിഭാവിലാസം ന്നൊക്കെ പറഞ്ഞു വലുതായൊന്നും ധരിച്ചു വെക്കല്ലേ..

@@ ശ്രീനാഥന്‍,( ഭായ്‌ എന്ന് കൂട്ടിവിളിക്കണോ..,ഇതിപ്പോ ഏതാ..ഭായ്‌,ആരാ..സാര്‍ എന്നൊന്നും ഒരന്തം കിട്ടുന്നില്ല.)
ഇനിയെന്ത്‌ വര മാഷേ..മക്കള്‍ വരക്കട്ടെ..

@@ മുഹമ്മദ്‌കുട്ടിക്ക,ആ ചിത്രങ്ങളൊക്കെ ഇങ്ങു പോരട്ടെ..കൂട്ടത്തില്‍ കുറച്ചു പെണ്ണുങ്ങളുടെ ചിത്രവും വരക്കണേ..
ആ പഴയ കഥകള്‍ എഴുതൂ..എനിക്കൊരു തുണയാകട്ടെ.

@@ മേയ്ഫ്ലവര്‍,വീക്കിലിചിത്രം മാത്രമല്ല.സിനിമാ പോസ്റ്ററുകളും നോക്കി വരയ്ക്കുമായിരുന്നു.മഞ്ഞില്‍
ഓര്‍ത്താല്‍ ഇപ്പോള്‍ ഒക്കെ ഒരു തമാശ.

@@ കുഞ്ഞായി,ഈ നല്ല ഉരിയാട്ടങ്ങള്‍ക്ക് നന്ദി.ബാക്കി കഥ അത് വരുമായിരിക്കും.

@@ അനീസ,ഇതെപ്പോ..പരീക്ഷയൊക്കെ കഴിഞ്ഞോ..
അനീസ പറഞ്ഞത്‌ ശരി തന്നെ.ഈ നഷ്ട്ടപ്പെടലിന്റെ വെമ്പല്‍ ജീവിതത്തിലുടനീളം എന്നെ പിന്തുടര്‍ന്നിട്ടുണ്ട്.

@@ ഫൈസു,കളിയാക്കിയാലും സന്തോഷം തന്നെ.
വരകളൊക്കെ സമയം കിട്ടിയാല്‍ വരും.
അത്ര തന്നെ.വന്നതിനും "നല്ല വാക്കുകള്‍" പറഞ്ഞതിനും ഒരുപാട് നന്ദി.
ഇര്‍ഫാന്‍ ഒരു ബഡായിയുമായി കാത്തിരിക്കുന്നുണ്ട്,

@@ ചെറുവാടി,നിഷ്കളങ്കമായ ഈ വാക്കുകള്‍ വായിച്ചു സന്തോഷമുണ്ട്.
അന്നങ്ങനെയായിരുന്നു..ഏതു സമയത്തും വായില്‍ പുളിങ്കുരുവോ..നെല്ലിക്കയോ എന്തെങ്കിലുമൊക്കെ കാണും.

@@ ഷബീര്‍,അപ്പോള്‍ എന്നെ വെറുമൊരു പോസ്റ്ററെഴുത്തുകാരിയാക്കി തള്ളാനാ ഭാവം ല്ലേ..,ങ്ഹൂം..

@@ രമേശ്‌ സാര്‍,എന്‍റെ പേര് തെറ്റിക്കല്ലേ..മാഷേ.
അഭിനന്ദനങ്ങള്‍ക്ക് നന്ദി.പരിശീലിചിരുന്നെങ്കില്‍ നന്നാകുമായിരുന്നു.ആഗ്രഹവുമുണ്ടായിരുന്നു,,
എന്ത് ചെയ്യാം ഒമ്പതാം ക്ലാസ്സില്‍നിന്നു പിടിച്ചു കെട്ടിച്ചു കളഞ്ഞില്ലേ..മാഷ്‌ അക്കഥയൊന്നും അറിഞ്ഞിട്ടില്ലേ..?ഇല്ലെങ്കില്‍ ഇവിടെയുണ്ട്.
{ http://enikkumblogo.blogspot.com/2010/09/blog-post_17.html }
എന്‍റെ മനോഭാവത്തിനൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല.എനിക്കതിനൊന്നും സമയം കിട്ടിയില്ലാന്നു മാത്രം..ഗള്‍ഫിലെത്തിയശേഷം വായന വീണ്ടും തുടരാന്‍ അവസരം കിട്ടി.
പ്രദര്‍ശിപ്പിക്കാന്‍ തക്ക വരയോന്നും കയ്യിലില്ല മാഷേ..ഏതായാലും ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞതിന്‌ വീണ്ടും നന്ദി.

