കൂട്ടുകാര്‍

Tuesday, May 10, 2011

കുറിഞ്ഞിപ്പൂക്കള്‍…….

 

“ഈ കുറിഞ്ഞിപ്പൂക്കളൊന്നു വരച്ചു തരാന്‍ എത്ര ദിവസമായി ഉമ്മാനോട് പറയുന്നു.”

വരച്ചു റെഡിയാക്കി വെച്ച പൂക്കൂടയിലേക്ക്‌ ടോര്‍ച്ചു തെളിയിച്ചു ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എല്ലാം എഴുതി റെഡിയാക്കി വെച്ചതാ,ഇനി വരച്ചു വെച്ച ഫ്ലവെര് പോട്ടിന്‍റെ ഫോട്ടോ എടുത്ത്‌ കമ്പ്യൂട്ടെരിലാക്കണം..അത്രയെ ബാക്കിയുള്ളു.‍ അതും കൂടി കഴിഞ്ഞാല്‍ നാളെ കറന്‍റ് വന്നാല്‍ പോസ്റ്റ് ചെയ്യാമായിരുന്നു.

‘’’'പുരപ്പുറത്ത് വീണു കിടക്കുന്ന മരം വെട്ടി മാറ്റാന്‍ ഒരാളെ കിട്ടിയിട്ടില്ല..,.കരണ്ടാണെങ്കില് എന്ന് വരുമെന്ന് ഒരു നിശ്ചയവുമില്ല.പോസ്റ്റുകളും കമ്പികളുമൊക്കെ ‍റോഡില്‍ തന്നെ കിടക്കുന്നത് ഇന്നും കണ്ടതാണ്.”’

“അപ്പോഴാ അവളുടെ ഒരു കുറിഞ്ഞിപ്പൂക്കള്‍,,” എനിക്ക് ദേഷ്യം വന്നു.

ആഴ്ചകളായിട്ടു ഇവിടെ ഒരു കയ്യെഴുത്ത് മാസികയുടെ പണിപ്പുരയായിരുന്നു..മോളായിരുന്നു സബ് എഡിറ്റര്‍.കഥകള്‍ക്കും മറ്റും ഹെഡ്ഡിംഗ് എഴുതാനും ചിത്രങ്ങള്‍ വരക്കാനുമൊക്കെ ഞാന്‍ ഒരുപാട് സഹായിച്ചതുമാണ്.

Image1808

പണിപ്പുര.ഒരു കൈ സഹായം! നെച്ചു.

 

“എത്ര വട്ടം പറഞ്ഞതാ എനിക്ക് പൂക്കള്‍ വരക്കാന്‍ അത്രയ്ക്ക് വശമില്ലാന്ന്..പോരാത്തതിന് കരണ്ടുമില്ല.”

എനിക്ക് വീണ്ടും ദേഷ്യം വന്നു.

“ഉമ്മാക്കിപ്പോള്‍ ബ്ലോഗ്‌ ബ്ലോഗ്‌ ന്നൊരു വിചാരെയുളളു..ബ്ലോഗിലിടാനുള്ള ചിത്രം ഫോട്ടോ എടുക്കാന്‍ ടോര്‍ച്ചു മതി. എനിക്കൊരു കുറിഞ്ഞിപ്പൂക്കള്‍ വരച്ചു തരാന്‍ കറന്‍റ് തന്നെ വേണം.”  അവളും വിടുന്ന മട്ടില്ല…പുറം ചട്ടക്കുള്ള പേരും ചിത്രവുമാണ്.. .ഞാനാണെങ്കില്‍ ജീവനോടെ ഒരു കുറിഞ്ഞിപ്പൂവ് ഇതുവരെ കണ്ടിട്ടുമില്ല.

“സഫുകാക്ക ബ്ലോഗ്‌ ഉണ്ടാക്കിത്തന്നിട്ടില്ലെങ്കില്‍ കാണായിരുന്നു..!..ഉപ്പ ലാപ്ടോപ്പും വാങ്ങി ത്തന്നിട്ടില്ലെങ്കില്‍ ..‍ ഉമ്മാക്കിപ്പോ ഈ ബ്ലോഗുംണ്ടാകൂല…ഒരു ചുക്കൂംണ്ടാകൂല..!”

അവള്‍ ബ്ലോഗില്‍ കേറി പിടിക്കുന്നത് കണ്ടു ഞാനും ഒന്ന് തണുത്തു.വേഗം തന്നെ ടോര്‍ച്ച് തെളിയിച്ചു പൂപ്പാത്രത്തിന്റെ ഫോട്ടോയെടുത്തു.

Image1857

ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ എടുത്ത ഫോട്ടോ.

 

നാളെ കരണ്ട് വന്നില്ലെങ്കിലും നമുക്ക് മെഴുകുതിരി വെളിച്ചത്തില്‍ ചെയ്യാം എന്ന് പറഞ്ഞു മോളെ ഒരു വിധം തണുപ്പിച്ചു നിര്‍ത്തി.

