പടികടന്നെത്തിയവര്‍!!!!!!!!?
രണ്ടു ദിവസം മുമ്പാണ് മൂന്നു ചാക്ക് നിറയെ പുസ്തകള്‍
എന്‍റെ വീട്ടിലെത്താനുള്ള സാഹചര്യമുണ്ടായത്.
മോള്‍ക്ക് അബുദാബിയിലേക്ക് പോകാന്‍ ഇനി അധികനാളില്ല.
ഉമ്മമ്മാനെയും വല്ലിപ്പാനെയും ഒന്ന് കണ്ടു വരാമെന്നു
പറഞ്ഞതുംഅവളാണ്.
രാവിലെ തന്നെ പോകാനുള്ള ഒരുക്കങ്ങളും തുടങ്ങി.
ചോറിനു അവിടേക്കെത്തിയാല്‍ എനിക്കു പണിയും ലാഭം.
മടങ്ങുമ്പോഴാണ് മോള്‍ 'ഖസാക്കിന്‍റെ ഇതിഹാസം'
വേണമെന്ന് പറഞ്ഞത്.
( ഞാന്‍ ഒരുപാട് തവണ വായിച്ചത്കൊണ്ടും, ഇക്കാക്കാന്‍റെ ബുക്ക് ഷെല്‍ഫില്‍ സാധനം ഉള്ളത്കൊണ്ടും
എന്‍റെ ലൈബ്രറിയിലേക്ക് അത് വാങ്ങിയിരുന്നില്ല.)
ഒരുപാടു കാലങ്ങള്‍ക്കു ശേഷം മരക്കോണി കേറി ഞാന്‍ വീണ്ടും ആ ബുക്കലമാരക്കുമുന്നില്‍ .....,!
വീട്ടില്‍_ പോകും , വരും എന്നല്ലാതെ
ഈ ബുക്കലമാരയെക്കുറിച്ച് ഓര്‍ക്കാറെയില്ലായിരുന്നു.
.
ഇക്കാക്ക ഗള്‍ഫില്‍ പോയ ശേഷം അനാഥത്തം പൂണ്ട അതിന്‍റെ ശോചനീയാവസ്ഥയില്‍ എന്‍റെ മനസ്സ്‌നീറി.
പൂട്ടിയിട്ടിരുന്ന അലമാര വലിച്ചു തുറന്ന അവസ്ഥയിലാണ്.
തേടിച്ചെന്ന പുസ്തകമടക്കം ഒരുപാടെണ്ണം കാണാനുമില്ല.
പുസ്തകങ്ങള്‍ എന്നെ നോക്കി നിലവിളിക്കുന്ന പോല തോന്നി.
പുറം ചട്ടയും പേജുകളും നഷ്ടമായ "മാക്ബത്"..,,
വാലന്‍മൂട്ടകളുടെ അക്രമം സഹിക്കാതെയേന്നോണം
ആ ചുവന്ന മരയലമാരയുടെ നേര്‍ത്ത നിലവിളിയും എനിക്കു കേള്‍ക്കാമായിരുന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല. രണ്ടുമൂന്ന് ചാക്കുകള്‍ സംഘടിപ്പിച്ച്
കഴിയുന്നത്ര പുസ്തകങ്ങള്‍ നിറച്ചു, കുട്ടികളുടെ സഹായത്തോടെ
കോണിയിലൂടെ താഴെയിറക്കി. വണ്ടിയുടെ ഡിക്കിയില്‍ എത്തിച്ചു,
ഇവിടെ എത്തിയ ഉടന്‍ ഓണ്‍ലൈനില്‍ ഇക്കാക്കയുണ്ടോന്നു നോക്കി.ഇക്കാക്കാന്‍റെ ഭാര്യയുണ്ടായിരുന്നു.
പുസ്തകങ്ങളുടെ ദുഖ: കഥ പറഞ്ഞു. സംരക്ഷണചുമതല ഏറ്റെടുത്തതും.
അവകാശവാദം ഉന്നയിച്ച് എപ്പോള്‍ വരുന്നോ
ആനിമിഷം തിരിച്ചുനല്‍കുമെന്നും,
ഇക്കാക്കനോടു വിവരം പറയണമെന്നുംപറഞ്ഞേല്പ്പിച്ചു.