@@ മാഡ്,നമുക്ക്‌ നോക്കാം..വന്നതിനു നന്ദിയുണ്ട്.

കാന്താരി said...

njanum enganoyokke aayirunnu,ezhuthiya oru katha kanich valiya hero ayadaa...pakshe aduthirikunna mattoru kuttiyude katha vaayichappol ente gas poyi,pinne njan ezhuthiyath njane vaayichuloo...ippol aa shiksha ningalkum...anubavi

lakshmi said...

അപ്പൊ നെചൂനു ഉമ്മാന്റെ കഴിവാണ് കിട്ടിയത് അല്ലെ ?.വരട്ടെ വരട്ടെ..കഴിവുകള്‍ ഒന്നൊന്നായി പൊടി തട്ടി വരട്ടെ...

അംജിത് said...

താത്താ, ആ മാഡ് എന്ന് പേര് വച്ച അര്‍ജുന്‍ ഞങ്ങളുടെ ആസ്ഥാന ചിത്രകാരന്‍ ആയിരുന്നു. ഭൂലോക മടിയന്‍ ആണെങ്കിലും നന്നായി വരയ്ക്കും..താത്ത ദക്ഷിണ വെച്ച് ശിഷ്യപ്പെട്ടോളൂ..
(ഈ നഷ്ടബോധങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് താത്താ, ഒന്‍പതില്‍ പഠിക്കുമ്പോള്‍ സ്കൂളിലെ മ്യുരല്‍ പെയിന്റിംഗ് വോര്‍ക്ഷോപ്പില്‍ പങ്കെടുത്തതിനു അച്ഛന്റെ വഴക്കാണ് സമാനമായി കിട്ടിയത്. പഠിക്കാനുള്ള സമയം പടം വരച്ചു കളഞ്ഞതിന്. അതിന്റെ വാശിക്ക് പിന്നെ ഞാന്‍ വരചിട്ടെ ഇല്ല.. വലിയ ചിത്രകാരന്‍ ഒന്നുമാല്ലായിരുന്നെങ്കിലും ഞാന്‍ അത്ര മോശവും അല്ലായിരുന്നു

ആളവന്‍താന്‍ said...

പോരട്ടെ.... അടുത്തത്‌.

പട്ടേപ്പാടം റാംജി said...

ഞാനും ചെറുതായി ഒക്കെ കുത്തിവരക്കുന്നതിനാല്‍ ചിത്രം വരക്കുന്നവരെ താല്പര്യമാണ്. ചുമരിലെ പഴയ ചിത്രങ്ങള്‍ ആന്നത്തെ പ്രായം വെച്ച് നോക്കിയാല്‍ വളരെ നന്നായിരിക്കുന്നു. തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് ഒരു ഉഗ്രന്‍ ചിത്രകാരി ആകുമായിരുന്നു. ഇനിയും വരക്കാവുന്നതെ ഉള്ളു.
അടുത്ത വിവരം എന്താണെന്ന് കേള്‍ക്കട്ടെ.

ഷമീര്‍ തളിക്കുളം said...

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു ആദ്യമായി ഒരു ചിതം വരച്ചതു. പൂമ്പാറ്റയില്‍ നിന്നും, (അര്‍ജ്ജുനന്‍ കിളിയെ അമ്പെയ്യുന്ന ഒരു ചിത്രം) അതുകണ്ടു ഉപ്പയും ഉമ്മയുമൊക്കെ ഏറെ അഭിനന്ദിച്ചു, പക്ഷെ, എന്നെ ആ വഴിക്കു തിരിചുവിടാന്‍ എന്തൊ അവര്‍ ആഗ്രഹിച്ചില്ല.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പടച്ചോനേ....
ഇമ്മാതിരി ഐറ്റംസും കയ്യിലുണ്ടോ...?
ഇനി ഏത് മേഖലയിലാണവോ കൈ വെക്കാത്തത്...?
താത്താ..എന്തായാലും സംഗതി കലക്കീട്ട്‌ണ്ട് ട്ടാ...
പോരട്ടെ ഇനിയും ഇതുപോലുള്ള കലാസൃഷ്ടികള്‍

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും ഒരുപാട് വരച്ചിരുന്നു.
ഉപജില്ലാ കലോത്സവത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട്.
പിന്നെ പിന്നെ അതിനൊന്നും നേരമില്ലാതായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒരു കാര്യം കൂടി...
ആ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്ത കഥ വേഗം പോന്നോട്ടെ ട്ട........

