കൂട്ടുകാര്‍

Wednesday, April 20, 2011

ചാമ്പ്യന്‍ഷിപ്പ് വന്ന വഴി……….!?




Image1857
 
മേശപ്പുറത്ത് വെച്ച ഭംഗിയുള്ള ഫ്ലവര്‍ പോട്ടിലേക്കും  മുന്നിലുള്ള വലിയ വെള്ളക്കടലാസ്സിലേക്കും നോക്കി ഞാന്‍ മിഴിച്ചിരുന്നു..!!
“ഓരോരുത്തര്‍ക്കും ഇരിക്കുന്നിടത്തുനിന്നും എങ്ങനെ കാണുന്നുവോ അത് പോലെ വരയ്ക്കണം”,
മൂന്നാം തവണയും വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ പെന്‍സില്‍ കയ്യിലെടുത്തത്.
പേപ്പറിന്‍റെ വലുപ്പമാണെന്നെ കുഴക്കിയത്. ഇത്രയും വലിയ പേപ്പറില്‍ ആദ്യായിട്ടാണ് വരക്കുന്നത്. ഇതിന്‍റെ നടുവിലോ ,,അരികിലോ എവിടെ വരയ്ക്കണം..ഒരു പിടുത്തവുമില്ല.
അപ്പുറത്തിരിക്കുന്ന കുട്ടിയുടെ പേപ്പറിലെക്ക് മെല്ലെ പാളിനോക്കി.നടുക്ക് വലിയ  കള്ളി വരച്ച് അതിനകത്ത് വളരെ വലുപ്പത്തില്‍ പൂക്കൂടയുടെ മുക്കാലും വരച്ചു കഴിഞ്ഞിരിക്കുന്നു..
എന്‍റെ ഉള്ളൊന്നു കാളി..! ഞാന്‍ ഇത്രേം നേരായിട്ടു ഒരു കുത്തുപോലും ‌ഇട്ടിട്ടില്ല.
പിന്നെ കാത്തുനിന്നില്ല..ആ കുട്ടിയെ പോലെ വലുതാക്കി വരച്ച് മാര്‍ക്ക് കുറക്കാനൊന്നും ഞാന്‍ മിനക്കെട്ടില്ല..!!? ഒത്ത നടുക്ക് ഒരു കുഞ്ഞു ചതുരം വരച്ചു. പൂവും പൂക്കൂടയും ഒരു വിധം നന്നായിത്തന്നെ വരച്ചു.  മടങ്ങിയ ഒരില വരക്കാന്‍ കുറെ പാട് പെട്ടെങ്കിലും അതും വലിയൊരു ശ്രമത്തിലൂടെ  വരച്ചെടുത്തു. നല്ല ഒതുക്കമുള്ള കുഞ്ഞു പൂക്കുടം!
മറ്റുള്ളവരൊക്കെ വരച്ചിരിക്കുന്നത് തന്ന കടലാസ്സിന്‍റെ അത്രേം വലുപ്പത്തില്‍..! സമ്മാനം എനിക്ക് തന്നെ..ഞാന്‍ അപ്പഴേ ഉറപ്പിച്ചു…!
******************************************************************************************  
DSC01716
മൂന്നാമന്‍ മുമ്പെന്നോ വരച്ച ചിത്രം
******************************************************************************************************************************
ഇനിയുള്ളത്  കാലിഗ്രാഫിയാണ്. അത് എന്തെന്ന്‍ മനസ്സിലാക്കി വരുന്നേയുള്ളു.. പഠിച്ചിട്ടില്ല. അതിനെനിക്ക് വീട്ടില്‍തന്നെ ഒരു മാര്‍ഗം തുറന്നു കിട്ടിയത് ഭാഗ്യമായി..ഇക്കാക്കാന്‍റെ മുറിയില്‍‍ പണ്ടേ തൂങ്ങിക്കിടക്കുന്ന ഒരു കലണ്ടര്‍‍.അതില്‍ വായിച്ചെടുക്കാന്‍ പ്രയാസമുണ്ടാക്കുന്ന മട്ടില്‍    ഖുര്‍ആന്‍ ആയത്തുകള്‍ ഭംഗിയായി എഴുതിയിട്ടുണ്ടായിരുന്നു.അത് കാലിഗ്രാഫിയില്‍ ചെയ്തതാണെന്ന് പറയുന്നതും കേട്ടിട്ടുണ്ട്..ഇക്കാക്കാനോട് ചോദിച്ചു ഒന്നുകൂടി ഉറപ്പു വരുത്തി.
അത് നോക്കി കുറെയൊക്കെ സൂത്രങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു.
മുന മുറിച്ച പോലുള്ള വലിയൊരു പെന്നും ഇക്കാക്ക സങ്കടിപ്പിച്ചു തന്നു..,(മാര്‍ക്കെര്‍,,അന്നൊന്നും കണ്ടിട്ടേയില്ലായിരുന്നു.)
*********************************
എഴുതാന്‍ തന്ന ചെറിയ ഖുര്‍ആന്‍ വചനം എന്നാല്‍ കഴിയും വിധം ഒരാള്‍ക്കും വായിക്കാന്‍ പറ്റാത്ത തരത്തില്‍ എഴുതി.
എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കുപോലും വായിക്കാന്‍ പറ്റാത്ത പരുവം.**നൂനും **മീമുമൊക്കെ എന്‍റെ പേനത്തുമ്പില്‍ കിടന്നു വാല് നീണ്ട് കെട്ടു പിണഞ്ഞ് മേലോട്ട് പാഞ്ഞു...! *താഉം *ബാഉം കീഴ്മേല്‍ മറിഞ്ഞു..!!  വള്ളിപുള്ളികള്‍ തലങ്ങും വിലങ്ങും ചിന്നിച്ചിതറി..!!
അങ്ങനെ എന്‍റെ ‍ കാലിഗ്രാഫി..  ’എന്തോ’ഗ്രാഫിയായി മാറിയപ്പോള്‍ ഞാന്‍ നേരെയിരുന്നു ശ്വാസം  വിട്ടു. നാലുപാടും ഒന്ന് പാളി നോക്കി.ഒക്കെ പഴയപോലെ തന്നെ..,എല്ലാവരും അവസാന മിനുക്കു പണികളില്‍..,എനിക്കാണെങ്കില്‍ മിനുക്കാനൊന്നുമില്ലായിരുന്നു...!!  
{{**അറബി അക്ഷരങ്ങള്‍}}