കറണ്ട് പോയിട്ട് ഇത് മൂന്നാം ദിവസമാണ്. ഇന്‍വര്‍ട്ടറും എമര്‍ജന്‍സിയും ഒക്കെ ഒറ്റ ദിവസം കൊണ്ട് ചാര്‍ജ്‌ തീര്‍ന്നു.  മൊബയിലും ലാപ്പും ചത്തു കിടപ്പാണ്. മെഴുകുതിരി വാങ്ങാന്‍ ഇന്നും മറന്നു.സമയം പത്തു മണിയായി.ഈ രാത്രിയില്‍ ഇനി മെഴുക് തിരി കിട്ടാനും വഴിയില്ല.

മിനിഞ്ഞാന്ന് പാതിരാക്കാണ് നിനച്ചിരിക്കാതെ വന്ന പ്രകൃതി ക്ഷോഭത്തില്‍ ഞങ്ങള്‍ നേരം വെളുക്കുവോളം ഉറങ്ങാതെ ഇരുന്നത്.

ഭയം കൊണ്ട് ഒരു പോള കണ്ണടക്കാതെ ഒരു രാത്രി.

ഓര്‍ക്കാപ്പുറത്ത് നിലമിറങ്ങി പൊട്ടിയ ഇടിമുഴക്കങ്ങള്‍ക്കും മിന്നല്‍ പിണറുകള്‍ക്കുമൊപ്പം ആര്‍ത്തലച്ചു വന്ന വേനല്‍  മഴ! ജനല്‍ ചില്ലുകളും കര്‍ട്ടണുകളും തുളച്ചു കയറുന്ന  മിന്നല്‍ പിണരുകള്‍‍!

മഴയോടൊപ്പം വന്ന ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദങ്ങള്‍.

പുരപ്പുറത്ത് വന്നുവീണ വന്‍ശബ്ദത്തില്‍ ഞങ്ങള്‍ ഞെട്ടി വിറച്ചു.

ആകെയുള്ളൊരു  ടോര്‍ച്ച്. ഇടയ്ക്കിടെ  തെളിച്ച് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.

പേടിമൂലം വിടര്‍ത്തിപ്പിടിച്ച കണ്ണുകളുമായി ഞാനും കുട്ടികളും ആ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു.

പിറ്റേന്നത്തെ പുറം കാഴ്ചകള്‍ കണ്ടു അന്തം വിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

Image1869

മുറ്റത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ തേക്ക്.

 

Image1866

വര്‍ക്കെരിയ തകര്‍ത്തുകൊണ്ട് കൊടൊമ്പുളി മരം.

*********************************************************************************************************************

പറഞ്ഞു വന്നത് കയ്യെഴുത്ത് പുസ്തകത്തെകുറിച്ചായിരുന്നു.ഒരു മദ്രസ കയ്യെഴുത്ത് പ്രതി ഇറക്കുന്നത് ആദ്യം കാണുകയാണ്.രണ്ടു ദിവസം കഴിഞ്ഞാല്‍ വാര്‍ഷികമാണ്.കയ്യെഴുത്ത് പ്രതിയുടെ പ്രകാശനകര്‍മവും അന്നാണ്.

കുറിഞ്ഞിപ്പൂക്കള്‍ എന്ന് പേരെഴുതി പൂക്കളുടെ ചിത്രവും വരച്ചാല്‍ പുസ്തകം റെഡി.

പക്ഷെ എത്ര എഴുതിയിട്ടും വരഞ്ഞിട്ടും നന്നാവുന്നില്ല.കഴിവുകളൊക്കെ തുരുമ്പെടുത്ത്‌ പോയെന്നു തോന്നുന്നു.

Image1927

ഒന്നും ശരിയാകുന്നില്ല.

 

അവസാനം ഞാന്‍ തന്നെ ഒരു പോംവഴി കണ്ടെത്തി. മക്കളുടെ കുഞ്ഞുമ്മ  (ഉപ്പാന്റെ അനിയന്റെ ഭാര്യ) നന്നായി വരക്കും..പ്രത്യേകിച്ച് പൂക്കളും പഴങ്ങളുമൊക്കെ.

നല്ല ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് ചുമരില്‍ പോലും തൂക്കിയിട്ടുണ്ട്.

അങ്ങനെ മുഖ ചിത്രവും ഓക്കേയായി.

ഈ ദിവസങ്ങളിലാണ് ഞാന്‍ ഓര്‍മകളുടെ തേരിലേറിപ്പോയി ഒരു കയ്യെഴുത്ത് മാസികയും ഇച്ചിരി ചാമ്പ്യന്‍ ഷിപ്പ് കഥകളുമൊക്കെ നിങ്ങളുടെ മുമ്പില്‍ വിളമ്പിയത്.

അതിനു പ്രചോദനം നല്‍കിയ കുറിഞ്ഞിപ്പൂക്കള്‍ക്കുള്ള എന്‍റെ നന്ദി ഞാനിവിടെ ഇട്ടിട്ടു പോകുന്നു.

 

images 

മോള്‍ സബ് എഡിറ്ററായി വര്‍ക്ക്‌ ചെയ്ത “കുറിഞ്ഞിപ്പൂക്കള്‍” കയ്യെഴുത്ത് പ്രതിയുടെ പ്രകാശന കര്‍മം.

 

കയ്യെഴുത്ത് മാസികയിലേക്ക് മോന്‍ എഴുതിയ ലേഖനം ഇതാ ഇവിടെ വായിക്കാം.

37 comments:

Unknown said...

