കൂട്ടുകാര്‍

Tuesday, July 12, 2011

നെന്നൂസിനെ കാണാനായി ഒരു യാത്ര…….!!

nennoos.................dear...

                                                               ഈമാന്‍ കറം                                  


അബൂദാബീന്നും മോള്‍ വിളിച്ചപ്പോള്‍ ഒരു യാത്ര പോകാനുള്ള അവസ്ഥയിലായിരുന്നില്ല..
അവര്‍ ബാംഗ്ലൂരില്‍ വരുന്നുണ്ടെന്ന്. വരവ് ഒഫീഷ്യല്‍ ആയതിനാല്‍ വെറും ആറുദിവസം മാത്രം.

കഴിഞ്ഞ നവംബറില്‍ അവിടെ പഠിക്കുന്ന മക്കളുടെ കൂടെ രണ്ടു ദിവസം ചിലവഴിച്ചു മടങ്ങിയതാണ്.അതായിരുന്നു എന്‍റെ ആദ്യ ബാംഗ്ലൂര്‍ യാത്ര.  അന്ന് മോളും കുഞ്ഞും അബുദാബിയിലായിരുന്നു.അഞ്ചുമക്കളും ഉപ്പയുമൊത്തു രണ്ടു നാള്‍.

ഞങ്ങള്കൂടി ചെല്ലണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ വിളി.ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും കുട്ടികളും പിന്നെ മരുമോന്റെ ഉമ്മയും (മോളുടെ അമ്മായിമ്മ , അതായത്‌ എന്റെ നാത്തൂന്‍ ) കുട്ടികളും .

പോകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പോയാല്‍  മക്കളെല്ലാവരും ഒത്തു കൂടി കൊച്ചുമോളുമൊത്ത് കുറച്ചുദിനങ്ങള്‍! അവരുടെ ഉപ്പകൂടി വന്നിരുന്നെങ്കില്‍ സന്തോഷം ഇരട്ടിക്കുമായിരുന്നു.  

അല്ലെങ്കിലും അതങ്ങനെയാ…നമ്മള്‍ ആഗ്രഹിക്കുന്നതു മുഴുവനും നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല.അങ്ങനെ കിട്ടിയാല്‍ ഭൂമി തന്നെ സ്വര്‍ഗമായി മാറില്ലേ..അല്ലേ..

തീരുമാനമെടുക്കാനും ഒരുങ്ങാനും  രണ്ടേ രണ്ടു ദിവസം.

ജൂണ്‍  തിരക്കുകളുടെയും ചിലവുകളുടെയും മാസമാണെന്ന് അറിയാമല്ലോ.
അത് തന്നെയാണ് മുഖ്യ പ്രശ്നവും.

മഴയാണെങ്കില്‍‍ തോര്‍ന്ന നേരമില്ല. രാവും പകലും ഇരമ്പിയാര്‍ത്തു പെയ്തുകൊണ്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നു ഒരെത്തും പിടിയുമില്ല.
തൊടിയിലാണെങ്കില്‍ പണിക്കാരുടെ തിരക്ക്.

സ്കൂളും മദ്രസയും ഒരു ചോദ്യചിഹ്നമായി മുമ്പിലങ്ങനെ ‍ ഉയര്‍ന്നു നില്‍ക്കുന്നു..! 

റീഫൂനെ  (ബ്ലോഗിമോന്‍) ഹോസ്റ്റലില്‍ചെന്ന്   ലീവ് ചോദിച്ചു കൂട്ടിക്കൊണ്ടുവരണം. മറ്റു രണ്ടാള്‍ക്കും ലീവ് ചോദിക്കണം.
ക്ലാസ്സുകള്‍ തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ.ഇപ്പോള്‍ തന്നെ ലീവ് ചോദിക്കുക എന്നൊക്കെ പറഞ്ഞാല്‍…

എല്ലാ പ്രശ്നങ്ങളും കൊച്ചുമോളെ കാണാനുള്ള കൊതിക്കുമുമ്പില്‍ പത്തിമടക്കുമെന്നു അറിയാഞ്ഞല്ല…

എങ്കിലും ആലോചിച്ചിട്ടു ഒരന്തവുമില്ല. നെന്നൂസിനെ കാണാനുള്ള കൊതി അടക്കിയിട്ടു നില്‍ക്കുന്നുമില്ല.അവള്‍ക്കു ഒരുവയസ്സു തികഞ്ഞിട്ടു അധികദിവസമായിട്ടില്ല.അവളുടെ രൂപമിപ്പോള്‍ എങ്ങനെയിരിക്കുമോ ആവോ..ഫോട്ടോയില്‍ കണ്ടപോലെയാകുമോ, മനസ്സ് തുള്ളിക്കളിക്കുകയാണ്..

കുഞ്ഞമ്മാവന്‍ നെച്ചൂനാകട്ടെ ആകെപ്പാടെ ഒരു ഇളക്കം.അവന്‍‍ സദാ ചിരിച്ചുകൊണ്ടാണ് നടപ്പ്..!

കുഞ്ഞമ്മായി മുനമോളും ഇതേ അവസ്ഥയിലായിരിക്കും.
അവരും തിരക്കിട്ട് ഒരുങ്ങുകയാണ്.ചക്കയും മാങ്ങയും പൈനാപ്പിളുമൊക്കെയാണ് അവരുടെ വകയായിട്ട് മകനും മരുമോള്‍ക്കും കൊണ്ടുപോകുന്നത്.

‍ഫോണിലൂടെ ഞങ്ങള്‍ നാത്തൂന്മാര്‍ തീരുമാനങ്ങള്‍ തിരക്കിട്ട് കൈമാറി.

ഞങ്ങള്‍ രണ്ടു വലിയ സന്തുഷ്ട്ട കുടുംബങ്ങളും ഒരു വല്ല്യുംമയും കേറിയാല്‍ വണ്ടിയില്‍ ലഗേജ്‌ വെക്കാന്‍ സ്ഥലമുണ്ടാകില്ല.

തല്‍ക്കാലം ഒരു കേരിയറ്‌‍ സംഘടിപ്പിച്ചു വണ്ടിക്കു മുകളില്‍ ഫിറ്റ് ചെയ്യാമെന്നും, രാവിലെ ഒമ്പതിന് തന്നെ പുറപ്പെടണമെന്നും തീരുമാനിച്ചു ഞങ്ങള്‍ രണ്ടു അമ്മായുമ്മമാര്‍..‍ തല്‍ക്കാലം തീരുമാനഫോണ്‍കോള്കള്‍ക്ക് വിരാമമിട്ടു.

ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. ഇനി ഒരുദിവസം മാത്രം.

വേഗം ഒരു ലീവ് ലെറ്റര്‍ എഴുതി.അതുമായി റീഫൂന്‍റെ  അടുത്തേക്ക് ആളെ വിട്ടു,അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി വെച്ചു.
ഒന്ന് രണ്ടു പലഹാരങ്ങളുണ്ടാക്കി പാക്ക്‌ ചെയ്തു.എല്ലാവര്‍ക്കും മൂന്നുദിവസത്തിനുള്ള ഡ്രസുകളും മറ്റു അത്യാവശ്യ സാധനങ്ങളും വെച്ചു ബാഗുകളൊക്കെ റെഡിയാക്കി.

മുന്നൂറിലധികം കിലോമീറ്റര്‍ പോകേണ്ടതുണ്ട്.  കുപ്പികളിലും ക്യാനുകളിലും വെള്ളം നിറച്ചു.

ഉച്ചഭക്ഷണം നാത്തൂന്‍ ഏറ്റിട്ടുണ്ട്.ഹോട്ടലില്‍ കേറി നേരം കളയെണ്ടല്ലോ.
ഇരുന്നു കഴിക്കാന്‍ പായും കുറച്ചു പേപ്പറുകളും എടുത്തു.

എഴുതിവെച്ച ലിസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കി..ഒന്നും മറക്കരുതല്ലോ..
ഇനി സമാധാനം പോലെ ഉറങ്ങാം…

രാവിലത്തെ കാര്യങ്ങള്‍ മനസ്സില്‍ ഒന്ന് കൂടി കണക്കുകൂട്ടുന്നതിനിടെ മക്കളെ നോക്കി…

സന്തോഷം കൊണ്ടാകാം മൂന്നാള്‍ക്കും ഉറക്കമില്ല,
ബംഗ്ലൂരിലെ രണ്ടു ഇകാക്കമാരും താത്തയും നെന്നൂസും  അവരെ ഉറക്കത്തില്‍നിന്നും അകറ്റി നിര്‍ത്തി.

ഒറ്റവിളിക്ക് എണീറ്റില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല..വൈകിയാലറിയാമല്ലോ..അവസ്ഥ…ബോര്‍ഡര്‍ അടച്ചാല്‍ കാട്ടില്‍ വണ്ടി പിടിച്ചിടും..രാത്രി മുഴുവന്‍ കൊടും കാട്ടില്‍ വണ്ടിയില്‍..!പിന്നെ ആന,,പുലി..കാട്ടുപോത്ത്‌…

മുഴുവന്‍ കേള്‍ക്കുമുംപേ മൂന്നാളും കണ്ണ് ചിമ്മി. രണ്ടാളതു കേട്ട് പേടിച്ചിട്ടും.മൂന്നാമന്‍ എന്നെ പേടിച്ചും…,എന്തായാലും രാവിലെ വിളിക്കാതെ തന്നെ ഉണര്‍ന്നെണീറ്റു മൂന്നാളും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

***************************************************************
എല്ലാവരും റെഡിയായി,

വണ്ടിക്കുമുകളില്‍ ലഗേജുകള്‍ വെച്ച് ഷീറ്റ് കൊണ്ട് മൂടി നന്നായി കെട്ടിയുറപ്പിച്ചു.തുള്ളിമുറിയാത്ത മഴയാണ്.ബാഗൊന്നും നനയരുതല്ലോ..
എല്ലാം കഴിഞ്ഞപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ഒമ്പത് മണി..പതിനൊന്നായിരുന്നു… 
ഞങ്ങളുടെ ബാംഗ്ലൂര്‍ യാത്ര ആരംഭിച്ചു…

ഞങ്ങള്‍ക്ക് വേണ്ടിയെന്നോണം‍ മഴയൊന്നു നിന്നോ! .നല്ല തെളിഞ്ഞ ഈറനണിഞ്ഞ അന്തരീക്ഷം…സുഖകരമായ കാറ്റേറ്റ്‌ നെച്ചൂന്റെയും മുനമോളുടെയും മോണ്ടിസോറി കഥകള്‍ കേട്ട്…റീഫൂന്‍റെ   ബഡായികള് സഹിച്ച്  രണ്ടുമണിക്ക് ബന്ദിപ്പൂരിലെത്തി..

കൊണ്ടുവന്ന ബിരിയാണി ഇനിയും കഴിച്ചില്ലെങ്കില്‍ അത് കുരങ്ങുകള്‍ക്ക് പോലും പറ്റാതാകും.‍ അത് കൊണ്ട് ഉച്ചഭക്ഷണം  ബന്തിപ്പൂരില്‍ തന്നെയാക്കി.
  
കുരങ്ങുകളുമായി ഒരു യുദ്ധം തന്നെ നടത്തിയാണ്  ബിരിയാണി അകത്താക്കിയത്.  പല തവണ പ്ലേറ്റുകള്‍ തട്ടിപ്പറിച്ചു അവ ഓടി.കുട്ടികള്‍ക്ക് അതും ഒരു രസം..അവര്‍ മന:പൂര്‍വ്വം അവക്ക് മുമ്പില്‍ പാത്രം വെച്ച് കൊടുക്കാനും മടിച്ചില്ല.


*****************************************************************
ഭക്ഷണം കഴിഞ്ഞു വീണ്ടും യാത്ര…കാടിന്‍റെ സംഗീതവും ശ്രവിച്ച്,,ആനക്കൂട്ടങ്ങളെയും മയിലുകളെയും മാനുകളെയും തൊട്ടടുത്ത് കണ്ടു ഇത്തിരി പേടിച്ചും ഒത്തിരി രസിച്ചുമങ്ങനെ..

കാട് കടന്നു സൂര്യകാന്തിപ്പാടങ്ങള്‍ക്ക് നടുവിലൂടെ, ചെണ്ടുമല്ലി തോട്ടങ്ങള്‍ കടന്ന് നെല്‍ വയലുകലുകളും  ഗോതമ്പ് പാടങ്ങളും കടന്ന്..കരിമ്പ് തോട്ടങ്ങളില്‍  പണിയെടുക്കുന്നവരെ നോക്കി കൈവീശിക്കാണിച്ച്…ഞങ്ങളുടെ വണ്ടി   ഓട്ടം തുടര്‍ന്നു..