***********************************************************************************************************************
Image1950
പുതിയൊരു ശ്രമം.
************************************************************************************************************************
DSC03829
   ഇതിയാള് (രണ്ടാമന്‍)  നോക്കി വരച്ചത്.  
<<<<ആരും സ്വന്തമായിട്ടൊന്നും വരക്കാറില്ല..എന്നോ വരച്ച ചില ‘നോക്കി വരചിത്രങ്ങള്’‍ തിരഞ്ഞു പിടിച്ച്, വിഷയം ഇതായതിനാല്‍ ചേര്‍ത്തൂന്നു മാത്രം. ഇപ്പോള്‍ നെച്ചുക്കുട്ടന്‍ മാത്രമേ വരക്കാറുള്ളൂ..>>>
**********************************************************************************************
ഇനി രണ്ടേ രണ്ടു ദിവസം..!പാട്ടു കിട്ടിയിട്ടില്ല..കഥാപ്രസംഗം എങ്ങനെന്നുപോലും അറിയുകയുമില്ല.വേണ്ടിയിരുന്നില്ല..എന്ന് നൂറുവട്ടം തോന്നുമ്പോഴും വേണമല്ലോന്നു ഇരുനൂറു വട്ടം തോന്നും..!!  നോ രക്ഷ!!
പാട്ടിന്‍റെ കാര്യത്തില്‍ മൂത്താപ്പാനെയാണ് ആശ്രയിക്കാര്.മൂപ്പര് സ്ഥലത്തുണ്ടെങ്കില്‍ ഓക്കേ.നാടോടിയെ പോലെ  കറങ്ങി നടക്കുന്ന മൂത്താപ്പാനെ കണ്ടു കിട്ടാനാണ് പ്രയാസം.മാപ്പിളപ്പാട്ടിന്‍റെ ആശാനാണ്.പറഞ്ഞിട്ടെന്ത്..ആള്‍ വീട്ടിലില്ലാത്തതിനാല്‍ അത് നടന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യും..ഇസ്ലാമിക സ്ഥാപനമായതിനാല്‍  സിനിമാ പാട്ടൊന്നും പാടാനും പറ്റില്ല..
നിരാശ മൂത്ത് നരച്ചു ദേഷ്യത്തിലേക്കും കരച്ചിലിലെക്കും പോകുമെന്ന ഘട്ടത്തിലാണ് മനസ്സില്‍ മറ്റൊരു മുഖം തെളിഞ്ഞു വന്നത്..ഇതുവരെ ഇങ്ങനെ ഒരാവശ്യവുമായി ചെന്നിട്ടില്ല.
ഉമ്മാനോട് ചോദിച്ചപ്പോള്‍ ആവോ..ആര്ക്കറിയാം…എന്ന മട്ടിലുള്ള “സുന്ദരന്‍” മറുപടി.
കക്ഷി ഉമ്മാന്റെ സ്വന്തം അമ്മാവനാന്നു പറഞ്ഞിട്ടെന്താ...ആളിന്‍റെ വില ഉമ്മാക്കറിയില്ലല്ലോ…
മൂപ്പര്‍  സ്വന്തമായി പാട്ടെഴുതി ട്യൂണ്‍ ചെയ്യുന്ന ആളാണ്‌.ചില കവിതകള്‍  പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അങ്ങനെ‍ എഴുതി ട്യൂണ്‍ ചെയ്ത   ഒരു പാട്ട് കിട്ടി.പറഞ്ഞുതന്നതുപോലെയൊക്കെ  പാടി പഠിച്ചു..
അങ്ങനെ പാട്ടും ഓക്കെ……
കഥാപ്രസംഗത്തിനു പേര് കൊടുക്കാന്‍ തോന്നിയ നശിച്ച സമയത്തെ ശപിച്ചു കൊണ്ട്  ഞാനതിനെചൊല്ലി വേവലാതി പൂണ്ടു.ഇനി ഒഴിവാകാനും പറ്റില്ല..ആകെ കുടുങ്ങിയ മട്ട്.
ഒരു കുട്ടി കഥാപ്രസംഗം റിഹെര്‍സല്‍ ചെയ്യുന്നത്കൂടി കണ്ടപ്പോള്‍ എന്‍റെ പേടിയുടെ വോളിയം ഒന്നുകൂടി വര്‍ധിച്ചു..
കൈകൊണ്ടും മുഖം‍ കൊണ്ടും ആകുട്ടി കാട്ടിക്കൂട്ടുന്ന താളമേളങ്ങള്‍ കണ്ടു എന്‍റെ കണ്ണ് തള്ളിപ്പോയി.
അതില്‍ നാലിലൊരംശം താളം പോലും എന്‍റെ കയ്യിലില്ല..! എന്നിട്ടല്ലേ മേളം..!?
അപ്പോഴാണ് എനിക്കൊരു സൂത്രം തോന്നുന്നത്.  കഥ പറയാന്‍ മറ്റാരെയെങ്കിലും ഏര്‍പ്പാടാക്കി പാട്ട് സ്വയം പാടിയാല്‍ വലിയ കുഴപ്പമുണ്ടാകില്ല.  പേടിക്കും ഒരാക്കം കിട്ടും.
പറ്റിയ ഒരാളെ കണ്ടുപിടിച്ചു..,അത്ത്യാവശ്യം അഭ്യാസങ്ങളൊക്കെ വശമുള്ള ആളാണ്‌.. രണ്ടാളും പ്രക്ടീസോക്കെ ചെയ്ത് റെഡിയായി.   അവള് നല്ല കട്ടിയിലും കനത്തിലും  കഥ പറയും… ഞാന്‍ കനം കുറച്ച് മയത്തിലങ്ങനെ പാടുകയും ചെയ്യും.. കേട്ടവരും മോശമായിട്ടൊന്നും പറഞ്ഞില്ല.
ദിവസം അടുത്ത് വരും തോറും എന്‍റെ ചങ്കിടിപ്പിന്‍റെ വേഗതയും കൂടി.
************************************************************************
കിട്ടിയ ഇച്ചിരി ധൈര്യവുമായി വിറച്ചുകൊണ്ട് പാട്ട് പുസ്തകവുമായി ഞാന്‍ സ്റ്റേജില്‍!!
