കൂട്ടുകാര്‍

Sunday, June 19, 2011

ആരും ചോദിച്ചില്ല ...എങ്കിലും ...!!??


ഓര്‍മകളേ....



എന്താ  ചോദിച്ചെ..
ഞാനിതുവരെ  എവിടെയായിരുന്നുന്നോ..?  ഇല്ല  ല്ലേ ചോദിച്ചില്ല..ല്ലേ..!എനിക്ക് തോന്നിയതാകും..
ആരും  ചോദിച്ചില്ലേലും പറയുക എന്നത് ഒരു വിശ്വസ്ത ബ്ലോഗിണിയുടെ കടമയാണെന്ന് വിശ്വസിക്കുന്ന എനിക്ക് പറയാതെ പറ്റില്ലല്ലോ...
അതുകൊണ്ടാ  കിട്ടിയ തക്കത്തില്‍ പറയാമെന്നു വെച്ചത്.{കിട്ടിയ തക്കം എന്നുദ്ദേശിച്ചത്ഒരു ലാപ്‌ ഒത്തുകിട്ടിയപ്പോള്‍ എന്നാണ്}

ബ്ലോഗു  തുടങ്ങി രണ്ടുമാസം തികയും മുമ്പാണ് അവളെ എനിക്ക് കിട്ടിയത്‌.
ഗള്‍ഫില്‍ നിന്നും ഭര്‍ത്താവ് വന്നപ്പോള്‍ എനിക്ക് നല്‍കിയ വലിയൊരു സമ്മാനം!
ഞാന്‍  വളരെ അരുമയോടെ ,,വര്‍ദ്ധിച്ച ശ്രദ്ധയോടെ ,,ഒക്കെ ത്തന്നെയാണ് അവളെ പരിപാലിച്ചതും കൊണ്ടുനടന്നതും..
താഴെവെച്ചാല്‍ ഉറുമ്പരിക്കും ..തലയില്‍ വെച്ചാല്‍ പേന്‍ കടിക്കും...!ഇത് രണ്ടും ഒരുപാട് കാലം മുമ്പേ തന്നെ അറിയുന്ന ഞാന്‍ ,,അവളെ എന്‍റെ ബെഡ് റൂമിലെ മേശയില്‍  നിന്നും  അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാതെ  സംരക്ഷിച്ചു.
എന്‍റെ  സ്വന്തം മക്കളെപ്പോലും ഞാന്‍ അവളില്‍ നിന്നും ഒരു വിളിപ്പാടകലെയെ നിര്‍ത്തിയിട്ടുളളു.., എന്‍റെ നെച്ചൂസിനെ അവള്‍ക്കു വേണ്ടി ഞാന്‍ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്..,എന്തിനധികം  അവളെ മേശപ്പുറത്തുനിന്നും എടുത്തു കൊണ്ട് പോയതിന്‍റെ പേരില്‍ എന്‍റെ  ബ്ലോഗിമോനുമായി ഞാന്‍ ശണ്ഠ കൂടിയിട്ടുണ്ട്.
ഞാന്‍  പറഞ്ഞു വരുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും.
വേറൊന്നും അല്ല ,,എന്‍റെ  കുഞ്ഞു സുന്ദരി ലാപ്!!
അവളെ കുറിച്ചാണ് പറയുന്നത്. ഒരു കുഴപ്പവുമില്ലാതിരുന്ന അവള്‍ പെട്ടെന്നൊരുനാള്‍ മുന്നറിയിപ്പേതുമില്ലാതെ മിണ്ടാട്ടം നിര്‍ത്തി നിലച്ചു പോയപ്പോള്‍  അട്ടം  നോക്കി അന്തിച്ചിരിക്കാനെ  എനിക്കായുള്ളു..!
എന്ത് ചെയ്തിട്ടും പിന്നീടവളൊട്ടുണര്‍ന്നതുമില്ല.

