കൂട്ടുകാര്‍

Tuesday, January 14, 2014

കിളിവാതിലിനടുത്തൊരു കിളിക്കൂട്‌……!












രണ്ടായിരത്തി പന്ത്രണ്ടു ഏപ്രില്‍ ഇരുപത്തൊന്നിന് ഞാനെന്‍റെ ബ്ലോഗ്‌ സ്വമേധേയാ നിറുത്തിയതല്ല.നിറുത്തേണ്ടി വന്നു.അതാണ്‌ സത്യം.
പെട്ടെന്ന് തിരക്ക് പിടിച്ച ജീവിതത്തിന് മുന്നില്‍ ആദ്യമൊന്നു പകച്ചുപോയെങ്കിലും ആ തിരക്കുകളോട് പൊരുത്തപ്പെട്ടു സന്തോഷത്തോടെ തന്നെ ആ ജീവിതത്തിന്‍റെ ഭാഗമായി.
പക്ഷെ പിന്നീടുണ്ടായ കഥകള്‍ അത്ര നല്ലതല്ലായിരുന്നു...അത് പറയാന്‍ ഞാന്‍ പിന്നീട് വരാം…
ഇപ്പോള്‍ ഈ ബ്ലോഗിലേക്ക് വീണ്ടും എന്നെ നയിച്ച..അതിന് നിമിത്തമായ കിളിക്കൂടിലേക്ക് ഞാന്‍ വരട്ടെ…
ഈ എഴുത്തിലൂടെയാണ് ഇനി മനസ്സ് ശാന്തമാവേണ്ടതെന്ന് എനിക്ക് തോന്നിയത് ഈ കാഴ്ച കണ്ടപ്പോഴാണല്ലോ…

DSC00479

പൂപ്പല്‍ രോഗം വന്നു വെട്ടിക്കളയാനോരുങ്ങവേയാണ്  അടുക്കള ജനാലയോട് ചേര്‍ന്ന് നില്‍ക്കുന്ന ചെടിയില്‍ തികച്ചും യാദൃശ്ചികമായി ഞാനാ കൂട് കണ്ടത്.
മരം കൊത്തിയെ പോലെ തലയില്‍ ചുവന്ന നിറവും ചുവപ്പ് കൊക്കും ഉള്ള കിളി ഇടയ്ക്കിടെ കൂട്ടില്‍ വന്നിരിക്കുന്നത് പണിക്കിടെ ഞാന്‍ കാണും.
സമയം കിട്ടുമ്പോള്‍ പുറത്തൂടെ പോയി കിളിക്കൂട്ടിലേക്ക് പാളി നോക്കും..
അങ്ങനെ ഒരു നാള്‍ ഞാന്‍ പ്രതീക്ഷിച്ചത് കണ്ടു!

DSC00537

രണ്ട് സുന്ദരന്‍ മുട്ടകള്‍…!!
ഇന്ന് ഞാന്‍ മുറ്റത്തൂടെ നടന്നപ്പോള്‍ കിളിക്കൂടും ശ്രദ്ധിച്ചു.കൂട്ടില്‍ കിളി അടയിരിക്കുന്നു.ഉടന്‍ ഞാന്‍ അടുക്കളയില്‍ കേറി.വളരെ പണിപ്പെട്ട് ജനല്‍പ്പാളിക്കിടയിലൂടെ കിളിയെ ഫോട്ടോ എടുത്തു.

DSC00633

കിളിക്കൊരു കുലുക്കവുമില്ല..എന്നാപിന്നെ അടുത്തു പോയി എടുത്താലോ..വീണ്ടും പുറത്തുവന്നു.ഞാന്‍ മെല്ലെ കിളിക്കൂടിനടുത്തു വന്നുനിന്നു.ചുണ്ട് പിളര്‍ത്തി എന്നെ നോക്കിക്കൊണ്ട് കിളി അടയിരുപ്പു തുടര്‍ന്നു.

DSC00555

ഇനി എന്‍റെ അടുക്കള ജോലികള്‍ അടുത്ത് തന്നെ എന്നെ തേടിയെത്തുന്ന കുഞ്ഞു കിളിനാദങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട്…

അതുവരേക്കും വിട!!!

22 comments:

മൻസൂർ അബ്ദു ചെറുവാടി said...

ബ്ലോഗിലോട്ട് കേറി പോര് .
മുമ്പ് കുളം കഥകൾ വായിച്ചു രസിച്ചതാ .
ഇനി ഇവിടെയൊക്കെ കാണുമല്ലോ ല്ലേ .
ആശംസകൾ

Unknown said...

താങ്ക്സ്

ഫൈസല്‍ ബാബു said...