ആദ്യമായാണ്‌ ഒരു സ്റ്റേജില്‍ കേറിയിങ്ങനെ ഒറ്റക്ക് നില്‍ക്കുന്നത്‌.കൈവെള്ള വിയര്‍ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഒരു വിധത്തില്‍ ധൈര്യം സംഭരിച്ച് സദസ്സിലേക്ക് നോക്കി.
അനേകം കണ്ണുകളുടെ തുറിച്ചു നോട്ടത്തിനു മുന്നില്‍  എന്‍റെ നെഞ്ചിനകത്തൊരു കതിനാവെടി പൊട്ടി!!
രണ്ടാം വെടി പൊട്ടും മുമ്പേ പാട്ട്ബുക്കുകൊണ്ട് ഞാനൊരു മറതീര്‍ത്തു..ഇപ്പോള്‍ എനിക്കാരെയും കാണുന്നില്ല..ആര്‍ക്കും എന്നെയും കാണുന്നില്ല എന്ന വിചാരത്തില്‍ ഞാന്‍ നിന്നു.
ഞൊടിയിടയില്‍ ഞാന്‍ ഒരൊട്ടകപ്പക്ഷിയായി.. !!
നെഞ്ചില്‍ മൂന്നാമതും ഒരു വെടി പൊട്ടിയാല്‍ ഞാന്‍ സ്റ്റേജില്‍ വീണു പോകും.അതിനു മുന്നേ എന്തെങ്കിലുമൊന്നു നടന്നെ പറ്റൂ..
പാട്ടിന്‍റെ വരികള്‍ എന്‍റെ മുന്നില്‍ തന്നെയുണ്ട്,,
അത് സംഭവിച്ചുകഴിഞ്ഞിരുന്നു.…!
എന്‍റെ കയ്യില്‍ പിടിച്ചു ആരോ കൊണ്ടുപോയതായി തോന്നി..!ഉള്ളിലെവിടെയോ  എന്‍റെ ശബ്ദത്തില്‍ ഒരു പാട്ടും കേട്ടു..
പിന്നെ ഒരു കയ്യടി ശബ്ദവും കേട്ടോ..എന്തോ എനിക്കറിയില്ല..
പിന്നീട് ആരൊക്കെയോ പറഞ്ഞു നന്നായി പാടിയെന്ന്..!
ഇതിന്‍റെ പേരിലുള്ള കളിയാക്കലുകൊണ്ടൊരു ഗുണമുണ്ടായി. ഒരു നുള്ള് ധൈര്യം കൂടി അധികമായിക്കിട്ടി.
ആ ഒരു നുള്ള് മുള്ളിപ്പോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ചെന്നെത്തിയത്.
കഥാപ്രസംഗത്തിന്‍റെ കാര്യത്തില്‍ വെറും വെടിയല്ല,,ഗുണ്ടാണ് പൊട്ടാന്‍ പോകുന്നതെന്ന് സ്റ്റേജില്‍ കേറിയ ശേഷമാണ് അറിഞ്ഞത്. ഞങ്ങള്‍ രണ്ടാള്‍ സ്റ്റേജില്‍ കേറുന്നത് കണ്ടപ്പോഴെ വിധികര്‍ത്താക്കള്‍ക്കൊരു മുറുമുറുപ്പ്…പിറകെ തന്നെ പ്രഖ്യാപനവും വന്നു.
ഒരാളേ പറ്റൂന്ന്…!
കേട്ട പാതി കേള്‍ക്കാത്ത പാതി  കഥ പറച്ചിലുകാരി സ്ഥലം വിട്ടു..,!പാട്ടും കഥയും ഞാനൊറ്റക്ക് ചെയ്യണം.. സ്റ്റേജില്‍ നിന്നും ആ നിമിഷം അപ്രത്ത്യക്ഷമായെങ്കില്‍ എന്ന്  മോഹിച്ച നിമിഷങ്ങള്‍..
ഇതൊക്കെ സംഭവിക്കാത്ത കാര്യങ്ങള്‍…സംഭവിക്കാനുള്ളത് എന്നില്‍ നിന്നാണ്…, വരുന്നിടത്ത് വെച്ചു കാണാം…അങ്ങനെ അതും സംഭവിച്ചു..കട്ടിയിലും കനത്തിലും കഥ പറഞ്ഞുപറഞ്ഞ് കനമില്ലാതെ പാടിപ്പാടി..ഒരു കൈവിരല്‍ പോലും അനക്കാതെ ഒരു ഭാവ പ്രകടനവും നടത്താതെ എന്‍റെ കഥാപ്രസന്ഗവും  അവസാനിച്ചു..
എന്‍റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഈ രണ്ടു പരിപാടികളോടെ ഒരു തീരുമാനമാകുകയും ചെയ്തു..
ഇനി കാത്തിരിപ്പ്‌..
സില്‍വര്‍ ജൂബിലിയുടെ അന്നാണ് ഫലപ്രഖ്യാപനവും സമ്മാനദാനവും..
അസ്തമിച്ചുപോയ പ്രതീക്ഷകളില്‍ കാത്തിരുപ്പിന്‍റെ ഒരു ടെന്‍ഷനും എന്നെ ബാധിച്ചില്ല..
*****************************************************************
പരവതാനി വിരിച്ച കൂറ്റന്‍ സ്റ്റേജ്..വിദേശികളും സ്വദേശികളുമായ പ്രമുഖരുടെ  ഒരു വലിയ നിര തന്നെയുണ്ട്.കോട്ടുംസ്യൂട്ടും ഇട്ടവരും തട്ടവും തൊപ്പിയും ധരിച്ച്‌ സ്വര്‍ണക്കരയുള്ള അഭായ ധരിച്ച അറബികളുമൊക്കെ അക്കൂട്ടത്തിലുണ്ട്..,വെളുത്തു ചുവന്ന അറബികളെ ആദ്യമായിട്ട് കാണുകയായിരുന്നു..,കറുത്ത കോട്ട് ധരിച്ച വെളുത്തവരും കറുത്തവരുമായ ഇന്ഗ്ലിഷ് കാരെയും മുമ്പ്‌ കണ്ടിരുന്നില്ല.
മത്സരത്തിന്‍റെ കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നതിനാല്‍ അക്കാര്യം തന്നെ മറന്ന മട്ടായിരുന്നു.
പല ഭാഷകളില്‍ പ്രസംഗങ്ങള്‍,,,തര്‍ജമകള്‍  ഒക്കെ നടക്കുന്നുണ്ട്.ഇടയ്ക്കു ഫലപ്രഖ്യാപനത്തിന്‍റെ അനൌണ്‍സും കേട്ടു.
വലിയ ശ്രദ്ധയൊന്നും കൊടുത്തില്ലെങ്കിലും ചെറിയ തോതിലൊരു ശ്രദ്ധ കൊടുക്കുകയും ചെയ്തുകൊണ്ടാണ് എന്‍റെ നില്‍പ്പ്.
പെന്‍സില്‍ ഡ്രോയിംഗ്…ഒന്നാം സ്ഥാനം…------------------------?.
