സെപ്റ്റംബര്‍ എന്നും എനിക്ക് പ്രിയപ്പെട്ട മാസം!!
പല “ഭീകര” സംഭവങ്ങള്‍ക്കും സാക്ഷിയായ ഈ മാസം
എന്‍റെ ജീവിതവുമായി അത്രത്തോളം ബന്ധപ്പെട്ടുക്കിടക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ളൊരു സെപ്റ്റംബറില്‍ തുള്ളി മുറിയാതെ പെയ്യുന്ന ഒരു മഴദിവസമായിരുന്നു,,ആ ഭീകര സംഭവം..!!?
എന്‍റെ വിവാഹം!
അന്നെനിക്ക് വയസ്സ് പതിനാല്..!!
വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരു സെപ്റ്റംബറില്‍ എന്‍റെ മോള്‍ പിറന്നു.
കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു.
സെപ്റ്റംബറുകള്‍ ഒരുപാട് കടന്നു പോയി.
ഇന്ന് സെപ്റ്റംബര്‍ പതിനെഴ്.
എന്‍റെ ബ്ലോഗിനും തികഞ്ഞു, വയസ്സൊന്ന്.
ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്.
ഇങ്ങനെയൊരു ലോകത്തെ കുറിച്ച് കേട്ടറിവോ നാട്ടറിവോ പോലുമില്ലാത്ത ഈ ഞാന്‍ ഒരു സുപ്രഭാതത്തില്‍ എങ്ങനെ ഇവിടെ എത്തിപ്പെട്ടു..!
ഇത്രയും കാലം എന്തുകൊണ്ട് ഞാനീ ലോകത്തെ കുറിച്ചു ഒന്നുമേ അറിഞ്ഞില്ല..!?
വെബ്ബും നെറ്റും അരച്ചു കലക്കിക്കുടിച്ചവര്‍ എന്നും എന്‍റെ ചുറ്റിലും ഉണ്ടായിരുന്നിട്ടും
വെറും തേങ്ങ അരച്ചു കഴിയാന്‍ വിധിക്കപ്പെട്ടവളായി ഞാന്‍ എന്തുകൊണ്ട് മാറി..??
ഉത്തരമില്ലാത്ത അസംഖ്യം ചോദ്യങ്ങള്‍?
ഒടുവില്‍ ഒരു ചീനാപറങ്കിപ്പുമ്മള്‍ അടക്കം നാല്‍പ്പത്തിനാല് അല്ലറ ചില്ലറ പോസ്റ്റുകള്‍ ഈ എളിയ ബ്ലോഗിണിയില്‍ നിന്നും പിറവിയെടുത്തപ്പോള്‍ നിങ്ങളില്‍ ഒരുപാട് പേരത്‍ വായിക്കുകയും വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
ഓരോ കമന്‍റും വായിച്ച് എവറസ്റ്റ് കീഴടക്കിയ ടെന്‍സിംഗ് ഹിലാരിമാരെപോലെ എന്തോ ആയിപ്പോയി ഞാന്‍.(ക്ഷമിക്കണം അവരെന്താണ് ആയതെന്ന് എനിക്കറിയില്ല.ഒരു രസത്തിനു എഴുതിപ്പോയതാണ്.)
ഇവിടെ നമ്മുടെ പ്രിയപ്പെട്ട കുളത്തെ പരാമര്‍ശിക്കാതെ എന്‍റെ ബ്ലോഗിനെ കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ല.
മഴ മാറി നിന്നപ്പോള്‍ കുളം ഉച്ചമയക്കത്തില്‍..(ഈ വര്‍ഷം ഞാന്‍ കുളത്തിനു വേണ്ടി ഇച്ചിരി മല്ലിക നട്ടു…ഇന്നുച്ചക്ക് എടുത്ത ഫോട്ടോ.)
