കൂട്ടുകാര്‍

Friday, February 11, 2011

നെച്ചൂന്‍റെ ലോകം......................!

കഴിഞ്ഞ  വര്‍ഷമാണ്  ഇളയ മോന്‍  നഷ് വാനെയും  
എന്‍റെ വലിയ  മോളുടെ  കുഞ്ഞി നാത്തൂനേയും (മരുമോന്‍റെ  കുഞ്ഞു പെങ്ങള്‍) സ്കൂളില്‍ ചേര്‍ത്തത്..
,മോന്‍ ഗെയിമുകളുടെ  ആസാമിയാണ്
സ്കൂളില്‍ ചേര്‍ക്കുമ്പോള്‍  നിര്‍ത്താം എന്ന് കരുതിയതാണ്.
ചേര്‍ത്തത്  മോണ്ടിസോറി  ക്ലാസ്സില്‍ ആയതിനാല്‍  
വീട്ടില്‍ പഠിക്കാനോ  എഴുതാനോ  ഒന്നുമില്ല.
അവനാണെങ്കില്‍   കയ്യില്‍  കിട്ടുന്ന   പേപ്പറിലും ,
തക്കം കിട്ടിയാല്‍ മൂത്തവരുടെ നോട്ടുബുക്കിലും  ഒക്കെ വരയോടു വര! അങ്ങനെയാണ്  ഞാന്‍ അവനെ കമ്പ്യൂട്ടറില്‍  വരക്കാന്‍ പഠിപ്പിക്കുന്നത്.

(കുട്ടികളുടെ കലാഭിരുചി വളര്‍ത്തിഎടുക്കുന്നതില്‍  
ഞാന്‍ അഗ്രഗണ്യയാണെന്ന് ഇവിടെയൊക്കെ ഒരു സംസാരവുമുണ്ടെയ്...!)  

അവനും  ഇഷ്ടായി..,ഗെയിമില്‍നിന്നും ഒരു മോചനവും കിട്ടി.
ചിത്രങ്ങള്‍  വരച്ച്   കീബോഡില്‍നിന്നും  
അവനിഷ്ടമുള്ളതൊക്കെ  എഴുതി പേരുമിട്ട് സേവ്ചെയ്യാനും പഠിച്ചു.

നെച്ചൂന്‍റെ  ചിത്രം  നിറഞ്ഞിട്ടു  കമ്പ്യൂട്ടര്‍  സ്ലോ  ആണെന്ന്  പറഞ്ഞ് 
അവന്‍റെ  താത്തയും  കാക്കയും  എന്നോട് ചൂടാകല്‍  പതിവായി.
അപ്പൊ ഞാന്‍ പറഞ്ഞു..നെച്ചൂന്‍റെ  ചിത്രം കൊണ്ട് 
നിങ്ങള് കുടുങ്ങണ്ട..!  
അതീന്ന്  കുറച്ചു  ഞാനെന്‍റെ  ബ്ലോഗിലിടാന്‍  പോകാണ്.
"ഇങ്ങനെത്തന്നെ " പോകാണെങ്കി  ബാക്കീം  അധികം വൈകാതെ ബ്ലോഗിലിട്ടോള,,എന്തേ  പോരെ..! 
അവരെന്‍റെ  മുഖത്തേക്ക് തുറിച്ചു  നോക്കുന്നത്  മൈന്‍റ്  ചെയ്യാതെ  ഞാനെന്‍റെ  ബ്ലോഗ്‌ തുറന്നു. ന്യൂ പോസ്റ്റ്  ക്ലിക്കി!

ഈ  കൊളാഷ്  വലിയ  മോള്‍  ചെയ്തത്.

ഇളയ മോന്‍ നെച്ചൂന്‍റെ  ചിത്രങ്ങളാ..,അടിക്കുറിപ്പുകള്‍  അവന്‍ പറഞ്ഞു തന്നതനുസരിച്ചോക്കെ  കൊടുത്തിട്ടുണ്ട്. എഴുതാനൊരു വിഷയമില്ലാതെ  അന്തം വിട്ടിരുന്നപ്പോള്‍  ക്കാത്തിലൊരു പോസ്റ്റ്‌..!!അങ്ങനെ കൂട്ട്യാലും തെറ്റില്ല.

ഞാനാരാ...മോന്‍..(NASHWAN‍-LKG)


കാര്‍ട്ടൂണിലൊക്കെ  കാണൂലെ...അതാ..(പറക്കും തളികയായിരിക്കുമോ  അവനുദ്ദേശിച്ചത്?)

ഇത്  കമ്മലിട്ട  പെങ്കുട്ട്യാ...

ഇത്  ഉമ്മ.( അതായത്‌  ഈ  ഞാന്‍)
ഇത്  നിലുത്താത്ത.(അവന് നേരെ മൂത്തവള്‍)

വീടിന്‍റെ  പ്ലാനാ..

മേലത്തെ  പ്ലാനിന്‍റെ  വീട്  ണ്ടാക്കീത്‌!     (എങ്ങനെണ്ട്...ബുദ്ധിമാനാണെന്ന്  ഒരിക്കെ  പറയാനുണ്ടോ?)

മുറിഞ്ഞ  പ്ലൈന്‍..

എട്ടുകാലി  യാണെന്ന്,,,(ഇരു കാലിയാണല്ലേ...)
റൈസിം  മോട്ടര്‍ര്‍ര്‍.........