രണ്ടാം സ്ഥാനം,..------------!!!!!  എന്‍റെ റബ്ബേ..എന്ന് ഞാന്‍ വിളിച്ചപോലെ എനിക്ക് തോന്നി.
സ്റ്റേജില്‍ നിന്നും അത്യാവശ്യം ദൂരത്തായിരുന്ന ഞാന്‍ ഓടുകയായിരുന്നു..,ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയായിരുന്നു ഓട്ടം!!ഇതേ പേരുള്ള മറ്റാരെങ്കിലും പിറകിലുണ്ടോന്നു നോക്കാന്‍.
അഭായ ധരിച്ച് എന്നെക്കാളും ഒരുപാട് പൊക്കത്തില്‍ വിരിഞ്ഞ് പരന്ന് നില്‍ക്കുന്ന  അറബിയുടെ മുന്നില്‍ ഈ ഞാന്‍!!
എന്‍റെ നേരെ നീണ്ട സര്‍ട്ടിഫിക്കറ്റും  സാഹിത്യപുസ്തകവും സ്വപ്നത്തിലെന്നപോലെ വാങ്ങി.
അറബിക് കാലിഗ്രാഫി….ഒന്നാം സ്ഥാനം…------------------!!!!
ഇത്തവണ അധികം ഓടേണ്ടി വന്നില്ല..സ്വപ്നലോകത്തെ ബാലബാസ്ക്കരിയായി ഞാന്‍ സ്റ്റേജിന്‍റെ തൊട്ടു താഴെ‌ തന്നെ നില്‍പ്പുണ്ടായിരുന്നു..!!
ധരിച്ച കറുത്ത കോട്ടിന്‍റെ തന്നെ ഏകദേശം നിറമുള്ള ഒരു ആജാനുബാഹു..അദ്ദേഹത്തിന്‍റെ മുഖച്ചായയും തൊപ്പ്രത്തലമുടിയും കണ്ടപ്പോള്‍,,ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരുന്ന കുഞ്ഞൂതനെയാണ് എനിക്കോര്‍മ്മ വന്നത്..!അതൊരു സുഡാനിയോ മറ്റോ ആയിരിക്കണം.
വെളുവെളുന്നനെയുള്ള പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്‍റെ നേരെ നീണ്ട കൈകളില്‍ മറ്റൊരു സര്‍ട്ടിഫിക്കറ്റും ഒരു പുസ്തകവും..
സ്റ്റേജിനു താഴെ ഞാന്‍ മിഴിച്ചു നിന്നു..
ഗാനം ഒന്നാം സ്ഥാനം..----------!!
കഥാപ്രസംഗം രണ്ടാം സ്ഥാനം._----------!!!!
നാലിനങ്ങളിലും ജയിച്ചതിനാല്‍ ചാമ്പ്യന്‍ ഷിപ്പും..!!
മൂന്നു തവണകൂടി സ്റ്റേജില്‍ കേറി..സര്ട്ടിഫിക്കെട്ടുകളും പുസ്ത്തകങ്ങളും കൈപ്പറ്റി.
കപ്പുകളും ട്രോഫികളുമോന്നുംഅന്നാരും കണ്ടു പിടിച്ചിരുന്നില്ലേ ആവോ…!!
ചിത്രം വര നന്നായെങ്കിലും പേപ്പറിന്റെ വലുപ്പം ഉള്‍ക്കൊണ്ടു വരക്കാത്തതിനാല്‍ ഒന്നാം സ്ഥാനം നഷ്ട്ടമായി..മടങ്ങിയ ഇല ഞാന്‍ മാത്രമേ വരച്ചിരുന്നുളളു..മറ്റുള്ളവരൊക്കെ അവരിരിക്കുന്ന ഭാഗത്തുനിന്നും ആ ഇല കണ്ടില്ല എന്ന് കള്ളം പറഞ്ഞു.അതുകൊണ്ട് നിയമം പാലിച്ചില്ലെങ്കിലും എനിക്ക് സെക്കന്‍ഡ്‌ കിട്ടി.
താളവും മേളവും ഇല്ലെങ്കിലും ഈണമുണ്ടായിരുന്നതിനാല്‍ കഥാപ്രസങ്ങവും കടമ്പ കടന്നു.
പാട്ടാവട്ടെ അര്‍ത്ഥസമ്പുഷ്ട്ടമായിരുന്നു എന്നാണു അഭിപ്രായം പറഞ്ഞത്‌.
പിന്നെ ‘എന്തോ’ഗ്രാഫിയായി മാറിയ കാലിഗ്രാഫി ആര്‍ക്കും വായിക്കാന്‍ പറ്റാത്ത കോലത്തിലാക്കിയതിനാല്‍ ഫസ്റ്റ് ഒപ്പിച്ചെടുത്തു.
ഇതായിരുന്നു എന്‍റെ ആദ്യത്തേയും അവസാനത്തെയും പെര്‍ഫോമന്‍സ്‌..!!
ആ വര്‍ഷം അവസാനിക്കും മുമ്പ്‌ എന്നെ മറ്റൊരാള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത് ഉപ്പയും നല്ലൊരു പെര്‍ഫോമന്‍സ്‌ നടത്തി ആശ്വാസം കൊണ്ടു..!
അതിനടുത്ത   വര്‍ഷം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതി  പാസ്സകാനുള്ള അവസരം കെട്ടിയോന്‍ എനിക്ക് തന്നു. ശേഷം കടലിനക്കരേക്ക് വിസ്മയക്കണ്ണുകളുമായി   ഒരു യാത്ര..!
{ ആ യാത്രാ വിശേഷങ്ങള്‍ മുമ്പ്‌ എഴുതിയിട്ടുണ്ട്.}
അന്നത്തെ ആ മനസ്സു വിട്ട്,,ആ കാലം വിട്ട്,,വല്ലാതെയൊന്നും മാറാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല..!ഇന്നും..,എന്‍റെ വരികളും വരകളും ആ കാലത്തിന്‍റെ പിറവികളായി‌ മാറുന്നതതുകൊണ്ടാകാം...! വേണ്ടും വണ്ണം അവയെ വളര്‍ത്തി വലുതാക്കാനുള്ള കാലയളവ് എനിക്കന്നു ലഭിച്ചില്ല.,അപ്പോഴേക്കും എന്‍റെ സമയം എന്‍റെ പ്രിയപ്പെട്ട മക്കള്‍ക്കുള്ളതായി മാറിക്കഴിഞ്ഞിരുന്നു...,
അന്നും ഇന്നും ഞാന്‍ ആ പൊയ്പോയ കാലത്താണ് ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്ന്.‍..!
 