Unknown said...

കാന്താരീ..,അന്നത്തെ രസങ്ങളൊക്കെ എഴുതൂ..ഞങ്ങളും അറിയട്ടെ..

ലക്ഷ്മി..,: )

അമ്ജിദ്‌..,ഇപ്പോള്‍ ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നുണ്ടോ..,
അപ്പൊ മാഡിനു വരപ്പിരാന്തും ഉണ്ടായിരുന്നു ല്ലേ..
ഇപ്പോള്‍ തന്നെ അര്‍ജുനിനു ശിഷ്യപ്പെട്ടിരിക്കുന്നു.
കുര്വോ..അനുഗ്രഹിച്ചാലും.

അളവന്‍ സാറേ..,നോക്കാം ..

റാംജി ഭായ്‌..,കുതിവരയോക്കെത്തന്നെ ഇതും.
അന്നത്തെയല്ല ചിത്രം.കുറച്ചു വര്ഷം മുംപാനെന്നേള്ളു.
നോക്കി വരയെ അറിയൂ..

ഷമീര്‍..,ആ വരകള്‍ തുടര്‍ന്നോളൂ..
പോസ്ട്ടിലിടാമല്ലോ..

റിയാസ്‌..,ഞാനാകെ ബ്ലിങ്കിപ്പോയിരിക്കുന്നു ഈ കമെന്റുകള്‍ഒക്കെ വായിച്ച് ഭാവനയില്‍നിന്നും ചാലിച്ചെടുത്ത ചിത്രങ്ങളൊന്നും അല്ല കേട്ടോ ഇത്.വെറും നോക്കി വര.അതിനേ കഴിയൂ..
അങ്ങിനെയൊക്കെ കുട്ടികള്‍ എല്ലാരും വരക്കും.
ഉയര്‍ന്ന വരകള്‍ ആര്‍ക്കുമില്ല.
ഒരു പോസ്റ്റില്‍ പറ്റിയാല്‍ അവരുടെ നോക്കി വരയും
ഇടാം.എന്നിട്ട് അവരെകൂടി പുകഴ്ത്തി കൊല്ലണം എല്ലാരും കൂടി,,
ഇതിപ്പോ ഒക്കെ കൂടി കേട്ടിട്ട് ഞാനും ഒരു ആരിഫ ജുമാന ഒക്കെ ആയ മട്ടാണല്ലോ..
ഹല്ല പിന്നെ..

Pushpamgadan Kechery said...

ഹായ് !
അസ്സല് വര തന്നെ .
അപ്പോള്‍ ബാക്കി .........
എന്റെ പ്രത്യേകം അനുമോദനങ്ങള്‍ .....

ഒരില വെറുതെ said...

ഒരു കാര്യം ഉറപ്പ്, വാക്കു കൊണ്ട് വരക്കാനറിയാം.
നല്ല നിറമുള്ള പോസ്റ്റ്

കുസുമം ആര്‍ പുന്നപ്ര said...

തീര്‍ച്ചയായും ആ കഴിവു വളര്‍ത്തിയെടുക്കണം. നമ്മളിലൊളിഞ്ഞു കിടക്കുന്ന പല കഴിവുകളും ഉണ്ട്. അത് തേച്ചു മിനുക്കി പുറത്തു കൊണ്ടുവരുക. കാണാന്‍ ഇങ്ങനെ അറിയപ്പെടാത്ത കാണാമറയത്തുള്ള കുറെ കൂട്ടുകാര്‍ ഉണ്ടല്ലോ. അവര്‍ കാണും.

Unknown said...

:)

മുംസു... said...

പ്രവസിനിയുടെ എല്ലാ പോസ്റ്റ്‌ ഉം വായിച്ചിട്ടുണ്ട്. ശെരിക്കുള്ള പേര് ഇപ്പോഴല്ലേ പിടികിട്ടിയത്. സഹീല അല്ലെ? നല്ല പേര്. ആശംസകള്‍...

A said...