;
;
.
.
.
ഇനി എല്ലാവരും എന്‍റെ കൂടെ ഒന്ന് വന്നേ..
പുസ്തകങ്ങള്‍ ഒക്കെ അടുക്കി വെക്കണ്ടേ...
ഒത്തു പിടിച്ചാല്‍......മലയും....
മോചനം കാത്ത്........
|
| ഹാവൂ...രക്ഷപ്പെട്ടു.. |
| അഞ്ചു തവണ കേറിയിറങ്ങി, ഒക്കെ മുകളിലെ ലൈബ്രറിയില്‍ എത്തിക്കാന്‍.(അരക്കിലോ തൂക്കം കുറഞ്ഞു കിട്ടിയാല്‍ അതായല്ലോ..?) |
| ഒക്കെയൊന്നു തരം തിരിക്കണം. |
| മുകളിലത്തെ തട്ടില്‍ അല്‍പ്പം ഒഴിവു കാണുന്നുണ്ട്. |
| പൊടി തട്ടി വെച്ചതാണ്.. |
| അക്ഷീ....(തുമ്മിയതാണ്.).. ഇത് മുമ്പേ ഇവിടെയുള്ള പുസ്തകങ്ങളാണ് കേട്ടോ... |
| ഒക്കെ നശി കുശിയായി... |
| ഹാവൂ... സമാധാനായി..... |
| അടുക്കിയത് ശെരിയായില്ലേ... |
| ഒക്കെ ഒരു അധീനത്തായി.... |
| അക്ശീ......അക്ഷീ......( പൊടി അലര്‍ജിയാണെയ്.)... |
| എന്‍റെ ശേഖരം!!!!!! |
| ഇതും...!! |
| ഇതും..... |
| പിന്നെ ഇതും. |
| തുമ്മി കുഴങ്ങി. ഞാനല്പം വിശ്രമിക്കട്ടെ.... |
| നിങ്ങള്‍ ഇവിടെയിരുന്നു വായിക്കുകയോ,,, പുറം കാഴ്ച കാണുകയോ .. എന്താന്നുവെച്ചാ ചെയ്തോ... |
| കണ്ടു കഴിഞ്ഞല്ലോ ....... |
| ഇനി പോകുന്നില്ലേ..........?എനിക്ക് തിരക്കുണ്ട്... |
| എന്‍റെ ലൈബ്രറി ഇഷ്ട്ടപ്പെട്ടോ....അഭിപ്രായം അറിയിക്കുമല്ലോ..? |

Comments
ഞാനിപ്പം ചാടി അവിടെ എത്തും! എത്ര പുസ്തകങ്ങള്‍!
എന്ത് മനോഹരമായ പുറംകാഴ്ച! ദേ..ഞാന്‍ ഫ്ലൈടിന് ബുക്ക് ചെയ്യാന്‍ പോയി...
ഹാച്ചീ .... തുമ്മിയതാ.. ( എനിക്കും ഉണ്ട് അലര്‍ജി )
ഇനി പ്രവാസിനിക്ക് വേറെ സമ്പാദ്യം വേണ്ടല്ലോ...ഈ സമ്പത്ത് ഏറ്റെടുക്കാന്‍ അവിടെയുള്ള ഇളം തലമുറ റെഡി ആണോ ആവോ?...
കൊള്ളാം..
പുസ്തകങ്ങള്‍ അടിച്ചു മാറ്റില്ലെന്ന്
ഉറപ്പു തരണം...
പിന്നെ അരൂര്‍ സാര്‍..പറഞ്ഞത്
ശെരിയാണ്.ഞാന്‍ സമ്പല്‍സമൃദ്ധയാണ്.
(പ്സ്തകങ്ങളുടെ കാര്യത്തില്‍)
ഈ പുസ്തകങ്ങളുടെ കാര്യത്തില്‍
എനിക്കല്‍പ്പമല്ല ...പൊങ്ങച്ചം!
കുറച്ചു കൂടുതല്‍ തന്നെയുണ്ടെന്ന്
കൂട്ടിക്കോളൂ..പരാതിയില്ല.
അത്രയും ആഗ്രഹിച്ച് നേടിയതാണ്.
ഞാനീ ലൈബ്രറി.