2010 ഡിസംബര്‍ പത്തിന് തുടങ്ങി 2011 ജനുവരി ഇരുപതിന് അവസാനിപ്പിച്ച എന്‍റെ കുളക്കഥ ഇഷ്ട്ടപ്പെട്ടവര്‍ അനവധിയായിരുന്നു
കുളക്കരയില്‍ കണ്ട കീരികളെ ഫോട്ടോഎടുക്കാന്‍ കഴിയാത്ത വൈക്ലബ്യം മാറ്റാന്‍ കുളപ്പടവില്‍ പോയിരുന്ന എന്നോട് നിനച്ചിരിക്കാതെ കുളം കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ , യാദൃശ്ചികത നിറഞ്ഞ ആ കഥകള്‍ എന്‍റെയും കുളത്തിന്റെയും സ്വന്തം കഥകള്‍ ആയിരുന്നെന്ന് ആദ്യമൊന്നും ഞാന്‍ നിങ്ങളെ അറിയിച്ചതെ ഇല്ല..പിന്നീട് കുറെ കാര്യങ്ങള്‍ പറയാതെ പറഞ്ഞത് ചിലര്‍ക്കൊക്കെ മനസ്സിലായി.ഒക്കെയും നിങ്ങളുടെ മുമ്പില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ സൊപ്നേപി കരുതിയിരുന്നില്ല.
അനുഭവത്തിന്‍റെ ചൂടും ചൂരും ഉള്ളതുകൊണ്ടായിരിക്കാം അന്നെനിക്കത് എഴുതിപ്പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
കുളം പറഞ്ഞ കഥ വായിക്കാത്തവര്‍ക്കായി അല്‍പ്പം കുളപുരാണം..!
(വായിച്ചവര്‍ക്ക് മുഷിപ്പുണ്ടാക്കിയെങ്കില്‍ സദയം ക്ഷമിക്കാന്‍ അപേക്ഷ!)
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.വെക്കേഷനില്‍ അമ്മാവന്‍റെ വീട്ടില്‍ വിരുന്നുപാര്‍ത്തു വന്ന എന്‍റെ കൂട്ടുകാരി കുറച്ചു ഫോട്ടോകള്‍ കാണിച്ചെന്നെ ആശ്ചര്യപ്പെടുത്തി.അവിടെ അവര്‍ കളിച്ചു തിമര്‍ത്ത ഒരു കുളം കാണിച്ചാണ് എന്‍റെ കുഞ്ഞുമനസ്സിലവള്‍ അസൂയയുടെ വിത്ത് പാകിയത്.
അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ കുളത്തിന്‍റെ അയല്‍പ്പക്കത്തെ ഒരു വീട്ടിലേക്ക്‍ “വിധി" എന്നെ കൂട്ടിക്കൊണ്ടുവന്നപ്പോഴേക്കും അക്കഥകളൊക്കെ ഞാന്‍ മറന്നു കഴിഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് മേല്‍പറഞ്ഞ കുളവും പറമ്പും എന്‍റെ ഭര്‍ത്താവ് വിലക്ക് വാങ്ങുകയും അവിടെ ഞങ്ങളുടെ വീട് പണിയുകയും എന്നെ മോഹിപ്പിച്ച പഴയ കുളത്തെ ഒന്ന് മോടിപിടിപ്പിച്ചു സുന്ദരിയാക്കുകയും ചെയ്തു.ഇതാണ് അക്കഥ.


കുളത്തെകൊണ്ടു തന്നെ ആ കഥ ആദ്യന്തം പറയിപ്പിച്ചത് ബൂലോകം സ്വീകരിച്ചു എന്നു തന്നെയാണ് എന്‍റെ വിശ്വാസം.
അതോടെ ബൂലോഗത്ത് ചെറിയതെങ്കിലും ഒരു സ്ഥാനം എനിക്കും കിട്ടി എന്ന് തോന്നിത്തുടങ്ങി.
