ഹങ്കാളയിലേക്കൊരു യാത്ര….

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന്, കര്‍ണാടക സ്റ്റേറ്റിലെ ബന്തിപ്പൂരില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള പ്രധാന കാര്‍ഷിക കേന്ദ്രമാണ് ഹങ്കാള.
ഗുഡല്ലൂരില്‍ നിന്നും ബന്തിപ്പൂരിലേക്ക് 50 കിലോമീറ്റര്‍.അവിടെനിന്ന് പത്തു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ ഹള്ളിയിലെത്താം.
ഹങ്കാള എന്ന മനോഹര ഗ്രാമത്തില്‍.
ചുരം കേറിത്തുടങ്ങിയപ്പോള്‍ നേരം പുലര്‍ന്നുതുടങ്ങിയിട്ടേയുള്ളു. സുബഹി നമസ്കാരം കഴിഞ്ഞ് വെളിച്ചം വീഴും മുമ്പ് വീട്ടില്‍ നിന്നും പുറപ്പെട്ടതാണ്.നെച്ചുവിന്‍റെ മുഖത്ത് ഉറക്കച്ചടവിന്‍റെ ക്ഷീണമുണ്ടെങ്കിലും യാത്രയുടെ സന്തോഷം നീഴലിച്ചുകാണാം.
വഴിക്ക് വെച്ച് അനിയത്തിയും കുടുംബവും ഞങ്ങളോടൊപ്പം കൂടിയിരുന്നു.
ഞങ്ങളും ഞങ്ങളുടെ മക്കളില്‍ പകുതി മക്കളും,(മൂന്നാള്‍). അനിയത്തിയും അവള്‍ക്ക് ആകെയുള്ള മൂന്നു മക്കളും ഒരേയൊരു ഭര്‍ത്താവും.
എട്ടുമണിക്ക് ഗൂഡല്ലൂരില്‍ എത്തി.നല്ലൊരു സ്ഥലം നോക്കി വണ്ടി പാര്‍ക്ക് ചെയ്തു.
കയ്യില്‍ കരുതിയിരുന്ന ബ്രേക്ക്ഫാസ്റ്റ് കഴിച്ചു..സമയവും കാശും ലാഭിച്ചു.
വായിച്ചറിഞ്ഞുള്ള പോക്കാണ്.
ഗ്രാമങ്ങള്‍ കാണാന്‍ അത്രയ്ക്ക് കൊതിയാണ്.
പ്രത്യേകിച്ച് പൂക്കൃഷിയും മറ്റു കൃഷികളുമുള്ള സുന്ദരമായ ഗ്രാമം കൂടിയാകുമ്പോള്‍ പറയേണ്ടതില്ല.
കൂടെയുള്ളവര്‍ സമാനചിന്താഗതിക്കാരാകുമ്പോള്‍ സംഗതി ഭേഷ്.
റോഡരികിലെ ബോര്‍ഡുകളും മയില്‍കുറ്റികളും ഒന്നൊഴിയാതെ വായിച്ചാണ് ഞങ്ങളുടെ യാത്ര.
പെട്ടെന്നാണതു കണ്ണില്‍ പെട്ടത്.ഇടത്ത് വശത്തേക്ക് തിരിയുന്ന റോഡും ഒരുവലിയ ഗേറ്റും.
ഗോപാലസ്വാമി ടെമ്പിളിന്‍റെ വലിയ കമാനം ആയിരുന്നു അത്.
ഞങ്ങളുടെ മനസ്സില്‍ ഓരോ ലഡു വീതം പൊട്ടി!
വഴി ചോദിച്ചു ബുദ്ധി മുട്ടാതെ ഞങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ പോകുന്നു.
ദൈവ പ്രതിമകള്‍ കൊണ്ട് തീര്‍ത്ത കൂറ്റന്‍ കവാടം കടന്നു ഞങ്ങള്‍ കാണാന്‍ കൊതിച്ച ഹള്ളി തേടി യാത്ര തുടര്‍ന്നു.
വഴി രണ്ടായിപിരിയുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി.
വലതുവശത്തേക്കുള്ള റോഡുനിറയെ കൊയ്തെടുത്ത ചോളക്കറ്റകള്‍ നിരത്തുന്ന കര്‍ഷകര്‍.
കറ്റകള്‍ക്ക് മുകളിലൂടെ പോകുന്ന വണ്ടികള്‍ ഓരോന്നും അവര്‍ക്കൊരു മെതിയന്ത്രമായിമാറുകയാണെന്ന സൂത്രം പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.
ഇടതു വശത്തെക്കുള്ള റോഡരുകിലെ പാടത്തും പണിക്കാരുണ്ട്.
ഉയരത്തില്‍ കൂട്ടിയിട്ട എന്തോ ഒന്ന് മുറത്തില്‍ എടുത്തു കാറ്റിന്‍റെ സഹായത്താല്‍ പതിര് കളയുകയാണവര്‍.ആകാംക്ഷയോടെ അവര്‍ക്കരികിലേക്ക് നടന്നു.
![]() |
സൂര്യകാന്തി വിത്തിലെ പതിര് കളയുന്ന കര്‍ഷകര്‍ |
കൊയ്ത്തു കഴിഞ്ഞ സൂര്യകാന്തിപ്പാടമാണതെന്നു അടുത്തെത്തും വരെയും ഞങ്ങള്‍ക്ക് മനസ്സിലായില്ല.
കണ്ണെത്താദൂരത്തോളം വര്‍ണക്കാഴ്ച്ചയായി സൂര്യകാന്തിപ്പൂക്കള്‍
സ്വപ്നം കണ്ടുവന്ന ഞങ്ങള്‍ക്ക് ഇത്തിരി നിരാശ തോന്നാതിരുന്നില്ല.
പെട്ടെന്നാണ് അനിയത്തിയിലെ ടീച്ചര്‍മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.