 നെച്ചൂന്‍റെ    ബസ്‌,...ഡ്റൈവറെയൊന്നും  കാണൂല.ഏസിട്ടതാ...
ഇത്  വേറെ ബസ്‌.ഏസിയൊന്നുല്ല.

ഭൂമി ..(ഗ്ലോബായിരിക്കും  അല്ലെ,,)

ജ്യൂസ്, നൂഡില്‍സ്,കോഴി,,പിന്നേ.....ഫോര്‍ക്ക്..

ഉമ്മ  ചീത്ത  പറഞ്ഞപ്പോ  നൂനുകാക്ക  കരയാ.....

ഞമ്മളെ  വണ്ടി!

ഉദ്ധ  പ്ലയിന്‍,,,(യുദ്ധ പ്ലയിന്‍)

ട്രെയിന്‍  കയറ്റിയ  കപ്പല്‍.


ജിദ്ദീക്ക്   പോകുമ്പോ   കൊണ്ടോകണ  പെട്ടി.

തൂക്കു  പാലം.അടീല്   പുഴ.(കനോലി  പ്ലോട്ടില്‍ പോയി വന്നതിനു ശേഷം വരച്ചതാ...)

കാര്‍ട്ടൂണിലെ  ടീവി.

ഇതെന്താന്നു  പടച്ചോനറിയ..?(മോഡേണ്‍  ആര്‍ട്ട്  ആയിരിക്കും.ഇസ്ഹാക്ക്  ഭായി യോട്‌ ചോദിക്കാം ല്ലേ..)

ഗേറ്റും മതിലും  മരോം  സൂര്യോം  ഒക്കെള്ള  വീട്.

വീട്.

മൊതലന്‍റെ  വായ്‌.

ദിനോസര്‍.
കോഴി.(E-കോഴിയായിരിക്കും.!)



മടുത്തു  അല്ലെ....അടിക്കുറിപ്പെഴുതി  ഞാനും  കുഴങ്ങി...















48 comments:

Unknown said...

നെച്ചൂന്‍റെ ചിത്രങ്ങളാ...
സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ,,,.
അഭിപ്രായവും പറയണേ...

നാമൂസ് said...

നെച്ചൂന്‍റെ ലോകം പല വര്‍ണ്ണങ്ങളാല്‍ മനോഹരമായിരിക്കുന്നു.
ഞാന്‍ ഒരു തമാശ പറഞ്ഞോട്ടെ..?
മത്തം{മത്തന്‍}മുത്തിയാല്‍ കുംബ്ലം മൊളക്കോ..!!

മോനെ നല്ലോണം പ്രോത്സാഹിപ്പിക്കണം.
എല്ലാ നന്മകളും.

ishaqh ഇസ്‌ഹാക് said...

നെച്ചൂനീം ,നിലുത്തത്താനീം,ഇമ്മാനീം
പെങ്കുട്ടിയിട്ടകമ്മലും,രണ്ട് കാലിമ്മലേ എട്ടുകാലീം...
പിന്നെ പടച്ചോനും ഇസാക് ഭായിക്കും അറിയുന്ന അതിനെ കുറിച്ച് പറയാന്‍ നിന്നാ ഒരു പോസ്റ്റിലും നിക്കൂല..
മാശാ അള്ളാ..
അനുമോദിക്കട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടേ...
നെച്ചൂന് ഞങ്ങളുടെ കൂട്ടസലാം..

zephyr zia said...

നെച്ചു ആള് കൊള്ളാലോ... എന്‍റെ ഒരു ചക്കരയുമ്മ കൊടുക്കണേ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം താത്താ..
ചിത്രങ്ങള്‍ പോലെ തന്നെ നെച്ചൂന്റെ ലോകം
പലവര്‍ണങ്ങളാല്‍ ശോഭിതമാവട്ടെ...
എല്ലാ വിധ ആശംസകളും നേരുന്നു...
അതില്‍ താത്താനെ വരച്ച് വളരെ നന്നായിട്ടുണ്ട്
എന്നു നെച്ചൂനോട് പറയണേ...

ajith said...

ഒരു ജീനിയസ്സ് മണക്കുന്നുണ്ട് ട്ടോ. നെച്ചൂന് എന്റെ ആശംസകള്‍.

lakshmi said...

"ട്രെയിന്‍ കയറ്റിയ കപ്പല്‍. " ഇഷ്ടായി ...ഭാവനയും ,നിറങ്ങളും നിറഞ്ഞ ചിത്രങ്ങള്‍ ഇനിയും പോരട്ടേ ....

സാബിബാവ said...

ഹഹ നെച്ചൂസേ നീ ഉമ്മാനെ കടത്തി വെട്ടുന്നു ഇനീം വരക്ക് നല്ലത് വരട്ടെ കുഞ്ഞ് മോന്

ശ്രീനാഥന്‍ said...

പടമൊക്കെ അസ്സലായി, നെച്ചു വലിയൊരു ചിത്രകാരനായിത്തീരട്ടേ!

Junaiths said...

നെച്ചൂസ് കലക്കീട്ടുണ്ട്..

mayflowers said...

ഈ നെച്ചു ആള് വല്യ കലാകാരനാണല്ലോ..
ഗെയിമില്‍ നിന്നും മോനെ വരയിലേക്ക് കൊണ്ട് വന്ന ആ മനശ്ശാസ്ത്രത്തിനൊരു സല്യൂട്ട്..
ഉമ്മ ഒരു കോല് നാരായണിയാണെന്ന് തോന്നുന്നല്ലോ..
നെച്ചു പറഞ്ഞതാണേ..
മോന് എന്റെ വക ഒരു സലാം.