വര്‍ഷം ഒന്നു കടന്നു പോയത് എത്ര പെട്ടെന്നാണ്.ഇത് വരെ ഞാന്‍ നിങ്ങളോട് പറഞ്ഞതത്രയും എന്നെക്കുറിച്ച് മാത്രം.! ഈ വീടും പരിസരവും കടന്നു അധികമൊന്നും എഴുതാന്‍ എനിക്ക് കഴിഞ്ഞില്ല. ജീവിതാനുഭവങ്ങള്‍ എന്നു പറയാന്‍ ഒരുപാട് ജീവിതങ്ങളൊന്നും കാണാന്‍ എനിക്കവസരം കിട്ടിയില്ല.അതെങ്ങിനെ,
ജനിച്ചു പതിനാറു വര്ഷം കഴിഞ്ഞിട്ടും ഒരു ട്രെയിനില്‍ പോലും കേറാത്ത ഞാന്‍ നേരെഎത്തിയത് എയര്‍ ഇന്ത്യന്‍ വിമാനത്തിന്‍റെ വിശാലമായ അകത്തളത്തിലേക്ക്..!
അവിടെ അന്തം വിട്ട് കണ്ണ് നിലയിലാക്കിയിരുന്നത് ഒരു കമ്പ്യൂട്ടറിന്‍റെ കീബോര്‍ഡ് പോലും കാണാത്ത കാലത്തും..!?
ഗള്‍ഫിലെത്തി, സമയം ബാക്കിയായിക്കിടന്ന അക്കാലത്ത് കൊണ്ടുപോയ പുസ്തകങ്ങളുടെ ആവര്‍ത്തനവിരസതകളിലൂടെ ദിനങ്ങള്‍ തള്ളി നീക്കി.
ടീവിയിലാകട്ടെ ആകെ രണ്ടു ചാനലുകള്‍,,.ഒന്ന് അറബിയും മറ്റേത് ഇംഗ്ലീഷും.
ഭര്‍ത്താവ് ഓഫീസില്‍ പോയാല്‍ പിന്നെ ടീവിയില്‍ സെക്കന്‍ഡ് ചാനല്‍ തുറക്കുന്നതും കാത്ത് രാവിലെതന്നെ ഞാന്‍ സോഫയില്‍ വന്നു കിടക്കും.
ഒമ്പതരയാകുമ്പോള്‍ സെക്കന്‍ഡ് ചാനലില്‍ ഒരു മ്യൂസിക്ക് തുടങ്ങും.ഇതിനിടയില്‍ ഉറക്കവും ഉണരലും ഒക്കെ മട്ടംപോലെ നടക്കും.സൌദിയുടെ നാഷണല്‍ ആന്തമാണ് പിന്നീട് ആ ഉറക്കില്‍ നിന്നും ഉണര്‍ത്തുക.
ജീവിതത്തിലാദ്യമായി ജീവനുള്ള ചിത്രകഥകള്‍ (കാര്‍ടൂണ്‍) കണ്ടു ഞാന്‍ ഒറ്റയ്ക്ക് ചിരിച്ചു.
ടോം &ജെറിയും വൂഡി വുഡ് പെക്കറും., പിങ്ക് പാന്തരും ഒക്കെയായി പിന്നെ എന്‍റെ സമയം കൊല്ലികള്‍.
വൈകുന്നേരം സെസമി സ്ട്രീറ്റ് എന്ന പരിപാടി തുടങ്ങിയാല്‍ പിന്നെ സമധാനമാകും.അധികം വൈകാതെ ഭര്‍ത്താവ് ഓഫീസില്‍നിന്നും എത്തുമെന്നോര്‍ത്ത്.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി..
മക്കളൊക്കെ വലുതായി പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് സ്വന്തമായി ഒരു മെയില്‍ ഐഡി ഉണ്ടാക്കാനുള്ള അന്തമെങ്കിലും ഉണ്ടായത്.പാസ്‌വേഡ് അടിച്ചു നെറ്റില്‍ കേറുന്നതൊക്കെ അന്ന് വലിയ കാര്യമായിരുന്നു എനിക്ക്.
മന്ഗ്ലിഷില്‍ മെയിലുകള്‍ അയച്ചും വരുന്ന മെയിലുകള്‍ നോക്കിയും ഫോണ്‍ ചെയ്തും ചാറ്റ് ചെയ്തും കുറെ കാലം.
അപ്പോഴൊന്നും ഈ ബ്ലോഗെന്ന സാധനത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ലായിരുന്നു.