Image2593

Image2610നാലേക്കര്‍ സൂര്യകാന്തി തോട്ടത്തിന്‍റെ ഉടമയും മകനും കുശലം പറയാനെത്തിയപ്പോള്‍..


ടിപ്പുവിന്‍റെ ചരിത്രമുറങ്ങുന്ന കോട്ടക്കൊത്തളങ്ങള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ കൊട്ടാരവാതിലിനും തൊട്ടു മുമ്പിലൂടെ കടന്നു പോകുമ്പോള്‍... ഒരുപാട് തവണ കണ്ടതാണെങ്കിലും കൊട്ടാരം ഞങ്ങളെ മാടി വിളിക്കുന്നതായി തോന്നി.

ഞങ്ങള്‍ ബാംഗ്ലൂര്‍ ഹൈവെയില്‍ പ്രവേശിച്ചു.

ഇനിയും ദൂരം ഒരുപാട് താണ്ടാനുണ്ട്.,,
ആര്‍ക്കും ഒരു മുഷിച്ചിലുമില്ല.അന്താക്ഷരിയും മറ്റുമായി രസകരമായ യാത്രതന്നെയായിരുന്നു അത്.

എങ്കിലും ഒരു ചായകുടിച്ചിട്ടാകാം ഇനി യാത്ര.

*****************************************************************
നോക്കെത്താദൂരത്തോളം പൂത്തുനില്‍ക്കുന്ന കരിമ്പുപാടങ്ങള്‍ക്ക് നടുവിലൂടെ വീണ്ടും യാത്ര.

അസ്തമയസൂര്യന്‍റെ പൊന്‍കിരണങ്ങള്‍  മാനം ‍ ചെഞ്ചായം പൂശിത്തുടങ്ങി..
ഗ്രാമീണര്‍ കൃഷിയിടങ്ങളില്‍നിന്നും ആടുമാടുകളുമായി മടക്കയാത്ര തുടങ്ങിയിരിക്കുന്നു.


DSC02466

DSC02473

ഞങ്ങള്‍ക്കിനിയും രണ്ടര മണിക്കൂര്‍ യാത്ര ബാക്കി..
ഗ്രാമക്കാഴ്ചകള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നു വെറുതെ കൊതിച്ചു പോകുന്നു.

 Image0590 


DSC02162


Image0608
   ഗ്രാമക്കാഴ്ച്ചകള്‍…(ഓടുന്ന വണ്ടിയില്‍നിന്നും മോബയിലില്‍ ക്ലിക്കിയത്)

രാത്രി ഒമ്പത്‌ മണിക്ക് ബാംഗ്ലൂരില്‍ എത്തി.ഭക്ഷണം കഴിഞ്ഞാവാം റൂമില്‍ പോക്ക് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

അതനുസരിച്ച്,ബാംഗ്ലൂരിലെ വലിയ മാള്കളിലോന്നായ മന്ത്രിസ്ക്വയറില്‍ അവര്‍ ഞങ്ങളെയും   കാത്തിരിപ്പുണ്ടായിരുന്നു,

എല്ലാവരും നെന്നൂസിനെ പൊതിഞ്ഞു..എടുക്കാനും കൊഞ്ചിക്കാനും ഒരു മല്‍സരം  തന്നെ നടന്നു.

അവള്‍ക്കാകട്ടെ ഒരു പ്രശ്നവുമില്ല..എല്ലാവരുമായി പെട്ടെന്നിണങ്ങി..കുറച്ചു സമയം അവിടെ ചിലവഴിച്ചു.

കെന്റക്കി ഫ്റൈഡ് ചിക്കനും കഴിച്ച് റൂമിലേക്ക്‌ മടങ്ങി.യാത്രാക്ഷീണം കാരണം പെട്ടെന്നുറങ്ങി.

പിറ്റേ ദിവസം എല്ലാവരും കൂടി ബന്നാര്‍ഘട്ട് കാട്ടിലൂടെ ഒരു യാത്ര..

ഉദ്ദേശം ടൂര്‍ അല്ലാതിരുന്നതിനാല്‍ പ്ലാനട്ടോരിയവും ലാല്‍ബാഗ് പാര്‍ക്കും സന്ദര്‍ശിച്ചു ഉള്ളസമയം നെന്നൂസുമായി ചിലവഴിച്ചു.

മൂന്നു ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് അവസാനിച്ചത്‌.

അവരെ ബാന്ഗ്ലൂര്‍ എയര്പോര്ട്ടില്‍ കൊണ്ട് വിട്ടു മടങ്ങുമ്പോള്‍ എല്ലാവരും കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങളും മടക്കയാത്ര ആരംഭിച്ചു.

പോയപ്പോഴത്തെ ഉത്സാഹം ആരുടെ മുഖത്തും കാണാനുണ്ടായിരുന്നില്ല.  കാട്ടിലെത്തിയത് നല്ല സമയത്തായിരുന്നു.വൈകുന്നേരം ആറുമണിക്ക്.

ഇടയ്ക്കിടെ റോഡരുകില്‍ പ്രത്യക്ഷപ്പെട്ട ആനക്കൂട്ടങ്ങള്‍ അല്‍പ്പം പേടിയുണ്ടാക്കിയെങ്കിലും യാത്ര മുതലായെന്ന ഭാവം എല്ലാവരിലുമുണ്ടാക്കി,

കാടു കടന്ന്..അതിര്‍ത്തികളും കടന്ന്,,,ചുരമിറങ്ങിത്തുടങ്ങിയ ഞങ്ങളുടെ യാത്രക്ക് രാത്രി പത്തോടെ അന്ത്യമായി…
പിന്നീടെല്ലാം ഒരു സ്വപ്നം പോലെ…

 3 copy

*****************************************************************************
യാത്രാമുറിക്കുറിപ്പ്: 
ആദ്യമാണ് ഒരു യാത്രാവിവരണം..അധികം കുളമാക്കാതെ നിര്‍ത്തുന്നു………..ചെറിയ ഇടവേളയ്ക്കു ശേഷമുള്ള എന്‍റെ വളിപ്പ് പോസ്റ്റ് വായിച്ചില്ലേലും തള്ളിക്കളയല്ലേ….!!


നെച്ചൂനുമുണ്ടൊരു ബാന്ഗ്ലൂര്‍ വിശേഷം.
വായിക്കാന്‍ മറക്കല്ലേ..






54 comments:

Ismail Chemmad said...