അപ്പൊ വരയും, പോരട്ടെ എല്ലാം. നന്നായിട്ടുണ്ട്.

Lipi Ranju said...

നല്ല പോസ്റ്റ്‌...
അംഗീകരിച്ച പാവം കൂട്ടുകാരികളെ വിഡ്ഢികളാക്കി അല്ലെ ...
ഈശ്വരാ.. ഇനിപ്പോ പുതിയ ഒരു തല കാണുമ്പോ വിചാരിക്കോ,
"ഇതാ വേറൊരു ഒരു വിഡ്ഢി കൂടി..." എന്ന് !!
മോന് അമ്മയുടെ എല്ലാ കഴിവും കിട്ടിയിട്ടുണ്ടല്ലോ...
പ്രോത്സാഹിപ്പിക്കാന്‍ മനസുള്ള അമ്മയും... ഇനിയെന്തുവേണം ...

Unknown said...

പുഷ്പം,,ഒരില,,കുസുമം,,മൈ ഡ്രീംസ്,,മുംസു,,സലാംഭായ്‌,,രഞ്ചു..
വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം.
നല്ല അഭിപ്രായങ്ങള്‍ക്കും നന്ദി.
രഞ്ചുവും മുംസുവും ആദ്യായിട്ടാ ഇവിടെ അല്ലെ..
ഇനിയും വരണേ..

HAINA said...

good post itha i like it
itha can u give your mail id.

ബെഞ്ചാലി said...

സംഗതി കലക്കീട്ട്‌ണ്ട് ട്ടാ...
വരട്ടെ ഇനിയും

Meera's World said...

Beautiful !!:)

വീകെ said...

വാസനയുണ്ടെങ്കിൽ എക്സ് പ്രവാസിനി,മദ്ധ്യവയസ്ക ഇത്യാതി സ്വയം വിശേഷണങ്ങളോന്നും കാര്യമാക്കണ്ട. ഇനിയും സമയം ബാക്കിയുണ്ട്. ഒരു നല്ല ചിത്രകാരിയാകാൻ ഇപ്പൊഴേ പരിശ്രമിക്കൂ... ആശംസകൾ നേരാൻ ഞങ്ങൾ ഇവിടെ ഉണ്ടല്ലൊ...!!
ആശംസകൾ...

Hashiq said...

ചാമ്പ്യന്‍ഷിപ്പ് നേടിയ കഥക്കായി കാത്തിരിക്കുന്നു....
ഒരു വരക്കാന്‍ അറിയാത്തവന്‍........

siya said...

പ്രവാസിനി ..കുളം പറഞ്ഞ കഥയില്‍ നിന്നും ,പുസ്തം അടക്കി വച്ചിരിക്കുന്ന വീട്ടില്‍ ,ഒരു ചിത്ര ക്കാരി കൂടി ..ആശംസകള്‍ .

.ഈ കഥ വായിച്ചപ്പോള്‍ എനിക്കും മനസ് വേദനിച്ചു ..എന്തോ അതുപോലെ ഒരു അനുഭവം എന്നിലും ഉള്ളത് കൊണ്ടാവാം ..ഞാനും ഇതുപോലെ എന്തോ കുത്തിക്കുറിച്ച് വച്ചിരുന്നത് എന്റെ ചേട്ടന്‍ ആണ് ആദ്യം എടുത്തു വായിച്ചത് പിന്നെ ,എല്ലാ ബന്ധുക്കളും കൂടി ,കളിയാക്കിയത് ഇന്നും ഓര്‍ക്കുന്നു ..അതും ഒരു വേനല്‍ അവധിക്കാലം ,ആ രണ്ടു മാസം ,ഞാന്‍ ഒരു പേപ്പര്‍ /ബുക്ക്‌ കൈയില്‍ എടുത്താല്‍ എല്ലാരും പറയും .എന്താ എഴുതുകയാണോ ?ആ സമയം ആ ചോദ്യത്തിന്റെ വേദന ആര്‍ക്കും മനസിലായി കാണില്ല ...അന്ന് മുതല്‍ വിചാരിച്ചതാ ,,ഒരു ബ്ലോഗര്‍ ആയി ജീവിതം തീര്‍ക്കണം എന്ന് ..ഹഹ

Unknown said...

ഹയ്ന,,, നാട്ടിലെത്തിയോ..മെയില്‍ അയച്ചിരുന്നു,ട്ടോ..