യാദൃശ്ചികം എന്നു പറയാമല്ലോ ..ഒരു മാസികയില്‍ ബ്ലോഗില്‍ വന്നൊരു കഥ വായിക്കാനിടയായി.
ഒരു കൌതുകത്തിന് അതിലെ അഡ്രെസ്സ് അടിച്ചുനോക്കി,സ്മിതാ ആദര്‍ശിന്റെ ബ്ലോഗായിരുന്നു അത്.
ആരാണോ എന്താണോ എന്നുപോലും അറിയാത്ത ഈ സഹോദരിയുടെ ബ്ലോഗ് എനിക്ക് എഴുതാനുള്ള പ്രചോദനമായി മാറിയത് യാദൃശ്ചികം മാത്രമായിരുന്നെങ്കിലും അവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയിടാന്‍ ഞാന്‍ മറന്നില്ല.
അവരുടെ ബ്ലോഗില്‍ കമെന്റിട്ടവരുടെ പിറകെപോയി ,ബൂലോകമെന്നു വിളിക്കുന്ന ബ്ലോഗുകളുടെ അതിശയിപ്പിക്കുന്ന ലോകത്തു അവസാനം ഞാനും എത്തിച്ചേര്‍ന്നു.
അന്ന് മുതല്‍ അത്ഭുത ലോകത്തിലെ ആലീസായി മാറുകയായിരുന്നു ഞാന്‍.
ഒരാഴ്ച ഞാന്‍ ഒരു തുണ്ട് കടലാസുപോലും വായിച്ചില്ല. ബൂലോകം ചുറ്റിയടിക്കലായിരുന്നു കാര്യമായ പണി.
വായിച്ച വിശേഷങ്ങള്‍ മക്കളോട് അതിശയത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
അപ്പോള്‍ മാത്രമാണ് മക്കളില്‍ മൂന്നാള്‍ക്ക് ബൂലോകത്ത് പറമ്പോ പാടമോ ഒക്കെയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളും ഞാന്‍ അറിയുന്നത്.
അങ്ങനെയാണ് മോന്‍ പറഞ്ഞത്.ഉമ്മാക്കും തുടങ്ങാമല്ലോ ഒരു ബ്ലോഗ് എന്ന്.
എനിക്കും ബ്ലോഗോ..!!? ഞാന് ശങ്കിച്ചു നിന്നു.
കാര്യമായ വിളവൊന്നും ഇറക്കാതെ തരിശായിക്കിടന്ന മക്കളുടെ സ്ഥലത്തിനടുത്ത് തന്നെ ഞാനും ഇത്തിരി സ്ഥലം വാങ്ങി.
തുടക്കം ആരും അറിയരുത്..വല്ലതുമൊക്കെ എഴുതാന്‍ പറ്റുമോന്ന് അറിഞ്ഞിട്ടുമതി നാലാളറിയലൊക്കെ എന്ന് കരുതി സ്വന്തം പേര് തല്‍ക്കാലം വേണ്ടെന്നു വെച്ചു.
പിന്നീട് നല്ലൊരു അപരനാമത്തിനുള്ള പരക്കം പാച്ചിലായി.
ബ്ലോഗില്‍ കണ്ട വിചിത്ര പേരുധാരികളെ മനസ്സില്‍ ധ്യാനിച്ച് ഞാനും ഒരു വിചിത്ര പേരിനായി തലപുകഞ്ഞു.
താമസിയാതെ ഞാനെന്ന എക്സ്പ്രവാസിനി ജന്മമെടുത്തു.
ഇപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.
ശ്രീ രമേശ് അരൂര്‍ ഇരിപ്പിടം @ E സ്കൂള്‍ . എന്ന ബ്ലോഗില്‍ എന്‍റെയും കുട്ടികളുടെയും ബ്ലോഗുകളെ പരാമര്‍ശിച്ചതിന്‍റെ സന്തോഷം ഇവിടെ പങ്കു വെക്കാതിരിക്കാന്‍ കഴിയില്ല.
മറവിയെന്ന ഭീകരന്‍ വല്ലാതെ ബുദ്ധിമുട്ടിക്കുമ്പോഴും ഇനിയും എന്തൊക്കെയോ എഴുതാനുള്ള ശ്രമത്തിലാണ് ഞാന്‍.