കമ്പ്യൂട്ടെറില്‍ ഒരു ജ്ഞാനവും പരിജ്ഞാനവും ഇല്ലാത്ത ഞാന്‍  പോസ്റ്റ് ദാരിദ്ര്യം ബാധിക്കുമ്പോള്‍  വെറുതെ അന്തവും കുന്തവുമില്ലാത്ത ചില പരീക്ഷണങ്ങള്‍ നടത്തിക്കളിക്കാറുണ്ട്. അങ്ങനെ ഒരു കളിക്കിടയിലാണ് പെട്ടെന്നവള്‍  പിണങ്ങി മാറിയത്‌. അതോടെ ഞാന്‍ ആകെ വെട്ടിലായി എന്ന് തന്നെ പറയാം..
എന്‍റെ മോന്‍ വളരെ പണിപ്പെട്ടു ഡിസൈന്‍ ചെയ്തു തന്ന എന്‍റെ ബ്ലോഗിനെ മറ്റൊരു ഡിസൈന്‍ കൊടുത്ത് പരീക്ഷിച്ചു കളിച്ച എനിക്ക് ഇത് തന്നെ കിട്ടണം..
എന്‍റെ ബ്ലോഗിനെ  പഴയ രൂപത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാന്‍ ഒരവസരം പോലും തരാതെ  അവള്‍ മൌസിന്‍റെ 'ആരോ'യില്‍ പിടി മുറുക്കി.
പിന്നെ  അനങ്ങാന്‍ പോലും കൂട്ടാക്കിയില്ല..,വെറും ഒരു സ്റ്റെക്ക് എന്നേ ഞാന്‍ കരുതിയുള്ളൂ..,'ആരോ' അനങ്ങുന്നതും കാത്തു ഞാനിരുന്നു..,
പക്ഷെ  ആരും അനങ്ങിയില്ല...! ക്ഷമ നശിച്ചു തുടങ്ങിയപ്പോള്‍,  കമ്പ്യൂട്ടറിന്റെ മര്‍മസ്ഥാനങ്ങളറിയാത്ത  ഞാന്‍ നിയമം തെറ്റിച്ചു എന്തെങ്കിലും ചെയ്തോന്നറിയില്ല.  അവളുടെ അനക്കം നിലച്ചെന്ന സത്യം ഒരു ഞെട്ടലോടെ ഞാന്‍  അറിഞ്ഞു.
പിന്നീടൊരുപാട്  തവണ  വന്നു ഞാന്‍  അവളെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും അവള്‍ ഉണര്‍ന്നതെ ഇല്ല.
ഇപ്പോള്‍  ആകെ അലങ്കോലമായി കാലിച്ചന്ത പോലെ  കിടക്കുന്ന എന്‍റെ ബ്ലോഗില്‍ ആരെങ്കിലും വരുന്നുണ്ടാകുമോ ..ഇയാളിതെവിടെ പ്പോയിക്കിടക്കുന്നു .. എന്ന് ആരെങ്കിലും  പറയുന്നുണ്ടാകുമോ  എന്നൊന്നുമറിയില്ല...അറിയാനൊട്ടു മാര്‍ഗവുമില്ല..

ഇടി തട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ യാണ് ഇപ്പോഴത്തെ അവസ്ഥ.
വീട്ടില്‍  പബ്ലിക്കായി വെച്ചിരുന്ന കമ്പ്യൂട്ടറാണെങ്കില്‍അതും  ഒപ്പം തന്നെ കേടായി.
അതിന്‍റെ മദറോ ഫാദറോന്നറിയില്ല ..ആരോ ഒരാള്‍  അടിച്ചു പോയെന്നു പറയുന്നത് കേട്ടു.
അതും  കൂടി പോയപ്പോള്‍ എന്‍റെ നെച്ചൂസിന്റെ  കാര്യവും കഷ്ട്ടമായി..


രണ്ടാഴ്ച മുമ്പ്‌ ഒരാള്‍ ഗള്‍ഫില്‍ പോയപ്പോള്‍,,ഭര്‍ത്താവ് പറഞ്ഞതനുസരിച്ചു  മനമില്ലാ മനസ്സോടെ  എന്‍റെ  കുഞ്ഞു ലാപ്പിനെയും അയാളോടൊപ്പം പറഞ്ഞയച്ചു.