ഉപയോഗശൂന്യമായ സിറ്റൌട്ട്
അങ്ങനെയാണ് എന്‍റെ പ്രിയപ്പെട്ട
ഇടമായി മാറിയത്.
ദൈവാനുഗ്രഹംകൊണ്ട് എന്‍റെ കുട്ടികളില്‍
ഒരു കഴിവുമില്ലാത്തവര്‍ ആരുമില്ല.
ഈ സമ്പത്ത് അനാഥമാകരുതേ
എന്നുതന്നെയാണ് എന്‍റെയും
പ്രാര്‍ത്ഥന.
ഇനി പറയൂ ഇത് പൊങ്ങച്ചമാണോ..
(പൊങ്ങച്ചം വരാനിരിക്കുന്നേയുള്ളൂ..
കാത്തിരുന്നു കാണാം).
ഭാഗ്യവതി.
പിന്നെ കുട്ടികള്‍ നന്നായി വായിക്കും.
ഞാന്‍ ബുക്സ് വാങ്ങുമ്പോഴൊക്കെ
അവര്‍ക്ക് ബാലസാഹിത്യങ്ങളും
വാങ്ങാറുണ്ടായിരുന്നു.
അതുകൊണ്ടൊക്കെയാവാം
ഇംഗ്ലീഷ്മീഡിയം ആണെങ്കിലും
അവര്‍ മലയാളം ഉപേക്ഷിച്ചിട്ടില്ല.
മലയാളം പറയൂ പെരൂരാന്‍ മാഷേ..
ഞാന്‍ വെറുമൊരു പത്താം ക്ലാസ്സാണേയ്...
കലക്കി താത്താ..കലക്കീ..
പുസ്തകങ്ങള്‍ കണ്ടപ്പോള്‍
ആര്‍ത്തി മൂത്ത് ഓരോരുത്തര്‍
വരുന്ന വരവ് കണ്ടില്ലേ..
സന്തോഷായി...
ശരഫിയ്യക്കാരനും വന്നുല്ലേ..
സോണീ..എന്‍റെ പോസ്റ്റ്
ചൂണ്ടിക്കൊണ്ടുപോയി
എന്‍റെ ബ്ലോഗിനെ അനാഥമാക്കല്ലേ..
വളരെ സന്തോഷം, ഇതൊക്കെ കണ്ടപ്പോള്‍...ആശംസകള്‍...
Great collection,great job-(to your brother;).But from that room all i could do is relax and do nothing:).It's s very coooooooool room:)
എന്നോര്‍ത്തപ്പഴേക്കും
ദേ..മീര വന്നിരിക്കുന്നു.
പിന്നെ..കട്ടിച്ചട്ടയും
കട്ടിപ്പേജുകളും,,നല്ല വര്‍ണചിത്രങ്ങളുമുള്ള
വലിയ കഥബുക്കാണോ..
മീര ഉദ്ദേശിച്ചത്..?
അങ്ങനെയൊന്നിനെകുറിച്ച്
ഞാനോര്‍ക്കുന്നു.
കോഴിക്കുഞ്ഞും താറാക്കുഞ്ഞും
നീന്താന്‍ പോകുന്ന ഒരു
സംഭാഷണകഥയും ഓര്‍ക്കുന്നു,
ഒരുപാടു പുസ്തകങ്ങള്‍
നഷ്ട്ടപ്പെട്ട കൂട്ടത്തില്‍
അതും പെടുന്നു.
പിന്നെ അമ്പിളിഅമ്മാവനിലെ
വിക്രമാതിത്യനും വേതാളവും
ഓര്‍ക്കുന്നില്ലേ..
#ഗോപന്‍ സര്‍..
വന്നതിനു നന്ദി..
ഗോപൂന്‍റെ ലോകത്ത് പുതിയ
പോസ്റ്റൊന്നും കണ്ടില്ല.?
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന്..
ഓള്‍ക്ക് നിങ്ങളെ വീട് ഇഷ്ട്ടപെട്ടു, നാട്ടില്‍ അടുത്ത വര്‍ഷം ലീവിന് വരുമ്പോ ഒന്ന് കാണാന്‍ പറ്റുമോന്നു ചോദിച്ചിട്ടുണ്ട്. ഞങ്ങളെ വീട് പണി നടന്നു കൊണ്ടിരിക്കുകയാ..അവള്‍ക്കു സ്ഥലം നല്ല ഇഷ്ടായി ..