സൂര്യകാന്തിയില്‍ നിന്നും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതും മറ്റും ഇവരോട് ചോദിച്ചുമനസ്സിലാക്കി ക്ലാസ്സില്‍ കുട്ടികളുടെ മുമ്പില്‍ ആളാകാം..
ഭര്‍ത്താവ് മാഷും സഹായത്തിനെത്തി.
“ഈ സൂര്യകാന്തീന്നു എണ്ണ….
ചോദിച്ചു തുടങ്ങിയപ്പോഴാണ് ഭാഷാപ്രശ്നത്തെ കുറിച്ച് ഓര്‍ത്തത്.
അവര്‍ക്കാണെങ്കില്‍ നമുക്കറിയുന്ന ഒരു ഭാഷയും അറിയില്ല.
പിന്നീടൊന്നും നോക്കിയില്ല, കയ്യും കാലും ഉപയോഗിച്ച് താളമേളങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ ഒരു വിധം കാര്യങ്ങള്‍ മനസ്സിലാക്കി.
വിത്തോട് കൂടിയ സൂര്യകാന്തിപ്പൂവും കുറച്ചു വിത്തും ചോദിച്ചു വാങ്ങാനും മറന്നില്ല.
മുറ്റത്തൊരു സൂര്യകാന്തിത്തോട്ടം സ്വപ്നം കണ്ടുകൊണ്ട് വിത്തും പൂവും വണ്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചു.
![]() |
നെച്ചുവും ദിയമോളും ഹള്ളി മൂപ്പനൊപ്പം. |
ഇടത്തോട്ടുള്ള വഴി ഗോപാലസ്വാമി ടെമ്പിളിലേക്കും വലത്തോട്ടുള്ള വഴി ഹങ്കാളയിലേക്കും.
ആദ്യം ടെമ്പിള്‍ കാണാമെന്നു വെച്ച് വണ്ടി ഇടത്തോട്ട് തന്നെ വിട്ടു.
ഏതാണ്ട് പത്തു കിലോമീറ്റര്‍ ഓടിയാല്‍ ക്ഷേത്രത്തിലെത്താം.ദൂരെ മഞ്ഞു പുതച്ചു നില്‍ക്കുന്ന മലക്ക് മുകളിലേക്ക് കൈ ചൂണ്ടി കൂട്ടത്തിലെ ഹള്ളി മൂപ്പന്‍ പറഞ്ഞു. “കുളിര്‍മ കുളിര്‍മ”..
അവരുടെ ഭാഷയില്‍ ഇതിനു മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നറിയില്ലെങ്കിലും മലക്ക് മുകളിലെ ക്ഷേത്രത്തില്‍ തണുപ്പു തന്നെയാകും എന്ന് ഞങ്ങള്‍ക്ക് തോന്നി.

വഴിയരികിലെ കുഞ്ഞു മരങ്ങളില്‍ പോലും ഏറുമാടങ്ങള്‍ കെട്ടിയിരിക്കുന്നു.റോഡിലുടനീളം കണ്ട ആനപ്പിണ്ടികള്‍ ഏറുമാടങ്ങളുടെ ആവശ്യകത ഞങ്ങളെ ഓര്‍മപ്പെടുത്തുകയും നേരിയൊരു ഭയം ഉള്ളില്‍ ജനിപ്പിക്കുകയും ചെയ്തു.

നേര്‍രേഖപോലെ നീണ്ടു കിടക്കുന്ന റോഡിനകലെ കോടമൂടിയ മലനിരകള്‍ കണ്ടു തുടങ്ങി.
എല്ലാവര്‍ക്കും ഉത്സാഹമായി.കയ്യിലുണ്ടായിരുന്ന സംഭാരം എല്ലാവരും കൂടി കുടിച്ചു തീര്‍ത്തു.ഇനി തണുപ്പിലേക്കല്ലേ യാത്ര.അവിടെയെന്തു സംഭാരം?
കുറച്ചു ദൂരെ ഒരു ചെക്ക് പോസ്റ്റ് കാണാനായി.

ബന്തിപ്പൂര്‍ ദേശീയോദ്യാനത്തിന്‍റെ മറ്റൊരറ്റമായിരുന്നു അത്.
സെക്യൂരിറ്റി ഞങ്ങളുടെ വണ്ടി പരിശോധിക്കാന്‍ വന്നപ്പോള്‍ എനിക്കാകെയൊരു ഭയം!.
പര്‍ദ്ദയിട്ട് ക്ഷേത്രത്തില്‍ പോകുന്നത് കണ്ടു തീവ്രവാദികളെന്നു സംശയിച്ചിരിക്കുമോ..?
"ഇങ്ങനത്തെ യാത്രയിലൊക്കെ ചുരിദാര്‍ ഇടണം.എന്നെ കണ്ടില്ലേ..!"എന്ന് എന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു ടീച്ചറനിയത്തി ഒന്ന് ഞെളിഞ്ഞിരുന്നു.
അപ്പോഴേക്കും പരിശോധകര്‍ പോയിരുന്നു.പിറകെ കുറച്ചു കവറും തൂക്കി ഞങ്ങളുടെ ഭര്‍ത്താക്കന്മാരും!
ഉച്ചഭക്ഷണമായി കയ്യില്‍ കരുതിയിരുന്ന നെയ്ച്ചോറും കോഴിയും,ഇറച്ചിയുംകപ്പയും വെച്ചതും അങ്ങനെ അവരുടെ കസ്റ്റഡിയിലായി!!
മടങ്ങുമ്പോള്‍ തിരിച്ചു തരുമെന്നു പറഞ്ഞപ്പോള്‍ ആശ്വാസമായി.
വളരെ ഇടുങ്ങിയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായ കുത്തനെയുള്ള ചുരത്തിലൂടെയാണ് ഇനിയുള്ള യാത്ര.
മുകളിലേക്ക് കേറും തോറും അരിച്ചെത്തുന്ന തണുപ്പ്..
താഴെ വെച്ച് ഗ്രാമവാസികള്‍ പറഞ്ഞ കുളിര്‍മ നമ്മുടെ മലയാളക്കുളിര്‍മതന്നെയാണെന്നു മനസ്സിലായി.