കഴിഞ്ഞ പോസ്റ്റിനുള്ള പ്രചോദനം ഈ കയ്യെഴുത്ത് പ്രതിയുടെ പണിപ്പുരയില്‍ നിന്നും.
പെട്ടെന്നെഴുതിയ ഒരു പോസ്റ്റാണിത്.
വേണ്ടും വണ്ണം എഡിറ്റ് ചെയ്യാനൊന്നും സമയം കിട്ടിയില്ല.
മാന്യവായനക്കാര്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.........

Jazmikkutty said...

ഈയിടെ ഉണ്ടായ മഴയില്‍ കറണ്ടു പോയത് എഴുതി കണ്ടു...എന്നാലും ഇത്രയ്ക്കും കരുതിയില്ല...എന്‍റെ പ്രവാസിനീ വര്‍ക്കേരിയയിലെ തൂണിന്റെ കോലം കണ്ടു എനിക്ക് സഹിക്കാന്‍ വയ്യ...എന്നിട്ട് ഇപ്പോള്‍ എല്ലാം ശരിയായോ?
ശെരിക്കും പേടിച്ചിട്ടുണ്ടാവും ആ രാത്രി അല്ലേ? കുറിഞ്ഞിപ്പൂക്കള്‍ ഒരു കോപി എനിക്ക് തരണം കേട്ടോ...മോള്‍ക്കും,നമ്മുടെ നെചൂനും എന്‍റെ അഭിനന്ദനങ്ങള്‍ അറീക്കണേ....

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
Jazmikkutty said...

ഉറക്കം വരാതെ ബോറടിച്ചിരിക്കുമ്പോള്‍ ബ്ലോഗൊന്നു തുറന്നു നോക്കിയതാ...ദാണ്ടേ പ്രവാസിനീടെ പോസ്റ്റ്‌..ഇതാണല്ലേ മനപൊരുത്തം മനപൊരുത്തം എന്ന് പറയുന്നത് അല്ലേ? ആദ്യ കമെന്റു എന്‍റെ വക..

രമേശ്‌ അരൂര്‍ said...

ഓര്‍ക്കാപ്പുറത്ത് നിലമിറങ്ങി പൊട്ടിയ ഇടിമുഴക്കങ്ങള്‍ക്കും മിന്നല്‍ പിണറുകള്‍ക്കുമൊപ്പം ആര്‍ത്തലച്ചു വന്ന വേനല്‍ മഴ! ജനല്‍ ചില്ലുകളും കര്‍ട്ടണുകളും തുളച്ചു കയറുന്ന മിന്നല്‍ പിണരുകള്‍‍!

മഴയോടൊപ്പം വന്ന ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദങ്ങള്‍.

ആ ഭീകര രാത്രിയെക്കുറിച്ച് എത്ര കിടിലോല്‍ ക്കിടിലമായി എഴുതിയിരിക്കുന്നു !! ഒന്നാം തരം എഴുത്തുകാരി ആയി കേട്ടോ
മോള്‍ ഭാവിയിലെ വലിയ എഴുത്തുകാരിയും എഡിറ്ററും ഒക്കെ ആയി മാറാന്‍ ആ കയ്യെഴുത്ത് മാസിക ഒരു നല്ല തുടക്കമാകട്ടെ ..:)

നൗഷാദ് അകമ്പാടം said...

ഇന്നിവിടെ വന്നിരുന്നു..
ഒരു കാര്യ്ം അറിയാനായിരുന്നു..
ഈ മെയില്‍ ഐ.ഡി.നോക്കി..
കണ്ടില്ല..
പക്ഷേ ചിത്രങ്ങളും ഡ്രോയിംഗുകളും കണ്ടു മനസ്സ് നിറഞ്ഞു..
അഭിനന്ദനങ്ങള്‍..
നല്ല വരയാണു..എനിക്കിഷ്ടപ്പെട്ടു.

ശ്രീനാഥന്‍ said...

മഴയും കാറ്റും മിന്നലും നിറഞ്ഞ ഭീതി പടർന്നു ബ്ലോഗിൽ. ചിത്രങ്ങളൊക്കെ നന്നായി. കുട്ടിയെഡിറ്റർക്ക് ആശംസകൾ!

mayflowers said...

കൂടുതലൊന്നും സംഭവിക്കാതിരുന്നത് ദൈവാധീനം.
വര്‍ക്ക് ഏരിയ കണ്ടപ്പോള്‍ ശരിക്കും പേടി തോന്നി.

പിന്നെ,ഞാന്‍ പണ്ട് പറഞ്ഞ വിത്ത് ഗുണം പത്തു ഗുണം ഇവിടെയും ബോധ്യമായി കേട്ടോ..
മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍.

siya said...

ഞാനാണെങ്കില്‍ ജീവനോടെ ഒരു കുറിഞ്ഞിപ്പൂവ് ഇതുവരെ കണ്ടിട്ടുമില്ല...ഹഹ ഇത് കലക്കി ഇനിപ്പോള്‍ പ്രവാസി അതെല്ലാം കണ്ടിരുന്നാല്‍ എന്തൊക്കെ കാണാമായിരുന്നു ....
പിന്നെ വീട്ടിലെ നല്ല മരങ്ങള്‍ എല്ലാം കാറ്റില്‍ വീണു പോയോ ?അതും വളരെ വിഷമം ഉള്ള കാര്യം ആയിരിക്കും .വിഷമിക്കാതെ ..ട്ടോ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

സുനാമി വന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കൂ...
ദൈനംദിന ജീവിതം പോസ്ട്ടുകലാകുമ്പോള്‍ വായിക്കാന്‍ രസമുണ്ട്.