ഗുഡ് നൈറ്റ് :)
No comments option?
അവിടെയിരുന്നു വായിക്കാനുള്ള സൌകര്യമുണ്ട്, അപ്പൊ അത് മതി.
വീട്ടിലേക്കു കൊണ്ട് പോകാനും സൌകര്യമുണ്ടോ?
വിവരണം ഉഷാറായി. പിന്നെ ഇത്താ ആ പേര് കലക്കിട്ടോ.
എക്സ്-military എന്നൊക്കെ പറയുമ്പോ ഉള്ള ഒരു ഗമ ഉണ്ട്, എക്സ്- പ്രാവസിനിയ്ക്ക്.
ഗോട് കൈ.
അറിഞ്ഞിരുന്നെങ്കില്‍ എപ്പൊ അടിച്ചു മാറ്റി എന്നു ചോദിച്ചാ മതിയായിരുന്നു...
സംഗതി കൊള്ളാട്ടാ...ഇതെവിടെയാ സ്ഥലം..ചുമ്മാ വരാനാ(പേടിക്കണ്ട...അടിച്ചു മാറ്റാനല്ല അതൊക്കെ പണ്ട് നിര്‍ത്തി താത്താ)
പുസ്തകോക്കെ വായിച്ച് താത്താടെ വക ചായീം കുടിച്ചു വീട്ടീ പൂവാലോ...? ഏത്.......?
ദേ... ഇനി മുതല്‍ പുതിയ പോസ്റ്റിടുമ്പോ mizhineerthully@gmail.com എന്ന മെയില്‍ അഡ്രസ്സില്‍ ഒന്നു അറിയിച്ചേക്കണെ...
പതിനാലു കൊല്ലം.താമസം തുടങ്ങിയിട്ട്
പത്ത് കൊല്ലം.മുകളിലെ സിറ്റൌട്ട് ലൈബ്രറി
ആക്കിയിട്ട് നാല് കൊല്ലം.
ഈ പഴഞ്ചന്‍ പ്ലാന്‍ തന്നെ വേണോ
ഭാര്യക്ക്. ഏതായാലും എന്‍റെ സലാം
അറിയിക്കുക.
ജാസ്മിക്കുട്ടീ...മോളുടെ ബ്ലോഗ് കണ്ടു
അല്ലെ..കമന്‍റ്ബോക്സ് ശെരിയാക്കിയിട്ടുണ്ട്.
വേഗം ചെല്ല്...
ബഷീര്‍..പുസ്തകങ്ങളെ സ്നേഹിക്കുന്ന
ആളാണല്ലോ സന്തോഷം.
ഗള്‍ഫ് പ്രിയപ്പെട്ട പലതും മറക്കാന്‍
നമ്മെ നിര്‍ബന്ധിതരാക്കും..
ഹാപ്പീ ബാച്ചിലേഴ്സ്...വന്നതിനു
നന്ദി..
ഫാമിലിക്കേ പ്രവേശനൊള്ളൂ..ട്ടോ..
എന്‍റെ പേരിനെപ്പറ്റി ആരും പറയാത്തത്
പറഞ്ഞതില്‍ സന്തോഷം.
റിയാസ്.. അള്ളോ..ന്നു വിളിക്കുന്നത്
കേട്ടപ്പോള്‍ ബ്ലോഗീന്നു കടന്നല്‍ കുത്തീന്നു
കരുതി.. ആ ചെമ്പരത്തിമ്മെ വല്യൊരു
കടന്നല്‍ കൂടുണ്ടേയ്..
വീട്ടില്‍ വരേണ്ട ആവശ്യണ്ട്ന്ന് തോന്ന്ണില്ല..!!
പോസ്റ്റിടുമ്പോ ഞാന്‍ അറിയിച്ചോളാം..ട്ടോ..
ല്ലാണ്ടോ ഇവ്ടെ
കൊള്ളാം പ്രവാസിനി ചേച്ചി അല്ല വെച്ചുണ്ടാക്കി കൊടുക്കുന്നതിനിടയില്‍ എവിടാ ഇതിനൊക്കെ സമയം ണ്ടോ..?