ഊട്ടിയില്‍ പോയൊരു പ്രതീതിയാണ് പെട്ടെന്ന് തോന്നിയത്.
താഴെ,ഒരു പാട് താഴെ, മറ്റൊരു കാലാവസ്ഥയുമായി വെയില്‍ പുതച്ചുറങ്ങുന്ന ഗ്രാമം..!

മറുവശത്ത് പച്ചപ്പട്ടു വിരിച്ച കുന്നുകളും വലിയ പാറക്കെട്ടുകളും..
മനോഹരമായ കാഴ്ചകള്‍.. ! യാത്രയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞതേയില്ല.
തണുപ്പ് കൂടിക്കൂടിവന്നു.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1450 മീറ്റര്‍ ഉയരത്തില്‍
സ്ഥിതി ഈ ക്ഷേത്രം ദ്വാപരയുഗത്തിലെ
അധിപുരാതനക്ഷേത്രങ്ങളിലൊന്നാണത്രേ ..
-AD1315- ചോള രാജ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.
യഥാര്‍ത്ഥ പേര് ഹിമവദ് ഗോപാലസ്വാമി ബേട്ട.(ബേട്ട എന്നാല്‍ കുന്ന് എന്നാണ് കന്നഡയില്‍ അര്‍ഥം.)
വര്‍ഷം മുഴുവന്‍ ഇവിടെ നല്ല മൂടല്‍മഞ്ഞാണെന്നു കേട്ടിട്ടുണ്ട്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ നട്ടുച്ച ആയതിനാലാവാം മൂടല്‍മഞ്ഞു കണ്ടില്ല.
നേരിയ മഴ ചാറി കൊണ്ടിരുന്നു.
ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം കണ്ടുതുടങ്ങി.
അവിടവിടായി കുറച്ചുപേര്‍ ഉള്ളതല്ലാതെ വലിയ തിരക്കൊന്നും കണ്ടില്ല.
ഇടയ്ക്കു വഴിയില്‍ വെച്ച് രണ്ടു ജീപ്പുകള്‍ കണ്ടതൊഴിച്ചാല്‍ മറ്റു വാഹനങ്ങള്‍ ഒന്നും തന്നെ കണ്ടിരുന്നില്ല.
തണുപ്പ് കൂടുന്ന സീസണില്‍ സഞ്ചാരികള്‍ വരാറുണ്ടാകാം..
മുസ്‌ലിങ്ങള്‍ ആയിട്ട് ഞങ്ങള്‍ മാത്രമേയുള്ളൂ..വന്ന സ്ഥിതിക്ക് ക്ഷേത്രം കാണാതെ പോകുന്നതെങ്ങനെ..

ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഞങ്ങളും പടികള്‍ കേറിത്തുടങ്ങി.മുകളില്‍ ചെന്നാല്‍ നല്ല ഫോട്ടോകള്‍ എടുക്കാം.
ഞാന്‍ മനസ്സില്‍ കരുതി.
കുട്ടികള്‍ക്ക് വിശന്നു തുടങ്ങി.ഇനി ചുരമിറങ്ങണം.താഴെ ചെക്ക്‌പോസ്റ്റില്‍ ഞങ്ങളുടെ ഉച്ചഭക്ഷണമുണ്ട്..അത് കഴിച്ച് ഹങ്കാളയിലെ കൃഷിയിടങ്ങള്‍ തേടിയൊരു യാത്ര….
കൊയ്ത്തുകഴിയാത്ത ഒരു പൂ പാടമെങ്കിലും ബാക്കിയുണ്ടാകണേ..
എന്നാണു പ്രാര്‍ത്ഥന.
അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കും കാണാം ചെണ്ടുമല്ലിപ്പൂക്കളുടെയും
സൂര്യകാന്തി പാടങ്ങളുടെയും വശ്യ സൌന്ദര്യം!!
അതിനെ കുറിച്ചു പറയാന്‍ ഞാന്‍ ഇനിയും വരാം..അപ്പോഴേക്കും നിങ്ങള്‍ ഈ ഫോട്ടോകളൊക്കെ ഒന്ന് കാണൂ..
ഒക്കെ ഞാന്‍ തന്നെയെടുത്തതാ..വെറുതെ പറയുകയല്ല സത്യം..
അപ്പൊ പറഞ്ഞത് പോലെ..
ഹങ്കാളയിലേക്ക്..!പറഞ്ഞല്ലോ..
അത് പറയാന്‍ ഞാന്‍ ഇനിയും വരും വരേയ്ക്കും വിട…!

![]() |
നല്ല തണുപ്പാ... |
![]() |
ഇര്‍ഫാന്‍ ടെമ്പിളിനുമുമ്പില്‍ |
![]() |
നെച്ചുവും ദിയയും.ശ്രീ കോവിലിനു മുമ്പില്‍. |
![]() | |
വിത്തെടുത്ത സൂര്യകാന്തി. |
![]() |
അനിയന്‍ ബ്ലോഗറും , ചേട്ടന് ബ്ലോഗറും |
![]() |
നെച്ചൂന് തണുക്കുന്നൂ..... |
തുടരും....തുടരും....തുടരും....തുടരും....(ഭീഷണി!!!)
55 comments:
തുടരുമെന്ന ഭീഷണിയോടെ....
Oru bheeshanikku munnilum pedikkunnavanalla ee Jenith!! Jeevithamaakumbo ingane palathum sahikkendi varumennu ariyaavunnathu kondu kadichu pidichu sahikkunnu hi hi hee :)
Oru yathra poyittu kurachu naalayi. Ithu athinulla oru prachodanamaayi. Hmmm ingottu thanneyaakkiyaalo?? aalochikkatte :)
Photos nannayittundu. Ennayedutha soorykanthi aadyamaayittaanu kaanunnathu. Ithupolulla yathrakalum ezhuhum thudaratte...