കഴിയുമോന്നറിയില്ല…!!
കഴിയുമായിരിക്കും അല്ലെ..?
40 comments:
ബഷീര്‍ പി.ബി.വെള്ളറക്കാട്, ശ്രീ, റിയാസ് (മിഴിനീര്‍ത്തുള്ളി)
ആദ്യപ്രോല്‍സാഹനം തന്ന ഇവര്‍ക്കെന്‍റെ ആദ്യനന്ദി ഇവിടെ കുറിക്കട്ടെ.
*****************************************
ശേഷം സ്ഥിരമായി എത്തിയവര്‍ക്കും വല്ലപ്പോഴും എത്തിയവര്‍ക്കും ഒരിക്കല്‍ മാത്രം വന്നുപോയവര്‍ക്കും വായിച്ചിട്ട് മിണ്ടാതെ പോയ എന്‍റെ കൂട്ടുകാര്‍ക്കും ഇവിടെ പേര് പറയാന്‍ വിട്ടുപോയവര്‍ക്കും എന്‍റെ വിലയേറിയ നന്ദി ഞാന്‍ സന്തോഷത്തോടെ ഇവിടെ കുറിക്കട്ടെ.
priyadharshini,Mohamedkutty മുഹമ്മദുകുട്ടി ,ആദില,hamsa.നൗഷാദ് അകമ്പാടം,pulari,Rare Rose .naj .Jishad Cronic ,Sulfi Manalvayal ,jazmikkutty Meera's World ,Akbar. smitha adharsh ,കുറുമ്പടി (shaisma@gmail.com) ,ഉമ്മുഅമ്മാർ, രമേശ്‌അരൂര്‍, .ManzoorAluvila ,ozakan,,സുബൈര്‍,ആയിരത്തിയൊന്നാംരാവ്, faisumadeena .സാബിബാവ. AneeZ Bhai ,സലീം ഇ.പി. ,ചെറുവാടി ,Sureshkumar Punjhayil ,കുമാരന്‍ | kumaran ,Vayady ,റാംജി ,ചേച്ചിപ്പെണ്ണ്, സാലഭാന്ജിക .പദസ്വനം ,niswaasam ,Echmukutty ,ശ്രീനാഥന് ,perooran ,SONY.M.M. ,Gopakumar V S (ഗോപന്‍ ) ,ജുവൈരിയസലാം ,Vallikkunnu ,ഹാപ്പി ബാച്ചിലേഴ്സ് ,ജിതിന്‍ രാജ് ടി കെ ,Manoraj ,വരയും വരിയും : സിബു നൂറനാട് ,mayflowers ,ഉമ്മുഫിദ ,krishnakumar513 ,,jayanEvoor ,റോസാപ്പൂക്കള്‍ ,തെച്ചിക്കോടന്‍ ,ആളവന്‍താന്‍ ,Sureshkumar Punjhayil ,siya ,sm sadique ,വല്യമ്മായി ,anoop ,ജൂണ്‍ ,നിശാസുരഭി lakshmi സ്വപ്നാടകന്‍ സി. പി. നൗഷാദ് ചാണ്ടിക്കുഞ്ഞ് kARNOr(കാര്‍ന്നോര്) elayoden.com പട്ടേപ്പാടം റാംജി ente lokam .,moideen angadimugar ,സുലേഖ ,haina ,junaith, റ്റോംസ് || thattakam .com മിസിരിയനിസാര്‍ ഒരു നുറുങ്ങ് ,Kalavallabhan ,വിരല്‍ത്തുമ്പ്,,മുല്ല സ്വപ്നസഖി hafeez കാഡ് ഉപയോക്താവ് zephyr zia കാന്താരി Areekkodan | അരീക്കോടന്‍ Noushad Vadakkel abith francis salam pottengal കുഞ്ഞായി Shakir ജിപ്പൂസ് pushpamgad Aneesa Asok Sadan ഇസ്ഹാഖ് കുന്നക്കാവ് MyDreams കൊവ്വപ്രത്ത് .. ഫസലുൽ നാമൂസ് മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ സ്വ.