അപ്പൊ ഞാന്‍ കൂടുതല്‍ വലിച്ചുനീട്ടുന്നില്ല നിര്‍ത്താ ഇവ്ടെ നിര്‍ത്താ
എന്നു
സസ്നേഹം
ജിതിന്‍
ന്റെ ബ്ലോഗ് ഇടക്കിടെ നോക്കിക്കോ, ഇനി വഴി തെറ്റിക്കുന്ന ഒന്നും ണ്ടാവില്ല മക്കളെ സൂക്ഷിച്ചോളൂട്ടോ..
ഇതിനേക്കാള്‍ വലിയ എന്ത് നിധിയാ ഇനി വേണ്ടത്..!!
അല്ല ചായ കിട്ടിയില്ലാട്ടോ..
N.B:സൂക്ഷിക്കുക പുസ്തകം അനീസിന് കൊടുക്കരുത് ....തിരിച്ചു തരില്ല
കേട്ടപ്പോള്‍ ബ്ലോഗീന്നു കടന്നല്‍ കുത്തീന്നു
കരുതി.. ആ ചെമ്പരത്തിമ്മെ വല്യൊരു
കടന്നല്‍ കൂടുണ്ടേയ്..
= ആഹാ എന്നിട്ടു ആ വിവരം പോസ്റ്റില്‍ പറഞ്ഞില്ലല്ലൊ...
അവിടെ വരുന്നവരെയെല്ലാം ആ കടന്നല്‍ കുത്തിക്കോട്ടെ എന്നു വിചാരിച്ചു ല്ലേ...?
@ വീട്ടില്‍ വരേണ്ട ആവശ്യണ്ട്ന്ന് തോന്ന്ണില്ല..!!
= ചായ ചോദിച്ചത് കൊണ്ടാണോ ഇങ്ങിനെ പറഞ്ഞത്...?
ചായയൊന്നും വേണ്ടേയ്...
ഞമ്മളാ വഴിക്ക് വരണില്ല...
ഞാന്‍ ചുമ്മ പറഞ്ഞതാ...
@ പോസ്റ്റിടുമ്പോ ഞാന്‍ അറിയിച്ചോളാം..ട്ടോ""
=ഡാങ്ക്‌സ് താത്താ...
ചംപക് എന്നെ കുട്ടിക്കാലത്തെത്തിച്ചു.
ഈ പോസ്റ്റ് നല്ല ഒരു വിരുന്നായി..
ഇപ്പോഴെങ്കിലും തോന്നീലോ എടുത്തു വെക്കാന്‍.
അന്ന് വായിചീട്ടുണ്ടാവില്ല്യ, ഒറപ്പാ.
ഇനിയെങ്കിലും ഒന്ന് വായിക്ക്, അല്ലെങ്കീ
വായിക്കുന്നോര്‍ക്ക് കൊടുക്ക്. അങ്ങിനെങ്കിലും പൊടി പോട്ടെ !
well done !
എന്റെ പുസ്തകങ്ങള്‍ എന്ന് ഞാന്‍ വിളിക്കട്ടെ !
ഇനിയെങ്കിലും മര്യാദക്കൊക്കെ എഴുതണം
കേട്ടോ..ഹും...
സിബു ..പുസ്തകങ്ങള്‍ നിധി തന്നെയല്ലേ..?
വന്നതില്‍ സന്തോഷം..
മനോരാജ്..ഞങള്‍ ഇരട്ടവാലനെ വാലന്‍മൂട്ട എന്നാണു വിളിക്കാറ്..
ഏതായാലും വിജയദശമി കഴിഞ്ഞില്ലേ..
ഇനി ലൈബ്രറിയൊക്കെ ശെരിയാക്കിക്കോളൂ..
വായാടിത്തത്തമ്മേ..പൂച്ച..പൂച്ച..
ഇവിടെയും വന്നൂല്ലേ..സന്തോഷായി..
ആയിരത്തൊന്നാംരാവേ..അനീസിനെ മനസ്സിലായില്ല.. ആരാ..?വല്ല പുസ്തകക്കള്ളനോ മറ്റോ..?
റിയാസ് സോറി.. കടന്നല്‍ ഈയിടെയാണ്
കൂട് കൂട്ടിയത്..അതാ പറയാതിരുന്നത്..