യാത്രാ വിവരണം നന്നായി പ്രവാസിനിത്താ...
ലാപിന്റെ ഹൃദയ ശസ്ത്രക്രിയ യൊക്കെ കഴിഞ്ഞു എത്തിയല്ലേ...
---------------------------
പടച്ചോനെ .. ആദ്യ കമെന്റ് എന്റെ വകയാണ്...
ഈ കമെന്റ് ബോക്സില്‍ ഐശ്വര്യം വരുത്തണേ....
(അല്ലെങ്കില്‍ ഇത്ത എന്നെ കല്ലെടുത്തെറിഞ്ഞു ബ്ലോഗ്ഗര്‍ തെരുവിലൂടെ ഓടിപ്പിക്കും )

കുഞ്ഞൂസ് (Kunjuss) said...

ഹൃദ്യമായി ഈ യാത്രാക്കുറിപ്പ് പ്രവാസിനീ, യാത്രയിലുടനീളം കൂടെ ഉണ്ടായിരുന്ന പോലെ...മനോഹരമായ ചിത്രങ്ങളും.

mayflowers said...

തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടേ..
ഏതായാലും എന്റെ കല്‍ക്കട്ട യാത്ര പോലെ ആകാതിരുന്നത് ദൈവാധീനം.
കുഞ്ഞ് നെന്നൂസിനെ ഞങ്ങള്‍ക്കും കാണാനായല്ലോ..
So sweet..

രമേശ്‌ അരൂര്‍ said...

ഒളിച്ചിരുപ്പ് ,യാത്ര ,തീറ്റ .അര്‍മാദം ..ഇതെല്ലാം അത്ര നല്ലേനല്ല
(പ്ര) വാസിനീ ..ചരിത്രം എല്ലാം വായിച്ചു ഫോട്ടങ്ങളും കണ്ടു ,എല്ലാം ഇഷ്ടപ്പെട്ടു ,,

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"എല്ലാം കഴിഞ്ഞപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ഒമ്പത് മണി..പതിനൊന്നായിരുന്നു… "
ഞാന്‍ കരുതി ഇത് എന്റെ വീട്ടിലെ മാത്രം പ്രശ്നമാണെന്ന്! അപ്പൊ എല്ലായിടത്തും ഇതുതന്നെ സ്ഥിതി അല്ലേ?

അവതരണം വളരെ നന്നായി കേട്ടോ.
ഓര്‍മ്മശക്തി എനിക്ക് കുറവായത് കൊണ്ടായിരിക്കാംആദ്യത്തെ അഞ്ചാറുവരികള്‍ വായിച്ചു തലപെരുത്തു.
അല്പം കൂടി 'ബ്ലാങ്കൂര്‍' വിവരങ്ങളും ഫോട്ടോകളും ആവാമായിരുന്നു.
ബാന്ഗ്ലൂര്‍ എന്ന് പറഞ്ഞാല്‍ പോലീസ് പിടിക്കും ട്ടാ. പേര് മാറ്റിയത് അറിഞ്ഞില്ലേ? ബങ്കളുരു.... ബങ്കളുരു

faisu madeena said...

നടക്കട്ടെ ,, നടക്കട്ടെ ,, ഞമ്മള്‍ ഈ നാട്ടുകാരനെ അല്ല .

കൊമ്പന്‍ said...

പ്രവാസിനി ഇത്ത സംഗതി കിടിലോല്‍ കിടിലം
അല്ല ഒരു സംശയം ചുമ്മാ തെ ആണേ
ഇപ്പയും നാത്തൂന് മായി പോരടിക്കാരുണ്ടോ? ഏത്

Akbar said...

യാത്രകള്‍ ഇപ്പോഴും സന്തോഷം തരുന്നതാണല്ലോ. അത് പങ്കു വെക്കുമ്പോള്‍ വായനക്കാര്‍ക്കും സന്തോഷം. ഫോട്ടോസൊക്കെ ഏറെ മനോഹരമായ ഗ്രാമ കാകാഴ്ചകള്‍ തന്നു. ഹൃദ്യമായ വിവരണം.

Unknown said...

ആ യാത്രയില്‍ ഞാനും പങ്കുകൊണ്ട പ്രതീതിയുണ്ടായി.
ഹൃദ്യം!

Unknown said...

ismail chemmad.
ലാപ്പൊക്കെ സുഖമായി തിരിച്ചെത്തിയിട്ട് രണ്ടാഴ്ചയായി.
പിന്നെ നെറ്റിനായി പ്രശ്നം.ശെരിയാക്കിത്തരാന്‍ കുട്ടികളാരും ഇവിടെയില്ലതാനും.
ഏതായാലും ആദ്യ കമന്റിനു റൊമ്പ താങ്ക്സ്.
kunjuss.
മനസ്സു തുറന്നുള്ള ഈ അഭിപ്രായത്തില്‍ ഒരു പാട് സന്തോഷിക്കുന്നു.
mayflowers.
തിരിച്ചെത്തിയപ്പോള്‍ എനിക്കും സന്തോഷമുണ്ട്.ഇത്രയും നാള്‍ എന്തോ നഷ്ട്ടപ്പെട്ട പ്രതീതി ആയിരുന്നു.
നെറ്റിന് പ്രോബ്ലമാണ്. കണക്ഷന്‍ നേരിട്ട് കൊടുത്ത കമ്പ്യൂട്ടര്‍ കേടാണ്.കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥയാണ്.
കിട്ടിയപ്പോള്‍ തട്ടിക്കൂട്ടിയ ഒരുപോസ്ട്ടാണ്.ഇഷ്ട്ടപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.
ramesh aroor.
രമേശ്‌ സാറേ..
ഒളിച്ചിരുന്നതൊന്നുമല്ല.മൊത്തം പ്രോബ്ലമായിരുന്നു.മുഴുവനായിട്ടങ്ങ് തീര്‍ന്നിട്ടില്ല.
യാത്ര,തീറ്റ,അര്‍മാദം..ഇതത്ര നല്ലേനല്ല എന്നോ..അതെന്താ അങ്ങനെ പറഞ്ഞത്.
ഫോട്ടോകളൊക്കെ ഇഷ്ട്ടപ്പെട്ടല്ലോ..അതുമതി.സന്തോഷം.
ismayil kurumbadi.
കണ്ടിടത്തോളം എല്ലായിടത്തും ഇതു തന്നെ അവസ്ഥ,
മനസ്സിലാവാത്ത വരികള്‍ ഏതാണാവോ,,മനസ്സിലായില്ല,
യാത്രാ വിവരണം ഇതാദ്യമാ..പ്രോല്സാഹനത്തിനു നന്ദി;ബംഗളുരു അറിയാഞ്ഞിട്ടല്ല.പറയാനൊരു സുഖമില്ല,അതാ,
faisu madeena
ഫൈസൂ,അതെന്താ അങ്ങനെ പറഞ്ഞത്.
ലീവൊക്കെ കഴിഞ്ഞു ഗള്‍ഫിലേക്ക് പറന്നോ.
നല്ല പാതിയെ കൂടെ കൂട്ടിയോ.അതോ നാട്ടിലിട്ടേച്ചു പോയോ..
എന്‍റെ അന്വേഷണവും സലാമും അറിയിക്കണേ.
komban.
സംശയം ചുമ്മാ വെച്ചാല്‍ മതി കേട്ടോ,
ഞങ്ങള്‍ നാത്തൂന്മാര്‍ പണ്ടേ കൂട്ടാ..ഇപ്പോഴല്ലേ മോളുടെ അമ്മായുമ്മ ആയത്..?
കിടിലന്‍ കമന്റിനു നന്ദിയുണ്ട് കേട്ടോ.
akbar.
നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ എഴുതാനുള്ള ധൈര്യമുണ്ടാകുന്നു.വളരെ നന്ദിയുണ്ട്.
thechikkoden.
യാത്രയില്‍ പങ്കുകൊണ്ടതില്‍ സന്തോഷമുണ്ട് കേട്ടോ..നന്ദി.