കുസുമം ആര്‍ പുന്നപ്ര said...

ആ ഫോട്ടോകള്‍ ..രാത്രിയുടെ ഭീകരദൃശ്യം വിളിച്ചോതുന്നു. നല്ല പോസ്റ്റ്

പട്ടേപ്പാടം റാംജി said...

മഴയും കാറ്റും മിന്നലും ഒരു ഭീതി പരത്തി വായനയില്‍. ചിത്രങ്ങള്‍ നന്നായിരിക്കുന്നു. കുട്ടി എഡിറ്റര്‍ വളരട്ടെ.

Blogimon (Irfan Erooth) said...

ഓര്‍ക്കാന്‍ വയ്യ ആ രാത്രി....

മൻസൂർ അബ്ദു ചെറുവാടി said...

ആ മിന്നല്‍ പിണരും പെരുമഴയും ഒക്കെ നിങ്ങളെയൊക്കെ പേടിപ്പിചിരിക്കാം.
ഒരു പക്ഷെ നേരില്‍ അനുഭവിക്കുമ്പോള്‍ ഞാനും പേടിച്ചേക്കാം .
പക്ഷെ എനിക്കെന്തോ അങ്ങിനെ ഒരു മഴക്കാല രാത്രി കാണാന്‍ ആഗ്രഹം തോന്നുന്നു. :) (വട്ടല്ല ട്ടോ..ഒരു രസം)
പോസ്റ്റ്‌ നന്നായി

ചാണ്ടിച്ചൻ said...

പാറുവമ്മേ....കഴിവുകള്‍ ഒരിക്കലും തുരുമ്പെടുക്കില്ല....തുടക്കത്തില്‍ ഒരല്‍പം ആയാസമുണ്ടാകും എന്നേയുള്ളൂ...

അതു കൊണ്ടു കുറച്ചു WD-40അടിച്ച് വൃത്തിയാക്കി, ഒരല്‍പം ഗ്രീസിട്ട്‌ കൊടുക്കൂ...പിന്നേ വരയ്ക്കുന്ന പടങ്ങളൊക്കെ ഇടിവെട്ടായിരിക്കും....

സീത* said...

പാറുക്കുട്ടിയേ...നന്നായീട്ടോ...ആ ഭീകരമായ രാത്രി അതേ രീതിയിൽ പറഞ്ഞുവല്ലോ...ഹോ ഞെട്ടിപ്പോയീട്ടോ ആ ചിത്രങ്ങൾ കണ്ടപ്പോ...മഴയെ ഇഷ്ടമാണ് എനിക്ക് പക്ഷേ ഇത്തരം ഭീകര മുഖത്തോടെ വരുന്ന മഴയെ പേടിയുമാണ്...മൊൾക്കും മോനും എഴുത്തിന്റെ പാതയിൽ മുന്നേറാൻ ആശംസകൾ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓര്‍ക്കാപ്പുറത്ത് നിലമിറങ്ങി പൊട്ടിയ ഇടിമുഴക്കങ്ങള്‍ക്കും മിന്നല്‍ പിണറുകള്‍ക്കുമൊപ്പം ആര്‍ത്തലച്ചു വന്ന വേനല്‍ മഴ! ജനല്‍ ചില്ലുകളും കര്‍ട്ടണുകളും തുളച്ചു കയറുന്ന മിന്നല്‍ പിണരുകള്‍‍!

മഴയോടൊപ്പം വന്ന ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദങ്ങള്‍.


ആ ഭീകര രാത്രിയെ ഇതിലും മനോഹരമായി വര്‍ണ്ണിക്കാനാവില്ല
നല്ല എഴുത്ത്...

ഹാപ്പി ബാച്ചിലേഴ്സ് said...

മോൾ പറഞ്ഞത് തന്നെയാ ഞമ്മക്കും പറയാനുള്ളത്, മിലിട്ടറി ഇത്താക്ക്, ബ്ലോഗ് ബ്ലോഗ് എന്നൊരു ചിന്ത മാത്രമേ ഉള്ളൂ. ഗൂഗിളും ബ്ലോഗറും ഇല്ലെങ്കിൽ കാണാമായിരുന്നു. ഹും.. [ഈ പ്രദേശം വിട്ടോടി] രച്ചിക്കണേ...

Ismail Chemmad said...

ആ കാമറയുടെ ചാര്‍ജു തീരാഞ്ഞത് ഭാഗ്യം. ഈ ഫോട്ടോസ് ഒക്കെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയല്ലോ.
ഇപ്പൊ ഒരു സബ് എഡിറ്ററുടെ ഉമ്മയും കൂടി ആയല്ലോ.....
ആശംസകള്‍

ajith said...

നന്നായീട്ടോ, മോന്റെ ബ്ലോഗിലും പോയി. മഴയും മിന്നലുമൊക്കെ ഭയപ്പെടുത്തി കുറച്ചു നഷ്ടവുമുണ്ടാക്കി പോയി അല്ലേ?

lekshmi. lachu said...

nannayirikkunnu molooo...eniyum ezhuthooo..nalla oru ezhuthukaari aayi ariyapedatte..