ലേ ലിഡിയ ആചാര്യന്‍ അന്വേഷി pournami ചെമ്മരന്‍ | Chemmaran A Point Of Thoughts സുജിത് കയ്യൂര്‍ അംജിത് ishaqh മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ജയിംസ് സണ്ണി പാറ്റൂര്‍ ayyopavam nikukechery ismail chemmad Anju Aneesh എന്‍.ബി.സുരേഷ്
ആശംസകള്‍
best wishes
എന്റെ പിറന്നാള്‍ ക്ഷമിക്കണം പ്രവാസിനിയുടെ പിറന്നാള്‍ ശോ തെറ്റി ഈ ബ്ലോഗിന്റെ പിറന്നാള്‍ ആശംസകള്‍ ,,,,:)
ഇനിയും ഒരു കുളങ്ങള്‍ കുഴിച്ചു അതെക്കുറിച്ചൊക്കെ പോസ്റ്റ് എഴുതാന്‍ അവസരം ഉണ്ടാകട്ടെ ..ആശംസകള്‍ ,,:)
അതേ.. ആഞ്ഞൊന്നു പിടിച്ചാല്‍ ചാനലുകളും മീഡിയയും കൂട്ടായ്മകളുമില്ലാതിരുന്ന പഴയ ഗള്‍ഫിന്റെ മുഖം നന്നായി ഒന്ന് വരച്ചുകാട്ടാന്‍ സാധിയ്ക്കും
best wishes...
പിറന്നാള്‍ ആശംസകള്‍ നേരുന്നു. അനുഭവങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായി തന്നെ.. ഒരു ഇത്താത്ത ടച്ചില്‍ തന്നെ പറഞ്ഞു.. ആശംസകള്‍
All the best..
സെപ്റ്റംബര്‍ 11
അല്ലേലും വല്യേ വല്യേ അപകടങ്ങളൊക്കെ സെപ്റ്റംബറിലാന്ന് ഇന്നാളൂടി ആരോ പറഞ്ഞേള്ളൂ. നിര്‍ഭാഗ്യവശാല് ചെറുതിനും ഉണ്ട് സെപ്റ്റംബറില്‍ ഏഴോളം വിശേഷദിവസങ്ങള് ;) അതോണ്ട് ഈ മാസം സന്തോഷങ്ങള്‍ടെ പെരുമഴയാന്നേ. പോസ്റ്റില്‍ കുളത്തിനെ പറ്റി പറഞ്ഞ ഭാഗങ്ങളൊക്കെ വായിച്ചപ്പൊ എന്തോ ഒരു വല്ലാത്ത ഫീല്‍. അതോണ്ട് പഴേ കുളകഥകള്‍ തപ്പി നോക്കട്ടെ.
അപ്പൊ, സെപ്റ്റംബറില്‍ നടന്ന ‘ഭീകര’തക്ക് വാര്‍ഷികാശംസകള്‍.
മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍,
ബ്ലോഗിനും പിറന്നാളാശംസോള്ട്ടാ.
അപ്പോള്‍ ഹാപ്പി ബ്ളൊറന്നാള്‍...........
സെപ്റ്റംബര്‍ എനിക്കും തന്നു ..എന്റെ പിറന്നാള്‍...
എല്ലാ ആശംസകളും.......എഴുതുക ഇനിയും...
എല്ലാ ആശംസകളും
പിറന്നാള്‍ ആശംസകള്‍ നേരുന്നു.
പിറന്നാള്‍ ആശംസകള്‍ ...കുളത്തെ പറ്റി എത്ര എഴുതിയെന്കിലെന്താ കുളമാക്കാതെ പിറന്നാള്‍ ആഘോഷിച്ചില്ലേ ? !!
ഈ പിറന്നാൾ ആഘോഷത്തിൽ പങ്കു ചേരുന്നു. ആശംസകൾ! ഇനിയും കുളങ്ങളും ബ്ലോഗ് പോസ്റ്റുകളും ഉണ്ടാവട്ടെ!