Pushpamgadan Kechery said...

ഒക്കെ നല്ല രസമായിട്ടുണ്ട്.
ചിത്റങ്ങളും നന്നായി..
അപ്പോള്‍ ഇനിയും കാണാം..

ഒരു ദുബായിക്കാരന്‍ said...

ഇത്താ,

ബംഗ്ലൂര്‍ യാത്ര വിശേഷം ഇഷ്ടായിട്ടോ..മൊബൈലില്‍ എടുത്ത ഫോട്ടോസും കൊള്ളാം..നന്നുവിന്റെ ബര്‍ത്ത് ഡേ ഫോട്ടോ അടിപൊളി..വൈറ്റ് ഫ്രോക്കില്‍ മോളെ കാണാന്‍ നല്ല ഭംഗിയുണ്ട്ട്ടാ..ലാപ്പൊക്കെ സുഖമായി തിരിച്ചെത്തിയ സ്ഥിതിക്ക് പുതിയ പോസ്റ്റും കമന്റ്സ് ഒക്കെയായി ഒന്ന് സജീവമാകൂ..

ajith said...

അപ്പോ ബൂലോകത്ത് നിന്ന് മുങ്ങി ഭൂലോകത്ത് കറക്കമായിരുന്നു അല്ലേ...നല്ലൊരു വിവരണം തന്നതുകൊണ്ട് തല്‍ക്കാലം ക്ഷമിക്കുന്നു.

Arjun Bhaskaran said...

ശോ ഈ താത്തയുടെ ഒരു കാര്യം.. അതെ സത്യം പറ നിങ്ങളെ ഓടിക്കാന്‍ വന്നതല്ലേ സൂര്യകാന്തി തോട്ടത്തിന്റെ ഉടമയും മകനും..?? അത് കുശലം ചോദിക്കാന്‍ എന്നാക്കി അല്ലെ. ഹം. ഞാന്‍ അത് കണ്ടു പിടിച്ചു. പിന്നെ ചിത്രങ്ങള്‍ പ്രത്യേകിച്ച് ആ അസ്തമയ സൂര്യന്റെ കീഴെ നടന്നു പോകുന്ന ആട്ടിന്‍പറ്റം വളരെ നല്ലതായി തോന്നി. പിന്നെ ഗ്രാമകാഴ്ച്ചകളും.. സത്യത്തില്‍ നന്നു കാരണം ഞങ്ങള്‍ക്കൊരു ഫ്രീ ട്രിപ്പ്‌ തരപെട്ടു. :)

ശ്രീനാഥന്‍ said...

കലക്കൻ ചിത്രങ്ങൾ, നല്ല വിവരണം. സൂര്യകാന്തി വല്ലാതെ മോഹിപ്പിക്കുന്നു

Unknown said...

യാത്രാ വിവരണം നന്നായി

ente lokam said...

ഇന്നലെ ഓര്‍ത്തു..ഇതെവിടെ എന്ന്...
സത്യം..എന്റെ പോസ്റ്റ്‌ ഒന്ന് കൂടി മെയില്‍
ചെയ്യാന്‍ തുടങ്ങുക ആയിരുന്നു..നാല്
വര്ഷം ബാംഗ്ലൂര്‍ ഉണ്ടായിരുന്നു..ഓര്‍മ്മകള്‍
തിരിച്ചു എത്തി....ആശംസകള്‍...

SHANAVAS said...

സുന്ദരമായ വിവരണം..സുന്ദരമായ ചിത്രങ്ങള്‍...അതെ വണ്ടിയില്‍ ഉണ്ടായിരുന്നത് പോലെ തോന്നുന്നു...ആശംസകള്‍..

ജയിംസ് സണ്ണി പാറ്റൂർ said...

വന്നെത്തിയയുടനെ ഒരു മികച്ച വിവരണവും ആഗമനവിവരവും
നല്കിയതില്‍ സന്തോഷം.

Unknown said...

പുഷ്പാന്ഗതന്‍..
കാണണം..നന്ദി.

ദുബായിക്കാരാ..
എന്‍റെ മൊബയില്‍ ഫോട്ടോസും നെനമോളെയും ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം.

അജിത്‌ ഭായ്‌.
മുങ്ങിയതൊന്നുമായിരുന്നില്ല.വീണ്ടും വന്നതില്‍ സന്തോഷം.

അര്‍ജുന്‍,
സത്യം അര്‍ജുന്‍ പറഞ്ഞതുതന്നെ.പൂ പറിക്കുകയാണെന്ന് കരുതിയാണ് അവര്‍ ഓടി വന്നത്.ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ഒന്നും പറഞ്ഞില്ല.അമ്പത്‌ രൂപകൂടി കൊടുത്തപ്പോള്‍ കുശലം പറയാനും തുടങ്ങി.
ആട്ടിന്‍ പറ്റങ്ങളുടെ ചിത്രം എനിക്കും ഇഷ്ട്ടമായിരുന്നു.അത് തന്നെ വീണ്ടും കേട്ടതില്‍ സന്തോഷം.

ശ്രീനാഥന്‍,,
അതെ സൂര്യകാന്തി മോഹിപ്പിക്കുന്നു.