Image1935
 
 
 
******************************************************************************************

നെച്ചൂന്‍റെ പുതിയ വരകള്‍ നോക്കാന്‍ മറക്കല്ലേ..

43 comments:

Unknown said...

അന്നും ഇന്നും ആ പൊയ്പോയ കാലത്താണ് ഞാന്‍ ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്നും.‍..!

മൻസൂർ അബ്ദു ചെറുവാടി said...

നല്ല രസായിട്ട് പറഞ്ഞു ട്ടോ ആ കഥകളൊക്കെ.

ചാണ്ടിച്ചൻ said...

ഇഷ്ട്ടായി, പാറുവമ്മേ :-)

KTK Nadery ™ said...

വല്ലാത്ത കുരിപ്പ് തന്നെ .........!!!!
വരേം ,പാട്ടും , ഡാന്‍സും , നോസ്ടാല്ജിയേം , ആളെ പറ്റിക്കുന്ന മാങ്ങേം........
ഇതങ്ങനെ മൈന്റൈന്‍ ശെയ്യൂന്നു.......
വായിച്ചു . രസിച്ചു . അടുത്ത പോസ്റ്റ്‌ ദൈര്‍ഘ്യം കുറക്കണം
കാരണം ഗലഫിലാണ് . ബാക്കി എക്സ് നു മനസ്സിലാകുമല്ലോ ?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്റെ ദൈവമേ ..എനിക്കൊന്നും പറയാനില്ല ... എല്ലാം ഇതിലുണ്ട് .. നോസ്ടല്ജിയ , ഹാസ്യം , എല്ലാം എല്ലാം ...
"അന്നും ഇന്നും ആ പൊയ്പോയ കാലത്താണ് ഞാന്‍ ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്നും.‍..! "
ഈ വാക്കുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു ......

ഒന്ന് ചോദിച്ചോട്ടെ ........തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ട്ട ബോതം ഉണ്ടോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നും ഇന്നും ആ പൊയ്പോയ കാലത്താണ് ഞാന്‍ ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്നും.‍..!

എല്ലാവരും ഇതുപോലെ തന്നെയാണ് ചിന്തിക്കുന്നത് കേട്ടൊ

Kadalass said...

അപ്പോ ഒരു സകലകലാ വല്ലഭിയാണല്ലെ
എഴുത്തും പാട്ടും വരയും........
രണ്ടാമന്റെ വര കൊള്ളാലൊ

ശ്രീനാഥന്‍ said...

വരകളൊക്കെയിഷ്ടപ്പെട്ടു, എഴുത്തും. ആ പെൻസിൽ കൊണ്ട് സ്ക്കൂൾ കുട്ടിയെ വരച്ചത് പ്രത്യേകിച്ചും

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇത്താത്ത ആളൊരു മഹാസംഭവമായിരുന്നു, അല്ലെ? പത്താം ക്ലാസിനു ശേഷം പഠിച്ചിരുന്നെങ്കില്‍....

"ഇതായിരുന്നു എന്‍റെ ആദ്യത്തേയും അവസാനത്തെയും പെര്‍ഫോമന്‍സ്‌..!!

ആ വര്‍ഷം അവസാനിക്കും മുമ്പ്‌ എന്നെ മറ്റൊരാള്‍ക്ക്
ഏല്‍പ്പിച്ചു കൊടുത്ത് ഉപ്പയും നല്ലൊരു പെര്‍ഫോമന്‍സ്‌
നടത്തി ആശ്വാസംകൊണ്ടു..!"

മലബാറിലെ നിരവധി പ്രതിഭാശാലികളായ മുസ്ലിം പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ നേര്‍ചിത്രം...
പിന്നത്തെ പെര്‍ഫോമന്‍സ്‌ അടുക്കളയില്‍ മാത്രം!

mayflowers said...

ഓര്‍മകളുടെ ഘോഷയാത്ര നടത്തിയ പോസ്റ്റ്‌ ഘന ഗംഭീരം..കൊട് കൈ..
ഉള്ളില്‍ത്തട്ടിയ വരികള്‍ ഒരുപാടുണ്ട്.
സ്കൂളിലെ ചാമ്പ്യന്‍ഷിപ്പുകാരിയേക്കാള്‍ എന്റെ മനസ്സില്‍ സ്ഥാനം, മിടു മിടുക്കരായ മക്കള്‍ക്ക്‌ ജന്മം നല്‍കി,അവര്‍ക്ക് ക്വാളിറ്റി ടൈം പരിധിയില്ലാതെ നല്‍കിയ ഈ ഉമ്മയ്ക്കാണ്.
സ്ത്രീ നന്നായാല്‍ കുടുംബം നന്നായി,
കുടുംബം നന്നായാല്‍ സമൂഹം നന്നായി,
സമൂഹം നന്നായാല്‍ നാട് നന്നായി...

Hashiq said...

ex-പ്രവാസിനിക്ക് പ്രവാസിയുടെ വക ഷേക്ക്‌ ഹാന്‍ഡ്‌........ ആ ' കാലിഗ്രാഫി ' ശ്രമിച്ചാല്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാം കേട്ടോ............
'കപ്പുകളും ട്രോഫികളുമൊന്നുംഅന്നാരും കണ്ടു പിടിച്ചിരുന്നില്ലേ ആവോ.......... ' ഗപ്പില്‍ അല്ല ഗാര്യം...ഗപ്പാസിറ്റിയില്‍ ആണ് '.........

രമേശ്‌ അരൂര്‍ said...

അപ്പോള്‍ പോയ കാലത്തെ ഒരു സകല കലാ വല്ലഭ യാണ് ഈ ബ്ലോഗിലൊക്കെ ചുറ്റിത്തിരിഞ്ഞു കളിക്കുന്നത് അല്ലെ ! പോയത് പോട്ടെ ഇനിയും കിടക്കുകയല്ലേ ചാന്‍സുകള്‍ ഇഷ്ടം പോലെ റീന ബഷീറിനെയും റീന മചാനെയും ഒക്കെ പോലെ ആ അമൃത ചാനലില്‍ നടക്കുന്നത് പോലുള്ള വനിതാ രത്നം പരിപാടികളില്‍ പങ്കെടുത്തു ഇനിയും കഴിവ് തെളിയിക്കാല്ലോ ..ഒത്താല്‍ മലയാള സിനിമയ്ക്ക് ഒരു എക്സ് -പ്രവാസ താരത്തെയും കിട്ടും ..ഒന്ന് പയറ്റി നോക്കിക്കൂടെ ...:)
ബാല്യവും കൌമാരവും ഒത്തിരി നഷ്ട സ്മൃതികള്‍ ഉണര്ത്തിയാണ് കടന്നു പോയതെന്ന കടുത്ത നിരാശ ഈ വരികളില്‍ ഒളിഞ്ഞു കിടപ്പുണ്ട് കേട്ടോ ...

Pushpamgadan Kechery said...

'കളി പ്രവാസിനിയോടോ' എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ് .
പ്രവാസിനിയുടെ ഒരു ഫാന്‍ ആണോ ഞാന്‍ എന്നൊക്കെ ചില സംശയങ്ങളും തോന്നായ്കയില്ല .
ചിത്രങ്ങളെല്ലാം ഉഷാര്‍ എന്നല്ലാതെ വേറെന്തു പറയാന്‍ !
അപ്പോള്‍ ശരി ...

ചെമ്മരന്‍ said...

എക്സ്-പ്രവാസിനിച്ചേച്ചി അവതരണം പൊളിച്ചൂട്ടാ!
നന്നായി എല്ലാ ചിത്രങ്ങളും!

സീത* said...

പൊയ്പ്പോയ നല്ല്ല കാലം...ഒരു സംഭവമായിരുന്നുല്യേ...ഹിഹി....ഓർമ്മകൾ നല്ലതാണ്...പ്രത്യേകിച്ചും ഇത്രേം സുന്ദരമായ ഓർമ്മകൾ....

