കൂട്ടുകാര്‍

Thursday, October 7, 2010

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.



ഇത്തിരിയേയുള്ളു  ഞാന്‍
എനിക്കു പറയാനിത്തിരിയേ  വിഷയമുള്ളൂ
അതു  പറയാനിത്തിരിയേ
വാക്കും  വേണ്ടൂ..




പുസ്തകതാളുകളിലൂടെ 
പുഴപോലൊഴുകും  പുഴയും
          പുഴുപോലിഴയും  പുഴുവും

          ഞാന്‍പോലലയും  ഞാനും

          അത്ഭുതമല്ലേ  ലോകം.
***********************************************************

9 comments:

Unknown said...

ഇച്ചിരിയെങ്കിലും ആത്മവിശ്വാസം
എനിക്കുണ്ടാക്കിത്തന്നത്
ഈ' ചെറിയ വലിയ' മനുഷ്യനാണ്
എന്ന് ഞാനിന്നും വിശ്വാസിക്കുന്നു.

Jazmikkutty said...

ആദ്യം ഞാന്‍!!

പൊക്കമില്ലായ്മ ആണെന് പൊക്കം
എന്ന് ചൊല്ലിയ ആ മഹാനെ എനിക്ക് സുപരിചിതനാക്കിയത് എന്‍റെ ഉമ്മയാണ്..
(മലര്‍വാടിയിലൂടെ)

mayflowers said...

"ജനിച്ച നാള്‍ തൊട്ടെന്‍ കുഞ്ഞിന്ഗ്ലീഷ് സംസാരിക്കണം,
അതിനു ഭാര്യ തന്‍ പേറങ്ങിഗ്ലണ്ടിലാക്കി..."

ഇതും കുഞ്ഞുണ്ണിക്കവിതയല്ലേ?

Unknown said...

"ജനിക്കും നിമിഷംതൊട്ടെന്‍_
മകനിഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ_
ങ്ങിംഗ്ളണ്ടില്‍ത്തന്നെയാക്കി ഞാന്‍"


"പൊക്കമില്ലായ്മയാണെന്‍റെ
പൊക്കമെന്നറിയുന്നു ഞാന്‍"


ജാസ്മിക്കുട്ടിക്കും മെയ്‌ഫ്ലവെറിനും
താങ്ക്സ്..

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi karyangal.... aashamsakal................

Manoraj said...

vayichal valarum
vayichilenkilum valarum
vayichal vilayum
vayichilenkil vilayum


ivite malayalam type chethitu sariyavunnilla

Jazmikkutty said...

ഹേയ്..വീട്ടുകാരീ...വീട്ടുകാരീ...എവിടെ പോയി...
സുഖമല്ലേ..ഇവിടെ ഒരാള്‍ ഒരു കുഞ്ഞുണ്ണി കവിത തെറ്റിചെഴുതിയോന്നു സംശയം...
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും..
എന്നാണോ?

Unknown said...

അതെ തെറ്റിച്ചിരിക്കുന്നു...ജാസ്മീ..
വായിച്ചില്ലേല്‍ വളയും.
എന്നാണ് അവസാനവരി.

Echmukutty said...

ഓർമ്മകളുണ്ട്, എനിയ്ക്കും.