റ്റോംസ് ,,
നല്ല വാക്കുകള്‍ക്കു നന്ദി.

എന്റെ ലോകം.
എന്‍റെ വിവരണം താങ്കളെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചതില്‍ സന്തോഷമുണ്ട്.

ഷാനവാസ്‌ ഭായ്‌..
ഈ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി.

സണ്ണീ..
സന്തോഷം അറിയിച്ചതില്‍ വലിയ സന്തോഷമുണ്ട്.

നാമൂസ് said...

പ്രവാസിനി... ഏന്‍ സമാചാരാ.?

ഒരു യാത്ര പോയി വരുമ്പോള്‍ വിശേഷാല്‍ വല്ലതും സമ്മാനമായി കരുതുന്ന പതിവ് ഉള്ളതല്ലേ..?
ഹാ... കഥ പറയുന്ന ചിത്രങ്ങളേക്കാള്‍ വലിയൊരു സമ്മാനം മറ്റെന്തല്ലേ..!!

എന്‍റെ കൗമാരം ഞാന്‍ 'ജീവിച്ചു' തീര്‍ത്തത് കന്നഡ നാട്ടിലായിരുന്നു. ഈ ചുരം ഞാന്‍ എത്ര തവണ കയറി ഇറങ്ങി. ഇന്നുമെന്‍റെ കിതപ്പൊതുങ്ങിയിട്ടില്ലാ. ഹാ...!!!

Unknown said...

നാമൂസ്‌ ഭായ്‌..
ഏന്‍ സമാചാരാ..ഇതെന്ത്..മനസ്സിലായില്ലല്ലോ.
കന്നഡ ആയിരിക്കും.ല്ലേ.
സൂര്യകാന്തിപ്പാടം മുതലാളിയോട് ഇംഗ്ലീഷ്, തമിഴ്,ഹിന്ദി,ഉര്‍ദു..ഒക്കെ പേശി നോക്കി.ഉമ്മാന്റെ വക മലയാളവും,,(ഇത്ന്‍റെ ഒരു തജ്ജ്‌ തര്വോ..എന്നാണ് ചോദിച്ചത്.)
ങൂഹും,,നോ രക്ഷ!
കന്നഡ എന്ന് ആന്ഗ്യഭാഷയില്‍ ചോദിച്ചപ്പോള്‍ ങ്ഹാ,,എന്ന് തലയാട്ടി.
കന്നഡ നാട്ടിലേക്ക് ഇപ്പോള്‍ പോവാറില്ലേ..

വന്നതിനും വായിച്ചതിനും നന്ദി.

A said...

അടിപൊളി പിക്സ്. നല്ല വിവരണം

Unknown said...

നന്നായി, ചിത്രങ്ങളും..

Yasmin NK said...

പടച്ചോനാണേ..ഞാന്‍ ഇന്നും കൂടി വിചാരിച്ചേയുള്ളൂ..ഇതെവിടെപ്പോയി,ഒരഡ്രസ്സുമില്ലല്ലോ എന്ന്.അതിനിടക്ക് ഇവിടെ എല്ലാര്‍ക്കും പനി. അതാ വരാന്‍ വൈകിയത്. യാത്രാ വിവരണം നന്നായിട്ടോ.ചിത്രങ്ങളും.

വീകെ said...

യാത്രാ വിവരണം നന്നായി. ഫോട്ടോകളും കൊള്ളാം..
വരുന്ന വഴി ആനകളെ കണ്ടിട്ടും ഫോട്ടോ എടുക്കാഞ്ഞത് പേടിച്ച് കയ്യും കാലും പിന്നെ മുട്ടും വിറച്ചിട്ടല്ലാന്ന് മനസ്സിലായി...!
ആശംസകൾ...

keraladasanunni said...

വിവരണവും ഫൊട്ടോകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായി. ഇനിയും എഴുതൂ.

അബ്ദുൽ കെബീർ said...

എല്ലാ അർഥത്തിലും മനോഹരമായൊരു യാത്രാവിവരണം.ഇത്ര ചുരുക്കിയിട്ടും മനോഹാരിത നഷ്ടപ്പെട്ടിട്ടില്ല.ഫോട്ടോസുംഅടിപൊളി..
ആകെ കൂ‍ടി നല്ലൊരു ബിരിയാണി കഴിച്ച പോലെ..

smitha adharsh said...

അടിപൊളി വിവരണം..അപ്പൊ,ആഘോഷിച്ചു അല്ലെ? സ്കൂളില്‍ പഠിക്കുമ്പോ,എന്‍റെ ഒരു സ്വപ്നമായിരുന്നു, ഷാരൂഖ് ഖാന്‍റെ ഒപ്പം നിന്ന് സൂര്യകാന്തി തോട്ടത്തില്‍ വച്ച് ഫോട്ടോ എടുക്കണം എന്ന്.. പ്രവാസിനിചേച്ചി പറഞ്ഞപോലെ ആഗ്രഹിച്ചതൊക്കെ നടന്നാല്‍ പിന്നെ നമ്മളൊക്കെ സ്വര്ഗ്ഗത്തിലാവും ല്ലേ?

ചിത്രങ്ങളൊക്കെ ഇഷ്ടപ്പെട്ടു കേട്ടോ..

സീത* said...

ഹൃദയസ്പർശിയായ വിവരണം...നല്ല ചിത്രങ്ങളും...അപ്പോ അതാരുന്നു ഇല്യേ ഇവിടെങ്ങും കാണാതിരുന്നത്

Anonymous said...

യാത്രാവിവരണം നന്നായി അവതരിപ്പിച്ചു. ഫോട്ടോകളും വളരെ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.

Unknown said...

ഇന്ന് പുലര്‍ച്ചെ എത്തിയതേയുള്ളൂ ബംഗ്ലൂരില്‍നിന്നും. ഇനി പോകുമ്പോള്‍ മാഡം സഞ്ചരിച്ച ഈ വഴികളിലൂടെ പോകാം. ഞാന്‍ ഈ ബ്ലോഗില്‍ എത്തിയത് ആ ബാല്യകാല ചിത്രക്കാരിയുടെ പോസ്റ്റ്‌ ഒന്നൂടെ വായിക്കാനായിരുന്നു. അതെനിക്ക് ഒരുപാട് ഇഷ്ട്ടായി.

കെ.എം. റഷീദ് said...