ജയിംസ് സണ്ണി പാറ്റൂർ said...

അങ്ങനെ വളരട്ടെ ആ കൊച്ചു രവി വര്‍മ്മ(ആ മഹാനായ
ചിത്രകാരന്‍ കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ടു ചുമരില്‍
ചിത്രം വരയ്ക്കുമായിരുന്നു. അന്നു കംപ്യൂട്ടറില്ല്ലല്ലോ )

hafeez said...

രസായി അടിക്കുറിപ്പും വരയും ...

Unknown said...

എല്ലാ ആശംസകളും...എല്ലാ ചിത്രങ്ങളും ഉഗ്രന്‍ ആയിട്ടുണ്ട്‌.

Meera's World said...

:):) hey post some more pictures,i loved the-train kayattiya kappal!!!!:).enthu bhavanayano kuttikalku!!!Need a seperate blog for his pictures.I loved it,also -mothalede vaa!!!makananu THARAM ketto:)

Jazmikkutty said...

കുറച്ചൂസം ഇങ്ങോട്ടൊന്നും വരാന്‍ പറ്റീല..ദാ..വന്നപ്പം വയറു നിറഞ്ഞു നെച്ചൂന്റെ പടങ്ങള്‍ കണ്ട്...ഇനിയിപ്പം നെചൂനായി ഒരു വരബ്ലോഗ് തുറക്കുന്നതാ നല്ലത്..ശരിക്കും ഉഷരായിട്ടുന്ദ് ചിത്രങ്ങള്‍..'മോഡേണ്‍ ആര്‍ട്ട്' ആണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത്..നെച്ചു കുട്ടന് എന്‍റെ ആശംസകള്‍...

പട്ടേപ്പാടം റാംജി said...

പടങ്ങളെക്കാള്‍ നല്ല ഭാവന മണക്കുന്നുണ്ട്. കാണുന്നതൊക്കെ ചിത്രങ്ങള്‍ ആക്കാനുള്ള വിരുത്.
പ്രല്സാഹിപ്പിക്കുക.

A said...

നെച്ചു, മാന്‍ ഓഫ് ദി മോമെന്റ്റ്‌. വര ശരിക്കും നന്നാവുന്നുണ്ട്. ആ എട്ടുകാളിക്ക് ഒരു gmail logo യുടെ look തോന്നി. ഏറ്റവും ഇഷ്ട്ടപ്പെട്ടത് വീടും കപ്പലുമാണ്. ഇനിയും നല്ല ചിത്രങ്ങള്‍ വിരിയട്ടെ.

Unknown said...

#നാമൂസ്‌ ഭായ്‌-ആദ്യവരവിനും
അഭിപ്രായങ്ങള്‍ക്കും നന്ദി.
പഴം ചൊല്ലില്‍ പതിരില്ല എന്നാണല്ലോ.

ഇസ്ഹാഖ് ഭായ്‌-ഈ നല്ല പറച്ചില്‍ സന്തോഷമുണ്ടാക്കുന്നു.
അഭിപ്രായങ്ങളും സലാമും
ഒക്കെ നെച്ചുവിന് പറഞ്ഞും കാണിച്ചും കൊടുത്തു.
ഇതൊക്കെ ആരാ..എവട്യാ..എന്നൊക്കെ ചോദിച്ചു അവന്‍ അമ്പരക്കുന്നു.
ഈ ബൂലോകത്തെ കുറിച്ച്,,ഈ പ്രായത്തില്‍ അവനെ എങ്ങനെ മനസ്സിലാക്കികൊടുക്കും ഞാന്‍.

#സിയാ-ചക്കരയുമ്മ അവന് വേണ്ടാന്ന്..
പുതു തലമുറയല്ലേ..പഞ്ചാരയുമ്മ ആയിരിക്കും വേണ്ടത്‌!!!!!!!

#റിയാസ്-ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.
താത്ത എന്ന് പറഞ്ഞത്‌ എന്നെയോ..അതോ..നെച്ചൂന്‍റെ താത്താനെയോ..?

#അജിത്‌-നന്ദി..താങ്കള്‍ പറഞ്ഞപോലെ ജീനിയസ് ആകട്ടെ എന്ന് പ്രാര്‍ഥിക്കാം അല്ലെ..

#ലക്ഷ്മീ-നന്ദി,,ഒരുപാട്.അവന്‍റെ ഓരോ ഭാവനകള്‍...!

#സാബീ-നന്ദി.
ഉമ്മാനെ കടത്തിവെട്ടിയെന്നോ...?
ആരവിടെ...!!?‌

#ശ്രീനാഥന്‍-പ്രാര്‍ത്ഥനക്ക് നന്ദി.

#ജുനൈദ്-നെച്ചൂനോട്‌ പറഞ്ഞു ട്ടോ..

#മേയ്ഫ്ലവര്‍-സന്തോഷം!ഇന്ന് മൊത്തത്തില്‍ ഒരു സന്തോഷം.നമ്മുടെ ജാസ്മിക്കുട്ടിയും
വന്നല്ലോ..
പിന്നെ,കോലു നാരായണിയെന്നു കേട്ടിട്ടും സന്തോഷം തന്നെ.നേരിട്ട് കാണാത്തത് എന്‍റെ ഭാഗ്യം!!