നന്ദി സ്വീകരിക്കാന്‍ ഞാനില്ലെങ്കിലും എന്നും ഒരു പാട് നന്ദി യോടു കൂടി ഞാന്‍ ഓര്‍ക്കുന്നു കുളത്തിന്റെ കഥാകാരിയെ ആശംസകള്‍
ബ്ലോഗ്` നാള്‍ ആശംസകള്‍..
ഈയടുത്താണ്` ഞാനീ ബ്ലോഗ്കുളത്തിള്‍ ഇറങ്ങിയത്..
എന്റമ്മോ .............ഗള്‍ഫിലേക്ക് വന്ന ആ കാലത്ത് ബ്ലോഗിനെപ്പറ്റി എങ്ങാനും ഇത്ത അറിഞ്ഞിരുന്നെങ്കില്‍ പിന്നെ
പ്രവാസ ലോകത്ത് എന്താകുമായിരുന്നു പൊടി പൂരം .................!
ഏതായാലും ഒരുപാടു എഴുതാന്‍ ഇനിയും നാഥന്‍ അനുഗ്രഹിക്കട്ടെ ...........
ആശംസകള്‍
ആശംസകൾ...ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
ആശംസകള്‍....
എന്‍റെയും ആശംസകള്‍ . അഭിനന്ദനങ്ങള്‍
ഇനിയും മുന്നോട്ട് പോകട്ടെ ഒരുപാടൊരുപാട്.
വാര്‍ഷിക പോസ്റ്റും നന്നായി പറഞ്ഞു ട്ടോ
കുളത്തെ കൊണ്ട് കഥ പറയിപ്പിച്ച കഥാകാരീ,.,നിനക്കഭിവാദനം.
pathivu pole rasakaramayi paranju oru blogine petta katha:)
എല്ലാ ആശംസകളും
തുടരുക, ഈ നല്ല ശ്രമങ്ങൾ
ആ കുളത്തിന്റെ പിക് കണ്ടു കൊതി തീരുന്നില്ല.
ആശംസകള്‍
ആശംസകള്‍, കുളവും കളവും ബ്ലോഗും നിറഞ്ഞുകവിയട്ടെ
ആദ്യമേ ആശംസകള്‍ അറിയിക്കട്ടെ
“ ഇത്രയും കാലം എന്തുകൊണ്ട് ഞാനീ ലോകത്തെ കുറിച്ചു ഒന്നുമേ അറിഞ്ഞില്ല..!?
എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് എന്നല്ലെ :)
നെച്ചുവിന്റെ ലോകത്ത് വന്നു പലപ്പോഴും കുസൃതിത്തരങ്ങള്‍ കണ്ടു മടങ്ങി പോയതാണ് ഈ ബ്ലോഗ് ശിശു. ഈ കുളക്കടവിലേക്ക് പാളി നോക്കിയില്ല.
ഇപ്പൊ ഇതാ കുളക്കടവിലേക്ക് പാളി നോക്കിയതും കാര്യത്തില്‍ ആയി
വാര്‍ഷിക പോസ്റ്റില്‍ വായന തുടങ്ങി. ബഹുമാനിക്കുന്നു സഹോദരീ താങ്കളെ .. നന്മ വരട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
Ithrayokke cheyyan kazhinjille. Kaambillayirunnenkil munpe pinthirinjene. Aa samayamokke kazhinjirikkunnu. Athukondu aa chintha vittekkoo. Iniyum orupadu ezhuthan venda ella soukaryngalum sarvashakthanaaya daivam kandarinju cheythu tharatte ennu prarthikkunnu. Oppam adutha postinaayi kaathirikkunnu :)
Aashamsakalode
http://jenithakavisheshangal.blogspot.com/
ആശംസകള്‍
ആദ്യം വിശദമായി കമന്റിയതായിരുന്നു. അതിവിടെ പോസ്റ്റ് ആവുന്നില്ല. കമ്ന്റ് ഫോം ബിലോ എമ്പടട് ആയി സെറ്റ് ചെയ്ത ബ്ലോഗുകളിൽ കമന്റ് ചെയ്യാൻ എനിക്ക് പറ്റുന്നില്ല (അവരുടെ ഭാഗ്യം )
പിന്നെ ഇവിടെ കമന്റാനായി വന്ന ഞാൻ എന്റെ പേരു ആദ്യം കണ്ട് ഒന്ന് ഞെട്ടി :( പിന്നെ ഞാൻ അന്ങിനെ ഒന്ന് ചെയ്തതായി ഉറപ്പ് വരുത്തി. ബൂലോകരേ ക്ഷമിക്കുക.. :)
ബ്ലോഗ് വാർഷിക ആശംസകൾ ഇന്നാ പിടിച്ചോ..