ബെന്ജാലി,,മീര,,നന്ദി.

വികെ,,താങ്കള്‍ ഇവിടെ വന്നതില്‍ വളരെ സന്തോഷമുണ്ട്.ഞാന്‍ അവിടെ വന്നു വായന തുടങ്ങിയിട്ടുണ്ട് കേട്ടോ..
പകുതിപോലും ആയിട്ടില്ല ഇപ്പോഴും.

ഹാഷിക്‌ ,,വന്നതില്‍ ഒരുപാട് സന്തോഷം.

സിയാ,,സമാന മനസ്കര്‍ ഇനിയുമുണ്ടാകും.അനുഭവങ്ങള്‍ പലപ്പോഴും എല്ലാവര്ക്കും സാമ്യങ്ങള്‍ നിറഞ്ഞതാവും.
എന്തായാലും ഈ പങ്കു വെക്കലില്‍ സന്തോഷം തോന്നുന്നു.

keraladasanunni said...

ചാമ്പ്യന്‍ഷിപ്പ് കിട്ടിയ കഥ കേള്‍ക്കണം. ചിത്രങ്ങള്‍ തെറ്റില്ല. ഓരോ പോസ്റ്റിലും ഒന്നോ രണ്ടോ ചിത്രങ്ങള്‍ ആയിക്കോട്ടെ.

Yasmin NK said...

അയ്യോ..ഞാനിത് കണ്ടില്ലല്ലോ നേരത്തെ,സൈബര്‍ജാലകം വഴിയാണു അധികവും ബ്ലോഗ് വായിക്കുന്നത്. അവിടെ ഉണ്ടായിരുന്നൊ ഇത്. എന്തായാലും ഇപ്പളേലും കണ്ടല്ലൊ അല്‍ഹംദു ലില്ലാഹ്.
നന്നായിട്ടുണ്ട്ട്ടൊ. എനിക്കിങ്ങനത്തെ കഴിവുകളൊന്നുമില്ല. വരകളൊക്കെ റെക്കോര്‍ഡ് ബുക്കില്‍ മാത്രം.
പോസ്റ്റുടുമ്പോ എനിക്കൊരു മെയില്‍ ഇടാമോ?
yasminjabbarnk@gmail.com

HAINA said...

i didnt got your mail.
this is my number 977458926004

OAB/ഒഎബി said...

ഇങ്ങനെ ഒരു വേണ്ടാതീനം? കൈയ്യിലുണ്ടായ്ന്യോ. ശിഷ്യപ്പെടെണ്ടി വരോ ?
വരണം, വരുത്തണം! അതാവട്ടെ ഇനിയങ്ങോട്ട്.
വരച്ചു വരച്ചു വലിയ വരക്കാരി ആയി അറിയപ്പെടട്ടെ..
എല്ലാ വിധ ആശംസകളും

Akbar said...

വളരെ നല്ല പോസ്റ്റ് എന്നു ഞാന്‍ പറയുന്നു. മറവിയുടെ മച്ചിന്‍ പുറത്തു നിന്നും മാറാല തട്ടിഎടുത്ത ഈ ഓര്‍മ്മയിലെ മുത്തുകള്‍ പൊയ്പ്പോയ വസന്തകാലത്തിലെ മഞ്ഞിന്‍ പ്രഭാതത്തിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടു പോയി. തിരിച്ചു വരവില്ലാത്ത കാലത്തിലെ നഷ്ട ബാല്യം എന്നും മനസ്സിന്റെ മഞ്ചാടി ചെപ്പില്‍ ഒളിപ്പിച്ച ഓര്‍മ്മയുടെ സുഗന്ധമാണ്.

ഇന്നു എന്‍റെ മകള്‍ ഒരു പെന്‍സിലോ മാര്‍ക്കാറോ കയ്യില്‍ കിട്ടിയാല്‍ ചുമരില്‍ അവ്യക്ത ചിത്രങ്ങള്‍ വരക്കുമ്പോള്‍ പെട്ടെന്ന് തടയുമെങ്കിലും അവളുടെ പ്രതിഷേധം കരച്ചിലാകുമ്പോള്‍ ഞാന്‍ എന്‍റെ തറവാട് വീട്ടിലെ ചുമരില്‍ ഏന്തി വലിഞ്ഞു വരച്ച ചിത്രങ്ങള്‍ ഓര്‍ത്ത്‌ പോകാറുണ്ട്. നല്ല എഴുത്ത് കേട്ടോ. അഭിനന്ദനങ്ങള്‍.