ഇന്നലെ  വിളിച്ചപ്പോള്‍ പറഞ്ഞു. അവള്‍ക്ക് ഒരവയവ മാറ്റ ശാസ്ത്രക്രിയ വേണ്ടി വന്നെന്നും  അവളുടെ  മദര്‍ ബോര്‍ഡ്‌ മാറ്റി വെച്ചെന്നും. 

എനിക്ക് സന്തോഷമായി ..ബ്ലോഗ്‌ മരവിപ്പെന്ന മഹാരോഗത്തിന്‍റെ കാലൊച്ച കേട്ടുതുടങ്ങിയ എനിക്ക് ഇതില്‍ പരം മറ്റെന്തുണ്ട് സന്തോഷിക്കാന്‍..!?






34 comments:

Unknown said...

കമന്റുകള്‍ വായിക്കാനും മറുപടി പറയാനും ഞാന്‍ വരും.എന്താണെങ്കിലും പറഞ്ഞിട്ട് പോണേ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പേനും ഉറുമ്പും അരിച്ചാല്‍ ലാപ്പിനൊരു ചുക്കും വരില്ല. പക്ഷെ വൈറസ്‌ അരിക്കാതെ നോക്കണം.

ajith said...

ആരും ചോദിച്ചില്ല. ഞാന്‍ പക്ഷെ വിചാരിച്ചു. ഒരിടത്തും കമന്റും കാണുന്നില്ല, പോസ്റ്റും കാണുന്നില്ല എന്തു പറ്റിയായിരിക്കുമെന്ന്?

അംജിത് said...

നമ്മുടെ ഫൈസൂന്റെ നമ്പര്‍ ഒന്ന് കറക്കിയാല്‍ പോരായിരുന്നോ താത്താ.. അവന്‍ ഒരു ലാപ്ടോപ് മുതലാളിയായി നാട്ടില്‍ വന്നിറങ്ങിയ വിവരം എല്ലാവരെയും അറിയിച്ചതല്ലായിരുന്നോ?
ഫൈസൂനരിയാത്ത ലാപ്ടോപ് റിപ്പയറിംഗ് ഉണ്ടോ?
എന്തായാലും അവയവമാറ്റശസ്ത്രക്രിയയിലൂടെ ലാപ്‌ നന്നായല്ലോ..നന്നായി
ഇടിമിന്നലിനെ സൂക്ഷിക്കുക..

Jidhu Jose said...

ഇനി അപ്പോള്‍ തുരു തുരാ പോസ്റ്റുകള്‍ കാണാമല്ലേ

ശ്രീനാഥന്‍ said...

അവളുടെ മദര്‍ ബോര്‍ഡ്‌ മാറ്റി വെച്ചു. കൊള്ളാം പ്രയോഗം. നന്നായി ആകെ!

mayflowers said...

നെഞ്ചത്ത്‌ കൈവെച്ചു പറ പ്രവാസിനീ..,ഞാന്‍ ചോദിച്ചില്ലേ വനവാസത്തിലാണോന്ന് ?
ഏതായാലും തിരിച്ചെത്തിയതില്‍ സന്തോഷം..

Pushpamgadan Kechery said...

haavoo..samaadhaanamaayi.
ini svasthamaayi onnu uranganam..

Jazmikkutty said...

ഞാനും കരുതിയിരിക്കുകയാ എന്ത് പറ്റിയെന്നു...ഇനി നാട്ടില്‍ വന്നു കാണാം എന്ന് കരുതി...:) വിലാസം ഒന്നും അറിയില്ലേലും തേടിപിടിച്ചു വരും..ഞാനും,മയ്ഫ്ലാവേസും ട്ടോ...

ഒരു ദുബായിക്കാരന്‍ said...

മദര്‍ ബോര്‍ഡ്‌ മാറ്റിവെക്കല്‍ ശസ്തക്രിയ നടത്തിയ കുഞ്ഞി ലാപ്പിനു ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..ഒരു ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞതല്ലേ റസ്റ്റ്‌ എടുക്കാന്‍ പറയ്ട്ടോ..എന്റെ വകയായി ഓറഞ്ചും മുന്തിരിയും ഒക്കെ വാങ്ങി കൊടുക്കണേ..
തിരിച്ചെത്തിയതില്‍ സന്തോഷം..പഴയപോലെ കമന്റ്സ് ഒക്കെ ഇങ്ങു പോന്നോട്ടെ..