MOIDEEN ANGADIMUGAR said...

വര്‍ക്കെരിയ തകര്‍ത്തുകൊണ്ട് കൊടൊമ്പുളി മരം.ഭീകരദൃശ്യമാണത്.
പോസ്റ്റ് നന്നായി.

ഷമീര്‍ തളിക്കുളം said...

ആ മഴയുള്ള രാത്രിയെ വളരെ നന്നായി വര്‍ണ്ണിച്ചിരിക്കുന്നു, പിന്നെ ആ ചിത്രങ്ങളും. പതിവുപോലെ ഈ പോസ്റ്റും രസകരമായി...

Jenith Kachappilly said...

“ഉമ്മാക്കിപ്പോള്‍ ബ്ലോഗ്‌ ബ്ലോഗ്‌ ന്നൊരു വിചാരെയുളളു... സഫുകാക്ക ബ്ലോഗ്‌ ഉണ്ടാക്കിത്തന്നിട്ടില്ലെങ്കില്‍ കാണായിരുന്നു..! ഉപ്പ ലാപ്ടോപ്പും വാങ്ങി ത്തന്നിട്ടില്ലെങ്കില്‍..‍. ഉമ്മാക്കിപ്പോ ഈ ബ്ലോഗുംണ്ടാകൂല…ഒരു ചുക്കൂംണ്ടാകൂല..!"

മോളുടെ ആ ചോദ്യം എനിക്കും ഇഷ്ട്ടപ്പെട്ടു... ബ്ലോഗര്‍മാരുടെ കഷ്ട്ടപ്പാടുകള്‍ മോള്ക്കറിയില്ലല്ലോ അല്ലേ??

പോസ്റ്റ്‌ നന്നായി... കൊടമ്പുളി മരം ഒന്ന് പേടിപ്പിച്ചു :)


ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

Pushpamgadan Kechery said...

കുറിഞ്ഞിപ്പൂക്കള്‍ പ്രവാസിനി വരഞ്ഞതല്ലെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല !
അല്ലെങ്കിലും ഈ എഴുത്ത്കാര്‍ക്ക് എന്തും എഴുതാമല്ലോ !
പാവം ഫാന്‍സ്‌ ഇതൊക്കെ എങ്ങിനെ സഹിക്കും എന്ന് വല്ല ചിന്തയും ഉണ്ടോ ...?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി .................
പിന്നെ മോളുടെ ചോദ്യം . അതിലെല്ലാം ഉണ്ടല്ലേ ??????
ആശംസകള്‍

നാമൂസ് said...

ഈ വേനല്‍ മഴയിലല്പം ഞാനും കണ്ടു/കൊണ്ടു. അതിന്‍റെ വന്യതയും അറിയുന്നു ഞാന്‍.{ ഇന്നലത്തെ കെടുതിയില്‍ കൂട്ടു പ്രതിയായി മനുഷ്യ കുലവും അതിനെ പങ്കിടട്ടെ.!!} എങ്കിലും നാളുകള്‍ കൂടി മഴ നനയാന്‍ കിട്ടിയ അവസരത്തെ ഞാന്‍ മുതലെടുക്കുകയായിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു ഭീതി ഈ വരികള്‍ക്കിടയില്‍ 'പ്രവാസിനി' ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഇടക്കൊക്കെയും അത് തല നീട്ടി പുറത്തേക്ക് കുതിക്കുന്നുമുണ്ട്.

പിന്നെ, 'കയ്യെഴുത്ത്' മാസികയും {?} ചിത്ര രചനകളുമായി 'നാട്ടെഴുത്ത്' വിശാലമാകട്ടെ.. ആശംസകള്‍.
മക്കളോട് സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണേ..

ഷബീര്‍ - തിരിച്ചിലാന്‍ said...

മക്കള്‍ക്ക് നല്ല ഒരു ഭാവി ആശംസിക്കുന്നു. എഴുത്ത് നന്നായിട്ടുണ്ട്.

മൂന്ന് ദിവസം കറണ്ടില്ലാതെ എന്നൊക്കെ പറയുംബോള്‍.. ഹൊ.. ആലോചിക്കാനേ വയ്യ.

Akbar said...

മുഷിപ്പിക്കാത്ത എഴുത്ത്. ആശംസകള്‍.

ishaqh ഇസ്‌ഹാക് said...

ചുഴലിക്കാറ്റിന് കുറിഞ്ഞിപ്പൂക്കള്‍ കൊണ്ട് തലേക്കെട്ട്..!
നന്നായിപ്പറഞ്ഞനാട്ടുകാര്യം,വീട്ടുകാര്യവും..ആശംസകള്‍.

Yasmin NK said...

കലാകുടുംബമാണല്ലെ.ആശംസകള്‍ കേട്ടോ..

ശിഖണ്ഡി said...

ഞാനൊരു ബ്ലോഗ്ഗര്‍ അല്ല. ഒരുപാട് ബ്ലോഗ്ഗുകള്‍ വായിക്കാറുണ്ട്. ഒരു കാര്യം പറഞ്ഞോട്ടെ. നമ്മള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം മലക്കുകള്‍ എഴുതിവെക്കുന്നു എന്ന് നാം വിശ്വസിക്കുന്നു.
ഇത്തരം കാര്യങ്ങള്‍ എഴുതുംപ്പോള്‍ ഈ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. പറഞ്ഞുവന്നത്, SP [സ്വന്തം പൊക്കി] ആവരുത്.