Appo poyittu varaam :)
Regards
http://jenithakavisheshangal.blogspot.com/
ഹള്ളിയിലേക്ക് പോകുന്ന വഴി ചോദിച്ചപ്പോള്‍ മോഹന്‍ ലാല്‍ തേന്മാവിന്‍ കൊമ്പത്ത് ' സിനിമയില്‍ ചോദിച്ച വാക്കുകളാണ് ഓര്‍ത്തത് ...ഭാഷ വശമില്ലാത്തത് കൊണ്ട് 'മുത്തുഗവു' പോലുള്ള തൊന്തരവുകള്‍ വല്ലതും പറ്റിയോ :)
നല്ല യാത്രാവിവരണം. നല്ല പടങ്ങള്‍ ഒരു സംശയം.
ദ്വാരകയുഗത്തിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണത്രേ ഗോപാലസ്വാമി ടെമ്പ്ള്‍.
ദ്വാപരയുix ആണോ ഉദ്ദേശിച്ചത്???????????
അപ്പൊ ചേച്ചിയും യാത്ര തുടങ്ങി കൊള്ളാം...
കര്‍ണാടക ഹള്ളികള്‍ മാത്രമല്ല അവിടുത്തെ ജനങ്ങളും
മനോഹരം ആണ് മനസ്സിന്റെ കാര്യത്തില്‍...തേന്മാവു കൊമ്പത്ത്
കണ്ട പോലെ ഉണ്ട്..വായന..അപ്പൊ ഇനിയും വരാംട്ടോ..
നാട്ടില്‍ പോയിട്ട് വന്നു.അതുകൊണ്ട് പഴയ പോസ്റ്റ് ഒന്നും കണ്ടില്ല..
ഇപ്പോഴാ ബര്‍ത്ത് ഡേ പോസ്റ്റ് നോക്കിയത്..അഭിനന്ദനങ്ങള്‍...
നന്നായി പറഞ്ഞു..
ചിത്രങ്ങള്‍ മനോഹരമായി..
യാത്രാവിവരണത്തിന്‍റെ മാനദണ്ഡങ്ങള്‍ ഒന്നും അറിയില്ല.
പോയിക്കണ്ട അറിവ് വെച്ച് എഴുതിയതാണ്.
കുസുമം പറഞ്ഞതാകും ശരിയെന്നു തോന്നുന്നു.
എനിക്കറിയില്ല,അറിയുന്നവര്‍ തിരുത്തുമല്ലോ..
എന്തായാലും ഈ ക്ഷേത്രത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്ന് തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതാണ്.
കുസുമം ആര്‍ പുന്നപ്ര ,തെറ്റ് ചോണ്ടിക്കാണിചതിനു നന്ദിയുണ്ട് കെട്ടോ,
Jenith Kachappilly
ആദ്യകമന്റിനും ഭീഷണിക്കും പ്രോത്സാഹനത്തിനും നന്ദി.
രമേശ് അരൂര്‍
രമേശ് സാറേ..ഈ ഹള്ളിയെ പറ്റി ഓര്‍ത്തിരുന്നു.
പക്ഷെ തോന്തരവുകള്‍ ഒന്നും തന്നെ പറ്റിയില്ല.ഭാഗ്യം.
നോക്കട്ടെ എവിടെ വരെ പോകും എന്ന് .................!!!!
തുടരൂ തുടരൂ തുടരൂ...ഭീഷണി ഞങ്ങള്‍ക്ക് പുല്ലാണേയ്...
ഇതെന്താ ബ്ലോഗിലുല്ലവരെല്ലാം യാത്രയുടെ അസുഖക്കാരായോ? :)
ചിത്രങ്ങള്‍ കൊള്ളാം... ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍, ഓരോ ചിത്രത്തിനും ഒഇരോ സ്പെഷല്‍ താങ്ക്സ്..
തുടരുമെന്ന ഭീക്ഷണി സ്വീകരിച്ചു കൊണ്ട്,,
കൂടതല്‍ വിശദീകരനതിന്റേ ആവശ്യമില്ലാത്ത ഒരു നല്ല പോസ്റ്റ് !! ആ ഫോട്ടോകള്‍ യാത്രയുടെ വിശദീകരണം തരുന്നു !!
ഭീഷണികള്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വരുന്നതിനാണ് എങ്കില്‍ നെഞ്ചും വിരിച്ചു നേരിടാന്‍ ഞങള്‍ തയ്യാര്‍ !! ജീം ബ്ഹും ഭ്ഹാ .......
തുടര്‍ യാത്ര വൈകണ്ടാ... വഴിചെലവ് കൂടും :-)
തുടരൂൂൂൂൂൂൂ :)
കഥ പറയുന്ന ചിത്രങ്ങൾ.. ആശംസകൾ..
തുടരണം അഥവാ ഇനി തുടര്‍ന്നില്ലെങ്കില്‍..........ഭീഷണി... ))))))
വിവരണവും ചിത്രങ്ങളും ഒക്കെ ഗംഭീരമായി കേട്ടോ.
ഇത് കൊള്ളാല്ലോ.. "നെയ്ച്ചോറും കോഴിയും,ഇറച്ചിയും കപ്പയും" ഹും, മനുഷ്യനെ കൊതിപ്പിക്കാനായിട്ട്... അതിന്റെ ഫോട്ടോസ് കൂടി ഇടാത്തത് ഏതായാലും നന്നായി.. :)
ആ വിത്തെടുത്ത സൂര്യകാന്തി കണ്ടപ്പോ ഒറ്റ നോട്ടത്തില്‍ ചക്കയുടെ പുറം ആണെന്നാ കരുതിയെ !
പിന്നെ ആ ഭീഷണി വേണം നടപ്പിലാക്കിക്കോട്ടാ... :)
നമുക്ക് ഭാഷയറിയാത്ത വിദൂരഗ്രാമങ്ങൾക്ക് ഒരു പ്രത്യേക മൊഞ്ചു തന്നെ. ചിത്രങ്ങളൂം വിവരണവും ശരിക്ക് ആസ്വദിച്ചു. അവസാനം വടി വെട്ടാൻ പോയിട്ടേ ഉള്ളു എന്ന ഭീഷണിയും.തുടരട്ടെ.