മെയ് ഫ്ലവെര്‍ ആദ്യായിട്ടാണല്ലേ ഇവിടെ..
വളരെ സന്തോഷം..എന്‍റെ പോസ്റ്റ് നിങ്ങളെ
ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിനും,
ഇവിടെ വന്നതിനും..
ഏയ്..നാജ് കാണാതായ പുസ്തകങ്ങളല്ല..
കുട്ടിക്കാലത്ത് ഒരുപാട് വായിച്ച പുസ്തകങ്ങള്‍
അനാഥമായിക്കിടക്കുന്നത് കണ്ടു എടുത്തു
കൊണ്ടുവന്നതാ..
ബുക്ക് വേണെങ്കില്‍ പറഞ്ഞാല്‍ പോരെ..
ഇല്ലാതീനം പറയണോ..?
വന്നതില്‍ സന്തോഷം..നാജ്..
ഫിദന്‍റെ ഉമ്മാ,.വന്നൂല്ലേ..
സന്തോഷം..
എന്‍റെ പുസ്തകങ്ങള്‍ എന്ന് പറയുന്നതില്‍
ഒരു കുഴപ്പോമില്ല..
ഇവിടെ വന്നെങ്ങാനും
പറയാതിരുന്നാല്‍ മതി.??
ഒഴിവും മൂഡും ഒത്തുവരുന്നത് രാത്രി
വൈകിയായിരിക്കും.പകല്‍ ഞങ്ങള്‍
സ്ത്രീകള്‍ക്ക് സമയമില്ലല്ലോ..
ഇനി ഉണ്ടായാല്‍ തന്നെ എഴുതാനോ
വായിക്കാനോ പറ്റിയ സാഹചര്യമായിരിക്കില്ല.
മോളേ.. ജാസ്മീ..
ഗള്‍ഫിലെപോലെ നമ്മുടെ ഇഷ്ടത്തിനൊത്ത്
ഒരു ജീവിതം നാട്ടില്‍ കിട്ടില്ല.
തിരക്കും ബഹളവും,വരുന്നവരും പോകുന്നവരും,
കല്യാണം, സല്‍കാരം,തുടങ്ങി..
ജീവിതത്തിനു പല മുഖങ്ങളാണ്.
ഗള്‍ഫിലായിരുന്നപ്പോള്‍ ബ്ലോഗിനെപറ്റിയൊന്നും
അറിയില്ലായിരുന്നു.
എത്ര വര്‍ഷങ്ങളാണ്..ഞാന്‍ വെറുതെ
കളഞ്ഞത്..
ഓര്‍ത്താല്‍ വിഷമം തോന്നുന്നു..
മുമ്പ് പറഞ്ഞു വെച്ചതിന്‍റെ ബാക്കി
സമയം കിട്ടിയാല്‍ പറഞ്ഞു തുടങ്ങാം ..
അതിനേക്കാൾ “ഖസാക്കിന്റെ ഇതിഹാസം” ചൊദിച്ചു വാങ്ങി വായിക്കാൻ ഒരു മോൾ ഉണ്ടെന്നറിഞ്ഞതിൽ.
വായിച്ചും എഴുതിയും ജീവിതം മുഴുവൻ കഴിയാനായി ഹൃദയം നിറഞ്ഞ ആശംസകൾ സഹോദരീ!
വന്നതിനും അഭിപ്രായങ്ങള്‍
അറിയിച്ചതിനും നന്ദി..
പുസ്തകങ്ങളെ സ്നേഹിക്കുന്ന
ഒരുപാടു പേരെ ഒരുമിച്ച് കാണുമ്പോള്‍
ഉണ്ടാകുന്ന സന്തോഷം എത്ര വലുതാണ്..!!??
പുസ്തകങ്ങള്‍ ആരെയാ ആകര്‍ഷിക്കാത്തത് അല്ലെ??
ഈ ശേഖരം കുറച്ചൊന്നുമല്ല കൊതിപ്പിച്ചത്...
ചമ്പക്, പൂമ്പാറ്റ ( കപീഷ്) , ബാലമംഗളം ( ഡിങ്കന്‍ )... ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍....
അപ്പൊ കിഷ്ക് ഏതാ??? ( പൂമ്പാറ്റയിലോ, ബാലമംഗളത്തിലോ?? അതോ??...)
