കൂട്ടുകാര്‍

Saturday, April 21, 2012

വെറുതെ ഒരു പോസ്റ്റ്‌.


ഒരു വീട്ടമ്മ ബ്ലോഗെഴുതാന്‍ തുനിഞ്ഞാല്‍  ഇങ്ങനെയിരിക്കും  എന്ന്‍ മനസ്സിലാക്കാന്‍ ഒരു പാട് വയ്കിപ്പോയി.
പുതുപ്പെണ്ണ്‍ പുരപ്പുറം തൂക്കും എന്ന് പറഞ്ഞപോലെയായിരുന്നു എന്‍റെ അവസ്ഥ.
ബ്ലോഗിണിയായി  ഇടതു ക്ലിക്ക് ചെയ്ത് ബൂലോഗത്തേക്ക് കേറി വന്നപ്പോള്‍ ഒരുതരം സ്ഥലകാലവിഭ്രാന്തി പിടിപെട്ടപോലെയായിരുന്നു..പുതുമോടിയില്‍ അന്തോം ആദീം ഇല്ലാതെ ഓരോന്ന് എഴുതിക്കൂട്ടി. വായനക്കാരുടെ എണ്ണം കൂടിവരുന്നത് കൂടി കണ്ടപ്പോള്‍ ചുറ്റുവട്ടത്തുള്ളവരെയൊക്കെ (മക്കളാണ്..അല്ലാതാരുമല്ല കേട്ടോ..) നോക്കി ഇച്ചിരി അഹങ്കാരമൊക്കെ കാണിച്ചു.
ബ്ലോഗെഴുതാന്‍ എന്നും ഒഴിവും സമയവും കിട്ടാത്ത വെറുമൊരു വീട്ടമ്മയാണ് ഞാനെന്ന സത്യം അതിനിടയിലങ്ങ് മറന്നും പോയി.
ഇടയ്ക്കു വെച്ച് അത് സംഭവിക്കുക തന്നെ ചെയ്തു.എന്നെ കുറിച്ചോ എന്‍റെ ബ്ലോഗിനെ കുറിച്ചോ എന്തെങ്കിലും ആലോചിക്കാന്‍ പറ്റാത്ത വിധം തിരക്കുകളിലേക്ക് ഞാന്‍ വീണു പോയി.

 ഇതിനിടയില്‍ എന്തൊക്കെ കണ്ടു,കേട്ടു..ഒക്കെ നല്ലനല്ല പോസ്റ്റിനുള്ള വകകളായിരുന്നു.പറഞ്ഞിട്ടെന്താ ഒക്കെ പോയില്ലേ..ഇനി അതൊന്നും ഓര്‍മിച്ചെടുത്ത് എഴുതാന്‍ മാത്രം മെമ്മറി പവറൊന്നും എനിക്കൊട്ടില്ലതാനും.

വെക്കേഷന് ഒരു യാത്രയെങ്കിലും തരപ്പെടുമെന്നും ഒരു യാത്രാവിവരണത്തിനുള്ള വക ഒത്തു കിട്ടുമെന്നും കരുതിയുള്ള ഇരുപ്പാണിപ്പോള്‍..വെക്കേഷന്‍ കഴിയാറുമായി.മക്കളൊക്കെ പല കൊമ്പത്തും!ഒക്കെ ഒത്തു വന്നു പോകാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.
എന്‍റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ…!?


എന്തെങ്കിലുമൊക്കെ എഴുതണ്ടേ എന്ന് കരുതി എഴുതിയതാണ്.
ഒട്ടും നന്നായിട്ടില്ല എന്നറിയാം..എങ്കിലും… 




27 comments:

Junaiths said...

ഇവിടൊക്കെയുണ്ടെന്നോർമിപ്പിക്കാൻ, ഓർമ്മിക്കാൻ ഇടയ്ക്കിതുപോലെയോരോന്നിടുന്നതു നല്ലതാ...

ajith said...

കുളവും തൊടിയുമൊക്കെ ഉള്ളപ്പോള്‍ വിഷയങ്ങള്‍ക്കും കാഴ്ച്ചകള്‍ക്കും പഞ്ഞമൊന്നുമുണ്ടാവില്ല. പക്ഷെ സമയം എവിടെനിന്നുണ്ടാക്കും അല്ലേ? എന്നാലും സാരമില്ല. നമ്മുടെ പ്രസന്‍സ് അറിയിക്കാന്‍ മാത്രം വല്ലപ്പോഴും ഒരു ചെറിയ പോസ്റ്റ്. അതു മതി. പ്രവാസിനിയ്ക്കും കുടുംബത്തിനും നന്മ നേരുന്നു

khaadu.. said...

കുളത്തിന്റെ കഥാകാരി..
നല്ല എഴുത്തുമായി വീണ്ടും വരൂ..

ശ്രീനാഥന്‍ said...

സന്തോഷം,ഇങ്ങനെയൊക്കെ ഇടയ്ക്ക് തൂത്തൂ വെടിപ്പാക്കുന്നത് നല്ലതു തന്നെ.

മൻസൂർ അബ്ദു ചെറുവാടി said...