#സണ്ണി-ഓ മൈ ഗോഡ്‌..എന്‍റെ നെച്ചുകുട്ടനെ രവിവര്‍മയോട്‌ ഉപമിച്ചിരിക്കുന്നു.
എന്താ പറയാ..നന്ദി.,,ഒരുപാട് നന്ദി..
പണ്ട് ഞാന്‍ ഒരുകരിക്കട്ട പ്രയോഗം നടത്തി
രവിവര്‍മ യാകാന്‍ ശ്രമിച്ച് അടി വാങ്ങിയത്‌ ഓര്‍ത്തുപോയി.

#ഹഫീസ്‌-വന്നതിനും ചൊന്നതിനും നന്ദി.

#ടോംസ്- ചിത്രങ്ങള്‍ ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം.

#മീര-അതെ മീരാ..ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ നല്ല ഭാവനയാണ്.കുട്ടിക്കാലത്ത്‌ മറ്റു ചിത്രങ്ങള്‍ നോക്കിയാണ് ഞാന്‍ വരച്ചിരുന്നത്,
ചിത്ര ബ്ലോഗിനെക്കുറിച്ച് ആലോചിക്കട്ടെ.
അപ്പൊ മകനാണ് താരം,ഞാന്‍ ഒൌട്ട്!!?

#ജാസ്മിക്കുട്ടീ-ഒരടി വെച്ചുതന്നാലുണ്ടല്ലോ,,
മനുഷ്യനെ ടെന്ഷനടിപ്പിച്ചിട്ട്..?
എവിടെയായിരുന്നു,,?
ഏതായാലും വന്നല്ലോ..നെച്ചൂന്‍റെ പടം കാണാന്‍.
മോഡേണ്‍ ആര്‍ട് എന്താണെന്ന് ചോദിച്ചിട്ട്
അവനും അറിയൂല,,
ഞാന്‍ പലേതും വരച്ചതാന്ന്‍ പറയുന്നു.

#റാംജി സാര്‍- നന്നായി പ്രോല്‍സാഹിപ്പിക്കാരുണ്ട്.
നല്ല അഭിപ്രായത്തിന് നന്ദി,

Arun Kumar Pillai said...

ella chithrangalum super...
aa dinosar enikkishtamaayi..
pinne veedu, buss ellam superb1

മനു കുന്നത്ത് said...

ഇത്ര ചെറുപ്പമല്ലേ ചേച്ചീ........!!
പ്രോത്സാഹിപ്പിക്കണം... ഇത്തിരി വലുതാവുമ്പോഴേക്കും
സ്വയം ചിന്തിക്കാറാകും.. അതുവരെ ചേച്ചി തന്നെ പ്രോത്സാഹിപ്പിക്കണം... ഇടക്കിടെ ചെറു സമ്മാനങ്ങള്‍ ..അപ്പോ കുട്ടിയുടെ വരക്കാനുള്ള ആവേശം കൂടും.. ഇനീം സമ്മാനം കിട്ടുമെന്ന ചിന്ത.. പിന്നെ വളര്‍ന്നു കഴിഞ്ഞാല്‍ ഇതില്‍ തന്നെയാവും ജീവിതവുമെന്നാരറിഞ്ഞു......??ലോകമറിയപ്പെടുന്ന ഒരു നല്ല കലാകാരനാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..........!!

Muralee Mukundan , ബിലാത്തിപട്ടണം said...

വരയിൽ നെച്ചുമോൻ കേമനാകും കേട്ടൊ..ഒപ്പം നല്ല പ്രോത്സാഹനവും കൊടുത്തുകൊണ്ടിരിക്കുക...

MOIDEEN ANGADIMUGAR said...

നെച്ചുമോന് സർവ്വശക്തൻ ദീർഘായുസ്സ് നൽകട്ടെ..

Sidheek Thozhiyoor said...

നെച്ചുമോന്‍ ഉന്നതങ്ങളില്‍ എത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ..നന്നായി പ്രോത്സാഹിപ്പിക്കുക..നൈസര്‍ഗികമായ വാസനകള്‍ ദൈവീകമാണ്.
നിങ്ങളെപ്പോലെ ഒരു മാതാവ് ആ കുഞ്ഞിന്‍റെ ശക്തിയാണ്.

അനീസ said...

നെച്ചുനു നല്ലൊരു ഭാവി കാണുന്നു, ഉമ്മനെ പോലെ അല്ല ഹീ ഹീ,
അടിക്കുറിപ്പ് കലക്കിയിട്ടുണ്ട് ex ന്റെ , നെച്ചുന്റെ വര കണ്ടപ്പോല് എനിക്കും മോഹം m.s ,paint ഒന്ന് ഓപ്പണ്‍ ആക്കാന്‍,
ഉമ്മാന്റെ ചിത്രം കലക്കിയിട്ടുണ്ട്, സുന്ദരി ആണല്ലോ

Pushpamgadan Kechery said...

aa kammalitta penkuttey inikku ishtaaye...
monodu parayanam tto...
hihihi...

OAB/ഒഎബി said...

ന്റള്ളോ pushpamgad ന്റെ കൊറേ തലക്ക് ചോട്ടിലാ ഞാനെത്തിപ്പെട്ടേ ?

OAB/ഒഎബി said...