മൻസൂർ അബ്ദു ചെറുവാടി said...

സത്യം പറഞ്ഞാല്‍ ഞാന്‍ ഓര്‍ത്തു ട്ടോ. അത് പതിവായുള്ള ഒരു കമ്മന്റ് എന്‍റെ ബ്ലോഗ്ഗില്‍ കാണാത്തപ്പോള്‍ മാത്രം . എന്തൊരു സ്വാര്‍ഥത അല്ലേ..? :-)
എന്നാല്‍ നാടന്‍ വിശേഷങ്ങളുമായി ഇനി എഴുതി തുടങ്ങിക്കോ.

Unknown said...

എന്‍റെ കൂട്ടുകാരി മേയ്ഫ്ലവര്‍, വനവാസത്തിലാണോന്നു ചോദിച്ചു മെയില്‍ അയച്ചിരുന്നു.
സോറി മെയ്‌ഫ്ളവര്‍ മറന്നിട്ടല്ല,അതിവിടെ എഴുതിയില്ലെന്നെയുളളു.
മോന്‍ വന്നപ്പോള്‍ അവന്‍റെ ലാപ്ടോപില്‍ ബ്ലോഗോക്കെയോന്നു നോക്കി.
മുല്ലയും അന്വേഷിച്ചതായിക്കണ്ടു,
അപ്പോള്‍ തോന്നി ഉള്ള സമയം വെച്ചു ഒരു പോസ്റ്റിട്ടാലോ എന്ന്.
അങ്ങനെ തട്ടിക്കൂട്ടിയ ഒരു പരാതിപ്പോസ്റ്റ്‌,
മോന്‍ രണ്ടു ദിവസം കൂടിയേ ഇവിടെയുള്ളൂ.
എന്‍റെ ലാപ്പ് കടല്‍ കടന്നെത്തും വരേയ്ക്കും എനിക്കിവിടെ എപ്പോഴും വരാന്‍ കഴിയില്ല.
ജാസ്മിക്കുട്ടീ അന്വേഷിച്ചു കണ്ടുപിടിച്ചു വാ..
വരുമ്പോള്‍ ഒന്നറിയിക്കണേ...
എല്ലാവര്ക്കും നന്ദി.

സീത* said...

ശ്ശോ എന്നാലും ലാപൊരു പണി തന്നിട്ടാ ല്യേ കാണാനില്ലാഞ്ഞെ...

Ismail Chemmad said...

ഞാന്‍ ചോദിക്കണമെന്ന് വിചാരിച്ചതാ..
പിന്നെ മറന്നു പോയി...
എന്തായാലും വെല്‍ക്കം ബാക്ക്

ഷബീര്‍ - തിരിച്ചിലാന്‍ said...

ഞാനും വിചാരിച്ചിരുന്നു... ഇതെവിടെ പോയെന്ന്... പിന്നെ കരുതി എന്റെ ബ്ലോഗിനോട് വല്ല പിണക്കത്തിലുമായിരിക്കുമെന്ന്. അപ്പൊ അതായിരുന്നു കാര്യം... ഓളെ പെട്ടെന്ന് തന്നെ ഇങ്ങോട്ട് തിരിച്ചയക്കാന്‍ പറ പുയ്യാപ്ലനോട്.

Akbar said...

:)

കൊമ്പന്‍ said...

അപ്പോള്‍ അതാണ്‌ കാരണം അല്ലെ വെറുതെ അല്ല ഇതിനു മുനബ് വെച്ച മക്രോണ കേടു വന്നു ഇവിടെ കിടന്നിരുന്നത്
ഇനി എന്റെ മുട്ടുകാല്‍ തള്ളി ഓടിക്കില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം

കുരങ്ങിന്റെ കയ്യില്‍ പൂമാല എന്നത് മാറ്റി എക്സ് പ്രവാസിനിയുടെ കയ്യില്‍ ലാപ് എന്ന് കൊടുത്താലോ

Unknown said...