പിന്നെയും ക്യാമറയുമെടുത്ത് ഇറങ്ങിയല്ലെ?. യാത്രാ വിവരണവും ഫോട്ടോകലും അസ്സലായി. രമേഷ് പറഞ്ഞ പോലെ ഹള്ളിയിലേയ്ക്കുള്ള വഴി ചോദിച്ചപ്പോള്‍ മോഹന്‍ ലാലിന്റെ “വളി..വളീ...” യാണോര്‍മ്മ വന്നത്!.ഒന്നു പറഞ്ഞോട്ടെ , അനിയത്തിയെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ “ഒരേയൊരു” ഭര്‍ത്താവുമെന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടില്ല. നമ്മുടെ “ആജാന ബാഹുവും” കൂടെയുണ്ടായിരുന്നില്ലെ? അതേ പറ്റിയെന്താ ഒന്നും മിണ്ടാഞ്ഞെ?.പിന്നെ തുടരും എന്ന ഭീഷണിയുണ്ടല്ലോ? അപ്പോ അടങ്ങിയിരിക്കാന്‍ ഭാവമില്ല!(എന്നെപ്പോലെ!).
ഗുഡ്.അപ്പോ ബാക്കീം കൂടെ പോന്നോട്ടെ...
വല്ലാത്തൊരു അടിയാ എനിക്ക് കിട്ടിയത്.
ഗോപാല്‍ സാമി ക്ഷേത്രത്തിലേക്കുള്ള യാത്ര എഴുതണം എഴുതണം എന്ന് കരുതി മടി പിടിച്ചിരുന്ന എന്‍റെ മണ്ടക്കിട്ട് അടിച്ചു ഈ പോസ്റ്റ്.
എന്നാലും ഞാന്‍ വിടില്ല പ്രവാസിനീ. മനസ്സില്‍ പിടിച്ചു നിന്ന യാത്രയായിരുന്നു എന്റെതും. ഞാന്‍ തട്ടും ഒന്ന് .
തീര്‍ച്ചയായും നല്ലൊരു അനുഭവമാണ് ആ ക്ഷേത്രത്തിലേക്കുള്ള യാത്ര. ഞാനൊരു മൂന്നു തവണ എങ്കിലും അവിടെ പോയിട്ടുണ്ട്.
നല്ല ചിത്രങ്ങളും നല്ല വിവരണവും. യാത്ര തുടരട്ടെ
വളരെ നല്ല ചിത്രങ്ങള്‍!
അതിനേക്കാള്‍ മികവുറ്റ വിവരണം!!
തുടരുക..............
അധികം താമസിയാതെ കന്നഡ ഭാഷയില്‍ തന്നെ ഒരു യാത്രാ വിവരണം പ്രതീക്ഷിക്കാമല്ലേ..?
{പിന്നെ, ഇര്ഫാനേ നേരത്തെ എങ്ങോ കണ്ടിട്ടുള്ളത് പോലെ}
പോരട്ടങ്ങിനെ പോരട്ടേ ..പൊടിയും തട്ടി യാത്രാവിവരണം ഇങ്ങു പോരട്ടേ..
ഹള്ളി യാത്രാ വിശേഷങ്ങളുടെ തുടക്കം ഗംഭീരമായി.ഇക്കാക ബ്ലോഗ്ഗറും,അനിയന്വാവ ബ്ലോഗ്ഗറുടെയും ഫോട്ടോസും അടിപൊളി.
കുളിര്‍മയുള്ള ആ അനുഭവങ്ങളുടെ തുടര്‍ച്ചാ ഭീഷണിക്ക് മുന്നില്‍ അക്ഷമയോടെ, സ്വന്തം ജാസ്മിക്കുട്ടി.
ഭീഷണി ഏറ്റെടുത്തിരിക്കുന്നു...പോരട്ടെ അടുത്ത ലക്കവും...ങ്ങാഹ്..
നേരത്തെ വന്നിരുന്നു കമെന്റാൻ പറ്റാഞ്ഞ് പോയതാണു..നല്ല വിവരണം...ജീവനുള്ള ചിത്രങ്ങളും
നെയ്ചോറും കോയിക്കറീം സെക്യൂരിറ്റിക്കാര്‍ അടിച്ചുപോകരുതേ എന്ന പ്രാര്‍ഥനയോടെ... തുടരൂ...
ഒന്നെത്തി നോക്കീതാ...!
ഹന്കാള ! ആദ്യായിട്ടാ ഈ പേര് കേക്കണേ !
പോയി പോയി ആഫ്രിക്കന്‍ രാജ്യമായ അങ്കോളയിലെത്തിയോ എന്ന് കരുതി വായിച്ചപ്പോഴല്ലേ മനസ്സിലായെ,
ഇത് നാട്ടില്‍ തന്നെയാണെന്ന്...!
കൊള്ളാം ഹന്കാള !
ഫോട്ടോ കാട്ടി എങ്ങനെ കൊതിപ്പിക്കണോ !
ente lokam
നാട്ടിലൊക്കെ പോയി വന്ന്,മറക്കാതെ ഇങ്ങോട്ട് വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്.
majeedalloor
നല്ല അഭിപ്രാങ്ങള്‍ക്ക് നന്ദി.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
ങ്ഹാ..നമുക്ക് നോക്കാം..സന്തോഷമുണ്ട് വന്നതിനും വായിച്ചതിനും.
ajith
തുടരാം..തുടരാം..
ആസാദ്
യാത്ര പോകാറുണ്ടായിരുന്നു മുമ്പും.
എല്ലാവരും പോയ യാത്രകളെ കുറിചെഴുതുന്നത് കാണുമ്പോള്‍ ഒരു ശ്രമം.