സൂപ്പര്‍ യാത്ര വിവരണം
അതിനെക്കാള്‍ സൂപ്പര്‍ ഗ്രാമ ഭംഗി നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോകള്‍

പുതിയ പോസ്ടിടുമ്പോള്‍ ഒരു മെയില്‍ അയക്കണം

കുസുമം ആര്‍ പുന്നപ്ര said...

നല്ല യാത്രാവിവരണം..കൂടെ വന്നതുപോലെ

Unknown said...

സലാം ഭായ്‌.
നല്ല അഭിപ്രായത്തിന് നന്ദി.

നിശാ സുരഭി.
ഈ കുഞ്ഞഭിപ്രായത്തിനു വലിയ നന്ദി.

മുല്ല.
എന്നെ ഓര്‍ത്തെന്നു അറിഞ്ഞു സന്തോഷിക്കുന്നു.
ഒരിക്കലും കണ്ടില്ലെങ്കിലും നമ്മള്‍ എന്തോ തരത്തില്‍ ഒരു ഹൃദയബന്ദം ഉണ്ടല്ലേ.
പനിയൊക്കെ മാറിയോ.

വീകെ.
ആനകളെ കണ്ടിട്ട് ഫോട്ടോ എടുക്കാത്തത്‌ പേടിച്ചിട്ടു തന്നെയാണ്.സത്യം.
ആശംസകള്‍ക്ക് നന്ദി.

കേരളദാസനുണ്ണി,
ഈ വാക്കുകള്‍ എഴുതാന്‍ പ്രചോദനമാകുന്നു.നന്ദി.

അബ്ദുല്‍ കെബീര്‍,
ഇവിടെ മുമ്പ്‌ കണ്ടിട്ടില്ലെന്നു തോന്നുന്നു.
എന്തായാലും ഇത്രയും നല്ല അഭിപ്രായത്തിനു ഒരു വലിയ നന്ദി.

Unknown said...

സ്മിത ആദര്‍ശ്‌,
എവിടായിരുന്നു.എന്നെപോലെ ഇടക്കൊന്നു മുങ്ങിയല്ലോ.
എന്നിട്ട് ഇപ്പോള്‍ ആ പറഞ്ഞ സ്വപ്നമൊക്കെ ഉപേക്ഷിച്ചോ..
വന്നതില്‍ വലിയ സന്തോഷമുണ്ട് കേട്ടോ..
ആള്‍ എന്‍റെ ബ്ലോഗ്‌ ഗുരു അല്ലെ..!?

സീത,
അതെ പലകാരണങ്ങള്‍കൊണ്ട് കുറച്ചു വിട്ടു നില്‍ക്കേണ്ടി വന്നു.
വന്നപ്പോള്‍ എല്ലാരും എത്തിയല്ലോ.അതുമതി.വളരെ സന്തോഷമുണ്ട്.

ഡോക്ടര്‍,പി മാലന്‍കോട്ട്,
വലിയസന്തോഷമുണ്ട്.ഈ അഭിപ്രായത്തിന്.

ബിജു,
വീണ്ടും എന്‍റെ പോസ്റ്റ് വായിക്കാന്‍ വന്നെന്നോ..പഴയ പോസ്റ്റുകള്‍ ഇപ്പോഴും വായിക്കുന്നു എന്നറിഞ്ഞ്
വലിയ സന്തോഷം തോന്നുന്നു.
ഹൈവെയില്‍ നിന്നും തിരിഞ്ഞു പോകുന്ന ചില ഗ്രാമവഴികളിലൂടെയൊക്കെ ഞങ്ങള്‍ പോയി നോക്കി.
അങ്ങനെയാണ് സൂര്യകാന്തി പാടത്തെത്തിയത്.
ഇനി പോകുമ്പോള്‍ ഗ്രാമീണരുടെ വീടുകള്‍ കൂടി സന്ദര്‍ശിക്കണമെന്നു കരുതുന്നു.

റഷീദ്‌ ഭായ്‌,
പോസ്റ്റ് ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.
ഇനി മുതല്‍ മെയിലിടാന്‍ ശ്രമിക്കാം.

കുസുമം,
നല്ല അഭിപ്രായത്തിനു നന്ദി.

ചെറുത്* said...

ആദ്യ ഭാഗം വായിച്ചപ്പൊ ചെറുത് പോലും കിതച്ചുപോയി. ഒരു യാത്രക്ക് മുന്നേ തയ്യാറാകാനുള്ള പരശവേശവും, സന്തോഷവും എല്ലാം കൂടികുഴഞ്ഞൊരു അവസ്ഥ. ;) ആദ്യ യാത്രാവിവരണമാണെങ്കിലും നന്നായി പറഞ്ഞു യാത്രയെ പറ്റി. അപ്പൊ എല്ലാവരും പോയപോലൊക്കെ തിരിച്ചെത്തീന്നറിഞ്ഞതില്‍ സന്തോഷം.
കാണാം

ആശംസോള്ട്ടാ.
(( അപ്പൊ ബ്ലോഗിമോന്‍‌ പിന്നേം ഹോസ്റ്റലീലായാ. അവനങ്ങനന്നെ വേണം )) ;)

Unknown said...

ചെറുത്*
പോയപോലൊക്കെ തിരിച്ചെത്തി മോനെ..
എന്‍റെ ആദ്യ യാത്രാ വിവരണം നന്നായെന്നു പറഞ്ഞതിന് ചെറുതിന് വല്യൊരു നന്ദി.

ബ്ലോഗിമോന്‍ ഹോസ്റ്റലില്‍ തന്നെയാ..
അവനൊന്നു നന്നാകട്ടെന്നു കരുതി.എന്തേയ്..

sulekha said...

നല്ല രസമുണ്ടാരുന്നു യാത്രയ്ക്ക്.അല്ല ചില സംശയങ്ങള്‍ ബാക്കി .ഉടമയും മകനും വന്നത് ചോദിക്കാതെ തോട്ടത്തില്‍ കയറിയതിനു ചീത്ത വിളികാനല്ലേ ?ഫോട്ടോസ് മനോഹരം .എടുത്തു പറയേണ്ടത് അസ്തമന സൂര്യന്ന്റെ ചിത്രം.പിന്നെ ബിരിയാണി കുരങ്ങുകള്‍ക്ക് പോലും തിന്നാന്‍ പറ്റാതാകും എന്നതില്‍ പ്രതിഷേധിക്കുന്നു.ചീത്തയാകുന്നത് തിന്നാനുള്ള ജീവിയാണോ കുരങ്ങ്? കുഞ്ഞുങ്ങളെ ഉറക്കിയ സൂത്രം ക്ഷ പിടിച്ചു.എല്ലാ അമ്മമാരുടെ kaiyilum ഇത്തരം വിദ്യകള്‍ ഉണ്ട് .ആശംസകള്‍.

sulekha said...

pinne oru tour undel nammal timinu unarum.athil samsayam vendaaaaaaaaaaaaa

Unknown said...