Unknown said...

ജാസ്മിക്കുട്ടി..
ഓടിയെത്തിയതിനു നന്ദി കെട്ടോ..
ഉറക്കം വരാതെ ബോറടിക്കുമ്പോള്‍ മാത്രമാണോ ബ്ലോഗ്‌ നോക്കാറ്..
കുറിഞ്ഞിപ്പൂക്കള്‍ കോപ്പി വിതരണം മദ്രസ തുറന്നിട്ടെ ഉണ്ടാകൂ..
ഇപ്പോള്‍ വെക്കേഷനാണല്ലോ ജസ്മിക്കുട്ടീ...
**********************
രമേശ്‌ സാറേ..
വലിയ എഴുത്തുകാരിയൊന്നും ആയിട്ടില്ല.
അനുഭവം അന്നത്തെ പേടി ഉള്‍ക്കൊണ്ട് എഴുതീന്നു മാത്രം.പ്രോത്സാഹനവാക്കുകള്‍ ഒരുപാട് സന്തോഷം നല്‍കുന്നു.
************************
നൌഷാദ്..
അഭിനന്ദനങ്ങള്‍ക്ക് നന്ദി.അറിയേണ്ട കാര്യമെന്താണെന്നു പറഞ്ഞില്ല.
**************************
ശ്രീനാഥന്‍ സാറേ..
ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
******************************
മേയ്ഫ്ലവെര്‍സ്..
ഈ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദിയുണ്ട് കെട്ടോ.
ദൈവാധീനം കൊണ്ട് തന്നെയാണ് രക്ഷപ്പെട്ടത്‌.
പകലോ മറ്റോ ആയിരുന്നെങ്കില്‍ ഞങ്ങള്‍ വര്‍ക്കെരിയയില്‍ ഉണ്ടാകുമായിരുന്നു.മാത്രവുമല്ല എല്ലാം നേരില്‍ കാണുകയും ചെയ്യേണ്ടി വരുമായിരുന്നു,
*************************
സിയാ..
നന്ദിയുണ്ട് കെട്ടോ.
തൊടിയില്‍ ഒരുപാട് മരങ്ങള്‍ നിലം പൊത്തി.
ഇവിടുത്തെ മാത്രമല്ല.ഒരുപാട് പേരുടെ.
************************
ഡോ.ആര്‍.കെ.തിരൂര്‍..
അതെ സുനാമിയൊന്നും വന്നില്ല.ഇതെത്രയോ നിസ്സാരം.
******************
കുസുമം..
നന്ദിയുണ്ട് കേട്ടോ നല്ല അഭിപ്രായത്തിന്.
*********************
റാംജി ഭായ്‌..
നല്ലവാക്കുകള്‍ക്ക് നന്ദി.
**********************
ബ്ലോഗി മോനേ..
നിന്‍റെ ധൈര്യം അന്നല്ലേ ഞാന്‍ കണ്ടത്‌....!!
******************
ചെറുവാടി..
ഇവിടെ ഞാനും ചെറിയ മക്കളും ഒറ്റക്കായിരുന്നു.
അതുകൊണ്ടാണ് അത്രയും പേടിച്ചത്.
*************************
ചാണ്ടിച്ചോ..
എന്നതാ പറഞ്ഞെ..
ഏതായാലും ഈ പ്രായത്തിലിനി ഇടിവെട്ട് പടമൊന്നും പാറുവമ്മ പ്രതീക്ഷിക്കുന്നില്ലെന്നെ..
*****************
സീത..
എന്താ വിളിച്ചേ ,,പാറുക്കുട്ടിയേ..ന്നോ.
പ്രായത്തിന് മൂത്തോരെ ഇങ്ങനെയൊക്കെ വിളിക്കുന്നത് നല്ല അടികിട്ടാഞ്ഞിട്ടാ..കേട്ടോ..
മഴ എല്ലാവര്ക്കും ഇഷ്ട്ടമാണ് കുട്ടീ..
അതിന്‍റെ ഭീകരമുഖം തന്നെയ്യാണ് പേടി.
********************

Unknown said...