അപ്പൊ പിന്നെ പോസ്റ്റിനെ കുറിച്ച്.
വരക്കാരൻ ഉസാർ. വര അതിലേറെ ഉസാർ.
മക്കളുടെ ഏറ്റവും വലിയ ഇസ്കൂൾ: വീട്.ഏറ്റവും വലിയ ഗുരു ഉമ്മ.
പിന്നെയുള്ള ഗുരുക്കന്മാരൊക്കെ ഉമ്മമാർക്ക് വെച്ചുവെളമ്പിക്കൊടുക്കാനുള്ള ഒഴിവുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാ :)

പ്രോത്സാഹനം: അത് തന്നെയാ എല്ലാം.
അതാവശ്യത്തിന് നൽകുന്ന നെച്ചൂന്റെ ഉമ്മക്കൊരു പ്രത്യേക സമ്മാനം,,,,,അത്പ്പൊ ? എത്തിക്കാൻ ബുധിമുട്ടായതിനാൽ ആർക്കും എവിടെയും കൊടുക്കാവുന്ന പ്രാർത്ഥനയോടൊപ്പം ഒരു നന്ദിയും.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല വരകള്‍ ,
അതറിഞ്ഞു കൊടുത്ത അടികുറിപ്പുകള്‍.
നെച്ചുവിനു ആശംസകള്‍
എനിക്കാ e -കോഴി അടികുറിപ്പ് ക്ഷ പിടിച്ചു.

Unknown said...

സലാം ഭായ്‌,,നല്ലവാക്കുകള്‍ക്ക് നന്ദി.M എന്നെഴുതിയിട്ടാകും അവന്‍ എട്ടുകാലിയെ വരച്ചതെന്ന് തോന്നുന്നു.

കണ്ണന്‍,,എല്ലാം ചിത്രങ്ങളും ഇഷ്ടപ്പെട്ടതില്‍ സന്തോഷമുന്ദ്‌,നന്ദി.

മനു,,പ്രോല്‍സാഹനം കഴിയുന്നവിധം കൊടുക്കുന്നു.ലോകമറിയുന്ന കലാകരനാവട്ടെ എന്ന പ്രാര്‍ത്ഥന സന്തോഷവും,ഒപ്പം അഭിമാനവും ഉണ്ടാക്കുന്നു,നന്ദി.

മുരളീമുകുന്ദന്‍ സാര്‍,,,കേമനാകണം എന്നുതന്നെയാണ് ആശ,ദൈവാനുഗ്രഹമുണ്ടാകട്ടെ,നന്ദി,

മൊയിതീന്‍ഭായ്‌,, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടട്ടെ..
നന്ദിയുണ്ട് ഒരുപാട്,

സിദ്ധീഖ്‌ ഭായ്‌,,ഈ നല്ലവാക്കുകള്‍ക്ക് ഒരുപാട് നന്ദി.
നൈസര്‍ഗികമായ കഴിവുകള്‍ ദൈവാനുഗ്രഹം തന്നെ.
കുട്ടികളുടെ ഉള്ള കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാന്‍ ഒരു മടിയും കാണിക്കാറില്ല.
ഇവിടെ വന്നതിനു ഒരിക്കല്‍ക്കൂടി നന്ദി.

അനീസ,,ഉമ്മാനെ താഴ്ത്തി മോനെ പോക്കണ്ട കേട്ടോ.
(നെച്ചു വരച്ച)എന്‍റെ സൌന്ദര്യം കണ്ടു അസൂയ മൂത്ത് പറയുന്നതല്ലേ..
നല്ല അഭിപ്രായത്തിനു നന്ദി അനീസപ്പെണ്ണേ..

പുഷ്പാംഗദന്‍ സാറേ,,ഇങ്ങനെ കമെന്റു വാരിത്തന്നു എന്നെ ഇടങ്ങേരിലാക്കല്ലേ..മൊത്തം ഒന്ന് തന്നെ ,ഒരെണ്ണം നിര്‍ത്തി ബാക്കി ഡിലീറ്റി.
തല ഡിലീറ്റാന്‍ എനിക്കറിയില്ല.
താങ്കളുടെ തലക്കടിയില്‍ പെട്ട് ഓ എ ബി നിലവിളിക്കുന്നു,,,
അഭിപ്രായത്തിനു നന്ദി..

ഓ എ ബി,ഭായ്‌,,നല്ല വാക്കുകള്‍ക്കു റൊമ്പ നന്ദി.
ജീവിതം തന്നെ പ്രാര്‍ത്ഥനയല്ലേ..അതിനേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്,വളരെ സന്തോഷം.

ചെറുവാടീ,,അടിക്കുറിപ്പുകള്‍ ചിത്രത്തെ കുറിച്ചു അവന്‍ പറഞ്ഞതോക്കെത്തന്നെയാണ്.ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

Pushpamgadan Kechery said...

nannayi.
ummamarayal anginethanne venam.

Ismail Chemmad said...

നെച്ചു ആള് കൊള്ളാല്ലോ .....
എല്ലാ അഭിനന്ദനങ്ങളും

ചാണ്ടിച്ചൻ said...

അടിപൊളി...
ഉമ്മയെ വരച്ചതാണ് ഏറ്റവും അടിപൊളി....

കെ.എം. റഷീദ് said...