വായിച്ചു വിജയിപ്പിക്കാന്‍ നിങ്ങളൊക്കെയുണ്ടല്ലോ എന്ന സന്തോഷമുണ്ട്.
faisalbabu
നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഭീഷണി നേരിടാന്‍ തയ്യാറായിക്കോളൂ..
ഹാലമ്പനാ....
ഹാഷിക്ക
തുടരാം..വഴിച്ചെലവ് കൂട്ടുന്നില്ല.
നിശാസുരഭി
തുടരാം.............
Jefu Jailaf
ആശംസകള്‍ക്ക് നന്ദി.
Akbar
അഭിപ്രായങ്ങള്‍ക്കും ഭീഷണിക്കും മുമ്പില്‍ നന്ദിയോടെ നമിക്കുന്നു.
Lipi Ranju
ആളു നല്ല കൊതിച്ചിയാണല്ലോ..
ഭക്ഷണത്തെ കുരിചാനല്ലോ ആദ്യം പറഞ്ഞത്.
സന്തോഷമുണ്ട് കേട്ടോ.
ശ്രീനാഥന്‍
അതെ ഗ്രാമങ്ങള്‍ എവിടെയായാലും മനോഹരം തന്നെ.
വടി വെട്ടി വെച്ചിട്ടുണ്ട്..
Mohamedkutty മുഹമ്മദുകുട്ടി
കുട്ടിക്കാ,,കഴിഞ്ഞ പോസ്റ്റിലെ പരാതി കണ്ടു.
അതങ്ങനെയൊരു ജന്മദിനാഘോഷമായിരുന്നു.
ആരെയും അറിയിച്ചില്ല.ഒക്കെ കേട്ടറിഞ്ഞു വന്നതാ..
ഡേയ്റ്റ് തെറ്റാതെ ഇടണം എന്ന് മുമ്പേ ആഗ്രഹിച്ചതിനാല്‍ നേരത്തെ എഴുതി തെയ്യാരാക്കി വെച്ചിരുന്നു.
കുടുമ്പത്തിലെ പെട്ടെന്നുണ്ടായ കുറെ തിരക്കുകള്‍
ബ്ലോഗുമായി വിട്ടു നില്‍ക്കേണ്ടി വന്ന്.
അതിനിടക്ക് ഓടി വന്ന് എഴുതി വെച്ച പോസ്റ്റ് പബ്ലിഷ് ചെയ്തു തിരിച്ചും ഓടി.അത്ര തന്നെ.
കമെന്റുകളൊക്കെ ഞാനും വയ്കിയാണ് വായിച്ചത്.
ഹള്ളിയിലേക്ക് വളി ചോദിക്കുന്നതിഒക്കെ എഴുതുമ്പോള്‍ ഓര്‍ത്തിരുന്നു.
ഞങ്ങളും എന്നെഴുതിയാല്‍ ഞാനും ഭര്‍ത്താവും ആയില്ലേ..
അഭിപ്രായങ്ങളില്‍ ഒരുപാട് സന്തോഷം അറിയിക്കുന്നു.
ഇനി സെപ്റ്റംബര്‍ വിശേഷങ്ങള്‍ എഴുതാനായിട്ടു പൂട്ടിയ ബ്ലോഗ് തുറന്നു കൂടെ.
മുല്ല
സന്തോഷം..
ചെറുവാടി
അതെന്താ ഇനിയും എഴുതാമല്ലോ..
ഇതിനേക്കാള്‍ നല്ലൊരു വിവരണം ഞങ്ങള്‍ക്ക് കിട്ടുമല്ലോ.
വയ്കാതെ എഴുതണം.
ഇസ്മായില്‍കുറുമ്പടി (തണല്‍)
ഈ നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.
പോസ്റ്റുകളൊക്കെ വായിക്കാന്‍ വരുന്നുണ്ട്.വായനയോന്നും തീരെ നടക്കുന്നില്ല.
ഒരു ബ്ലോഗുകള്‍ നോക്കാനും വായിക്കാനും കിടക്കുന്നു.
നാമൂസ്
കന്നഡ പഠിക്കാനോ..നല്ല തമാശ.മലയാളമല്ലാതെ ഒരു ഭാഷയും കയ്കാര്യം ചെയ്യാന്‍ വശമില്ലാത്ത ഈ ഞാന്‍!?
ഇര്‍ഫാനെ കണ്ടിട്ടുണ്ടെന്നോ..
നമ്മുടെ നാടുകള്‍ അടുത്താണെങ്കില്‍ കണ്ടിരിക്കാം അല്ലെ.
Jazmikkutty
ജയ് വിളിച്ചു പ്രോത്സാഹിപ്പിച്ചതിന് നന്ദി.
നാട്ടില്‍ പോയപ്പോള്‍ കുറെ യാത്രകള്‍ പോയിരിക്കും അല്ലെ.ഒക്കെ എഴുതണം കേട്ടോ.
ഞാനേതായാലും ഇതിന്‍റെ ബാക്കി കൂടി എഴുതട്ടെ.
നിങ്ങളൊക്കെ പ്രോത്സാഹിപ്പിച്ച സ്ഥിതിക്ക് എഴുതാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.
എന്താ പോരെ ജാസ്മിക്കുട്ട്യെ..
സീത*
നന്ദിയുണ്ട് സീതാ നല്ലവാക്കുകള്‍ക്ക്.
ഷബീര്‍ - തിരിച്ചിലാന്‍
അപ്പൊ നെയ്ചോരിലും കോഴിയിലുമാണ് കണ്ണ്..!
നടക്കട്ടെ..നടക്കട്ടെ.
islamikam
ഇങ്ങനെ ഇടക്കുള്ള ഈ എത്തിനോട്ടത്തിനും നന്ദി,സന്തോഷം.
സോറി പ്രവാസിനീ,ഒരല്പം വൈകി.
കര്‍ണാടക പാട്ടത്തിനെടുത്ത മട്ടുണ്ടല്ലോ.
ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്.വിവരണവും കൊള്ളാം.
ഏതായാലും ആദ്യമായാണ് ഒരു ഭീഷണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്!!
ആശംസകള്‍.