കൊമ്പന്‍ പറഞ്ഞത്‌ കറക്റ്റ്‌.
ലാപും ബ്ലോഗുമൊക്കെ എന്‍റെ കയ്യില്‍ അപ്പറഞ്ഞ പൂമാലതന്നെ.

അണ്ണാറക്കണ്ണന്‍ said...

അപ്പൊ അതാണു കാര്യം...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവളൂമാരൊക്കെ പിണങ്ങിപ്പോയാൽ ഇവിടെയൊക്കെ പബ്ലിക്കായും,പ്രൈവറ്റായും എത്ര ഇവളുമാരെ കിട്ടുമെന്നുള്ള സമാധാനം ഞങ്ങൾക്കുണ്ട്..!

നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ

keraladasanunni said...

അതാണല്ലേ കുറച്ചായിട്ട് ബ്ലോഗിലൊന്നും കാണാത്തത്.

ഒരില വെറുതെ said...

തിരിച്ചെത്തിയതില്‍ സന്തോഷം..

പട്ടേപ്പാടം റാംജി said...

അപ്പോള്‍ അതായിരുന്നു കാര്യം അല്ലെ? ഇനി ഏതായാലും അവളെ പിണക്കണ്ട.

Unknown said...

കഴിഞ്ഞ വര്‍ഷം ഇതേപോലെ ഒന്ന് എന്നേം പിടികൂടി!
മദര്‍ബോര്‍ഡ് മാറ്റണംന്നും പറഞ്ഞ് ഡാക്കിട്ടര്‍, ഏകദേശം പുതിയത് വാങ്ങുന്ന പണം റിപ്പയറിന്,

വെട്ടിലായ ഞാന്‍ ഒരു മുറിവൈദ്യനെ കാണിച്ചു, അങ്ങോര്‍ പറഞ്ഞ, “പുള്ളാര്‍ക്ക് ഒന്നും അറീല്ലാ, നിങ്ങ പേടിക്കല്ല്, നമ്മ ഇപ്പ ശര്യാക്കിത്തരാം” ന്ന്..

മോണിട്ടര്‍ അടിച്ച് പോയതാരുന്നു, മദര്‍ബോര്‍ഡിന്റെ ആറിലൊന്ന് ചെലവില്‍ ശര്യാക്കി,

തിരിച്ചെത്തിയതില്‍ ആശംസകള്‍.
ബ്ലോഗ് ബാക്ക്ഗ്രൌണ്ട് സൂപ്പര്‍!

ചെറുത്* said...

കഥ വളരെ ഇഷ്ടായി.

ഹൃദയത്തോട് ചേര്‍ത്ത് വച്ചതിനെ നഷ്ടപെടുമ്പോഴുണ്ടാകുന്ന വിഷമം വരികളില്‍ ദൃശ്യമാണ്‍. ഭാവതീവ്രമായ ഭാഷയും, നല്ല ഒഴുക്കോടെയുള്ള അവതരണവും കഥയുടെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീണ്ടും ഇതുപോലുള്ള പോസ്റ്റുകള്‍ മാസാമാസം ഇടാനുള്ള സാഹചര്യം ലഭിക്കട്ടെ എന്ന ആശംസകള്‍ മാത്രം! ;)

(((തല്ലല്ലേ)))

രമേശ്‌ അരൂര്‍ said...

"ആരോ "അനങ്ങു ന്നതും നോക്കി ഇരുന്നെന്നോ ? ആരാണ് എന്നറിയാതെ :)

പിന്നെ ഞാന്‍ തിരക്കിയായിരുന്നു ,ലാപ്‌ കേടായത് കൊണ്ടായിരിക്കും അറിയാതെ പോയത് :)

നാമൂസ് said...