നെച്ചു ആരാ മോന്‍ ...ആള് പുലിയാണല്ലോ പുലി .
നല്ല ഒരു പ്രതിഭ മണക്കുന്നു . നെച്ചുവിനു സ്വന്തമായി ഒരു ബ്ലോഗു തുടങ്ങികൊടുക്കൂ

Unknown said...

പുഷ്പാന്ഗതന്‍ സാര്‍ വീണ്ടും വന്നോ...
നന്ദി,

ഇസ്മയില്‍ ഭായ്‌ അഭിപ്രായത്തിനു നന്ദി.

ചാണ്ടിസാറേ..ബ്ലോഗിന്‍റെ പേരൊക്കെ മാറ്റി എന്‍റെ 'കുണ്ടാമാണ്ടികള്‍" കട്ടു ല്ലേ..? നടക്കട്ടെ...
ഉമ്മയെ സ്ലിം ആക്കിയതിന് ഞാനവനൊരു സമ്മാനം കൊടുക്കുന്നുണ്ട്.

റഷീദ്‌ ഭായ്‌...നെച്ചുവിനു സ്വന്തമായ്‌ ബ്ലോഗ്‌ തുടങ്ങാന്‍ എല്ലാവരും പറയുന്നു.
തുടങ്ങാം അല്ലെ..ആലോചിക്കുന്നുണ്ട്.

സാജിദ് ഈരാറ്റുപേട്ട said...

എല്ലാം ആസ്വദിച്ചു കണ്ടു... ഓരോ ചിത്രം കാണുമ്പോഴും എന്റെ മോന്‍ ഇരുന്ന് പെയിന്റില്‍ ചിത്രം വരക്കുന്ന രംഗമായിരുന്നു മനസ്സില്‍.... അവന്‍ എന്തൊക്കെയോ വരക്കും. അവസാനം എല്ലാം മായ്ച്ചു കളയും. ഇനി അവനേയും സേവ് ചെയ്യാന്‍ പഠിപ്പിക്കണം. പിന്നെ ഒരു ബ്ലോഗും ഉണ്ടാക്കി കൊടുക്കണം..

അംജിത് said...

താത്തോയ്..മോന്‍ ഭാവിയിലെ ഒരു ലോകപ്രശസ്ത ചിത്രകാരന്‍ ആയി തീരട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസകള്‍ .
മക്കളുടെ കഴിവുകള്‍ക്ക് വേണ്ടുവോളം പ്രോത്സാഹനം കൊടുക്കുന്ന താത്തയ്ക്ക് എന്റെ സ്പെഷ്യല്‍ അഭിവാദ്യങ്ങള്‍ .

Unknown said...

സാജിദ്‌..നന്ദി.
മോനെ പ്രോത്സാഹിപ്പിക്കുക.ഏതു ക്ലാസ്സിലാ..മോന്‍,
ഇനി മോന്‍റെ ചിത്രങ്ങളും കാണാമെന്ന് പ്രതീക്ഷിക്കട്ടെ..

അംജിത്..ഹൃദയം നിറഞ്ഞ ആശംസകള്‍ക്കും പ്രാര്‍ത്ഥനക്കും നന്ദി പറയുന്നു.
അഭിനന്ദനത്തിനും നന്ദി.

Yasmin NK said...

നന്നായിട്ടുണ്ട് ചിത്രങ്ങള്‍.

Arjun Bhaskaran said...

ചിത്രങ്ങളെ ആരാധിക്കുന്ന, ചിത്രങ്ങള്‍ വരക്കാന്‍ ഇഷ്ടമുള്ള ഒരാള്‍ എന്ന നിലയില്‍ ഒരു കൊച്ചു കുട്ടിയുടെ ഭാവനകള്‍ ഒരുപാട് നന്നായിട്ടുണ്ട്. വര്‍ണങ്ങള്‍ കൃത്യമായി അറിഞ്ഞോ അറിയാതെയോ നെച്ചു വിന്യസിപ്പിച്ചിട്ടുണ്ട്.. അതിനര്‍ത്ഥം തന്നെ.. കളര്‍ സെന്‍സ് അവനുന്ടെന്നാണ്. അത് ചുരുക്കം ചിലര്‍ക്ക് മാത്രം പടച്ചോന്‍ നല്‍കുന്നത് ആണ്. അതില്‍ ഭാവനയും ഞാന്‍ കണ്ടു. ഒരു സത്യം പറയട്ടെ. തീവണ്ടി കയറ്റുന്ന ഒരു കപ്പല്‍ ഇതേ വരെ ഒരു ചിത്രകാരനും മനസ്സില്‍ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോനുന്നില്ല. മാത്രമല്ല ഒരുപാട് നിറങ്ങള്‍ ചാലിച്ച ഭിത്തിയോട് കൂടിയ വീട്. പകലില്‍ ഇരുണ്ട നിറത്തില്‍ കാണിച്ച നക്ഷത്രങ്ങള്‍. ഇത് വരെ ഞാന്‍ കണ്ട ചിത്രങ്ങളിലെല്ലാം ഇരുട്ടില്‍ പ്രകാശിക്കുന്ന നക്ഷത്രങ്ങലെയെ ഞാന്‍ കണ്ടിട്ടുള്ളു. പക്ഷെ ഇതില്‍ കണ്ടോ പകലില്‍ വെളിച്ചം ഇല്ലാത്ത കറുത്ത നക്ഷത്രങ്ങള്‍.. ഒരു പക്ഷെ ഒരു കുഞ്ഞിന്റെ ചിന്ത അതേ പടി ചിത്രത്തില്‍ പ്രതിഫലിക്കുന്നത് ആകാം.മുറിഞ്ഞ പ്ലൈന്‍ അതില്‍ ശ്രദ്ധിച്ചു നോക്ക് വിമാനം കുത്തനെ പതിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.സൂക്ഷ്മ നിരീക്ഷണം ഇല്ലാതെ ഒരു കുഞ്ഞ് അങ്ങനൊന്നും വരക്കൂല ഇതാ.. അപ്പൊ അവനെ കൂടുതല്‍ പഠിക്കാന്‍ സഹായിക്കുക. ഒരുപാട് ചിത്ര ബ്ലോഗുകള്‍ ഉണ്ടല്ലോ അടെല്ലാം അവനു കാണിച്ചു കൊടുക്കുക,..തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകും..