യാത്രാവിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു
OT
ഇന്നലെ വായിച്ചു കമന്റെഴുതി ..പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.. കമന്റ് സെറ്റിംഗ് ബിലോ ആക്കിയതിനാലുള്ള പ്രശ്നം..
ഓടോ
അങ്ങിനെ ഒരുപാട് തവണ ശ്രമിച്ച് ( റിഫ്രഷ് ബട്ടന്‍ കേടായോ :( ) മുകളിലെ കമന്റ് പോസ്റ്റി..
ഈ വിഷയത്തില്‍ എന്റെ പോസ്റ്റ് വായിക്കുമല്ലോ ബ്ലോഗില്‍ കമന്റ് ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക്
കുളത്തിന്റെ കലാകാരി കുളമാക്കാതെ പറഞ്ഞ യാത്രാവിവരണം
എന്നാലും എനിക്കൊരു കണ്ഫൂശന്‍ ആ കപ്പയും ഇറച്ചിയും എന്തായി കാണും ചെക്ക് പോസ്റ്റിലെ പോലീസുകാര്‍ അടിച്ചു മാറ്റി കാണുമോ?
വിവരണവും ചിത്രങ്ങളും ഒക്കെ ഗംഭീരമായി ട്ടോ...
mayflowers
നമ്മള്‍ വീട്ടമ്മമാര്‍ എല്ലായിടത്തും വയ്കിയെത്തുന്നവരല്ലേ.ഞാന്‍ ഇപ്പോള്‍ എല്ലായിടത്തും വയ്കിയാണ് എത്തുന്നത്.
ഭീഷണി കാത്തിരിക്കുന്നതില്‍ സന്തോഷമുണ്ട് കെട്ടോ.
കാത്തിരുപ്പ് എത്രത്തോളം നീളുമെന്നു എനിക്കുപോലും നിശ്ചയമില്ല..
ബഷീര്‍ പി.ബി.വെള്ളറക്കാട്
കമെന്റ്റ് ബോക്സ് പ്രശ്നമൊന്നും ഞമ്മക്ക് തിരീല മാഷേ..ഇത്രയൊക്കെ പഠിച്ചെടുത്തത് തന്നെ ഭാഗ്യം.
ഇനിയും ഈ പ്രശ്നം തുടരുകയാണെങ്കില്‍ പറയാന്‍ മടിക്കണ്ട.ഉടന്‍ മക്കളുടെ സഹായം തേടുന്നതാണ്.
ഇപ്പോള്‍ അവരാരും ഇവിടില്ല.
വിവരണവും ചിത്രങ്ങളും ഇഷ്ട്ടപ്പെട്ടത്തില്‍ വലിയ സന്തോഷമുണ്ട്.
കൊമ്പന്‍
ഇറച്ചിയും പൂളയും(സോറി,ഇറച്ചിയും കപ്പയും.പൂള എന്ന് പറയരുതെന്നു ആരൊക്കെയോ മുമ്പ് ഉപദേശിച്ചത് ഓര്‍ക്കുന്നു,)
ആരും അടിച്ചു മാറ്റിയില്ല.ഞങ്ങള്‍ തന്നെ അടിച്ചു തീര്‍ത്തു,നെയ്ച്ചോറും കോഴിയും ബാക്കിയായി.
എന്തായാലും ഈ വരവിനു നന്ദി.
കുഞ്ഞൂസ് (Kunjuss)
നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു പാട് സന്തോഷം തോന്നുന്നു.നന്ദി..
യാത്രാ വിവരണം നന്നായിട്ടുണ്ട് ....ഫോട്ടോസും നന്നായി ..ഇനിയും പോരട്ടെ അടുത്തത് .....യാത്ര തുടരട്ടെ ...
നന്നയിട്ടുണ്ട്..ആശംസകൾ..................
വായിച്ചു, നല്ല വിവരണം
കണ്ടു നല്ല ചിത്രങ്ങള്‍
ആശംസകള്‍
സ്കൂള്‍ കാലം തൊട്ടുള്ള സ്വപ്നമാണ്..സൂര്യകാന്തി തോട്ടത്തില്‍ ചുവന്ന ഡ്രസ്സ് ഇട്ടു നിന്ന് ഒരു ഫോട്ടോ എടുക്കണം ന്ന്.. എവടെ ??? ഇത് വരെ നടന്നില്ല.. ഇനി നടക്കുമോ ആവോ?
കുശുമ്പ് കൊണ്ടാണോന്നറിയില്ല.. സൂര്യകാന്തി പ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇല്ലാത്തതോണ്ട് എനിക്കിത് ഭയങ്കര ഇഷ്ടായി.. ഇല്ലെങ്കില്‍,ഞാന്‍ കമന്റ് ഇടാതെ ബഹിഷ്കരിചെനെ.. വിവരണം അസ്സലായി..കലക്കി.. "ഇനിയും തുടരണം" - ഇതും ഒരു ഭീഷണിയാണ്..സൂര്യകാന്തിപ്പൂക്കളുടെ ഇടയില്‍ നിന്ന് ഫോട്ടോ എടുത്ത് അത് ഇവിടെ കൊണ്ടിടരുത്..അത് കാണാനുള്ള വലിപ്പം എന്റെ മനസ്സിന് ഇല്ല...
ഇപ്പൊ യാത്രകളൊക്കെ ശ്രീ ഹള്ളി വഴിയാണല്ലേ
ചിത്രങ്ങളും വിവരണങ്ങളും നന്നായി
നല്ലവിവരണവും മനോഹരമായ പടങ്ങളും.
ഭീഷണിക്കുമുന്നില്‍ പതറാതെ....
നല്ല യാത്ര. ഒപ്പം വന്ന പോലെ.
നല്ല അവതരണം. സൂര്യകാന്തിപാടം കണ്ടു.
ക്ഷേത്രങ്ങളും കണ്ടു. ആ കുളിര്‍മയും അനുഭവിച്ചു.
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
യാത്രാ വിവരണം കലക്കി..