റിയാസ്‌..
ഈ നല്ല വാക്കുകള്‍ക്ക്,അഭിപ്രായങ്ങള്‍ക്ക്..ഒരുപാട് നന്ദി.
**************
ഹാപ്പീസ്‌..
അപ്പൊ ഇവിടൊക്കെ തന്നെയുണ്ടല്ലേ..
പെട്ടെന്ന് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു.ഇല്ലെങ്കില്‍..
*******************
ഇസ്മായില്‍..
ഫോട്ടോസ്,ഗള്‍ഫിലുള്ള 'ഉടമസ്ഥന്' കാണാന്‍ വേണ്ടി എടുത്തതാണ്.അതില്‍ നിന്നും രണ്ടെണ്ണം ഇതിനും ഉപയോഗിച്ചു.
അതെ കാമെറ ചാര്‍ജുള്ളത് കൊണ്ട് മാത്രമാണ് ഫോട്ടോ എടുക്കാന്‍ പറ്റിയത്.
ആശംസകള്‍ക്ക് നന്ദി..
**********************
അജിത്‌ ഭായ്‌..
നഷ്ട്ടങ്ങള്‍ ഒരുപാടുണ്ടായെങ്കിലും അപകടങ്ങളൊന്നും
ഉണ്ടായില്ലല്ലോ.അതിനു ദൈവത്തെ സ്തുതിക്കുന്നു.
*********************
ലെച്ചൂ..
മോളോടായിരിക്കും അല്ലെ..
മോളൂ ന്നു വിളിച്ചത്‌ എന്നെയല്ലല്ലോ..,
പ്രാര്തനകള്‍ക്ക് നന്ദി.
************************
മോയിദീന്‍..
രാവിലെ അതുകണ്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി.
******************
ഷെമീര്‍..
നന്ദിയുണ്ട് ഈ വാക്കുകള്‍ക്ക്..
****************
ജെനിത്‌..
ബ്ലോഗര്‍ മാരുടെ കഷ്ടപ്പാടുകള്‍ അവരില്‍ മാത്രം ഒതുങ്ങുന്നു.ആരാലും പങ്കുവെക്കപ്പെടാതെ.
ആശംസകള്‍ക്കും വരവിനും നന്ദി.
പുതിയ പോസ്റ്റ് വായിച്ചു കേട്ടോ.
*********************
പുഷ്പാന്ഗതന്‍..
ഇതില്‍ കണ്ട കുറിഞ്ഞി വരഞ്ഞത് ഞാന്‍ തന്നെ .കോളം കണ്ടപ്പോള്‍ തിരിഞ്ഞിരിക്കും.
പക്ഷേ,ഒരിഗിനലിനു വേണ്ടി ഞാന്‍ പറഞ്ഞ ആളുതന്നെയാണ് വരച്ചത്.
ഫാന്‍സോ..എനിക്കോ..!!!?
*******************
അബ്ദുല്‍ ജബ്ബാര്‍..
അതെ..മോളുടെ ചോദ്യം ഒരൊന്നൊന്നര ചോദ്യം തന്നെ.
ആശംസകള്‍ക്ക് നന്ദി.
*********************
നാമൂസ്‌..
നാട്ടിലായിരിക്കും ഇപ്പോള്‍ അല്ലെ..
ന്യൂനമര്‍ദ്ദം എന്നപേരില്‍ കാലം തെറ്റിഎത്തിയ വേനല്‍ മഴയ്ക്ക് രൂപങ്ങളും ഭാവങ്ങളും പലതായിരുന്നു.
അത് ചുഴലിയായി മാറി വന്യത തീര്‍ക്കുകയായിരുന്നു.
പിന്നെ കയ്യെഴുത്ത് 'മാസിക'യിലെ പൊരുത്തക്കേട് അറിയായ്കയല്ല.. അങ്ങനെ പൊതുവേ പറഞ്ഞു വരുന്നതിനാല്‍ ഞാനും പറഞ്ഞെന്നു മാത്രം.
*********************
ഷബീര്‍..
മൂന്നു ദിവസമല്ല അഞ്ചു ദിവസമാണ് കറന്‍റ് മാറി നിന്നത്.ഇലക്ട്രിസിറ്റി ജീവനക്കാരുടെ അവസ്ഥയായിരുന്നു കഷ്ട്ടം.രാവും പകലും വിശ്രമമില്ലാത്ത അധ്വാനമായിരുന്നു അവര്‍ക്ക്.ഇടയ്ക്കു വന്ന ഞായര്‍ പോലും അവധി എടുക്കാതെ.
********************
അക്ബര്‍..
ആശംസകള്‍ക്കും നല്ലവാക്കുകള്‍ക്കും നന്ദി.
*******************
ഇസ്ഹാക്ക് ഭായ്‌..
അതെ ചുഴലിക്കാറ്റിനെ കുറിച്ച് പറയാന്‍ ഇടയാക്കിയത്‌ കുറിഞ്ഞിപ്പൂക്കള്‍ തന്നെ.
ആശംസകള്‍ സന്തോഷമുളവാക്കുന്നു.
*********************
മുല്ല..
വലുതായിട്ടൊന്നുമില്ല..കേട്ടോ.ആശംസകള്‍ക്ക് നന്ദി.
********************

Unknown said...

ബഹുമാനപ്പെട്ട ശിഖണ്ഡി..
<< നമ്മള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം മലക്കുകള്‍ എഴുതിവെക്കുന്നു എന്ന് നാം വിശ്വസിക്കുന്നു.>>

ഇത് വിശ്വസിക്കുന്ന കൂട്ടത്തില്‍ തന്നെയാണ് ഞാനും.
ഞാന്‍ വലിയൊരു സാഹിത്യകാരിയോ വിദ്യാഭ്യാസമുള്ളവളോ അല്ല.
ബ്ലോഗിലെ എന്‍റെ വായനക്കാരെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപോലെ കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരി..
ഞാന്‍ സത്യമല്ലാത്ത വല്ലതും എഴുതുന്നുണ്ടെങ്കിലെ മലക്കുകളുടെ എഴുത്തിനെ ഭയപ്പെടെണ്ടതുള്ളു.
പോസ്ട്ടിലിടുന്ന ചിത്രങ്ങള്‍ പോലും പറഞ്ഞതല്ലാത്തത്
ചേര്‍ത്തിട്ടില്ല.
എന്‍റെ പോസ്റ്റില്‍ വന്ന ഒരു കുഞ്ഞു ചെടിപോലും ആര്‍ക്കും ഇവിടെ വന്നാല്‍ കാണാം.
അനുഭവത്തില്‍ വെള്ളം ചേര്‍ത്ത് എഴുതാത്തിടത്തോളം ഞാന്‍ താന്കള്‍ പറഞ്ഞകാര്യത്തെ ചൊല്ലി ഭയപ്പെടെണ്ടതില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