ഷബീര്‍ - തിരിച്ചിലാന്‍ said...

അന്നും ഇന്നും ആ പൊയ്പോയ കാലത്താണ് ഞാന്‍ ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്നും.‍..!

ഈ വരികള്‍ മനോഹരമായി. തന്റെ നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങളാണ് ഈ എഴുത്തില്‍ എനിക്ക് അനുഭവപ്പെട്ടത്. അവസാനത്തെ ആ വരികള്‍ അതിന് തെളിവാണ്. ഞാന്‍ എന്തൊക്കെയോ നേടി എന്ന് പറയുംബോള്‍ ഒന്നും നേടിയില്ല എന്ന് കഥാകാരി തന്നെ പറഞ്ഞിരിക്കുന്നു. സമയം വൈകി എന്ന് വിശ്വസിക്കേണ്ടതില്ല. വര തുടരുക. ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനസ് കൊണ്ട് ഞാനും ആ പഴയ സ്കൂള്‍ കുട്ടിയായി...
ഇതു പോലുള്ള സാഹചര്യങ്ങളിലൂടെ ഞാനും കടന്നു വന്നിട്ടുണ്ട്.
അതു കൊണ്ട് തന്നെ താത്തായുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാനാകും.

ഞാനിപ്പോഴും എഴുതാനുപയോഗിക്കുന്നത് കാലിഗ്രാഫിക് മോഡിലാണ്..
എന്റെ ഹാന്റ് റൈറ്റിങ്ങ് കണ്ടിട്ട് എന്റെ ഒരു സ്നേഹിതന്‍ സമ്മാനിച്ചതാണാ പെന്‍,
അതിപ്പോഴും ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു.

അന്നും ഇന്നും ആ പൊയ്പോയ കാലത്താണ് ഞാന്‍ ജീവിക്കുന്നത്,,.എന്‍റെ മനസ്സിനെ ഇന്നത്തെ കാലത്തിലേക്ക്,,പ്രായത്തിലേക്ക്,,,കൂട്ടിക്കൊണ്ട് വരാന്‍ പാട് പെടുകയാണ് ഞാനിന്നും.‍..!

ഈ വരികള്‍ ഒരുപാടിഷ്ടായി...
ഒപ്പം ഈ മനോഹരമായ പോസ്റ്റും

Jazmikkutty said...

ഞൊടിയിടയില്‍ ഞാന്‍ ഒരൊട്ടകപ്പക്ഷിയായി.. !!
വളരെ നന്നായി എഴുതി ..ച്യാംബന്‍ ആയ കഥ.. ഇക്കാകാക് ബ്ലോഗുണ്ടോ? ഇനിയും സമയമുണ്ട് കേട്ടോ കഴിവുകള്‍ വികസിപ്പിക്കാന്‍...അഭിനന്ദനങ്ങള്‍...

ishaqh ഇസ്‌ഹാക് said...

ചുരുക്കിപ്പറഞ്ഞാല്‍ ചുരുക്കിപ്പറഞ്ഞില്ല..!
വരകളും,വിവരണങ്ങളും ഒക്കെനന്നായി..
“ബിസ്മില്ലാഹി അറ്‌റഹീം” ക്രമത്തില്‍(വലത്തുനിന്നും ഇടത്തോട്ട്)വെക്കാമായിരുന്നു..
ഇതൊക്കെനേട്ടങ്ങള്‍തന്നെയാണ് കെട്ടോ..ഒന്നും നഷ്ടമായിട്ടില്ല..
ആശംസകള്‍.

Unknown said...

കാലം കഴിഞ്ഞിട്ടില്ല, നിരാശപ്പെടാതെ എക്സ്. ഇനിയുള്ള സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ ബ്ലോഗിലൂടെ നടത്താം, വായനക്കാരായി ഞങ്ങളുണ്ട്.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Unknown said...

*ചെറുവാടി,
നേരത്തെ തന്നെ വന്നുള്ള അഭിപ്രായ ത്തിനു ഒരുപാട് നന്ദി.
***************
ചാണ്ടിക്കുഞ്ഞ്‌,
ഒറ്റ വാക്കും,പാറുവമ്മയും,ഇതൊക്കെ തന്നെ ധാരാളം.വളരെ സന്തോഷമുണ്ട്.
*****************

ktk nadery,
പ്രായത്തിന് മൂത്തോരെയൊക്കെ ഇങ്ങനെ വിളിക്കാമോ..,: )
വന്നതിനും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞതിനും ഒരുപാട് നന്ദിയുണ്ട്.
*******************

അബ്ദുല്‍ജബ്ബാര്‍ വട്ടപ്പൊയില്‍,
നിങ്ങളുടെയൊക്കെ വിലപ്പെട്ട വാക്കുകള്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത് തന്നെ.നന്ദി.
ജീവിതത്തില്‍ ഒരുപാട് ഭാഗ്യങ്ങള്‍ ദൈവം കനിഞ്ഞു നല്കിയിരിക്കെ നഷ്ട്ടബോധം എന്നൊക്കെ പറയുന്നത് നന്ദികേടായി പോകില്ലേ.
******************************

മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം,
അതെ എല്ലാവരും മനസ്സുകൊണ്ടെങ്കിലും പഴയ കുട്ടിയായിരിക്കാനാണ് കൊതിക്കുന്നത്.
**********************************
മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,
വളരെ നന്ദി.വരകളൊക്കെ എല്ലാവരും നിര്‍ത്തി.ഓരോരോ ചുറ്റുപാടുകള്‍ മാറ്റങ്ങളിലേക്കുള്ള യാത്രയല്ലേ.
*************************************

ശ്രീനാഥന്‍,
ഇഷ്ട്ടപ്പെട്ടല്ലോ,അത് മതി.സന്തോഷം.
*****************************************

ഡോ.ആര്‍.കെ.തിരൂര്‍,
സംഗതി ഡോ.പറഞ്ഞത് ശരി തന്നെ.എന്നാലും ഞാനെന്‍റെ ഉപ്പാനെ കുറ്റം പറയില്ല.
നല്ലൊരു ബന്ധം വരുമ്പോള്‍ ഏതൊരു പിതാവും ഇത് തന്നെ ചെയ്യും.ജീവിതം സൌഭാഗ്യങ്ങള്‍ നിരഞ്ഞതാകുമ്പോള്‍ ചിലതൊക്കെ മറക്കാനും പൊറുക്കാനും കഴിയണമല്ലോ.
*******************************************

Unknown said...