വായനയും എഴുത്തും ജീവിതം സമ്പുഷ്ടമാക്കട്ടെ എന്നാശംസിക്കുന്നു.
ലൈബ്രറിയും പരിസരങ്ങളും ഇഷ്ടമായി, അഭിനന്ദനങ്ങള്‍.
ഞാന്‍ മുമ്പും വന്നിട്ടുണ്ട്.
തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം
പറഞ്ഞറിയിക്കാന്‍ കഴിയില്ല,
കിഷ്ക് പൂമ്പാറ്റയിലോ,ബാലമംഗളത്തിലോ
എന്ന് പിന്നെ പറഞ്ഞുതരാം കെട്ടോ..
റോസാപൂക്കള്‍ ##
പുസ്തകങ്ങള്‍ നഷ്ട്ടപ്പെടുന്നത്
വേദനതന്നെ,,ഇനി കളയാതെ സൂക്ഷിക്കുക,,
തെച്ചിക്കോടന്‍# അളവന്‍താന്‍## സുരേഷ്‌കുമാര്‍##
വന്നതിനും,,നല്ല അഭിപ്രായങ്ങള്‍ക്കും നന്ദി,.
മേയ്ഫ്ലവര്‍..# സോറി,,സോറി,,സോറി,,
മറന്നുപോയതിന്,,,
സിയാ,,##
ഞാന്‍ അവിടെ വന്നിരുന്നു..
എന്നെപ്പോലെ കമലാസുരയ്യയുടെ
ആളാണല്ലേ..
കൃതികള്‍ രണ്ടും വായിച്ചു തീര്‍ന്നില്ല,,
സമയം കുറവാണ്,വായന കൂടുതലും
ഉറക്കം കളഞ്ഞിട്ടാണ്.
ഇനിയും വരണം,,,
എനിക്ക് അസൂയ തോന്നുന്നു.
എങ്കിലും ഞാനും എന്തെങ്കിലും കുറിക്കാം
എനിക്ക് അത്ര പെട്ടന്ന് ഓടി എത്താൻ കഴിയില്ല.
എങ്കിലും ആ വഴി വരുമ്പോൾ പുസ്ത്തകത്തിന് വേണ്ടി ഞാനും എത്താം
ആ വീടിന്റെ പരിസരം മനോഹരം.
പുതിയ വെസനസ് തൊടങ്ങി ...........
സന്തോഷം.
ഉമ്മു അമ്മാര്‍..സോറി..
വന്നൂന്നും, കടന്നല്‍ കുത്തീന്നും ,
പിന്നെ ചെരുവാടിക്ക് ഉണ്ടായ ആ അത്..
നിങ്ങക്കും ഉണ്ടായെന്നും ഒക്കെ
ഇപ്പൊ വന്നപ്പഴാ അറിഞ്ഞേ..
പിന്നേയ് എന്‍റെ സ്വന്തം വീട്ടിലെ
ചാക്കിന് ആങ്ങളക്കുള്ളപോലെ എനിക്കുമുണ്ട്
അവകാശം.അതിങ്ങള് മനസ്സിലാക്കണം.
പിന്നെ എന്‍റെ ലൈബ്രറിയിലെ ഒരു പാട്
പുസ്‌തകങ്ങളുടെ കൂടെ, അനാഥമായക്കിടന്ന
ഇക്കാക്കാന്‍റെ പുസ്തകങ്ങള്‍ക്ക് കൂടി ഒരിടം
നല്‍കി സംരക്ഷിച്ചു,ഇനി പറയ് ഇതും ഒരധ്വാനം തന്നെയല്ലേ..
ഹല്ല പിന്നെ..
പിന്നെ എവിടെ ആ പൂച്ചെണ്ട്??
ധൈര്യായിട്ട് കൊണ്ടുവന്നോളൂ..
കടന്നലിനെയൊക്കെ തുരത്തിയിട്ടുണ്ട്..കേട്ടോ
സാദിഖ് സാഹിബ് ,ഇവിടെ വന്നൂല്ലേ|?
സന്തോഷം.
വല്യമ്മായി ഇത്രീം കാലായിട്ടു
ഇപ്പഴെന്കിലും വന്നല്ലോ..
രമേശ് സാറേ ..