വീകെ said...

ചിത്രകല അഭ്യസിപ്പിക്കണം...
പെട്ടെന്നു പിടിച്ചെടുത്തോളും...
ആശംസകൾ...

Unknown said...

മുല്ല,,നന്ദി.

സ്വ.ലേ..,താങ്കളുടെ കമെന്‍റ് വായിച്ച് അക്ഷരാര്‍ത്ഥത്തില്‍
ഞാന്‍ അത്ഭുതപ്പെട്ടുപോയി.
ചിത്രകലയുടെ നിയമങ്ങളറിയാതെ ഞാനും വരച്ചിരുന്നു പണ്ട്.എട്ടാം ക്ലാസ്സില്‍ വെച്ചു ജീവിതത്തില്‍ ആദ്യമായി
നാല് എൈറ്റത്തിനു പങ്കെടുത്ത് രണ്ടെണ്ണം ഫസ്റ്റും രണ്ടെണ്ണത്തിന് സെക്കന്റും വാങ്ങി,ചാമ്പ്യന്‍ഷിപ് വാങ്ങിയിരുന്നു.അതില്‍ ഒരു സെക്കെന്റ്റ്‌ പെന്‍സില്‍ ഡ്രോയിങ്ങിനായിരുന്നു.
പക്ഷെ ഇപ്പോഴും എനിക്ക് അന്നത്തെ ആ മോശം നോക്കിവരയെ അറിയൂ..
അത് കൊണ്ട് തന്നെ ഞാന്‍ എന്‍റെ കുട്ടികളെ ഉള്ള കഴിവുകളില്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് എന്‍റെ വിശ്വാസം.
താങ്കള്‍ പറഞ്ഞത് പോലുള്ള സൂക്ഷ്മ വശങ്ങളൊന്നും മനസ്സിലായില്ലെങ്കിലും നെച്ചുവിന്‍റെ ചിത്രങ്ങളില്‍ എന്തൊക്കെ ചിലത് ഉണ്ടെന്നു എനിക്കും തോന്നിയിരുന്നു.അവന്‍ വരക്കുമ്പോള്‍ അഭിപ്രായം പറയാനോ ഇടപെടാനോ ആരെയും ഞാന്‍ സമ്മതിക്കാറില്ല,അവന്‍റെ വര അവന്‍റെതു മാത്രമാകണമല്ലോ..
ഈ അഭിപ്രായത്തിന് വീണ്ടും വീണ്ടും നന്ദി പറയുന്നു.

വീ കെ..,ചിത്രകല അഭ്യസിപ്പിക്കണം എന്നാഗ്രഹമുണ്ട്.മക്കളെല്ലാവരും കുറഞ്ഞ രീതിയില്‍ വരക്കുന്നവരാണ്‌.‌

F A R I Z said...

നെച്ചുമോന്റെ, കലാഭിരുചിയും,കമ്പ്യൂട്ടെരില്‍ വരചെടുത്ത ചിത്രങ്ങളും
കടുത്ത വര്‍ണ്ണ ചാര്തുകള്‍ കൊണ്ട്, ആകര്‍ഷകമായി.നെച്ചുമോനെയും, അതിനു പ്രോല്‍സാഹനം കൊടുക്കുന്നരെയു,അഭിനന്ദിക്കുന്നു.

അതോടൊപ്പം ഒരു വിയോജന കുറിപ്പും.
കല എന്നത് ദൈവ സിദ്ധിയാണ്. കലയുടെ ഏതു ശാഖയായാലും‌
അതിനു ദൈവീകമായ അനുഗ്രഹം കൂടിയേ തീരു. അത് ജന്മ സിദ്ധിയുമാണ്.കല എല്ലാവര്ക്കും വഴങ്ങുന്നതല്ല.

ആധുനിക സാങ്കേതികത്വം ഉപയോഗിച്ച് നാം നെയ്തെടുക്കുന്ന സൃഷ്ടികള്‍ എന്തുമാകട്ടെ,അത് ദൈവീകമായ അനുഗ്രഹമെന്നു പറയാമോ?

ശ്രീ, യേശുദാസിന്‍റെ ശബ്ദം, ഇന്നും നാം ആല്‍ബത്തിലോ, സിനിമയിലോ കേള്‍ക്കുമ്പോള്‍, മനോഹരം. എന്നാല്‍ വര്‍ഷങ്ങളായി അദ്ദേഹം നടത്തുന്ന സ്റ്റേജ് പ്രോഗാമുകളില്‍ നിന്നും ശ്രോതാക്കള്‍ എണീറ്റ്‌ പോകുന്ന കഴ്ച്ച കാണാം .അദ്ദേഹത്തിന്റെ ശബ്ദ സൌകുമാര്യം എന്നോ നഷ്ടപ്പെട്ടിരിക്കുന്നു.ശ്രോതാവിനു അരോചക മായിരിക്കുന്നു അദ്ദേഹത്തിന്‍റെ
ഇന്നത്തെ ശബ്ദം.