ഫോട്ടോസും കലക്കി...
ഈ നെച്ചു ആളൊരു കൊലകൊമ്പനാ ലേ..
ഹും..ബാക്കി പോരട്ടെ..
ഞാന്‍ പിന്നേം വന്നൂട്ടൊ...ബാക്കി എഴുതിയോന്നറിയാനും ഒപ്പം സുഖാണോന്നറിയാനും. അറിയാതെ... അറിയാതെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാകുകയാണു...
kochumol(കുങ്കുമം)
വായിക്കാനെത്തിയതില്‍ സന്തോഷമാരിയിക്കുന്നു,ഇനിയും വരണം,പറയണം.
ജുവൈരിയ സലാം
ആശംസകള്‍ക്ക് നന്ദിയുണ്ട് കേട്ടോ.
ഷാജു അത്താണിക്കല്‍
വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം.
smitha adharsh
ഈ സൂര്യകാന്തിപ്പൂ ഇനിയും കണ്ടില്ലേ.
ഇന്നാളും ഇതുപോലെ എഴുതിയതായി ഓര്‍ക്കുന്നു.
ഞാന്‍ ഒരു പൂവിന്‍റെ ഫോട്ടോ അയക്കുന്നുണ്ട്.അസൂയപ്പെടാന്‍.
വന്നതില്‍ ഒരുപാട് സന്തോഷമുണ്ട് കേട്ടോ.
Ismail Chemmad
ഇതും ഒരു ഹള്ളി യാത്ര തന്നെ.നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.
ishaqh ഇസ്‌ഹാക്
ഇപ്പോള്‍ കാണാറേയില്ലല്ലോ.എഴുത്തും വരയും നിര്‍ത്തിക്കളഞ്ഞോ..
ഒരു ഭീഷണിക്കു മുമ്പിലും പതറരുത്.
അങ്ങനെത്തന്നെയാ വേണ്ടത്.സന്തോഷം.
Salam
ഈ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി.ബാക്കി ഭാഗം വയ്കാതെ എഴുതാന്‍ ശ്രമിക്കാം.
വാല്യക്കാരന്‍..
നന്ദിയുണ്ട് കേട്ടോ.നല്ല അഭിപ്രായത്തിന്.
എന്താ നെച്ചൂനെ പറ്റി അങ്ങനെ പറഞ്ഞത്.പാവമാ.വെറുമൊരു നാണം കുണുങ്ങി!
മുല്ല
വീണ്ടും വീണ്ടും ഇങ്ങനെ വരാന്‍ തോന്നുന്ന നല്ല മനസ്സിന് നന്ദി.
അതെ കണ്ടിട്ടില്ലെങ്കിലും എല്ലാവരും ജീവിതത്തിന്‍റെ ഭാഗമാകുന്നുണ്ടല്ലേ..
ബന്തിപ്പൂരിന് അടുത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറിയില്ലായിരുന്നു. അടുത്ത വയനാട് യാത്രയുടെ ഭാഗമായി ഉൾക്കൊള്ളിക്കാൻ പറ്റുമോന്ന് നോക്കട്ടെ. ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി.
വിരോധമില്ലെങ്കിൽ താങ്കളുടെ യാത്രാവിവരണങ്ങൾ യാത്രകൾ (http://www.yathrakal.com/) സൈറ്റിലേക്ക് നൽകൂ. 115 എഴുത്തുകാർ യാത്രകൾ സൈറ്റുമായി സഹകരിക്കുന്നുണ്ട്.
നിരക്ഷരൻ ...
യാത്രകള്‍ ഒരുപാട് ഇഷ്ട്ടമാണ്.
തോന്നുമ്പോള്‍ പോകാനുള്ള വകുപ്പൊന്നും ഇല്ല.
വല്ലപ്പോഴും ഒത്തുകിട്ടുമ്പോള്‍ പോകുന്നു.
യാത്രാവിവരണം എഴുതി ശീലമില്ല.
എല്ലാവരും എഴുതുന്നത് കണ്ടു ആഗ്രഹം മൂത്ത് എഴുതിപ്പോകുന്നതാണ്.
താങ്കളുടെ സൈറ്റിലേക്ക് നല്‍കാന്‍ നിലവാരമുള്ള വല്ല യാത്രാ വിവരണവും ഞാന്‍ എഴുതിയതില്‍ ഉണ്ടോ എന്ന് ആര് പറഞ്ഞു തരും.
നിരക്ഷരന്‍റെ നല്ല മനസ്സിന് നന്ദി.
ഈ യാത്രാവിവരണവും ഒൿടോബർ 27ന് പോസ്റ്റ് ചെയ്തിരിക്കുന്ന അതിന്റെ തുടർഭാഗവും യാത്രകൾ സൈറ്റിലേക്ക് യോഗ്യമായത് തന്നെയാണ്.
ഇവിടെ പോസ്റ്റ് ചെയ്ത് കമന്റൊക്കെ കിട്ടി ഒരു മാസം കഴിഞ്ഞ് യാത്രകളിലേക്ക് തന്നാൽ മതി. അത് എല്ലാ യാത്രാവിവരണവും ശേഖരിച്ച് വെക്കാൻ ഒരിടം മാത്രമാണ്.
വിശേഷങ്ങളും,കാഴ്ചകളും അസ്സലായി.ബാക്കിയും ഉടനെഴുതൂ...
ഈ ബ്ലോഗും തുറന്നുവെച്ചിട്ട് ഇതെവിടെപ്പോയി ?? ഇങ്ങനെ കിടന്നാല്‍ ഇത് ക്ലാവ് പിടിക്കും ട്ടോ ,,,,അടുത്ത പോസ്റ്റ് പെട്ടന്നു വന്നോട്ടെ ...
valare nalla shaili...nalla avatharanam..
valare vaikiyanenkilum pravasiniyude blogil chernnathil ee pravaasiyum santhoshikkunnu...
മൂന്നു വർഷം വൈകി ഇവിടെ എത്താൻ...
Post a Comment