സത്യത്തില്‍, എന്റേയും അവസ്ഥ ഇതുപോലെതന്നെയാ...!!
കഴിഞ്ഞ ഒരു മാസത്തോളമായി എനിക്ക് സ്വന്തമായൊരു നെറ്റോ മറ്റു സൌകര്യമോ ഇല്ലാ... എന്നിട്ടിപ്പോള്‍ തൊട്ടടുത്ത ഫ്ലാറ്റിലെ കൂട്ടുകാരന്‍റെ ഔദാര്യത്തിലാ 'ഇ' ഇടങ്ങളിലെ സഞ്ചാരമാത്രയും.. ആ ഞമ്മളെ മാവും മാവും..!!!

ishaqh ഇസ്‌ഹാക് said...

ചോദിച്ചില്ലേലും,പറഞ്ഞില്ലേലും അറിഞ്ഞല്ലോ...:)
ബ്ലോഗ്‌ മരവിപ്പെന്ന മഹാരോഗത്തിന്‍റെ കാലൊച്ച അകന്നകന്ന് പോകട്ടേ എന്നാശംസിക്കുന്നു.

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

ആ മക്രോണ ഉണ്ട്ടാകിയപ്പോഴേ ഞാന്‍ വിചാരിച്ചതാ ..അതുണ്ടാകിയിട്ടു ശരിയാകാത്ത ആരോ ലാപ്‌ തല്ലി പൊട്ടിച്ചു കാണും എന്ന് ..അതോ ഇനി സ്വയം പരീക്ഷണം നടത്തിയപ്പോള്‍ ?..അങ്ങാടിയില്‍ തോറ്റതിന് .ലാപ്ടോപ്പിനോട് എന്നാണല്ലോ .....വീണ്ടും കണ്ടതില്‍ സന്തോഷം..

വീകെ said...

അവയവം മാറ്റിവക്കുകാന്നു പറഞ്ഞാൽ ചില്ലറ കാര്യമൊന്നുമല്ല.
പഥ്യമൊക്കെ നോക്കണം...
കമന്റുകൾ വരുമ്പോൾ സൂക്ഷിക്കണം...
ഒരു പരിധിവിട്ടുള്ള കമന്റുകൾ ഒന്നും സ്വീകരിക്കണ്ട...
ഹൃദയത്തിനു താങ്ങാൻ പറ്റിയില്ലെങ്കിലോ...
എന്തായാലും റെസ്റ്റെടുക്കാൻ മറക്കണ്ട...
ആശംസകൾ...

തൂവലാൻ said...

പരാതി പോസ്റ്റും നന്നായി..ഇനിയും പോസ്റ്റുകൾ വരട്ടെ!

A said...

എവിടെ എന്ന് ഞാന്‍ ഇടയ്ക്കിടെ ചോദിച്ചിരുന്നു കേട്ടോ. കേള്‍ക്കാതിരുന്നതാവും. ലാപ്‌ തലയില്‍ വെച്ചാല്‍ പേന്‍ അരിക്കും എന്നല്ല പറയേണ്ടത്. അതിനു പകരം ലാപിനിണങ്ങുന്ന ഒരു പുതിയ ചൊല്ല് ഉണ്ടാക്കേണ്ടിയിരിക്കുന്നു. പോസ്റ്റ്‌ ചിരിപ്പിച്ചു

Arjun Bhaskaran said...

താത്ത ഞാന്‍ രണ്ടു മൂന്നു വട്ടം മെയില്‍ അയച്ചിരുന്നു. കിട്ടിയോ എന്നറിയില്ല.എവിടാ ഇപ്പം കാനാരില്ലലോ എന്നൊക്കെ പറഞ്ഞ് ..മറുപടി ഒന്നും കിട്ടിയില്ല. എന്തായാലും ഈ എഴുത്ത് അതിനുള്ള മറുപടി ആയി ഞാന്‍ കൂട്ടിയിരിക്കുന്നു .ഇനിയും നൂറു കണക്കിന് അനുഭവങ്ങള്‍ വന്നു കൊണ്ടിരിക്കട്ടെ. അല്ല മഴയൊക്കെ ആയിട്ട് കുളത്തിനു ഒരു അനക്കവും ഇല്ലേ ??നിറഞ്ഞു തുളുംബീട്ടുണ്ടാവുമല്ലോ :)