അക്ഷരങ്ങള്‍ പോലും എഡിറ്റു ചെയ്തു ശബ്ദം പുനക്രമീകരിക്കാവുന്ന സാങ്കേതിക വിദ്യയില്‍, അദ്ദേഹത്തിന്റെ ശബ്ദം റെക്കോര്‍ഡ്‌ങ്ങില്‍ നില നിര്ത്തുന്നു.ഇവിടെ അത് അദ്ദേഹത്തിന്‍റെ കഴിവല്ല.സാങ്കേതിക വിദ്യയുടെ കഴിവ്.

കടലാസും, പെന്‍സിലും, ചായവുമെടുത്തു വരക്കാന്‍ പഠിക്കട്ടെ.
കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് ദൈവീക സിദ്ധി വളര്ത്തനാനെന്നു എനിക്ക് തോന്നുന്നു.എന്‍റെ വീടിലെ നിയമം അതാണ്‌.
ആധുനിക സൌകര്യങ്ങള്‍ എല്ലായിടത്തും കുത്തിതിരുകുമ്പോള്‍
പൈതൃകമായ സിദ്ധികള്‍ നഷ്ടപ്പെടുന്നതില്‍ നമുക്കാര്‍ക്കും വേദന തോന്നാറില്ല
എന്നത് ആപല്‍ക്കരമായ ഒരു പ്രവണതയായി എനിക്ക് തോന്നുന്നു. ഒരു പക്ഷെ എന്‍റെ വീട്ടിലെ നിലപാടായിരിക്കാം എന്‍റെ ഈ ചിന്താഗതിക്ക് നിദാനം.

കമ്പ്യൂട്ടെരിന്റെ അമിതമായ ഉപയോഗം തന്നെ കുട്ടികളെ ദിശ തെറ്റി ക്കാനിടവരും എന്നാണു എന്‍റെ വീട്ടിലെ നിയമം.

ഇന്ന് ഞാന്‍ ഓഫീസിലായാലും,താമസ സ്ഥലത്തായാലും,ഓണ്‍ലൈനില്‍
വരുന്നൂ. എന്‍റെ ജോലി സംബന്ധമായി എനിക്കതിന്റെ ആവശ്യമുണ്ട്.എന്‍റെ വീട്ടില്‍ നെറ്റ് പോലും അനുവദീയമല്ല.

ക്ഷമിക്കുക.ഓപ്പണ്‍ മൈന്‍ഡ് ആയതുകൊണ്ട് സമയവും, സന്ദര്‍ഭവും, നോക്കാതെ എന്‍റെ അഭിപ്രായം തുറന്നു പറഞ്ഞു പോകും.
എന്ത് വിഷയ മായാലും അല്പം മാറി നിന്ന് ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട്,പലരുടെയും അഭിപ്രായം
ഉള്‍കൊള്ളാന്‍ കഴിയാറില്ല എന്നതും സത്യം.

നെച്ചു മോന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്,
--- ഫാരിസ്‌

Unknown said...

ഫാരിസ്,, വിലയേറിയ ഈ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി,
നെച്ചു കടലാസും പെന്‍സിലും ഉപയോഗിച്ച് തന്നെയാണ് അധിക സമയവും വരക്കുന്നത്.
ഞാന്‍ അനുവദിച്ചു കൊടുത്ത വളരെ കുറച്ചു സമയത്താണ് കമ്പ്യൂട്ടറില്‍ ഇരിപ്പ്,
അത് ഗെയിമില്‍ കളയണ്ട എന്ന് കരുതി,

smitha adharsh said...

എല്ലാം കലക്കി..ഇനീം,കൂടുതല്‍ കൂടുതല്‍ വരയ്ക്കട്ടെ..

Unknown said...

സ്മിതാ..നന്ദി.

Anonymous said...

താത്ത ഇങ്ങള് നല്ല പുള്ളിയാ. ഞമ്മല്ടെ ഫങ്ങ്ഷന് ഇങ്ങലെന്ത്യെ ബരാഞ്ഞു..?? ഹ്മം ആ ചരിത്ര സംഭവത്തിന്‌ ഇങ്ങളെ ഞാന്മാല് കാത്തു..പക്കെങ്ങി ഇങ്ങള് ബന്നില്ല. സാരമില്ല പോട്ടെ. ഇനി ബന്നു ആ നോടീസേങ്ങിലും ഒന്ന് മായ്ചാനി..കമെന്റും തന്നാലാ. എങ്ങലെന്തായാലും ഈചെനേം ആട്ടിയിരികല്ലെന്നു... അപ്പൊ സരിടാ.. യാത്ര പരീനില്ല..ഇങ്ങി ഞമ്മലങ്ങട്റ്റ്‌.. പോരെക്ക് മനുസാ..ബേഗം ബന്നോളിട്ടാ.. അല്ലെങ്കില് ബിരിയാണി കിട്ടൂല..

ശിഖണ്ഡി said...

നല്ല ഫാമിലി...!!!! ഉമ്മയും കൊള്ളാം! മകനും കൊള്ളാം!