Manoraj said...

പറഞ്ഞൊളു പറഞ്ഞോളൂ. കഥകള്‍ എല്ലാം പോരട്ടെ..

Vayady said...

ഇപ്പോഴത്തെ മാതാപിതാക്കള്‍ പലരും മക്കള്‍ എന്തെങ്കിലും ഒന്ന് കോറി വരച്ചെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ്‌. പ്രവാസിനി വിഷമിക്കണ്ട. വരയ്ക്കാനുള്ള കഴിവ് ഒരിക്കലും നഷ്ടപ്പെടില്ല. ഇനിയും ശ്രമിക്കാവുന്നതേയുള്ളൂ. മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട് എന്നല്ലേ?

പിന്നെ ആ ചാമ്പ്യന്‍ ഷിപ്പിന്റെ കഥ പറയണന്നോ? എന്തൊരു ചോദ്യമാണിത്? പിന്നല്ലാതെ. അതുകേട്ടിട്ടെ ഇനി ഇവിടെന്ന് പോകുന്നുള്ളു.

Vayady said...

"വല്ലിമ്മ ആടിന് പ്ലാവിലയുമായി വന്നപ്പോള്‍ ആ കൊറ്റനാട് കാണിച്ചു കൊടുത്തതാകും"
അന്നത്തെ കാലത്തെ ആടിനൊക്കെ എന്താ ബുദ്ധി! :))

Unknown said...

# keraladasanunni........

വായിക്കാനെത്തിയതില്‍ സന്തോഷമറിയിക്കുന്നു.
ഓരോ പോസ്റ്റിലും ചിത്രമോ..
ഇപ്പോള്‍ വരക്കാറില്ല..അരക്കാന്‍ സമയമില്ല പിന്നെയാ വര.: )

#മുല്ല.......
കഴിവെന്നു പറയാനൊന്നുമില്ല.വിചാരിച്ചപോലെ ഒന്നും നടക്കില്ല..അതിന്‍റെ ഓരോ പ്രശ്നങ്ങള്‍.
നല്ല അഭിപ്രായത്തിന് നന്ദി.
ഇനി മെയില്‍ ചെയ്യാം കേട്ടോ.

# ഹൈന.......
മെയില്‍ കിട്ടിയില്ലെന്നോ..
അതെന്താ..,ഫോണ്‍ നമ്പറില്‍ വിളിക്കാം കേട്ടോ.

# ഒഎബി........
വേണ്ടാതീനം എന്ന വാക്ക് ഉചിതമായി തോന്നുന്നു.
ആ പട്ടികയില്‍ പെടുത്തേണ്ടി വരികയാണല്ലോ പല മോഹങ്ങളും.അതിലൊന്നായി ഈ വരയും.
ആശംസകള്‍ക്ക് നന്ദി.

# അക്ബര്‍.....
മനോഹരമായിട്ടെഴുതിയ ഈ അഭിപ്രായം സന്തോഷം തരുന്നത് തന്നെ.
കുട്ടികള്‍ ചുമരില്‍ വരക്കുമ്പോള്‍ അവരെ തടഞ്ഞു പോകുന്നു.അറിയാതെ തന്നെ.

# മനോരാജ്......
പറയണം എന്ന് തന്നെയാണ് ആഗ്രഹം.

# വായാടി.......
എവിടെയായിരുന്നു..
എന്നാലും വന്നല്ലോ..ഇനി ഇവിടെ വല്ലയിടത്തും ഇരുന്നോ..ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..
ആടിന്‍റെ ബുദ്ധി...!!
ഹ..ഹ..ഹ..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അല്ലേലും ഞാന്‍ ഇപ്പോഴും ലേറ്റാ........... വൈകിയാണ് ഇവിടെയും എത്തിയത് ..........
വളെരെ നല്ല വരകളും ഓര്‍മകളും .......
അഞ്ചു നിമിഷം കൊണ്ട് 30 വര്ഷം പിന്നോട്ട് നടത്തി ...............
ആശംസകള്‍ ....................

Unknown said...

മികവുറ്റ അവതരണം..... ചുമരില്‍ നടത്തിയ ചിത്രരചനയെ കുറിച്ചുള്ള വിവരണം അതി ഗംഭീരം....