പിന്നെ എന്നെ പോലെ എഴുതുന്ന കുറെ നല്ല ബ്ലോഗുകള്‍ കണ്ടാണ് ഒരുപാട് വയ്കിയാണെങ്കിലും ഞാനീ ലോകത്തേക്ക് എത്തിപ്പെട്ടത്.
ഒരുപാട് ബ്ലോഗുകള്‍ വായിക്കുന്ന താങ്കളും അത്തരം ബ്ലോഗുകള്‍ കണ്ടിരിക്കാം..
അവരൊക്കെയും sp കളാണെന്നാണോ..

എഴുതുന്നവരും വരക്കുന്നവരും പാടുന്നവരും മറ്റു പല കഴിവുകള്‍ ഉള്ളവരും സ്വന്തം കഴിവുകള്‍ പുറത്തു കൊണ്ട് വരുന്നത് അത് മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് തന്നെയാണ്.
എനിക്കീ കഴിവുണ്ട് എന്ന് മനസ്സുകൊണ്ട് വിളിച്ചു പറഞ്ഞു കൊണ്ട് തന്നെയാണ് ഒരൊ എഴുത്തുകാരനും എഴുതികൊണ്ടിരിക്കുന്നത്..ഓരോ പാട്ടുകാരനും പാടിക്കൊണ്ടിരിക്കുന്നത് ..ഓരൊ ചിത്രകാരനും വരച്ചു കൊണ്ടിരിക്കുന്നത്.
പിന്നെ വലിയ വലിയ സാഹിത്യങ്ങള്‍ എഴുതാന്‍ ഒരുപാട് പ്രസിദ്ധീകരണങ്ങളുണ്ട്.
ബ്ലോഗ്‌ എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് കൂടി ഉള്ളതാണ് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍.

ഞാന്‍ എഴുതിത്തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ലെങ്കിലും ,ഇതുവരെ ഇങ്ങനെയൊരു മറുപടി കമെന്റ്റ്‌ എഴുതേണ്ടി വന്നിട്ടില്ല.
ഒരു പക്ഷെ തുടക്കത്തില്‍ തന്നെ ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അന്ന് തന്നെ ബ്ലോഗ്‌ നിര്‍ത്തുമായിരുന്നു.
പക്ഷെ ഇന്നെനിക്ക് അതിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.കാരണം എന്‍റെ വായനക്കാര്‍ എന്നെ മനസ്സിലാക്കിയിട്ടുണ്ട് എന്നതിന് തെളിവാണ് അവരില്‍നിന്നും എനിക്ക് കിട്ടുന്ന പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും.
തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നല്ലത് തന്നെ.ഉണ്ടെങ്കില്‍ അത് തിരുത്തുകയും ചെയ്യും.
ഞാന്‍ തെറ്റായി വല്ലതും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

Unknown said...

ഇന്നലെ ഞാന്‍ സമയമെടുത്തെഴുതിയ മറുപടികളും,
കുറെ കമെന്‍റ്കളും (മുല്ല,അക്ബര്‍,ഇസ്ഹാക്ക് ഭായ്‌,പിന്നെ ആരൊക്കെ എന്ന് ഓര്‍മ കിട്ടുന്നില്ല.ഇവരുടെയൊക്കെ)
അവസാനം വന്നൊരു "കമെന്റിനു" മറുപടിഎഴുതിയ ശേഷം അപ്രത്യക്ഷമായി.
എപ്പോഴായിരിക്കും എന്നെനിക്കറിയില്ല.
ഞാന്‍ രാവിലെ ബ്ലോഗ്‌ തുറന്നപ്പോള്‍ ആകെ കുഴാപ്പമായിരുന്നു,ബ്ലോഗര്‍ പണി മുടക്കിയിരുന്നു.
ഇങ്ങനെ സംഭവിക്കുന്നതിനു മുമ്പ്‌ ബ്ലോഗില്‍ വന്നവര്‍ ആ കമെന്റുകളും മറുപടികളും വായിച്ചിരിക്കും എന്ന് കരുതുന്നു.

ajith said...

പ്രവാസിനി, മക്രോണിയില്‍ കമന്റ് ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ടിവിടെ വന്ന് വല്ലതും പറയാല്ലോന്ന് വച്ചു. ഈ പാചകവിധി ഞാന്‍ അനുവിന് കാണിച്ചുകൊടുത്തു. അപ്പോള്‍ അവള്‍ പറയുന്നു ഇത് വളരെ എളുപ്പാണല്ലോ ചേട്ടന്‍ തന്നെ ട്രൈ ചെയ്ത് നോക്ക് എന്ന്. (ഒരു സ്നേഹപ്പാര പണിതല്ലോ പ്രവാസിനിയേ)