ഇനി കൂവണ്ട ഞാനവിടുന്നു ഇപ്പൊ വന്നേയുള്ളൂ.
..
വലിയ ലൈബ്രറിയും
വലിയ വീടും
വലിയ പൂന്തോട്ടവും...
പിന്നെ ഒരു വലിയ മനസ്സും ല്ലേ ?
.NET , PHP ഒക്കെയുണ്ടല്ലോ..!!
ഇത്ര നല്ല സ്ഥലം കാണിച്ചിട്ട് പോക്കോളാനോ?
സൌകര്യപ്പെടില്ല.
ബുക്ക് വായിച്ച് പതുക്കെയെ പോകൂ.
ഗംഭീരമായിട്ടുണ്ട്.
അസൂയയിൽ കുതിർത്ത അഭിനന്ദനങ്ങൾ.
എന്റെ മകളുടെതാണ്.
പുതിയവരും പഴയവരുമൊക്കെ വന്നു പോയി അല്ലെ.
ആളെ കാണാത്തതിനാല്‍ ഇനി വരാതിരിക്കല്ലേ,.
ഞാനിവിടെത്തന്നെയുണ്ടാകും.
എല്ലാവര്ക്കും നന്ദി..
കൂട്ടിനായെത്ര പുസ്തകങ്ങള്‍.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് 3 കിലോമീറ്റര്‍ നടന്നാണ് പോക്കാറുള്ളത്. സ്കൂളിനടുത്തുള്ള വായനശാലയിലാണെന്റെ വായനയുടെ തുടക്കം. ഓര്‍ക്കുമ്പോള്‍ ഒരു ഗൃഹാതുരത.
ചായീം ബുക്കും കഴിച്ചിട്ട് പോയാല്‍ മതിയേ..
നിശാസുരഭി..വന്നതില്‍ വളരെ സന്തോഷം.
ഞാനും സ്കൂളിലേക്ക് കുറെ നടന്നിട്ടുണ്ട്.
കുട്ടികള്‍ ഭാഗ്യം ചെയ്തവര്‍ തന്നെ, സംശയമില്ല.
ഒരു ചാക്ക് പുസ്തകങ്ങളും പിന്നെ ഇവിടെ ആദ്യം ഉണ്ടായിരുന്നതും ഒക്കെ കണ്ടിട്ടും ഇങ്ങനെ പറയുന്നതില്‍ സങ്കടമുണ്ട്,
പിന്നെ ഒരു പോസ്റ്റാക്കാന്‍ കുറച്ചു ഫോട്ടോകളും ചേര്‍ത്തു,
അന്നെ തോന്നിയിരുന്നു ഇതൊരു പൊങ്ങച്ചസഞ്ചിയായി തെറ്റിദ്ധരിക്കപ്പെടുമോന്നു,
പക്ഷെ അന്നൊന്നും സംഭവിക്കാത്തത് ഈ വയ്കിയ
വേളയില്‍ സംഭവിച്ചിരിക്കുന്നു.
സത്യത്തില്‍ മുഹമ്മദ് കുട്ടിക്കാ എന്താണ് ഉദ്ദേശിച്ചത്,,
ആ..എന്തായാലും വേണ്ടില്ല എന്‍റെ ബ്ലോഗില്‍ വന്നു കമന്ടിട്ടല്ലോ..എനിക്ക് സന്തോഷിക്കാന്‍ അത് തന്നെ ധാരാളം..
കണ്ടില്ലേ സാബീ..!!??
എന്റെ അനുഭവം അതാണെ..
അവസാനത്തെ കമന്റ് എനിക്കങ്ങോട്ട് തിരിഞ്ഞില്ല,,
ഇവിടെയിപ്പോള്‍ മൂന്നു കമന്റിട്ട സ്ഥിതിക്ക് ഇനി വേറെ പോസ്ടിനിട്ടാല്‍ മതി കുട്ടിക്കാ,,
ഹി ..ഹി..
ഹമ്മേ...എന്തോരം പുസ്തകംസ്..!!!
എന്തോരം ഭംഗിയാ ആ പുറം കാഴ്ചകൾക്ക് !!!
ഒരു ദിവസം അതൊന്നു കാണണം..
കിടു ലൈബ്രറി..അസൂയ കഴുത്തു വരെ എത്തീട്ടുണ്ട് ..:))