:)

ശിഖണ്ഡി said...

യാത്രാവിവരണം ഇഷ്ട്ടമായി... birthday പാര്‍ട്ടി എങ്ങനെ? അടിച്ചു പൊളിച്ചോ???

നബിദിനം ആഘോഷിക്കുന്നതില്‍ എന്തെങ്കില്‍ തെറ്റുണ്ടോ???

Unknown said...

സുലേഖ,,
നല്ല വാക്കുകക്ക് നന്ദി,
ഉടമയും മകനും അതിനു തന്നെയാകും വന്നത്,അടുത്തു വന്നപ്പോള്‍ ധാരണ മാറുകയും ചെയ്തിരിക്കാം.
ഫോട്ടോസ് ഇഷ്ട്ടപ്പെട്ടതിനു പ്രത്യേകം നന്ദി.
കുരങ്ങു പരാമര്‍ശം ആ ഉദ്ദേശത്തില്‍ എഴുതിയതൊന്നും അല്ല കെട്ടോ.എഴുതുമ്പോള്‍ സംഭവിച്ചത് മാത്രം.
എന്തായാലും വന്നതിനും പറഞ്ഞതിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
ഇനിയും വരുമല്ലോ..അല്ലെ.

MyDreams.
എന്തേ ഒരു പുഞ്ചിരി ,
അതുമതി,നന്ദി.

Unknown said...

Shikandi

യാത്ര പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം.
ബര്‍ത്ത്ഡേ പാര്‍ട്ടിയൊന്നും പതിവില്ല.
കൊച്ചുമോള്‍ക്ക്‌ ഒരു വയസ്സ് തികഞ്ഞപ്പോള്‍ മോള്‍ എടുത്തയച്ചുതന്ന ഫോട്ടോ ഇവിടെ ചേര്‍ത്തെന്നു മാത്രം.

ഇവിടെയിപ്പോള്‍ നബിദിന പരാമര്‍ശം വന്നത് എങ്ങിനെയെന്ന് മനസ്സിലായില്ല.
അതൊന്നും വിശദീകരിക്കാന്‍ മാത്രം അറിവും വിവരവും ഈയുള്ളവള്‍ക്ക് ഇല്ല താനും,ഇത് അതിനുള്ള വേദിയുമല്ല എന്നാണെന്റെ വിശ്വാസം.
അറിവുള്ളവരോട് ചോദിച്ചു സംശയ നിവൃത്തി നേടു മെന്നു വിശ്വസിക്കുന്നു.

നന്ദി.

ishaqh ഇസ്‌ഹാക് said...

യാത്രകള്‍ ഉല്ലാസദായകങ്ങളാണ്..
വിവരണവും,പടങ്ങളും യാത്രാസുഖം പകര്‍ന്നു.
നന്നായി.

Unknown said...

ishaqh ഇസ്‌ഹാക് ഭായ്‌.

വളരെ നന്ദി,
ഈ നല്ല വാക്കുകള്‍ക്ക്.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇങ്ങളെ ഒലക്കമ്മലെ യാത്ര !
(ലേബല്‍ # അസൂയ ....)
രണ്ടു മാസം വെകഷേന്‍ കിട്ടിയിട്ട് എനിക്ക് ഒരു യാത്ര പോകാന്‍ പറ്റാത്തതിനാല്‍ മക്കളൊക്കെ ഇപ്പോഴും പിണക്കതിലാ...
(കാരണം എന്റെ ആരോഗ്യ പ്രശ്നങ്ങള്‍ )
സത്യം ..........ഇതൊരു നല്ല യാത്രയുടെ അനുഭൂതി നല്‍കി ...........ഈ യാത്രയിലൂടെ ഞാന്‍ കുട്ടികളുമൊത്ത് നിങ്ങളുടെ കൂടെ യാത്ര ചെയ്തു .............
വലിയുമ്മക്ക് എത്രയും പെട്ടെന്ന് ഇനിയും കുഞ്ഞുമോളെ കാണാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ !

Unknown said...

ജബ്ബാർ ഭായ്‌,
അസൂയക്ക് മരുന്നില്ലല്ലോ..
യാത്ര ഇനി അടുത്ത വെക്കെഷനിലും ആകാമല്ലോ..
ആരോഗ്യ പ്രശ്നങ്ങളൊക്കെ സുഖമാകാന്‍ പ്രാര്‍ഥിക്കാം..
ഈ നല്ല വാക്കുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.

Unknown said...

നെന്നൂസിനെ ഒരു പാട് ഇഷ്ടായി..

ദൃശ്യ- INTIMATE STRANGER said...

വിവരണം നന്നായിട്ടോ..

ശിഖണ്ഡി said...

ഹ ഹ ഹ .... നല്ല മറുപടി... ഞാനൊരു ശികണ്ടിയല്ലേ.... രണ്ടുംകെട്ടവന്‍... അതുകൊണ്ടാവാം ഇങ്ങനെയുള്ള ചോദ്യങ്ങള്‍...

Unknown said...

ജുവൈരിയ,
വളരെ സന്തോഷം.

INTIMATE STRANGER,
നന്ദിയുണ്ട് ട്ടോ..

Shikandi,

: )

ഫൈസല്‍ ബാബു said...

വെച്ചുണ്ടാകി വിളന്ബാന്‍ മാത്രമല്ല ,നല്ല യാത്രാവിവരണവും എഴുതാം എന്ന് തെളിയിച്ചു ...അപ്പൊ ഇനി വൈകിക്കണ്ട ആ പ്രൊഫൈല്‍ ഒന്ന് മാറ്റി എഴുതിക്കോ ..

Jenith Kachappilly said...

Vaayikkan ithiri vaikippoyi... Hmmm valare manoharamaayittu ezhuthiyittundu. Sharikkum yathrayil koodeyundaayirunna pole thanne thonni. Ithayude ezhuthinte oru prathyekatha enthaanenno?? Oru saadharakkariyude ezhuthaanum, aavashyamillatha kasarthukal onnum thanne illa. Vaayanakkarkku oru aduppam thonnum. Oppam thanne clean n clear aayirikkum... Appo ezhuthu thudaratte...

Aashamsakalode :)
http://jenithakavisheshangal.blogspot.com/