എഴുതാനായി ഇരിക്കേണ്ട. വരുമ്പോള്‍ എഴുതാതെ ഇരിക്കുകയും ചെയ്യരുത്.
കുറെ നല്ല പോസ്റ്റുകള്‍ വരാറുണ്ട് ഇവിടെ.
ഇനിയും എഴുതൂ. ആശംസകള്‍

സീത* said...

തിരക്കിനിടയിലും വന്നു പോകുന്നില്യേ... അതു മതീല്ലോ.. :)

kARNOr(കാര്‍ന്നോര്) said...

വല്ലപ്പോഴും എഴുതൂ.. പുതിയ കുളം കുഴിക്കൂ :)

Blogimon (Irfan Erooth) said...

യേ.....!!!!ഉമ്മ പിന്നെയും പോസ്റ്റി.....ഇനിയെനിക്കും തുടങ്ങണം!!!!!!!

Ismail Chemmad said...

എവിടെയായിരുന്നു ഇത്രയും കാലം ?

റിയാസ് തളിക്കുളം said...

പറഞ്ഞത് ശരിയാ....കുറച്ചു നാളുകളായി ഈ ബ്ലോഗിലും പൂച്ച പെറ്റു കിടക്കുകയായിരുന്നു...

കൊമ്പന്‍ said...

വെക്കേഷന് പോകാന്‍ ഉദ്ദേശിക്കുന്ന ലൊക്കേഷന്‍ ഏതാ... ഇത്താ

നാമൂസ് said...

എഴുതാനുറച്ചു നടന്നാല്‍ എഴുത്ത് മാത്രം നടക്കില്ല.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വിശേഷങ്ങൾ പറയാൻ എതിയല്ലൊ.. സന്തോഷം..!!

ചെറുത്* said...

ഹാജര്‍ ;‌)

ഒരു ദുബായിക്കാരന്‍ said...

ഇങ്ങനെ ഇടയ്ക്കൊക്കെ ഓരോ പോസ്റ്റ്‌ പോരട്ടെ ...അല്ലെങ്കില്‍ നമ്മള്‍ മറന്നു പോയാലോ :-)

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

ഇങ്ങനേയും പോസ്റ്റെഴുതാം..ല്ലേ....?

Unknown said...

ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്തപ്പോള്‍ തന്നെ ഡിലീറ്റ്‌ ചെയ്താലോ എന്ന് തോന്നിയിരുന്നു.
അങ്ങനെ അതിനായി ഒരുങ്ങി വന്നപ്പോഴേക്കും ഒന്ന് രണ്ട് കമെന്റ്റ്‌ വന്നു കഴിഞ്ഞിരുന്നു.
ഭാഗ്യത്തിന് ആരും പോസ്റ്റിനെ കുറിച്ചു എഴുതിക്കണ്ടില്ല.
ഇനിയും ആരും എഴുതില്ല എന്ന വിശ്വാസത്തിലും ആശ്വാസത്തിലും,
വന്നവര്‍ക്കുള്ള നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളുന്നു.

OAB/ഒഎബി said...

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷക്കെത്തിയില്ല. അല്ലെങ്കില്‍ കുറെ നാളത്തേക്ക് ശേഷം ഞാനിവിടെ എത്താന്‍ പാടില്ലായിരുന്നു.

Unknown said...

OAB/ സാഹിബെന്താ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല.
എന്തായാലും കുറെ നാളത്തേക്ക് ശേഷം വന്നപ്പോള്‍ ഇവിടെയും എത്തിയതിനു നന്ദി.

OAB/ഒഎബി said...

പോസ്റ്റിനെ കുറിച്ചെഴുതാന്‍ മറന്നു പോയി :) അതാ

..naj said...
This comment has been removed by the author.
..naj said...

enthu patti ?? seems mind get disturbed !!
if mind is in spring,birds sing......!

kochumol(കുങ്കുമം) said...

:))

നല്ല യാത്രാ വിവരണവുമായി എത്രയും പെട്ടെന്ന് വരിക ...!
വന്നാല്‍ ഉടന്‍ എന്നെയും അറിയിക്കണം ട്ടോ ...!!

ഫൈസല്‍ ബാബു said...

ഹാവൂ സമാധാനമായി പൂട്ടി കെട്ടി പോയി ന്നാ കരുതിയത്‌ ,,,ഇവിടെയൊക്കെയുണ്ടല്ലോ എന്നറിഞ്ഞതില്‍ സന്തോഷം ..

mayflowers said...

വിഷമിക്കാതെ കൂട്ടുകാരീ..നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്.
'വേണമെങ്കില്‍ ചക്ക....'
ബാക്കി ഞാന്‍ പറയേണ്ടല്ലോ.
ഇവിടെ നിന്നും അകന്നു നിന്നപ്പോഴാണ് ബൂലോകത്തെ ഞാന്‍ എത്ര മിസ്സ്‌ ചെയ്യുന്നുവെന്നു മനസ്സിലായത്‌.

പടന്നക്കാരൻ said...

join here...http://www.facebook.com/groups/malayalamblogwriters/

kenz said...

:)