മേയ്ഫ്ലവേര്‍സ്,
വെത്യസ്തമായ അഭിപ്രായത്തിനു നൂറു നന്ദി.
കുറച്ചു നാളായിട്ട് ഇവിടെ ഒരു കയ്യെഴുത്ത് മാസികയുടെ പണിപ്പുരയായിരുന്നു.ചെറിയ തോതില്‍ ഞാനും അതില്‍ ഭാഗഭാക്കായി.അപ്പോഴുണ്ടായ ഓര്‍മ്മകളുടെ ഓളങ്ങള്‍ എന്നെ ഒരു പോസ്റ്റില്‍ കൊണ്ടെത്തിക്കുകയായിരുന്നു എന്ന് പറയാം.ഫ്ലാഷ് ബാക്കായി ആ കഥയും ഞാന്‍ പറഞ്ഞു പോകുമോ എന്നാണെന്‍റെ പേടി!!?
**********************************************

ഹാഷിക്‌,
നന്ദി ഹാഷിക്‌,കാലിഗ്രാഫി ഒന്ന്കൂടി ശ്രമിച്ചു നോക്കി കേട്ടോ. പേന വഴങ്ങുന്നില്ല.എഴുത്ത്‌ എന്നത് എന്നോ മറന്നതല്ലേ.ബ്ലോഗെഴുത്ത് ടൈപ്പിങ്ങും
അല്ലെ.ഇവിടെ കുട്ടികള്‍ക്ക് കിട്ടിയ കപ്പുകളുടെയും മറ്റും കൂട്ടത്തില്‍ എന്‍റെതും ഒരെണ്ണം വെക്കാലോ എന്ന് കരുതിയാ..
************************************************

രമേശ്‌ അരൂര്‍,
അരൂര്‍ സാറേ..അന്നത്തെ അതേ സ്റ്റേജില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും,അന്ന് നിര്‍ത്തി വെച്ചതില്‍ നിന്നും തുടങ്ങുന്നു.പിച്ചവെച്ച്,,പിച്ചവെച്ച്..

റിയാലിറ്റി ഷോകളിലൂടെയുള്ള കാട്ടിക്കൂട്ടലുകളോട് ഒട്ടും യോജിപ്പില്ല.പിന്നെ അത്തരമൊരു സ്റ്റെജിലേക്കുള്ള വകുപ്പൊന്നും നമ്മുടെ കയ്യിലില്ലേ.

നേരിട്ടുള്ള പെര്‍ഫോമന്‍സില്‍ ഇപ്പൊഴും ഞാന്‍ വട്ടപ്പൂജ്യം തന്നെ.മനസ്സു തുരുതുരാന്നു ചൊല്ലുന്നത് ഇവിടെ കുത്തിക്കുറിക്കുന്നു.അത്രേയുള്ളൂ..അത്ര മാത്രം.
************************************************

പുഷ്പാന്ഗതന്‍ കേച്ചേരി,
അപ്പൊ എനിക്കും ഫാനോക്കെ ഉണ്ടായിത്തുടങ്ങി.
നന്ദിയുണ്ട് കേട്ടോ.
************************************************

ചെമ്മരന്‍,
ചെമ്മരന്‍ കുട്ട്യേ..റൊമ്പ താങ്ക്സ്.
************************************************
*****
സീത,
അതെന്താ ഒക്കെ പറഞ്ഞ് ഇങ്ങനെയൊരു ചിരി.
ചിരിച്ചാലും സന്തോഷം തന്നെ,

*****************************************************
ഷബീര്‍ (തിരിച്ചിലാന്‍)
ബാല്യത്തിലെ ഓരോ ഓര്‍മകളും നമുക്ക് തീരാ നഷ്ട്ടങ്ങള്‍ തന്നെയല്ലേ.
അതില്ലാത്തവര്‍ ആരുണ്ട്‌.ഇവിടെ എല്ലാവരും പറയുന്നതും അതൊക്കെ തന്നെയല്ലേ.

ശ്രീ said...

:)

Unknown said...

റിയാസ്‌ (മിഴിനീര്‍ത്തുള്ളി)
കാലിഗ്രാഫി പെന്നുകള്‍ (പല വലുപ്പത്തിലുള്ള നിബ്ബുകള്‍ ഉള്ളത്)ഭര്‍ത്താവ് പിന്നീടെനിക്ക് കൊണ്ട് വന്നു തന്നിരുന്നു.ഇപ്പോഴും അതെന്‍റെ സൂക്ഷിപ്പിലുണ്ട്.
അതെടുത്ത് നോക്കുമ്പോള്‍ ഒന്നും മഷി പിടിക്കുന്നില്ല.
അത് കൊണ്ടാ മാര്‍ക്കെര്‍ ഉപയോഗിച്ചത്‌.
ഈ നല്ല അഭിപ്രായങ്ങള്‍ക്കും പരചിലുകള്‍ക്കും ഒരുപാട് നന്ദി.
*********************************

jazmikkutty,
ഇക്കാക്ക ജിദ്ദയിലുണ്ട്.ആഗ്രഹിക്കാതെ ഗള്‍ഫില്‍ എത്തിപ്പെട്ട് ഒരുപാട് ജോലിത്തിരക്കുകളും ഫാമിലിയും ഒക്കെയായി.
ഇക്കാക്കാന്‍റെ ഫ്ലാറ്റില്‍ പുസ്തകങ്ങള്‍ ഒരുപാടുണ്ട്.പോകുമ്പോഴോക്കെയും പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോകും.
മൂത്ത മോന്‍ നന്നായി വരക്കും.
************************************************
ishaqhഇസ്ഹാഖ്
ചുരുക്കാമായിരുന്നു ല്ലേ.
ഇസ്ഹാക്ക് ഭായ്‌,എന്‍റെയും മക്കളുടെയും ചിത്രങ്ങളിലെ സംഗതികളും ശ്രുതികളും ഒക്കെ കണ്ട് അന്തം വിട്ടു നില്‍ക്കാണല്ലേ.
കുറ്റങ്ങളും കുറവുകളും പറയാം.പക്ഷെ പറയുന്നില്ല!!
ബിസ്മില്ലാഹി...ഒന്ന് മാറ്റിയെഴുതി നോക്കി.
കാണുമല്ലോ..
***********************************************

തെച്ചിക്കൊടെന്‍,
ആഗ്രഹം അത് തന്നെ.നടക്കുമെന്ന് പ്രത്യാശിക്കാം അല്ലെ.
************************************************

Unknown said...

ശ്രീ ,
ഇടയ്ക്കു വന്നു ചിരിച്ചിട്ട് ഓടിയത്‌ കണ്ടില്ലാട്ടോ..
നന്ദി.

Yasmin NK said...

അഭിനന്ദനങ്ങള്‍..

Ismail Chemmad said...

അത് ശരി , അപ്പോള്‍ ആള് പണ്ട് തന്നെ പുലിയാണല്ലേ.........
ആശംസകള്‍ .
പിന്നെ ആശിക് പറഞ്ഞ പോലെ കാലിഗ്രാഫി വിടണ്ടാ...