ഹോ സമാധാനമായി ,, എത്ര നാളായി ഇവിടെ ഒന്നു അനങ്ങികണ്ടിട്ടു ,,,, സന്തോഷം ഈ തിരിച്ചു വരവില്‍ ,,, പോസ്റ്റ്‌ പതിവ് പോലെ എക്സ് പ്രവാസിനി ശൈലിയില്‍ തന്നെ തിളങ്ങി , ഗംഭീര തിരിച്ചു വരവ് ,,

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്തൊക്കെയോ പറയുന്നു എന്ന് തോന്നി ആദ്യത്തെ തുടക്കം കണ്ടപ്പോള്‍ - പക്ഷെ രണ്ടു വരിയില്‍ നിര്‍ത്തി ക്കളഞ്ഞു ....
ഏതായാലും കുഞ്ഞി ക്കിളികള്‍ വരട്ടെ .. അത് പോലെ ശുഭ പ്രതീക്ഷകളും

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്തൊക്കെയോ പറയുന്നു എന്ന് തോന്നി ആദ്യത്തെ തുടക്കം കണ്ടപ്പോള്‍ - പക്ഷെ രണ്ടു വരിയില്‍ നിര്‍ത്തി ക്കളഞ്ഞു ....
ഏതായാലും കുഞ്ഞി ക്കിളികള്‍ വരട്ടെ .. അത് പോലെ ശുഭ പ്രതീക്ഷകളും

വീകെ said...

ഞാൻ വിചാരിച്ചത് ‘എക്സ്’ എടുത്തുകളഞ്ഞ് വീണ്ടും പ്രവാസിനി ആയിപ്പോയിട്ടുണ്ടാകുമെന്നാണ്. എന്തായാലും ആ പാവം കിളിക്കൂടു കണ്ടപ്പോഴെങ്കിലും ‘ബ്ലോഗ്’ ഓർമ്മയിലെത്തിയല്ലോ. നന്നായി. ചിത്രത്തിനും ആ‍ സുന്ദരൻ മുട്ടകൾക്കും ആശംസകൾ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കട്ടപ്പുറത്ത് കയറ്റിയ എക്സ്പ്രസ്സ് വീണ്ടും ഓടിത്തുടങ്ങട്ടെ !

പട്ടേപ്പാടം റാംജി said...

കിളിവാതിലിനടുത്തൊരു കിളിക്കൂട് വേണ്ടിവന്നു തിരിച്ചുവരാന്‍...

Unknown said...

: )

ajith said...

നുമ്മടെ കുളം ഒക്കെ അബടെത്ത്ന്നേണ്ടല്ലോല്ലേ....!!
കിളിക്കുഞ്ഞിനെ പൂച്ചയൊന്നും പിടിച്ചോണ്ട് പൂവാണ്ട് നോക്ക്യോണംട്ടാ.

Unknown said...

ഈ പക്ഷിയുടെ പേര് ഇരട്ടത്തലച്ചി എന്നാണ്, നാട്ടുബുള്‍ബുളുകളുടെ‍ വര്‍ഗ്ഗത്തിൽ പെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. ഇംഗ്ലീഷ്: Red-whiskered Bulbul എന്നാണ് പേര്. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുള്‍ബുള്‍ ഇരട്ടത്തലച്ചി ആണ്.
6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകള്‍ഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയില്‍ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങള്‍ക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുള്‍ബുളുകളെ പോലെ തന്നെ കേള്‍ക്കാന്‍ ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്.

ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളുമാണ് ആഹാരം.

Echmukutty said...

കിളി വന്ന് വിളിച്ചപ്പോള്‍ കേട്ടല്ലോ അല്ലേ... ഇനി മുടങ്ങാതെ വരണം കേട്ടോ... വായിക്കാന്‍ കാത്തിരിക്കുന്നു..

Sulfikar Manalvayal said...

Kure kaalathinu shesham vaayikkunnoru blog, santhoshaayi

Sulfikar Manalvayal said...

Kure kaalathinu shesham vaayikkunnoru blog, santhoshaayi

Unknown said...

: )

mayflowers said...

സന്തോഷം..ഞാനും ഇന്ന് തിരിച്ചു വരവിന്റെ ആഹ്ലാദത്തിലാണ്.

Kadalass said...

ഞാൻ കരുതി ബ്ലോഗല്ലാം പൂട്ടി സ്ഥലം വിട്ടൂന്ന്... കിളിയും കൂടുമായുള്ള തിരിച്ചുവരവിന് ആശംസകൾ

നാമൂസ് പെരുവള്ളൂര്‍ said...

നേരത്തെ ഒരു കുളം, ഇടക്കൊരു പൂച്ച, ഇപ്പൊ ദേ കിളി... എല്ലാത്തിലും ഓരോ കഥകളും ഒളിപ്പിച്ചിട്ടുണ്ടാകും. ഇനി ഈ കിളി പറയുന്ന കഥയും പറയുക, മുന്പ് കുളം പറഞ്ഞ പോലെ...

ഈ കണ്ടുമുട്ടലില്‍ സന്തോഷം.

ishaqh ഇസ്‌ഹാക് said...

കുളമായും കിളിയായും ഒക്കെ പോന്നോട്ടെ ഇനി മുടങ്ങാതെ.....:) നന്നായി ഈ തിരിച്ചുവരവ്....

Areekkodan | അരീക്കോടന്‍ said...

ീണ്ടും കിളിയുമായി വന്ന് കളിചിരിയുമായി മുന്നേറാം...

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

വെല്‍ക്കം ബാക്ക്.

ഇനി ഇവിടൊക്കെ തന്നെ കാണുമല്ലോ....?

Babu said...

വളരെ പുതുമയുള്ള വിഷയം ഫോട്ടോകളും നന്നായി