പിന്നെ ദുരന്തം !! അത് സമ്മതിക്കില്ല.. അത് വേറൊരാളും പറയുന്നുണ്ട്.. അതിനാൽ അതൊരു തീരുമാനമാവട്ടെ..
വിട്ടു പോയ പോസ്റ്റുകൾ എല്ലാം വായിക്കാം എന്ന ഭീഷണിയോടെ ഒരു ആശംസകൂടി.. ആ മധുരദുരന്തസ്മരണയിൽ
കാര്യമായ വിളവൊന്നും ഇറക്കാതെ തരിശായിക്കിടന്ന മക്കളുടെ സ്ഥലത്തിനടുത്ത് തന്നെ ഞാനും ഇത്തിരി സ്ഥലം വാങ്ങി.
ഇനിയും കൂടുതല്‍ പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ.
വരട്ടെ നല്ല നല്ല പോസ്റ്റുകൾ, കുറെ പിറന്നാളുകൾ എല്ലാം കടന്നു വരട്ടെ..
എല്ലാ നന്മകളും ആശംസകളും നേർന്നുകൊണ്ട്......
ഈ പ്രയാണം അനുസ്യൂതം മുന്നോട്ടു പോകട്ടെ പാറുവമ്മേ :-)
ചാണ്ടിക്ക് പറ്റിയ പോലെ ആകരുത്!!!!
ഇനിയും സെപ്തംബറുകള്‍ ആവര്‍ത്തിക്കട്ടെ!
പതിവുപോലെ,ഈ പോസ്റ്റും കുളമാക്കാതെ എഴുതി.
ആശംസകള്‍!!
ആശംസകൾ.
ഹെന്റെ പ്രകൃതീ !!
നിന്റെ വശ്യമായ സൌന്ദര്യം
എത്ര കണ്ടീട്ടും മതി വരുന്നില്ല..
ജീവനുള്ള ചിത്രങ്ങള്‍..!!!
ഓര്‍മകളുടെ വസന്തം...
ഒരു പരിഭവം പറഞ്ഞോട്ടെ. സെപ്തമ്പറില്‍ വാര്‍ഷികം ആഘോഷിച്ചപ്പോളിട്ട ഈ പോസ്റ്റില്‍ രണ്ടാമതായി കമന്റില്‍ എന്നെ പരാമര്‍ശിച്ചെങ്കിലും ഇക്കാര്യം ഞാനറിയാന്‍ ഏറെ വൈകിയില്ലെ?.(എന്തെ ഇതു മാത്രം എന്നെ അറിയിച്ചില്ല?)പഴയ കുളവും മറ്റു ചരിത്രങ്ങളും വയിക്കാന്‍ ഞാന്‍ മാത്രം വൈകി വന്നില്ലെ?.എനിക്കുമുണ്ട് സെപ്തമ്പര്‍ വിശേഷങ്ങള്‍!(മിന്നുവിന്റെ ഉമ്മാനെ ഞാന്‍ മിന്നു കെട്ടിയത് സെപ്തമ്പര്‍ 14 നാണ്).ചുവന്ന ഫോണ്ടിലുള്ള ഈ പോസ്റ്റ് വായിക്കാന്‍ വൈകിയതില്‍ എനിക്കുള്ള പ്രതിഷേധം അറിയിച്ചു കൊള്ളട്ടെ.
പിറന്നാളിന് ആശംസകള്‍ അറിയിച്ച എല്ലാവരോടും എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു.
thatha kalakki
Post a Comment