Mohamedkutty മുഹമ്മദുകുട്ടി said...

ഈ ചാമ്പ്യന്‍ ഷിപ്പ് കഥ കുറച്ചു നീണ്ടു പോയോ എന്നൊരു സംശയം.2011ല്‍ വരച്ച ഒരു ചിത്രവും കണ്ടല്ലൊ കൂട്ടത്തില്‍. ചുരുക്കി പറഞ്ഞാല്‍ ആളൊരു എക്സ്-സംഭവം തന്നെ. സമയത്തിനു കെട്ടിച്ചു വിട്ടതു നന്നായി. ഇല്ലെങ്കില്‍ ചിത്രവും സാഹിത്യവുമെല്ലാമായി കൂടുമായിരുന്നു.

ajith said...

ചാമ്പ്യനല്ല ചാമ്പ്യി

അനില്‍കുമാര്‍ . സി. പി. said...

‘ചിതറിയ‘ ചിന്തകൾ ‘അടുക്കോടെ’ എഴുതുന്നു.
ആശംസകൾ.

A said...

ഇത് ഒരു ഒന്ന് ഒന്നര പോസ്റ്റ് തന്നെയായി. ഈ ശ്രമങ്ങള്‍ എല്ലാം നല്ലതാണ്. ഊതി കാച്ചുംതോറും തെളിഞ്ഞു വരും

hafeez said...

എല്ലാ വരയും നന്നായി. കാലിഗ്രാഫി വളരെ മനോഹരം എന്ന് എടുത്ത്‌ പറയാതെ വയ്യ. ...

ഷമീര്‍ തളിക്കുളം said...

പഴയകാല പ്രതാപത്തിന്റെ അരികിലൂടെ കോറിയിട്ട വരകള്‍ ഇന്നും മികച്ചത് തന്നെ. ഒരു കലാതിലകമാനല്ലേ...?

വരകള്‍ മനോഹരം, അവതരണം അതിമനോഹരം.

ഒരില വെറുതെ said...

കൊതിപ്പിക്കുന്ന ലാളിത്യം. ഈ എഴുത്തിന്.
ഓര്‍മ്മയുടെ ഖനികളിലൂടെ
ഇനിയും കയറിയിറങ്ങട്ടെ വാക്കുകള്‍..

OAB/ഒഎബി said...

----അപ്പോഴേക്കും എന്‍റെ സമയം എന്‍റെ പ്രിയപ്പെട്ട മക്കള്‍ക്കുള്ളതായി മാറിക്കഴിഞ്ഞിരുന്നു...,

അന്ന് ബ്ലോഗുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയാനൊരു കാരണമുണ്ടാവില്ലായിരുന്നേനെ..

കാര്യം വ്യക്തം.
ചിത്രം മനോഹരം
പ്രതീക്ഷകള്‍ ഇനിയുമുണ്ട് !

കുഞ്ഞൂസ് (Kunjuss) said...

അടുക്കും ചിട്ടയോടെയും എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍‍ ഏറെ ഇഷ്ടമായീ ട്ടോ...

ഗൗരീനന്ദൻ said...

മധുരിക്കും ഓർമ്മകളേ...മലർമഞ്ചൽ കൊണ്ടു വരൂ....

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം. ആളൊരു പുലിയാണല്ലോ..വെറും പുലിയല്ല.പുപ്പുലി..അഭിനന്ദനങ്ങള്‍!

ഐക്കരപ്പടിയന്‍ said...

പാട്ട്, കഥാപ്രസംഗം, വര, കാലിഗ്രാഫി....ഇത്രയും കഴിവുള്ള ഇത്താക്ക് എന്റെ വക ഒരു അവാര്ഡ്ക‌ ഇതാ പിടിച്ചോ.....കിട്ടിയില്ലേ...അതെന്നെ...

നന്നായി പറഞ്ഞു....ഇനിയും തുടരുക...!

കല്ലി വല്ലി വാര്‍ത്തകള്‍ ... said...

ENTE VAKA ORU AWARD KOODI ! CONGRATS ITHAA.. AND THX FOR THE COMMENTS IN MY BLOG!!!

വീകെ said...

'ഇതായിരുന്നു എന്‍റെ ആദ്യത്തേയും അവസാനത്തെയും പെര്‍ഫോമന്‍സ്‌..!!
ആ വര്‍ഷം അവസാനിക്കും മുമ്പ്‌ എന്നെ മറ്റൊരാള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത് ഉപ്പയും നല്ലൊരു പെര്‍ഫോമന്‍സ്‌ നടത്തി ആശ്വാസം കൊണ്ടു..!'

ഈ വാക്കുകളിലെ വേദനയും നഷ്ടബോധവും മനസ്സിലാക്കുന്നു...!
കലാകേരളത്തിനു കിട്ടേണ്ട നല്ലൊരു കലാകാരിയെ അവിടന്ന് കടയോടെ പിഴുതെറിഞ്ഞു....!

കിട്ടിയ നല്ലൊരു കുടുംബജീവിതത്തിൽ ആശ്വാസം കൊള്ളുമ്പോഴും, ഇനിയും സമയം വൈകിയിട്ടില്ലെന്നെന്റെ മനസ്സ് പറയുന്നു....
ഇത്തരം കഴിവുകൾ കുടുംബജീവിതത്തിൽ ഒതുങ്ങി നിന്നുകൊണ്ടു തന്നെ ഇനിയും പരിപോഷിപ്പിക്കണം...
നല്ലൊരു കലാകാരിയായി വളരട്ടെ...
ആശംസകൾ...

അനുഗാമി said...

പെങ്ങളെ വീട്ടില്‍ വിരുന്നിനു പോയ പോലെ തോന്നും ഇവിടെ വന്നാല്‍..മൊത്തത്തില്‍ ഒരു വീട്ടു മയം.....
എന്‍റെ അനുഭവം വായിച്ചു കമന്റിയതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്.......

Sulfikar Manalvayal said...

ഇതായിരുന്നു എന്‍റെ ആദ്യത്തേയും അവസാനത്തെയും പെര്‍ഫോമന്‍സ്‌..!!
ആ വര്‍ഷം അവസാനിക്കും മുമ്പ്‌ എന്നെ മറ്റൊരാള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത് ഉപ്പയും നല്ലൊരു പെര്‍ഫോമന്‍സ്‌ നടത്തി ആശ്വാസം കൊണ്ടു..!

നഷ്ട്ടപ്പെട്ടു പോയ ബാല്യത്തിന്‍റെ, ആസ്വദിക്കാന്‍ മറന്ന കൗമാരത്തിന്റെ സങ്കടങ്ങള്‍ നന്നായി പറയുന്നുണ്ടിവിടെ.

തനിക്ക് കിട്ടാത്തത് മക്കള്‍ക്കെന്കിലും കൊടുത്തു ആശ്വസിക്കാം.