കൂട്ടുകാര്‍

Monday, September 27, 2010

മോളുണ്ടാക്കിയ സ്പോഞ്ച് കേക്ക്‌ .

ഇന്ന്   ഞങ്ങള്‍ക്ക്‌   നാലുമണിച്ചായക്ക്     എന്‍റെ   മോളുണ്ടാക്കിയ    വാനില  സ്പോഞ്ച്    കേക്ക്‌.

വായ്ഭാഗ്യമുള്ള   ഗസ്റ്റ്‌    വന്നപ്പോള്‍  കൊടുത്തത്‌.
         
ഈ   സാദനങ്ങള്‍കൊണ്ടാണ്    ഉണ്ടാക്കിയത്.
300gm-maida
300gm-sugar
300gm-butter
6-8drops-vanila essance
2tspns-baking powder
6eggs   (പത്തു  പേര്‍ക്ക്)



ഇളക്കുക  ,   വീണ്ടും  ഇളക്കുക,   വീണ്ടും  വീണ്ടും  ഇളക്കുക,     ഇളക്കി കൊണ്ടേയിരിക്കുക. 


വീട്ടിലെ   തട്ടിന്‍പുറത്തു    നിന്നും   ഉമ്മുമ്മാന്‍റെ     കാലത്തെ   കുക്കര്‍   പൊടി   തട്ടിയെടുക്കുക.      കുക്കറിന്‍റെ     കൂടെ  ഫ്രീ   കിട്ടിയ   തട്ട്   വല്ലതും   ഇരിപ്പുണ്ടെങ്കില്‍    അത്   അടിയില്‍  വെക്കുക.  ഇല്ലെങ്കില്‍   വേണ്ട.   


നന്നായി    വെണ്ണ  പുരട്ടിയ    അലൂമിനിയ പ്പാത്രം.


മാവ്      പാത്രത്തിലേക്ക്,


ഞാന്‍     റെഡി,


പത്ത്  മിനുറ്റ്    ചൂടാക്കിയ   കുക്കറിലേക്ക്          കേക്ക്പാത്രം ,,
കുക്കര്‍   വെയ്റ്റ്‌    ഇടാതെ  മൂടുക,   അമ്പത്‌  മിനിട്ട്    മീഡിയം   തീയില്‍   പാകം   ചെയ്യുക.   തീ  ഓഫ്  ചെയ്ത്   അഞ്ചു   മിനിട്ട്   കഴിഞ്ഞു    തുറക്കുക.




ഹായ്‌....
   


(വീട്ടില്‍   ഒവന്‍   ഇല്ലാത്ത   സങ്കടം   ഇപ്പോള്‍   മാറിയില്ലേ?!)

പുറത്തെത്തി.    

അലങ്കാരം    അവനവന്‍റെ      ഇഷ്ടം..



   എങ്ങനെയുണ്ട്?       മുറ്റത്തുനിന്നും     സങ്കടിപ്പിച്ചതാ.........
  



നടുവില്‍    വെക്കാന്‍     ഒരു   ചെറി  പോലും    കിട്ടിയില്ല.      തല്ക്കാലം      വാടാമല്ലികൊണ്ട്     അഡ്ജസ്റ്റ്     ചെയ്തു...


കടപ്പാട്:
http://sumthinzcooking.blogspot.com/
          

10 comments:

Meera's World said...

Thanks a loooooooooooooooooot,i wasnt able to bake for sometime and this recipe looks perfect and easy to restart!

Jazmikkutty said...

mol valiya cook anallo...

Unknown said...

മീരാ.. ജാസ്മീ....(നല്ല ചേര്‍ച്ച) കേക്ക് തണുക്കുന്നതിനു മുമ്പ്‌ അഭിപ്രായം പറഞ്ഞതിനു നന്ദി.
ഇനിയും വരണം. ഒഴിവു കിട്ടുമ്പോള്‍ എന്തെങ്കിലും കുറിച്ചിടാം.

Unknown said...

മോള്‍ ഇടയ്ക്കിടെ കുക്കിംഗ് പരീക്ഷണങ്ങള്‍ നടത്തി എന്നെ അമ്പരപ്പിക്കാറുണ്ട്. ഇത് അതിലൊന്നുമാത്രം.?

Unknown said...

Eyalu Kollamallo..........!!!!!!?

smitha adharsh said...

അത് നന്നായി ട്ടോ..ഞാനൊന്ന് പരീക്ഷിച്ചിട്ട് നോക്കീട്ടു തന്നെ കാര്യം..
പിന്നെ,എന്‍റെ പോസ്റ്റില്‍ ഒരു കമന്റ്‌ കണ്ടല്ലോ..ഞാന്‍ ബൂലോകത്തേയ്ക്ക് സ്വാഗതം ചെയ്തെന്ന്..എങ്ങനെ? ഒരു പിടിയും കിട്ടിയില്ല ട്ടോ..കമന്റ്‌ ഇട്ടാണോ?

Unknown said...

അപ്പോള്‍ വായിക്കുമ്പോള്‍ മുഴുവന്‍ വയിക്കണ്ടേ സ്മിതാ.. ആ തൊഴിലന്വേഷണ കഥയില്ലേ.. അത് വായിച്ചിട്ടാണ്. എന്‍റെ 'പ്രചോദനം' താള്‍ കാണുക.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുക്കറില്‍ എണ്ണയോ വെള്ളമോ ഒന്നും ഇല്ലാതെ ചുമ്മാ നിങ്ങള്‍ പറഞ്ഞ പോലെ ചെയ്താല്‍ കുക്കര്‍ കരിഞ്ഞു മണം അടിച്ചു നാശകോശമാവില്ലേ ?മനുഷ്യന് പണി ഉണ്ടാക്കരുത് കേട്ടോ ..എന്റെ ഒരു സംശയമാണേ..
( ഫ്ലാറ്റുകളില്‍ താമസിച്ചു താമസിച്ചു 'ഫ്ലാറ്റ്‌' ആയോ?)

Unknown said...

കുക്കറില്‍ വെള്ളവും വേണ്ട എണ്ണയും വേണ്ട. ഇത് വായിച്ച പെണ്ണുങ്ങളും ഫ്ലാറ്റായെന്നു കരുതിയോ...? അവരാരെങ്കിലും ഇങ്ങനെയൊരു ചോദ്യം ചോദിച്ചോ..?..ഇല്ലല്ലോ,.?ഇപ്പളാരാ ഫ്ലാറ്റായത്.....? "കുഴി എണ്ണിയാല്‍ പോരെ അപ്പം തിന്നണോ?" ... (സോറി ബാച്ച്ലാറാണല്ലേ....)

Jishad Cronic said...

ichiri enikkum venam tttooo